ഇന്ത്യയിലെ ഭരണവർഗങ്ങളുടെ അധികാര മനഃശാസ്ത്രത്തിന്റെ ചില വല്ലാത്ത ഭാവങ്ങൾ ഈയിടെ കാണാനിടയായി. പുച്ഛിച്ചുതള്ളേണ്ടവയെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. പക്ഷേ, അവ യഥാർഥത്തിൽ കാണിച്ചുതരുന്നത് ഇന്ത്യൻ ഭരണവർഗങ്ങളുടെ മനസ്സ് എത്രയാഴത്തിൽ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ് എന്ന ഭയപ്പെടുത്തുന്ന സത്യമാണ്. ഡൽഹിയിലെ വിഠൽഭായ് പട്ടേൽ ഹൗസിനെ (വി.പി.ഹൗസ്) പാർലമെന്റ് അംഗങ്ങൾക്കുവേണ്ടിയുള്ള ഹോസ്റ്റൽ എന്നു വിശേഷിപ്പിക്കാം. പത്രസ്ഥാപനങ്ങളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ ആസ്ഥാനത്തിനും വാർത്താ ഏജൻസിയായ യുഎൻഐക്കും തൊട്ടടുത്താണ് അതിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും സാന്നിധ്യം വി.പി.ഹൗസിലുണ്ട്. അതേ വളപ്പിലാണ് പാർലമെന്റ് അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും മാത്രമായുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് സ്ഥിതി ചെയ്യുന്നത്. കഷ്ടിച്ച് അരക്കിലോമീറ്ററിനുള്ളിലാണ് പുതിയതും പഴയതുമായ പാർലമെന്റ് കെട്ടിടങ്ങളും രാഷ്ട്രപതി ഭവനും പ്രധാനപ്പെട്ട മന്ത്രാലയങ്ങളും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെ ‘ഭരണ ഹബ്’ ആണവിടം. വി.പി.ഹൗസിന്റെ പിന്നിൽതന്നെയാണ് അവിടത്തെ ജോലിക്കാരുടെ താമസസ്ഥലം. അതിന്റെ കവാടത്തിൽ വലിയ അക്ഷരങ്ങളിലെഴുതിവച്ചിരിക്കുന്ന വാക്കുകൾ‍ ഒരു പൗരനെന്ന നിലയിൽ എന്നെ നടുക്കി. ഇന്ത്യൻ ജനാധിപത്യത്തിന്റെ സിരാകേന്ദ്രത്തിൽനിന്നുകൊണ്ട് ഞാൻ വായിച്ച വാക്കുകളിതാ: MEMBER OF PARLIAMENT SERVANT QUARTERS. പുല്ലിംഗത്തിൽ മാത്രം പറഞ്ഞാൽ, സെർവന്റ് എന്ന വാക്കിന്റെ അർഥം വേലക്കാരൻ, ഭൃത്യൻ, സേവകൻ എന്നിങ്ങനെയാണ്. എന്നിരിക്കെ, മേൽപറഞ്ഞ വാക്കുകളുടെ പരിഭാഷ ഇതാണ്: ‘എംപിയുടെ വേലക്കാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഭരണവർഗങ്ങളുടെ അധികാര മനഃശാസ്ത്രത്തിന്റെ ചില വല്ലാത്ത ഭാവങ്ങൾ ഈയിടെ കാണാനിടയായി. പുച്ഛിച്ചുതള്ളേണ്ടവയെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. പക്ഷേ, അവ യഥാർഥത്തിൽ കാണിച്ചുതരുന്നത് ഇന്ത്യൻ ഭരണവർഗങ്ങളുടെ മനസ്സ് എത്രയാഴത്തിൽ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ് എന്ന ഭയപ്പെടുത്തുന്ന സത്യമാണ്. ഡൽഹിയിലെ വിഠൽഭായ് പട്ടേൽ ഹൗസിനെ (വി.പി.ഹൗസ്) പാർലമെന്റ് അംഗങ്ങൾക്കുവേണ്ടിയുള്ള ഹോസ്റ്റൽ എന്നു വിശേഷിപ്പിക്കാം. പത്രസ്ഥാപനങ്ങളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ ആസ്ഥാനത്തിനും വാർത്താ ഏജൻസിയായ യുഎൻഐക്കും തൊട്ടടുത്താണ് അതിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും സാന്നിധ്യം വി.പി.ഹൗസിലുണ്ട്. അതേ വളപ്പിലാണ് പാർലമെന്റ് അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും മാത്രമായുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് സ്ഥിതി ചെയ്യുന്നത്. കഷ്ടിച്ച് അരക്കിലോമീറ്ററിനുള്ളിലാണ് പുതിയതും പഴയതുമായ പാർലമെന്റ് കെട്ടിടങ്ങളും രാഷ്ട്രപതി ഭവനും പ്രധാനപ്പെട്ട മന്ത്രാലയങ്ങളും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെ ‘ഭരണ ഹബ്’ ആണവിടം.

വി.പി.ഹൗസിന്റെ പിന്നിൽതന്നെയാണ് അവിടത്തെ ജോലിക്കാരുടെ താമസസ്ഥലം. അതിന്റെ കവാടത്തിൽ വലിയ അക്ഷരങ്ങളിലെഴുതിവച്ചിരിക്കുന്ന വാക്കുകൾ‍ ഒരു പൗരനെന്ന നിലയിൽ എന്നെ നടുക്കി. ഇന്ത്യൻ ജനാധിപത്യത്തിന്റെ സിരാകേന്ദ്രത്തിൽനിന്നുകൊണ്ട് ഞാൻ വായിച്ച വാക്കുകളിതാ: MEMBER OF PARLIAMENT SERVANT QUARTERS. പുല്ലിംഗത്തിൽ മാത്രം പറഞ്ഞാൽ, സെർവന്റ് എന്ന വാക്കിന്റെ അർഥം വേലക്കാരൻ, ഭൃത്യൻ, സേവകൻ എന്നിങ്ങനെയാണ്. എന്നിരിക്കെ, മേൽപറഞ്ഞ വാക്കുകളുടെ പരിഭാഷ ഇതാണ്: ‘എംപിയുടെ വേലക്കാരുടെ (അഥവാ ഭൃത്യരുടെ അഥവാ സേവകരുടെ) താമസസ്ഥലം’. ‘എംപിമാരുടെ’ എന്നാണ് ഉദ്ദേശിക്കുന്നതെന്നു കരുതണം.

വി.പി ഹൗസിന്റെ പിന്നിലുള്ള ജോലിക്കാരുടെ താമസസ്ഥലത്തെ കവാടം . (ചിത്രം:മനോരമ))
ADVERTISEMENT

വി.പി.ഹൗസിന് ആറു ദശകമെങ്കിലും പഴക്കമുണ്ട്. ഇക്കാലമെല്ലാം ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും എംപിമാർ മാത്രമല്ല, തൊഴിലാളി സംഘടനകളുടെ ഉൾപ്പെടെ നേതാക്കളും വി.പി.ഹൗസിൽ വരികയും താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നുമങ്ങനെ തന്നെ. എത്രയോ വർഷങ്ങളായി സിപിഎമ്മിന് അവിടെയൊരു ആസ്ഥാനമുണ്ട്. അവരുടെയെല്ലാം കൺമുന്നിലാണ് അവിടുത്തെ ജോലിക്കാരെ ‘ഭൃത്യർ’ എന്നു വിളിച്ച് അപമാനിക്കുന്ന ഈ കൂറ്റൻ ബോർ‍ഡ് നിലനിന്നുപോരുന്നത്. ആ വാക്കിലടങ്ങിയിരിക്കുന്ന ഫ്യൂഡൽ ഹുങ്കിനെയും ജനാധിപത്യവിരുദ്ധതയെയും സാമൂഹികാധിക്ഷേപത്തെയും വി.പി.ഹൗസിൽ താവളമടിച്ചിരിക്കുന്ന ഭരണവർഗങ്ങൾ കണ്ടതായി നടിക്കുകപോലും ചെയ്തിട്ടില്ലെന്ന് അതിന്റെ ദീർഘകാലമായുള്ള നിലനിൽപ് തെളിയിക്കുന്നു.

കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ തൊഴിലാളി സംഘടനകളെ നിയന്ത്രിക്കുന്ന കേരള സിപിഎമ്മിനെ മാത്രമെടുക്കുക. ഡൽഹിയിലെ അവരുടെ താമസസ്ഥലത്തെ തൊഴിലാളികൾ ‘ഭൃത്യ’രാക്കപ്പെട്ടതിനെതിരെ അവർ പാർലമെന്റിലോ പുറത്തോ ഒരു വാക്കുപോലും പറഞ്ഞതായി അറിവില്ല. കമ്യൂണിസ്റ്റുകളടക്കമുള്ള ഇന്ത്യൻ‍ ഭരണവർഗങ്ങൾ ജനങ്ങളുമായുള്ള യഥാർഥ സമത്വത്തെ ഭയപ്പെടുന്നു എന്നതാണ് വാസ്തവം. ഭരണവർഗ മനഃശാസ്ത്രത്തിന്റെ മറ്റൊരു വിചിത്രഭാവം കണ്ടത് കർണാടകയുടെ തലസ്ഥാനമായ ബെംഗളുരുവിലാണ്. രാജകീയാഡംബരത്തോടെ പണികഴിപ്പിച്ച നിയമസഭാ കെട്ടിടത്തിനു മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ആപ്തവാക്യം ഇതാണ്: 

GOVERNMENT WORK IS GOD’S WORK. ‘സർക്കാർ ജോലി ദൈവത്തിന്റെ ജോലിയാണ്.’ ഈ വാക്കുകൾ രേഖപ്പെടുത്തിവച്ച ഭരണവർഗങ്ങൾ ഒറ്റയടിക്കാണ് സർക്കാർ ജോലി ജനങ്ങളുടെ ജോലിയാണ് എന്ന വാസ്തവത്തെ ദൈവത്തെ മറയാക്കി തട്ടിത്തെറിപ്പിക്കുന്നത്. 

ADVERTISEMENT

ദൈവത്തിന്റെ ജോലിയെക്കാൾ പ്രധാനമാണോ ജനങ്ങളുടെ ജോലി? ദൈവത്തിന്റെ ജോലി ചെയ്യുന്നവരെ ആർക്കു ചോദ്യം ചെയ്യാൻ കഴിയും? സർക്കാർ ഒരു ദൈവിക സ്ഥാപനമായി മാറുന്നു. അതിന്റെ അഴിമതിയും അനീതിയും ജനവഞ്ചനയുമെല്ലാം ദൈവത്തിന്റെ ജോലിയായി വേഷം മാറുന്നു! ഇനി അഥവാ ദൈവനാമം കൊണ്ടുവന്നേ തീരൂ എന്ന നിർബന്ധം ഇത് എഴുതിവയ്പിച്ച ഭരണാധികാരികൾക്ക് ഉണ്ടായിരുന്നുവെന്നു കരുതുക. എങ്കിൽ അവർ എഴുതിക്കേണ്ടിയിരുന്നത് ദൈവത്തിന്റെ ജോലി ചെയ്യുന്നതുപോലെ തന്നെ പരിപാവനമാണ് ജനങ്ങളുടെ ജോലി ചെയ്യുന്നത് എന്നാണ്. പക്ഷേ, അതു ജനങ്ങളുടെ മുൻപിലുള്ള കീഴ്‌വഴങ്ങലാകും. അങ്ങനെ വഴങ്ങുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അധികാര ശാസ്ത്രത്തിനെതിരാണ്. അതിനാൽ, കഴിഞ്ഞ 68 വർഷമായി ജനാധിപത്യത്തെയും പൗരരെയും ദൈവനാമമുപയോഗിച്ച് പേടിപ്പിക്കുന്ന ഈ പ്രസ്താവന ആ ജനപ്രതിനിധി ഭവനത്തിന്മേൽ വിളങ്ങുന്നു.

മുൻമന്ത്രിയുടെ വാഹനം എന്നു സൂചിപ്പിക്കുന്ന നമ്പർ പ്ലേറ്റ്. (Photo Arranged)

ഭരണവർഗ മനഃശാസ്ത്രത്തിന്റെ മറ്റൊരു ഭാവവും ബെംഗളൂരുവിൽ‍ കണ്ടു. ആന്ധ്രപ്രദേശ് റജിസ്ട്രേഷനുള്ള ഒരു കാറിന്റെ നമ്പർ പ്ലേറ്റിലായിരുന്നു അത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ സൂക്ഷിച്ചുനോക്കി. അതേ! ശരിയാണ്. നമ്പറിനു മുകളിൽ എഴുതിയിരിക്കുന്നത് EX-MINISTER എന്നു തന്നെയാണ്. മുൻമന്ത്രി! ആ കാറിന്റെ ഉടമ പഴയ മന്ത്രിപദവിയുടെ പ്രേതത്തിൽ കടിച്ചുതൂങ്ങിക്കിടക്കുകയാണ്. മന്ത്രിപദത്തോടു മാത്രമല്ല, അതിന്റെ ഓർമയോടുപോലുമുള്ള അയാളുടെ ആസക്തി പ്രദർശിപ്പിക്കാൻ അയാൾക്ക് ഒരു ലജ്ജയുമില്ല. ഒരുപക്ഷേ, മുൻമന്ത്രിയെന്ന അറിയിപ്പ് തനിക്കു സമൂഹത്തിൽ വീണ്ടും പ്രത്യേകാവകാശങ്ങൾ പിടിച്ചുപറ്റാൻ സഹായിക്കും എന്നയാൾ കരുതുന്നുണ്ടാവും. മുൻമന്ത്രിയെ ഇനിയും ജനങ്ങൾ താണുവണങ്ങും എന്നും കരുതുന്നുണ്ടാവും. എങ്കിൽ അയാൾ ബുദ്ധിമാനാണ്, വെറും ശുംഭനല്ലതന്നെ. കാരണം, മുൻമന്ത്രിമാരുടെ മുന്നിൽ താണുവണങ്ങാൻ നിൽക്കുന്നവരുടെ നീണ്ട ക്യൂകൾക്കു കേരളത്തിലും വിദേശത്തും ഞാൻ സാക്ഷിയാണ്.

ADVERTISEMENT

ഭരണവർഗ മനഃശാസ്ത്രത്തിന്റെ പരിഹാസ്യമെന്നു തോന്നിപ്പിക്കുന്ന, എന്നാൽ, ജനാധിപത്യത്തെ അവഹേളിക്കുന്ന മറ്റൊരു ഭാവം കണ്ടത് തിരുവനന്തപുരത്തുതന്നെയാണ്. മുഖ്യമന്ത്രിയുടെ വീടായ ക്ലിഫ് ഹൗസിനടുത്തുള്ള ഒരു കവലയിലാണ് അവിശ്വസനീയമായ ഈ കൈചൂണ്ടിയുള്ളത്: ‘മന്ത്രിമന്ദിരങ്ങൾ’. ‘വീടു’കളിൽ താമസിക്കുന്ന 3.3 കോടി മലയാളികൾ മന്ത്രിമാർക്കു സൗജന്യമായി താമസിക്കാൻ മന്ദിരങ്ങളും ബംഗ്ലാവുകളും കൊടുത്തിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷേ, മന്ത്രിമാർതന്നെ അവയെ ‘മന്ദിരങ്ങൾ’ എന്നു വിളിക്കുന്നതിന്റെ പോഴത്തവും ശുംഭത്വവും ബുദ്ധിശൂന്യതയും ആലോചിച്ചുനോക്കുക. 

തിരുവന്തപുരത്തെ മന്ത്രിമന്ദിരങ്ങൾ ചൂണ്ടിക്കാട്ടുന്ന അടയാളം. (ചിത്രം:മനോരമ)

‘മന്ത്രിവീട്’ എന്ന വാക്കിനു ഗൗരവം പോരായെന്നും അതിനു വെറും പൗരരുടെ ചുവയുണ്ട് എന്നുമാണെങ്കിൽ കുറച്ചുകൂടി മേലേക്കിടയിലുള്ള ‘മന്ത്രിഭവനം’ ഭാഷയിലുണ്ട്. പകരം, പ്രഭുഭവനം എന്നർഥം വരുന്ന ‘മന്ദിരം’ ആണ് തങ്ങളുടെ താമസസ്ഥലങ്ങൾക്കു ചേർന്ന പേര് എന്ന ഭരണവർഗ ചിന്തയിൽ അടങ്ങിയിരിക്കുന്നത് സംസ്കാരശൂന്യത മാത്രമല്ല, ജനത്തോടും ജനാധിപത്യത്തോടുമുള്ള ധിക്കാരപ്രകടനം കൂടിയാണ്. ഒരു ഇടതുപക്ഷ സർക്കാരിനെയാണ് മലയാളികൾ ഈ ‘മന്ദിര’ങ്ങളിൽ വൻചെലവു വഹിച്ചു താമസിപ്പിച്ചിരിക്കുന്നത് എന്നുമോർക്കുക. ഇന്ത്യൻ ജനാധിപത്യത്തിന്റെ തകർച്ചയുടെ ആയിരമായിരം ചുവരെഴുത്തുകളിൽ ചിലതു മാത്രമാണ് മേൽപറഞ്ഞവ. പ്രാർഥനയിൽ വിശ്വസിക്കുന്നവർക്ക് ഇന്ത്യയ്ക്കുവേണ്ടി പ്രാർഥിക്കാൻ സമയമായി എന്നു തോന്നുന്നു.

English Summary:

The Ugly Truth of India's Ruling Class: Feudalism and Hypocrisy Reign Supreme