ഒരു പിളർപ്പും ഇല്ലാതിരുന്നിട്ടും കോൺഗ്രസ് തകർന്നു; ‘മിണ്ടാതിരിക്കുമോ’ ഷിൻഡെയും പവാറും? പിണങ്ങിയാൽ ബിജെപിക്ക് ‘പ്ലാൻ ബി’
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയുടെ മുന്നേറ്റം കണ്ടു പകച്ചുപോയിടത്തുനിന്നാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ തകർപ്പൻ തിരിച്ചുവരവ്. കിങ് ആരാകും, കിങ് മേക്കർ ആരാവും തുടങ്ങിയ തർക്കങ്ങൾ തിരഞ്ഞെടുപ്പു ഘട്ടത്തിലാകെ മുന്നണിയെ അലട്ടിയിരുന്നെങ്കിൽ ആശയക്കുഴപ്പങ്ങളെയെല്ലാം മറികടക്കുന്നതാണു തിരഞ്ഞെടുപ്പു ഫലം. അഴിമതിയും വിലക്കയറ്റവും കാർഷിക പ്രശ്നങ്ങളുമുയർത്തി വോട്ട് ചോദിച്ച മഹാവികാസ് അഘാഡിയെ മഹാരാഷ്ട്രയിലെ കർഷകരടക്കമുള്ള ജനത പുറന്തള്ളിയെന്നും ഫലം വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹായുതിക്ക് 17 സീറ്റും മഹാവികാസ് അഘാഡിക്കു 31 സീറ്റുമാണു ലഭിച്ചത്. തിരിച്ചടിയോടെ മഹായുതി പാഠം പഠിച്ചു. സ്ത്രീകളും കർഷകരും ന്യൂനപക്ഷവുമാണു കൈവിട്ടതെന്നു തിരിച്ചറിഞ്ഞു. സ്ത്രീകൾക്കു വേണ്ടി സർക്കാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയുടെ മുന്നേറ്റം കണ്ടു പകച്ചുപോയിടത്തുനിന്നാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ തകർപ്പൻ തിരിച്ചുവരവ്. കിങ് ആരാകും, കിങ് മേക്കർ ആരാവും തുടങ്ങിയ തർക്കങ്ങൾ തിരഞ്ഞെടുപ്പു ഘട്ടത്തിലാകെ മുന്നണിയെ അലട്ടിയിരുന്നെങ്കിൽ ആശയക്കുഴപ്പങ്ങളെയെല്ലാം മറികടക്കുന്നതാണു തിരഞ്ഞെടുപ്പു ഫലം. അഴിമതിയും വിലക്കയറ്റവും കാർഷിക പ്രശ്നങ്ങളുമുയർത്തി വോട്ട് ചോദിച്ച മഹാവികാസ് അഘാഡിയെ മഹാരാഷ്ട്രയിലെ കർഷകരടക്കമുള്ള ജനത പുറന്തള്ളിയെന്നും ഫലം വ്യക്തമാക്കുന്നു.
∙ പാഠം പഠിച്ച് ജയിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹായുതിക്ക് 17 സീറ്റും മഹാവികാസ് അഘാഡിക്കു 31 സീറ്റുമാണു ലഭിച്ചത്. തിരിച്ചടിയോടെ മഹായുതി പാഠം പഠിച്ചു. സ്ത്രീകളും കർഷകരും ന്യൂനപക്ഷവുമാണു കൈവിട്ടതെന്നു തിരിച്ചറിഞ്ഞു. സ്ത്രീകൾക്കു വേണ്ടി സർക്കാർ ലാഡ്കി ബഹിൻ പദ്ധതി പ്രഖ്യാപിച്ചു. മാസം 1500 രൂപ വീതം അർഹതപ്പെട്ട സ്ത്രീകളുടെ കയ്യിൽ നേരിട്ടെത്തുന്ന പദ്ധതി. സ്ത്രീ വോട്ടർമാരിൽ ഇതുവലിയ ചലനമുണ്ടാക്കി. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ സ്വാധീനിച്ച് ഉള്ളിക്കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കിയതോടെ കർഷകരിലും അനുകൂല വികാരമുണ്ടായി. ബിജെപി നേതൃത്വം നൽകുന്ന സഖ്യത്തിൽ നിൽക്കുമ്പോഴും അവരുടെ മൃദു ഹിന്ദു സമീപനത്തിൽനിന്നു മാറി നിൽക്കുകയും അക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് അജിത് പവാർ പക്ഷം മുസ്‍ലിം വോട്ടുബാങ്ക് ഒരു പരിധി വരെ അനുകൂലമാക്കി. എൻസിപി(അജിത് പവാർ)യിലൂടെ മഹായുതി സഖ്യം ന്യൂനപക്ഷത്തെയും ഒപ്പം നിർത്തിയെന്നു പറയാം.
മറുവശത്ത് കോൺഗ്രസും മഹാവികാസ് അഘാഡിയും ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അമിത ആത്മവിശ്വാസത്തിലായിരുന്നു. സീറ്റ് വിഭജനത്തിൽ ഐക്യമുണ്ടായെങ്കിലും ഐക്യത്തിന്റെ സന്ദേശം താഴേത്തട്ടിലേക്കു പകരാനായില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെ വലിയ നേതാക്കൾ പങ്കെടുത്ത റാലികൾ ചുരുക്കം. ന്യൂനപക്ഷ വോട്ടു ബാങ്കിൽ സ്വാധീനമുള്ള സമാജ് വാദി പാർട്ടി കൂടുതൽ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ വിമതരെ നിർത്തി. പ്രകാശ് അംബേദ്കറുടെ പാർട്ടി ചോർത്തിയ ഒബിസി വോട്ടും, അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി ചോർത്തിയ മുസ്‍ലിം വോട്ടും നഷ്ടമുണ്ടാക്കിയതു മഹാവികാസ് അഘാഡിക്കുതന്നെ.
മറാഠാ സംവരണത്തിനു വേണ്ടി നിലകൊണ്ടെങ്കിലും കോൺഗ്രസിനു മറാഠാ വോട്ടു ബാങ്കിനെയും കാര്യമായി സ്വാധീനിക്കാൻ കഴിഞ്ഞില്ല. ഭരണം ലഭിക്കുന്നതിനു മുൻപേ മുഖ്യമന്ത്രിയാര് എന്ന ചോദ്യം രണ്ടു മുന്നണിയിലുമുണ്ടായിരുന്നെങ്കിലും വലിയ ചർച്ചയാക്കാതെ നോക്കാൻ മഹായുതി സഖ്യത്തിനായി. മൂന്നുപേരുടേതും വ്യത്യസ്ത വോട്ടുബാങ്കുകളായതിനാൽ പരസ്പരം കടന്നുകയറിയുള്ള തർക്കങ്ങളുമുണ്ടായില്ല.
∙ പടക്കുതിരയായി ബിജെപി
ഘടകകക്ഷികളുടെ വിലപേശൽ രാഷ്ട്രീയത്തിനു നിന്നുകൊടുത്ത്, മുഖ്യമന്ത്രി സ്ഥാനം വരെ വിട്ടുകൊടുത്തിടത്തുനിന്നാണു ബിജെപി കേവല ഭൂരിപക്ഷത്തിനു തൊട്ടരികെ ഫിനിഷ് ചെയ്തത്. 2014ൽ മഹാരാഷ്ട്രയിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തിലേറിയപ്പോൾ അവർക്കു ലഭിച്ച സീറ്റ് 122 ആയിരുന്നു. 63 സീറ്റുണ്ടായിരുന്ന അവിഭക്ത ശിവസേനയ്ക്കൊപ്പം ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര അഞ്ചുവർഷം തികച്ചു ഭരിച്ചു. 2019ൽ 105 സീറ്റുമായി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി വിലപേശിയ ശിവസേനയെ പുറത്തുനിർത്തി, അജിത് പവാറിനെ ഒപ്പം കൂട്ടിയുണ്ടാക്കിയ സർക്കാർ അഞ്ചുദിവസം തികച്ചില്ല. കോൺഗ്രസിനും എൻസിപിക്കുമൊപ്പം ചേർന്നു ശിവസേന ഭരണം പിടിച്ചപ്പോൾ ബിജെപി പ്രതിരോധത്തിലായി.
എന്നാൽ, ശിവസേനയെ പിളർത്തി വീണ്ടും ഭരണം പിടിച്ച ബിജെപിക്കൊപ്പം എൻസിപി അജിത് പവാർ പക്ഷവും ചേർന്നു. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു മാറിയ ദേവേന്ദ്ര ഫഡ്നാവിസും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ട ബിജെപിയും അവസരം കാത്തിരിക്കുകയായിരുന്നു. 133 സീറ്റുകളിലൂടെ വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതോടെ എല്ലാ വിലപേശലുകളെയും മറികടക്കാനുള്ള ആ അവസരമാണു കൈവന്നത്. 148 സീറ്റിൽ മത്സരിച്ചാണ് ഈ മികച്ച സ്ട്രൈക്ക് റേറ്റ് ബിജെപി സ്വന്തമാക്കിയത്. യാഥാർഥ്യം മനസ്സിലാക്കി ഏക്നാഥ് ഷിൻഡെയും അജിത് പവാറും വലിയ വിലപേശലുകൾക്കു മുതിരാതിരുന്നാൽ വീണ്ടും ബിജെപി മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കും.
∙ പാളം തെറ്റി കോൺഗ്രസ്
മഹാ വികാസ് അഘാഡിയിൽ കോൺഗ്രസും ഉദ്ധവ് താക്കറേ ശിവസേനയും ശരദ് പവാർ എൻസിപിയും ഏതാണ്ട് ഒരേ എണ്ണം സീറ്റുകളിലാണു മത്സരിച്ചത്. മൂന്നുപേരുടേതും വളരെ മോശം സ്ട്രൈക്ക് റേറ്റുമാണ്. കോൺഗ്രസ് 103ൽ മത്സരിച്ച് 15ലും ശിവസേന 89ൽ മത്സരിച്ച് 20ലും എൻസിപി 87ൽ മത്സരിച്ച് 10ലും ഒതുങ്ങി. ശിവസേനയിലെയും എൻസിപിയിലെയും പിളർപ്പുകൾക്കുശേഷം ഈ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ മഹാരാഷ്ട്ര നിയമസഭയിൽ കോൺഗ്രസിനു 37, ഉദ്ധവ് സേനയ്ക്ക് 15, ശരദ് പവാർ എൻസിപിക്ക് 11 എന്നിങ്ങനെയായിരുന്നു എംഎൽഎമാർ. പാർട്ടിയിൽ ഒരു പിളർപ്പും ഇല്ലാതിരുന്നിട്ടും ഏതാണ്ടു പകുതിയിലും താഴെ സീറ്റിലേക്കു ചുരുങ്ങിയ കോൺഗ്രസാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.
മുന്നണിയിൽ കോൺഗ്രസിന്റെ നേതൃശേഷി തന്നെ ചോദ്യം ചെയ്യുന്നതാണു തിരഞ്ഞെടുപ്പു ഫലം. വിവിധ മേഖലകളായി കിടക്കുന്ന മഹാരാഷ്ട്രയിൽ ഓരോ മേഖലയിലും ഓരോ പ്രധാന നേതാവുണ്ട്. അവരുടെ കരുത്തു തെളിയിക്കാനുള്ള മത്സരത്തിൽ പാർട്ടിയുടെ ഐക്യവും തിരഞ്ഞെടുപ്പു പ്രവർത്തനത്തിലെ കെട്ടുറപ്പും നഷ്ടമായെന്നു ന്യായമായും സംശയിക്കാം. ആഴത്തിലുള്ള വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ പാർട്ടി നേതൃത്വത്തിന്റെ പരാജയവും ചർച്ചയാകും. മുംബൈ സിറ്റിയിൽ അദാനിയുടെ ധാരാവി പദ്ധതി വിവാദമല്ലാതെ ജനകീയ പ്രശ്നങ്ങളൊന്നും കോൺഗ്രസ് ചർച്ചയ്ക്കു വച്ചിരുന്നില്ല. അദാനി–മോദി ബന്ധമെന്ന പഴകിയ ആയുധം വീണ്ടും പുറത്തെടുക്കുക മാത്രമാണുണ്ടായത്.
∙ കരുത്തറിയിച്ച് ഷിൻഡെയും അജിത് പവാറും
ഭരണം പിടിക്കുന്നതിനൊപ്പം, ശിവസേനയിലും എൻസിപിയിലും യഥാർഥ പാർട്ടി ആരുടേത് എന്നൊരു പോരാട്ടവും മഹാരാഷ്ട്രയിൽ നടന്നിരുന്നു. അതിൽ വിജയിക്കാൻ കഴിഞ്ഞത് ഏകനാഥ് ഷിൻഡെയ്ക്കും അജിത് പവാറിനുമാണ്. 2019ൽ അവിഭക്ത ശിവസേന നേടിയതിന് ഏതാണ്ട് തുല്യമായ സീറ്റുകൾ നേടിക്കൊണ്ട് ഏക്നാഥ് ഷിൻഡെ യഥാർഥ ശിവസേന തന്റേതാണെന്നു തെളിയിച്ചിരിക്കുന്നു. എൻസിപി അജിത് പവാർ പക്ഷമാകട്ടെ ശരദ് പവാറിന്റെ പാർട്ടി നേടിയതിന്റെ മൂന്നിരട്ടി സീറ്റുകളാണ് ഇക്കുറി സ്വന്തമാക്കിയത്. സജീവ രാഷ്ട്രീയത്തിൽ ഇനി ഇല്ലെന്നു പ്രഖ്യാപിച്ച ശരദ് പവാറിനും വീട്ടിലിരുന്നു പാർട്ടി നിയന്ത്രിച്ചുപോന്ന ഉദ്ധവ് താക്കറേയ്ക്കും ശേഷിക്കുന്ന പാർട്ടി അണികളെ നിലനിർത്താൻ പാടുപെടേണ്ടിവരും. ഭരണത്തിലുള്ള എൻസിപിയിലേക്കും സേനയിലേക്കും വൈകാതെ ഒഴുക്ക് പ്രതീക്ഷിക്കാം. ബാരാമതിയിൽ അജിത് പവാറിനെ നേരിടാൻ സഹോദര പുത്രൻ യുഗേന്ദ്ര പവാറിനെ ഇറക്കി പരാജയപ്പെട്ട ശരദ് പവാർ കുടുംബത്തിലും അപ്രസക്തനാകും.
∙ സ്റ്റാറ്റസ്കോയിൽ സിപിഎമ്മും എസ്പിയും
കഴിഞ്ഞ തവണ ഒരു സീറ്റിൽ (ഡഹാണു) മാത്രം ജയിച്ച സിപിഎം ഇത്തവണ അതേ സീറ്റ് നിലനിർത്തി. ഇതിനു പുറമേ കർഷകരുടെ ലോങ് മാർച്ച് നയിച്ച നാസിക് ജില്ലയിലെ കർഷക നേതാവ് ജെ.പി.ഗാവിത്ത് കൽവണിൽ മത്സരിച്ചെങ്കിലും ജയിച്ചില്ല. സഖ്യത്തിൽനിന്നു ഭിന്നിച്ചു സിപിഎം മത്സരിച്ച സോളാപൂർ സിറ്റി സെൻട്രലിൽ അവരുടെ സ്ഥാനാർഥി നരസയ്യ ആദമും തോറ്റു. ഇവിടെ ബിജെപി ഒന്നാമതും എഐഎംഐഎം രണ്ടാമതുമെത്തി. രണ്ടു സീറ്റുണ്ടായിരുന്ന സമാജ്‌വാദി പാർട്ടി ഈ രണ്ടു സീറ്റിൽ സഖ്യത്തിന്റെ ഭാഗമായും നാലു സീറ്റിൽ സഖ്യത്തിനു പുറത്തുമാണു മത്സരിച്ചത്. രണ്ടു സീറ്റ് നിലനിർത്താനായി.
∙ ആരാകും മുഖ്യമന്ത്രി?
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ മുഖ്യമന്ത്രിക്കാണു സ്വാഭാവികമായും സാധ്യത. അങ്ങനെയെങ്കിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റേതു തന്നെയാണ് ആദ്യത്തെ പേര്. എന്നാൽ നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും പാർട്ടിയും മോശമല്ലാത്ത വിജയം നേടിയതിനാൽ അവർ അവകാശവാദം ഉന്നയിച്ചേക്കാം. ബിജെപിയിൽ ഫഡ്നാവിസുമായി സ്വരച്ചേർച്ചയില്ലാത്ത നേതാക്കളുടെ പിന്തുണ കൂടി കിട്ടിയാൽ, ഒരുപക്ഷേ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായില്ലെങ്കിലും, ഈ അവകാശവാദം പറഞ്ഞ് ഫഡ്നാവിസിനു പകരം മറ്റൊരാളെ കണ്ടെത്താനുള്ള നാടകവും മഹാരാഷ്ട്രയിൽ നടന്നേക്കും. എന്നാൽ ആർഎസ്എസുമായുള്ള അടുപ്പമാണു ഫഡ്നാവിസിന്റെ കരുത്ത്. ഇത്രയും അഭിമാനകരമായ വിജയം ബിജെപിക്കു നൽകിയ ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ അതു മഹാരാഷ്ട്രയിലും ദേശീയതലത്തിലും പാർട്ടിയിലുണ്ടാക്കുന്ന അസ്വസ്ഥത ചെറുതായിരിക്കില്ല.