രാഹുലിന് ഇനിയാണ് രാജയോഗം; സരിനും സന്ദീപും എന്തു ചെയ്യും? ‘താമരത്തലകൾ’ വീഴും; എന്തിന് ‘പിണറായി 3.O’ ചർച്ച?
നിയമസഭാ ഗേറ്റിന് നൂറുവാര അകലെ ബാരിക്കേഡ് കെട്ടി ലാത്തിയും ഗ്രനേഡുകളും ഉപയോഗിച്ച് പൊലീസ് തടഞ്ഞിട്ട ദിനങ്ങൾ ഇനി രാഹുലിനുണ്ടാവില്ല. രാഹുലിന് കൂട്ടായി ഇനി മാങ്കൂട്ടത്തിൽ എന്ന പേരു മാത്രമല്ല എംഎൽഎ എന്ന മൂന്നക്ഷരത്തിന്റെ കരുത്തുമുണ്ടാവും. പാലക്കാടൻ ജനസമ്മതിയുമായി പത്തനംതിട്ടക്കാരൻ സഭയിലെത്തുമ്പോൾ വലുതായിരിക്കും പ്രതിപക്ഷത്തിന് ലഭിക്കുന്ന ഊർജം. വെറുമൊരു ഉപതിരഞ്ഞെടുപ്പെന്ന വിശേഷണം മാത്രമല്ല കേരള രാഷ്ട്രീയത്തിൽ പാലക്കാട്ടെ തിരഞ്ഞെടുപ്പുണ്ടാക്കുന്ന മാറ്റം. അത് കേവലം രാഹുലെന്ന വ്യക്തിയെ എംഎൽഎയാക്കിയതിൽ തീരുകയുമില്ല. പാലക്കാട്ടെ പ്രചാരണത്തെ പിടിച്ചുകുലുക്കിയതിൽ കാലുമാറ്റങ്ങൾ മുതൽ കേസുകളും വിവാദങ്ങളുമെല്ലാമുണ്ട്. ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള പാലക്കാടിന്റെ മണ്ണിൽ ഉപതിരഞ്ഞെടുപ്പ് ഉത്സവം പരിപൂർണമായി കൊടിയിറങ്ങുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കുള്ള തീപ്പൊരി വീണുകഴിഞ്ഞു. ഇവിടെ ജയിച്ചത് കോൺഗ്രസാണെങ്കിലും വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾ ബിജെപി ക്യാംപിലാവുമെന്നത് തീർച്ച. പാലക്കാട്ടെ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്? ഈ തിരഞ്ഞെടുപ്പുഫലം വരും നാളുകളിൽ വിവിധ പാർട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കും?
നിയമസഭാ ഗേറ്റിന് നൂറുവാര അകലെ ബാരിക്കേഡ് കെട്ടി ലാത്തിയും ഗ്രനേഡുകളും ഉപയോഗിച്ച് പൊലീസ് തടഞ്ഞിട്ട ദിനങ്ങൾ ഇനി രാഹുലിനുണ്ടാവില്ല. രാഹുലിന് കൂട്ടായി ഇനി മാങ്കൂട്ടത്തിൽ എന്ന പേരു മാത്രമല്ല എംഎൽഎ എന്ന മൂന്നക്ഷരത്തിന്റെ കരുത്തുമുണ്ടാവും. പാലക്കാടൻ ജനസമ്മതിയുമായി പത്തനംതിട്ടക്കാരൻ സഭയിലെത്തുമ്പോൾ വലുതായിരിക്കും പ്രതിപക്ഷത്തിന് ലഭിക്കുന്ന ഊർജം. വെറുമൊരു ഉപതിരഞ്ഞെടുപ്പെന്ന വിശേഷണം മാത്രമല്ല കേരള രാഷ്ട്രീയത്തിൽ പാലക്കാട്ടെ തിരഞ്ഞെടുപ്പുണ്ടാക്കുന്ന മാറ്റം. അത് കേവലം രാഹുലെന്ന വ്യക്തിയെ എംഎൽഎയാക്കിയതിൽ തീരുകയുമില്ല. പാലക്കാട്ടെ പ്രചാരണത്തെ പിടിച്ചുകുലുക്കിയതിൽ കാലുമാറ്റങ്ങൾ മുതൽ കേസുകളും വിവാദങ്ങളുമെല്ലാമുണ്ട്. ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള പാലക്കാടിന്റെ മണ്ണിൽ ഉപതിരഞ്ഞെടുപ്പ് ഉത്സവം പരിപൂർണമായി കൊടിയിറങ്ങുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കുള്ള തീപ്പൊരി വീണുകഴിഞ്ഞു. ഇവിടെ ജയിച്ചത് കോൺഗ്രസാണെങ്കിലും വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾ ബിജെപി ക്യാംപിലാവുമെന്നത് തീർച്ച. പാലക്കാട്ടെ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്? ഈ തിരഞ്ഞെടുപ്പുഫലം വരും നാളുകളിൽ വിവിധ പാർട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കും?
നിയമസഭാ ഗേറ്റിന് നൂറുവാര അകലെ ബാരിക്കേഡ് കെട്ടി ലാത്തിയും ഗ്രനേഡുകളും ഉപയോഗിച്ച് പൊലീസ് തടഞ്ഞിട്ട ദിനങ്ങൾ ഇനി രാഹുലിനുണ്ടാവില്ല. രാഹുലിന് കൂട്ടായി ഇനി മാങ്കൂട്ടത്തിൽ എന്ന പേരു മാത്രമല്ല എംഎൽഎ എന്ന മൂന്നക്ഷരത്തിന്റെ കരുത്തുമുണ്ടാവും. പാലക്കാടൻ ജനസമ്മതിയുമായി പത്തനംതിട്ടക്കാരൻ സഭയിലെത്തുമ്പോൾ വലുതായിരിക്കും പ്രതിപക്ഷത്തിന് ലഭിക്കുന്ന ഊർജം. വെറുമൊരു ഉപതിരഞ്ഞെടുപ്പെന്ന വിശേഷണം മാത്രമല്ല കേരള രാഷ്ട്രീയത്തിൽ പാലക്കാട്ടെ തിരഞ്ഞെടുപ്പുണ്ടാക്കുന്ന മാറ്റം. അത് കേവലം രാഹുലെന്ന വ്യക്തിയെ എംഎൽഎയാക്കിയതിൽ തീരുകയുമില്ല. പാലക്കാട്ടെ പ്രചാരണത്തെ പിടിച്ചുകുലുക്കിയതിൽ കാലുമാറ്റങ്ങൾ മുതൽ കേസുകളും വിവാദങ്ങളുമെല്ലാമുണ്ട്. ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള പാലക്കാടിന്റെ മണ്ണിൽ ഉപതിരഞ്ഞെടുപ്പ് ഉത്സവം പരിപൂർണമായി കൊടിയിറങ്ങുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കുള്ള തീപ്പൊരി വീണുകഴിഞ്ഞു. ഇവിടെ ജയിച്ചത് കോൺഗ്രസാണെങ്കിലും വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾ ബിജെപി ക്യാംപിലാവുമെന്നത് തീർച്ച. പാലക്കാട്ടെ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്? ഈ തിരഞ്ഞെടുപ്പുഫലം വരും നാളുകളിൽ വിവിധ പാർട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കും?
നിയമസഭാ ഗേറ്റിന് നൂറുവാര അകലെ ബാരിക്കേഡ് കെട്ടി ലാത്തിയും ഗ്രനേഡുകളും ഉപയോഗിച്ച് പൊലീസ് തടഞ്ഞിട്ട ദിനങ്ങൾ ഇനി രാഹുലിനുണ്ടാവില്ല. രാഹുലിന് കൂട്ടായി ഇനി മാങ്കൂട്ടത്തിൽ എന്ന പേരു മാത്രമല്ല എംഎൽഎ എന്ന മൂന്നക്ഷരത്തിന്റെ കരുത്തുമുണ്ടാവും. പാലക്കാടൻ ജനസമ്മതിയുമായി പത്തനംതിട്ടക്കാരൻ സഭയിലെത്തുമ്പോൾ വലുതായിരിക്കും പ്രതിപക്ഷത്തിന് ലഭിക്കുന്ന ഊർജം. വെറുമൊരു ഉപതിരഞ്ഞെടുപ്പെന്ന വിശേഷണം മാത്രമല്ല കേരള രാഷ്ട്രീയത്തിൽ പാലക്കാട്ടെ തിരഞ്ഞെടുപ്പുണ്ടാക്കുന്ന മാറ്റം. അത് കേവലം രാഹുലെന്ന വ്യക്തിയെ എംഎൽഎയാക്കിയതിൽ തീരുകയുമില്ല.
പാലക്കാട്ടെ പ്രചാരണത്തെ പിടിച്ചുകുലുക്കിയതിൽ കാലുമാറ്റങ്ങൾ മുതൽ കേസുകളും വിവാദങ്ങളുമെല്ലാമുണ്ട്. ഗ്രാമത്തിന്റെ നിഷ്കളങ്കതയുള്ള പാലക്കാടിന്റെ മണ്ണിൽ ഉപതിരഞ്ഞെടുപ്പ് ഉത്സവം പരിപൂർണമായി കൊടിയിറങ്ങുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കുള്ള തീപ്പൊരി വീണുകഴിഞ്ഞു. ഇവിടെ ജയിച്ചത് കോൺഗ്രസാണെങ്കിലും വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾ ബിജെപി ക്യാംപിലാവുമെന്നത് തീർച്ച. പാലക്കാട്ടെ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ്? ഈ തിരഞ്ഞെടുപ്പുഫലം വരും നാളുകളിൽ വിവിധ പാർട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കും?
∙ കോട്ട സംരക്ഷിച്ച് കോൺഗ്രസ്
പാലക്കാടിനെ ത്രികോണ പോരാട്ടത്തിന്റെ കൊടുമുടി എന്ന് വിശേഷിപ്പിക്കുന്ന പതിവ് ഇനിയും വേണോ? ഈ ചോദ്യമാണ് ഈ തിരഞ്ഞെടുപ്പ് ഫലം വച്ചുനീട്ടുന്നത്. തുടർച്ചയായി നാലുതവണ കോൺഗ്രസിന് വേണ്ടി കോട്ടകെട്ടിയ മണ്ഡലമായിക്കഴിഞ്ഞു പാലക്കാട്. ഹാട്രിക് ജയം നേടിയ ഷാഫിയുടെ വ്യക്തിപ്രഭാവത്തിന് ലഭിച്ച പിന്തുണ പത്തനംതിട്ടയിൽ നിന്നെത്തിയ രാഹുലിനും പാലക്കാട്ടുകാർ നൽകി. മണ്ഡലത്തിൽ സ്വന്തം ശക്തികേന്ദ്രങ്ങളിൽ കത്തിക്കയറിയും എതിരാളികളുടെ മടകളിൽ കടന്നുകയറിയും വോട്ടുനേടാനായി എന്നത് രാഹുലിന് മാത്രം അവകാശപ്പെടാവുന്ന നേട്ടം. രാഹുൽ ഷാഫിയുടെ നോമിനിയാണെന്ന എതിരാളികളുടെ വിശേഷണം പോലും റെക്കോർഡ് ഭൂരിപക്ഷമായ 18,840 വോട്ടുകളുടെ മികവിൽ രാഹുൽ അപ്രസക്തമാക്കി.
2011മുതൽ തുടർച്ചയായി പാലക്കാട്ട് യുഡിഎഫ് വെന്നിക്കൊടി പാറിക്കുമ്പോൾ മാറ്റമുണ്ടായത് രണ്ടാം സ്ഥാനക്കാർക്ക് മാത്രമാണ്. 2016 മുതൽ രണ്ടാം സ്ഥാനത്തുള്ള ബിജെപിയുടെ ഇത്തവണത്തെ ‘ഹാട്രിക്’ നേട്ടം പോലും പക്ഷേ തിളക്കമില്ലാത്തതായിപ്പോയി. അതേസമയം കാൽചുവട്ടിൽ നിന്നും വോട്ടുകൾ ഒലിച്ചുപോകുന്നു എന്ന യാഥാർഥ്യം പിടിച്ചു നിർത്താൻ സരിനിലൂടെ സിപിഎമ്മിനു കഴിഞ്ഞു.
പാലക്കാട് ബിജെപിയെ പ്രതിരോധിക്കാൻ തങ്ങൾക്കേ കഴിയൂ എന്ന് ഒരിക്കൽകൂടി തെളിയിക്കാൻ കോൺഗ്രസിനായി. ഒപ്പം സിപിഎം–ബിജെപി ഡീൽ സംസ്ഥാനത്തുണ്ടെന്ന പ്രതീതിയുണ്ടാക്കാനും കോൺഗ്രസിന് പ്രചാരണത്തിലൂടെ കഴിഞ്ഞു. ബിജെപിക്കാരനായ സന്ദീപ് വാരിയർ കോണ്‍ഗ്രസിലെത്തുമ്പോൾ സിപിഎമ്മിനെന്താണ് വിഷമം എന്ന ചോദ്യം തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഉത്തരമില്ലാതെ തുടരുകയാണ്. നീലട്രോളി വിവാദത്തിലും, പത്രപരസ്യ വിവാദത്തിലുമെല്ലാം സിപിഎം–ബിജെപി ബന്ധം ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രതിരോധം.
∙ തമ്മിലടിയിൽ ബിജെപിക്ക് ജയം കിട്ടാക്കനി
മൂന്നാമതും മണ്ഡലത്തിൽ രണ്ടാം സ്ഥാനം കൊണ്ട് ബിജെപിക്ക് തൃപ്തിയടയേണ്ടിവന്നത് എന്തുകൊണ്ടാണ്? ശക്തികേന്ദ്രത്തിൽ ബിജെപിയുടെ തമ്മിലടി അവർക്കുതന്നെ വിനയായി എന്നതാണ് പാലക്കാട് നല്‍കുന്ന ഫലം. ഈ തിരഞ്ഞെടുപ്പില്‍ തുടക്കം മുതൽ അവസാന നിമിഷം വരെ ബിജെപിയിലെ പ്രശ്നങ്ങൾ മുഴച്ചുനിന്നിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ആരംഭിച്ച തർക്കം സന്ദീപ് വാരിയരുടെ കൊഴിഞ്ഞുപോക്കോടെ ഉച്ചസ്ഥായിയിലെത്തി. 2016ൽ പാലക്കാടിനെ ബിജെപിയുടെ 'എ' ക്ലാസ് മണ്ഡലമാക്കി ഉയർത്തിയത് ശോഭ സുരേന്ദ്രൻ സ്ഥാനാർഥി ആയതോടെയാണ്. ഇക്കുറിയും ശോഭ സ്ഥാനാർഥിയാവണമെന്ന പൊതുവികാരം പാർട്ടി അണികളിലുണ്ടായിരുന്നു.
പാലക്കാട് സി. കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥി ആയതിന് പിന്നാലെ കൊടകര കുഴൽപണക്കേസ് അടക്കം വീണ്ടും ചർച്ചായായി. ഇതും പാർട്ടിക്കുള്ളിലെ തമ്മിലടിയുടെ ഫലമായിട്ടാണെന്ന പ്രചാരണവും ഉണ്ടായിരുന്നു. കോൺഗ്രസുമായി ബന്ധപ്പെട്ട ട്രോളി ബാഗ് വിവാദത്തിലും കൊടകര പണംകടത്ത് ചർച്ചയായി.
എന്നാൽ തിരഞ്ഞെടുപ്പിന്റെ ക്ലൈമാക്സിൽ സന്ദീപ് വാരിയർ നിറഞ്ഞു നിന്നു. ഒരു ദിവസം പെട്ടെന്ന് ബിജെപി ക്യാംപിനോട് വിട പറഞ്ഞല്ല സന്ദീപ് പോയത്. അസംതൃപ്തിയിൽ മഞ്ഞുരുക്കം നടത്താന്‍ സംസ്ഥാന നേതൃത്വത്തിന് ആവോളം സമയമുണ്ടായിരുന്നെങ്കിലും ഉന്നത നേതൃത്വം അതിന് ശ്രമിച്ചില്ല. തിരഞ്ഞെടുപ്പ് സമയത്തെ ബിജെപിയുടെ വലിയ നഷ്ടമായി സന്ദീപിന്റെ കൊഴിഞ്ഞുപോക്ക് എന്ന് ഫലം തെളിയിക്കുന്നു.
പ്രചാരണ വിഷയങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലും പി. സരിനും നിറഞ്ഞു നിൽക്കുമ്പോഴും സ്ഥാനാർഥി ചർച്ചകളിലടക്കം ബിജെപി പിന്നോട്ടുപോയി. ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങൾ സ്വന്തമായി ഉയർത്താനും ബിജെപിക്കായില്ല. അതേസമയം ഒട്ടേറെ വിഷയങ്ങളിൽ അവർ തളച്ചിടപ്പെട്ടു. വോട്ടെടുപ്പിനു തലേന്നാൾ വയനാട്ടിൽ നടന്ന യുഡിഎഫ് ഹർത്താൽ പോലും പാലക്കാട് ബിജെപിക്ക് തിരിച്ചടിയായി. വയനാടിന് കേന്ദ്രസഹായം കിട്ടാത്തതിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നടത്തിയ പ്രസ്താവനയും ഇക്കൂട്ടത്തിലുണ്ട്. തൊട്ടതെല്ലാം പിഴച്ചുപോയ പാർട്ടിയായി പാലക്കാട് ബിജെപിമാറി. ഒരുപക്ഷേ ബിജെപി സംസ്ഥാന നേതൃത്വത്തിലെ തലമാറ്റത്തിനുവരെ പാലക്കാട് ഫലം വഴിവച്ചേക്കാം.
∙ പരീക്ഷണം പാളിയിട്ടും പരുക്കേൽക്കാതെ സിപിഎം
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ സേഫ് സോണിലായിരുന്നു സിപിഎം. ഉപതിരഞ്ഞെടുപ്പു ഫലം തിരിച്ചടിച്ചാലും എൽഡിഎഫ് ഭരണത്തിന് ഭീഷണിയാവാത്തതും കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിയടയേണ്ടി വന്നതും പുതുപരീക്ഷണത്തിന് അവരെ പ്രേരിപ്പിച്ചു. കോൺഗ്രസ് കൂടാരം വിട്ടിറങ്ങിയ ഡോ.പി. സരിനെ പരീക്ഷണ വസ്തുവാക്കിയ സിപിഎമ്മിന് വലിയ പരുക്കേറ്റില്ലെന്നാണ് ഫലം നൽകുന്ന സൂചന. പാർട്ടി ചിഹ്നം നഷ്ടമാക്കിയുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ അടിസ്ഥാന വോട്ടുകൾ സുരക്ഷിതമാക്കാൻ അവർക്കായി. സ്വതന്ത്ര സ്ഥാനാർഥിയെ അവതരിപ്പിക്കാൻ സിപിഎം തയാറായത് പോലും പാർട്ടി ചിഹ്നം വോട്ടർമാരെ ആകർഷിക്കുന്നില്ലെന്ന തിരിച്ചറിവിലാകണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊളിറ്റ് ബ്യൂറോ അംഗത്തെ ഇറക്കിയിട്ടുപോലും കിട്ടാത്ത സ്വീകാര്യത പാലക്കാട്ടെ നഗരസഭയിലടക്കം സരിനിലൂടെ കിട്ടി.
വോട്ടിൽ മൂന്നാം സ്ഥാനത്തായെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാലക്കാട് മുന്നില്‍ നിൽക്കാൻ സിപിഎമ്മിന് കഴിഞ്ഞു. തുടക്കം മുതൽ സിപിഎം–കോൺഗ്രസ് പോരായി പ്രചാരണം മാറുന്ന കാഴ്ചയാണ് കണ്ടത്. പതിവില്ലാത്ത ആയുധങ്ങൾ മിനുക്കി പ്രയോഗിച്ച സിപിഎം വിവാദ പത്രപരസ്യത്തിലടക്കം ഞെട്ടിച്ചു.
പ്രചാരണത്തിന്റെ അവസാന നാളുകളിൽ ലീഗുമായുള്ള കൊമ്പുകോർക്കലായിരുന്നു മറ്റൊരു പ്രത്യേകത. പിണറായി ഉൾപ്പെടെ ലീഗിനെ കടന്നാക്രമിക്കുന്ന കാഴ്ചയാണ് പാലക്കാടുണ്ടായത്. ഏറെ നാളായി ലീഗിനെ കൂട്ടുകക്ഷിയാക്കാൻ ശ്രമിച്ചിരുന്ന സിപിഎമ്മിന് സംഭവിച്ച വലിയ മാറ്റമായിരുന്നു പാലക്കാട്ടെ പ്രചാരണം.
അതേസമയം അവസാന ഘട്ടത്തിലെ പരസ്യവിവാദത്തിലടക്കം ചില സിപിഎം നേതാക്കളുടെ പ്രതിരോധം ദുർബലമായിരുന്നു. സന്ദീപ് വാരിയരെ കൂടെക്കൂട്ടാൻ ആദ്യം കാട്ടിയ തിടുക്കവും, നീലപ്പെട്ടി വിവാദമെന്ന ഉണ്ടയില്ലാ വെടി, പുറത്തുനിന്നുള്ള നേതാക്കളുടെ ശ്രദ്ധയില്ലാത്ത പ്രതികരണങ്ങൾ തുടങ്ങിയവയെല്ലാം സിപിഎമ്മിന് തലവേദനയായി.
∙ പാലക്കാട്ടെ ഫലമുണ്ടാക്കാവുന്ന ചലനങ്ങൾ
1. യുവത്വം കോൺഗ്രസിന്റെ കരുത്ത്
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ വലിയ മാറ്റം അവരുടെ യൂത്ത് ഐക്കണായ രാഹുൽ മാങ്കൂട്ടത്തില്‍ നിയമസഭയിൽ എത്തുന്നു എന്നതാണ്. ഇത് സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന്റെ മൂർച്ച കൂട്ടും. നിയമസഭയ്ക്ക് പുറത്തും യൂത്ത് കോൺഗ്രസ് സമരങ്ങൾക്ക് ആവേശം വർധിപ്പിക്കും. ഒപ്പം കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനും കോൺഗ്രസിനാവും. ഒപ്പം 2025ൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയുടെ ഒരുക്കങ്ങൾക്ക് ഉണർവും പകരും.
2. കോൺഗ്രസ് നേതൃത്വത്തിന്റെ വിജയം
ലോക്സഭാ തിരഞ്ഞെടുപ്പിൽ മുരളീധരന് തൃശൂരിലേക്ക് പോകേണ്ട അവസ്ഥയിൽ വടകര മണ്ഡലം നിലനിർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഷാഫി പറമ്പിൽ സ്ഥാനാർഥിയായത്. വടകരയിൽ ജയിച്ചെങ്കിലും പാലക്കാട് കൂടി നിലനിർത്തിയപ്പോഴാണ് കോൺഗ്രസ് ഓപറേഷൻ പൂർണതയിൽ എത്തിയത്. പാലക്കാട് ബിജെപി ജയിച്ചിരുന്നെങ്കിൽ അതിന്റെ പഴി ഷാഫിയെ വടകരയിലെത്തിച്ച കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പാളിച്ചയായി വിലയിരുത്തിയേനെ. അതിനാൽ കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ ജയം കൂടിയാണ് പാലക്കാട്.
3. പ്രതിപക്ഷ നേതാവിനും കരുത്താവും
രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുമ്പോൾ ഫലത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ് കരുത്ത് വർധിക്കുന്നത്. സർക്കാരിനെ പ്രതിരോധിക്കാന്‍ സിപിഎം ഭയക്കുന്ന നേതാവിനെ ലഭിച്ചു. ഇതിനു പുറമേ ഭാവിയിലേക്കും പ്രതിപക്ഷ നേതാവിന് യുവനേതാക്കളുടെ പിന്തുണയും പാലക്കാട് ഉറപ്പിക്കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിസ്ഥാനമടക്കമുള്ള നിര്‍ണായക തീരുമാനങ്ങളിൽ യുവനേതാക്കളെ ഒപ്പം നിർത്താൻ സതീശന് കഴിയും എന്നത് അദ്ദേഹത്തിന്റെ ഭാവിക്കും ഗുണകരമാണ്.
4. കാണാതെ പോയ ഭരണവിരുദ്ധ തരംഗം
പാലക്കാട് തോറ്റെങ്കിലും ചേലക്കരയിലെ ജയത്തിന്റെ ചേലിൽ ഭരണവിരുദ്ധ തരംഗമെന്ന ആക്ഷേപത്തിൽ നിന്നും പിണറായി സർക്കാർ രക്ഷപ്പെട്ടു. അതേസമയം പിണറായി 3.0യുടെ തുടക്കമാണിതെന്ന പ്രചാരണമാണ് ഇടത് സമൂഹമാധ്യമങ്ങൾ തുടക്കമിട്ടിരിക്കുന്നത്. മികച്ച പിആർ കാർഡുകൾ പുറത്തിറക്കാനുള്ള അവസരമാക്കി അവർ തിരഞ്ഞെടുപ്പു ഫലത്തെ മാറ്റി.
അതേസമയം ഇപ്പോൾ ഈ അവകാശവാദം ഉന്നയിക്കുന്ന സിപിഎം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സർക്കാർ വികസനപ്രവർത്തനങ്ങൾ ചർച്ചയാക്കാൻ വലിയ താൽപര്യം കാട്ടിയിരുന്നില്ല. പ്രദേശിക വിഷയങ്ങൾ കത്തിച്ചു നിർത്താനാണ് അവർ ശ്രദ്ധിച്ചത്.
ചേലക്കരയിൽ ജയിച്ചെങ്കിലും 1996 ന് ശേഷം സിപിഎം കുത്തകയാക്കിയ മണ്ഡലത്തിൽ വോട്ടുകളിൽ ചോര്‍ച്ചയുണ്ടായത് ശ്രദ്ധേയമാണ്. 12,021 വോട്ടുകൾക്കാണ് ഇക്കുറി ചേലക്കരയിലെ സിപിഎം ഭൂരിപക്ഷം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38,735 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണ് ഈ കുറവുണ്ടായത്. അതേസമയം പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി റെക്കോർഡ് ഭൂരിപക്ഷമാണ് കടുത്ത ത്രികോണ മൽസരത്തിനിടയിലും നേടിയത്. അതേസമയം പാർട്ടിക്കുള്ളിൽ പിണറായി വീണ്ടും ശക്തനായി തുടരാൻ ഉപതിരഞ്ഞെടുപ്പ് ഫലം വഴിയൊരുക്കും. പ്രത്യേകിച്ച് പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമിട്ട സമയത്താണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
5. ബിജെപിക്ക് തിരുത്തൽ കാലം
എ ക്ലാസ് മണ്ഡലത്തിലെ തിരിച്ചടി ബിജെപിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടും. പാലക്കാട് 2016ൽ രണ്ടാം സ്ഥാനം നേടിയ ബിജെപി ഇപ്പോഴും അതേ നിൽപ് നിൽക്കുകയാണ്. അതേസമയം ഇക്കുറി പാലക്കാട് നഗരസഭയിലടക്കം വോട്ടുചോർച്ചയുമുണ്ടായി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആഴ്ചകളോളം പാലക്കാട് തങ്ങിയാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. എന്നിട്ടും പരാജയം വലിയ ആഘാതമായി. സുരേന്ദ്രന്റെ പിൻഗാമിയായി സംസ്ഥാന അധ്യക്ഷ പദവിയിൽ വരെ എത്തുമെന്ന് കരുതിയ സി. കൃഷ്ണകുമാറിനും സ്വന്തം മണ്ണിലെ തോൽവി വേദനിപ്പിക്കും. പാർട്ടിക്കുള്ളിലെ അടക്കിവച്ചിട്ടുള്ള തർക്കങ്ങളും പരാതികളും വീണ്ടും ഉയരാനും പാലക്കാട് ഉണ്ടായ തോൽവി കാരണമായേക്കും.
6. സരിനും സന്ദീപും ഇനി എന്തുചെയ്യും?
പാലക്കാട്ടെ തിരഞ്ഞെടുപ്പ് പൂരം കഴിഞ്ഞ് ആളുകൾ പിരിയുമ്പോഴും രണ്ടു പേരുടെ ഭാവി ഇനിയും ചർച്ചായാവും. സരിനും സന്ദീപും എന്തുചെയ്യും എന്നതാവും അതിൽ പ്രധാനം. കോൺഗ്രസിൽ നിന്നും സിപിഎമ്മിലെത്തിയ സരിനെ സ്ഥാനാർഥിയാക്കിയ സിപിഎം ഇനിയും സംരക്ഷിക്കുമെന്നത് ഉറപ്പാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സരിന് പാലക്കാട് ജില്ലയിലെ ഒരു മണ്ഡലം ലഭിച്ചേക്കും. അടുത്തകാലത്ത് കോൺഗ്രസില്‍ നിന്നുമെത്തിയ നേതാക്കൾക്ക് മികച്ച സ്ഥാനങ്ങൾ സിപിഎം ഒരുക്കി നൽകിയിട്ടുണ്ട്. കൂടുതൽ നേതാക്കളെ ആകർഷിക്കാനുള്ള തന്ത്രം കൂടിയാണിത്.
അതേസമയം ബിജെപി ക്യാംപ് വിട്ടെത്തിയ സന്ദീപ് വാരിയരുടെ ഭാവിയാണ് വലിയ ചോദ്യം. ബിജെപി വിടാനുള്ള കാരണം സുരേന്ദ്രനാണെന്ന് പലകുറി ആവർത്തിക്കുന്ന സന്ദീപ് കോൺഗ്രസിൽ ഇനി തുടരുന്നത് എപ്രകാരമാവും? 2027ലെ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ സന്ദീപ് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാദം ശക്തമാണെങ്കിലും അതുവരെ സന്ദീപിന് പാർട്ടി ചുമതല കൈമാറുമോ എന്നതാണ് അറിയേണ്ടത്. സന്ദീപിന് കോൺഗ്രസ് നൽകുന്ന പരിഗണന അനുസരിച്ചാകും ഇനിയും ബിജെപിയിലടക്കമുള്ള മറ്റു പാർട്ടിയിലെ അസംതൃപ്തർ കോൺഗ്രസ് കൂടാരത്തിലേക്ക് എത്തുക.
7. ഇനി പതിവാകുമോ കാലുമാറൽ?
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ രണ്ട് നേതാക്കളാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാർട്ടി മാറിയത്. ഉത്തരേന്ത്യയിൽ കണ്ടുവരുന്ന ഈ പതിവ് ചാട്ടം കേരളത്തിലും പതിവാകാനാണ് ഇനി സാധ്യത. വർഗീയത ചൂണ്ടി അകറ്റിനിർത്തിയ ബിജെപിയിൽ നിന്നുപോലും ആർക്കും കടന്നുവരാമെന്ന് സിപിഎമ്മും കോൺഗ്രസും ഒരേ സ്വരത്തിൽ പറയുന്നതും പാലക്കാട് കണ്ട പ്രത്യേകതയാണ്. പാർട്ടി വിട്ടുവരുന്നവർക്ക് പരിഗണന ലഭിക്കുന്ന പക്ഷം കൂടുതൽ നേതാക്കൾ പാർട്ടികൾ മാറുന്ന കാലത്തിനാവും കേരളം സാക്ഷ്യം വഹിക്കുക
8. പ്രചാരണ വിഷയങ്ങളിലെ മാറ്റം
കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ പ്രചാരണ വിഷയങ്ങളും അവിടെ സ്വന്തമായി വിളയിച്ചെടുത്തതായിരുന്നു. കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളായി പ്രതിപക്ഷം ഉയർത്തിയിരുന്നത് പിണറായി– മകൾ ബന്ധത്തിലെ അഴിമതി ആരോപണങ്ങളായിരുന്നു. എന്നാൽ പാലക്കാട് പ്രാദേശികമായി ഉരുത്തിരിഞ്ഞ വിഷയങ്ങളാണ് തുടക്കാവസാനം കത്തിനിന്നത്. ഉപതിരഞ്ഞെടുപ്പിലെ ഈ പ്രത്യേകത മനസ്സിലാക്കി, വരുന്ന തിരഞ്ഞെടുപ്പുകളിലും പ്രചാരണ വിഷയങ്ങളിൽ മാറ്റത്തിന്റെ കാറ്റ് പാലക്കാടൻ രീതിയിലേക്ക് മാറിയേക്കാം.