ചേലക്കരയിലെ ബിജെപി വളർച്ചയിൽ സിപിഎം ‘സന്തോഷി’ക്കുന്നത് എന്തിന്? കോണ്ഗ്രസിനെ തോൽപിച്ച ഈ ഘടകങ്ങൾ ആരും കണ്ടില്ലേ?
‘‘ആ പോയ എംഎൽഎ ആരാണ്?’’ ‘‘എനിക്കറിയില്ല, 140 എംഎൽഎമാരും ഇപ്പോൾ ഇവിടെയുണ്ട്. അവരിൽ ആരെങ്കിലും ആകും!’’ ഏതാനും ദിവസങ്ങൾക്കു മുൻപ് ചെറുതുരുത്തിയിലെ നാട്ടുകവലയിലാണ് ഇത് നടക്കുന്നത്. പാഞ്ഞു പോകുകയാണ് എംഎൽഎയുടെ കാർ. ജിജ്ഞാസ കൊണ്ട് നാട്ടുകാരൻ കൂട്ടുകാരനോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ പോകുന്നു. ഇതേസമയം കുറച്ച് മാറി സ്റ്റേറ് കാർ കിടക്കുന്നതു കണ്ട് ചായക്കടയിൽ കയറിയ ആളെ സ്വീകരിച്ചത് പത്രം വായിച്ച് ചായ കുടിക്കുന്ന മന്ത്രി ഒ.ആർ. കേളു. യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി വീടു കയറിയവരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉണ്ട്. ട്രോളി ബാഗും പോർവിളിയുമായി പാലക്കാടും താരപ്രഭയിൽ വയനാടും മുന്നേറുന്ന സമയത്ത് ചേലക്കരയിൽ ചർച്ച ഇങ്ങനെയൊക്കെ ആയിരുന്നു. മൂന്നു മുന്നണികളും വാശിയോടെ പൊരുതി. വിജയം എൽഡിഎഫിനാണ്. പക്ഷേ മൂന്നു മുന്നണികൾക്കും ചേലക്കര നൽകുന്ന സൂചനകൾ നിർണായകമാണ്. വയനാടും പാലക്കാടും നഷ്ടപ്പെട്ട എൽഡിഎഫിന് ആശ്വാസ ജയമാണ് ചേലക്കര. കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം രമ്യ മൂന്നിലൊന്നായി കുറച്ചുവെന്ന് കെ. സുധാകരൻ പറയുന്നത് വെറുതയല്ല. ബിജെപിയുടെ വോട്ടിന്റെ കണക്ക് പാലക്കാട് നിന്ന് എടുക്കുന്നവർ ചേലക്കരയിലെ വളർച്ച കാണാതെ പോകരുത്. ഉടുമുണ്ടിന്റെ ചേല് കരയിലാണെങ്കിൽ അതിന്റെ ഉറപ്പ് ഇഴയിലും ഇഴയടുപ്പത്തിലുമാണ്. ആശ്വാസ ജയം എൽഡിഎഫിന് നൽകിയത് മണ്ഡലത്തിൽ പാർട്ടിക്കുള്ള ഇഴയടുപ്പമായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പൊരുതിയെങ്കിലും

‘‘ആ പോയ എംഎൽഎ ആരാണ്?’’
‘‘എനിക്കറിയില്ല, 140 എംഎൽഎമാരും ഇപ്പോൾ ഇവിടെയുണ്ട്. അവരിൽ ആരെങ്കിലും ആകും!’’
ഏതാനും ദിവസങ്ങൾക്കു മുൻപ് ചെറുതുരുത്തിയിലെ നാട്ടുകവലയിലാണ് ഇത് നടക്കുന്നത്. പാഞ്ഞു പോകുകയാണ് എംഎൽഎയുടെ കാർ. ജിജ്ഞാസ കൊണ്ട് നാട്ടുകാരൻ കൂട്ടുകാരനോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ പോകുന്നു. ഇതേസമയം കുറച്ച് മാറി സ്റ്റേറ് കാർ കിടക്കുന്നതു കണ്ട് ചായക്കടയിൽ കയറിയ ആളെ സ്വീകരിച്ചത് പത്രം വായിച്ച് ചായ കുടിക്കുന്ന മന്ത്രി ഒ.ആർ. കേളു. യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി വീടു കയറിയവരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉണ്ട്.
ട്രോളി ബാഗും പോർവിളിയുമായി പാലക്കാടും താരപ്രഭയിൽ വയനാടും മുന്നേറുന്ന സമയത്ത് ചേലക്കരയിൽ ചർച്ച ഇങ്ങനെയൊക്കെ ആയിരുന്നു. മൂന്നു മുന്നണികളും വാശിയോടെ പൊരുതി. വിജയം എൽഡിഎഫിനാണ്. പക്ഷേ മൂന്നു മുന്നണികൾക്കും ചേലക്കര നൽകുന്ന സൂചനകൾ നിർണായകമാണ്. വയനാടും പാലക്കാടും നഷ്ടപ്പെട്ട എൽഡിഎഫിന് ആശ്വാസ ജയമാണ് ചേലക്കര. കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം രമ്യ മൂന്നിലൊന്നായി കുറച്ചുവെന്ന് കെ. സുധാകരൻ പറയുന്നത് വെറുതയല്ല. ബിജെപിയുടെ വോട്ടിന്റെ കണക്ക് പാലക്കാട് നിന്ന് എടുക്കുന്നവർ ചേലക്കരയിലെ വളർച്ച കാണാതെ പോകരുത്.
ഉടുമുണ്ടിന്റെ ചേല് കരയിലാണെങ്കിൽ അതിന്റെ ഉറപ്പ് ഇഴയിലും ഇഴയടുപ്പത്തിലുമാണ്. ആശ്വാസ ജയം എൽഡിഎഫിന് നൽകിയത് മണ്ഡലത്തിൽ പാർട്ടിക്കുള്ള ഇഴയടുപ്പമായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പൊരുതിയെങ്കിലും വിജയം അകന്നതിനു കാരണം ഇഴയടുപ്പത്തിന്റെ കുറവും. ഇതിനിടെ മണ്ഡലത്തിൽ ഊടുംപാവും ബിജെപി നെയ്യുന്നുമുണ്ട്.
∙ രമ്യമായി മുന്നേറി പ്രദീപ്; ഐക്യദീപം തെളിച്ച് രമ്യയും; എന്നിട്ടും...
പാലക്കാടും ചേലക്കരയും തമ്മിലെന്താണ് ബന്ധം? രണ്ടു മണ്ഡലങ്ങളും തമ്മിൽ വലിയ അകലമില്ല. എന്നാൽ മത്സരങ്ങൾ തമ്മിൽ കുതിരാൻ മലയുടെ വേർതിരിവും. പാലക്കാട് മൂന്നു ടീമുകൾ തമ്മിലുള്ള മത്സരമായിരുന്നു. ഷാഫിയുടെയും സതീശന്റെയും നേതൃത്വത്തിൽ യുഡിഎഫ്, പാർട്ടിയുടെ നേതൃത്വത്തിൽ എൽഡിഎഫും. കെ. സുരേന്ദ്രന്‍ ബിജെപിയെയും നയിച്ചു. നേതൃനിര കൂടിയതോടെ പോർവിളികളും തർക്കങ്ങളും വിവാദങ്ങളും നിറഞ്ഞു. ചേലക്കരയിൽ പ്രദീപും രമ്യയും തമ്മിലായിരുന്നു പോരാട്ടം. പ്രദീപിന് കൂട്ടായി കെ. രാധാകൃഷ്ണന്റെ പൈതൃകവും അനുഭവവും.
ലോക്സഭയിലെ തോൽവിക്കു ശേഷം ആറു മാസത്തിനുള്ളിൽ മത്സരിച്ചത് രമ്യയ്ക്ക് ദോഷമായി മാറി. എംപി എന്ന നിലയിൽ രമ്യയുടെ പ്രവർത്തനവും പ്രവർത്തനത്തിലെ പോരായ്മകളും ചർച്ചയായി. അതേസമയം വിവാദങ്ങൾക്കതീതനെന്ന സ്വീകാര്യത പ്രദീപിന് മുതൽക്കൂട്ടായി. നാട്ടുകാരൻ എന്ന പ്രതിച്ഛായയും താരതമ്യം ചെയ്യപ്പെട്ടു. 2021ൽ കെ. രാധാകൃഷ്ണന് വേണ്ടി മാറിക്കൊടുത്തത് മുതൽക്കൂട്ടായി. അതു മാത്രമല്ല, ഏതാനും വർഷം മാറി നിന്നത് തുടർച്ചയുടെ എതിർപ്പും ഇല്ലാതാക്കി. പട്ടികജാതി വികസന കോർപറേഷൻ ചെയർമാൻ എന്ന നിലയിലെ പ്രവർത്തനം കോളനികളിലെ വോട്ടും നേടാൻ സഹായിച്ചു.
∙ വിവാദങ്ങളെല്ലാം കുതിരാന് അപ്പുറത്ത് നിർത്തി
ഭരണ വിരുദ്ധ വികാരവും എഡിഎം നവീൻ ബാബുവിന്റെ മരണവും പ്രചാരണത്തിൽ ചർച്ച ആയില്ല. ചർച്ച ട്രോളി ബാഗിലും അൻവറിലും മറ്റും കേന്ദ്രീകരിച്ചു. കേന്ദ്ര സർക്കാരിന് എതിരെ മറ്റ് മണ്ഡലങ്ങളിൽ ആഞ്ഞടിച്ച സിപിഎം ചേലക്കരയിൽ മയപ്പെടുത്തി. അത് എംപി എന്ന നിലയിൽ രമ്യയ്ക്ക് സഹായമാകുമെന്ന് കരുതിയാണ് അവഗണിച്ചത്. പെൻഷൻ വിതരണത്തിലെ അപാകതകൾ പോലുള്ള എതിർപ്പുകൾ സമൂഹ മാധ്യമങ്ങളിലൂടെ മുൻ മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടു. മന്ത്രി എന്ന നിലയിൽ കെ. രാധാകൃഷ്ണന്റെ പ്രവർത്തനവും എംപി എന്ന നിലയിൽ രമ്യയുടെ പ്രവർത്തനവും താരതമ്യം ചെയ്യപ്പെട്ടു. ഇതിനെ പ്രതിരോധിക്കാൻ യുഡിഎഫിന് ആദ്യം കഴിഞ്ഞില്ല.
പക്ഷേ കൊടിക്കുന്നിൽ സുരേഷ് എംപിയും മാത്യു കുഴൽ നാടൻ എംഎൽഎയും പട്ടിക ജാതി മന്ത്രി സ്ഥാനം എടുത്തിട്ടതോടെ ചർച്ച സജീവമായി. കെ. രാധാകൃഷ്ണനെ ഒതുക്കിയതാണെന്നും മുഖ്യമന്ത്രി സാധ്യത നഷ്ടമാക്കിയെന്നുമുള്ള പ്രചാരണം ഏറ്റു തുടങ്ങിയിരുന്നു. ഒ.ആർ. കേളു പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള മന്ത്രിയാണെന്നും പട്ടിക ജാതി വിഭാഗത്തിന് മന്ത്രി ഇല്ലെന്നുമായിരുന്നു ആരോപണം. പട്ടിക വർഗ വിഭാഗം പ്രതിനിധിയായി പി.കെ. ജയലക്ഷ്മിയെ ഉൾപ്പെടുത്തിയ മന്ത്രിസഭയിൽ പട്ടിക ജാതി വിഭാഗത്തിൽ നിന്ന് എ.പി. അനിൽ കുമാറിനെയും മന്ത്രിയാക്കിയത് യുഡിഎഫ് എടുത്തിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ടിറങ്ങി പ്രതിരോധിക്കേണ്ടി വന്നു. അപ്പോഴേക്കും യുഡിഎഫ് വൈകിയിരുന്നു.
∙ എതിർപ്പുകൾ തീർത്ത രാധാകൃഷ്ണൻ എഫക്ട്!
രാഹുൽ മാങ്കൂട്ടത്തിലിന്റെ തേര് തെളിച്ചത് ഷാഫി പറമ്പിൽ എംപിയാണെങ്കിൽ ചേലക്കരയിൽ ആ ദൗത്യം കെ. രാധാകൃഷ്ണൻ എംപിക്ക് ആയിരുന്നു. രാഹുലിന്റെ ജയം ഷാഫിക്ക് അഭിമാന പ്രശ്നമായിരുന്നു. പ്രദീപിന്റെ ജയം രാധാകൃഷ്ണന് അനിവാര്യവും. ചേലക്കരയിൽ തോറ്റാൽ രാധാകൃഷ്ണൻ സഹകരിച്ചില്ലെന്ന ചീത്തപ്പേരും വരും. പാർട്ടിയിൽ ചില എതിർപ്പുകൾ ഉയർന്നിരുന്നു. അത് പരിഹരിച്ചത് രാധാകൃഷ്ണനാണ്. എല്ലാ കോളനികളിലും രാധാകൃഷ്ണൻ നേരിട്ടെത്തി ചർച്ച നടത്തി. അതു മാറ്റമുണ്ടാക്കി. താഴേത്തട്ടിൽ ഇഴയടുപ്പത്തോടെ പ്രവർത്തനത്തിന് രാധാകൃഷ്ണൻ ഇഫക്ട് വഴിയൊരുക്കി. എന്നിട്ടും 2021ലെ ഭൂരിപക്ഷം നേടാനായില്ലെന്നത് രമ്യയുടെയും യുഡിഎഫിന്റെയും വിജയമായി. പക്ഷേ ഭരണ വിരുദ്ധ വികാരത്തിലും പിടിച്ചുനിന്നുവെന്ന് എൽഡിഎഫിനും പറയാം.
∙ നേരിട്ടിറങ്ങി പിണറായി, എല്ലാം ലോക്കൽ കമ്മറ്റി തീരുമാനം
ഭരണ വിരുദ്ധ വികാരം ഉയരുമെന്ന് ഭയന്ന് മുഖ്യന്ത്രി പിണറായി വിജയൻ മാറി നിന്നില്ല. 9 പഞ്ചായത്തുകളിൽ ആറു കൺവൻഷനുകളിൽ പിണറായി പങ്കെടുത്തു. ഉദ്ഘാടനവും പിണറായി നിർവഹിച്ചു. ഇത് എതിർപ്പുകൾ മാറ്റി വച്ച് പ്രചാരണത്തിന് ഇറങ്ങാൻ കേഡറിനുള്ള സന്ദേശമായി മാറി. അതേസമയം പുറത്തുനിന്ന് നേതാക്കൾ വന്ന് പ്രാദേശിക നേതാക്കളെ ഭരിക്കുന്ന രീതി ഒഴിവാക്കി. പാലക്കാട് തിരഞ്ഞെടുപ്പു നീട്ടി വച്ചതോടെ എൽഎഡിഎഫ് സംഘവും മന്ത്രിസഭയും ചേലക്കരയിൽ കേന്ദ്രീകരിച്ചു. ഉറച്ച പാർട്ടി മണ്ഡലമാണെന്നത് പ്രവർത്തനം എളുപ്പമാക്കി.
പ്രാദേശിക നേതാക്കളും ജില്ലാ നേതാക്കളും നയിച്ചപ്പോൾ സംസ്ഥാന നേതാക്കൾ അവരെ അനുഗമിക്കുന്ന രീതി ആയിരുന്നുവെന്ന് സിപിഎം നേതാക്കളിലൊരാൾ പറഞ്ഞു. കുടുംബ യോഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സമൂഹ മാധ്യമങ്ങളും ഏകോപിപ്പിച്ചു. 9 പഞ്ചായത്തുകളിലും ലീഡ് നേടാനും ഇതുവഴി കഴിഞ്ഞു. അതേസമയം ബിജെപിയുടെ വളർച്ചയും ഫലത്തിൽ എൽഡിഎഫിന് ഗുണമായി. ബിജെപി നേടിയത് യുഡിഎഫ് വോട്ടുകളാണെന്ന് പലരും കരുതുന്നു. അതു മാത്രമല്ല വിജയകാരണം. യുഡിഎഫിന്റെ പാളിച്ചയും ഗുണമായി. അതും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചിട്ടും.
∙ യുഡിഎഫിന്റെ ഒറ്റക്കെട്ട് തകർത്തത് കോൺഗ്രസ് കൂട്ടുകെട്ടോ!
വയനാട് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യവും നാടെങ്ങും പിണറായി വിരുദ്ധ വികാരവും. ഇത്രയേറെ അനുകൂല ഘടകങ്ങൾ ഒരുമിച്ചിട്ടും ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർഥി തോറ്റതെങ്ങനെ? ഈ ആശയക്കുഴപ്പം വെറുതയല്ലെ. എൽഡിഎഫ് പ്രാദേശിക നേതാവും പറഞ്ഞു. ‘‘സത്യം പറയാമല്ലോ, ഇത്തവണ കോൺഗ്രസ് ഒറ്റക്കെട്ടായി പൊരുതിയിരുന്നു’’. പക്ഷേ. പ്രചാരണത്തിന് ചുക്കാൻ പിടിച്ച കോൺഗ്രസ് നേതാവ് ഇക്കാര്യം പറഞ്ഞു തരുന്നു.
‘‘സഹകരണ സംഘങ്ങളാണ് കോൺഗ്രസിനെ തോൽപ്പിച്ചത്. ഒരു പഞ്ചായത്തിൽ രണ്ട് സഹകരണ സംഘങ്ങളുണ്ട്’’ അദ്ദേഹം സരസമായി പറഞ്ഞതാണ്. സിപിഎമ്മും കോൺഗ്രസും നേരിട്ട് പൊരുതുന്നതാണ് തൃശൂർ രാഷ്ട്രീയം. സിപിഎമ്മിന്റെ സഹകരണ ബാങ്കുകളെ നേരിടാനാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം സഹകരണ സംഘങ്ങൾ തുടങ്ങിയത്. പ്രാദേശിക നേതാക്കൾ പ്രചാരണത്തിൽ സജീവമായാൽ സർക്കാർ റെയ്ഡ് ചെയ്യുമെന്നാണ് ആശങ്ക.
അതു മാത്രമല്ല കാരണം. കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തിൽ വൻ നേതൃനിരയാണ് പ്രചാരണത്തിന് എത്തിയത്. ഓരോ ബൂത്തിലും ജില്ലാ നേതാക്കളുടെ ചുമതലയും. പക്ഷേ ഇവയൊന്നും താഴേത്തട്ടിൽ എത്തിയില്ല. പൂർണമായി. ‘‘താഴേത്തട്ടിൽ സംഘടന ദുർബലമാണ്. പ്രചാരണം മുന്നോട്ടു കൊണ്ടു പോകാൻ അവർക്ക് പൂർണമായി കഴിഞ്ഞില്ല. 2016ൽ ആരംഭിച്ച തകർച്ച തുടരുന്നു. അന്ന് ഒരു എംഎൽഎയാണ് ജയിച്ചത്. 2021ൽ മറ്റൊരു എംഎൽഎയും. ഇത് കോൺഗ്രസ് പ്രചാരണം താഴേത്തട്ടിൽ എത്തുന്നതിനെ ബാധിച്ചു’’ പേരു വെളിപ്പെടുത്താൻ മുതിരാതെ നേതാക്കളിലൊരാൾ പറയുന്നു.
അതു മാത്രമല്ല ഭരണ വിരുദ്ധ വികാരത്തിൽ ഒരു പങ്ക് പിണറായി നേരിട്ട് എതിർത്ത പി.വി. അൻവറിന്റെ സ്ഥാനാർഥി നേടി. ഏകദേശം 4000 വോട്ടുകൾ യുഡിഎഫിന് നഷ്ടം. ബിജെപിയുടെ വളർച്ചയും കോൺഗ്രസിന് തിരിച്ചടിയായി. ഒരുകാലത്ത് കെ. കരുണാകരന്റെ തട്ടകമായിരുന്നു തൃശൂരും അവിടുത്തെ ഓരോ മണ്ഡലങ്ങളും. അവിടങ്ങളിൽ അണികളും ഏറെ; അദ്ദേഹത്തിന്റെ ബലത്തിൽ കെട്ടുറപ്പോടെ അക്കാലത്ത് പാർട്ടി മുന്നോട്ടു പോയി. എന്നാൽ കരുണാകരന്റെ വിയോഗത്തിനു പിന്നാലെ അണികൾ ചിതറി, ചേലക്കരയിൽ ഉൾപ്പെടെയുണ്ടായിരുന്ന ആ കെട്ടുറപ്പും നഷ്ടമായി.
∙ ഒരു ഡീലുമില്ലാത്ത ബിജെപി– കോൺഗ്രസ് ഡീൽ!
ചേലക്കരയിൽ നിർണായകമാകുന്നത് ബിജെപിയുടെ ഘട്ടം ഘട്ടമായ വളർച്ചയാണ്. ഇക്കുറി ബിജെപി 9564 വോട്ടുകൾ കൂടുതൽ നേടി. ഇത് ഏതാണ്ട് എൽഡിഎഫിന്റെ ഭൂരിപക്ഷത്തിനടുത്തു വരും. കെ. ബാലകൃഷ്ണന്റെ 33,969 വോട്ട് ബിജെപിക്ക് റെക്കോർഡാണ്. ഒരു പഞ്ചായത്തിലും ബിജെപി ഭരണത്തിൽ എത്തിയിരുന്നു. 2011ൽ നേടിയ 7056 വോട്ടിൽനിന്നാണ് ഈ വളർച്ച. ബിജെപിയുടെ വളർച്ചയും കോണ്‍ഗ്രസിന്റെ തളർച്ചയും തമ്മിൽ ചേർത്തു വായിക്കാം. ഒരു ഡീലുമില്ലാതെയാണ് ഈ മാറ്റം.
ബിജെപിയുടെ തിരഞ്ഞെടുപ്പു തന്ത്രമാണ് നേട്ടത്തിനു കാരണം. മണ്ഡലത്തിൽ സ്വീകാര്യതയുള്ള പ്രാദേശിക നേതാവാണ് ബാലകൃഷ്ണൻ. ദേശീയ നേതാക്കളടക്കം വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തി. വലിയ യോഗങ്ങളും കൊടി തോരണങ്ങളും ഒഴിവാക്കുകയും ചെയ്തു. അതിനാൽ ജയം നിശ്ചയിക്കുന്നതിൽ ബിജെപി നിർണായകമായി.
പൊതുവേ പോളിങ്ങിന് തലേന്നു മാത്രമാണ് നിശ്ശബ്ദ പ്രചാരണം. എന്നാൽ ചേലക്കരയിൽ തുടക്കം മുതൽ നിശ്ശബ്ദ പ്രചാരണമായിരുന്നു. വോട്ടു മറിയുന്നതും വോട്ടറുടെ മനസ്സു മാറുന്നതും ഈ നിശ്ശബ്ദ പ്രചാരണത്തിലാണ്. അതുകൊണ്ടാകണം ചേലക്കരയുടെ വിധിയെഴുത്ത് കേരള രാഷ്ട്രീയത്തിന്റെ ചുമരെഴുത്താകുന്നത്.