‘മുഖ്യമന്ത്രിയെ നീക്കണം; ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്യണം; എല്ലാ പ്രശ്നത്തിനും കാരണം ബിരേൻ സിങ്’
മണിപ്പുരിന് ആഭ്യന്തരകലാപങ്ങളുടെ ചരിത്രമുണ്ട്. ഇന്ത്യയിൽ ലയിപ്പിച്ചതു തൊട്ടേ കേന്ദ്രഭരണത്തോടുള്ള അതൃപ്തി അവിടെ നിലവിലുണ്ടായിരുന്നു. ലയനത്തെ മണിപ്പുരിലെ ഒരു വിഭാഗം അംഗീകരിച്ചിരുന്നില്ല. എങ്കിലും കേന്ദ്രഭരണപ്രദേശമായും പിന്നീട് സംസ്ഥാനമായും മാറിയതോടെ ക്രമേണ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുകയും പരിഹാരശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തു. വിവിധ വിഭാഗങ്ങൾക്കിടയിൽ സംഘർഷം നിലനിന്നെങ്കിലും മണിപ്പുർ താരതമ്യേന ശാന്തമായിരുന്നു. താഴ്‌വരയിലെ മെയ്തെയ് വിഭാഗക്കാരുടെ ഭൂമിയുമായി ബന്ധപ്പെട്ടാണു പ്രശ്നങ്ങളുണ്ടാകുന്നത്. മലയോരവാസികളായ ഗോത്രജനതയെ അപേക്ഷിച്ച് തങ്ങൾ വിവേചനം നേരിടുന്നതായി മെയ്തെയ്കൾ വിശ്വസിച്ചു. മലയിൽനിന്നുള്ള ആദിവാസികൾക്കു താഴ്‌വരയിൽ ഭൂമി വാങ്ങാം. പക്ഷേ, മെയ്തെയ്കൾക്കു മലയോര ജില്ലകളിൽ ഭൂമി വാങ്ങാൻ അനുമതിയില്ല. എങ്കിലും, ഏതാനും വർഷം മുൻപു വരെ ഇത് അത്ര വലിയ വിഷയമായിരുന്നില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ, ഒരു പരിധിവരെ, കേന്ദ്ര സർക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമാണ് ഉണ്ടായതെന്നു പറയാം. കുക്കികൾ യഥാർഥ മണിപ്പുരികളല്ലെന്നും അവർ നുഴഞ്ഞുകയറിയവരാണെന്നുമുള്ള വ്യാജപ്രചാരണം സൃഷ്ടിക്കപ്പെട്ടു. മ്യാൻമറിൽനിന്നു വന്നവരാണെന്നും ആരോപണമുണ്ടായി. തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്ക താഴ്‌വരയിലെ ജനങ്ങളിൽ ശക്തിപ്പെട്ടു. കുക്കികളെയും അവരുടെ ചരിത്രത്തെയും നിന്ദിക്കാൻ ഭരണകൂട പിന്തുണയോടെ നടത്തിയ പ്രചാരണമായിരുന്നു അത്. കുക്കികളും നാഗാ വിഭാഗക്കാരും തമ്മിലും നാഗകളും മെയ്തെയ്കളും തമ്മിലും

മണിപ്പുരിന് ആഭ്യന്തരകലാപങ്ങളുടെ ചരിത്രമുണ്ട്. ഇന്ത്യയിൽ ലയിപ്പിച്ചതു തൊട്ടേ കേന്ദ്രഭരണത്തോടുള്ള അതൃപ്തി അവിടെ നിലവിലുണ്ടായിരുന്നു. ലയനത്തെ മണിപ്പുരിലെ ഒരു വിഭാഗം അംഗീകരിച്ചിരുന്നില്ല. എങ്കിലും കേന്ദ്രഭരണപ്രദേശമായും പിന്നീട് സംസ്ഥാനമായും മാറിയതോടെ ക്രമേണ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുകയും പരിഹാരശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തു. വിവിധ വിഭാഗങ്ങൾക്കിടയിൽ സംഘർഷം നിലനിന്നെങ്കിലും മണിപ്പുർ താരതമ്യേന ശാന്തമായിരുന്നു. താഴ്‌വരയിലെ മെയ്തെയ് വിഭാഗക്കാരുടെ ഭൂമിയുമായി ബന്ധപ്പെട്ടാണു പ്രശ്നങ്ങളുണ്ടാകുന്നത്. മലയോരവാസികളായ ഗോത്രജനതയെ അപേക്ഷിച്ച് തങ്ങൾ വിവേചനം നേരിടുന്നതായി മെയ്തെയ്കൾ വിശ്വസിച്ചു. മലയിൽനിന്നുള്ള ആദിവാസികൾക്കു താഴ്‌വരയിൽ ഭൂമി വാങ്ങാം. പക്ഷേ, മെയ്തെയ്കൾക്കു മലയോര ജില്ലകളിൽ ഭൂമി വാങ്ങാൻ അനുമതിയില്ല. എങ്കിലും, ഏതാനും വർഷം മുൻപു വരെ ഇത് അത്ര വലിയ വിഷയമായിരുന്നില്ല.
ഇപ്പോഴത്തെ പ്രശ്നങ്ങൾ, ഒരു പരിധിവരെ, കേന്ദ്ര സർക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമാണ് ഉണ്ടായതെന്നു പറയാം. കുക്കികൾ യഥാർഥ മണിപ്പുരികളല്ലെന്നും അവർ നുഴഞ്ഞുകയറിയവരാണെന്നുമുള്ള വ്യാജപ്രചാരണം സൃഷ്ടിക്കപ്പെട്ടു. മ്യാൻമറിൽനിന്നു വന്നവരാണെന്നും ആരോപണമുണ്ടായി. തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്ക താഴ്‌വരയിലെ ജനങ്ങളിൽ ശക്തിപ്പെട്ടു. കുക്കികളെയും അവരുടെ ചരിത്രത്തെയും നിന്ദിക്കാൻ ഭരണകൂട പിന്തുണയോടെ നടത്തിയ പ്രചാരണമായിരുന്നു അത്. കുക്കികളും നാഗാ വിഭാഗക്കാരും തമ്മിലും നാഗകളും മെയ്തെയ്കളും തമ്മിലും സംഘർഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും കുക്കികളും മെയ്തെയ്കളും പരസ്പരം ഏറ്റുമുട്ടിയ ചരിത്രമില്ല. ഇപ്പോൾ പെട്ടെന്നു കുക്കികളെ നിന്ദിച്ചുകൊണ്ട്, ആരോ അടിച്ചേൽപിക്കുന്നതുപോലെ ഇങ്ങനെയൊരു പ്രചാരണത്തിന് എന്താണു കാരണം? കുക്കികളുടെ ചരിത്രത്തെയും സ്വാതന്ത്ര്യസമരത്തിൽ അവർ വഹിച്ച പങ്കിനെയും നിഷേധിക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്ന തരത്തിലേക്കു വരെ ഈ പ്രചാരണം വളർന്നു.
കഴിഞ്ഞ വർഷം മണിപ്പുർ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനു പിന്നാലെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ. മെയ്തെയ്കൾക്കു പട്ടികവർഗ പദവി നൽകുന്നതു സർക്കാർ പരിഗണിക്കണമെന്നായിരുന്നു കോടതിവിധി. അതിനെതിരെ സമാധാനപരമായി ആരംഭിച്ച പ്രതിഷേധം ക്രമേണ അക്രമത്തിലേക്കു വളരുകയായിരുന്നു. ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നരവർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അധികാരികൾ ആ റിപ്പോർട്ട് കാണാൻ ആഗ്രഹിക്കുന്നുണ്ടാവില്ല. കാരണം, ആഭ്യന്തരയുദ്ധ സമാനമായ അന്തരീക്ഷം മണിപ്പുരിൽ സൃഷ്ടിച്ചതിനു പിന്നിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വീഴ്ചകളുണ്ടെന്നു റിപ്പോർട്ടിൽ ഊന്നിപ്പറയാൻ സാധ്യതയുണ്ട്.
∙ ആധാർ കാർഡ് പണയം വച്ച് ആയുധം കൊള്ളയടിക്കുന്നവർ!
2023 മേയിൽ മണിപ്പുരിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയും വംശീയ സംഘർഷങ്ങൾ ആളിപ്പടരുകയും ചെയ്തതോടെ രണ്ടു കാര്യങ്ങൾ വ്യക്തമായി. മണിപ്പുർ ജനത വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരുപക്ഷത്തും ചേരാത്ത നാഗകൾ ഒഴികെ, കുക്കികൾ അടക്കമുള്ള മുഴുവൻ ആദിവാസികളും താഴ്‌വരയിൽനിന്ന് ആട്ടിയോടിക്കപ്പെട്ടു. മലയോര ജില്ലകളിൽനിന്നു മെയ്തെയ്കളും ബലമായി കുടിയിറക്കപ്പെട്ടു. ഇരുപക്ഷത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി. ഒട്ടേറെ ജീവൻ നഷ്ടപ്പെട്ടു. അറുപതിനായിരത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലായി.
ഭരണത്തെയും നിയമപാലനത്തെയും നീതിന്യായ വ്യവസ്ഥയെയും വരെ വിഭജനം ബാധിച്ചു. താഴ്‌വരയിലെ കോടതികളിൽ ജഡ്ജിമാരായി മെയ്തെയ് വിഭാഗക്കാരും മലയോര ജില്ലകളിൽ ജഡ്ജിമാരായി കുക്കി വിഭാഗക്കാരും നിയമിക്കപ്പെട്ടു. മെയ്തെയ് വിഭാഗത്തിൽനിന്നുള്ള പൊലീസുകാർ താഴ്‌വരയിലും ആദിവാസികളായ പൊലീസുകാർ മലയോര ജില്ലകളിലും നിയോഗിക്കപ്പെട്ടു. അതേസമയം, ആരംഭായ് തെംഗോൽ എന്ന സ്വകാര്യ സായുധസേനയ്ക്കു രൂപം നൽകുകയാണു മുഖ്യമന്ത്രി ചെയ്തത്. ഏതാനും വർഷമായി ശക്തി പ്രാപിച്ചുവരുന്ന മെയ്തെയ് ഉപദേശീയതയുടെ പ്രചാരണോപാധിയായി അതു മാറിക്കഴിഞ്ഞു.
ആറായിരത്തിലധികം ആയുധങ്ങളാണു കലാപവേളയിൽ പൊലീസ് സ്റ്റേഷനുകളിൽനിന്നു കൊള്ളയടിക്കപ്പെട്ടത്. സത്യത്തിൽ, അതു കൊള്ളയായിരുന്നില്ല. പൊലീസ് സ്റ്റേഷനുകളിൽ കയറി ആയുധങ്ങൾ എടുത്തുകൊണ്ടു പോകാൻ ആളുകളെ അനുവദിക്കണമെന്നു മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഓഫിസിൽനിന്നു നിർദേശമുണ്ടായിരുന്നു എന്നാണ് എനിക്കു കിട്ടിയ വിവരം. ആയുധങ്ങൾ എടുത്തുകൊണ്ടു പോയവർ തങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിരുന്നു എന്നുവരെ തമാശ പ്രചരിക്കുന്നുണ്ട്. പൊലീസിന് എപ്പോഴെങ്കിലും തോന്നിയാൽ ആയുധങ്ങൾ തിരികെ വാങ്ങാമല്ലോ.
പൊലീസ് സേനയിലെ എല്ലാവരും ഏതെങ്കിലും പക്ഷം പിടിക്കുന്നവരാണെന്ന തോന്നലിൽ ഇരുവിഭാഗക്കാർക്കും പൊലീസിൽ വിശ്വാസം നഷ്ടമായിരിക്കുന്നു. ആയുധമേന്തിയ സന്നദ്ധ ഭടന്മാരാണു ഗ്രാമങ്ങൾക്കു കാവൽ നിൽക്കുന്നത്. അവർ സ്വന്തമായി ചെക്ക് പോസ്റ്റുകളും ബാരിക്കേഡുകളും സ്ഥാപിച്ചിരിക്കുന്നു. സംസ്ഥാന സർക്കാർ പൂർണമായും മെയ്തെയ് പക്ഷത്താണെന്നും മുൻവിധിയോടെയാണു തങ്ങളെ കാണുന്നതെന്നും ആദിവാസികൾ വിശ്വസിക്കുന്നു. മുഖ്യമന്ത്രിയുമായി ഉൾപ്പെടെ ചർച്ചയ്ക്കു ചില ശ്രമങ്ങൾ ഇല്ലാതിരുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പുർ സന്ദർശിച്ചപ്പോൾ ഗവർണറുടെ അധ്യക്ഷതയിൽ സമാധാന കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇരുപക്ഷവും അതിനെ തള്ളിക്കളഞ്ഞു. ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ച് സമ്മതം വാങ്ങാതെ കമ്മിറ്റികൾ ഉണ്ടാക്കിയിട്ട് എന്തുകാര്യം?
∙ വേണ്ടത് കുക്കികളെ വിശ്വസിക്കുന്ന മുഖ്യമന്ത്രി
പ്രധാനമന്ത്രിയാവട്ടെ പ്രശ്‌നങ്ങളുണ്ടായ ശേഷം ഒരിക്കൽപോലും മണിപ്പുർ സന്ദർശിച്ചിട്ടില്ല. മാസങ്ങൾക്കു ശേഷമാണ് മണിപ്പുരിനെക്കുറിച്ച് അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന വരുന്നതു തന്നെ; അതും, ഭയാനകമായൊരു ബലാത്സംഗത്തിന്റെ വാർത്തകൾ പുറത്തുവന്നപ്പോൾ മാത്രം. ആ സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മണിപ്പുർ പ്രശ്‌നത്തിൽ താൻ ഇടപെട്ടാൽ അത് ആഭ്യന്തര മന്ത്രിയോടുള്ള അവഹേളനമാകുമെന്നും ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടതായി ആളുകൾ കരുതുമെന്നും പ്രധാനമന്ത്രി വിശ്വസിക്കുന്നു. മുഖ്യമന്ത്രിക്കു കേന്ദ്ര സർക്കാർ ഉപദേഷ്ടാവിനെ നിയമിച്ചതോടെ, ക്രമസമാധാനച്ചുമതല ഏറ്റെടുക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന 355-ാം വകുപ്പ് സംസ്ഥാനത്തു നടപ്പാക്കിയതായി പ്രചാരണമുണ്ടായിരുന്നു. മുഖ്യമന്ത്രി അതു സ്ഥിരീകരിച്ചപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അതു നിഷേധിക്കുകയാണ്.
സൈന്യത്തിനു പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നടപ്പാക്കുന്നതുകൊണ്ടോ പൊലീസിനെ അഴിച്ചുവിടുന്നതുകൊണ്ടോ പ്രശ്‌നത്തിനു പരിഹാരമാകില്ലെന്നാണു സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. പ്രശ്‌നങ്ങളുടെ മൂലകാരണം തിരിച്ചറിയുകയാണു പ്രധാനം. സമാധാനശ്രമങ്ങൾ വിജയിക്കണമെന്ന് ആത്മാർഥമായ താൽപര്യമുണ്ടെങ്കിൽ, പക്ഷപാതിയും സംഘർഷങ്ങളുടെ പ്രേരകശക്തിയുമെന്നു കരുതപ്പെടുന്ന മുഖ്യമന്ത്രിയെ തൽസ്ഥാനത്തുനിന്നു നീക്കണം.
കുക്കികൾ മണിപ്പുരിന്റെ അവിഭാജ്യ ഘടകമാണെന്നും എക്കാലത്തും മണിപ്പുരിനെ പിന്തുണച്ചവരാണെന്നും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരാണെന്നും ബോധ്യമുള്ള, അതു തുറന്നുപറയാൻ മടിയില്ലാത്ത മുഖ്യമന്ത്രിയെയാണു മണിപ്പുരിന് ആവശ്യം. ആ ബോധ്യത്തിന്റെ അടിത്തറയിൽ വേണം മണിപ്പുരിന്റെ ഇനിയുള്ള പൊതുബോധം കെട്ടിപ്പടുക്കേണ്ടത്. അത്തരം പൊതുബോധം നിലവിൽവന്നു കഴിഞ്ഞാൽ, ഒത്തുതീർപ്പിനു തയാറാകാൻ നമുക്കു കുക്കികളോട് ആവശ്യപ്പെടാം. നിലവിലെ സാഹചര്യത്തിന് ഉത്തരവാദിയായ വ്യക്തിയെ പദവിയിൽനിന്നു നീക്കിയശേഷം മാത്രമേ അതു സാധിക്കൂ. എല്ലാവരും അതു സമ്മതിക്കുന്നു. മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നു മെയ്തെയ്കൾപോലും പറയുന്നുണ്ട്.
∙ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഇനിയും വൈകരുത്
ബലപ്രയോഗത്തിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളിൽ കാര്യമില്ല. പ്രാദേശിക സായുധ സേനകളുടെ പക്കലുള്ള ആയുധങ്ങളെല്ലാം സർക്കാരിനെ ഏൽപിക്കുകയാണ് ആദ്യം വേണ്ടത്. ക്രമസമാധാനച്ചുമതല സംസ്ഥാന സർക്കാരിൽ മാത്രമായിരിക്കണം. അഫ്‌സ്പ വീണ്ടും നടപ്പാക്കിയ തീരുമാനം പിൻവലിക്കണം. എല്ലാ സ്വകാര്യ സായുധ സേനകളെയും നിരോധിക്കണം. മണിപ്പുരിലെ ജനസംഖ്യയുടെ 14 ശതമാനം പേർ ദേശവിരുദ്ധരോ വിദേശികളോ ആണെന്ന ഭരണകൂടപ്രേരിത പ്രചാരണം നിലവിലുള്ളിടത്തോളം സമാധാനസംഭാഷണങ്ങൾക്കൊന്നും സാധ്യതയില്ല. കുക്കികൾക്കെതിരെ ഭരണകൂടം നടത്തുന്ന പ്രചാരണം അവസാനിപ്പിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി ബിരേൻ സിങ് മാറാതെ അത് അവസാനിക്കില്ല. ആ പ്രചാരണത്തിന് അടിത്തറയിട്ടതു തന്നെ മുഖ്യമന്ത്രിയാണ്.
അദ്ദേഹം തന്റെ നിലപാടുകളിൽ മാറ്റം വരുത്തുമെന്നു കരുതാൻ വയ്യ. കാരണം, അദ്ദേഹത്തിന്റെ നിലപാടുകളിലും നടപടികളിലും അതിയായി സന്തോഷിക്കുന്നൊരു വിഭാഗം മണിപ്പുരിലുണ്ട്. അവരാണ് അദ്ദേഹത്തിന്റെ നിയോജകമണ്ഡലം എന്നും പറയാം. ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സ്വകാര്യ സായുധസേനയും അദ്ദേഹത്തിനു കൂട്ടിനുണ്ട്. ഈ സ്വകാര്യസേനയ്ക്കെതിരെ പൊലീസ് നടപടിയെടുത്താൽ പൊലീസ് ഓഫിസർമാരെത്തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തും. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇങ്ങനെയൊരവസ്ഥ സങ്കൽപിക്കാനാകുമോ? പ്രത്യേകിച്ച്, ഡബിൾ എൻജിൻ ഉണ്ടെന്ന് അവകാശപ്പെടുന്നൊരു സർക്കാരിന്റെ ഭരണത്തിൽ; അതും കേന്ദ്രവും സംസ്ഥാനവും ബിജെപി ഭരിക്കുമ്പോൾ.
എത്രയോ ആളുകൾ കൊല്ലപ്പെട്ടു. എത്രയോ പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ്. എന്നിട്ടും മുഖ്യമന്ത്രി എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞു മാറുകയാണ്. മുഖ്യമന്ത്രി തന്നെയാണ് ഇതിനെല്ലാം ഉത്തരവാദി. ക്രിമിനൽ കേസെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് അനിശ്ചിതമായി നീളുന്നിടത്തോളം മണിപ്പുരിനെക്കുറിച്ച് ഓരോരുത്തർക്കും ഓരോരോ കഥകളാണ് പറയാനുണ്ടാവുക. റിപ്പോർട്ട് പുറത്തുവിടുകയാണ് ആദ്യം ചെയ്യേണ്ടത്.