അദാനിക്ക് വച്ചത് വിപണിക്ക് കൊണ്ടു; കരുത്ത് വീണ്ടെടുക്കാനായോ? തുടരുമോ ആശ്വാസ മുന്നേറ്റം?
അദാനിതന്നെ വീണ്ടും വീണ്ടും. 2024 ജനുവരിയിൽ ഹിൻഡൻബർഗിന്റെ ഗവേഷണ റിപ്പോർട്ടാണ് അദാനിയെ ആദ്യമായി ഉന്നംവച്ചത്. പിന്നീടു സെബി മേധാവി മാധവി പുരി ബുച്ചിന്റെ പേരിൽ ഹിൻഡൻബർഗ് ആരോപണം ഉന്നയിച്ചതും അദാനി ഗ്രൂപ്പുമായി ബന്ധപ്പെടുത്തിയായിരുന്നല്ലോ. ഇപ്പോഴിതാ കൈക്കൂലി കേസിൽ യുഎസ് കോടതിയുടേതാണു നടപടി: അദാനിക്കെതിരെ അറസ്‌റ്റ് വാറന്റ്. ഉന്നം അദാനിയാണെങ്കിലും എപ്പോഴും ആഘാതമേൽക്കേണ്ടിവന്നിട്ടുള്ളതു വിപണിക്കാണ്. ഇത്തവണയും പതിവിനു മാറ്റമുണ്ടായില്ല. ആഘാതമേൽക്കേണ്ടിവന്ന വിപണിക്ക് ഇത്തവണ പക്ഷേ, പതിവിലും വേഗം കരുത്തു വീണ്ടെടുക്കാനായെന്നതാണു പ്രത്യേകത. പൊതു മേഖലയിലെ ബാങ്കുകളുടെയും ഐടി വ്യവസായത്തിലെ കമ്പനികളുടെയും ഓഹരി വിലകളിലുണ്ടായ കുതിപ്പ്, അദാനി ഗ്രൂപ്പ് ഓഹരികളിൽ

അദാനിതന്നെ വീണ്ടും വീണ്ടും. 2024 ജനുവരിയിൽ ഹിൻഡൻബർഗിന്റെ ഗവേഷണ റിപ്പോർട്ടാണ് അദാനിയെ ആദ്യമായി ഉന്നംവച്ചത്. പിന്നീടു സെബി മേധാവി മാധവി പുരി ബുച്ചിന്റെ പേരിൽ ഹിൻഡൻബർഗ് ആരോപണം ഉന്നയിച്ചതും അദാനി ഗ്രൂപ്പുമായി ബന്ധപ്പെടുത്തിയായിരുന്നല്ലോ. ഇപ്പോഴിതാ കൈക്കൂലി കേസിൽ യുഎസ് കോടതിയുടേതാണു നടപടി: അദാനിക്കെതിരെ അറസ്‌റ്റ് വാറന്റ്.
ഉന്നം അദാനിയാണെങ്കിലും എപ്പോഴും ആഘാതമേൽക്കേണ്ടിവന്നിട്ടുള്ളതു വിപണിക്കാണ്. ഇത്തവണയും പതിവിനു മാറ്റമുണ്ടായില്ല. ആഘാതമേൽക്കേണ്ടിവന്ന വിപണിക്ക് ഇത്തവണ പക്ഷേ, പതിവിലും വേഗം കരുത്തു വീണ്ടെടുക്കാനായെന്നതാണു പ്രത്യേകത. പൊതുമേഖലയിലെ ബാങ്കുകളുടെയും ഐടി വ്യവസായത്തിലെ കമ്പനികളുടെയും ഓഹരി വിലകളിലുണ്ടായ കുതിപ്പ്, അദാനി ഗ്രൂപ്പ് ഓഹരികളിൽ വീണ്ടും അനുഭവപ്പെട്ട പ്രിയം, രാജ്യത്തിന്റെ സാമ്പത്തിക ആസ്‌ഥാനമെന്നു വിശേഷിപ്പിക്കാവുന്ന മഹാരാഷ്‌ട്രയിലെ തിരഞ്ഞെടുപ്പു ഫലം സംബന്ധിച്ച അനുമാനം തുടങ്ങിയ കാരണങ്ങളാണു വിപണിയെ ഇടിവിൽനിന്നു കരകയറ്റിയത്.
∙ ആഘോഷ ബാക്കിയും ഷോർട് കവറിങ്ങും
നവംബർ 25ന് വ്യാപാരം പുനരാരംഭിച്ചത് ഈ സാഹചര്യത്തിലാണ്. മഹാരാഷ്‌ട്രയിലെ തിരഞ്ഞെടുപ്പു ഫലം സംബന്ധിച്ച അനുമാനത്തിന്റെ പേരിൽ ആവേശം പ്രകടമാക്കിയ വിപണിക്കു ഫല പ്രഖ്യാപനവും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനത്തുനിന്നുള്ള രാഷ്‌ട്രീയ സൂചനകളും ആഘോഷിക്കാതിരിക്കാനാകുമോ? അതിനാൽ കഴിഞ്ഞ വാരാന്ത്യദിനത്തിലെ ആഘോഷത്തിന്റെ ബാക്കി വിപണിയിലുണ്ടാകാം. ‘ഓവർ സോൾഡ്’ എന്നു വിശേഷിപ്പിക്കാവുന്ന മേഖലയിലാണ് ഇപ്പോൾ വിപണി. പല ഓഹരികളിലും, അതും മികച്ചതെന്നു സർവസമ്മതമായവയിൽത്തന്നെ, വലിയ തോതിലാണ് അതിവിൽപന നടന്നിരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ അതിവിൽപനയുടെ അതേ അളവിൽത്തന്നെ ‘ഷോർട് കവറിങ്’ ആവശ്യമായി വരുമെന്നതിനാൽ അതും ഓഹരി വിലകൾ ഉയർത്താൻ ഇടയാക്കിയേക്കും. ആഘോഷത്തിന്റെ ബാക്കിയും ഷോർട് കവറിങ്ങും മൂലം വിപണിയിൽ പ്രസരിപ്പു പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിനെ മുഖവിലയ്‌ക്കെടുക്കാനാകില്ല. അതു പെട്ടെന്നുതന്നെ കെട്ടടങ്ങുന്നതോ തുടരുന്നതോ എന്നാണു വ്യക്തമാകേണ്ടത്. ദൃഢതയാർജിച്ചുകൊണ്ടുള്ള മുന്നേറ്റമാകട്ടെ മറ്റു ചില സാഹചര്യങ്ങളെക്കൂടി ആശ്രയിച്ചിരിക്കും.
∙ യുക്രെയ്‌ൻ, ഗാസ, എഫ്‌പിഐ
റഷ്യ – യുക്രെയ്‌ൻ യുദ്ധത്തിന്റെയും പശ്‌ചിമേഷ്യയിലെ സംഘർഷത്തിന്റെയും ഗതി വിപണിയുടെ ഗതിയെയും ബാധിക്കും. ഇന്ത്യൻ വിപണിയിൽനിന്നു വൻതോതിൽ ഓഹരികൾ വിറ്റുമാറിക്കൊണ്ടിരുന്ന വിദേശ ധനസ്‌ഥാപനങ്ങൾ (എഫ്‌പിഐ) രണ്ടാഴ്‌ചയായി അത്ര സജീവമായി വിൽപന നടത്തുന്നില്ല. ഇതു നിലപാടുമാറ്റത്തിന്റെ ഫലമോ എന്നു സ്‌ഥിരീകരിക്കേണ്ടതുമുണ്ട്.
∙ ഉയർച്ച സാധ്യതയുടെ സൂചനകൾ
നിഫ്‌റ്റി 23,907.25 പോയിന്റിലായിരിക്കെയാണു കഴിഞ്ഞ ആഴ്‌ച വ്യാപാരം അവസാനിച്ചത്. ഈ നിലവാരം ദീർഘകാല ചലന ശരാശരിക്കു (ഇഎംഎ) മുകളിലാണെന്നതു ശ്രദ്ധേയം. നിഫ്‌റ്റി ഇഎംഎ നിലവാരത്തിനു മുകളിൽ തുടരുന്നത് ഉയർച്ച സാധ്യതയുടെ സൂചനയായി കരുതാം. സാങ്കേതിക വിശകലനത്തിൽനിന്നുള്ള ഈ അനുമാനം പ്രതീക്ഷ നൽകുന്നുണ്ട്. നിഫ്‌റ്റിക്കു പിന്തുണ ഉറപ്പാക്കാവുന്ന നിലവാരം 23,500 – 23,700 പോയിന്റിലേക്ക് ഉയർന്നിരിക്കുന്നു എന്നത് ആശ്വാസകരമാണ്.
എന്നാൽ കനത്ത കടമ്പകളാണു പിന്നിടേണ്ടതെന്ന യാഥാർഥ്യം ബാക്കിനിൽക്കുന്നു. വിപണിക്കു മുന്നേറാനായാൽ ആദ്യ കടമ്പ പ്രതീക്ഷിക്കേണ്ടത് 24,000 പോയിന്റിലാണ്. അതു പിന്നിടാനായാൽ 24,100 പോയിന്റിലും 24,300 പോയിന്റിലുമായിരിക്കും അടുത്ത കടമ്പകൾ. ഉയർച്ചയുടെ ഓരോ ഘട്ടത്തെയും ‘സെൽ ഓൺ റൈസ്’ എന്ന തന്ത്രത്തിലൂടെ പ്രയോജനപ്പെടുത്തുന്ന നിക്ഷേപകരുടേതുകൂടിയാണു വിപണി എന്ന് ഓർക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അനുസ്യൂതവും അതിവേഗത്തിലുള്ളതുമായ മുന്നേറ്റത്തിനു സാധ്യത പരിമിതപ്പെടുന്നു.
ഒന്ന് ഉറപ്പിക്കാം: 24,500 പോയിന്റിനു മേൽ നിലയുറപ്പിക്കാൻ നിഫ്‌റ്റിക്കു കഴിയുന്നതുവരെയുള്ള കാലമത്രയും വിപണിക്ക് അനിശ്‌ചിതത്വത്തിന്റേതായിരിക്കും..