ആ ഒന്നര മണിക്കൂർ പൊലീസ് എന്തു ചെയ്തു? അവർ ഭയക്കുന്നത് ഈ തെളിവുകൾ! ഇനി എഡിഎം ഡയറിക്കുറിപ്പ്
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വാസ്തവത്തിൽ എഡിഎം നവീൻ ബാബുവിനെ മരണം നടന്നിട്ട് ഒന്നര മാസമാകുമ്പോഴും പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്. ആദ്യം ടൗൺ പൊലീസും പിന്നീട് പ്രത്യേക സംഘവും അന്വേഷിക്കുന്ന കേസിൽ തുടക്കം മുതലേ ഉയർന്ന ഒട്ടേറെ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. എന്തു കൊണ്ടായിരിക്കും കുടുംബം കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ മുന്നിലുണ്ടായിട്ടും അതിലേക്കൊന്നും അന്വേഷണമുന എത്തുന്നില്ല. ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്ന ഡിജിറ്റൽ തെളിവുകൾ, പൊലീസിന്റെ ഉദാസീന മനോഭാരം കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് തെളിവുകൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി വിചാരണ കോടതിയെ സമീപിക്കാൻ കുടുംബത്തെ നിർബന്ധിതരാക്കിയത്. ഉത്തരം കിട്ടാത്ത ഏറെ ചോദ്യങ്ങൾ നവീൻ ബാബുവിന്റെ മരണത്തിലുണ്ട്. അവ എതെന്നു പരിശോധിക്കാം.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വാസ്തവത്തിൽ എഡിഎം നവീൻ ബാബുവിനെ മരണം നടന്നിട്ട് ഒന്നര മാസമാകുമ്പോഴും പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്. ആദ്യം ടൗൺ പൊലീസും പിന്നീട് പ്രത്യേക സംഘവും അന്വേഷിക്കുന്ന കേസിൽ തുടക്കം മുതലേ ഉയർന്ന ഒട്ടേറെ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. എന്തു കൊണ്ടായിരിക്കും കുടുംബം കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ മുന്നിലുണ്ടായിട്ടും അതിലേക്കൊന്നും അന്വേഷണമുന എത്തുന്നില്ല. ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്ന ഡിജിറ്റൽ തെളിവുകൾ, പൊലീസിന്റെ ഉദാസീന മനോഭാരം കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് തെളിവുകൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി വിചാരണ കോടതിയെ സമീപിക്കാൻ കുടുംബത്തെ നിർബന്ധിതരാക്കിയത്. ഉത്തരം കിട്ടാത്ത ഏറെ ചോദ്യങ്ങൾ നവീൻ ബാബുവിന്റെ മരണത്തിലുണ്ട്. അവ എതെന്നു പരിശോധിക്കാം.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വാസ്തവത്തിൽ എഡിഎം നവീൻ ബാബുവിനെ മരണം നടന്നിട്ട് ഒന്നര മാസമാകുമ്പോഴും പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്. ആദ്യം ടൗൺ പൊലീസും പിന്നീട് പ്രത്യേക സംഘവും അന്വേഷിക്കുന്ന കേസിൽ തുടക്കം മുതലേ ഉയർന്ന ഒട്ടേറെ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. എന്തു കൊണ്ടായിരിക്കും കുടുംബം കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ മുന്നിലുണ്ടായിട്ടും അതിലേക്കൊന്നും അന്വേഷണമുന എത്തുന്നില്ല. ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്ന ഡിജിറ്റൽ തെളിവുകൾ, പൊലീസിന്റെ ഉദാസീന മനോഭാരം കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് തെളിവുകൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി വിചാരണ കോടതിയെ സമീപിക്കാൻ കുടുംബത്തെ നിർബന്ധിതരാക്കിയത്. ഉത്തരം കിട്ടാത്ത ഏറെ ചോദ്യങ്ങൾ നവീൻ ബാബുവിന്റെ മരണത്തിലുണ്ട്. അവ എതെന്നു പരിശോധിക്കാം.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വാസ്തവത്തിൽ എഡിഎം നവീൻ ബാബുവിന്റെ മരണം നടന്നിട്ട് ഒന്നര മാസമാകുമ്പോഴും പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്. ആദ്യം ടൗൺ പൊലീസും പിന്നീട് പ്രത്യേക സംഘവും അന്വേഷിക്കുന്ന കേസിൽ തുടക്കം മുതലേ ഉയർന്ന ഒട്ടേറെ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല.
എന്തു കൊണ്ടായിരിക്കും കുടുംബം കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ മുന്നിലുണ്ടായിട്ടും അതിലേക്കൊന്നും അന്വേഷണമുന എത്തുന്നില്ല. ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്ന ഡിജിറ്റൽ തെളിവുകൾ, പൊലീസിന്റെ ഉദാസീന മനോഭാവം കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് തെളിവുകൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി വിചാരണ കോടതിയെ സമീപിക്കാൻ കുടുംബത്തെ നിർബന്ധിതരാക്കിയത്. ഉത്തരം കിട്ടാത്ത ഏറെ ചോദ്യങ്ങൾ നവീൻ ബാബുവിന്റെ മരണത്തിലുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
∙ പോസ്റ്റ്മോർട്ടം നേരത്തെയാക്കിയത് എന്തിന്
∙ എഡിഎമ്മിന്റെ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ ബന്ധുക്കൾ വരും മുൻപ് നടത്തിയത് എന്തിനായിരുന്നു? ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നില്ലേ? ക്വാർട്ടേഴ്സിലേക്ക് ആദ്യ ഒന്നര മണിക്കൂർ സമയം പൊലീസ് മറ്റാരെയും പ്രവേശിപ്പിക്കാതിരുന്നത് എന്തിനായിരുന്നു?
∙ പൊലീസ് തെളിവു നശിപ്പിക്കുന്നുവെന്നു പറഞ്ഞ് ഡപ്യൂട്ടി മേയർ, കൗൺസിലർ, ഡിസിസി പ്രസിഡന്റ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധം ഉയർന്ന ശേഷമാണ് ആ കെട്ടിടത്തിന്റെ പരിസരത്തേക്ക് ഓരോ പാർട്ടിയുടെയും ഓരോ നേതാക്കൾ എന്ന തരത്തിൽ കടത്തിവിട്ടത്. അത്ര നേരം ജനപ്രതിനിധികളുടെ സാന്നിധ്യംപോലും ക്വാർട്ടേഴ്‌സിനുള്ളിൽ ഉണ്ടാകരുതെന്ന് പൊലീസ് തീരുമാനിച്ചത് എന്തിന്?
∙ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടക്കുമ്പോഴും മൃതദേഹവുമായി ആംബലുൻസ് അർധരാത്രിയിൽ പത്തനംതിട്ടയിലേക്ക് പോകുമ്പോഴും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കലക്ടർ അരുൺ കെ.വിജയനും ഒപ്പമുണ്ടായിരുന്നു. ആലുവ ഗെസ്റ്റ് ഹൗസിൽ ഇരുവരും കണ്ടതായും വിവരമുണ്ട്. ‘ഒരു തെറ്റു പറ്റി’ എന്ന് എഡിഎം പറഞ്ഞതായി കലക്ടർ മൊഴി നൽകിയതും ഈ കൂടിക്കാഴ്ചകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതല്ലേ? നവീൻ ബാബുവിനെ അവസാനം വിളിച്ചത് ആര് ? എന്തു കൊണ്ട് ഇക്കാര്യങ്ങൾ അന്വേഷിക്കുന്നില്ല
∙ 14ന് വൈകിട്ട് ആറു മണിയോടെ മുനീശ്വരൻ കോവിലിനു സമീപം ഔദ്യോഗിക വാഹനത്തിൽ ഇറങ്ങിയ എഡിഎം പിറ്റേന്നു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുന്നതുവരെ എവിടെയായിരുന്നു? ആരെല്ലാമായി സംസാരിച്ചു? എപ്പോഴാണ് ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കേണ്ടതല്ലേ?
∙ എഡിഎം റെയിൽവേ സ്റ്റേഷനിൽ എത്തിയില്ലെന്നതിന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും തെളിവായി ഉണ്ടായിട്ടും എഡിഎം സ്റ്റേഷനിൽ എത്തിയെന്നും ട്രാക്കിലുടെ നടന്നുവെന്നുമെല്ലാമുള്ള കഥകൾ പൊലീസ് ചില മാധ്യമങ്ങൾക്ക് നൽകിയതിന്റെ ലക്ഷ്യമെന്താണ്?
∙ ജില്ലയിലെ ഉദ്യോഗസ്ഥരിൽ രണ്ടാമത്തെ ഉയർന്ന പദവിയുള്ളയാളെ മരിച്ച നിലയിൽ കണ്ടിട്ടും ടൗൺ സിഐ അന്വേഷിച്ചാൽ മതിയെന്ന നിലപാടെടുത്തത് എന്തിനായിരിക്കും?
∙ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചിട്ടും എഡിഎമ്മിന്റെ കുടുംബാംഗങ്ങളിൽ നിന്ന് മൊഴിയെടുക്കാൻ ഒരു മാസത്തിലേറെ വൈകിപ്പിക്കാൻ കാരണമെന്താണ്?
∙ ഇതിനെല്ലാം ശേഷം ഒക്ടോബർ 29ന് മനുഷ്യാവകാശ കമ്മിഷനിൽ കലക്ടർ നൽകിയ റിപ്പോർട്ടിൽ ‘നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന തരത്തിലാണ് പി.പി.ദിവ്യ സംസാരിച്ചു’ എന്നാണ് പറയുന്നത്. ഇത് നിലപാടുകളിലെ മലക്കം മറിച്ചിലല്ലേ?
∙ കലക്ടറുടെ ഉൾപ്പെടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചതും കലക്ടറുടെ മനംമാറ്റവും തമ്മിൽ ബന്ധമുണ്ടോ?
∙ പണയം വച്ച് കൈക്കൂലി നൽകിയ വ്യക്തി എങ്ങനെ പമ്പ് തുടങ്ങും
∙ പെട്രോൾ പമ്പിന് എൻഒസി നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്ന ധ്വനിയിൽ യാത്രയയപ്പ് യോഗത്തിൽ പ്രസംഗിക്കാൻ ദിവ്യയെ പ്രേരിപ്പിച്ചത് എന്തായിരിക്കും?
∙ അഴിമതിക്കെതിരെയുള്ള നിലപാടാണ് എന്നു വിശ്വസിക്കാൻ പ്രയാസം. അങ്ങനെയൊരു നിലപാടുണ്ടായിരുന്നെങ്കിൽ സംരംഭം തുടങ്ങാൻ സഹായം തേടി സർക്കാർ ജീവനക്കാരൻ ദിവ്യയ്ക്ക് മുന്നിൽ എത്തുമ്പോൾ തന്നെ, അതിലെ ചട്ടലംഘനം ശ്രദ്ധയിൽപ്പെടുത്തുമായിരുന്നു.
∙ ആരാണ് യഥാർഥത്തിൽ പെട്രോൾ പമ്പിനായി പണം മുടക്കുന്നത്? പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇലക്ട്രിക്കൽ ഹെൽപറായ പ്രശാന്തിന്റെയും ഫാമിലി ഹെൽത്ത് സെന്ററിൽ നഴ്സിങ് അസിസ്റ്റന്റായ ഭാര്യയുടെയും ശമ്പളം ചേർത്തുവച്ചാലും, ജീവിതച്ചെലവ് കഴിച്ച് പെട്രോൾ പമ്പിന്റെ ഭൂമിക്ക് നൽകേണ്ട പാട്ടത്തുക പോലും കണ്ടെത്താൻ കഴിയില്ല.
∙ കൈക്കൂലി നൽകാനുള്ള ഒരു ലക്ഷം രൂപ സ്വർണം പണയപ്പെടുത്തിയാണ് സ്വരൂപിച്ചതെന്നാണ് പ്രശാന്ത് പറയുന്നത്. ഇതിൽ നിന്ന് 98,500 രൂപയാണ് കൈക്കൂലി നൽകിയത് എന്നാണ് പ്രശാന്തിന്റെ മൊഴി. ഇത്രയും സാമ്പത്തിക പ്രയാസമുള്ളയാൾ എങ്ങനെ പമ്പ് തുടങ്ങാൻ തുക കണ്ടെത്തും ?
∙ തുച്ഛമായ വരുമാനം മാത്രമുള്ള പ്രശാന്തിന്റെ മാത്രം വാക്ക് വിശ്വസിച്ച് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനു നൽകാനുള്ള കരാർ ഒപ്പിടാൻ വികാരി തയാറാകുമോ? പാട്ടക്കരാർ ചർച്ചയ്ക്കായി പള്ളിക്കമ്മിറ്റിയെ മറ്റാരെങ്കിലും സമീപിച്ചിട്ടുണ്ടോ?
∙ കൈക്കൂലി പരാതി ദിവ്യയ്ക്കാണോ നൽകേണ്ടത്
∙ എൻഒസി ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് ഒക്ടോബർ 9ന് പ്രശാന്ത് തന്നോട് പറഞ്ഞുവെന്നും തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ പറഞ്ഞുവെന്നുമാണ് ദിവ്യയുടെ മൊഴി. കൈക്കൂലിക്കെതിരെ വിജിലൻസിലാണ് പരാതി നൽകേണ്ടത്. എന്നാൽ എന്തുകൊണ്ടായിരിക്കും വളഞ്ഞ വഴി സ്വീകരിക്കാൻ ദിവ്യ നിർദേശിച്ചത്?
∙ സംരംഭകനായ പ്രശാന്ത് പലതവണ ദിവ്യയെ വന്നു കണ്ടതായി അവർ തന്നെ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. എഡിഎമ്മിനെ രണ്ടു തവണ വിളിച്ചതായും നേരിട്ട് കണ്ടപ്പോൾ ‘ഇതെന്തെങ്കിലും നടക്കുമോ?’ എന്നു ചോദിച്ചതായും പറയുന്നു. ഇത്രയേറെ തവണ ദിവ്യയെ ബന്ധപ്പെട്ട സംരംഭകൻ എന്തുകൊണ്ടായിരിക്കും കൈക്കൂലി കൊടുക്കും മുൻപ് അക്കാര്യം ദിവ്യയെ അറിയിക്കാതിരുന്നത്.
∙ പണം എന്തിന് ഒറ്റത്തവണയായി കൊടുത്തു
∙ ഒറ്റത്തവണയായി മുഴുവൻ ‘കൈക്കൂലി തുകയും’ നൽകുന്നതിനു പകരം കുറച്ച് തുക നൽകി, ബാക്കി തൊട്ടടുത്ത ദിവസം തരാമെന്നു പറഞ്ഞാൽ പോലും വിജിലൻസിനെ അറിയിച്ച് എഡിഎമ്മിനെ കുരുക്കാൻ വഴിയുണ്ടായിട്ടും എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല?
∙ ഒക്ടോബർ 6ന് ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചു എന്നാണ് പ്രശാന്ത് പറയുന്നത്. അത്രയും തുക കയ്യിലില്ലെന്നു പറഞ്ഞപ്പോൾ, രണ്ടു ദിവസം കഴിയുമ്പോൾ പണം റെഡിയാക്കിയിട്ട് വന്നാൽ മതി എന്ന് എഡിഎം പറഞ്ഞുവെന്നും പ്രശാന്ത് പറയുന്നുണ്ട്. എന്നിട്ടും ഉടൻ തുക സംഘടിപ്പിച്ചു കൊടുത്തു എന്നും പ്രശാന്ത് പറയുന്നു. ഇത് വിശ്വസനീയമല്ല.
∙ ആ 50000 കൈയിൽ കരുതിയത് എന്തിനാണ്
∙ എഡിഎം ആദ്യമായി പ്രശാന്തിനെ വിളിക്കുന്നത് 6ന് രാവിലെ 11.10നാണ്. 23 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള കോൾ. പള്ളിക്കുന്നിലേക്ക് വരാമോ എന്നു ചോദിച്ചു എന്നാണ് പ്രശാന്ത് പറയുന്നത്. താമസ സ്ഥലത്തേക്ക് വിളിച്ചതിനാൽ കൈക്കൂലി ചോദിക്കാനായിരിക്കും എന്ന ഊഹത്തിൽ 50,000 രൂപ കയ്യിൽ കരുതി എന്നാണ് പ്രശാന്ത് ചാനലുകൾക്ക് നൽകിയ ഇന്റർവ്യൂവിൽ ആദ്യം പറഞ്ഞത്. എഡിഎം മുൻപ് ഒരിക്കലും കൈക്കൂലി ആവശ്യപ്പെട്ടതായി പ്രശാന്ത് പറയുന്നില്ല. കൈക്കൂലി നൽകാനുള്ള പണം കണ്ടെത്താൻ 5ന് കൊയ്യം ബാങ്കിൽ സ്വർണം പണയപ്പെടുത്തി പ്രശാന്ത് ഒരു ലക്ഷം രൂപ സംഘടിപ്പിച്ചുവെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറയുന്നത്?
∙ എന്തിന് പ്രശാന്തിൽ നിന്നു മാത്രം കൈക്കൂലി ചോദിച്ചു
∙ ഇതേ സമയത്ത് ജില്ലയിൽ എൻഒസി ലഭിച്ച മറ്റ് പെട്രോൾ പമ്പ് ഉടമകളിൽ നിന്നൊന്നും എഡിഎം കൈക്കൂലി വാങ്ങിയിട്ടില്ല. ഇത്രയേറെ ഉന്നത സ്വാധീനമുള്ള പ്രശാന്തിൽ നിന്നു മാത്രം കൈക്കൂലി ചോദിച്ചു വാങ്ങിയെന്ന വാദം വിശ്വസിക്കാൻ കഴിയുമോ?
∙ കാസർകോട് ജില്ലയിൽ നവീൻ ബാബു എഡിഎം ആയിരുന്ന കാലഘട്ടത്തിലും പമ്പുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അവിടെയും കൈക്കൂലി ആരോപണം ഉയർന്നിട്ടില്ല.
∙ ആ കാരണങ്ങൾ ഇതുവരെ പുറത്തു വരാത്തത് എന്തു കൊണ്ട്
∙ രണ്ടു ദിവസത്തിനകം കാരണങ്ങൾ നിങ്ങൾക്ക് അറിയാമെന്നു പറഞ്ഞാണ് ദിവ്യ പ്രസംഗം അവസാനിപ്പിച്ചത്. എന്തുകൊണ്ടാണ് ഒന്നര മാസമായിട്ടും ആ കാരണങ്ങൾ പുറത്തു വരാത്തത്?
∙ 14ന് രാവിലെ ഡിപിസി ഹാളിൽ നടന്ന പരിപാടിയിൽ കലക്ടറെ കണ്ടപ്പോൾ എഡിഎം പെട്രോൾ പമ്പ് എൻഒസി ഫയൽ താമസിപ്പിക്കുന്നു എന്നാണ് ദിവ്യ പറഞ്ഞത്. കൈക്കൂലി നൽകിയെന്ന വിവരം 9നു തന്നെ അറിയുകയും മുഖ്യമന്ത്രിക്ക് പരാതി നൽകാൻ പറയുകയും ചെയ്തിട്ടും എന്തുകൊണ്ടായിരിക്കും 14ന് രാവിലെ കലക്ടറോട് ദിവ്യ അക്കാര്യം പറയാതിരുന്നത്?
∙ ദിവ്യയെ കലക്ടർ ക്ഷണിച്ചിരുന്നോ
∙ കലക്ടർ ക്ഷണിച്ചിട്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് ദിവ്യയുടെ മൊഴി. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടി ആയതിനാൽ ക്ഷണിക്കേണ്ടത് താനല്ല എന്നാണ് കലക്ടറുടെ നിലപാട്. യഥാർഥത്തിൽ ദിവ്യയെ കലക്ടർ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടോ?
∙ യാത്രയയപ്പ് യോഗശേഷം ചേംബറിലെത്തി ‘ഒരു തെറ്റുപറ്റി’ എന്ന് കലക്ടർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. എന്തു തെറ്റാണ് എന്ന് വ്യക്തത വരുത്താത്തതിലൂടെ കലക്ടർ എന്താണ് ഉദ്ദേശിക്കുന്നത്?
∙ കലക്ടർ അരുൺ കെ.വിജയൻ, എഡിഎമ്മിന്റെ ഭാര്യയ്ക്ക് നൽകിയതായി പറയുന്ന കത്തിൽ ഒപ്പു രേഖപ്പെടുത്തുകയോ തന്റെ യഥാർഥ പേരിനു പകരം അരുൺ വിജയൻ എന്നു മാത്രം എഴുതുകയും ചെയ്തത് എന്തിനായിരിക്കും?
∙ അക്കാര്യം കലക്ടർ അറിഞ്ഞിരുന്നോ
∙ പെട്രോൾ പമ്പ് ഫയൽ എഡിഎം വൈകിപ്പിക്കുന്നു എന്ന് ദിവ്യ പറഞ്ഞപ്പോൾ, രേഖാമൂലം പരാതിയുണ്ടോ എന്ന് ചോദിച്ചുവെന്നും തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ദിവ്യയോട് പറഞ്ഞതായും കലക്ടറുടെ മൊഴിയുണ്ട്. അതായത് യാത്രയയപ്പ് യോഗത്തിൽ ദിവ്യ ഇക്കാര്യം പറയുമെന്ന കാര്യം കലക്ടർക്ക് നേരത്തേ അറിയാമായിരുന്നു !
∙ ദിവ്യ യാത്രയയപ്പ് യോഗത്തിൽ പ്രസംഗിക്കുമ്പോൾ മുഖം മറച്ചും മൂക്ക് ചൊറിഞ്ഞും ഇരിക്കുന്ന കലക്ടർ, സഹപ്രവർത്തകനെ സംശയ നിഴലിലാക്കും വിധം സംസാരം നീണ്ടിട്ടും ഒരിക്കൽപ്പോലും ഇടപെടാതിരുന്നത് എന്തുകൊണ്ടാവും?
∙ യോഗത്തിൽ നിന്ന് ദിവ്യ എഴുന്നേറ്റു പോയിട്ടും എഡിഎമ്മിനെ ആശ്വസിപ്പിക്കാൻ കലക്ടർ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും?
∙ അപേക്ഷ തയാറാക്കിയത് പ്രശാന്തല്ലേ
∙ പ്രശാന്ത് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന പരാതിയിൽ പേരും ഒപ്പും ഇനീഷ്യലുമെല്ലാം പ്രശാന്തിന്റെ ഔദ്യോഗിക രേഖകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണ്?
∙ എഡിഎമ്മിന്റെ മരണവിവരം അറിഞ്ഞ ശേഷം മറ്റാരെങ്കിലും പ്രശാന്തിന്റെ പേരിൽ അപേക്ഷ തയാറാക്കി കൈമാറിയതാണോ?
∙ എഡിഎമ്മിന്റെ ചുമതല വഹിച്ചിരുന്ന എന്ന വാചകവും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. നേരത്തേ തന്നെ പരാതി നൽകിയിരുന്നു എന്നു വരുത്തിത്തീർക്കാനുള്ള നീക്കമാണോ ഇത്?
∙ ഇല്ലാത്ത പരാതിയുടെ പേരിലാണോ വിജിലൻസ് നടപടി
∙ എഡിഎമ്മിന്റെ മരണം നടന്ന അന്നു രാവിലെ പ്രശാന്ത് വിവിധ ചാനലുകൾക്ക് ഇന്റർവ്യു നൽകിയിരുന്നെങ്കിലും ഒരിടത്തു പോലും മുഖ്യമന്ത്രിക്ക് പരാതി നൽകിയ കാര്യമോ വിജിലൻസിനു മൊഴി നൽകിയ കാര്യമോ പറഞ്ഞിരുന്നില്ല. എന്നാൽ പത്തേകാലോടെ പരാതിയുടെ പകർപ്പ് എന്ന തരത്തിൽ ഒരു പേജ് വാട്സാപ് വഴി പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിലോ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഇ–മെയിലിലോ ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു.
∙ മുഖ്യമന്ത്രിക്ക് 10ന് അയച്ച പരാതിയിൽ വിജിലൻസ് 14ന് പ്രശാന്തിന്റെ മൊഴിയെടുത്തതായി ദിവ്യയുടെ അഭിഭാഷകൻ. വിജിലൻസ് ഓഫിസിലേക്ക് പ്രശാന്ത് പോകുന്നതിന്റെ ദൃശ്യം കെടിഡിസി ഹോട്ടലിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും വാദം. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിക്കാത്ത ഒരു പരാതിയുടെ പേരിൽ മൊഴിയെടുക്കാൻ ആരാവും വിജിലൻസിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക ?
∙ കൈക്കൂലി നൽകുന്നത് കുറ്റമല്ലേ
∙ 10ന് മുഖ്യമന്ത്രിക്ക് പരാതി അയച്ചാൽ തന്നെ എങ്ങനെ ഇത്ര വേഗം പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് തയാറായി? 11 മുതൽ 13വരെയുള്ള ദിവസങ്ങൾ പൊതുഅവധിയാണ്. തൊട്ടടുത്ത പ്രവൃത്തി ദിവസമായ 14ന് തന്നെ പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തണമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫിസിലും വിജിലൻസിലും അതിവേഗം കാര്യങ്ങൾ നീങ്ങണം. അതിനായി ഇടപെട്ടത് ആരായിരിക്കും?
∙ കൈക്കൂലി നൽകുന്നതും കുറ്റമാണെന്നിരിക്കെ പ്രശാന്തിന് എതിരെ ഇതുവരെ നിയമനടപടികൾ തുടങ്ങാത്തത് എന്തുകൊണ്ടാണ്?
∙ ഗൂഢാലോചന അന്വേഷിക്കണ്ടതല്ലേ
∙ പ്രശാന്തും ദിവ്യയും നടത്തിയ ഗൂഢാലോചനയാണ് നവീൻ ബാബുവിന്റെ മരണത്തിനു പിന്നിലെന്ന് എഡിഎമ്മിന്റെ കുടുംബം രേഖാമൂലം പരാതിപ്പെട്ടിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടായിരിക്കും? പ്രശാന്തിനെ പ്രതിചേർത്തിട്ടുമില്ല. ദിവ്യയുടെ പ്രസംഗത്തെക്കുറിച്ച് നേരത്തേ അറിയാമായിരുന്ന കലക്ടറെയും പ്രതിചേർക്കാത്തത് എന്തുകൊണ്ടാണ്?
∙ ദിവ്യയുടെ ഭർത്താവ് അജിത്തും പ്രശാന്തും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് എന്ന കാര്യം അന്വേഷണ സംഘം പരിഗണിക്കാത്തത് എന്താണ്?
∙ കലക്ടർ എന്തിനാണ് മൊഴിയിൽ നിലപാട് മാറ്റിയത്
∙ ‘ഇന്നലെ വരെ എന്റെ തോളോടു തോൾ നിന്നു പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തിയായിരുന്നു എട്ടു മാസത്തോളമായി എനിക്കറിയാവുന്ന നവീൻ. എനിക്ക് ഏതു കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന സഹപ്രവർത്തകൻ..’ ഇങ്ങനെയായിരുന്നു 18ന് എഴുതിയ കത്തിൽ കലക്ടർ എഡിഎമ്മിനെ വിശേഷിപ്പിച്ചത്. എന്നാൽ 21ന് പൊലീസിന് മൊഴി നൽകുമ്പോഴേക്കും കലക്ടർ നിലപാട് മാറ്റിയത് എന്തിനാണ്?
∙ 15ന് പുലർച്ചെ എഡിഎമ്മിന്റെ മരണം സംഭവിച്ചെങ്കിലും യാത്രയയപ്പ് യോഗത്തിലെ പ്രധാന സാക്ഷികളിൽ ഒരാളായ കലക്ടറുടെ മൊഴിയെടുക്കാൻ 21 വരെ പൊലീസ് നീട്ടിക്കൊണ്ടുപോയത് എന്തിനാണ്?
∙ മുഖ്യമന്ത്രി കലക്ടറെ കാണാറുള്ളത് ഗെസ്റ്റ് ഹൗസിലാണ്. എന്നാൽ മുഖ്യമന്ത്രിയെ 19ന് രാത്രി വീട്ടിൽപ്പോയി കാണാനുള്ള നിർദേശം കലക്ടർക്ക് ലഭിച്ചത് എവിടെ നിന്നാണ് ?
∙ കലക്ടറും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുടുംബം ആരോപിക്കുമ്പോഴും കലക്ടറുടെയും പ്രശാന്തിന്റെയും ദിവ്യയുടെയും മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയാറാകാത്തത് എന്തുകൊണ്ടാണ് ?
∙ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഉദ്യോഗസ്ഥരെല്ലാം നേരിട്ട് മൊഴി നൽകിയപ്പോൾ കലക്ടർ മാത്രം മുദ്രവച്ച കവറിൽ സ്റ്റേറ്റ്മെന്റ് നൽകിയത് എന്തുകൊണ്ടായിരിക്കും? കലക്ടർ ആരെയോ ഭയക്കുന്നുവെന്നാണ് വാദിഭാഗം പറയുന്നത്. യഥാർഥത്തിൽ ആരെയാണ് കലക്ടർ ഭയക്കുന്നത്?