കൃതജ്ഞതയുടെ മധുരിമ – ‘ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പേരു കേൾക്കാത്തവർ തീരെച്ചുരുക്കം. ലോക ഫുട്ബോൾ ചരിത്രത്തിൽ തങ്കലിപികളിലെഴുതേണ്ട പേരാണ് ഈ പോർച്ചുഗീസുകാരന്റേത്. യുഇഎഫ്എ (യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്) ചാംപ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ (140) ഗോളുകളടിച്ചയാൾ, യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ (14) ഗോളുകളടിച്ചയാൾ, രാഷ്ട്രാന്തര മൽസരങ്ങളിൽ ഏറ്റവും കൂടുതൽ (133) ഗോളുകളടിച്ചയാൾ, ദേശീയ ടീമിൽ ഏറ്റവും കൂടുതൽ പ്രാവശ്യം (216) കുപ്പായമണിഞ്ഞയാൾ തുടങ്ങി നിരവധി നേട്ടങ്ങൾ റൊണാൾഡോയ്ക്കുണ്ട്. കരിയറിൽ 33 സീനിയർ ട്രോഫികൾ നേടാൻ കഴിഞ്ഞതു നിസ്സാരമല്ല. തോട്ടക്കാരന്റെയും പാചകക്കാരിയുടെയും നാലാമത്തെ കുട്ടിയായി 1985ൽ ദരിദ്രകുടുംബത്തിൽ പിറന്ന ക്രിസ്റ്റ്യാനോ, സഹോദരങ്ങളോടൊപ്പം ഒറ്റമുറിയിൽ ബാല്യം കഴിച്ചുകൂട്ടി. തുടക്കത്തിലേ ഫുട്ബോളിൽ മികവു കാട്ടിയ ബാലൻ 12–ാമത്തെ വയസ്സിൽ കമ്പം മൂത്ത്, കൂടുതൽ അവസരങ്ങൾ തേടി, തലസ്ഥാനമായ ലിസ്ബണിലെത്തി. ആറാം ക്ലാസിൽ പഠനം നിർത്തി, മുഴുവൻസമയ കളിക്കാരനായി മാറി. ആഹാരത്തിനുപോലും വിഷമിച്ചിരുന്ന ദരിദ്രബാലൻ കൂട്ടുകാരോടൊപ്പം രാത്രി പത്തര കഴിയുമ്പോൾ സ്റ്റേഡിയത്തിനടുത്തുള്ള മക്ഡോണൾഡ്സ് റസ്റ്ററന്റിന്റെ പിന്നിലുള്ള കതകിൽത്തട്ടി, വിശപ്പടക്കാൻ ബർഗർ വല്ലതും മിച്ചമുണ്ടോയെന്നു ചോദിക്കുമായിരുന്നു. സ്നേഹനിധിയായ ജോലിക്കാരി എഡ്നയും മറ്റു രണ്ടു പേരും മിച്ചംവന്ന ബർഗർ അവർക്കു നൽകിവന്നു. പിൽക്കാലത്തു പ്രസിദ്ധിയുടെ കൊടുമുടിയിെലത്തിയ ശതകോടീശ്വരനായ ക്രിസ്റ്റ്യാനോ 2019ൽ നൽകിയ ഇന്റർവ്യൂവിൽ വികാരനിർഭരമായ വാക്കുകളിൽ പറഞ്ഞു,‘എന്റെ ജീവിതത്തിന് ഞാൻ എഡ്നയോടു കടപ്പെട്ടിരിക്കുന്നു. അവരെ കണ്ടെത്താൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പേരു കേൾക്കാത്തവർ തീരെച്ചുരുക്കം. ലോക ഫുട്ബോൾ ചരിത്രത്തിൽ തങ്കലിപികളിലെഴുതേണ്ട പേരാണ് ഈ പോർച്ചുഗീസുകാരന്റേത്. യുഇഎഫ്എ (യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്) ചാംപ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ (140) ഗോളുകളടിച്ചയാൾ, യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ (14) ഗോളുകളടിച്ചയാൾ, രാഷ്ട്രാന്തര മൽസരങ്ങളിൽ ഏറ്റവും കൂടുതൽ (133) ഗോളുകളടിച്ചയാൾ, ദേശീയ ടീമിൽ ഏറ്റവും കൂടുതൽ പ്രാവശ്യം (216) കുപ്പായമണിഞ്ഞയാൾ തുടങ്ങി നിരവധി നേട്ടങ്ങൾ റൊണാൾഡോയ്ക്കുണ്ട്. കരിയറിൽ 33 സീനിയർ ട്രോഫികൾ നേടാൻ കഴിഞ്ഞതു നിസ്സാരമല്ല.
തോട്ടക്കാരന്റെയും പാചകക്കാരിയുടെയും നാലാമത്തെ കുട്ടിയായി 1985ൽ ദരിദ്രകുടുംബത്തിൽ പിറന്ന ക്രിസ്റ്റ്യാനോ, സഹോദരങ്ങളോടൊപ്പം ഒറ്റമുറിയിൽ ബാല്യം കഴിച്ചുകൂട്ടി. തുടക്കത്തിലേ ഫുട്ബോളിൽ മികവു കാട്ടിയ ബാലൻ 12–ാമത്തെ വയസ്സിൽ കമ്പം മൂത്ത്, കൂടുതൽ അവസരങ്ങൾ തേടി, തലസ്ഥാനമായ ലിസ്ബണിലെത്തി. ആറാം ക്ലാസിൽ പഠനം നിർത്തി, മുഴുവൻസമയ കളിക്കാരനായി മാറി. ആഹാരത്തിനുപോലും വിഷമിച്ചിരുന്ന ദരിദ്രബാലൻ കൂട്ടുകാരോടൊപ്പം രാത്രി പത്തര കഴിയുമ്പോൾ സ്റ്റേഡിയത്തിനടുത്തുള്ള മക്ഡോണൾഡ്സ് റസ്റ്ററന്റിന്റെ പിന്നിലുള്ള കതകിൽത്തട്ടി, വിശപ്പടക്കാൻ ബർഗർ വല്ലതും മിച്ചമുണ്ടോയെന്നു ചോദിക്കുമായിരുന്നു. സ്നേഹനിധിയായ ജോലിക്കാരി എഡ്നയും മറ്റു രണ്ടു പേരും മിച്ചംവന്ന ബർഗർ അവർക്കു നൽകിവന്നു.
പിൽക്കാലത്തു പ്രസിദ്ധിയുടെ കൊടുമുടിയിെലത്തിയ ശതകോടീശ്വരനായ ക്രിസ്റ്റ്യാനോ 2019ൽ നൽകിയ ഇന്റർവ്യൂവിൽ വികാരനിർഭരമായ വാക്കുകളിൽ പറഞ്ഞു,‘എന്റെ ജീവിതത്തിന് ഞാൻ എഡ്നയോടു കടപ്പെട്ടിരിക്കുന്നു. അവരെ കണ്ടെത്താൻ കഴിഞ്ഞാൽ തീർച്ചയായും അവരോടൊപ്പം വീട്ടിലിരുന്ന് എനിക്കു ഭക്ഷണം കഴിക്കണം’. ടിവി ഇന്റർവ്യൂവിനെത്തുടർന്ന് എഡ്നയെ കണ്ടെത്തി. വർഷങ്ങൾക്കുശേഷം അവിശ്വസനീയമായ കൂടിക്കാഴ്ചയായിരുന്നു അവരുടേത്. അതോടെ കഥയവസാനിച്ചില്ല. പോർച്ചുഗലിലെ ഏറ്റവും വലിയ റസ്റ്ററന്റ് അദ്ദേഹം എഡ്നയ്ക്കു സമ്മാനിച്ചു.
കൃതജ്ഞതയുടെ കഥയാണിത്. ഉയരങ്ങളിലെത്തുമ്പോൾ, കയറിവന്ന ഏണി മറക്കുന്നവരേറെയുള്ളപ്പോഴാണ് ഹൃദയഹാരിയായ ഇത്തരം കഥകൾ നമുക്ക് ആനന്ദം പകരുന്നത്. ഹൃദയത്തിൽ കരുതിവച്ച ഓർമകളല്ലേ കൃതജ്ഞത?
കൃതജ്ഞത ലഭിക്കുന്നവരെക്കാൾ സന്തോഷിക്കുന്നത് അതു പ്രകടിപ്പിക്കുന്നവരാണ്. മനസ്സിൽ തട്ടിയുള്ള കൃതജ്ഞതതുടിക്കുന്ന വാക്കുകൾ ഇളംകാറ്റിന്റെ ആശ്ലേഷം പോലെ അനുഭവപ്പെടും. ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യുന്നത് യഥാർഥ സഹായം ആകുന്നത് പ്രതിഫലേച്ഛ ഇല്ലാതിരിക്കുമ്പോഴാണ്. ‘പ്രവൃത്തിയില്‍മാത്രമേ നിനക്ക് അധികാരമുള്ളൂ; ഫലങ്ങളില്‍ ഇല്ല’ എന്നു ഭഗവദ്ഗീത (2:47).
കൃതജ്ഞത പ്രകാശിപ്പിക്കാൻ വലിയ പ്രസംഗമോ വിലയേറിയ സമ്മാനമോ ആവശ്യമില്ല. ചെറിയ ആംഗ്യങ്ങളോ മുഖഭാവമോ അടക്കം ലഘുസന്ദേശങ്ങൾ പകർന്നാൽ മതി. പക്ഷേ അവയ്ക്കെല്ലാം ആത്മാർഥതയുടെ നനവുണ്ടായിരിക്കണം. പ്രചോദകഗ്രന്ഥങ്ങളെഴുതി പ്രസിദ്ധയായ മെലഡി ബീറ്റി പറഞ്ഞു, ‘കൃതജ്ഞത ജീവിതത്തിനു പൂർണത നൽകുന്നു. നമുക്കുള്ളതിനെ ആവശ്യത്തിലേറെയായി മാറ്റുന്നു. നിഷേധത്തെ സ്വീകാര്യതയാക്കുന്നു. ഊണിനെ സദ്യയാക്കുന്നു. കലാപത്തെ സമാധാനമാക്കുന്നു. കുഴപ്പത്തെ വ്യക്തതയാക്കുന്നു. വീടിനെ സ്നേഹമയമാക്കുന്നു. അപരിചിതനെ സുഹൃത്താക്കുന്നു’.
വാക്കുകൾകൊണ്ടുള്ളതിനെക്കാളേറെ പ്രവൃത്തികൊണ്ടാണ് കൃതജ്ഞത പ്രകാശിപ്പിക്കേണ്ടത്. കൃതജ്ഞത കാട്ടുന്ന ശീലം, സ്വഭാവഗുണം മാത്രമല്ല, പല സദ്ഗുണങ്ങളുടെയും മാതാവു കൂടിയാണ്. ‘ചില നേരങ്ങളിൽ നമ്മിലെ ദീപം അണഞ്ഞുപോകും. മറ്റൊരാളിൽനിന്നു വരുന്ന തീപ്പൊരിയാകും അതിനെ വീണ്ടും കൊളുത്തുന്നത്. അങ്ങനെ കൊളുത്തുന്നയാളോടു ആഴത്തിലുള്ള കൃതജ്ഞത വേണം’ എന്ന് ആൽബെർട് ഷ്വൈറ്റ്സർ. ഉള്ളിൽത്തോന്നുന്ന കൃതജ്ഞത പ്രകടിപ്പിക്കാതിരിക്കുന്നത് പൊതിഞ്ഞുവച്ച സമ്മാനം കൊടുക്കാതിരിക്കുംപോലെ.
പ്രശസ്ത മനഃശാസ്ത്രജ്ഞനായ കാൾ യുങ്: ‘പ്രഗൽഭരായ അധ്യാപകരെപ്പറ്റി നമുക്കു ബഹുമാനമുണ്ടാവും. പക്ഷേ നമ്മുടെ ഹൃദയതന്ത്രികളെ സ്പർശിച്ചവരോട് കൃതജ്ഞത തോന്നും. പാഠങ്ങൾ വെറും അസംസ്കൃതവസ്തുക്കൾ. വളരുന്ന ചെടിക്കും കുട്ടിയുടെ ആത്മാവിനും വേണ്ട ഊഷ്മളതയാണു നിർണായകം’. ചെസ്റ്റർട്ടൻ സൂചിപ്പിച്ചു, ‘ഏറ്റവും ഉന്നതമായ ചിന്ത നന്ദിയെക്കുറിച്ചായിരിക്കും. വിസ്മയംമൂലം ഇരട്ടിയായ സന്തോഷമാണു കൃതജ്ഞത’. കടങ്കഥപോലെ തോന്നിക്കുന്ന വാക്യം റഷ്യൻ ഏകാധിപതി ജോസഫ് സ്റ്റാലിന്റേതായുണ്ട്, ‘നായ്ക്കളനുഭവിക്കുന്ന രോഗമാണു കൃതജ്ഞത’. ആത്മാവിൽ നിന്നുയരുന്ന സുന്ദരപുഷ്പമായി കൃതജ്ഞതയെ കണ്ടവരുമുണ്ട്. ആദരവിന്റെ ഉൽകൃഷ്ടരൂപം. അതിൽ വിനയത്തിന്റെ സ്പർശമുണ്ട്. കവിഭാവന ചിറകു വിരിക്കുമ്പോൾ, വ്യക്തിക്കു പുറമേ പലതിനോടും കൃതജ്ഞത പ്രകാശിപ്പിക്കാറുണ്ട്.
പ്രകാശിപ്പിക്കാറുണ്ട്.
·എന്റെ വഴിയിലെ വെയിലിനും നന്ദി,
എന്റെ ചുമലിലെ ചുമടിനും നന്ദി.
എന്റെ വഴിയിലെ തണലിനും, മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി –
സുഗതകുമാരി
നന്ദി! നീതന്നൊരു ഇളം നീലരാവുകള്‍ക്ക്
എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക്
എന്നെ ചിരിപ്പിച്ച നക്ഷത്രമുല്ലകള്‍ക്ക് –
ഒ എന്‍ വി കുറുപ്പ്
നന്ദി, തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
എൻ എൻ കക്കാട്
കാര്യം ചെറുതെങ്കിലും, മറക്കാതിരിക്കാം കൃതജ്ഞത പ്രകാശിപ്പിക്കാൻ.