ആ ശക്തികൾ ശ്രമിക്കുന്നത് രാജ്യത്തെ വെട്ടിക്കീറാൻ; ‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ’മാണോ ഇന്ത്യയിൽ?
75 വർഷം മുൻപ് ഇതേ ദിവസം നമ്മുടെ ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഏകകണ്ഠമായി അംഗീകാരം നൽകിയ സംഭവം ലോക നീതിന്യായ ചരിത്രത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ്. വിമത ഫ്യൂഡൽ പ്രഭുക്കന്മാരുടെ അവകാശസംരക്ഷണത്തിനായി 1215 ജൂൺ 15ന് ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഒപ്പുവച്ച മാഗ്നാ കാർട്ടയോളംതന്നെ ചരിത്രപ്രാധാന്യം അതിനുണ്ട്. എല്ലാം തികഞ്ഞതും കുറ്റമറ്റതുമായൊരു രേഖ എന്ന നിലയ്ക്കല്ല, ഉദ്ഭവത്തിലും ഉദ്ദേശ്യലക്ഷ്യങ്ങളിലും അടങ്ങിയിരിക്കുന്ന ജനാധിപത്യസ്വഭാവംകൊണ്ടാണ് ഇന്ത്യൻ ഭരണഘടന ആ പ്രാധാന്യം കൈവരിക്കുന്നത്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലും സ്വാഭിമാനത്തിലും തുല്യനീതിയിലും അധിഷ്ഠിതമായൊരു മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ജനാധിപത്യ, ഫെഡറൽ റിപ്പബ്ലിക് രാഷ്ട്രത്തെയാണ് അന്നു ലോകജനസംഖ്യയുടെ (250 കോടി) 14% (35 കോടി) വരുന്ന ഇന്ത്യൻ ജനത (ദാരിദ്ര്യത്തിലും നിരക്ഷരതയിലും കഴിഞ്ഞിരുന്ന നിസ്വരായൊരു ജനത) വിജയകരമായൊരു സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പരിസമാപ്തിയിലൂടെ 1949 നവംബർ 26നു സ്വന്തമാക്കിയത്. ലോകരാജ്യങ്ങളിലെ ജനാധിപത്യ വ്യവസ്ഥകളെക്കുറിച്ചു പഠനം നടത്തുന്ന സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയിലെ വെറൈറ്റീസ് ഓഫ് ഡെമോക്രസി (വി–ഡെം) പ്രോജക്ടിന്റെ വിലയിരുത്തലിൽ, കഴിഞ്ഞ എട്ടു വർഷത്തിനിടെ, ‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണം’ എന്നതിൽനിന്ന് ‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം’ എന്നതിലേക്കു തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ പദവി. 202 രാജ്യങ്ങളിലെ ഭരണത്തെ വിലയിരുത്തുന്നതാണ് വി–ഡെം പ്രോജക്ട്. യുഎസിലെ ‘ഫ്രീഡം ഹൗസ്’ എന്ന സന്നദ്ധ സംഘടനയുടെ 2023ലെ വാർഷിക റിപ്പോർട്ട് ഇന്ത്യയെ ഉൾപ്പെടുത്തിയത് ‘ഭാഗികമായ സ്വാതന്ത്ര്യം മാത്രം നിലനിൽക്കുന്ന’ രാജ്യങ്ങളുടെ പട്ടികയിലാണ്. ‘ദി ഇക്കോണമിസ്റ്റ്’ ഗ്രൂപ്പിന്റെ ഇന്റലിജൻസ് യൂണിറ്റ് പ്രസിദ്ധീകരിച്ച ഡെമോക്രസി ഇൻഡക്സിൽ ഇന്ത്യയ്ക്കു നൽകിയ വിശേഷണം ‘പിഴച്ചുപോയ ജനാധിപത്യം’ എന്നാണ്.

75 വർഷം മുൻപ് ഇതേ ദിവസം നമ്മുടെ ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ ഭരണഘടനയ്ക്ക് ഏകകണ്ഠമായി അംഗീകാരം നൽകിയ സംഭവം ലോക നീതിന്യായ ചരിത്രത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ്. വിമത ഫ്യൂഡൽ പ്രഭുക്കന്മാരുടെ അവകാശസംരക്ഷണത്തിനായി 1215 ജൂൺ 15ന് ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഒപ്പുവച്ച മാഗ്നാ കാർട്ടയോളംതന്നെ ചരിത്രപ്രാധാന്യം അതിനുണ്ട്. എല്ലാം തികഞ്ഞതും കുറ്റമറ്റതുമായൊരു രേഖ എന്ന നിലയ്ക്കല്ല, ഉദ്ഭവത്തിലും ഉദ്ദേശ്യലക്ഷ്യങ്ങളിലും അടങ്ങിയിരിക്കുന്ന ജനാധിപത്യസ്വഭാവംകൊണ്ടാണ് ഇന്ത്യൻ ഭരണഘടന ആ പ്രാധാന്യം കൈവരിക്കുന്നത്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലും സ്വാഭിമാനത്തിലും തുല്യനീതിയിലും അധിഷ്ഠിതമായൊരു മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ജനാധിപത്യ, ഫെഡറൽ റിപ്പബ്ലിക് രാഷ്ട്രത്തെയാണ് അന്നു ലോകജനസംഖ്യയുടെ (250 കോടി) 14% (35 കോടി) വരുന്ന ഇന്ത്യൻ ജനത (ദാരിദ്ര്യത്തിലും നിരക്ഷരതയിലും കഴിഞ്ഞിരുന്ന നിസ്വരായൊരു ജനത) വിജയകരമായൊരു സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പരിസമാപ്തിയിലൂടെ 1949 നവംബർ 26നു സ്വന്തമാക്കിയത്.
ലോകരാജ്യങ്ങളിലെ ജനാധിപത്യ വ്യവസ്ഥകളെക്കുറിച്ചു പഠനം നടത്തുന്ന സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയിലെ വെറൈറ്റീസ് ഓഫ് ഡെമോക്രസി (വി–ഡെം) പ്രോജക്ടിന്റെ വിലയിരുത്തലിൽ, കഴിഞ്ഞ എട്ടു വർഷത്തിനിടെ, ‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണം’ എന്നതിൽനിന്ന് ‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം’ എന്നതിലേക്കു തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ പദവി. 202 രാജ്യങ്ങളിലെ ഭരണത്തെ വിലയിരുത്തുന്നതാണ് വി–ഡെം പ്രോജക്ട്. യുഎസിലെ ‘ഫ്രീഡം ഹൗസ്’ എന്ന സന്നദ്ധ സംഘടനയുടെ 2023ലെ വാർഷിക റിപ്പോർട്ട് ഇന്ത്യയെ ഉൾപ്പെടുത്തിയത് ‘ഭാഗികമായ സ്വാതന്ത്ര്യം മാത്രം നിലനിൽക്കുന്ന’ രാജ്യങ്ങളുടെ പട്ടികയിലാണ്. ‘ദി ഇക്കോണമിസ്റ്റ്’ ഗ്രൂപ്പിന്റെ ഇന്റലിജൻസ് യൂണിറ്റ് പ്രസിദ്ധീകരിച്ച ഡെമോക്രസി ഇൻഡക്സിൽ ഇന്ത്യയ്ക്കു നൽകിയ വിശേഷണം ‘പിഴച്ചുപോയ ജനാധിപത്യം’ എന്നാണ്.
∙ ഡെമോസ് ക്രാറ്റോസ്
ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (1789) ആർട്ടിക്കിൾ 16 പറയുന്നു: ‘നിയമത്തിന്റെ ആചരണം ഉറപ്പുനൽകാത്ത, അധികാരവിഭജനം നിർവചിച്ചിട്ടില്ലാത്ത രാജ്യത്തു ഭരണഘടനയും ഇല്ല’. ഈ മാനദണ്ഡം പരിഗണിക്കുമ്പോൾ, ഇവിടെ ഒരു ഭരണഘടന അതിന്റെ യഥാർഥ അർഥത്തിൽ ഇപ്പോൾ നിലവിലുണ്ടോ എന്നു ഭരണഘടനയുടെ ഈ 75–ാം വാർഷികവേളയിൽ ചിലരെങ്കിലും ചോദ്യം ഉയർത്തുന്നുണ്ട്. നിയമപരമായ വീക്ഷണത്തിൽ അടിസ്ഥാനനിയമങ്ങൾ വെറും ‘അഡ്മിനിസ്‌ട്രേറ്റീവ് നിയമത്തിൽ’ നിന്നു ‘ഭരണഘടന’യുടെ തലത്തിലേക്ക് ഉയരണമെങ്കിൽ ആ നിയമങ്ങൾ ‘കോൺസ്റ്റിറ്റ്യൂഷനലിസം’ എന്ന പ്രത്യയശാസ്ത്രത്തെ പൂർണമായി ഉൾക്കൊള്ളണം.
അതായത്, ആ അടിസ്ഥാനനിയമങ്ങൾ ഏകപക്ഷീയമായ അധികാരത്തെയും അധികാരകേന്ദ്രീകരണത്തെയും ചെറുക്കണം; അധികാരം വിഭജിക്കണം (സെപ്പറേഷൻ ഓഫ് പവേഴ്സ്); നിയമവാഴ്ച (റൂൾ ഓഫ് ലോ) ഉറപ്പാക്കണം. ജനാധിപത്യ പ്രത്യയശാസ്ത്രം ഉൾക്കൊള്ളണം; ‘ക്രാറ്റോസ്’ (അധികാരം) ‘ഡെമോ’സിൽ (സാധാരണക്കാരിൽ) നിക്ഷിപ്തമാകണം. ജാതിമതലിംഗ ഭേദങ്ങളോ സാമൂഹിക പദവിയോ ഭാഷയോ സംസ്കാരമോ വ്യക്തിപരമായ വിശ്വാസങ്ങളോ നിലപാടുകളോ പരിഗണിക്കാതെ മുഴുവനാളുകൾക്കും സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും അന്തസ്സും ഉറപ്പു നൽകുന്നതുമാണു ജനാധിപത്യം. പക്ഷേ, ജുഡീഷ്യറിയുടെ വ്യാഖ്യാനങ്ങളും എക്സിക്യൂട്ടീവിന്റെ പ്രയോഗങ്ങളും നമ്മുടെ ഭരണഘടനയിൽനിന്നു ജനാധിപത്യ ഭരണവ്യവസ്ഥയെന്ന ആശയത്തെ ചോർത്തിക്കളഞ്ഞിരിക്കുന്നു എന്ന വിമർശനം ഉയരുന്നുണ്ട്.
∙ അംബേദ്കറുടെ ആശങ്കകൾ
ഇന്ത്യയെ കാത്തിരിക്കുന്ന വിപത്തുകൾ മുൻകൂട്ടിക്കാണാൻ ദീർഘദർശിയായ ഡോ.അംബേദ്കർക്കു കഴിഞ്ഞിരുന്നു. ഭരണഘടനയ്ക്ക് ഔദ്യോഗികമായ അംഗീകാരം ലഭിക്കുന്നതിനു തൊട്ടുതലേന്ന്, 1949 നവംബർ 25ന്, ഭരണഘടന നിർമാണസഭയിലെ പ്രസിദ്ധമായ സമാപന പ്രസംഗത്തിൽ ഡോ.അംബേദ്കർ അതു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഭാവിയെക്കുറിച്ചുള്ള ചിന്ത തന്നെ അസ്വസ്ഥനാക്കുന്നുവെന്നും തനിക്കു വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു മുൻപിൽ പ്രധാനമായും മൂന്ന് അപകടസാധ്യതകളാണ് അദ്ദേഹം പ്രവചിച്ചത്: ജനാധിപത്യം ഇല്ലാതാകാനും സാഹോദര്യം കൈവരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടാനും സ്വാതന്ത്ര്യം നഷ്ടപ്പെടാനുമുള്ള സാധ്യതകൾ. രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സാമൂഹിക, സാമ്പത്തിക രംഗങ്ങളിലും ജനാധിപത്യം ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
‘നമ്മുടെ രാജ്യത്തു രാഷ്ട്രീയാധികാരം ദീർഘകാലമായി ചുരുക്കം ചിലരുടെ മാത്രം കുത്തകയായിരുന്നു. ഭാരം ചുമക്കാനോ പരസ്പരം പോരടിച്ചു മരിക്കാനോ വിധിക്കപ്പെട്ട ജീവികളായിരുന്നു ബാക്കിയുള്ളവർ. മറ്റുള്ളവരാൽ ഭരിക്കപ്പെട്ടു മടുത്ത അവർ ഭരണം സ്വയം കയ്യാളാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. അവർക്കും എത്രയും വേഗം ഭരണത്തിൽ പങ്കാളിത്തം ലഭിക്കുന്നുവോ രാജ്യത്തിന്റെ ഭാവിക്കും സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനും ജനാധിപത്യത്തിന്റെ നിലനിൽപിനും അത്രയും നല്ലത്’. 1947 ഓഗസ്റ്റ് 27ന് (സ്വാതന്ത്ര്യത്തിന്റെ പന്ത്രണ്ടാം ദിവസം) ഭരണഘടന നിർമാണസഭയിൽ വിശിഷ്ടാംഗവും ദലിത് നേതാവുമായ വി.ഐ.മുനിസ്വാമി പിള്ള പറഞ്ഞു: ‘എന്റെ ചില സുഹൃത്തുക്കളുടെ, പ്രത്യേകിച്ചു പട്ടികജാതിക്കാരുടെ, മനസ്സിൽ ഒരു ഭയമുണ്ട്: ഹിന്ദുക്കൾ (അതായതു സവർണ ഹിന്ദുക്കൾ) അധികാരത്തിൽ വരികയാണെന്നും ഹിന്ദുരാജ് നിലവിൽ വരുമെന്നും ഹരിജനങ്ങളെ ദ്രോഹിക്കാൻ വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന വർണാശ്രമം പുനഃസ്ഥാപിക്കപ്പെടുമെന്നും’.
അന്നു തന്നെ, ഭരണഘടന നിർമാണസഭയിലെ മറ്റൊരു വിശിഷ്ടാംഗവും ദലിത് നേതാവുമായ എസ്.നാഗപ്പ പറഞ്ഞു: ‘സർ, ഓരോ പ്രത്യേക സമൂഹത്തിനും അതിന്റെ ജനസംഖ്യയ്ക്ക് അനുസൃതമായ (പ്രാതിനിധ്യ) വിഹിതം ഉണ്ടായിരിക്കണം. എനിക്കു കിട്ടേണ്ട വിഹിതം വേണം; ഞാൻ ബുദ്ധികുറഞ്ഞവനായാലും, വിവരമില്ലാത്ത ഊമയായാലും. എന്റെ അവകാശവാദം നിങ്ങൾ തിരിച്ചറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഊമയായതു മുതലെടുക്കരുത്. ഞാൻ ബുദ്ധികുറഞ്ഞവനായതു മുതലെടുക്കരുത്. എനിക്ക് അർഹമായ വിഹിതം മാത്രമേ ആവശ്യമുള്ളൂ, എനിക്കു കൂടുതലൊന്നും വേണ്ട’. ജാതി ഉന്മൂലനം, നിയമനിർമാണ സഭകളിലും എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും എല്ലാ വിഭാഗം ജനങ്ങൾക്കും അർഹതപ്പെട്ട, മതിയായ (ഡ്യൂ ആൻഡ് ആഡിക്വേറ്റ്) ഇടമുള്ള പ്രാതിനിധ്യ ജനാധിപത്യം എന്നിവ ജനാധിപത്യ റിപ്പബ്ലിക്കിന്റെ വിജയത്തിന് അനിവാര്യമാണെന്ന് 1930കളിൽ തന്നെ ഡോ.അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടിനിടെ ഇക്കാര്യങ്ങളെല്ലാം പൂർണമായും അവഗണിക്കപ്പെട്ടതു നമ്മുടെ ഭരണഘടനയുടെ വഴിമുടക്കി.
∙ ഏകരൂപത്തിലൊതുങ്ങില്ല ഈ വൈവിധ്യം
ഇന്ത്യയിലെ വംശീയവും ഭാഷാപരവും സാമൂഹികവും സാംസ്കാരികവും മതപരവും ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ, സമാനതകളില്ലാത്ത വൈവിധ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഭരണഘടനയുടെ മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ജനാധിപത്യ, ഫെഡറൽ ചട്ടക്കൂടിൽ മാത്രമേ രാജ്യത്തിന് ഒറ്റക്കെട്ടായി നിലകൊള്ളാനും അഖണ്ഡത നിലനിർത്താനും കഴിയൂ എന്നു വ്യക്തമാണ്.
ഇന്നു ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള 25 രാജ്യങ്ങളിൽ 11 രാജ്യങ്ങളിലെ ആകെ ജനങ്ങളുടെ എണ്ണത്തിനു തുല്യമാണ് ഇന്ത്യയിലെ ജനസംഖ്യ. പാക്കിസ്ഥാനിലെ ജനസംഖ്യയെക്കാൾ (23 കോടി) അധികമാണ് യുപിയിലെ ജനസംഖ്യ (24 കോടി). മഹാരാഷ്ട്രയിലെ ജനസംഖ്യ (12.6 കോടി) മെക്സിക്കോയ്ക്കു തുല്യം (13 കോടി). ജപ്പാനിലെ ആകെ ജനങ്ങളുടെ (12.3 കോടി) എണ്ണത്തെക്കാൾ അധികമാണ് ബിഹാറിലെ ജനസംഖ്യ (12.6 കോടി). ബംഗാളിലെ ജനസംഖ്യ (10.5 കോടി) ഈജിപ്തിലേതിനു (10.5 കോടി) തുല്യം. മധ്യപ്രദേശ് ജനസംഖ്യ (8.7 കോടി) തുർക്കിക്കു തുല്യം (8.7 കോടി).
രാജസ്ഥാനിലേത് (8.1 കോടി) ജർമനിയോളം (8.4 കോടി) വരും. തായ്‌ലാൻഡിലെക്കാൾ (7.1 കോടി) ജനങ്ങളുണ്ട് തമിഴ്നാട്ടിൽ (7.7 കോടി). യുകെയിലേതിനെക്കാൾ (6.9 കോടി) അധികം വരും ഗുജറാത്തിൽ (7.2 കോടി). കർണാടകയിലും (6.8 കോടി) ഫ്രാൻസിലും (6.7 കോടി) ഏതാണ്ട് തുല്യം. തെലങ്കാനയുടെ ജനസംഖ്യയും (5.3 കോടി) ദക്ഷിണ കൊറിയയുടെ ജനസംഖ്യയും (5.2 കോടി) അങ്ങനെതന്നെ. യുഎസിന്റെയും റഷ്യയുടെയും ജനസംഖ്യകൾ കൂട്ടിച്ചേർത്താലുള്ളത്ര വരും ഇന്ത്യയിലെ ശേഷിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനസംഖ്യ.
ഇത്രയേറെ വൈവിധ്യങ്ങളുള്ള ജനതയെ ഏകരൂപത്തിലുള്ളൊരു രാഷ്ട്രമാക്കി മാറ്റാൻ കഴിയുമെന്നു കരുതുന്നതു പകൽക്കിനാവ് മാത്രമായിരിക്കും. ഭരണഘടനയുടെ ദർശനത്തെയും പ്രത്യയശാസ്ത്രത്തെയും എതിർക്കുന്ന ശക്തികൾ ശ്രമിക്കുന്നതു രാജ്യത്തെ ഒന്നിപ്പിക്കാനോ ശക്തിപ്പെടുത്താനോ അല്ല, വെട്ടിക്കീറി നശിപ്പിക്കാനാണ് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ ജനാധിപത്യ വീക്ഷണങ്ങളോടെയും കരുത്തോടെയും പുനരുജ്ജീവിപ്പിക്കാൻ എന്തുവില കൊടുത്തും ദൃഢനിശ്ചയത്തോടെ പോരാടുമെന്നു ഭരണഘടനാസമർപ്പണത്തിന്റെ ഈ 75–ാം വാർഷികവേളയിൽ നമ്മൾ പ്രതിജ്ഞയെടുക്കേണ്ടിയിരിക്കുന്നു– രാഷ്ട്രശരീരത്തിന്റെ എല്ലാ തുറകളിലും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതി ഉറപ്പു വരുത്തുന്ന പുതിയൊരു സാമൂഹികക്രമം കെട്ടിപ്പടുക്കുമെന്നും.
(ദേശീയ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറാണു ലേഖകൻ).