‘ഒരു മഞ്ഞപ്പിത്തം വന്നേയുള്ളൂ, ആൾ മരിച്ചു’; ഈ പ്രശ്നങ്ങൾ ആരും ശ്രദ്ധിച്ചില്ല; ചെറുപ്പക്കാർ ശ്രദ്ധിക്കണം ‘മരണജല’ ഭീഷണി
ഹെപ്പറ്റൈറ്റിസ് എ വൈറസിന് ഒരു പ്രത്യേകതയുണ്ട്. മലിനജലത്തിൽ അതു മാസങ്ങളോളം നശിക്കാതെ കിടക്കും. വിസർജ്യത്തിലൂടെ പുറത്തുവരുന്ന വൈറസ് വെള്ളത്തിൽ കലരും. പിന്നീട് എപ്പോഴെങ്കിലും ഈ വെള്ളം ഒരാളുടെ ഉള്ളിൽ ചെല്ലുമ്പോൾ രോഗമുണ്ടാക്കും; അതു ചിലപ്പോൾ മാസങ്ങൾക്കു ശേഷമാകാം. മേൽപ്പറഞ്ഞ സംഭവങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തം: ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധയ്ക്കുള്ള കാരണം മലിനജലത്തിന്റെ ഉപയോഗമാണ്. വൈറസ് ബാധയുണ്ടാകുന്ന 99% പേർക്കും രോഗം ഗുരുതരമാകില്ല. 0.5 ശതമാനത്തിൽ താഴെ മാത്രമാണു മരണം. പ്രായക്കൂടുതലുള്ളവരിൽ മരണനിരക്കു കൂടും. ഹെപ്പറ്റൈറ്റിസ് രോഗബാധിതരുടെ എണ്ണവും മരണവും 2024ൽ മുൻവർഷങ്ങളേക്കാൾ കൂടുതലാണെന്നു കണക്കുകളിൽനിന്നു വ്യക്തം. 2020, 2021 വർഷങ്ങളിൽ കോവിഡ് സാഹചര്യമായതിനാൽ മറ്റു പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറവായിരുന്നു. ആരോഗ്യവകുപ്പിന്റെ ഫോക്കസ് കോവിഡിലായതിനാൽ ആ വർഷങ്ങളിൽ മറ്റു രോഗങ്ങൾ കൃത്യമായി പരിശോധിക്കാനോ റിപ്പോർട്ട് ചെയ്യാനോ സാധിച്ചോ എന്നും സംശയം. ഈ വർഷം രോഗം ഇത്രയധികം പകരാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചു

ഹെപ്പറ്റൈറ്റിസ് എ വൈറസിന് ഒരു പ്രത്യേകതയുണ്ട്. മലിനജലത്തിൽ അതു മാസങ്ങളോളം നശിക്കാതെ കിടക്കും. വിസർജ്യത്തിലൂടെ പുറത്തുവരുന്ന വൈറസ് വെള്ളത്തിൽ കലരും. പിന്നീട് എപ്പോഴെങ്കിലും ഈ വെള്ളം ഒരാളുടെ ഉള്ളിൽ ചെല്ലുമ്പോൾ രോഗമുണ്ടാക്കും; അതു ചിലപ്പോൾ മാസങ്ങൾക്കു ശേഷമാകാം.
2015 ഒക്ടോബർ: കൊല്ലം ജില്ലയിലെ തീരദേശ മേഖലകളിൽ ഹെപ്പറ്റൈറ്റിസ് എ(ഒരുതരം മഞ്ഞപ്പിത്തം) പടർന്നു പിടിച്ചു. ജലസ്രോതസ്സായി ഉപയോഗിക്കുന്ന കനാലിൽ കലർന്ന ശുചിമുറി മാലിന്യം പൈപ്പ് വെള്ളം വഴി വീടുകളിൽ എത്തിയതായിരുന്നു കാരണം.
2016 നവംബർ: എറണാകുളം ജില്ലയിലെ ഒരു മേഖലയിൽ ഹെപ്പറ്റൈറ്റിസ് എ വ്യാപിച്ചു. ഒരു ഹോട്ടലിൽ ഹെപ്പറ്റൈറ്റിസ് എ ബാധിതൻ തയാറാക്കിയ നാരങ്ങാവെള്ളം കുടിച്ചതാണു രോഗവ്യാപനത്തിനു കാരണമായത്.
2024 ഏപ്രിൽ: എറണാകുളം ജില്ലയിലെ വേങ്ങൂരിൽ രോഗബാധ. ജലസ്രോതസ്സായി ഉപയോഗിക്കുന്ന കുളത്തിൽനിന്ന് ശുചിമുറി മാലിന്യം കലർന്ന വെള്ളം പൈപ്‌ലൈൻ വഴി വിതരണം ചെയ്തതാണ് കാരണമെന്നു കരുതപ്പെടുന്നു.
മേൽപ്പറഞ്ഞ സംഭവങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തം: ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധയ്ക്കുള്ള കാരണം മലിനജലത്തിന്റെ ഉപയോഗമാണ്. വൈറസ് ബാധയുണ്ടാകുന്ന 99% പേർക്കും രോഗം ഗുരുതരമാകില്ല. 0.5 ശതമാനത്തിൽ താഴെ മാത്രമാണു മരണം. പ്രായക്കൂടുതലുള്ളവരിൽ മരണനിരക്കു കൂടും.
ഹെപ്പറ്റൈറ്റിസ് രോഗബാധിതരുടെ എണ്ണവും മരണവും 2024ൽ മുൻവർഷങ്ങളേക്കാൾ കൂടുതലാണെന്നു കണക്കുകളിൽനിന്നു വ്യക്തം. 2020, 2021 വർഷങ്ങളിൽ കോവിഡ് സാഹചര്യമായതിനാൽ മറ്റു പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറവായിരുന്നു. ആരോഗ്യവകുപ്പിന്റെ ഫോക്കസ് കോവിഡിലായതിനാൽ ആ വർഷങ്ങളിൽ മറ്റു രോഗങ്ങൾ കൃത്യമായി പരിശോധിക്കാനോ റിപ്പോർട്ട് ചെയ്യാനോ സാധിച്ചോ എന്നും സംശയം.
ഈ വർഷം രോഗം ഇത്രയധികം പകരാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചു കൃത്യമായ പഠനങ്ങൾ വേണം. നഗരങ്ങളിലുൾപ്പെടെ ആളുകൾ തിങ്ങിപ്പാർക്കുന്നതും കുടിവെള്ള സ്രോതസ്സുകളിൽ മാലിന്യം കലരുന്നതിലെ വർധനയുമാണു രോഗബാധ കൂടാനുള്ള കാരണമെന്നു കരുതാം.
∙ എന്തുകൊണ്ട് ചെറുപ്പക്കാർ?
നഗരമേഖലകളിലെ രോഗികളിൽ ഭൂരിഭാഗവും 16–30 പ്രായപരിധിയിലുള്ളവരാണ്. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. അതിനാൽ ജലജന്യരോഗങ്ങൾ ഏറെ ബാധിക്കുന്നതും അവരെത്തന്നെ.
മെച്ചപ്പെട്ട സാനിറ്റേഷൻ നിലവാരം, വ്യക്തിശുചിത്വം എന്നിവയുള്ളതിനാൽ സംസ്ഥാനത്തെ കുട്ടികൾക്കു ചെറുപ്രായത്തിൽ ഹെപ്പറ്റൈറ്റിസ് എ ബാധിക്കാൻ സാധ്യത താരതമ്യേന കുറവാണ്. അവരിൽ ഹെപ്പറ്റൈറ്റിസ് എ ആർജിത പ്രതിരോധശേഷിയുണ്ടാകില്ല എന്നതാണ് ഇതിന്റെ മറുവശം. അതിനാൽ ഇവർ യുവാക്കളാകുമ്പോൾ വൈറസ് ബാധയ്ക്കുള്ള സാധ്യത കൂടുന്നു.
വടക്കേ ഇന്ത്യയിലും മറ്റും മഞ്ഞപ്പിത്തം പടരുമ്പോൾ കേരളത്തിൽനിന്നു പോയ യുവാക്കൾക്കു രോഗം പെട്ടെന്നു പിടിപെടാനുള്ള കാരണം ഇതാണ്. ഇതേ പ്രതിഭാസമാണ് കേരളത്തിലുമുണ്ടാകുന്നത്. ഒരിക്കൽ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചവർക്കു പ്രതിരോധശേഷിയുണ്ടാകുമെന്നതിനാൽ പിന്നീടു രോഗബാധയുണ്ടാകില്ല.
∙ മരണം കൂടുന്നത്...
ഹെപ്പറ്റൈറ്റിസ് എ ബാധിച്ചു മരിക്കുന്നവരിൽ ഭൂരിഭാഗവും 40 വയസ്സിനു മുകളിലുള്ളവരാണ്. ആളുകളിൽ പ്രമേഹം, കരൾരോഗങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നതും ഈ പ്രായത്തിലാണ്. പ്രമേഹവും ഹൃദയം, കരൾസംബന്ധമായ രോഗങ്ങളും ഉള്ളവരിൽ ഹെപ്പറ്റൈറ്റിസ് എ ബാധയുണ്ടാകുമ്പോൾ സ്ഥിതി ഗുരുതരമാകാനും മരണമുണ്ടാകാനും സാധ്യതയുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു.
കാര്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കരൾ, ഹൃദയസംബന്ധ രോഗങ്ങളുമായി ജീവിക്കുന്ന ഒട്ടേറെപ്പേരുണ്ട്. പല കരൾരോഗങ്ങളും കണ്ടെത്തുന്നതിൽ നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്. ‘ഒരു മഞ്ഞപ്പിത്തം വന്നതേയുള്ളൂ. ആൾ മരിച്ചുപോയി’ എന്ന് ആളുകൾ പറയാറില്ലേ. എന്നാൽ, അവർക്കു നിശ്ശബ്ദമായ കരൾ, ഹൃദയ രോഗങ്ങളുണ്ടായിരുന്നോയെന്ന് ആരും അന്വേഷിക്കാറില്ല.
∙ പ്രധാനപ്രശ്നം മാലിന്യം
നഗരമേഖലകളിൽ ജനസാന്ദ്രത കൂടുന്നതും പല ഇടങ്ങളിലും ആളുകൾ തിങ്ങിപ്പാർക്കുന്നതും വർധിച്ചിട്ടുണ്ട്. അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ വൃത്തിഹീന സാഹചര്യങ്ങളിൽ തിങ്ങിനിറഞ്ഞു താമസിക്കുന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്.
നഗരമേഖലകളിൽ ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ മതിയായ സംവിധാനം കേരളത്തിലില്ല. സെപ്റ്റിക് ടാങ്കുകളിലെ മാലിന്യം നിറഞ്ഞൊഴുകുന്നതും അതു ജലാശയങ്ങളിലും മറ്റും തള്ളുന്നതും പതിവാണ്. ഈ പരിസരങ്ങളിൽ ഒരാൾക്കു ഹെപ്പറ്റൈറ്റിസ് രോഗബാധയുണ്ടെങ്കിൽ അത് എത്രയോ പേരിലേക്കു പകരും.
കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ മതിയായ അകലം പാലിച്ചില്ലെങ്കിൽ ശുചിമുറി മാലിന്യം കിണറ്റിലേക്ക് ഉറവ വഴി ഒഴുകിയെത്തും. അയൽപക്കത്തു മഞ്ഞപ്പിത്തമുള്ള ആളുണ്ടെങ്കിൽ അടുത്ത വീടുകളിലേക്ക് ഇപ്രകാരം രോഗം വ്യാപിക്കാനിടയുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഇതു വലിയ ഭീഷണിയാണ്.
∙ പ്രതിരോധം എങ്ങനെ?
വെള്ളം തിളപ്പിച്ച് ഉപയോഗിക്കലാണു ഹെപ്പറ്റൈറ്റിസ് എയെ പ്രതിരോധിക്കാനുള്ള മാർഗം. കിണറ്റിൽനിന്ന് എടുക്കുന്ന വെള്ളമാണെങ്കിൽ അതു തിളപ്പിച്ച് ഉപയോഗിക്കാം. അല്ലെങ്കിൽ നല്ലയിനം വാട്ടർ ഫിൽറ്റർ ഉപയോഗിക്കാം. പക്ഷേ, ശുദ്ധജല വിതരണ പൈപ്പുകളിൽനിന്നുള്ള വെള്ളം തിളപ്പിച്ച് ഉപയോഗിക്കണോ? ക്ലോറിനേഷൻ വഴി ശാസ്ത്രീയമായി വെള്ളം ശുദ്ധീകരിച്ചു നൽകാനുള്ള ഉത്തരവാദിത്തം അധികൃതർക്കുണ്ട്.
ഹെപ്പറ്റൈറ്റിസ് എ രോഗബാധ
വായ വഴി, അതായതു കുടിവെള്ളം, ഭക്ഷണം എന്നിവയിലൂടെയാണു ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്. ആമാശയത്തിലെ ആസിഡ് പുറമേ നിന്നെത്തുന്ന അണുക്കളെ ഒരു പരിധിവരെ നശിപ്പിക്കും. എന്നാൽ, ആ ആസിഡിനെ അതിജീവിക്കാനുള്ള ശേഷി ഹെപ്പറ്റൈറ്റിസ് എ വൈറസിനുണ്ട്. ആമാശയത്തിൽനിന്ന് ഇതു കുടലിലെത്തി രക്തത്തിൽ കലർന്നു കരളിലെത്തും. കരളാണു ഹെപ്പറ്റൈറ്റിസ് എ വൈറസിന്റെ വാസസ്ഥലം. വൈറസിനെ കരൾ പ്രതിരോധിക്കാൻ ശ്രമിക്കും. ഛർദി, മനംപിരട്ടൽ, മഞ്ഞപ്പിത്തം, കരൾവീക്കം തുടങ്ങിയവയാണ് അനന്തരഫലങ്ങൾ. നേരത്തേതന്നെ കരൾവീക്കമുള്ളവരിൽ രോഗം ഗുരുതരമാകുകയും മരണമുണ്ടാകുകയും ചെയ്യും.
പുറത്തുനിന്നു കുടിക്കുന്ന വെള്ളവും ശീതളപാനീയങ്ങളും ശുദ്ധമാണെന്ന് ഉറപ്പാക്കുകയാണു രോഗബാധയെ തടയാനുള്ള വഴി. നല്ലതല്ലെന്നു ചെറിയ സംശയം തോന്നിയാൽ കുടിക്കരുത്. ആധുനിക വാട്ടർ പ്യൂരിഫയറുകൾക്കു ഹെപ്പറ്റൈറ്റിസ് എ വൈറസുകളെ ഫിൽറ്റർ ചെയ്യാനുള്ള ശേഷിയുണ്ട്. ഹെപ്പറ്റൈറ്റിസ് എയെ പ്രതിരോധിക്കാനുള്ള വാക്സീനും ലഭ്യമാണ്.