ഓഫർ പരസ്യം കണ്ടാണ് സുഹൃത്തിന് ഒരു ബർത്ത്ഡേ ഗിഫ്റ്റ് വാങ്ങാൻ കോളജ് വിദ്യാർഥിനിയായ ടിയ നഗരത്തിലെ മാളിലേക്കെത്തിയത്. ഷോപ്പിങ്ങിനൊടുവിൽ മികച്ച ഓഫറിൽ ലഭിച്ച സ്മാർട്ട് വാച്ചും വാങ്ങി പണമടയ്ക്കാൻ കൗണ്ടറിലേക്ക് പോയി. അവിടെ ചെറുപ്പക്കാരനായ കാഷ്യർ ടിയ വാങ്ങിയ സ്മാർട്ട് വാച്ച് കയ്യിലെടുത്തു സ്കാൻ ചെയ്ത ശേഷം പുഞ്ചിരിയോടെ ചോദിച്ചു: ‘‘മേം, മൊബൈൽ നമ്പർ പറയാമോ?’’ ടിയ തിരിച്ചു ചോദിച്ചു: ‘‘എന്തിനാണ് എന്റെ മൊബൈൽ നമ്പർ’’ ‘‘നമ്പർ നൽകിയാൽ ഞങ്ങളുടെ ഡിസ്കൗണ്ട് കാർഡും ലോയൽറ്റി റിവാർഡുകളും ലഭിക്കും’’ എന്ന് മറുപടി. ടിയ: അതൊന്നും എനിക്ക് വേണ്ട കാഷ്യർ: നമ്പർ നൽകിയാൽ ഭാവിയിൽ ഞങ്ങളുടെ എക്സ്ക്ലുസിവ് ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. ടിയ: കുഴപ്പമില്ല, ഓഫറുകളൊൊക്കെ കൊള്ളാം പക്ഷേ നമ്പർ ഷെയർ ചെയ്യാൻ താൽപര്യം ഇല്ല. കാഷ്യർ: പക്ഷേ മേം, ഞങ്ങൾ ബിൽ മൊബൈലിലേക്കാണ് അയയ്ക്കുന്നത്. ടിയ: വേണ്ട, എനിക്ക് ഹാർഡ് കോപ്പി മതി. തെല്ല് അനിഷ്ടത്തോടെ, പ്രിന്റ് ചെയ്ത ബിൽ കാഷ്യർ ടിയയുടെ കയ്യിൽ കൊടുത്തു. ഇവിടെ ടിയയ്ക്കുണ്ടായ അവസ്ഥ നിങ്ങൾക്കും ഷോപ്പിങ്ങിൽ നേരിട്ടിട്ടുണ്ടാവും. പക്ഷേ ഓഫറുകളിൽ വീണിട്ടോ അല്ലെങ്കിൽ എതിർത്തു സംസാരിക്കാൻ മടിച്ചിട്ടോ പലപ്പോഴും നമ്മൾ മൊബൈൽ നമ്പർ കൈമാറും. ലളിതമായ ഒരു ഇടപാടിനായി എന്തിനാവും ഇവർ മൊബൈല്‍ നമ്പരുകൾ വാങ്ങുന്നത് എന്ന് ചിന്തിച്ചിട്ടില്ലേ? ചില സ്ഥലത്തെങ്കിലും മൊബൈൽ നമ്പർ കൈമാറിയില്ലെങ്കിൽ സാധനം വിൽക്കാൻ മടികാണിക്കുന്ന ഷോപ്പുകളുമുണ്ട്. നിയമപ്രകാരം ഇങ്ങനെ പെരുമാറാൻ ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിന് അവകാശമുണ്ടോ? പരിശോധിക്കാം വിശദമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഫർ പരസ്യം കണ്ടാണ് സുഹൃത്തിന് ഒരു ബർത്ത്ഡേ ഗിഫ്റ്റ് വാങ്ങാൻ കോളജ് വിദ്യാർഥിനിയായ ടിയ നഗരത്തിലെ മാളിലേക്കെത്തിയത്. ഷോപ്പിങ്ങിനൊടുവിൽ മികച്ച ഓഫറിൽ ലഭിച്ച സ്മാർട്ട് വാച്ചും വാങ്ങി പണമടയ്ക്കാൻ കൗണ്ടറിലേക്ക് പോയി. അവിടെ ചെറുപ്പക്കാരനായ കാഷ്യർ ടിയ വാങ്ങിയ സ്മാർട്ട് വാച്ച് കയ്യിലെടുത്തു സ്കാൻ ചെയ്ത ശേഷം പുഞ്ചിരിയോടെ ചോദിച്ചു:

‘‘മേം, മൊബൈൽ നമ്പർ പറയാമോ?’’
ടിയ തിരിച്ചു ചോദിച്ചു: ‘‘എന്തിനാണ് എന്റെ മൊബൈൽ നമ്പർ’’
‘‘നമ്പർ നൽകിയാൽ ഞങ്ങളുടെ ഡിസ്കൗണ്ട് കാർഡും ലോയൽറ്റി റിവാർഡുകളും ലഭിക്കും’’ എന്ന് മറുപടി.
ടിയ: അതൊന്നും എനിക്ക് വേണ്ട
കാഷ്യർ: നമ്പർ നൽകിയാൽ ഭാവിയിൽ ഞങ്ങളുടെ എക്സ്ക്ലുസിവ് ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും.
ടിയ: കുഴപ്പമില്ല, ഓഫറുകളൊൊക്കെ കൊള്ളാം പക്ഷേ നമ്പർ ഷെയർ ചെയ്യാൻ താൽപര്യം ഇല്ല.
കാഷ്യർ: പക്ഷേ മേം, ഞങ്ങൾ ബിൽ  മൊബൈലിലേക്കാണ് അയയ്ക്കുന്നത്.
ടിയ: വേണ്ട, എനിക്ക് ഹാർഡ് കോപ്പി മതി.

ADVERTISEMENT

തെല്ല് അനിഷ്ടത്തോടെ, പ്രിന്റ് ചെയ്ത ബിൽ കാഷ്യർ ടിയയുടെ കയ്യിൽ കൊടുത്തു.

ഇവിടെ ടിയയ്ക്കുണ്ടായ അവസ്ഥ നിങ്ങൾക്കും ഷോപ്പിങ്ങിൽ നേരിട്ടിട്ടുണ്ടാവും. പക്ഷേ ഓഫറുകളിൽ വീണിട്ടോ അല്ലെങ്കിൽ എതിർത്തു സംസാരിക്കാൻ മടിച്ചിട്ടോ പലപ്പോഴും നമ്മൾ മൊബൈൽ നമ്പർ കൈമാറും.

(Representative image by Halfpoint/istockphoto)

ലളിതമായ ഒരു ഇടപാടിനായി എന്തിനാവും ഇവർ മൊബൈല്‍ നമ്പരുകൾ വാങ്ങുന്നത് എന്ന് ചിന്തിച്ചിട്ടില്ലേ? ചില സ്ഥലത്തെങ്കിലും മൊബൈൽ നമ്പർ കൈമാറിയില്ലെങ്കിൽ സാധനം വിൽക്കാൻ മടികാണിക്കുന്ന ഷോപ്പുകളുമുണ്ട്. നിയമപ്രകാരം ഇങ്ങനെ പെരുമാറാൻ ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിന് അവകാശമുണ്ടോ? പരിശോധിക്കാം വിശദമായി.

∙ മൊബൈൽ നമ്പർ നൽകേണ്ട ആവശ്യമുണ്ടോ? 

ADVERTISEMENT

മൊബൈൽ നമ്പറുകൾ ശേഖരിക്കുന്നത് ഇന്ത്യൻ ചില്ലറ വ്യാപാര രംഗത്തെ ഭയാനകമായ ഒരു പ്രവണതയായി മാറിയിരിക്കുന്നു. പലയിടത്തും ഇപ്പോൾ ഷോപ്പിങ് എന്നത് ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ ശേഖരിക്കാനുള്ള അവസരമായി മാറി. ലോയൽറ്റി പോയിന്റുകൾ, ഡിസ്കൗണ്ടുകൾ, ബില്ലിങ് സൗകര്യം എന്നിവയുടെ മറവിലാണ് ഉപഭോക്താക്കൾ അവരുടെ നമ്പറുകൾ പങ്കിടാൻ നിർബന്ധിതരാകുന്നത്. എന്നാൽ ഇതു നിർബന്ധമാണോ എന്ന് ചോദിച്ചാൽ അല്ലെന്നാണ് ഉത്തരം. 

അഡ്വ. എസ്. വേണുഗോപാലൻ നായർ

ഇടപാടുകളുടെ ഭാഗമായി മൊബൈൽ നമ്പർ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തീർച്ചയായും ഉപഭോക്താവാണ്. 2023ല്‍ പുറത്തിറങ്ങിയ സുപ്രധാനമായ സർക്കാർ ഉത്തരവ് പ്രകാരം കച്ചവടക്കാർ ഉപഭോക്താക്കളോട് മൊബൈൽ നമ്പർ നിർബന്ധമായും നൽകണമെന്ന് പറയാൻ പാടില്ലെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഐടി നിയമത്തിലെ 72എ എന്ന വകുപ്പ് പ്രകാരം ഒരാളിന്റെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ വ്യാപാര ഇടപാടിന്റെ ഭാഗമായി നിർബന്ധമായി വാങ്ങുന്നത് ശിക്ഷാർഹമായ കുറ്റം കൂടിയാണ്.

ഷോപ്പിങ് നടത്തുമ്പോൾ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വ്യാപാരികൾക്കുണ്ട്. ഇതിൽ ഡേറ്റ സംരക്ഷണവും ഉൾപ്പെടുന്നു. ഇടപാടിനായി മൊബൈൽ നമ്പറുകൾ ശേഖരിക്കുന്നപക്ഷം അതിന്റെ ഉദ്ദേശ്യത്തെ കുറിച്ച് വ്യക്തമായ വിവരണം ഉപഭോക്താവിന് നൽകണം. ഒപ്പം ഡേറ്റ സുരക്ഷിതമായിരിക്കുമെന്ന ഉറപ്പും. മൊബൈൽ നമ്പർ അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്താവിന് നിയമവഴികളിലൂടെ നഷ്ടപരിഹാരം തേടാൻ കഴിയും. 

(Representative image by triloks/istockphoto)

ഇതുകൂടാതെ, വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിൽ, മൊബൈൽ നമ്പർ പങ്കിടുന്നതിന് കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് നിർദേശിക്കുന്നുണ്ട്. ഈ സമ്പ്രദായം ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും അന്യായമായ വ്യാപാര സമ്പ്രദായങ്ങൾ രൂപീകരിക്കുന്നുവെന്നും സർക്കാർ ഉപഭോക്തൃ സംരക്ഷണ നിയമം 2019ലും ഊന്നിപ്പറയുന്നുണ്ട്. മൊബൈൽ നമ്പർ കൊടുത്തില്ല എന്ന കാരണത്താൽ എവിടെയെങ്കിലും ഇടപാട് നിരസിച്ചാൽ ആ കച്ചവടക്കാരനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.

ADVERTISEMENT

∙ എവിടെ പരാതിപ്പെടും?

മൊബൈൽ നമ്പർ നൽകിയില്ല എന്ന കാരണത്താൽ ഉൽപന്നം വിൽക്കാൻ ഏതെങ്കിലും വ്യാപാരി വിസമ്മതിച്ചാൽ ഉപഭോക്താവിന് പരാതി നൽകാൻ ഒന്നിലേറെ മാര്‍ഗങ്ങളുണ്ട്. പ്രാദേശിക ജില്ലാ ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകാം. അല്ലെങ്കിൽ സർക്കാരിന്റെ ഉപഭോക്തൃ കാര്യ വകുപ്പിൽ പരാതി നൽകാം. കൂടാതെ ദേശീയ ഉപഭോക്തൃ ഹെൽപ് ലൈൻ ആയ എൻസിഎച്ചിൽ (NCH) ഫോൺ വഴി പരാതി നൽകാം. ഇനി ഓൺലൈനായി പരാതി നൽകാനാണ് താൽപര്യമെങ്കിൽ ഉപഭോക്തൃ പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ ഇ-ഡാഖിൽ (https://edaakhil.nic.in/edaakhil/) കയറി പരാതി നൽകാം. എങ്ങനെ പരാതി നൽകാമെന്ന് ലളിതമായി ഇതിൽ വിവരിച്ചിട്ടുണ്ട്. റിക്കോർഡ് ചെയ്ത ശബ്ദമോ വിഡിയോയോ ഉൾപ്പെടെ ഉണ്ടെങ്കിൽ തെളിവായി സ്വീകരിക്കും. അഥവാ ബിൽ ഉൾപ്പെടെയുള്ള തെളിവുകളില്ലെങ്കിൽ പോലും കേസ് നിലനിൽക്കും. എങ്ങനെ കേസ് ഫയൽ ചെയ്യാം എന്നതിന്റെ വിഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം.

∙ മൊബൈൽ നമ്പരുകൾ സുരക്ഷിതമോ? 

സൂപ്പർ മാർക്കറ്റുകളിലും മറ്റും ഫോൺ നമ്പർ ചോദിക്കുന്നത് റിവാർഡ് പോയിന്റുകൾ നേടാനാണെന്നും അല്ലെങ്കിൽ എക്സ്ക്ലുസിവ് ഓഫറുകൾ ലഭിക്കുമെന്നുമുള്ള മോഹനവാഗ്ദാനങ്ങൾ ബില്ലിങ് കൗണ്ടറിലുള്ളവർ നൽകാറുണ്ട്. എന്നാൽ അവരുടെ ഉദ്ദേശം മറ്റെന്തെങ്കിലും ആണെങ്കിലോ? 'ഡേറ്റയാണ് പുതിയ താരം' എന്ന പ്രയോഗം കേട്ടിട്ടില്ലേ. വൻ ലാഭം നേടുന്നതിനായി കച്ചവടക്കാർക്ക് ആവശ്യമായ മൂല്യവത്തായ ഒരു ആസ്തിയാണിന്ന് ഡേറ്റ. നമ്മൾ ഓരോരുത്തരുടെയും മൊബൈൽ നമ്പർ നമ്മളെക്കുറിച്ചുള്ള ഒട്ടേറെ ഡേറ്റ ഒളിപ്പിച്ചതാണ്. നാം മൊബൈലിൽ കാണുന്നത്, വാങ്ങുന്നത്, സേർച്ച് ചെയ്യുന്നത് എല്ലാം അതുവഴി മനസ്സിലാക്കാം.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായതോടെ നമ്മുടെ ഷോപ്പിങ് ശീലങ്ങളുടെ മൊത്തം ഡേറ്റയും ഒരൊറ്റ മൊബൈൽ നമ്പറിലൂടെ മനസ്സിലാക്കാനാകും. മൊബൈല്‍ നമ്പരിലൂടെ ഉപഭോക്താക്കളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ വ്യാപാരികൾക്കാവും. എവിടെയാണെങ്കിലും നിങ്ങളിലേക്ക് അവരുടെ ഉൽപന്നം മാർക്കറ്റ് ചെയ്യാനും സാധിക്കും.

(Representative image by triloks/istockphoto)

∙ ചോരുമോ സ്വകാര്യ വിവരങ്ങൾ?

ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ സ്വകാര്യ ഡേറ്റയെക്കുറിച്ച് ഉപഭോക്താക്കൾ കൂടുതൽ ജാഗരൂകരാണ്. സ്വകാര്യ ഡേറ്റയുടെ സംരക്ഷണം നിർണായക ഘടകമായി ജനം കാണുന്നു. കൈമാറുന്ന മൊബൈൽ നമ്പറുകൾ നിങ്ങളെക്കുറിച്ചുള്ള കൂടുതൽ സെൻസിറ്റീവ് വിവരങ്ങൾ മറ്റുള്ളവർക്ക് ലഭിക്കുന്നതിനുള്ള താക്കോലായിരിക്കും. പ്രത്യേകിച്ച് ഓൺലൈനിൽ നിന്നോ മറ്റോ നിങ്ങൾ നടത്തിയ പർച്ചേസുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചിരിക്കാമെന്നതും ചിന്തനീയമാണ്. പലപ്പോഴും മൊബൈല്‍ നമ്പരുകൾ കൈമാറിയ ശേഷം പ്രമോഷനൽ സന്ദേശങ്ങൾ ലഭിക്കുന്നത് പതിവാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ. നിങ്ങൾ ഒരിക്കൽ പോലും കയറിയിട്ടില്ലാത്ത കടയുടെ, ബ്രാൻഡിന്റെ പരസ്യം വരെ നിങ്ങളെ എസ്എംഎസ് രൂപത്തിൽ തേടി വരുന്ന അനുഭവവും ഉണ്ടായിട്ടുണ്ടാകും പലർക്കും.

(Representative image by arthobbit/istockphoto)

നമ്പർ കൈമാറാൻ മടിക്കുമ്പോൾ വീണ്ടും കാഷ്യര്‍ നിങ്ങളെ നിർബന്ധിക്കുന്നുണ്ടെങ്കിൽ കമ്പനിയുടെ മാർക്കറ്റിങ് വ്യാപ്തി വർധിപ്പിക്കുന്നതിനായി നിങ്ങളുടെ വിവരങ്ങൾ വാങ്ങിയെടുക്കുന്നതിനായി അവർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നു കൂടി മനസ്സിലാക്കുക. ഷോപ്പിങ്ങിനു പോകുമ്പോൾ മൊബൈൽ നമ്പർ കൈമാറാൻ താൽപര്യമില്ലാത്തവർ കാഷ്യർമാരോട് ദേഷ്യപ്പെടുന്നതിനു പകരം ഷോപ്പിങ് നടത്തുമ്പോൾ നമ്പർ ചോദിക്കുന്നത് ഒരു ശരിയായ രീതി അല്ലെന്ന് അവരോടു പറയുക. ഇതുമതി നിയമവശങ്ങൾ കൂടി അറിയുന്ന ഒരു ഉപഭോക്താവാണ് മുൻപിലുള്ളതെന്ന തോന്നൽ അവരിൽ ഉണ്ടാവാൻ. നിങ്ങൾ ആ ഷോപ്പിലെ സ്ഥിരം കസ്റ്റമറാണെങ്കിൽ അടുത്ത തവണ നിങ്ങളെ കാണുമ്പോൾ തന്നെ അവർ മനസ്റ്റിൽ ഉറപ്പിക്കും:
‘ഇവിടെ നമ്പർ ചോദിക്കേണ്ട, കിട്ടില്ല’

(അഡ്വ. എസ്. വേണുഗോപാലൻ നായർ, അഡ്വക്കറ്റ് & കോർപറേറ്റ്  ലീഗൽ കൗൺസൽ. ചെന്നൈ)
(നിങ്ങളുടെ ഉപഭോക്തൃപരമായ മറ്റു നിയമ സംശയങ്ങൾ താഴെ കമന്റിൽ ചോദിക്കാം, ലോ പോയിന്റിലൂടെ ഉത്തരം ലഭിക്കും)