ജോർജ് കുര്യന്റെ ശൈലിക്ക് സിപിഎമ്മിന്റെ കൈയ്യടി; ‘ചേലക്കരയിലെ വോട്ട് കണക്കിൽ കൂട്ടില്ലേ?;’ സുരേന്ദ്രന് പകരം ശോഭ വരുമോ?
സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബിജെപി കേരളഘടകം കഴിഞ്ഞദിവസം ഒരു പ്രധാന തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റുമാർ 55 വയസ്സിൽ താഴെയുള്ളവരാകണമെന്ന മാനദണ്ഡം മാറ്റി. പ്രായപരിധി അറുപതാക്കി. കഴിഞ്ഞതവണ കൊണ്ടുവന്ന 55 പ്രായപരിധി അർഹരായ ചിലരുടെ വാതിലടച്ചെന്ന വിമർശനം കണക്കിലെടുത്താണ് ഈ തിരുത്ത്. എന്നാൽ, സംഘടനയിലെ യഥാർഥ തർക്കം 54 വയസ്സ് മാത്രമുള്ള സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പേരിലാണ്. തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായി സുരേന്ദ്രൻ മാറി മറ്റൊരാൾ വരുമോ എന്നതാണ് ബിജെപിയിലെ ചൂടേറിയ ചോദ്യം. ആ കസേരയ്ക്കുവേണ്ടിയുള്ള കരുനീക്കങ്ങൾ പാർട്ടിയെ സംഘർഷഭരിതമാക്കി. അനൈക്യവും ആഭ്യന്തരപ്രശ്നങ്ങളും കേരള ബിജെപിയെ എക്കാലത്തും വലച്ചിട്ടുണ്ട്. ഈയിടെ സാമ്പത്തികാരോപണങ്ങൾ കൂടിയായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിൽ അയ്യായിരത്തോളം വോട്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സി.കൃഷ്ണകുമാറിനു നഷ്ടമായത് നേതൃത്വത്തിനുള്ള പ്രഹരമായി വിമർശകർ കരുതുന്നു. എങ്കിൽ, ചേലക്കരയിൽ ഏകദേശം പതിനായിരം വോട്ടു കൂടിയത് അംഗീകാരമല്ലേയെന്നു സുരേന്ദ്രൻ തിരിച്ചും ചോദിക്കുന്നു. സുരേന്ദ്രന്റെ നേതൃത്വത്തെ വകവയ്ക്കുന്നില്ലെന്നു വ്യക്തമാക്കാനാകണം പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും എം.ടി.രമേശും കൊച്ചിയിലെ നേതൃയോഗത്തിൽനിന്നു വിട്ടുനിന്നത്. സംഘടനാ തിരഞ്ഞെടുപ്പു

സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബിജെപി കേരളഘടകം കഴിഞ്ഞദിവസം ഒരു പ്രധാന തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റുമാർ 55 വയസ്സിൽ താഴെയുള്ളവരാകണമെന്ന മാനദണ്ഡം മാറ്റി. പ്രായപരിധി അറുപതാക്കി. കഴിഞ്ഞതവണ കൊണ്ടുവന്ന 55 പ്രായപരിധി അർഹരായ ചിലരുടെ വാതിലടച്ചെന്ന വിമർശനം കണക്കിലെടുത്താണ് ഈ തിരുത്ത്. എന്നാൽ, സംഘടനയിലെ യഥാർഥ തർക്കം 54 വയസ്സ് മാത്രമുള്ള സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പേരിലാണ്. തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായി സുരേന്ദ്രൻ മാറി മറ്റൊരാൾ വരുമോ എന്നതാണ് ബിജെപിയിലെ ചൂടേറിയ ചോദ്യം. ആ കസേരയ്ക്കുവേണ്ടിയുള്ള കരുനീക്കങ്ങൾ പാർട്ടിയെ സംഘർഷഭരിതമാക്കി.
അനൈക്യവും ആഭ്യന്തരപ്രശ്നങ്ങളും കേരള ബിജെപിയെ എക്കാലത്തും വലച്ചിട്ടുണ്ട്. ഈയിടെ സാമ്പത്തികാരോപണങ്ങൾ കൂടിയായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിൽ അയ്യായിരത്തോളം വോട്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സി.കൃഷ്ണകുമാറിനു നഷ്ടമായത് നേതൃത്വത്തിനുള്ള പ്രഹരമായി വിമർശകർ കരുതുന്നു. എങ്കിൽ, ചേലക്കരയിൽ ഏകദേശം പതിനായിരം വോട്ടു കൂടിയത് അംഗീകാരമല്ലേയെന്നു സുരേന്ദ്രൻ തിരിച്ചും ചോദിക്കുന്നു. സുരേന്ദ്രന്റെ നേതൃത്വത്തെ വകവയ്ക്കുന്നില്ലെന്നു വ്യക്തമാക്കാനാകണം പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും എം.ടി.രമേശും കൊച്ചിയിലെ നേതൃയോഗത്തിൽനിന്നു വിട്ടുനിന്നത്. സംഘടനാ തിരഞ്ഞെടുപ്പു വിശദീകരിച്ചുകൊണ്ട് ആ യോഗം നിയന്ത്രിച്ചത് വി.മുരളീധരനുമായിരുന്നു. ബിജെപിയിൽ ഉൾപാർട്ടി അധികാരം ലക്ഷ്യമിട്ടുള്ള പോർമുഖം തുറന്നുകഴിഞ്ഞു.
മൂന്നു വർഷം വീതമുള്ള രണ്ടു ടേമുകളാണ് സംസ്ഥാന പ്രസിഡന്റിനു ബിജെപിയിൽ പരമാവധി ലഭിക്കുക. അങ്ങനെ ആറു വർഷം പ്രസിഡന്റായി ഒടുവിൽ തുടർന്നതു മുരളീധരനാണ്. 2020 ഫെബ്രുവരിയിൽ പ്രസിഡന്റായ സുരേന്ദ്രന്റെ കാലാവധി നീട്ടിയെങ്കിലും അതു രണ്ടാം ടേം എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നില്ല. ഫെബ്രുവരിയിൽ അധ്യക്ഷപദവിയിൽ സുരേന്ദ്രൻ അഞ്ചു വർഷം പൂർത്തീകരിക്കുന്നതിനാൽ ഒരു ടേം കൂടി കിട്ടിയാൽ ആകെ എട്ടു വർഷമാകും. ആ കീഴ്‌വഴക്കം ഇല്ലാത്തതിനാലും ജെ.പി.നഡ്ഡതന്നെ അഞ്ചു വർഷമായതിന്റെ പേരിൽ ദേശീയ അധ്യക്ഷപദം ഒഴിയുന്നതിനാലും ഇവിടെ പുതിയ അമരക്കാരൻ വരാനാണ് എല്ലാ സാധ്യതയും. എന്നാൽ, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ തീരുംവരെ തുടരാൻ ഒരുപക്ഷേ, കേന്ദ്രം അനുവദിച്ചേക്കാമെന്ന പ്രതീക്ഷ സുരേന്ദ്രൻ പുലർത്തുന്നു. പക്ഷേ, തുടർച്ചയായി ആരോപണങ്ങൾ കേൾക്കേണ്ടി വരുന്നത് ശുഭസൂചനയല്ല. ജനറൽ സെക്രട്ടറിമാരുടെ ടീമിനെക്കുറിച്ചും കേന്ദ്രനേതൃത്വത്തിനു മതിപ്പില്ലെന്നാണു സൂചന.
ആ മാറ്റം വരാനിരിക്കുന്നതാണെങ്കിൽ ഇതിനകം വന്ന ഒരു ശൈലിമാറ്റം പാർട്ടിയിൽ ചർച്ചയാണ്. കഴിഞ്ഞ മോദി മന്ത്രിസഭയിൽ അംഗമായിരുന്ന വി.മുരളീധരൻ സംസ്ഥാന സർക്കാരിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം വിമർശിച്ചുകൊണ്ട് പാർട്ടിയുടെ നാവായെങ്കിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും രീതി അതല്ല. സുരേഷ് ഗോപി വിവാദങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അതു സർക്കാരിനോട് ഉരസിയല്ല. ഒച്ചപ്പാടില്ലാതെ ജോലി ചെയ്യുന്ന ജോർജ് കുര്യനെ അതിന്റെ പേരിൽ പ്രശംസിക്കാൻ സിപിഎമ്മിന്റെ മന്ത്രി സജി ചെറിയാൻ തയാറായി. ചുരുക്കത്തിൽ, രണ്ടു കേന്ദ്രമന്ത്രിമാരും കേരളത്തിലെ എൽഡിഎഫ് സർക്കാരുമായി തല്ലു കൂടാൻ മുന്നിട്ടിറങ്ങില്ലെന്ന സ്ഥിതിയാണ്. അതു രൂക്ഷമായി ചെയ്തുവന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലാവധി പൂർത്തിയായതിനാൽ ഏതു സമയത്തും മാറാം. ബിജെപിയുടെ പ്രതിപക്ഷ രാഷ്ട്രീയ ഉത്തരവാദിത്തം പൂർണമായും സംസ്ഥാന പ്രസിഡന്റിൽ നിക്ഷിപ്തമാകും.
സുരേന്ദ്രനു പകരം വരാൻ ശ്രമിക്കുന്നത് എം.ടി.രമേശും ശോഭ സുരേന്ദ്രനുമാണ്. വി.മുരളീധരന്റെയും പി.കെ.കൃഷ്ണദാസിന്റെയും പേരു പറയുന്നവരുണ്ടെങ്കിലും പഴയ അധ്യക്ഷരെ തിരിച്ചുവിളിക്കുന്ന രീതി കേന്ദ്രം പ്രോത്സാഹിപ്പിക്കാറില്ല. മുരളിയും സുരേന്ദ്രനും തമ്മിൽ അകൽച്ചയിലാണെന്നു പറയുന്നുണ്ടെങ്കിലും ശാക്തികചേരിയെന്ന നിലയിൽ അവർ ഒരുമിച്ചു തന്നെ. മറ്റൊരു ഗവർണർ അതിനിടെ കേരള രാഷ്ട്രീയത്തിലേക്കു തിരിച്ചെത്താനുള്ള സാധ്യതയും ശക്തം: ഗവർണർപദവിയിൽ അഞ്ചു വർഷം തികച്ച പി.എസ്.ശ്രീധരൻപിള്ള. അപ്പോൾ കേരളത്തിൽനിന്നു മറ്റാരെങ്കിലും ഗവർണറാകുമോ? സി.വി.ആനന്ദബോസ് ബംഗാൾ ഗവർണറായുള്ളതിനാൽ സാധ്യത കുറവാണെന്നാണ് പാർട്ടികേന്ദ്രങ്ങൾ പറയുന്നത്.
∙ പവാറിനുണ്ടോ ആ പവർ?
ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിഞ്ഞാൽ പിറ്റേന്നു മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നായിരുന്നു എ.കെ.ശശീന്ദ്രന് എൻസിപി കൊടുത്ത ‘അന്ത്യശാസനം’. പക്ഷേ വനം–പരിസ്ഥിതി നിയമസഭാസമിതിയെ നയിച്ച് രാജസ്ഥാനും ഉത്തരാഖണ്ഡും ഡൽഹിയുമൊക്കെ ചുറ്റിയടിക്കുകയാണ് മന്ത്രി. ഡൽഹിയിൽ പോയത് കേന്ദ്ര വനം മന്ത്രിയെ കാണാനാണെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ, എൻസിപിക്കാർ വിചാരിക്കുന്നത് പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണുകയാണ് ഉദ്ദേശ്യമെന്നാണ്. തന്നോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ട സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയെ ആദ്യം മാറ്റണമെന്നു പവാറിനെക്കണ്ട് ശശീന്ദ്രൻ ആവശ്യപ്പെടുമെന്ന വാർത്തവരെ പരന്നു.
ശരദ് പവാറിനെ കാണാനായി ചാക്കോയും തിരിച്ചിട്ടുണ്ട്. കൂറുമാറ്റക്കോഴ ആരോപണത്തിൽപ്പെട്ട തോമസ് കെ.തോമസിനെ ‘രക്ഷിച്ചെടുത്ത’ പാർട്ടി കമ്മിഷൻ റിപ്പോർട്ടുമുണ്ട് കയ്യിൽ. തോമസിനെ മന്ത്രിയാക്കാനുള്ള സമ്മർദം സിപിഎം കോഓർഡിനേറ്റർ പ്രകാശ് കാരാട്ടിലും മുഖ്യമന്ത്രി പിണറായി വിജയനിലും പവാർ വഴി ചെലുത്താമെന്ന ഉറപ്പാണത്രേ ചാക്കോ നൽകിയിരിക്കുന്നത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റ ദേശീയ അധ്യക്ഷനു കേരളത്തിലെ തമ്മിലടിയിൽ ഇടപെടാൻ സമയവും താൽപര്യവുമുണ്ടോ എന്നതു മറ്റൊരു ചോദ്യം. തോമസിനെതിരെ മുഖ്യമന്ത്രിയോടു പരാതിപ്പെട്ട ആന്റണി രാജുവിനോടു കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽവച്ച് ചിലതെല്ലാം ചാക്കോ പറയുമെന്ന് എൻസിപിക്കാർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ആ സമയത്ത് ആന്റണി രാജുവും സഭാസമിതിയുമായി ഉത്തരേന്ത്യൻ പര്യടനത്തിലായി. ശശീന്ദ്രനും ആന്റണി രാജുവും ഒരുമിച്ചാണോ യാത്ര എന്ന സംശയം വേണ്ട; രണ്ടു പേരും രണ്ടു സമിതികളിലാണ്.