ഇന്ത്യക്കാരുടെ ‘പൊന്നുംവില’യുടെ കാരണം ആ വിജയം; ദ്രാവിഡ് നോക്കിവച്ച മലയാളി ‘ചൈനാമാൻ’; ലേലം ബൗണ്ടറി കടക്കുമ്പോൾ
ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് വാങ്ങുന്നു; ഇതിനെക്കാൾ 25 ലക്ഷം രൂപ മാത്രം കുറവിൽ ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് സ്വന്തമാക്കുന്നു. 13 വയസ്സും 243 ദിവസവും മാത്രം പ്രായമുള്ള ൈവഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്കു രാജസ്ഥാൻ റോയൽസ് തങ്ങളുടെ ക്യാംപിലെത്തിക്കുന്ന കാഴ്ചയും സൗദിഅറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ േലലത്തിൽ നാം കണ്ടു. ബിഹാറിൽ നിന്നുള്ള ഈ എട്ടാം ക്ലാസുകാരൻ പയ്യൻ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു; ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചറിയും േനടിയിട്ടുണ്ട്. പക്ഷേ, ട്രയൽസ് നടന്നപ്പോൾ ൈവഭവിന്റെ കഴിവുകൾ രാഹുൽ ദ്രാവിഡിലുണ്ടാക്കിയ മതിപ്പാണ് ആ കുട്ടിയെ ടീമിൽ ഉൾപ്പെടുത്താൻ രാജസ്ഥാനെ പ്രേരിപ്പിച്ചത്. ഇതേ ഭാഗ്യം ഒരു മലയാളിക്കുമുണ്ടായി; െപരിന്തൽമണ്ണ സ്വദേശി വിഘ്േനഷ് പുത്തൂർ രഞ്ജി ട്രോഫിയിൽപോലും കളിക്കാതെയാണ് ശക്തരായ മുംൈബ ഇന്ത്യൻസ് ടീമിലെത്തുന്നത്. ബോൾ െചയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ‘ചൈനാമാൻ’ എറിയാനുള്ള അസാമാന്യ കഴിവാണ് ഈ കോളജ് വിദ്യാർഥിക്കു തുണയായത്. ഐപിഎൽ എന്ന ബ്രാൻഡിലെ അദ്ഭുതകഥകളാണ് ലേലത്തിനുശേഷം കായികലോകം ചർച്ച ചെയ്യുന്നത്. െപർത്തിൽ നടന്ന െടസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ േനടിയ ആധികാരിക ജയത്തെക്കാൾ കായികവാർത്തകളിൽ ലേലവിവരങ്ങൾ നിറഞ്ഞുനിന്നു. ലോകത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്നതും പണക്കൊഴുപ്പിൽ മുന്നിൽനിൽക്കുന്നതുമായ സ്പോർട്സ് ലീഗുകളുടെ ആദ്യനിരയിൽ ഐപിഎൽ സ്ഥാനം പിടിക്കുന്നതിന്റെ െതളിവായിരുന്നു ഇത്തവണത്തെ ലേലം. ഇന്ത്യൻ വ്യവസായ- വാണിജ്യലോകത്തിന്റെ സാമ്പത്തികശക്തിയുടെ ഏറ്റവും വ്യക്തമായ പ്രകടനം കൂടിയായിരുന്നു അത്. ഓരോ ടീമും തങ്ങൾക്കനുവദിച്ചിട്ടുള്ള തുകയായ 120 കോടി രൂപയും

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് വാങ്ങുന്നു; ഇതിനെക്കാൾ 25 ലക്ഷം രൂപ മാത്രം കുറവിൽ ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് സ്വന്തമാക്കുന്നു. 13 വയസ്സും 243 ദിവസവും മാത്രം പ്രായമുള്ള ൈവഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്കു രാജസ്ഥാൻ റോയൽസ് തങ്ങളുടെ ക്യാംപിലെത്തിക്കുന്ന കാഴ്ചയും സൗദിഅറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ േലലത്തിൽ നാം കണ്ടു. ബിഹാറിൽ നിന്നുള്ള ഈ എട്ടാം ക്ലാസുകാരൻ പയ്യൻ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു; ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചറിയും േനടിയിട്ടുണ്ട്. പക്ഷേ, ട്രയൽസ് നടന്നപ്പോൾ ൈവഭവിന്റെ കഴിവുകൾ രാഹുൽ ദ്രാവിഡിലുണ്ടാക്കിയ മതിപ്പാണ് ആ കുട്ടിയെ ടീമിൽ ഉൾപ്പെടുത്താൻ രാജസ്ഥാനെ പ്രേരിപ്പിച്ചത്. ഇതേ ഭാഗ്യം ഒരു മലയാളിക്കുമുണ്ടായി; െപരിന്തൽമണ്ണ സ്വദേശി വിഘ്േനഷ് പുത്തൂർ രഞ്ജി ട്രോഫിയിൽപോലും കളിക്കാതെയാണ് ശക്തരായ മുംൈബ ഇന്ത്യൻസ് ടീമിലെത്തുന്നത്. ബോൾ െചയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ‘ചൈനാമാൻ’ എറിയാനുള്ള അസാമാന്യ കഴിവാണ് ഈ കോളജ് വിദ്യാർഥിക്കു തുണയായത്.
ഐപിഎൽ എന്ന ബ്രാൻഡിലെ അദ്ഭുതകഥകളാണ് ലേലത്തിനുശേഷം കായികലോകം ചർച്ച ചെയ്യുന്നത്. െപർത്തിൽ നടന്ന െടസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ േനടിയ ആധികാരിക ജയത്തെക്കാൾ കായികവാർത്തകളിൽ ലേലവിവരങ്ങൾ നിറഞ്ഞുനിന്നു. ലോകത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്നതും പണക്കൊഴുപ്പിൽ മുന്നിൽനിൽക്കുന്നതുമായ സ്പോർട്സ് ലീഗുകളുടെ ആദ്യനിരയിൽ ഐപിഎൽ സ്ഥാനം പിടിക്കുന്നതിന്റെ െതളിവായിരുന്നു ഇത്തവണത്തെ ലേലം. ഇന്ത്യൻ വ്യവസായ- വാണിജ്യലോകത്തിന്റെ സാമ്പത്തികശക്തിയുടെ ഏറ്റവും വ്യക്തമായ പ്രകടനം കൂടിയായിരുന്നു അത്. ഓരോ ടീമും തങ്ങൾക്കനുവദിച്ചിട്ടുള്ള തുകയായ 120 കോടി രൂപയും താരങ്ങളെ ൈകക്കലാക്കാൻ ഒരു മടിയും കൂടാതെ വിനിയോഗിച്ചു; ഇതിന്റെ പ്രതിഫലനം താരങ്ങൾക്കുള്ള പ്രതിഫലത്തിലും കാണാനായി. മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്ത്യൻ കളിക്കാരെ േലലത്തിൽ വാങ്ങാനാണ് ടീമുകൾ കൂടുതൽ പണം വാരിയെറിഞ്ഞത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രബലശക്തിയാണ് ഇന്ത്യയെന്ന് ട്വന്റി20 ലോകകപ്പിലെ ജയം നമുക്കു കാണിച്ചു തന്നിരുന്നു; ഇന്ത്യൻ കളിക്കാർക്കു ലഭിച്ച ഉയർന്ന േലലത്തുക ഇതിന്റെ തുടർച്ചയായിത്തന്നെ കാണണം.
കളിയോടൊപ്പം സമ്പൂർണ വിനോദത്തിനുള്ള ഉപാധിയായി (entertainment package) സിനിമയെ െവല്ലുന്ന നിലയിൽ ഉയരാൻ തുടക്കംമുതൽതന്നെ ഐപിഎലിനു കഴിഞ്ഞു. കളിക്കളത്തിനു പുറത്തുനടക്കുന്ന പാട്ടും ഡാൻസും മത്സരത്തിനു േശഷമുള്ള നിശാവിരുന്നുകളും വാതുവയ്പ് വിവാദങ്ങളും ആദ്യം കുറച്ചധികം വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. പക്ഷേ, ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിനു കൈമാറിയ ഗുണങ്ങൾ കുറച്ചുവർഷം കഴിഞ്ഞപ്പോൾ വ്യക്തമായി. രാജ്യത്തിന്റെ ചെറുപട്ടണങ്ങളിൽനിന്നുപോലും കഴിവുള്ള കളിക്കാരെ കണ്ടെത്തുന്നതിനും അവർക്കു തങ്ങളുടെ മികവ് പ്രദർശിപ്പിക്കാനുള്ള േവദികൾ ഒരുക്കുന്നതിലും ഐപിഎൽ വിജയിച്ചു. ക്രമേണ ഗ്ലാമർ വിട്ട് കളിയിലേക്കും കളിക്കാരിലേക്കും ശ്രദ്ധ മടങ്ങിയെത്തി. അടുത്തഘട്ടത്തിൽ ഐപിഎൽ എന്ന ബിസിനസ് മാതൃകയുടെ േമന്മകൾ ലോകം തിരിച്ചറിയാൻ തുടങ്ങി. ഐപിഎൽ മത്സരങ്ങളിലും ഇതിലെ ടീമുകളിലും പണം നിക്ഷേപിക്കുന്നതുവഴി ഉണ്ടാക്കാവുന്ന ലാഭങ്ങളെക്കുറിച്ചു ബിസിനസ് ലോകത്തിനു ബോധ്യം വന്നു.
ഇന്ന് ഐപിഎൽ സ്പോൺസർമാരുടെ ലോകമാണ്. ഇതിന് ഒരു ൈടറ്റിൽ സ്പോൺസറുണ്ട്; ഇതിനു പുറമേ പങ്കാളികളായ സ്പോൺസർമാർ വേറെയും. മത്സരങ്ങൾ പ്രക്ഷേപണം െചയ്യുന്ന സ്പോൺസർമാരിൽനിന്നു ക്രിക്കറ്റ് ബോർഡിന് ഓരോ മത്സരത്തിനും ലഭിക്കുന്നത് 118 കോടി രൂപയാണ്. ഡിജിറ്റൽ, ബ്രോഡ്കാസ്റ്റ് എന്നിവയ്ക്കുള്ള സ്പോൺസർമാർക്കും ധാരാളം പങ്കാളികളുണ്ട്. ഇവരുടെ ഒപ്പം പ്രവർത്തിക്കുന്ന ഒട്ടേറെ ബ്രാൻഡുകളുമുണ്ട്. 10 ടീമുകൾക്കും സ്വന്തമായ സ്പോൺസർമാരുണ്ട്. ഈ രീതിയിൽ ഇന്ത്യയിലെ പ്രമുഖരും അത്ര പ്രമുഖരല്ലാത്തവരുമായ വ്യവസായികളും വാണിജ്യ സ്ഥാപനങ്ങളും ഐപിഎലിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അവർക്കെല്ലാം പ്രതീക്ഷിച്ച ആദായവും ഇതിൽനിന്നു ലഭിക്കുന്നുണ്ട് എന്നതാണ് സന്തോഷകരമായ വസ്തുത.
ഇന്ത്യയിലെ വിപണി പിടിച്ചെടുത്തശേഷം ലോക വിപണിയിലേക്ക് ഐപിഎൽ കാലെടുത്തുവയ്ക്കുന്നതിന്റെ തുടക്കമാണ് ജിദ്ദയിൽ കണ്ടത്. ക്രിക്കറ്റുമായി ഒരു ബന്ധവുമില്ലാത്ത നഗരത്തിൽ ലേലം നടത്തിയതുതന്നെ ലോകം ഇതിന്റെ വാണിജ്യസാധ്യതകൾ മനസ്സിലാക്കി രണ്ടു കയ്യുംനീട്ടി സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തിന്റെ െതളിവാണ്. ഇത്തവണ അമേരിക്കയിൽനിന്നും ഇറ്റലിയിൽ നിന്നുമുള്ള കളിക്കാർ ലേലത്തിനുണ്ടായിരുന്നു. യൂറോപ്പിൽനിന്നും ലാറ്റിനമേരിക്കയിൽനിന്നും സ്പെയിനിലേക്കു ഫുട്ബോൾ താരങ്ങൾ ചേക്കേറുന്നപോലെ ലോകക്രിക്കറ്റിലെ മിന്നുംതാരങ്ങൾ ഇന്ത്യയിലേക്കു വരുന്നത് ലീഗിന്റെ വളർച്ചയുടെ വ്യക്തമായ സൂചനയാണ്.
ഐപിഎൽ ടീമുകളുടെ ഉടമകൾ വിദേശരാജ്യങ്ങളിൽ നടക്കുന്ന ട്വന്റി20 ലീഗിലെ ടീമുകളെ വാങ്ങിക്കഴിഞ്ഞു. വരും വർഷങ്ങളിൽ ഐപിഎൽ സ്പോൺസർമാരിൽ വിദേശ കമ്പനികളെയും സ്ഥാപനങ്ങളെയും പ്രതീക്ഷിക്കാം. ലോകത്തിലെ ഏറ്റവും ശക്തമായ സ്പോർട്സ് ബ്രാൻഡായി അംഗീകരിക്കപ്പെടാനുള്ള ഐപിഎലിന്റെ അശ്വമേധം തുടങ്ങുകയാണ്. ഐപിഎലിന്റെ വിജയഗാഥയിൽ അടുത്ത അധ്യായമായി ഇതു രചിക്കപ്പെടട്ടെയെന്നു നമുക്കു പ്രത്യാശിക്കാം.