തിരിച്ചെത്തുന്ന അണ്ണാമലൈയെ മറിച്ചിടാൻ ബിജെപി? ഇനി തമിഴ്നാട്ടിൽ വിജയത്തിന് ഒറ്റവഴി, പക്ഷേ ആരു വരും സഖ്യത്തിന്?
കത്തുന്ന എരിതീയിലേക്കാണ് ഓക്സ്ഫഡ് സർവകലാശാലയിൽ മൂന്നു മാസത്തെ പഠനത്തിനു ശേഷം തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ തിരിച്ചെത്തുന്നത്. ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന തമിഴ്നാട് ബിജെപി ഏതാണ്ട് തീപിടിച്ച നിലയിലാണിപ്പോൾ. ഐപിഎസ് ശൈലിയിലുള്ള അണ്ണാമലൈയുടെ ഭരണം തമിഴ്നാട്ടിൽ ബിജെപിയെ നശിപ്പിക്കുകയാണെന്നാണു പ്രധാന ആരോപണം. മുൻപും ഇത്തരത്തിൽ മുറുമുറുപ്പുകൾ ഉയർന്നപ്പോൾ കുലുങ്ങിയിട്ടില്ല അണ്ണാമലൈ. പക്ഷേ, ഇത്തവണ കുലുക്കാനുറച്ചാണ് സീനിയർ നേതാക്കൾ. ഒടുവിൽ എന്തു സംഭവിക്കും എന്നാണ് തമിഴകം കാത്തിരിക്കുന്നത്. ഓക്‌സ്‌ഫഡിൽ ഫെലോഷിപ്പോടെ കോഴ്‌സ് പഠിക്കാനായി ഓഗസ്റ്റ് 28ന് യുകെയിലേക്കു പോയ അണ്ണാമലൈ നവംബർ 28നു തിരിച്ചെത്തുന്നതിനു മുന്നോടിയായി

ആളിക്കത്തുന്ന എരിതീയിലേക്കാണ് ഓക്സ്ഫഡ് സർവകലാശാലയിൽ മൂന്നു മാസത്തെ പഠനത്തിനു ശേഷം തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ തിരിച്ചെത്തുന്നത്. ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന തമിഴ്നാട് ബിജെപി ഏതാണ്ട് തീപിടിച്ച നിലയിലാണിപ്പോൾ. ഐപിഎസ് ശൈലിയിലുള്ള അണ്ണാമലൈയുടെ ഭരണം തമിഴ്നാട്ടിൽ ബിജെപിയെ നശിപ്പിക്കുകയാണെന്നാണു പ്രധാന ആരോപണം. മുൻപും ഇത്തരത്തിൽ മുറുമുറുപ്പുകൾ ഉയർന്നപ്പോൾ കുലുങ്ങിയിട്ടില്ല അണ്ണാമലൈ. പക്ഷേ, ഇത്തവണ കുലുക്കാനുറച്ചാണ് സീനിയർ നേതാക്കൾ. ഒടുവിൽ എന്തു സംഭവിക്കും എന്നാണ് തമിഴകം കാത്തിരിക്കുന്നത്.
∙ കത്തിലൂടെ കുത്ത്
ഓക്‌സ്‌ഫഡിൽ ഫെലോഷിപ്പോടെ കോഴ്‌സ് പഠിക്കാനായി ഓഗസ്റ്റ് 28ന് യുകെയിലേക്കു പോയ അണ്ണാമലൈ നവംബർ 28നു തിരിച്ചെത്തുന്നതിനു മുന്നോടിയായി ബിജെപിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഒരുങ്ങിത്തന്നെയാണ്. തമിഴ്നാട് രാഷ്ട്രീയത്തിനു യോജിക്കാത്ത അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തിനു കത്തയയ്ക്കുകയും ചെയ്തു. നടൻ വിജയ് അടുത്തിടെ ദ്രാവിഡ ശൈലിയിലുള്ള ടിവികെ എന്ന പാർട്ടി വഴി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ തമിഴ്‌നാട്ടിൽ ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റുവെന്നും ശക്തമായ രാഷ്ട്രീയ സഖ്യം ഭാവിയിലെ വിജയത്തിന് നിർണായകമാണെന്നും നേതാക്കൾ കത്തിൽ പറയുന്നു.
ബിജെപിയുമായി ഇടഞ്ഞു പുറത്തു പോയ അണ്ണാഡിഎംകെയെ തിരികെ സഖ്യത്തിലെത്തിക്കണം. ഭാവി തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് പാർട്ടിക്ക് കാര്യമായ തിരിച്ചടിയുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മോശം പ്രകടനത്തെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ സന്ദർശനം നടത്തിയിട്ടും വിപുലമായ പ്രചാരണം നടത്തിയിട്ടും ഒരു സീറ്റ് പോലും നേടാൻ പാർട്ടിക്കു കഴിഞ്ഞില്ല. തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് ജയിക്കാമെന്ന അണ്ണാമലൈയുടെ ആശയം യുക്തിപരമല്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിചയക്കുറവാണ് ഇതിനു കാരണമെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന വോട്ടുവിഹിതത്തിന്റെ 33 ശതമാനത്തിലധികം നേടിയ അണ്ണാഡിഎംകെ ഇപ്പോഴും തമിഴ്നാട് രാഷ്ട്രീയത്തിൽ ശക്തരാണ്. മറ്റു പാർട്ടികളുമായി സൗഹാർദപരമായ ബന്ധമുള്ള ഒരു പുതിയ നേതാവിന് മാത്രമേ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുന്ന സഖ്യങ്ങൾ രൂപീകരിക്കാൻ കഴിയൂ. അണ്ണാഡിഎംകെയെ കൂടാതെ ഡിഎംഡികെ, പിഎംകെ തുടങ്ങിയ പാർട്ടികളുമായുള്ള ശക്തമായ സഖ്യം ഡിഎംകെയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നും തമിഴ്‌നാട്ടിൽ ബിജെപിയുടെ വിജയം സഖ്യങ്ങളെ ആശ്രയിച്ചാണുള്ളതെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കി. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം.
∙ ആരു മിണ്ടണം...?
അണ്ണാമലൈ യുകെയിലേക്കു പോയതിനു പിന്നാലെ, പാർട്ടിയുടെ ദൈനംദിന വിഷയങ്ങൾ കൈകാര്യം ചെയ്യാനായി ഒരു സമിതിയെയാണു ബിജെപി നേതൃത്വം നിയോഗിച്ചത്. മുതിർന്ന നേതാവ് എച്ച്. രാജ കൺവീനറായും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരും സംസ്ഥാന ജനറൽ സെക്രട്ടറിമാരുമായിരുന്നു സമിതി അംഗങ്ങൾ. എന്നാൽ, മുൻ സംസ്ഥാന അധ്യക്ഷയും ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദർരാജനെ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും അവരും സമിതിക്കു പിന്തുണ പ്രഖ്യാപിച്ചു.
തുടർന്നു സംസ്ഥാനത്തെ വിവിധ വിഷയങ്ങളിൽ എച്ച്.രാജയാണു ബിജെപിയുടെ ഔദ്യോഗിക പ്രതികരണം നടത്തിയത്. എന്നാൽ, ഇതിനിടെ, തമിഴിസൈയും ബദലായി വിവിധ വിഷയങ്ങളിലുള്ള പ്രതികരണവുമായി രംഗത്തെത്തി. പുതുച്ചേരിയിൽ ലഫ്.ഗവർണറായിരിക്കെ തുടർച്ചയായി മാധ്യമങ്ങളെ കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയിരുന്ന തമിഴിസൈയെ പാർട്ടി ഇടപെട്ട് വിലക്കിയിരുന്നു. രാഷ്ട്രീയ നേതാക്കൾ നടത്തുന്നതു പോലെ ഇടയ്ക്കിടെ വാർത്താ സമ്മേളനം നടത്തുന്നത് ഒരു ഗവർണർക്കു ചേർന്നതല്ലെന്ന് അണ്ണാമലൈയും ഒളിയമ്പെയ്തു.
∙ തമ്മിലാരൊട്ടും..?
2021ലെ നിയമസഭാ തിരഞ്ഞെടുപ്പു വരെ ചേർന്നൊട്ടിയിരുന്ന അണ്ണാഡിഎംകെ – ബിജെപി മുന്നണികൾ, അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷമാണു പരസ്പരം പോരു തുടങ്ങിയത്. തമിഴിസൈ സൗന്ദർരാജനും ഇപ്പോഴത്തെ കേന്ദ്രമന്ത്രി എൽ. മുരുകനുമായിരുന്നു അണ്ണാമലൈയ്ക്കു തൊട്ടു മുൻപുണ്ടായിരുന്ന അധ്യക്ഷന്മാർ. ഐപിഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ അണ്ണാമലൈ, അതിവേഗം മുൻനിരയിലെത്തിയതോടെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ടായി. ഐപിഎസ് ശൈലിയിൽ തന്നെ സഖ്യകക്ഷികളോടും സഹപ്രവർത്തകരായ മുതിർന്ന നേതാക്കളോടും ഇടപെട്ടതും പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ പാർട്ടിയുടെ ആത്മാക്കളായ നേതാക്കളെയും അണ്ണാമലൈ തൊട്ടുകളിച്ചതോടെ പൊട്ടിത്തെറിച്ച അണ്ണാഡിഎംകെ മുന്നണി വിട്ടു. ഇതു തമിഴ്നാട് ബിജെപിക്കുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല.
തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇരു പാർട്ടികളെയും നിഷ്പ്രഭരാക്കി ഡിഎംകെ വിജയക്കൊടി നാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടും പുതുച്ചേരിയും ഡിഎംകെ മുന്നണി തൂത്തുവാരിയപ്പോഴും കാഴ്ചക്കാരായി നിൽക്കേണ്ടി വന്നു ഇരു പാർട്ടികൾക്കും. ബിജെപി വോട്ടു ശതമാനത്തിൽ വൻ വർധനയുണ്ടാക്കിയെന്ന് അണ്ണാമലൈ അവകാശപ്പെട്ടു. പക്ഷേ, 2019ൽ 5 സീറ്റിൽ മാത്രം മൽസരിച്ച ബിജെപി 2024ൽ പാർട്ടി ചിഹ്നത്തിൽ 23 സ്ഥാനാർഥികളെ നിർത്തിയെന്നതു മനഃപൂർവം മറച്ചു വച്ചു. 2019ൽ ബിജെപി നേടിയ 3.62% വോട്ട് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 11.24% ആക്കി ഉയർത്തിയതു ചൂണ്ടിക്കാട്ടി അണ്ണാമലൈ വൻ അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും കാര്യം അറിയാവുന്ന പാർട്ടിക്കാർ ഇതൊന്നും മൈൻഡ് ചെയ്തില്ല.
∙ തുറന്ന വാതിൽ
പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങളും ചേരിപ്പോരും മൂലം ആകെ നനഞ്ഞു നിൽക്കുന്ന അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി ഇതിനിടെയൊരു വെടിപൊട്ടിച്ചു. പാർട്ടി ആർക്കു മുന്നിലും വാതിൽ അടച്ചിട്ടില്ലെന്നും നയങ്ങളും ശൈലികളുമൊക്കെ ഒത്തുവന്നാൽ പുതിയ സഖ്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നുമൊക്കെയായിരുന്നു പറഞ്ഞത്. ഇതു ബിജെപിയെ ഉദ്ദേശിച്ചാണെന്നും വീണ്ടും ഇരു പാർട്ടികളും സഖ്യം രൂപീകരിക്കുമെന്നുമൊക്കെ വ്യാപക പ്രചാരണമുണ്ടായി. എന്നാൽ, പിറ്റേന്നു തന്നെ അണ്ണാഡിഎംകെ നയം വ്യക്തമാക്കി. വാക്കുകൾ വളച്ചൊടിച്ചെന്നും ബിജെപിയുമായി ഇനി ഒരിക്കലും സഖ്യമുണ്ടാകില്ലെന്നും പാർട്ടി വക്താവ് ഡി.ജയകുമാർ പറഞ്ഞു.
എന്നാൽ ഇതിനോടകം സഖ്യസാധ്യതയെക്കുറിച്ചുള്ള പ്രസ്താവനകളുമായി തമിഴ്നാട് ബിജെപി നേതാക്കൾ കളത്തിലിറങ്ങി. അണ്ണാഡിഎംകെയുമായുള്ള സഖ്യത്തിനു തടസ്സം നിൽക്കുന്നത് അണ്ണാമലൈയാണെന്നും തങ്ങൾക്കാർക്കും അത്തരത്തിലൊരു പ്രശ്നമില്ലെന്നും പല നേതാക്കളും പറയാതെ പറഞ്ഞു. ഇതോടെ, ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടു. സഖ്യത്തെക്കുറിച്ച് ആരും ഇപ്പോൾ ഒന്നും പറയേണ്ടെന്നും സമയമാകുമ്പോൾ ആലോചിക്കാമെന്നും പറഞ്ഞതോടെ താൽക്കാലികമായി പ്രസ്താവനയ്ക്കു പൂട്ടുവീണു.
∙ അണ്ണാമലൈയെ വെട്ടിയാൽ..?
പാർട്ടിയുടെ തലയായ നേതാക്കാൻമാരെ അപമാനിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്ക് ഒരിക്കലും മാപ്പു നൽകില്ലെന്നു നിലപാടിലാണ് അണ്ണാഡിഎംകെ. അതിനിടെ, അണ്ണാമലൈ പാർട്ടി തലപ്പത്തിരിക്കുമ്പോൾ ഇനിയൊരു സഖ്യസാധ്യതയുണ്ടാകില്ലെന്ന വിലയിരുത്തലും ബിജെപിയിലെ മുതിർന്ന നേതാക്കൾക്കുണ്ട്. പാർട്ടിക്ക് തനിയെ തമിഴ്നാട്ടിലൊരു മുന്നേറ്റമുണ്ടാക്കാൻ കഴിയില്ലെന്നും അതിനായി അണ്ണാഡിഎംകെ കൂടെ വേണമെന്നും ഇവർ വിലയിരുത്തുന്നു. എന്നാൽ, തമിഴ്നാട് പിടിക്കാൻ പാകത്തിൽ ബിജെപിയെ തനിയെ വളർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഐപിഎസ് അണ്ണാമലൈ. തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട പരിചയമുള്ള മുതിർന്ന നേതാക്കളുടെ പക്ഷമാണോ അതോ പുതുശൈലി രാഷ്ട്രീയം പയറ്റുന്ന അണ്ണാമലൈയാണോ വിജയിക്കുകയെന്ന് അടുത്ത തിരഞ്ഞെടുപ്പിനറിയാം.