‘അവർ പറഞ്ഞു, അൽപം ഭാരിച്ചതാണ്! ബിരുദസർട്ടിഫിക്കറ്റുകൾ ഒരു മാസത്തിനകം; അക്കാര്യങ്ങൾക്കല്ല എന്റെ മുൻഗണന’
‘അൽപം ഭാരിച്ചതാണ്, താങ്കൾ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുക്കുക’. ഡോ.കെ.ശിവപ്രസാദിനെ തേടിയെത്തിയ നിർദേശം ഇതായിരുന്നു. വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് സർക്കാരും ഇടതു സംഘടനകളും തമ്മിൽ പോരാട്ടം നടന്നു കൊണ്ടിരിക്കെയാണ് സുപ്രധാന ചുമതലകളിലൊന്ന് ഡോ.ശിവപ്രസാദിനെ തേടിയെത്തുന്നത്. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സിസ തോമസിനും ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമനം നൽകി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഷിപ് ടെക്നോളജി വിഭാഗത്തിൽ പ്രഫസറാണ് ഡോ.കെ.ശിവപ്രസാദ്. വൈസ് ചാൻസലർ നിയമനം അപ്രതീക്ഷിതമായാണ് ശിവപ്രസാദിന് ലഭിക്കുന്നത്. വിസി നിയമനത്തിനുള്ള പാനലിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. ‘‘ഗവർണറുടെ സേർച്ച് കമ്മിറ്റിയാണ് എന്നെ തിരഞ്ഞെടുത്തത്. ചോദിച്ചപ്പോൾ ബയോഡേറ്റ കൊടുത്തു. പിന്നീട് അവിടെ നിന്നു വിളി വന്നപ്പോഴാണ് അറിയുന്നത്.’’ ഡോ. ശിവപ്രസാദ് പറയുന്നു. ഇക്കാരണങ്ങളാൽ തന്നെ പൊലീസ് സുരക്ഷയിലാണ് ശിവപ്രസാദ് ചുമതല എടുത്തത്. ഈ സമയം പുറത്ത് എസ്എഫ്ഐ പ്രതിഷേധം ഉയർത്തി. പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം മുന്നറിയിപ്പു നൽകുന്നു. കലുഷിതമായ പാതയിൽ എങ്ങനെ മുന്നോട്ടു പോകും? ‘വിദ്യാർഥികളുടെ ഭാവിയാണ് എന്റെ മുന്നിലുള്ളത്’ ശിവപ്രസാദ് പറഞ്ഞു. ‘വിദ്യാർഥി സംഘടനകളും വിദ്യാർഥികളുടെ താൽപര്യങ്ങൾക്കു മുൻതൂക്കം നൽകണം.

‘അൽപം ഭാരിച്ചതാണ്, താങ്കൾ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുക്കുക’. ഡോ.കെ.ശിവപ്രസാദിനെ തേടിയെത്തിയ നിർദേശം ഇതായിരുന്നു. വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് സർക്കാരും ഇടതു സംഘടനകളും തമ്മിൽ പോരാട്ടം നടന്നു കൊണ്ടിരിക്കെയാണ് സുപ്രധാന ചുമതലകളിലൊന്ന് ഡോ.ശിവപ്രസാദിനെ തേടിയെത്തുന്നത്. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സിസ തോമസിനും ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമനം നൽകി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഷിപ് ടെക്നോളജി വിഭാഗത്തിൽ പ്രഫസറാണ് ഡോ.കെ.ശിവപ്രസാദ്. വൈസ് ചാൻസലർ നിയമനം അപ്രതീക്ഷിതമായാണ് ശിവപ്രസാദിന് ലഭിക്കുന്നത്. വിസി നിയമനത്തിനുള്ള പാനലിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. ‘‘ഗവർണറുടെ ഓഫിസ് ആണ് എന്നെ തിരഞ്ഞെടുത്തത്. ചോദിച്ചപ്പോൾ ബയോഡേറ്റ കൊടുത്തു. പിന്നീട് അവിടെ നിന്നു വിളി വന്നപ്പോഴാണ് അറിയുന്നത്.’’ ഡോ. ശിവപ്രസാദ് പറയുന്നു.
ഇക്കാരണങ്ങളാൽ തന്നെ പൊലീസ് സുരക്ഷയിലാണ് ശിവപ്രസാദ് ചുമതല എടുത്തത്. ഈ സമയം പുറത്ത് എസ്എഫ്ഐ പ്രതിഷേധം ഉയർത്തി. പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം മുന്നറിയിപ്പു നൽകുന്നു. കലുഷിതമായ പാതയിൽ എങ്ങനെ മുന്നോട്ടു പോകും? ‘വിദ്യാർഥികളുടെ ഭാവിയാണ് എന്റെ മുന്നിലുള്ളത്’ ശിവപ്രസാദ് പറഞ്ഞു. ‘വിദ്യാർഥി സംഘടനകളും വിദ്യാർഥികളുടെ താൽപര്യങ്ങൾക്കു മുൻതൂക്കം നൽകണം. സമരങ്ങൾ അവരുടെ ഭാവിയെ ബാധിക്കും. നഷ്ടം ഗവേഷകർക്കും വിദ്യാർഥികൾക്കും ആയിരിക്കും.’ ശിവപ്രസാദ് പറഞ്ഞു. കാറ്റും കോളും നിറഞ്ഞ കടലിൽ സർവകലാശാലയെ നയിക്കാൻ കപ്പൽ നിര്‍മാണ വിദ്യ പഠിപ്പിക്കുന്ന അധ്യാപകനെ തന്നെ ഗവർണർ നിയോഗിച്ചത് എന്തിനായിരിക്കും? സാങ്കേതിക സർവകലാശാലയിലെ പ്രവർത്തനത്തിൽ മുൻഗണനകൾ എന്തൊക്കെ ആയിരിക്കും? കെട്ടിക്കിടക്കുന്ന ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണം മുതൽ പാഠ്യപദ്ധതി പരിഷ്കരണം വരെയുള്ള നിരവധി ദൗത്യങ്ങൾ വിസിയെ കാത്തിരിക്കുകയാണ്. ഡോ. ശിവപ്രസാദ് സംസാരിക്കുന്നു.
? സാങ്കേതിക സർവകലാശാല വിസി എന്ന നിലയിൽ ആദ്യ പരിഗണന നൽകുന്നത് ഏതു കാര്യങ്ങൾക്ക് ആയിരിക്കും
∙ ചുമതല എടുത്ത ഉടനെ നടത്തിയ പ്രാഥമിക ചർച്ചയിൽ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണം പൂർത്തിയാക്കിയിട്ടില്ലെന്നാണ് അറിഞ്ഞത്. ഒരു മാസത്തിനകം സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുന്നതിനാണ് ആദ്യ പരിഗണന. 5000ൽ ഏറെ ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനുണ്ട്. ഒരു മാസം വിസി ഇല്ലാതിരുന്നതിനാൽ സംഭവിച്ചതാണ്. ഡിജിറ്റൽ ഒപ്പ് ഇട്ട് വൈകാതെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
? പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് കാലതാമസം ഉണ്ടായിട്ടുണ്ടോ. അത്തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.
∙ പരീക്ഷകളുടെ നടത്തിപ്പിൽ രണ്ടു മാസത്തെ കാലതാമസമുണ്ടെന്നാണ് അറിയുന്നത്. ഇത് കോവിഡ് കാലം മുതൽ തുടരുന്നതാണ്. നവംബർ, ഏപ്രിൽ മാസങ്ങളിലായി പരീക്ഷകൾ നടത്തുന്നതാണ് പതിവ്. കോവിഡ് കാലത്തിന് മുന്നിലെ സ്ഥിതിയിലേക്ക് അതായത് കൃത്യസമയത്ത് പരീക്ഷകൾ നടത്തുന്നതിലേക്ക് എത്തിക്കും. 142 കോളജുകളിലായി 1.25 ലക്ഷത്തിൽ അധികം വിദ്യാർഥികൾ സാങ്കേതിക സർവകലാശാലയിലുണ്ട്.
? ബിരുദ സർട്ടിഫിക്കറ്റ് വിതരണം, പരീക്ഷകൾ തുടങ്ങിയ ചുമതലകളിലെ വീഴ്ചകൾക്കു പുറമേ സർവകലാശാലയുടെ മറ്റ് പ്രവർത്തനങ്ങളിൽ കാലതാമസം നേരിട്ടിട്ടുണ്ടോ. അടിയന്തിരമായി ശ്രദ്ധ നൽകേണ്ട വിഷയങ്ങൾ ഏതൊക്കെയാണ്
∙ ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എഐസിടിഇ) വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. അതിൽ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ പാഠ്യ പദ്ധതി പരിഷ്കരണം, ദേശീയ വിദ്യാഭ്യാസ പോർട്ടലിൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക എന്നതാണ്. ഒറ്റ നമ്പറിൽ ദേശീയ തലത്തിൽ വിദ്യാർഥികളുടെ വിവരങ്ങൾ അറിയാമെന്നതാണ് പോർട്ടൽ റജിസ്ട്രേഷന്റെ മേന്മ. വിദ്യാർഥികളുടെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്നതാണ് പദ്ധതി. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണിത്. വിദ്യാർഥികൾക്ക് സൗകര്യം അനുസരിച്ച് സ്ഥാപനങ്ങൾ മാറാനും മറ്റ് നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാനും ഈ നീക്കം ഉപകരിക്കും. സാങ്കേതിക സർവകലാശാലയിൽ വിദ്യാർഥികളുടെ റജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനാണ് ഊന്നൽ നൽകുന്നത്.
? അടുത്ത കാലത്തായി കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസം പ്രതിസന്ധി നേരിടുകയാണോ. ചില എൻജിനീയറിങ് കോളജുകൾ അടച്ചു പൂട്ടി. ജപ്തി ഒഴിവാക്കാനായി ഒരു കോളജ് വിൽപനയ്ക്ക് ശ്രമിക്കുന്നുവെന്നും കേട്ടിരുന്നു
∙ സാങ്കേതിക വിദ്യാഭ്യാസ മേഖല, പ്രത്യേകിച്ചും എൻജിനീയറിങ് മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണിത്. കുസാറ്റിന്റെ പുളിങ്കുന്ന് ക്യാംപസിലെ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ച് നേരത്തെ പൂട്ടിയിരുന്നു. പരമ്പരാഗത കോഴ്സുകൾ മാത്രമുള്ള സാഹചര്യമാണ് ഇതിനു പിന്നിലെന്നു പറയാം. കംപ്യൂട്ടർ, നിർമിത ബുദ്ധി, തുടങ്ങിയ പുതിയ മേഖലകളിലേക്ക് കോഴ്സുകൾ മാറണം. അതിനായി പാഠ്യപദ്ധതിയും കോഴ്സ് ഘടനയും കാലോചിതമായി പരിഷ്കരിക്കണം. ഉദാഹരണത്തിന് മെക്കാനിക്കൽ എൻജിനീയറിങ് മാത്രമായാൽ ആ കോഴ്സ് വിദ്യാർഥികൾക്ക് ആകർഷകമാകണമെന്നില്ല. മെക്കാനിക്കൽ എൻജിനിയറിങ്ങും നിർമിത ബുദ്ധിയും സംയോജിപ്പിച്ചുള്ള കോഴ്സ് കാലോചിതമാകും. ആ കോഴ്സ് വിദ്യാർഥികൾക്ക് സ്വീകാര്യമാകും. വ്യവസായ മേഖലയിൽ ആവശ്യക്കാരെയും ലഭിക്കും. ഈ ശ്രമം നടത്തേണ്ടത് സർവകലാശാല തലത്തിലാണ്. ആ ചുമതല ഞങ്ങൾ ഏറ്റെടുക്കുന്നു.
? കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം നഷ്ടപ്പെടുന്നുണ്ടോ. അടുത്ത കാലത്ത് കേരളത്തിലെ വിദ്യാർഥികൾ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ടല്ലോ. ഈ സാഹചര്യം പ്രതിസന്ധിയാണോ.
∙ വിദ്യാർഥികളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയാൻ കഴിയില്ല. പക്ഷേ വിശ്വാസം പ്രധാനമാണ്. വിശ്വാസം നിലനിർത്താൻ അധികൃതരുടെ ഭാഗത്തു നിന്നു ശ്രമം വേണം. കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതിയിലും കോഴ്സുകളിലും മാറ്റമില്ലാത്തതാണ് വിശ്വാസം നഷ്ടപ്പെടാൻ കാരണം. വിദ്യാർഥികൾ മാറി, സമൂഹം മാറി. ഉൽപാദന മേഖലയും മാറി. പക്ഷേ കോഴ്സുകൾ മാത്രം മാറിയിട്ടില്ല. അത്തരം സ്ഥിതി ഒഴിവാക്കണം.
? വിദ്യാർഥികളുടെ വിശ്വാസം നേടിയെടുക്കുക എന്നത് ഏറെ പ്രധാനപ്പെട്ട ദൗത്യമാണല്ലോ. ഇതിനായി എന്തൊക്കെ ചെയ്യാൻ കഴിയും
∙ സ്കിൽ വികസനം അല്ലെങ്കിൽ പ്രാവീണ്യ പരിശീലനം. മറ്റൊരു തരത്തിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ എന്ന മേഖലയിൽ ചർച്ചകൾ ഏറെക്കാലമായി നടക്കുന്നു. സ്കിൽ വികസനത്തിനു മുൻതൂക്കം നൽകുന്നത് വിദ്യാഭ്യാസ മേഖലയെ കാലോചിതമായി പരിഷ്കരിക്കുന്നതിന് സഹായിക്കും. പുസ്തകങ്ങളിൽ തത്വങ്ങൾ പഠിക്കുന്നതിനൊപ്പം അവ പ്രായോഗികമായി നടപ്പാക്കാനും വിദ്യാർഥികൾക്ക് കഴിയണം. ഇതിന് സഹായിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. അതിനായി സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സർവകലാശാല തലത്തിലും. അതിനുള്ള ശ്രമങ്ങൾ ആരംഭിക്കും. പഠനം കഴിയുന്നതോടെ വിദ്യാർഥികൾ ജോലിക്ക് പ്രാപ്തനാകും. ജോലിയും ലഭിക്കും. ഇത് വിശ്വാസം നേടിയെടുക്കാനും വഴിയൊരുക്കും.
? സ്കിൽ വികസനം സംബന്ധിച്ച് സാങ്കേതിക സർവകലാശാലയ്ക്ക് എങ്ങനെ വിദ്യാർഥികളെ സഹായിക്കാൻ കഴിയും
∙ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇന്റേൺഷിപ്പ് പദ്ധതി വിദ്യാർഥികൾക്ക് സഹായമാകും. കോർപറേറ്റ് സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ഗവേഷണത്തിന് വഴിയൊരുക്കുന്നതാണ് പദ്ധതി. കോർപറേറ്റ് സ്ഥാപനങ്ങൾ അവരുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികളിൽ നിന്നാണ് ഫണ്ട് നൽകുന്നത്. വളരെ പരസ്പര ബന്ധിതമായ പദ്ധതിയാണിത്. ഗവേഷണത്തിനാവശ്യമായ ഫണ്ടും സൗകര്യങ്ങളും വിദ്യാർഥികൾക്കു ലഭിക്കുന്നു. അത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സഹായമാണ്. കോർപറേറ്റ് സ്ഥാപനങ്ങളെ സംബന്ധിച്ച് ഗവേഷണത്തിന് ചിലവ് കുറയ്ക്കാൻ പദ്ധതി സഹായിക്കും. കൂടാതെ കേന്ദ്ര സർക്കാരിൽ നിന്നു അനൂകൂല്യങ്ങളും ലഭിക്കും. ഈ മേഖലയിലേക്ക് കൂടുതൽ കോർപറേറ്റ് സ്ഥാപനങ്ങൾ വരുന്നു. ഈ സാഹചര്യം പ്രയോജനപ്പടുത്തുകയാണ് സർവകലാശാലയുടെ പ്രധാന ദൗത്യങ്ങളിൽ ഒന്ന്. വിദ്യാർഥികൾക്ക് ഇതു സംബന്ധിച്ച ബോധവൽക്കരണം അടക്കമുള്ള പ്രവർത്തനങ്ങളാണ് ആലോചനയിലുള്ളത്.