വിശ്വപ്രപഞ്ചത്തിനായി ശ്രീനാരായണഗുരുദേവൻ മലയാളത്തിലെഴുതിയ ഈ പ്രാർഥന ക്രിസ്തുദേവന്റെ ദൈവികചൈതന്യം തുളുമ്പുന്ന വത്തിക്കാന്റെ മണ്ണിൽ ഇറ്റാലിയൻ ഭാഷയിൽ മുഴങ്ങാൻ ഇനി അൽപസമയം മാത്രം. ശിവഗിരിയിൽ നിന്നെത്തിയവർ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഗുരുദേവൻ മാനവകുലത്തിനായി വിളംബരം ചെയ്ത മാനവികത, സാഹോദര്യം എന്നീ സന്ദേശങ്ങളുമായി വത്തിക്കാനെന്ന പുണ്യഭൂമിയിൽ നിൽക്കുമ്പോൾ ഇത് ആധ്യാത്മികചരിത്രത്തിലെയും മനുഷ്യചരിത്രത്തിലെയും സുപ്രധാന മുഹൂർത്തമായാണ് കാണുന്നത്. ഗുരുദർശനങ്ങളുടെ വ്യാപ്തി വിളംബരം ചെയ്യുകയും ലോകത്തിനു പകർന്നുനൽകുകയും ചെയ്യുന്ന ഒരു മഹാസമ്മേളനം ഇന്ത്യയ്ക്കു പുറത്തു നടത്തുന്നതു രാജ്യചരിത്രത്തിലും സവിശേഷതകളോടെ രേഖപ്പെടുത്തപ്പെടും. സ്നേഹത്തിന്റെ പ്രവാചകനെന്ന നിലയിലാണ് ശ്രീനാരായണഗുരു ക്രിസ്തുദേവനെ കണ്ടത്. ശ്രീബുദ്ധൻ അഹിംസയ്ക്കു പ്രാധാന്യം നൽകി, ക്രിസ്തുദേവൻ സ്നേഹത്തിന്, നബി തിരുമേനിയാകട്ടെ സാഹോദര്യത്തിനും. ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ത് എന്ന ചോദ്യത്തിനു ഗുരുദേവൻ ലളിതമായ ഉത്തരമാണ് നൽകിയത്: ‘ജാതിമതാദിഭേദ ചിന്തയിൽനിന്നുള്ള മോചനം !’ 73 വർഷം ഗുരു ജീവിച്ചത് ഇതിനു വേണ്ടിയാണെന്നു കാണാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ദൈവമേ, കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ,
നാവികൻ നീ ഭവാബ്ധിക്കൊ–
രാവിവൻ തോണി നിൻപദം..’

വിശ്വപ്രപഞ്ചത്തിനായി ശ്രീനാരായണഗുരുദേവൻ മലയാളത്തിലെഴുതിയ ഈ പ്രാർഥന ക്രിസ്തുദേവന്റെ ദൈവികചൈതന്യം തുളുമ്പുന്ന വത്തിക്കാന്റെ മണ്ണിൽ ഇറ്റാലിയൻ ഭാഷയിൽ മുഴങ്ങാൻ ഇനി അൽപസമയം മാത്രം. ശിവഗിരിയിൽ നിന്നെത്തിയവർ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഗുരുദേവൻ മാനവകുലത്തിനായി വിളംബരം ചെയ്ത മാനവികത, സാഹോദര്യം എന്നീ സന്ദേശങ്ങളുമായി വത്തിക്കാനെന്ന പുണ്യഭൂമിയിൽ നിൽക്കുമ്പോൾ ഇത് ആധ്യാത്മികചരിത്രത്തിലെയും മനുഷ്യചരിത്രത്തിലെയും സുപ്രധാന മുഹൂർത്തമായാണ് കാണുന്നത്. ഗുരുദർശനങ്ങളുടെ വ്യാപ്തി വിളംബരം ചെയ്യുകയും ലോകത്തിനു പകർന്നുനൽകുകയും ചെയ്യുന്ന ഒരു മഹാസമ്മേളനം ഇന്ത്യയ്ക്കു പുറത്തു നടത്തുന്നതു രാജ്യചരിത്രത്തിലും സവിശേഷതകളോടെ രേഖപ്പെടുത്തപ്പെടും.

സ്നേഹത്തിന്റെ പ്രവാചകനെന്ന നിലയിലാണ് ശ്രീനാരായണഗുരു ക്രിസ്തുദേവനെ കണ്ടത്. ശ്രീബുദ്ധൻ അഹിംസയ്ക്കു പ്രാധാന്യം നൽകി, ക്രിസ്തുദേവൻ സ്നേഹത്തിന്, നബി തിരുമേനിയാകട്ടെ സാഹോദര്യത്തിനും. ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ത് എന്ന ചോദ്യത്തിനു ഗുരുദേവൻ ലളിതമായ ഉത്തരമാണ് നൽകിയത്: ‘ജാതിമതാദിഭേദ ചിന്തയിൽനിന്നുള്ള മോചനം !’ 73 വർഷം ഗുരു ജീവിച്ചത് ഇതിനു വേണ്ടിയാണെന്നു കാണാം.

ADVERTISEMENT

‘വാദിക്കാനും ജയിക്കാനുമല്ല,
അറിയാനും അറിയിക്കാനും’

ശ്രീനാരായണഗുരു 1924ൽ ആലുവയിൽ സർവമതസമ്മേളനം വിളിച്ചുചേർത്തത് ജാതിമതഭേദചിന്തകൾ മനുഷ്യരിൽ ഇല്ലാതാകണമെന്ന ലക്ഷ്യത്തോടെയായിരുന്നു. സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാവരും എല്ലാ മതസിദ്ധാന്തങ്ങളും പഠിക്കണം. അപ്പോൾ ‘പല മതസാരവും ഏകം’ എന്ന ധാരണ ദൃഢപ്പെടും. ഏകമതദർശനം പകർന്നു നൽകാനായി ഗുരു കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും സഞ്ചരിച്ചു. ഗുരുവിന്റെ സിലോൺ യാത്രയും വളരെ പ്രസിദ്ധമാണ്. 1924 മാർച്ച് 3, 4, 5 തീയതികളിലാണ് ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം നടന്നത്. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്ന ദർശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സമ്മേളന നടപടികൾ. 

ആലുവ സർവമത സമ്മേളനത്തിലെ പ്രതിനിധികൾക്കൊപ്പം ശ്രീനാരായണഗുരു. (മനോരമ ആർകൈവ്സ്)
ADVERTISEMENT

സർവമതമഹാസമ്മേളന ശതാബ്ദി ഇപ്പോൾ ലോകമെമ്പാടുമായി സംഘടിപ്പിക്കുകയാണ്. സ്നേഹമൂർത്തിയായ ക്രിസ്തുദേവന്റെ ദൈവികചൈതന്യം നിറഞ്ഞ വത്തിക്കാനിൽ നവംബർ 29ന് അതിനു തുടക്കം കുറിക്കുന്നു. ഡിസംബർ ഒന്നു വരെ നീളുന്ന സർവമതസമ്മേളനവും ലോകമത പാർലമെന്റും സമദർശനത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശം പങ്കുവയ്ക്കും. സർവാദരണീയനായ ഫ്രാൻസിസ് മാർപാപ്പ സമ്മേളനത്തെ ആശീർവദിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യംകൊണ്ട് അലംകൃതമാകുന്ന സമ്മേളനം ലോകചരിത്രത്തിന്റെ ഭാഗമാകുമെന്നുറപ്പ്. ഹൈന്ദവ, ക്രൈസ്തവ, ഇസ്‌ലാം, ബുദ്ധ, സിഖ്, ജൂത മതങ്ങളുടെ പ്രതിനിധികൾ ആശയങ്ങൾ പങ്കിടും.

∙ വത്തിക്കാൻ സമ്മേളനത്തിന്റെ കാലിക പ്രസക്തി

ADVERTISEMENT

‘മാനവരൊക്കെയും ഒന്ന്’ – ഇതാണ് ഗുരുവിന്റെ തത്വദർശനം. മതത്തിനുപരിയായി ഗുരു മനുഷ്യനെ കണ്ടു. ദൈവമക്കളായ മുഴുവൻ ആളുകളും സഹോദരങ്ങളാണ്. ജാതിമത ദേശചിന്തകൾ അവരിൽ കേവലം കൽപിതങ്ങളാണ്. ലോകത്തിലുള്ള മുഴുവൻ ജനതയെയും ഉൾപ്പെടുത്തി ഒരു മനുഷ്യമതമാണു സ്ഥാപിക്കേണ്ടതെന്നു ശ്രീനാരായണഗുരു ഉപദേശിക്കുന്നുണ്ട്. മതസംഘട്ടനങ്ങൾക്കും മതസംവാദങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ശ്രീനാരായണഗുരു. (മനോരമ ആർകൈവ്സ്)

ഒരു മതത്തിനു മറ്റൊരു മതത്തെ പൊരുതി ജയിക്കാനാവില്ലെന്ന സന്ദേശം ‘പൊരുതിജയിപ്പതസാധ്യം’ എന്ന ദർശനത്തിലൂടെ ഗുരു നൽകുന്നു. ഒരു രാജ്യത്തിനു മറ്റൊരു രാജ്യത്തെ തോൽപിക്കാനാവും. എന്നാൽ, മതത്തിന് അതാവില്ല. പശ്ചിമേഷ്യൻ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകണമെങ്കിൽ മതത്തിനുപരി മനുഷ്യനെ കാണണം. മതമല്ല, ദൈവമക്കളായ മനുഷ്യനാണു വലുതെന്ന പാഠം പഠിക്കണം. ലോകസമാധാനത്തിന്റെ മാർഗവും മറ്റൊന്നല്ല. വത്തിക്കാൻ സമ്മേളനത്തിന്റെ ലക്ഷ്യമതാണ്.

∙ സർവമതസമന്വയത്തിന് വഴിയൊരുങ്ങട്ടെ

ആലുവ സർവമത സമ്മേളനത്തെത്തുടർന്നു ശിവഗിരിയിൽ ഗുരു ഒരു സർവമത പാഠശാലയ്ക്കു തുടക്കം കുറിച്ചു. ഭാരതീയ വേദാന്ത ശാസ്ത്രവും ദർശനവും ധർമപദവും ബൈബിളും ഖുർആനും ഇതര മതഗ്രന്ഥങ്ങളും ഇവിടെ പാഠ്യവിഷയങ്ങളാണ്. ഈ മതമഹാപാഠശാലയിൽ ആർക്കും പഠിക്കാം. ഇവിടെനിന്നു പഠിച്ചിറങ്ങിയ സന്യാസിമാർ ഉൾപ്പെടെയുള്ളവരാണ് വത്തിക്കാൻ സമ്മേളനത്തിനു ചുക്കാൻ പിടിക്കുന്നത്. സർവമതസമന്വയത്തിന് അനുകൂലമായ അന്തരീക്ഷം ഈ സമ്മേളനത്തിൽ രൂപപ്പെടുമെന്നാണു പ്രതീക്ഷ.

English Summary:

Sree Narayana Guru's Vision Echoes in the Vatican: A Call for Global Brotherhood