ഗുരുദേവന്റെ പ്രാർഥന മുഴങ്ങുന്ന വത്തിക്കാൻ; ‘ഒരു മതത്തിനും മറ്റൊന്നിനെ ജയിക്കാൻ കഴിയില്ല’; ഗുരു പറഞ്ഞു, ‘മനുഷ്യമതമാണ് പരിഹാരം’
Mail This Article
വിശ്വപ്രപഞ്ചത്തിനായി ശ്രീനാരായണഗുരുദേവൻ മലയാളത്തിലെഴുതിയ ഈ പ്രാർഥന ക്രിസ്തുദേവന്റെ ദൈവികചൈതന്യം തുളുമ്പുന്ന വത്തിക്കാന്റെ മണ്ണിൽ ഇറ്റാലിയൻ ഭാഷയിൽ മുഴങ്ങാൻ ഇനി അൽപസമയം മാത്രം. ശിവഗിരിയിൽ നിന്നെത്തിയവർ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഗുരുദേവൻ മാനവകുലത്തിനായി വിളംബരം ചെയ്ത മാനവികത, സാഹോദര്യം എന്നീ സന്ദേശങ്ങളുമായി വത്തിക്കാനെന്ന പുണ്യഭൂമിയിൽ നിൽക്കുമ്പോൾ ഇത് ആധ്യാത്മികചരിത്രത്തിലെയും മനുഷ്യചരിത്രത്തിലെയും സുപ്രധാന മുഹൂർത്തമായാണ് കാണുന്നത്. ഗുരുദർശനങ്ങളുടെ വ്യാപ്തി വിളംബരം ചെയ്യുകയും ലോകത്തിനു പകർന്നുനൽകുകയും ചെയ്യുന്ന ഒരു മഹാസമ്മേളനം ഇന്ത്യയ്ക്കു പുറത്തു നടത്തുന്നതു രാജ്യചരിത്രത്തിലും സവിശേഷതകളോടെ രേഖപ്പെടുത്തപ്പെടും. സ്നേഹത്തിന്റെ പ്രവാചകനെന്ന നിലയിലാണ് ശ്രീനാരായണഗുരു ക്രിസ്തുദേവനെ കണ്ടത്. ശ്രീബുദ്ധൻ അഹിംസയ്ക്കു പ്രാധാന്യം നൽകി, ക്രിസ്തുദേവൻ സ്നേഹത്തിന്, നബി തിരുമേനിയാകട്ടെ സാഹോദര്യത്തിനും. ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ത് എന്ന ചോദ്യത്തിനു ഗുരുദേവൻ ലളിതമായ ഉത്തരമാണ് നൽകിയത്: ‘ജാതിമതാദിഭേദ ചിന്തയിൽനിന്നുള്ള മോചനം !’ 73 വർഷം ഗുരു ജീവിച്ചത് ഇതിനു വേണ്ടിയാണെന്നു കാണാം