ശാസ്ത്രറിപ്പോർട്ടിങ്ങിന്റെ ആദ്യകാലഗുരുവും ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രത്തെ നിർണയിച്ച മുൻനിര രാഷ്ട്രീയ- ശാസ്ത്ര- സാഹിത്യ പ്രതിഭകളിൽ മിക്കവരെയും ഇന്റർവ്യൂ ചെയ്ത ഒരേയൊരു ഇന്ത്യക്കാരനും മാത്രമായിരുന്നില്ല ലാൽ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനും ‘ഗദർ’ പാർട്ടിയുടെ നേതാവായിരുന്ന ലാലാ ഹർ ദയാലിന്റെ ഏറ്റവും അടുത്ത അനുയായിയും കൂടെയായിരുന്നു അദ്ദേഹം. ആഗോളരംഗത്ത് ഏറെ അംഗീകരിക്കപ്പെട്ട വൈവിധ്യമാർന്നതും ഊർജസ്വലവും അതിദീർഘവുമായ പത്രപ്രവർത്തനപാരമ്പര്യത്തിന്റെ ഉടമ. അമേരിക്കയിലെ ‘ഹേഴ്സ്റ്റ്’ എന്ന സുപ്രസിദ്ധ മാധ്യമസ്ഥാപനത്തിന്റെ സയൻസ് എഡിറ്റർ. ശാസ്ത്ര- മെഡിക്കൽ റിപ്പോർട്ടിങ്ങിൽ നൈതികതയും വസ്തുനിഷ്ഠതയും ജനകീയസ്വഭാവവും ഉറപ്പുവരുത്തുന്നതിലെ ആദ്യകാല മാതൃക. മാർപാപ്പയും ഗാന്ധിജിയും ഐൻസ്റ്റൈനും മാക്സ്പ്ലാങ്കും റൂഥർഫോർഡും നീൽസ് ബോറും എച്ച്.ജി.വെൽസും ഹക്സ്‌ലിയും റൂസ്‌വെൽറ്റും നെഹ്റുവും നേതാജിയും അടക്കമുള്ള വലിയനിര ആ മനുഷ്യനു മുന്നിൽ പലതവണ മനസ്സുതുറന്നവരാണ്. എന്നിട്ടും, അദ്ദേഹം മിക്കവർക്കും അപരിചിതനായി തുടരുന്നു. 1889 ഒക്ടോബർ ഒൻപതിനു ദില്ലിയിലാണ് ഗോബിന്ദ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ബിക്കാനിർ മഹാരാജാവിന്റെ ദിവാനായിരുന്നു. അടുത്ത ബന്ധുവും സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി അധ്യാപകനും ‘ഗദർ’ പാർട്ടി നേതാവുമായിരുന്ന ലാലാ ഹർ ദയാലുമായുള്ള ആത്മബന്ധമാണ് ലാലിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുലിറ്റ്സർ സമ്മാനം നേടിയ ആദ്യത്തെ ദക്ഷിണേഷ്യൻ പത്രപ്രവർത്തകനായിരുന്നു ജി.ബി.ലാൽ എന്നറിയപ്പെടുന്ന ഗോബിന്ദ് ബിഹാരി ലാൽ. പക്ഷേ, ജുംപാ ലാഹിരി, സിദ്ധാർഥ മുഖർജി, ഗീതാ ആനന്ദ്, ഡാനിഷ് സിദ്ദിഖി തുടങ്ങിയ ഇന്ത്യക്കാർ പുലിറ്റ്സർ സമ്മാനം നേടിയപ്പോൾ ഗംഭീരമായി ആഘോഷിച്ച ഇന്ത്യൻ മാധ്യമങ്ങൾ, അപൂർവമായിപ്പോലും പരാമർശിക്കാത്ത പേരാണ് ഗോബിന്ദ് ബിഹാരി ലാൽ. ശാസ്ത്രറിപ്പോർട്ടിങ്ങിന്റെ ആദ്യകാലഗുരുവും ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രത്തെ നിർണയിച്ച മുൻനിര രാഷ്ട്രീയ- ശാസ്ത്ര- സാഹിത്യ പ്രതിഭകളിൽ മിക്കവരെയും ഇന്റർവ്യൂ ചെയ്ത ഒരേയൊരു ഇന്ത്യക്കാരനും മാത്രമായിരുന്നില്ല ലാൽ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനും ‘ഗദർ’ പാർട്ടിയുടെ നേതാവായിരുന്ന ലാലാ ഹർ ദയാലിന്റെ ഏറ്റവും അടുത്ത അനുയായിയും കൂടെയായിരുന്നു അദ്ദേഹം.

ആഗോളരംഗത്ത് ഏറെ അംഗീകരിക്കപ്പെട്ട വൈവിധ്യമാർന്നതും ഊർജസ്വലവും അതിദീർഘവുമായ പത്രപ്രവർത്തനപാരമ്പര്യത്തിന്റെ ഉടമ. അമേരിക്കയിലെ ‘ഹേഴ്സ്റ്റ്’ എന്ന സുപ്രസിദ്ധ മാധ്യമസ്ഥാപനത്തിന്റെ സയൻസ് എഡിറ്റർ. ശാസ്ത്ര- മെഡിക്കൽ റിപ്പോർട്ടിങ്ങിൽ നൈതികതയും വസ്തുനിഷ്ഠതയും ജനകീയസ്വഭാവവും ഉറപ്പുവരുത്തുന്നതിലെ ആദ്യകാല മാതൃക. മാർപാപ്പയും ഗാന്ധിജിയും ഐൻസ്റ്റൈനും മാക്സ്പ്ലാങ്കും റൂഥർഫോർഡും നീൽസ് ബോറും എച്ച്.ജി.വെൽസും ഹക്സ്‌ലിയും റൂസ്‌വെൽറ്റും നെഹ്റുവും നേതാജിയും അടക്കമുള്ള വലിയനിര ആ മനുഷ്യനു മുന്നിൽ പലതവണ മനസ്സുതുറന്നവരാണ്. എന്നിട്ടും, അദ്ദേഹം മിക്കവർക്കും അപരിചിതനായി തുടരുന്നു.

ആൽബർട്ട് ഐൻസ്റ്റൈൻ. (Photo by AFP)
ADVERTISEMENT

1889 ഒക്ടോബർ ഒൻപതിനു ദില്ലിയിലാണ് ഗോബിന്ദ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ബിക്കാനിർ മഹാരാജാവിന്റെ ദിവാനായിരുന്നു. അടുത്ത ബന്ധുവും സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി അധ്യാപകനും ‘ഗദർ’ പാർട്ടി നേതാവുമായിരുന്ന ലാലാ ഹർ ദയാലുമായുള്ള ആത്മബന്ധമാണ് ലാലിനെ ഉപരിപഠനത്തിനായി അമേരിക്കയിലെത്തിച്ചത്. ഹർ ദയാൽ മുൻകയ്യെടുത്ത് ഇന്ത്യൻ വിദ്യാർഥികൾക്കുവേണ്ടി കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച സ്കോളർഷിപ് ലഭിച്ച ആദ്യ വിദ്യാർഥികളിൽ ഒരാളായിരുന്നു അദ്ദേഹം. 1912ൽ അമേരിക്കയിലെത്തിയ ലാൽ, ജേണലിസം പഠനത്തോടൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിപ്ലവപ്രവർത്തനങ്ങളിലും സജീവമായി.

ഇക്കാലത്താണ് അദ്ദേഹം സയൻസ് കമ്യൂണിക്കേഷനോടുള്ള തന്റെ തീവ്രമായ താൽപര്യം തിരിച്ചറിഞ്ഞത്. തുടർന്നുള്ള ജീവിതം മുഴുവൻ അദ്ദേഹം സമർപ്പിച്ചതു ശാസ്ത്രത്തെ സാധാരണമനുഷ്യരിൽ എത്തിക്കാനായിരുന്നു. അമേരിക്കയിലെ സയൻസ് ജേണലിസത്തിന്റെ പിതാവായി അറിയപ്പെടുന്ന ലാലാണ് ‘നാഷനൽ അസോസിയേഷൻ ഓഫ് സയൻസ് റൈറ്റേഴ്സിന്’ തുടക്കമിട്ടത്. ശാസ്ത്രത്തെയും ജനാധിപത്യത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയായാണ് അദ്ദേഹം സയൻസ് റിപ്പോർട്ടിങ്ങിനെ കണ്ടത്. 1930ൽ ഡോ. വാൾട്ടർ കോഫി കാൻസർ ചികിത്സയിൽ നിർണായക കണ്ടുപിടിത്തം നടത്തിയപ്പോൾ, അദ്ദേഹം ആദ്യഅഭിമുഖം നൽകിയതു ലാലിനായിരുന്നു. ആ റിപ്പോർട്ട് ലോകം മുഴുവൻ ആഘോഷിക്കപ്പെട്ടു.

വംശീയതയും സാമ്രാജ്യത്വവും സ്വേച്ഛാധിപത്യ പ്രവണതകളും ലോകത്തെ വിഴുങ്ങാൻ തയാറെടുത്തിരുന്ന കാലഘട്ടത്തിൽ ‘അറിവിന്റെയും ശാസ്ത്രത്തിന്റെയും ജനാധിപത്യവൽക്കരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം ശ്രമിച്ചതുകൊണ്ടാണ് അദ്ദേഹത്തിനും സുഹൃത്തുക്കൾക്കും 1937ലെ പുലിറ്റ്സർ സമ്മാനം ലഭിച്ചത്. യുദ്ധക്കൊതിയന്മാരുടെ കയ്യിലെ പാവയായി സയൻസ് മാറുന്നതിനെക്കുറിച്ച് അന്നത്തെ തലമുറയെ ബോധവൽക്കരിക്കാൻ അദ്ദേഹം ‘ഹേഴ്സ്റ്റിന്റെ’ വിവിധ പ്രസിദ്ധീകരണങ്ങളിൽ നിരന്തരം എഴുതി. അധാർമിക മെഡിക്കൽ ഗവേഷണരീതികളെക്കുറിച്ചു പ്രലോഭനങ്ങൾക്കു വഴങ്ങാതെ നിരന്തരം എഴുതിയതുകൊണ്ട് അദ്ദേഹം പല മരുന്നു ഭീമന്മാരുടെയും കണ്ണിലെ കരടായിരുന്നു.

ADVERTISEMENT

മനുഷ്യരാശിയെ മുന്നോട്ടുനയിക്കുന്ന രണ്ടു ഘടകങ്ങൾ സാഹസികമായ സ്വാതന്ത്ര്യവാഞ്ഛയും ശാസ്ത്രാവബോധവും ആണെന്ന വിശ്വാസക്കാരനായിരുന്നു ലാൽ. സ്ഥാപനവൽക്കരിക്കപ്പെട്ട ശാസ്ത്രത്തിനു പരിമിതികളുണ്ടെന്നും അതുകൊണ്ടുതന്നെ ജനകീയവും അധികാരബദ്ധവുമല്ലാത്ത ശാസ്ത്രചിന്ത പ്രചരിപ്പിക്കാൻ സാധാരണക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ‘സയൻസ് ജേണലിസം’ എന്നതു ശാസ്ത്രത്തെ ജനാധിപത്യവൽക്കരിക്കുന്ന ചാലകശക്തിയാണെന്ന് അദ്ദേഹം നിർവചിച്ചു. സ്വയം വിശേഷിപ്പിച്ചതു സയൻസ് കമ്യൂണിക്കേറ്റർ എന്നായിരുന്നെങ്കിലും, ഫിലോസഫി മുതൽ ഇന്ത്യ-പാക്ക് ബന്ധം വരെയുള്ള വിഷയങ്ങളിൽ ആധികാരികമായ ലേഖനങ്ങളും അദ്ദേഹം എഴുതിയിരുന്നു.

ഭാരതീയ ദർശനങ്ങളും ദേശീയബോധവും പാശ്ചാത്യരിലേക്കു പകർന്നുകൊടുക്കുന്ന ഉത്തരവാദിത്തമാണ് ലാലിന്റേത് എന്നായിരുന്നു അദ്ദേഹവുമായുള്ള ദീർഘസംഭാഷണത്തിൽ എച്ച്.ജി.വെൽസ് അഭിപ്രായപ്പെട്ടത്. 1932ൽ സെപ്റ്റംബർ 22ന് അതിരാവിലെ ആൽബർട്ട് ഐൻസ്റ്റൈനുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചു ലാൽ ഹൃദയസ്പർശിയായി എഴുതിയിട്ടുണ്ട്. അനാർഭാടമായ നീല പൈജാമയും ഷർട്ടും ധരിച്ച്, വീടിനുള്ളിൽ തീ കായാനിരുന്ന ഐൻസ്റ്റൈന്റെ മുഖം കുസൃതിയും ആകാംക്ഷയും നിറഞ്ഞുതുളുമ്പുന്ന അണ്ണാറക്കണ്ണന്റേതുപോലെ പ്രശാന്തമായിരുന്നു എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വന്തം കണ്ടുപിടിത്തങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനെക്കാളേറെ ഐൻസ്റ്റൈൻ താൽപര്യം പ്രകടിപ്പിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും അഹിംസയെക്കുറിച്ചും സംസാരിക്കാനായിരുന്നു എന്നതു ലാലിനെ അദ്ഭുതപ്പെടുത്തി.

ഗോബിന്ദ് ബിഹാരി ലാൽ. (Photo Credit / Wikipedia)
ADVERTISEMENT

നീണ്ട മാധ്യമപ്രവർത്തനകാലത്ത് കണ്ടുമുട്ടിയവരിൽ ഏറ്റവും വലിയ മനുഷ്യസ്നേഹിയും സമാധാനപ്രേമിയും കാരുണ്യവാനുമായ ആളായി അദ്ദേഹം അടയാളപ്പെടുത്തുന്നത് ഐൻസ്റ്റൈനെയാണെങ്കിൽ ശാസ്ത്രാവബോധവും ജനാധിപത്യമനസ്സുമുള്ള ഏറ്റവും മികച്ച ഭരണാധികാരിയായി രേഖപ്പെടുത്തിയത് നെഹ്റുവിനെയായിരുന്നു. ലാലിനു തെറ്റിയില്ല. ദശകങ്ങൾക്കുശേഷം, രണ്ടാം ലോകയുദ്ധത്തിന്റെ ഉന്മാദനൃത്തം കഴിഞ്ഞ്, ശീതയുദ്ധത്തിന്റെ ആകുലത ലോകരാജ്യങ്ങളെ അലട്ടാൻ തുടങ്ങിയപ്പോൾ, സമാധാനത്തിനുവേണ്ടിയുള്ള മാനിഫെസ്റ്റോ എഴുതിയുണ്ടാക്കാൻ മുന്നിട്ടിറങ്ങിയതു ലാലിന്റെ സുഹൃത്തുക്കളായ ഐൻസ്റ്റൈനും ബർട്രൻഡ് റസലും ആയിരുന്നു. ‘റസൽ- ഐൻസ്റ്റൈൻ മാനിഫെസ്റ്റോയെന്നു പേരിട്ട ആ ‘സമാധാന മാനിഫെസ്റ്റോ’യിൽ ഒപ്പുവച്ച് ഏതാനും ദിവസത്തിനുള്ളിൽ ആൽബർട്ട് ഐൻസ്റ്റൈൻ ഈ ലോകത്തോടു വിട പറഞ്ഞു. എങ്കിലും, ആ മാനിഫെസ്റ്റോ അടിസ്ഥാനമാക്കി ലോകസമാധാന സമ്മേളനം നടത്തണമെന്ന തീരുമാനവുമായി റസൽ മുന്നോട്ടുപോയി.

ആദ്യസമ്മേളനം ദില്ലിയിൽ നടത്താമെന്ന വാഗ്ദാനം നൽകിയതാവട്ടെ സാക്ഷാൽ ജവാഹർലാൽ നെഹ്റുവും! നിർഭാഗ്യവശാൽ, ‘സൂയസ് കനാൽ’ പ്രതിസന്ധി കാരണം ഇന്ത്യയിലേക്കുള്ള യാത്ര ബുദ്ധിമുട്ടായതിനാൽ ആ സമ്മേളനം കാനഡയിലേക്കു മാറ്റേണ്ടി വന്നു. ഒരർഥത്തിൽ, മഹാഭാരതത്തിലെ സഞ്ജയനെപ്പോലെയായിരുന്നു ഗോബിന്ദ് ബിഹാരി ലാൽ. ശാസ്ത്രത്തിന്റെയും ടെക്നോളജിയുടെയും വളർച്ചയെക്കുറിച്ചും അനിയന്ത്രിത സംഹാരശക്തിയെക്കുറിച്ചും സമാധാനകാംക്ഷികളും മനുഷ്യസ്നേഹികളുമായ ഭരണാധികാരികളുടെ കയ്യിൽ അതിന്റെ നിയന്ത്രണം എത്തിപ്പെടേണ്ടതിനെക്കുറിച്ചും ആത്യന്തികമായി ശാസ്ത്രം ധാർമിക- നൈതിക ശക്തിയായി നിലനിൽക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ‘അന്ധരായ’ സാധാരണ മനുഷ്യരോടു സംസാരിച്ചുകൊണ്ടേയിരുന്നു; 1982 ഏപ്രിൽ ഒന്നിന് 93–ാം വയസ്സിൽ അന്തരിക്കുംവരെ.

‘സയൻസ് ജേണലിസം’ എന്നതു ശാസ്ത്രത്തെ ജനാധിപത്യവൽക്കരിക്കുന്ന ചാലകശക്തിയാണെന്ന് അദ്ദേഹം നിർവചിച്ചു. സ്വയം വിശേഷിപ്പിച്ചതു സയൻസ് കമ്യൂണിക്കേറ്റർ എന്നായിരുന്നെങ്കിലും, ഫിലോസഫി മുതൽ ഇന്ത്യ-പാക്ക് ബന്ധം വരെയുള്ള വിഷയങ്ങളിൽ ആധികാരികമായ ലേഖനങ്ങളും അദ്ദേഹം എഴുതിയിരുന്നു.

അസ്ട്രോണമി മുതൽ കോസ്മോളജി വരെയും മെഡിക്കൽ സയൻസ് മുതൽ മാത്തമാറ്റിക്സ് വരെയും ഭൗതികശാസ്ത്രം മുതൽ മനഃശാസ്ത്രം വരെയും തത്വശാസ്ത്രം മുതൽ ദന്തചികിത്സ വരെയുമുള്ള വൈവിധ്യമേറിയ വിഷയങ്ങളിൽ ഏറ്റവും ലളിതവും ആഗോളനിലവാരത്തിലുള്ളതുമായ ലേഖനങ്ങൾ എഴുതിയ അദ്ദേഹം വാച്യാർഥത്തിൽതന്നെ ഒരു സയൻസ് കമ്യൂണിക്കേറ്റർ ആയിരുന്നു. പക്ഷേ, ഗോബിന്ദ് ബിഹാരി ലാൽ ഉന്നയിച്ച ചോദ്യങ്ങൾ ഇന്നും പ്രസക്തമാണെങ്കിലും, അദ്ദേഹം ജന്മനാട്ടിലും അമേരിക്കയിലും ഒരുപോലെ വിസ്മൃതനായി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ, 1969ൽ രാജ്യം പത്മഭൂഷൺ നൽകി എന്നതു മാത്രമാണു ജന്മനാട്ടിൽ അദ്ദേഹത്തിനു ലഭിച്ച ഏക ആദരം.

English Summary:

The Untold Story of Gobind Bihari Lal: An Indian Voice Shaping Global Science Journalism