മനസ്സു തുറന്നവരിൽ മാർപാപ്പയും; ഐൻസ്റ്റൈൻ്റെ കാര്യത്തിലും പ്രവചനം തെറ്റിയില്ല; പുലിസ്റ്റർ ലഭിച്ചിട്ടും ജന്മനാട് മറന്നു
Mail This Article
ശാസ്ത്രറിപ്പോർട്ടിങ്ങിന്റെ ആദ്യകാലഗുരുവും ഇരുപതാം നൂറ്റാണ്ടിലെ ലോകചരിത്രത്തെ നിർണയിച്ച മുൻനിര രാഷ്ട്രീയ- ശാസ്ത്ര- സാഹിത്യ പ്രതിഭകളിൽ മിക്കവരെയും ഇന്റർവ്യൂ ചെയ്ത ഒരേയൊരു ഇന്ത്യക്കാരനും മാത്രമായിരുന്നില്ല ലാൽ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനും ‘ഗദർ’ പാർട്ടിയുടെ നേതാവായിരുന്ന ലാലാ ഹർ ദയാലിന്റെ ഏറ്റവും അടുത്ത അനുയായിയും കൂടെയായിരുന്നു അദ്ദേഹം. ആഗോളരംഗത്ത് ഏറെ അംഗീകരിക്കപ്പെട്ട വൈവിധ്യമാർന്നതും ഊർജസ്വലവും അതിദീർഘവുമായ പത്രപ്രവർത്തനപാരമ്പര്യത്തിന്റെ ഉടമ. അമേരിക്കയിലെ ‘ഹേഴ്സ്റ്റ്’ എന്ന സുപ്രസിദ്ധ മാധ്യമസ്ഥാപനത്തിന്റെ സയൻസ് എഡിറ്റർ. ശാസ്ത്ര- മെഡിക്കൽ റിപ്പോർട്ടിങ്ങിൽ നൈതികതയും വസ്തുനിഷ്ഠതയും ജനകീയസ്വഭാവവും ഉറപ്പുവരുത്തുന്നതിലെ ആദ്യകാല മാതൃക. മാർപാപ്പയും ഗാന്ധിജിയും ഐൻസ്റ്റൈനും മാക്സ്പ്ലാങ്കും റൂഥർഫോർഡും നീൽസ് ബോറും എച്ച്.ജി.വെൽസും ഹക്സ്‌ലിയും റൂസ്‌വെൽറ്റും നെഹ്റുവും നേതാജിയും അടക്കമുള്ള വലിയനിര ആ മനുഷ്യനു മുന്നിൽ പലതവണ മനസ്സുതുറന്നവരാണ്. എന്നിട്ടും, അദ്ദേഹം മിക്കവർക്കും അപരിചിതനായി തുടരുന്നു. 1889 ഒക്ടോബർ ഒൻപതിനു ദില്ലിയിലാണ് ഗോബിന്ദ് ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ബിക്കാനിർ മഹാരാജാവിന്റെ ദിവാനായിരുന്നു. അടുത്ത ബന്ധുവും സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി അധ്യാപകനും ‘ഗദർ’ പാർട്ടി നേതാവുമായിരുന്ന ലാലാ ഹർ ദയാലുമായുള്ള ആത്മബന്ധമാണ് ലാലിനെ