ജനിക്കാൻ പോകുന്ന കുഞ്ഞിന് എത്ര ബുദ്ധി വേണം? നിറവും ഉയരവും വരെ തിരഞ്ഞെടുക്കാം! ഗർഭപാത്രമില്ലെങ്കിലും ഇനി പേടി വേണ്ട
പേറ്റുനോവ് അറിയാതെ, നിർമിത ഗർഭപാത്രത്തിലൂടെ ഒരു കുഞ്ഞ്. സയൻസ് ഫിക്‌ഷനല്ല; ഫിക്‌ഷനെ വെല്ലുകയാണ് ഗവേഷണം. അമ്മയുടെ ശരീരത്തിനു പുറത്തു കുട്ടിക്കു വളരാനിടം തേടുകയാണു ഗവേഷകർ. നിർമിത ഗർഭപാത്രം (നിഗയെന്നു ചുരുക്കാം) യാഥാർഥ്യമായാൽ നവജാതശിശു പരിചരണത്തിൽ വിപ്ലവമാകും അത്. ഗർഭപാത്രത്തിന്റെ ഗുണങ്ങളുള്ള ഹൈടെക് ജൈവസഞ്ചിയാണ് (Biobag) ഗവേഷകരുടെ സങ്കൽപത്തിലെ നിഗ. നിയന്ത്രിത അളവിൽ ഓക്സിജനും പോഷകങ്ങളും ഊഷ്മാവും അതിലുണ്ടാകും. ബീജത്തിനാവശ്യമായ അമ്നിയോട്ടിക് ദ്രവവും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനവും വേണം. ഗവേഷണത്തിന്റെ ഭാഗമായി മുന്നൂറിലധികം ആട്ടിൻകുട്ടികൾ വിജയകരമായി 3-4 ആഴ്ച നിഗയിൽ വളർന്നു.

35 ആഴ്ചത്തെ ഗർഭവാസം പൂർത്തിയാക്കാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ (Premature Babies) സംരക്ഷിക്കാനും ഗർഭാവസ്ഥയിൽ അമ്മയ്ക്കു ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളെ പുറത്തെടുത്തു സംരക്ഷിക്കാനും സാങ്കേതികസംവിധാനം അന്വേഷിക്കുകയാണു വൈദ്യശാസ്ത്രം. അതു മാത്രമല്ല നിഗ തുറക്കുന്ന സാധ്യതകൾ. ശാരീരികപ്രശ്നങ്ങളാൽ ഗർഭധാരണവും പ്രസവവും സാധ്യമല്ലാത്ത സ്ത്രീകൾക്കും ഇത് ഉപകാരപ്രദമാകും. വൈദ്യശാസ്ത്രത്തിനു ഭ്രൂണവളർച്ച തൽസമയം പഠിക്കാനും ജനിതക വൈകല്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനും സാധിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു വർഷത്തിൽ ഒന്നരക്കോടി കുഞ്ഞുങ്ങൾ ഗർഭവാസം പൂർത്തിയാക്കാതെ ജനിക്കുന്നുണ്ട്. അതിൽ 10 ലക്ഷം പേർ മരിക്കുന്നു. മാത്രമല്ല, പ്രസവസംബന്ധമായ പ്രശ്നങ്ങളാൽ വർഷം മൂന്നു ലക്ഷത്തോളം അമ്മമാരും മരിക്കുന്നു.
കൃത്രിമ ഗർഭപാത്രം സൃഷ്ടിക്കാനുള്ള ഗവേഷണത്തിൽ വലിയ കാൽവയ്പുണ്ടായത് 1958ൽ ആണ്. തുടർന്ന് യുഎസിലും ഓസ്ട്രേലിയയിലും ജപ്പാനിലും കൊണ്ടുപിടിച്ച ഗവേഷണം നടന്നു. നിഗയെക്കുറിച്ചു വിവരിച്ചും അതിനെ വാഴ്ത്തിയും 2022 ഡിസംബർ 9ന് എക്ടോലൈഫ് (ECTOLIFE) എന്ന പേരിൽ ജർമൻ സിനിമാ നിർമാതാവും ജൈവ സാങ്കേതികവിദഗ്ധനുമായ ഹാഷിം അൽ ഗായ്‌ലി സമൂഹമാധ്യമത്തിൽ ചെറിയ വിഡിയോ അവതരിപ്പിച്ചു. ഇപ്പോൾ എഴുപത്തഞ്ചിലധികം പരീക്ഷണശാലകളിലായി മുപ്പതിനായിരത്തിലേറെ നിർമിത ഗർഭപാത്രങ്ങൾ നിരീക്ഷണഘട്ടത്തിലാണ്. ഭാവിയിൽ സാക്ഷാൽ പ്രസവം നിഗയ്ക്കു വഴിമാറുമെന്നാണു ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടൽ. സ്ത്രീയുടെ അണ്ഡം അനുയോജ്യമായ ദ്രാവകത്തിൽ സൂക്ഷിച്ച്, ഗർഭം ധരിപ്പിച്ച് ഒൻപതു മാസം വിജയകരമായി വളർത്താമെന്നാണു പ്രതീക്ഷ. സ്ത്രീയുടെ ആർത്തവചക്രം ആരംഭിക്കുന്നതു മുതൽ പ്രത്യുൽപാദനക്ഷമതയുള്ള ഏതു പ്രായത്തിലും അണ്ഡം ശേഖരിക്കാം.
സ്ത്രീവാദിയായ ഷുലാമിത്ത് ഫയർസ്‌റ്റോൺ 1970ൽ ഡയലക്ടിക് ഓഫ് സെക്സ് (Dialectic Of Sex) എന്ന കൃതിയിൽ സ്ത്രീകൾക്കു പരിപൂർണ തുല്യത കൈവരണമെങ്കിൽ അവരെ പ്രത്യുൽപാദനപ്രക്രിയയുടെ പ്രാരബ്ധത്തിൽനിന്നു മോചിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. പ്രസവം പ്രാകൃതവും മൃഗീയവുമാണെന്ന് അവർ വാദിച്ചു. മറ്റൊരു സ്ത്രീപക്ഷവാദിയായ റോബിൻ റൗലൻഡ് സാങ്കേതികവിദ്യ സ്ത്രീകൾക്കു സ്വയംനിർണയാവകാശം നൽകുന്നുണ്ടെങ്കിലും പുരുഷ മേധാവിത്വമുള്ള സംവിധാനം അതിനെ ചൂഷണത്തിന്റെ ഉപകരണമാക്കുമെന്നു ഭയപ്പെട്ടു. ഹാഷിം അൽ ഗായ്‌ലി രൂപം കൊടുത്ത എക്ടോലൈഫ് കമ്പനിയുടെ പരസ്യത്തിലെ അവകാശവാദം ശ്രദ്ധിക്കാം.
പ്രസവവേദന, അകാല പ്രസവം, സി സെക്‌ഷൻ എന്നിവ ഇല്ലാതാക്കുന്ന ഉപകരണമാണത്രേ അവരുടെ ലക്ഷ്യം. കുട്ടിയുടെ കണ്ണിന്റെയും മുടിയുടെയും നിറം, ഉയരം, ശരീരബലം ബുദ്ധിശക്തി എന്നിവ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. നിർമിതബുദ്ധി ഉപയോഗിച്ചുള്ള സംവിധാനമാകയാൽ ശരീരവികാസവും ജനിതകവൈകല്യ സാധ്യതയും മുൻകൂട്ടി അറിയാം. അർബുദബാധയെത്തുടർന്നു ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകൾക്കും തങ്ങളുടെ ഉപകരണം അനുഗ്രഹമായിരിക്കും എന്നാണ് കമ്പനിയുടെ വിശ്വാസം. ജീവിതശൈലി, ഭക്ഷണരീതി, ഉറക്കക്കുറവ്, പുകവലി, മദ്യപാനം, അന്തരീക്ഷ മലിനീകരണം തുടങ്ങിയവ കാരണം ഇനിയുള്ളകാലം വന്ധ്യത കൂടുമെന്നും നിർമിത ഗർഭപാത്രത്തിന് ആവശ്യക്കാരുണ്ടാകുമെന്നും കമ്പനി കരുതുന്നു.
പരീക്ഷണഘട്ടത്തിൽ മാത്രമുള്ള വൈദ്യശാസ്ത്ര സംവിധാനമാണ് നിഗ. മൂപ്പെത്താതെ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മയുടെ ഗർഭപാത്രത്തിനു സമാനമായ ഒരു രക്ഷാകവചം. കുഞ്ഞ് ജൈവസഞ്ചിയിലെ ദ്രാവകത്തിൽ പൊങ്ങിക്കിടക്കും. ഏതാനും ആഴ്ചകളോളം അതിൽ വച്ച്, അപായഘട്ടങ്ങൾ കടന്നശേഷം കുഞ്ഞിനെ പുറത്തെടുക്കാം. അപ്പോഴും മുഖ്യപ്രശ്നമാകാനിടയുള്ളത്, അവികസിതമായ ശ്വാസകോശമാണ്. നിഗയിൽ വായുവിനു പകരം അമ്നിയോട്ടിക് ദ്രവം നിറച്ചിരിക്കും. അമ്മയുടെ വയറ്റിലെന്നപോലെ പൊക്കിൾക്കൊടിയിലൂടെ കുഞ്ഞിന്റെ രക്തത്തിലേക്കു ഓക്സിജൻ കൃത്രിമ ശ്വാസകോശം വഴി കൊടുക്കുന്നു. മനുഷ്യരിലും ഉപയോഗിക്കാവുന്ന ഇതിന്റെ പേര് EXTEND (Extrauterine Environment for Newborn Development) എന്നാണ്.
ഫിലഡൽഫിയയിലെ കുട്ടികൾക്കുള്ള ആശുപത്രിയിൽ ഡോ. അലൻ ഫ്ലാക്കും മാർക്സ് ഡാവിയും ചേർന്നു തയാറാക്കിയ ഈ സജ്ജീകരണം വിതര ബയോമെഡിക്കൽസാണ് വികസിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഓസ്‌ട്രേലിയയിലും ജപ്പാനിലും കാനഡയിലും യൂറോപ്പിലും നടക്കുന്നുണ്ട്. മനുഷ്യക്കുഞ്ഞുങ്ങളിൽ 22/ 23 ആഴ്ച മൂപ്പിൽ പിറന്നവരിലാണ് EXTEND ഉപയോഗിച്ചത്. 22 ആഴ്ച മാത്രം മൂപ്പെത്തി പിറന്ന കുഞ്ഞിന്റെ തൂക്കം 450 ഗ്രാമിൽ കുറവായിരിക്കും. 2015-2018 കാലത്തു നടത്തിയ പരീക്ഷണത്തിൽ, 22 ആഴ്ചയായ കുഞ്ഞുങ്ങളിൽ 30% രക്ഷപ്പെട്ടു, ഒരാഴ്ച കൂടുതൽ മൂപ്പുള്ള കുട്ടികളിൽ അതിൽ 56% ആയി. രക്ഷപ്പെട്ടവരിൽ കൂടുതലും പെൺകുഞ്ഞുങ്ങളും തൂക്കം കൂടുതലുള്ളവരും ആയിരുന്നു.