ഏതാനും വർഷം മുൻപു വരെ ‘ഗ്ലാമർ ജോബ്’ എന്ന നിലയിൽ ആകർഷകമായിരുന്ന ബാങ്ക് ജോലിയോട് ഇപ്പോൾ ജീവനക്കാർക്കു വിരക്തി തോന്നിത്തുടങ്ങിയോ? തൊഴിൽ സാഹചര്യങ്ങൾ അനുകൂലമല്ലാതായതോടെ അതും സംഭവിക്കുകയാണ്. മടുത്തും വെറുത്തും പടിയിറങ്ങിപ്പോരുന്നവർ ഏറെ. ആത്മഹത്യയിൽ അഭയം തേടിയവർപോലുമുണ്ട്. ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ ഉയർന്ന തോതിലാണെന്നതു ബാങ്കിങ് വ്യവസായത്തിനു കനത്ത വെല്ലുവിളിയായി മാറുകയാണ്. ജോലി ഉപേക്ഷിച്ചുപോകുന്നതിൽനിന്നു ജീവനക്കാരെ പിന്തിരിപ്പിക്കാൻ ചില ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ പേരിനു മാത്രം. അവയാകട്ടെ വേണ്ടത്ര ഫലപ്രദമാകുന്നുമില്ല. അതേസമയം, ‘വേണ്ടാത്തവർ പോകട്ടെ’ എന്ന നിലപാടിലാണു മറ്റു ബാങ്കുകൾ. കൊഴിഞ്ഞുപോക്കു കൂടുതലും സ്വകാര്യ മേഖലയിലെ ബാങ്കുകളിലാണ്. 40% വരെയാണു കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. മുന്‍പ് നിരക്ക് 51 ശതമാനത്തിലേക്കു വരെ ഉയർന്നിരുന്നു. എന്നാൽ കൊഴിഞ്ഞുപോകുന്നവർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും വർഷം മുൻപു വരെ ‘ഗ്ലാമർ ജോബ്’ എന്ന നിലയിൽ ആകർഷകമായിരുന്ന ബാങ്ക് ജോലിയോട് ഇപ്പോൾ ജീവനക്കാർക്കു വിരക്തി തോന്നിത്തുടങ്ങിയോ? തൊഴിൽ സാഹചര്യങ്ങൾ അനുകൂലമല്ലാതായതോടെ അതും സംഭവിക്കുകയാണ്. മടുത്തും വെറുത്തും പടിയിറങ്ങിപ്പോരുന്നവർ ഏറെ. ആത്മഹത്യയിൽ അഭയം തേടിയവർപോലുമുണ്ട്. ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ  ഉയർന്ന തോതിലാണെന്നതു ബാങ്കിങ് വ്യവസായത്തിനു കനത്ത വെല്ലുവിളിയായി മാറുകയാണ്. ജോലി ഉപേക്ഷിച്ചുപോകുന്നതിൽനിന്നു ജീവനക്കാരെ പിന്തിരിപ്പിക്കാൻ ചില ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ പേരിനു മാത്രം. അവയാകട്ടെ വേണ്ടത്ര ഫലപ്രദമാകുന്നുമില്ല. 

അതേസമയം, ‘വേണ്ടാത്തവർ പോകട്ടെ’ എന്ന നിലപാടിലാണു മറ്റു ബാങ്കുകൾ. കൊഴിഞ്ഞുപോക്കു കൂടുതലും സ്വകാര്യ മേഖലയിലെ ബാങ്കുകളിലാണ്. 40% വരെയാണു കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. മുന്‍പ് നിരക്ക് 51 ശതമാനത്തിലേക്കു വരെ ഉയർന്നിരുന്നു. എന്നാൽ കൊഴിഞ്ഞുപോകുന്നവർക്കു മറ്റൊരു ജോലി കണ്ടെത്തുക പ്രയാസമായതിനാലാണു നിരക്ക് 40 ശതമാനത്തിലേക്കു താഴ്ന്നിരിക്കുന്നത്. 40 ശതമാനമെന്നതു മറ്റ് ഏതു വ്യവസായത്തിലെ ജോലി ഉപേക്ഷിക്കൽ നിരക്കിനേക്കാളും വളരെ കൂടുതലാണ്.  കൊഴിഞ്ഞുപോക്കിന്റെ ഭീമമായ നിരക്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പല തവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിരക്ക് 51% വരെ ഉയർന്നപ്പോൾ ബാങ്കുകൾ ജാഗ്രത പാലിക്കണമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് നിർദേശിച്ചിരുന്നു. ഏതാനും ദിവസം മുൻപ് സ്വകാര്യ ബാങ്കുകളിലെ ഡയറക്‌ടർമാരുടെ സമ്മേളനത്തിൽ ആർബിഐ ഡപ്യൂട്ടി ഗവർണർ ജെ. സ്വാമിനാഥനും കൊഴിഞ്ഞുപോക്കിന്റെ അപകടത്തെപ്പറ്റി ബാങ്കുകളെ ഓർമിപ്പിച്ചിരുന്നു.

കിട്ടാക്കടം, വരുമാനത്തിലെ ഇടിവ്, നിക്ഷേപ സമാഹരണത്തിനുള്ള ബുദ്ധിമുട്ടുകൾ, വായ്പ വളർച്ചയിലെ മുരടിപ്പ്, കടുത്ത മത്സരം തുടങ്ങി പ്രതിസന്ധിയെ അതിജീവിക്കാൻ ബാങ്കുകൾ നേരിടുന്ന കാരണങ്ങൾ പലതാണ്. അതിനിടയിൽ തൊഴിൽ സാഹചര്യങ്ങൾ അനാകർഷകമായി മാറിയിരിക്കുന്നതു പ്രതിസന്ധി മൂർച്ഛിക്കാനാണ് ഇടയാക്കുക. 

ബാങ്കിങ് സമരത്തെത്തുടർന്ന് വിജനമായ ഓഫിസുകളിലൊന്ന്. ന്യൂഡൽഹിയിൽനിന്നുള്ള 2021ലെ കാഴ്ച (Photo by Prakash SINGH / AFP)
ADVERTISEMENT

∙ ഗ്ലാമർ എന്തുകൊണ്ടു നഷ്ടമായി?

ബാങ്കിങ്ങുമായി ഒരു ബന്ധവുമില്ലാത്ത ജോലികൾ മുതൽ കാലോചിതമായി വേതന പരിഷ്കരണമുണ്ടാകാത്തതുവരെയുള്ള പ്രശ്‌നങ്ങളാണു ബാങ്ക് ജോലിയുടെ ഗ്ലാമർ നഷ്ടപ്പെടുത്തുന്നത്. ബാങ്കിങ് മേഖലയിലെ ജോലിയുടെ പരമ്പരാഗത സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ കുറച്ചൊന്നുമല്ല. ബാങ്കിങ്ങുമായി ഒരു ബന്ധവുമില്ലാത്ത ജോലികളാണു ജീവനക്കാരുടെ ചുമലിൽ കെട്ടിവയ്ക്കുന്നത്. സ്വർണനാണയം മുതൽ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെയും ഇൻഷുറൻസ് പോളിസികളുടെയും വരെ വിൽപന,  കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട ജോലികൾ, ആധാർ എൻറോൾമെന്റ് അപ്ഡേറ്റിങ്, നിക്ഷേപ സമാഹരണം, ഭവന വായ്പ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വിൽപന, കസ്റ്റമർ റിലേഷൻഷിപ്പിനു വേണ്ടിയുള്ള ഫോൺ കോളുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ജോലികൾകൊണ്ടു വീർപ്പുമുട്ടുന്നതിനിടയിൽ പരമ്പരാഗത ജോലികൾ മുടക്കമില്ലാതെ നിർവഹിക്കുകയും വേണം. ചെലവു ചുരുക്കലിന് ഊന്നൽ നൽകുന്ന മാനേജ്മെന്റുകൾ ജീവനക്കാരുടെ ജോലിഭാരത്തിലെ വർധനയ്ക്ക് ആനുപാതികമായി നിയമനങ്ങൾ നടത്താൻ തയാറുമല്ല.

∙ തട്ടിപ്പുകാരുടെ കൂട്ടെന്ന പരിഹാസവും

കിട്ടാക്കടം പിരിച്ചെടുക്കാനുള്ള ബാങ്കുകളുടെ തീവ്രശ്രമത്തിൽ ദുരിതമനുഭവിക്കുന്നതു ജീവനക്കാരാണ്. സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ലെങ്കിലും വായ്പയുടെ തിരിച്ചടവു മുടക്കുന്ന വിരുതന്മാരെ നേരിടേണ്ടിവരുമ്പോൾ ജീവനക്കാരുടെ അഭിമാനം പോലും ചോദ്യം ചെയ്യപ്പെടാറുണ്ട്. ‘നീരവ് മോദിക്കും വിജയ് മല്യയ്ക്കും കൊടുത്ത കടമൊക്കെ തിരിച്ചുപിടിച്ചിട്ടുപോരേ തങ്ങളെ നിർബന്ധിക്കുന്നതെന്നു’പോലുമുള്ള പരിഹാസം ജീവനക്കാർക്കു നേരിടേണ്ടിവരുന്നതു സാധാരണമാണ്. ബാങ്ക് ജീവനക്കാർ തട്ടിപ്പിനു കൂട്ടുനിൽക്കുന്നവരാണെന്ന സാമാന്യവൽകരണമാണല്ലോ ഈ പരിഹാസത്തിൽ ഒളിഞ്ഞിരിക്കുന്നത്.

വിജയ് മല്യയേയും നീരവ് മോദിയേയും കാർട്ടൂൺ രൂപത്തിൽ പരിഹസിക്കുന്ന ചുമർചിത്രത്തിനു സമീപത്തുകൂടി പോകുന്നയാൾ (Photo by Dibyangshu SARKAR / AFP)
ADVERTISEMENT

∙ റോബട്ടിക്സും മറ്റും വന്നിട്ടും

മുൻപൊക്കെ അഞ്ചു മണിക്കുതന്നെയോ അതല്ലെങ്കിൽ ആറു മണിക്കെങ്കിലുമോ ജോലി അവസാനിപ്പിച്ചു താമസസ്ഥലത്തേക്കു മടങ്ങാൻ ജീവനക്കാർക്കു സാധ്യമായിരുന്നു. എന്നാൽ സ്ഥിതി ആകെ മാറിയിരിക്കുന്നു. റോബട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബ്ളോക് ചെയിൻ സാങ്കേതിക വിദ്യയുമൊക്കെ ബാങ്കിങ് രംഗത്തേക്കു കടന്നുവന്നെങ്കിലും ജോലിഭാരത്തിന് ഒരു കുറവുമില്ലാത്ത അവസ്ഥ. നോട്ട് റദ്ദാക്കലിനെ തുടർന്ന് ആഴ്ചകളോളം ജീവനക്കാർക്ക് ഇരട്ടിയിലേറെ സമയം ജോലി ചെയ്യേണ്ടിവന്നു. ഈ ദിവസങ്ങളിലൊന്നും അധിക വേതനം നൽകിയതുമില്ല. ജൻ ധൻ, മുദ്ര, അടൽ പെൻഷൻ യോജന തുടങ്ങി പല ഏർപ്പാടുകൾക്കായി ജീവനക്കാർക്ക് അധിക ജോലി ചെയ്യേണ്ടിവന്നപ്പോഴും അധികൃതർക്കു മനസ്സലിവുണ്ടായില്ല.

∙ കാലാനുസൃതമല്ലാത്ത വേതന പരിഷ്കാരം

കാലാനുസൃതവും ജീവിതച്ചെലവിന് ആനുപാതികവുമായ തോതിൽ വേതന വർധന എന്നതു ജീവനക്കാർക്കു സ്വപ്നം കാണാനേ കഴിയൂ. എപ്പോഴൊക്കെ വേതന വർധന കരാറിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോ അപ്പോഴൊന്നും അതു പുതുക്കിയിട്ടില്ല. വർഷങ്ങൾക്കു ശേഷം മാത്രമാണു പുതിയ കരാറുണ്ടാകുന്നത്. അപ്പോഴാകട്ടെ വർധന പത്തോ പതിനഞ്ചോ ശതമാനത്തിലൊതുങ്ങുകയും ചെയ്യും. അപ്പോഴേക്കും ജീവിതച്ചെലവ് ഇരട്ടിയോളം വർധിച്ചിരിക്കുമെന്നതാണു യാഥാർഥ്യം. 

ദേശീയ ബാങ്കിങ് സമരത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിൽനിന്ന് (File Photo by DIBYANGSHU SARKAR / AFP)
ADVERTISEMENT

∙ ‘ഫൈവ് ഡേ വീക്ക്’ മോഹം മാത്രം

വേതന പരിഷ്കരണത്തിലെ അവഗണന അവിടെ നിൽക്കട്ടെ. ജോലിഭാരത്തിന് ആശ്വാസമെന്ന നിലയിൽ പ്രവൃത്തിദിവസങ്ങളുടെ എണ്ണം ആഴ്ചയിൽ അഞ്ചായി പരിമിതപ്പെടുത്തണമെന്നു ജീവനക്കാർ വളരെക്കാലമായി ആവശ്യപ്പെടുന്നതാണെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. ധനസേവന മേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് ‘അഞ്ചു ദിവസ ആഴ്ച’യാണുള്ളത്. അതേസമയം, ‘ബാങ്കുകളുടെ ബാങ്ക്’ എന്നറിയപ്പെടുന്ന ആർബിഐയിൽ പോലും ജീവനക്കാർക്കു ‘ഫൈവ് ഡേ വീക്ക്’ ആണ്. പ്രവൃത്തിദിവസങ്ങളുടെ എണ്ണം ആഴ്ചയിൽ അഞ്ചെന്നു പരിമിതപ്പെടുത്തണമെന്ന നിർദേശത്തോട് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) യോജിപ്പു പ്രകടിപ്പിച്ചിട്ടും കേന്ദ്ര ധന മന്ത്രാലയം തീരുമാനം നീട്ടിക്കൊണ്ടുപോകുകയാണ്. ബാങ്കുകളിൽനിന്നു ജീവനക്കാർ വൻതോതിൽ കൊഴിഞ്ഞുപോകുന്നതിന് ഇതിലേറെ എന്തു കാരണങ്ങൾ വേണം? തൊഴിൽ സംബന്ധമായ മാനസിക സമ്മർദം സഹിച്ച് എത്ര നാൾ ജോലിയിൽ തുടരാനാകും?

ഹൈദരാബാദിൽ നടന്ന ഡിജിറ്റൽ മേളയിൽ ബാങ്കിങ് സേവനങ്ങൾ പരിചയപ്പെടുത്തുന്ന കൗണ്ടറുകളിലൊന്നിലെ കാഴ്ച (Photo by Noah SEELAM / AFP)

∙ മാനസിക സമ്മർദം കൂടുതലും ബാങ്ക് ജീവനക്കാരിൽ

ജീവനക്കാരിൽ 60 ശതമാനത്തിലേറെയും തൊഴിൽ സംബന്ധമായ മാനസിക സമ്മർദം അനുഭവിക്കുന്നവരാണെന്നു വിവിധ പഠനങ്ങൾ നേരത്തേതന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെങ്ങുമായി ആത്മഹത്യ ചെയ്ത ജീവനക്കാരുടെ എണ്ണം നൂറോളമാണത്രേ. നിരന്തരമായ പിരിമുറുക്കം മൂലം മനോരോഗികളോ മാറാരോഗികളോ ആയിത്തീരുന്നവർ അപൂർവമല്ലെന്നും പഠനങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ മാനസിക സമ്മർദം അനുഭവിക്കുന്ന ജീവനക്കാരുള്ള 10 വ്യവസായ മേഖലകളിലൊന്ന് ബാങ്കിങ്ങാണെന്ന് അസോഷ്യേറ്റഡ് ചേംബർ ഓഫ് കൊമേഴ്സ് (അസോച്ചം) ഏതാനും വർഷം മുൻപുതന്നെ കണ്ടെത്തിയിരുന്നു. 

2000 രൂപ നോട്ട് പിൻവലിക്കാനുള്ള സമയം അനുവദിച്ച നാളുകളിൽ അമൃത്‌സറിലെ ബാങ്കുകളിലൊന്നിലെ കാഴ്ച (Photo by Narinder NANU / AFP)

കൊഴിഞ്ഞുപോക്കിന്റെ കണക്കിനെ വെറും സ്ഥിതിവിവരക്കണക്കായി മാത്രം കാണരുതെന്ന് ആർബിഐ ഡപ്യൂട്ടി ഗവർണർ ജെ. സ്വാമിനാഥൻ ബാങ്ക് ഡയറക്ടർമാരെ ഓർമിപ്പിച്ചത് അവസരോചിതമായാണ്. സമർഥരും കഴിവുറ്റവരുമായ ജീവനക്കാരെ ബാങ്കുകൾക്കു നഷ്ടപ്പെടുമ്പോൾ ഏതാനും ജീവനക്കാർ മാത്രമല്ല നഷ്ടമാകുന്നത്. പരിചയസമ്പത്ത്, ഇടപാടുകാരുമായുള്ള അടുപ്പം, പ്രവർത്തനത്തിലെ തുടർച്ച എന്നിവ കൂടി നഷ്ടമാകുന്നുണ്ടെന്നു സ്വാമിനാഥൻ വ്യക്തമാക്കി. അതിനാൽ കൊഴിഞ്ഞുപോക്കു നിയന്ത്രണത്തെ ബാങ്കിലെ ഹ്യൂമൻ റിസോഴ്സസ് (എച്ച്ആർ) വിഭാഗത്തിന്റെ ദൗത്യമായി മാത്രമല്ല കാണേണ്ടതെന്നും തന്ത്രപരമായ അനിവാര്യതയായി കാണണമെന്നുമാണ് അദ്ദേഹം നിർദേശിച്ചത്. കരിയർ ഡവലപ്മെന്റ്, മെന്റർഷിപ് പ്രോഗ്രാമുകൾ, ചേർത്തുനിർത്തുന്ന തൊഴിൽ സംസ്കാരം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നടപടികൾ വേണമെന്ന അദ്ദേഹത്തിന്റെ നിർദേശവും വിലപ്പെട്ടതാണ്.

English Summary:

Stress, Suicide, and Stagnant Wages: The Plight of the Indian Bank Employees