കരാറുകാർക്ക് ശമ്പളമില്ല, ജോലിമാത്രം; 4 വര്ഷത്തിനിടെ വർധിച്ചത് വെറും 30 രൂപ; ഹോം ഗാർഡുമാരുടെ ആ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞു, ‘പരിഗണനയിലില്ല’
ഞങ്ങൾ കണ്ടുമുട്ടിയ, പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്തൊരാൾ പറഞ്ഞത് ഇങ്ങനെ: ‘ജോലി ഉപേക്ഷിച്ചു പോകണമെന്ന് എല്ലാ മാസവും ചിന്തിക്കും. ശമ്പളം എന്നെങ്കിലും കിട്ടും, സാഹചര്യം മെച്ചപ്പെടും എന്നു കരുതി വീണ്ടും തുടരും. അങ്ങനെ വർഷങ്ങൾ നീണ്ടപ്പോൾ ഇതു ശീലമായി. ശമ്പളം വൈകിയാലും, എണ്ണിപ്പെറുക്കി കിട്ടുന്നത് ഒന്നിനും തികഞ്ഞില്ലെങ്കിലും, ജോലി ദുരിതം നിറഞ്ഞതാണെങ്കിലും ഞങ്ങൾക്കിതു വിട്ടുപോകാനാകില്ല...’’ കേരളത്തിൽ കരാർ തൊഴിലാളികളായി സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ കീഴിൽ തുടരുന്ന മിക്കവരുടെയും ജീവിതം ഇങ്ങനെയൊക്കെയാണ്. ഉറപ്പില്ലാത്ത ജോലി, കിട്ടാക്കനിയായ ശമ്പളം, കരാർ തൊഴിലാളിയെന്ന വിളിപ്പേര്.. എല്ലാറ്റിനോടും മല്ലിട്ടുള്ള ജീവിതപ്പോര്... 2023, മേയ് 10. പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട ദിവസം. അന്നു തലയിലും കഴുത്തിലുമായി ഏഴു തവണ കുത്തേറ്റിട്ടും പിന്മാറാതെ അക്രമിയെ നേരിട്ട ഒരാളുണ്ടായിരുന്നു. വൈ.അലക്സ്കുട്ടി (57). കത്രികകൊണ്ടുള്ള ആക്രമണത്തിൽ അലക്സ്കുട്ടിയുടെ കഴുത്തിന്റെ പിൻഭാഗത്താണു കുത്തുകളേറ്റത്. ഒരെണ്ണം തലയോട്ടി തുളച്ചുകയറി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ആണ് അലക്സ്കുട്ടി. ഗുരുതരമായ മുറിവുകളേറ്റ അലക്സ്കുട്ടി 84 ദിവസം ചികിത്സയിലായിരുന്നു. ഒടുവിൽ

ഞങ്ങൾ കണ്ടുമുട്ടിയ, പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്തൊരാൾ പറഞ്ഞത് ഇങ്ങനെ: ‘ജോലി ഉപേക്ഷിച്ചു പോകണമെന്ന് എല്ലാ മാസവും ചിന്തിക്കും. ശമ്പളം എന്നെങ്കിലും കിട്ടും, സാഹചര്യം മെച്ചപ്പെടും എന്നു കരുതി വീണ്ടും തുടരും. അങ്ങനെ വർഷങ്ങൾ നീണ്ടപ്പോൾ ഇതു ശീലമായി. ശമ്പളം വൈകിയാലും, എണ്ണിപ്പെറുക്കി കിട്ടുന്നത് ഒന്നിനും തികഞ്ഞില്ലെങ്കിലും, ജോലി ദുരിതം നിറഞ്ഞതാണെങ്കിലും ഞങ്ങൾക്കിതു വിട്ടുപോകാനാകില്ല...’’ കേരളത്തിൽ കരാർ തൊഴിലാളികളായി സർക്കാരിന്റെയോ സർക്കാർ ഏജൻസികളുടെയോ കീഴിൽ തുടരുന്ന മിക്കവരുടെയും ജീവിതം ഇങ്ങനെയൊക്കെയാണ്. ഉറപ്പില്ലാത്ത ജോലി, കിട്ടാക്കനിയായ ശമ്പളം, കരാർ തൊഴിലാളിയെന്ന വിളിപ്പേര്.. എല്ലാറ്റിനോടും മല്ലിട്ടുള്ള ജീവിതപ്പോര്...
∙ ജീവിതം, ജോലി.. ഒരു കത്രികക്കുത്ത്
2023, മേയ് 10. പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട ദിവസം. അന്നു തലയിലും കഴുത്തിലുമായി ഏഴു തവണ കുത്തേറ്റിട്ടും പിന്മാറാതെ അക്രമിയെ നേരിട്ട ഒരാളുണ്ടായിരുന്നു. വൈ.അലക്സ്കുട്ടി (57). കത്രികകൊണ്ടുള്ള ആക്രമണത്തിൽ അലക്സ്കുട്ടിയുടെ കഴുത്തിന്റെ പിൻഭാഗത്താണു കുത്തുകളേറ്റത്. ഒരെണ്ണം തലയോട്ടി തുളച്ചുകയറി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ആണ് അലക്സ്കുട്ടി. ഗുരുതരമായ മുറിവുകളേറ്റ അലക്സ്കുട്ടി 84 ദിവസം ചികിത്സയിലായിരുന്നു. ഒടുവിൽ, തിരികെ പൊലീസ് സേനയിലേക്ക്. മേലുദ്യോഗസ്ഥരുടെ കാരുണ്യം കാരണം ഇപ്പോൾ അധികം ആയാസമില്ലാത്ത ഡ്യൂട്ടിയാണ് അലക്സ്കുട്ടിക്കു നൽകുന്നത്.
ചികിൽസയ്ക്കായുള്ള ചെലവ് പൊലീസുകാർ നൽകി. പൊലീസ് അസോസിയേഷനും സഹായിച്ചു. പക്ഷേ, മരുന്നുകൾ ഇനി ജീവിതകാലം മുഴുവൻ കഴിക്കണം. അതിനായി മാസം ചെലവ് 2,000 രൂപ. ആ തുന്നൽപാടുകളുമായി ഇപ്പോഴും ജോലി തുടരുന്നു. അദ്ദേഹത്തിന്റെ ഇനിഷ്യൽ പോലെ ‘വൈ’ എന്നു ചോദിച്ചാൽ ജീവിക്കാൻ വേറെ മാർഗമില്ല എന്നുതന്നെ ഉത്തരം. ഗതാഗതം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമൊക്കെ പൊലീസിനെ സഹായിക്കാൻ രൂപീകരിച്ച സേനയാണു ഹോം ഗാർഡ്. എന്നാൽ, അക്രമികളെയും സമരക്കാരെയും നേരിടൽ, സുരക്ഷയൊരുക്കൽ, പട്രോളിങ്, രാത്രി ഡ്യൂട്ടി തുടങ്ങി ഹോം ഗാർഡുമാർ ചെയ്യാത്ത പണിയില്ല.
പക്ഷേ, ശമ്പളമോ? സംസ്ഥാനത്തെ മൂവായിരത്തോളം ഹോം ഗാർഡുമാർ ഇപ്പോഴും വാങ്ങുന്ന ദിവസവേതനം 780 രൂപ. 4 വർഷത്തിനിടെ സർക്കാർ ‘വൻ വർധന’ വരുത്തി: 30 രൂപ !. കോൺസ്റ്റബിൾമാരുടെ അടിസ്ഥാനശമ്പളം ഹോം ഗാർഡുമാർക്കു പ്രതിമാസ വേതനമായി നൽകണമെന്ന 2015ലെ സുപ്രീം കോടതി വിധിയും സർക്കാർ നടപ്പാക്കാൻ തയാറായിട്ടില്ല. പൊരിവെയിലിലും പെരുമഴയത്തും ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ഹോം ഗാർഡുമാർക്കു ദാഹമകറ്റാനും ഭക്ഷണത്തിനുമായിത്തന്നെ ശമ്പളത്തിന്റെ പകുതിയോളം ചെലവാകും. ബാക്കിയുള്ളതുകൊണ്ടുവേണം കുടുംബം പുലർത്താൻ.
∙ ശമ്പളം മെലിഞ്ഞു, മൂന്നിലൊന്നായി
പുലർച്ചെ നാലിനു റോഡരികിലെ ചുമരിൽ ചിത്രരചന നടത്തുകയാണു രാജേഷ് പുൽപറമ്പിൽ. കോഴിക്കോട് കോവൂർ സ്വദേശിയായ അദ്ദേഹം സമഗ്ര ശിക്ഷ കേരളയുടെ(എസ്എസ്കെ) ഭാഗമായി നിയമിക്കപ്പെട്ട അധ്യാപകനാണ്.! ആഴ്ചയിൽ മൂന്നു ദിവസം അധ്യാപകജോലി. പക്ഷേ, ജീവിക്കാൻ അതൊന്നുമാകില്ല. പകലും രാത്രിയും ബാനർ എഴുത്ത്, പെയ്ന്റിങ്, ചിത്രകല ജോലികൾ തുടങ്ങിയവ ചെയ്താണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി നിയമിക്കപ്പെട്ട സ്പെഷലിസ്റ്റ് അധ്യാപകരിൽ പലരുടെയും ജീവിതം ഇങ്ങനെയാണ്. ഓട്ടോ ഓടിക്കുന്നവർ, ബാനർ എഴുതാൻ പോകുന്നവർ, വീട്ടുകാരറിയാതെ ദൂരസ്ഥലത്തു നിർമാണജോലിക്കു പോകുന്നവർ...
ശമ്പളം കൂടുന്നതിനു പകരം കുറഞ്ഞുകുറഞ്ഞുവരുന്ന അപൂർവ ജോലിയാണ് സമഗ്രശിക്ഷ അധ്യാപകരുടേത്. 29000 രൂപയ്ക്കു ജോലിക്കു കയറിയ ഇവരുടെ ശമ്പളം പലപ്പോഴായി വെട്ടിക്കുറച്ച് 11000 രൂപയാക്കി. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതാണു കാരണം. ഇതുതന്നെ പലപ്പോഴും കൃത്യമായി കിട്ടാറില്ല. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന എസ്എസ്കെയിലെ സ്പെഷൽ എജ്യുക്കേറ്റർമാർ, ഓഫിസ് ജീവനക്കാർ തുടങ്ങിയവരെല്ലാം മാന്യമായ വേതനം ലഭിക്കാതെ കഷ്ടപ്പെടുകയാണ്. സമരം നടത്തിയതിനെത്തുടർന്നു ശമ്പളം 15,000 രൂപയാക്കാമെന്നു സംസ്ഥാന സർക്കാർ വാഗ്ദാനം നൽകിയിരുന്നു. നടപ്പാക്കിയില്ലെന്നു ജീവനക്കാർ പറയുന്നു.
∙ പരിഹാരമില്ലാത്ത നി‘വേദന’ങ്ങൾ
ഒരു മാസം മുൻപ് കേരളത്തിലെ ഗെസ്റ്റ് അധ്യാപകർ ചേർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു നൽകിയ നിവേദനം: ‘‘എന്തുകൊണ്ടാണ് ഇടതുപക്ഷ സർക്കാരുണ്ടായിട്ടും സംസ്ഥാനത്തെ ഗെസ്റ്റ് ലക്ചറർമാർക്കു മാസം തോറും ശമ്പളം കിട്ടാത്ത സാഹചര്യം ഉണ്ടാകുന്നത്? ഒരു വർഷം കഴിഞ്ഞിട്ടും ശമ്പളംപോലും കിട്ടാതെ നരകയാതന അനുഭവിക്കുകയാണ് അതിഥി അധ്യാപകർ. മാസം തോറും ലഭിക്കേണ്ടതല്ലേ ശമ്പളം. മാസം ശമ്പളം നൽകാൻ വിവിധ ഉത്തരവുകൾ ഇറക്കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സർക്കാർ അനുവദിച്ച ഓണം ബോണസ്പോലും കിട്ടിയില്ല. അതിഥി അധ്യാപകരുടെ ശമ്പള ഫയലുകൾ ഓഫിസിലെ ചുവപ്പുനാടയിൽ കുരുങ്ങാതെയും ചിതലരിക്കാതെയും നോക്കണം. ’’
ഗർഭിണിയായതിന്റെ പേരിൽ പിരിച്ചുവിടൽ ഭീഷണി നേരിടുന്ന വനിതാ ഗെസ്റ്റ് ലക്ചറർമാർ അടക്കമുള്ളവർ ചേർന്ന് വനിതാ കമ്മിഷനു നൽകിയ പരാതി: ‘‘ സാമ്പത്തികദുരിതം അനുഭവിക്കുന്ന അനേകം അതിഥി അധ്യാപികമാർക്കു പ്രസവാവധിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നു. ഗർഭിണിയായി എന്ന ഒറ്റ കാരണത്താൽ സ്വയം ജോലിയിൽനിന്നു പിരിഞ്ഞുപോകേണ്ട അവസ്ഥയാണ്. ഇതടക്കം ഗെസ്റ്റ് ലക്ചറർമാർ അനുഭവിക്കുന്ന ഗുരുതര മനുഷ്യാവകാശ പ്രശ്നങ്ങൾക്കു പരിഹാരം കാണണം’’
നെറ്റും പിഎച്ച്ഡിയും അടക്കം ഉന്നത യോഗ്യതകളുണ്ടായിട്ടും കോളജുകളിൽ താൽക്കാലിക അധ്യാപകരായി ജോലി ചെയ്യുന്ന നാലായിരത്തോളം ഗെസ്റ്റ് ലക്ചറർമാരുടെ ദുരിതാവസ്ഥയുടെ ഉദാഹരണങ്ങളാണ് ഈ രണ്ടു പരാതികൾ. അവധിയില്ല, ആനുകൂല്യങ്ങളില്ല... ശമ്പളം എപ്പോഴൊക്കെയോ കിട്ടും. അനീതിക്കെതിരെ ശബ്ദിച്ചാൽ അടുത്തവർഷം മുതൽ ജോലിയുണ്ടാകില്ല, അതുകൊണ്ട് എന്തും സഹിക്കണം. മനം മടുത്ത് അധ്യാപകജോലി ഉപേക്ഷിച്ചവരും വിദേശത്തേക്കും മറ്റും രക്ഷപ്പെട്ടവരും ഏറെ. മണിക്കൂറിന് 1500 രൂപയാണ് ഗെസ്റ്റ് അധ്യാപകർക്കു യുജിസി നിഷ്കർഷിക്കുന്ന പ്രതിഫലം. എന്നാൽ, കേരളത്തിൽ ഇത് ഒരു ദിവസം ആകെ 1750 രൂപയാണ്. ഒരു മാസം പരമാവധി കിട്ടുന്നത് ഇരുപതോളം പ്രവൃത്തിദിനങ്ങളാണ്. സ്പോർട്സ്, ആർട്സ്, പരീക്ഷ തുടങ്ങിയ ദിവസങ്ങളിൽ ജോലിക്കു പോയാലും വേതനമില്ല. കൂട്ട അവധിദിനങ്ങൾ വന്നാൽ പ്രവൃത്തിദിനങ്ങൾ പിന്നെയും കുറയും.
ശമ്പളം അതതു മാസം തന്നെ നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഗവ. കോളജുകളിൽ മാത്രമാണ് കിട്ടുന്നത്. എയ്ഡഡ് കോളജുകളിൽ സാങ്കേതിക തടസ്സങ്ങളുടെ പേരിൽ അനാവശ്യമായി നീട്ടിക്കൊണ്ടു പോകുകയാണ്. ഗെസ്റ്റ് ലക്ചറർമാരുടെ ശമ്പളം 50000 രൂപയാക്കി ഉയർത്തുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അനക്കമില്ലാതായപ്പോൾ അതെക്കുറിച്ച് ഈ നിയമസഭാ സമ്മേളനത്തിൽ ചോദ്യം വന്നു. മന്ത്രി നൽകിയ മറുപടി ‘വിഷയം സർക്കാർ പരിശോധിച്ചു വരുന്നു’ എന്നാണ്. സ്ഥിരം അധ്യാപകരുടെ ജോലികൂടി പലയിടത്തും ഗെസ്റ്റ് അധ്യാപകരാണു ചെയ്യുന്നത്. സ്ഥിരം അധ്യാപകരുടെ സമാനയോഗ്യതയുള്ളവരാണെങ്കിലും ഗെസ്റ്റ് അധ്യാപകരോടുള്ള വിവേചനം ശക്തമാണ്.
ഉത്തരക്കടലാസ് മൂല്യനിർണയ ഡ്യൂട്ടി ചെയ്യുന്നതിനു സ്ഥിരം അധ്യാപകർ ശമ്പളത്തിനു പുറമേ, നോക്കിയ പേപ്പറിനനുസരിച്ചു പണം വാങ്ങുമ്പോൾ ഗെസ്റ്റ് അധ്യാപകർക്ക് ആ ആനുകൂല്യമില്ല. സ്കൂളുകളിൽ ഗെസ്റ്റ് അധ്യാപകർക്ക് 10,000 രൂപ തികച്ചു കിട്ടുന്നില്ല. ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൃത്യമായ മാർഗനിർദേശങ്ങൾ തയാറാക്കാനും പരാതി പരിഹരിക്കാൻ ആറു മാസത്തിലൊരിക്കൽ അദാലത്ത് നടത്താനും സർക്കാർ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം.
ഗെസ്റ്റ് അധ്യാപകജോലി സമയത്തു ശമ്പളം കിട്ടാത്ത ജോലിയാണെന്നു തിരിച്ചറിഞ്ഞ് ഈ അധ്യാപിക കുടുംബം പുലർത്താൻ റേഷൻ കട നടത്താൻ പോയി. എന്നിട്ടോ? അതെക്കുറിച്ചു നാളെ.