‘ഗാസയിലെ ജനങ്ങളെ പട്ടിണിയിലാക്കി കൊല്ലുന്നു’: പുട്ടിനെയും നെതന്യാഹുവിനെയും ‘അറസ്റ്റ്’ ചെയ്യാൻ ഇന്ത്യയില്ല, യുഎസിന് ഇരട്ടത്താപ്പ്
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ആ രാജ്യത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്‍റ്, ഹമാസിന്റെ പടത്തലവന്‍ മുഹമ്മദ് ദെയ്ഫ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുക വഴി രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) എന്ന പ്രസ്ഥാനം പോയ വാരം മാധ്യമങ്ങളില്‍ സ്ഥാനം നേടി. ഈ മൂന്ന് വ്യക്തികളും, യുദ്ധം നടക്കുന്ന സമയത്ത് പാലിക്കപ്പെടേണ്ട നിയമങ്ങള്‍ ലംഘിച്ചുവെന്നും മനുഷ്യരാശിക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികള്‍ ആണെന്നും ഉത്തമ ബോധ്യം വന്നതുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഗാസയിലെ ജനങ്ങളെ പട്ടിണിയിലാക്കി കൊല്ലുന്നു എന്നതാണ് ഇസ്രയേല്‍ പ്രധാനമന്ത്രിക്കും മുന്‍ പ്രതിരോധ മന്ത്രിക്കുമെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍. ഇതാദ്യമായിട്ടാണ് പാശ്ചാത്യ ലോകത്തെ ഭരണാധികാരികള്‍ക്കെതിരെ ഐസിസി കുറ്റാരോപണം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രതീക്ഷിച്ചതു പോലെത്തന്നെ ഇസ്രയേല്‍ ഈ ഉത്തരവിനെ അപലപിച്ചുള്ള പ്രസ്താവന പുറത്തിറക്കി. ഈ ഉത്തരവ് സ്വീകാര്യമല്ലെന്ന് യുഎസും പറഞ്ഞു കഴിഞ്ഞു. എന്നാല്‍ യൂറോപ്പില്‍ ഈ ഉത്തരവിനെ ചൊല്ലി ഒരു അഭിപ്രായ വ്യത്യാസം ഉയര്‍ന്നു വന്നിട്ടുണ്ട്. ഹംഗറി, ഫ്രാന്‍സ് തുടങ്ങി ചില രാജ്യങ്ങള്‍ ഈ ഉത്തരവ് നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചപ്പോള്‍ കാനഡ, ബെല്‍ജിയം, അയര്‍ലൻഡ് തുടങ്ങി ചിലര്‍ ഇത് നടപ്പാക്കുമെന്നു വ്യക്തമാക്കി. 2023 മാര്‍ച്ചിൽ ഐസിസി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും റഷ്യയിലെ ബാലാവകാശ കമ്മിഷണര്‍ മറിയ ലോവ ബെലോവയ്ക്കുമെതിരെ

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ആ രാജ്യത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്‍റ്, ഹമാസിന്റെ പടത്തലവന്‍ മുഹമ്മദ് ദെയ്ഫ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുക വഴി രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) എന്ന പ്രസ്ഥാനം പോയ വാരം മാധ്യമങ്ങളില്‍ സ്ഥാനം നേടി. ഈ മൂന്ന് വ്യക്തികളും, യുദ്ധം നടക്കുന്ന സമയത്ത് പാലിക്കപ്പെടേണ്ട നിയമങ്ങള്‍ ലംഘിച്ചുവെന്നും മനുഷ്യരാശിക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികള്‍ ആണെന്നും ഉത്തമ ബോധ്യം വന്നതുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഗാസയിലെ ജനങ്ങളെ പട്ടിണിയിലാക്കി കൊല്ലുന്നു എന്നതാണ് ഇസ്രയേല്‍ പ്രധാനമന്ത്രിക്കും മുന്‍ പ്രതിരോധ മന്ത്രിക്കുമെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍. ഇതാദ്യമായിട്ടാണ് പാശ്ചാത്യ ലോകത്തെ ഭരണാധികാരികള്‍ക്കെതിരെ ഐസിസി കുറ്റാരോപണം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രതീക്ഷിച്ചതു പോലെത്തന്നെ ഇസ്രയേല്‍ ഈ ഉത്തരവിനെ അപലപിച്ചുള്ള പ്രസ്താവന പുറത്തിറക്കി. ഈ ഉത്തരവ് സ്വീകാര്യമല്ലെന്ന് യുഎസും പറഞ്ഞു കഴിഞ്ഞു. എന്നാല്‍ യൂറോപ്പില്‍ ഈ ഉത്തരവിനെ ചൊല്ലി ഒരു അഭിപ്രായ വ്യത്യാസം ഉയര്‍ന്നു വന്നിട്ടുണ്ട്. ഹംഗറി, ഫ്രാന്‍സ് തുടങ്ങി ചില രാജ്യങ്ങള്‍ ഈ ഉത്തരവ് നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചപ്പോള്‍ കാനഡ, ബെല്‍ജിയം, അയര്‍ലൻഡ് തുടങ്ങി ചിലര്‍ ഇത് നടപ്പാക്കുമെന്നു വ്യക്തമാക്കി.
2023 മാര്‍ച്ചിൽ ഐസിസി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും റഷ്യയിലെ ബാലാവകാശ കമ്മിഷണര്‍ മറിയ ലോവ ബെലോവയ്ക്കുമെതിരെ അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇവ ഇതുവരെ നടപ്പാക്കിയിട്ടില്ല എന്നു മാത്രമല്ല ഇവ പുറപ്പെടുവിക്കുവാന്‍ കാരണഭൂതമായ യുദ്ധവും മനുഷ്യക്കുരുതിയും സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങളും നിര്‍വിഘ്നം തുടരുന്നു എന്നതും ശ്രദ്ധേയമാണ്. അതായത് ഈ ഉത്തരവും അറസ്റ്റ് വാറന്റും കൊണ്ട് യാതൊരു ഫലവും ഉണ്ടായില്ലെന്ന് ചുരുക്കം. ഇതെല്ലാം വായിക്കുന്ന ജനങ്ങളുടെ മനസ്സില്‍ ചില സംശയങ്ങള്‍ ഉയരുവാന്‍ സാധ്യതയുണ്ട്. എന്താണ് ഈ ഐസിസി? ആരൊക്കെ ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്? എന്തൊക്കെയാണ് ഇതിന്റെ അധികാരങ്ങള്‍? എങ്ങനെയാണ് ഇതിന്റെ ഉത്തരവുകള്‍ നടപ്പാക്കുക? ഈ ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ എന്തൊക്കെയാണ് ഭവിഷ്യത്തുകള്‍? ഈ കാര്യങ്ങള്‍ ഒന്ന് വിശദമായി പരിശോധിക്കാം.
∙ ഐസിസിയുടെ തുടക്കം
രാജ്യാന്തര ലഹരിമരുന്ന് കച്ചവടം നിയന്ത്രിക്കുവാനും അതിന് ഉത്തരവാദികളായവരെ ശിക്ഷിക്കുവാനും മാനവികതയ്ക്കെതിരെയുള്ള കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ കൈകൊള്ളുവാനും അധികാരമുള്ള കോടതി വേണമെന്നുള്ള ചിന്ത ആദ്യം ഉണ്ടായത് 1990കളുടെ തുടക്കത്തിലാണ്. ഈ നിര്‍ദേശത്തെ കുറിച്ച് ഐക്യരാഷ്ട്ര സംഘടന വിശദമായി ചര്‍ച്ച ചെയ്തതിനു ശേഷം ഇതിന്റെ നിയമാവലി തയാറാക്കാനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഇവര്‍ ഉണ്ടാക്കിയ കരട് നിയമാവലി പഠിക്കാനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തി ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാനും ഒരു പ്രാരംഭ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 1998ല്‍ റോമില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനം ഈ വിഷയവും നിയമാവലിയും ചര്‍ച്ച ചെയ്തു. വോട്ടെടുപ്പില്‍ 120 രാഷ്ട്രങ്ങള്‍ ‘റോം നിയമാവലി’ അംഗീകരിച്ചു. ചൈന, യുഎസ്, ഇസ്രയേല്‍, ഖത്തര്‍, ലിബിയ, ഇറാഖ്, യെമന്‍ എന്നീ ഏഴ് രാഷ്ട്രങ്ങള്‍ ഇതിനെ എതിര്‍ത്തു. റോം നിയമാവലിയെ ആധാരമാക്കിയാണ് 2002ല്‍ നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ ഐസിസി പ്രവര്‍ത്തനം ആരംഭിച്ചത്.
∙ ഐസിസിക്ക് ശിക്ഷ വിധിക്കാം, എങ്ങനെ?
രാജ്യാന്തര തലത്തില്‍ ഐസിസിക്ക് പുറമേ മറ്റൊരു കോടതി കൂടി പ്രവര്‍ത്തിക്കുന്നുണ്ട്- രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). ഇവരുടെ പ്രവര്‍ത്തനമേഖലകളും വ്യത്യസ്തമാണ്. 1945ലെ ഐക്യരാഷ്ട്ര സംഘടനയുടെ ചാര്‍ട്ടര്‍ പ്രകാരം നിലവില്‍ വന്ന ഒരു സ്ഥാപനമാണ് ഐസിജെ; ഇതില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത് ഐക്യരാഷ്ട്ര സംഘടന തന്നെയാണ്. രണ്ടു രാജ്യങ്ങള്‍ക്കിടയിൽ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്ന നിയമ സംവിധാനമാണ് ഐസിജെ. ഈ കോടതിക്ക് സ്വമേധയാ കേസെടുക്കാനും അന്വേഷണം നടത്താനും സാധിക്കില്ല; ഏതെങ്കിലും ഒരു രാജ്യം പരാതിയുമായി വന്നാല്‍ മാത്രമേ നടപടികള്‍ തുടങ്ങാന്‍ പറ്റുകയുള്ളൂ.
പക്ഷേ ഒരു കാര്യത്തില്‍ ഈ രണ്ടു സംവിധാനങ്ങളും ഒരു പോലെയാണ്- ഇവര്‍ പുറപ്പെടുവിക്കുന്ന വിധികള്‍ നടപ്പിലാക്കുവാന്‍ അംഗ രാജ്യങ്ങളുടെ സഹകരണം ഐസിസിക്കും ഐസിജെയ്ക്കും ഒരു പോലെ ആവശ്യമാണ്. ഇന്ന് ഐസിസിയില്‍ 125 അംഗങ്ങള്‍ ഉണ്ടെങ്കിലും അതില്‍ 29 രാജ്യങ്ങള്‍ ‘റോം നിയമാവലി’ അംഗീകരിച്ചിട്ടില്ല. ഇതിനു പുറമേ 41 രാജ്യങ്ങള്‍ ഇതില്‍ ഒപ്പിടുകയോ ‘റോം നിയമാവലി’ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യ ഈ 41 രാജ്യങ്ങളിൽ ഉൾപ്പെടും.
‘റോം നിയമാവലി’ പ്രകാരം നാല് തരം കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുവാനും വിചാരണ നടത്തുവാനും ശിക്ഷ വിധിക്കുവാനും ഐസിസിക്ക് അധികാരമുണ്ട്. ഇതില്‍ ആദ്യത്തേത് വംശഹത്യ ആണ്; പ്രത്യേകിച്ച് ഏതെങ്കിലും മത വിഭാഗത്തെയോ ഗോത്രങ്ങളുടെ അംഗങ്ങളെയോ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്. രണ്ടാമത്തേത്, മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍; ഇതില്‍ പൊതു സമൂഹത്തിനെതിരെയുള്ള വന്‍തോതിലുള്ള അക്രമങ്ങളും ഉള്‍പ്പെടും.
മൂന്നാമത്തേത്, യുദ്ധവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍; കുട്ടികളെ നിർബന്ധിച്ചു പട്ടാളത്തില്‍ ചേര്‍ക്കുക, തടവുകാരെ പീഡിപ്പിക്കുക തുടങ്ങിയവ ഇതിന്റെ കീഴില്‍ വരും. നാലാമത്തേത്, പ്രകോപനമില്ലാതെയുള്ള കൈയേറ്റം മൂലമുണ്ടാകുന്ന കുറ്റങ്ങള്‍; ഒരു രാഷ്ട്രത്തെ വേറൊരു രാജ്യം ആക്രമിച്ചു കീഴ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ഈ വകുപ്പ് പ്രകാരം കുറ്റകരമാകും. ഇതില്‍ ആദ്യത്തെ മൂന്ന് കുറ്റങ്ങളും ഐസിസിയുടെ തുടക്കം മുതല്‍തന്നെ നിയമാവലിയില്‍ ഉണ്ട്; നാലാമത്തേത് 2010ല്‍ ചേര്‍ത്തതാണ്.
∙ 18 ജഡ്ജിമാർ, പ്രസിഡന്റ്, റജിസ്ട്രി
2003ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഐസിസിക്ക് നാല് പ്രധാന വിഭാഗങ്ങളാണുള്ളത് - പ്രസിഡന്റ്, 18 ജഡ്ജിമാര്‍, പ്രോസിക്യൂട്ടറിന്റെ ഓഫിസ്, റജിസ്ട്രി. ജഡ്ജിമാര്‍ തന്നെ തങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന വ്യക്തിയെ പ്രസിഡന്റായി തിരഞ്ഞെടുക്കും. കുറ്റാരോപിതര്‍ക്കെതിരെയുള്ള അന്വേഷണം നടത്തുന്നതിന്റെ ചുമതല പ്രോസിക്യൂട്ടറുടെ ഓഫിസിനാണ്. അന്വേഷണത്തിനു ശേഷം അവര്‍ കോടതിയുടെ മുന്‍പാകെ വിചാരണ നടപടികള്‍ തുടങ്ങും. ഐസിസിയുടെ ഭരണപരമായ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് റജിസ്ട്രിയാണ്. ഏതെങ്കിലും ഒരു കാര്യത്തില്‍ അന്വേഷണം തുടങ്ങണമോ എന്ന് തീരുമാനിക്കുന്നത് പ്രോസിക്യൂട്ടര്‍ ആണ്.
കുറ്റകൃത്യം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിച്ചതിനു ശേഷം കുറ്റാരോപിതനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനായി പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിക്കും. ഈ വ്യക്തിയെ അറസ്റ്റ് ചെയ്തു ഐസിസിക്ക് കൈമാറേണ്ടതിന്റെ ചുമതല അംഗരാജ്യങ്ങള്‍ക്കാണ്. കുറ്റാരോപിതനെ ഹാജരാക്കിയതിനു ശേഷമാണ് വിചാരണ തുടങ്ങുക; ഇത് നടക്കുന്നത് മൂന്ന് ജഡ്ജിമാരുടെ ബെഞ്ചിനു മുന്‍പാകെയാണ്. ഇവരുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുവാനുള്ള അവകാശം പ്രോസിക്യൂട്ടര്‍ക്കും കുറ്റാരോപിതനും ലഭ്യമാണ്. ഈ അപ്പീല്‍ കേള്‍ക്കുന്നത് അഞ്ചു ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ചാണ്. ഐസിസി വിധിച്ച ശിക്ഷ നടപ്പാക്കേണ്ട ഉത്തരവാദിത്തവും ഇതിലെ അംഗരാജ്യങ്ങള്‍ക്കാണ്. കുറ്റാരോപിതനെ അറസ്റ്റ് ചെയ്തു ഹാജരാക്കിയില്ലെങ്കില്‍ ഐസിസിക്ക് വിചാരണ തുടങ്ങുവാന്‍ സാധിക്കില്ല.
∙ ആദ്യ കേസ് വന്നത് കോംഗോയിൽ നിന്ന്
ഐസിസി മുന്‍പാകെ വന്ന ആദ്യ കേസ് കോംഗോയിലെ കൂലിപ്പട്ടാളത്തെ നയിച്ച തോമസ് ലുബാംഗോ ഡൈലോയ്ക്ക് എതിരെയുള്ളതായിരുന്നു. കുട്ടികളെ നിര്‍ബന്ധിച്ചു പട്ടാളത്തില്‍ ചേര്‍ത്തു എന്നതായിരുന്നു കുറ്റം. 2012ല്‍ ഐസിസി ഇദ്ദേഹത്തിന് പതിനാല് വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചു. 2006 മുതല്‍ ഐസിസി പുറപ്പെടുവിച്ച വാറന്റ് വഴി അറസ്റ്റിലായ ഇദ്ദേഹം 2020ല്‍ ശിക്ഷ കഴിഞ്ഞു ജയില്‍ മോചിതനാവുകയും ചെയ്തു. ഈ കോടതിക്ക് മുന്‍പാകെ ഇതു വരെ വന്ന 32 കേസുകളില്‍ 68 പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഐസിസിയുടെ വെബ്സൈറ്റ് അറിയിക്കുന്നു.
ഇതില്‍ 11 പേരെ ശിക്ഷിച്ചുവെന്നും നാല് പേരെ വെറുതെ വിട്ടുവെന്നും ഏഴു പേര്‍ക്കെതിരെയുള്ള നടപടികള്‍ അവരുടെ മരണം കാരണം നിര്‍ത്തിവച്ചതായും ഐസിസി രേഖകള്‍ വ്യക്തമാക്കുന്നു. ബാക്കിയുള്ളവരില്‍ 30 പേര്‍ ഇതുവരെ പിടികൊടുത്തിട്ടില്ല; 21 വ്യക്തികള്‍ ഐസിസിയുടെ തടവിലുമാണ്. അതായത് കഴിഞ്ഞ 22 വർഷം കൊണ്ട് വെറും 11 കുറ്റവാളികളെ മാത്രമാണ് ശിക്ഷിക്കുവാനും അത് നടപ്പാക്കുവാനും ഈ കോടതിക്ക് സാധിച്ചത്. ഇവര്‍ എല്ലാവരുംതന്നെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണെന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
∙ യുഎസും ചൈനയും അംഗങ്ങളല്ല
മേല്‍പറഞ്ഞതില്‍ നിന്നും വ്യക്തമാകുന്ന കാര്യം ഈ കോടതിയുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് അംഗരാജ്യങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ് എന്നതാണ്. പ്രോസിക്യൂട്ടര്‍ക്ക് ആവശ്യമുള്ള തെളിവുകള്‍ ശേഖരിച്ചു കൊടുക്കുവാനും കുറ്റാരോപിതരെ അറസ്റ്റ് ചെയ്യുവാനും അംഗരാജ്യങ്ങളുടെ സര്‍ക്കാരുകളുടെ സഹകരണം കൂടിയേ തീരൂ. ലോകത്തിലെ ഏറ്റവും ശക്തരായ രാഷ്ട്രങ്ങളായ യുഎസും ചൈനയും ഇതില്‍ അംഗങ്ങളല്ല എന്നതും ഇതിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒരു വിലങ്ങുതടിയാണ്. റഷ്യയാണെങ്കില്‍ 2016ല്‍ ‘റോം നിയമാവലി’യ്ക്കുള്ള അംഗീകാരം പിന്‍വലിച്ചു; അതുകൊണ്ട് ഇതിനു ശേഷം ഈ രാജ്യവും ഐസിസിയില്‍ അംഗമല്ല. പല വ്യക്തികള്‍ക്കെതിരെയും നടപടികള്‍ തുടങ്ങുവാന്‍ സാധിക്കാത്തതും സര്‍ക്കാരുകളുടെ നിസ്സഹകരണം കൊണ്ടാണ് എന്നത് വളരെ പ്രസക്തമായ കാര്യമാണ്.
അംഗ രാജ്യങ്ങളുടെ നിസ്സഹകരണം ഐസിസിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് പുട്ടിനും നെതന്യാഹുവിനുമെതിരെ ഈ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകള്‍. 2024 സെപ്റ്റംബറില്‍ പുട്ടിന്‍ മംഗോളിയയിലേയ്ക്ക് യാത്ര ചെയ്തു. ആ രാജ്യം ഐസിസിയില്‍ അംഗമാണെങ്കിലും അവര്‍ പുട്ടിന്റെ പര്യടനം തടയുവാനോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുവാനോ ശ്രമിച്ചില്ല. നെതന്യാഹുവിനെതിരെ വാറന്റ് പുറപ്പെടുവിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ ഹംഗറിയുടെ പ്രസിഡന്റ് വിക്റ്റര്‍ ഓര്‍ബന്‍ തന്റെ രാജ്യം ഈ വാറന്റ് അംഗീകരിക്കുന്നില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയെ തന്റെ രാജ്യത്തേക്ക് ക്ഷണിക്കുമെന്നും പ്രഖ്യാപിച്ചു. ഇസ്രയേല്‍ ഐസിസിയില്‍ അംഗമല്ലാത്തതിനാല്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കില്ലെന്ന വിചിത്രമായ യുക്തിയാണ് ഫ്രാന്‍സ് മുന്‍പോട്ട് വച്ചത്.
തങ്ങള്‍ കൂടി ഭാഗമായ രാജ്യാന്തര നിയമസംഹിതയെ ഉള്ളില്‍നിന്ന് തുരങ്കം വയ്ക്കുന്നതാണ് ഈ രണ്ടു രാജ്യങ്ങളുടെയും നിലപാടുകള്‍ എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. അംഗരാജ്യങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ ആഫ്രിക്കയിലെ മാത്രം കുറ്റാരോപിതര്‍ക്കെതിരെ നടപടി കൈക്കൊള്ളുവാന്‍ വേണ്ടി രാജ്യാന്തര തലത്തില്‍ ഒരു ക്രിമിനല്‍ കോടതിയുടെ ആവശ്യമില്ല. ഈ രീതിയില്‍ മൂര്‍ച്ചയില്ലാത്ത മഴുവായി പ്രവര്‍ത്തിച്ച് അപഹാസ്യരാകാതെ ഈ സംവിധാനത്തിനെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്ക് ഉണ്ടെന്ന വസ്തുത ഇതില്‍ അംഗങ്ങളായ രാഷ്ട്രങ്ങള്‍ മറന്നു കൂടാ. തങ്ങള്‍ ഐസിസിയുടെ ഭാഗമല്ലാത്തതിനാല്‍ പുട്ടിനും നെതന്യാഹുവിനും എതിരെയുള്ള വാറന്റുകള്‍ ഇന്ത്യ നടപ്പാക്കില്ലെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുഎസ് നിലപാടില്‍ അവരുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. പുട്ടിനെതിരെയുള്ള നടപടി അവര്‍ സ്വാഗതം ചെയ്തപ്പോള്‍ നെതന്യാഹുവിനെതിരെയുള്ള വാറന്റിനെ തള്ളിക്കളയുന്നു എന്നാണ് അവരുടെ വക്താവ് പറഞ്ഞത്.
∙ ഐക്യരാഷ്ട്ര സംഘടനയ്ക്കും വരുമോ ആ ദുർഗതി?
ലോകത്തില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ രാജ്യാന്തര സംഘടനകള്‍ക്കുള്ള പങ്ക് മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഉടലെടുത്ത ലീഗ് ഓഫ് നേഷന്‍സിനെ കുറിച്ച് ഓര്‍ക്കണം. ലോകത്തിലെ പല പ്രദേശങ്ങളിലും യുദ്ധം ഒഴിവാക്കുവാനും സമാധാനം നിലനിര്‍ത്തുവാനുമുള്ള ഈ സ്ഥാപനത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയത് അതിന്റെ അംഗങ്ങള്‍ തന്നെയാണ്. ഇറ്റലിയും ജപ്പാനും ജര്‍മനിയും ലീഗിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് കൂടുതല്‍ പ്രദേശങ്ങള്‍ കൈക്കലാക്കുവാന്‍ വേണ്ടി പട്ടാളത്തെ ഉപയോഗിക്കുവാന്‍ തുടങ്ങി. ഈ രാജ്യങ്ങളുടെ നടപടികളെ ലീഗ് വിമര്‍ശിച്ചപ്പോള്‍ അവര്‍ ലീഗില്‍നിന്ന് പുറത്തു വരികയാണ് ചെയ്തത്. ഇവരുടെ ഈ ചെയ്തികളെ ചോദ്യം ചെയ്യുവാനോ ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കാനോ ഉപരോധം ഏര്‍പെടുത്താനോ മറ്റു രാജ്യങ്ങള്‍ മുതിര്‍ന്നില്ല. അങ്ങനെ ക്രമേണ ലീഗിന്റെ ശക്തിയും പ്രാധാന്യവും ക്ഷയിച്ചു. ഇത് രണ്ടാം ലോക മഹായുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു.
ഇതിനോട് വളരെ സമാനമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ ലോകം കടന്നു പോകുന്നത്. ഐക്യരാഷ്ട്ര സംഘടനയെ ‘ജൂത വിരുദ്ധ ചതുപ്പ്നിലം’ എന്നും ‘സമകാലിക പ്രഹസനം’ എന്നും നെതന്യാഹു വിശേഷിപ്പിച്ചിട്ട് അധികം ദിവസങ്ങളായില്ല. പുട്ടിനും ഈ സംഘടനയോടുള്ള തന്റെ വിദ്വേഷവും പുച്ഛവും പ്രകടമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടന പാസാക്കുന്ന പ്രമേയങ്ങളും, നല്‍കുന്ന നിര്‍ദേശങ്ങളും അവ എഴുതിയ കടലാസിന്റെ വില പോലും നല്‍കാതെ റഷ്യയും ഇസ്രയേലും തള്ളിക്കളയുന്നുമുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ പല രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സംഘടനയിൽ നിന്നും പുറത്തു വരുന്ന സാഹചര്യം ഉടലെടുക്കാം. അങ്ങനെ വരികയാണെങ്കില്‍ ലീഗ് ഓഫ് നേഷന്‍സിന് ഉണ്ടായ ദുര്‍ഗതി ഐക്യരാഷ്ട്ര സംഘടനയ്ക്കും സംഭവിച്ചേക്കാം. രാജ്യാന്തര സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പക്വമതികളും ദീര്‍ഘദൃഷ്ടിയുള്ളവരും വിവേകശാലികളുമായ നേതാക്കളെ ആവശ്യമാണ്. ഇന്ന് ലോകത്തില്‍ ഈ ഗണത്തില്‍ പെട്ട നായകര്‍ നന്നേ കുറവാണ് എന്ന വസ്തുത വിളിച്ചോതുന്നതാണ് ഐസിസിയുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും ഇപ്പോഴത്തെ ദുരവസ്ഥ.