ആണുങ്ങൾ 50 വർഷംകൊണ്ടു നേടിയത്... തലക്കെട്ട് വായിച്ചപ്പോൾത്തന്നെ എന്തോ ബാക്കിയുണ്ടെന്നും അതെന്താണെന്നും മനസ്സിലായല്ലോ? അതാണ് ഈ കാലത്തിന്റെ മാജിക്. സമീപകാലത്തു റിലീസ് ചെയ്ത കുറച്ചു സിനിമകളുടെ പേരുകൾ പറയാം. സൂക്ഷ്മദർശിനി, ബോഗയ്ൻവില്ല, കിഷ്‌കിന്ധാകാണ്ഡം, മന്ദാകിനി, ആട്ടം, ഉള്ളൊഴുക്ക്, ബി 32 മുതൽ 44 വരെ, ജയ ജയ ജയ ജയ ഹേ.. ഇവയ്ക്ക് പൊതുവായുള്ള ഒരു പാറ്റേണെന്താണെന്നു കാണാൻ സൂക്ഷ്മദർശിനിയുടെ ആവശ്യമില്ല. ഇപ്പറഞ്ഞ സിനിമകളിൽ സ്ത്രീകളാണ് മുഖ്യകഥാപാത്രങ്ങൾ, അല്ലെങ്കിൽ പുരുഷകഥാപാത്രങ്ങളോടു തുല്യപ്രാധാന്യമുള്ളവർ. സിനിമ മുന്നോട്ടുകൊണ്ടുപോകുന്നതും അങ്ങനെ തിയറ്ററിൽ ആളെക്കയറ്റുന്നതും സ്ത്രീകൾ തന്നെ. (ലിസ്റ്റിലെ ആദ്യരണ്ടു സിനിമകളിൽ മലയാളസിനിമ കണ്ട മികച്ച രണ്ട് അഭിനേത്രികളുടെ തിരിച്ചുവരവും കണ്ടു; ജ്യോതിർമയിയുടെയും നസ്രിയ നസീമിന്റെയും). സ്ത്രീപക്ഷ സിനിമകൾ മുൻപും മലയാളത്തിലുണ്ടായിട്ടുണ്ട്. കള്ളിച്ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, എഴുതാപ്പുറങ്ങൾ, ദേശാടനക്കിളി കരയാറില്ല, പഞ്ചാഗ്നി, മങ്കമ്മ, കണ്ണെഴുതി പൊട്ടുംതൊട്ട്, അച്ചുവിന്റെ അമ്മ, 22 ഫീമെയിൽ കോട്ടയം, ഹൗ ഓൾഡ് ആർ യു, ഒഴിമുറി, ഗദ്ദാമ... അങ്ങനെ പലതും. എന്നാൽ, ആബാലവൃദ്ധം ജനങ്ങളെയും ആകർഷിക്കുന്ന വാണിജ്യച്ചേരുവകളോടെ സ്ത്രീപക്ഷ സിനിമകൾ ഇങ്ങനെ അടിക്കടി ഉണ്ടായ കാലം ഓർമയില്ല. (മേൽപറഞ്ഞവയിൽ എല്ലാം വാണിജ്യസിനിമകളാണെന്ന് അർത്ഥമില്ല). സമൂഹത്തിൽ സംഭവിക്കുന്ന സ്ത്രീമുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഈ സിനിമകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആണുങ്ങൾ 50 വർഷംകൊണ്ടു നേടിയത്... തലക്കെട്ട് വായിച്ചപ്പോൾത്തന്നെ എന്തോ ബാക്കിയുണ്ടെന്നും അതെന്താണെന്നും മനസ്സിലായല്ലോ? അതാണ് ഈ കാലത്തിന്റെ മാജിക്. സമീപകാലത്തു റിലീസ് ചെയ്ത കുറച്ചു സിനിമകളുടെ പേരുകൾ പറയാം. സൂക്ഷ്മദർശിനി, ബോഗയ്ൻവില്ല, കിഷ്‌കിന്ധാകാണ്ഡം, മന്ദാകിനി, ആട്ടം, ഉള്ളൊഴുക്ക്, ബി 32 മുതൽ 44 വരെ, ജയ ജയ ജയ ജയ ഹേ.. ഇവയ്ക്ക് പൊതുവായുള്ള ഒരു പാറ്റേണെന്താണെന്നു കാണാൻ സൂക്ഷ്മദർശിനിയുടെ ആവശ്യമില്ല. ഇപ്പറഞ്ഞ സിനിമകളിൽ സ്ത്രീകളാണ് മുഖ്യകഥാപാത്രങ്ങൾ, അല്ലെങ്കിൽ പുരുഷകഥാപാത്രങ്ങളോടു തുല്യപ്രാധാന്യമുള്ളവർ. സിനിമ മുന്നോട്ടുകൊണ്ടുപോകുന്നതും അങ്ങനെ തിയറ്ററിൽ ആളെക്കയറ്റുന്നതും സ്ത്രീകൾ തന്നെ. (ലിസ്റ്റിലെ ആദ്യരണ്ടു സിനിമകളിൽ മലയാളസിനിമ കണ്ട മികച്ച രണ്ട് അഭിനേത്രികളുടെ തിരിച്ചുവരവും കണ്ടു; ജ്യോതിർമയിയുടെയും നസ്രിയ നസീമിന്റെയും). 

സ്ത്രീപക്ഷ സിനിമകൾ മുൻപും മലയാളത്തിലുണ്ടായിട്ടുണ്ട്. കള്ളിച്ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, എഴുതാപ്പുറങ്ങൾ, ദേശാടനക്കിളി കരയാറില്ല, പഞ്ചാഗ്നി, മങ്കമ്മ, കണ്ണെഴുതി പൊട്ടുംതൊട്ട്, അച്ചുവിന്റെ അമ്മ, 22 ഫീമെയിൽ കോട്ടയം, ഹൗ ഓൾഡ് ആർ യു, ഒഴിമുറി, ഗദ്ദാമ... അങ്ങനെ പലതും. എന്നാൽ, ആബാലവൃദ്ധം ജനങ്ങളെയും ആകർഷിക്കുന്ന വാണിജ്യച്ചേരുവകളോടെ സ്ത്രീപക്ഷ സിനിമകൾ ഇങ്ങനെ അടിക്കടി ഉണ്ടായ കാലം ഓർമയില്ല. (മേൽപറഞ്ഞവയിൽ എല്ലാം വാണിജ്യസിനിമകളാണെന്ന് അർത്ഥമില്ല). സമൂഹത്തിൽ സംഭവിക്കുന്ന സ്ത്രീമുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ഈ സിനിമകൾ.

ആട്ടം ചിത്രത്തിന്റെ പോസ്റ്റർ. (Photo Credit: Facebook)
ADVERTISEMENT

അടുത്തകാലം വരെ പൊതുവിൽ അബലകളും നിഴലുകളും അമ്മായിയമ്മമാരും പരദൂഷണക്കാരുമായിരുന്നു നമ്മുടെ സിനിമയിലെ സ്ത്രീകൾ. ആറു വർഷം സൂക്ഷ്മദർശിനി എന്ന സ്വപ്‌നവുമായി നടന്നു എന്ന് അതിന്റെ സംവിധായകൻ പറഞ്ഞതു നമ്മൾ കേട്ടല്ലോ. സ്ത്രീസിനിമയായതുകൊണ്ട് മാർക്കറ്റിൽ വിജയിക്കില്ല എന്നതായിരുന്നു നല്ല ആൺതാരത്തെയും നിർമാതാവിനെയുമെല്ലാം കിട്ടാൻ വൈകിയതിന്റെ കാരണം. ഒരു ആശയത്തിന്റെ സമയം വന്നു കഴിഞ്ഞാൽ അതിനോളം ശക്തമായി മറ്റൊന്നുമില്ല എന്നു പറഞ്ഞത് പാവങ്ങൾ, നോത്രദാമിലെ കൂനൻ എന്നിവകളിലൂടെയെല്ലാം നമുക്കു പരിചിതനായ വിക്ടർ യൂഗോ. അതിനൊരു മറുവശം കൂടിയുണ്ട്. ഒരു ആശയത്തിന്റെ സമയം പോയിക്കഴിഞ്ഞാൽ അതിനോളം ദുർബലമായി മറ്റൊന്നില്ല. എന്തായാലും, ഒരുകാര്യം കൂട്ടിച്ചേർക്കാൻ തിടുക്കമുണ്ട്. 

കെപിഎസിയുടെ നാടകങ്ങൾ വഴിയാണ് ഇടതുപക്ഷം കേരളത്തിൽ വേരുപിടിച്ചത് എന്നു പറയുന്നതു ഭാഗികമായി മാത്രം ശരിയാണെന്നതുപോലെയാണ് കേരളത്തിലെ സ്ത്രീമുന്നേറ്റത്തിനു പ്രചോദനമായത് ഈ സിനിമകളാണെന്നു പറയുന്നതും. ഇത് ഒരിക്കലും ഒരു വൺവേ ട്രാഫിക്കല്ല. മാറ്റങ്ങൾക്കു സമൂഹം പക്വമാകുമ്പോൾ അതിനൊത്ത കലാസൃഷ്ടികളും പിറവിയെടുക്കുന്നു; അപ്പോൾ സമൂഹം അതുക്കും മേലെ കയറി ഒരു ചെക്ക് പറയുന്നു. അപ്പോൾ അടുത്ത സിനിമയിലെ പെണ്ണുവന്ന് ആണിന്റെ ചെകിട്ടത്തടിക്കുന്നു

ന്യുജനങ്ങളുടെ പ്രിയ നോവലായ റാം കെയറോഫ് ആനന്ദി തുടങ്ങി അധികം വൈകാതെ അതിലെ ഒരു പെണ്ണ് ഒരു ചെറുക്കന്റെ കവിളത്തിട്ട് ഒന്നു പൊട്ടിക്കുന്നുണ്ട്. ഇബ്സന്റെ ‘പാവവീട്’ എന്ന നാടകത്തിലെ അന്ത്യരംഗത്തിൽ, 1879ൽ ആണെന്നോർക്കണം, അതിലെ നായിക നോറ വാതിൽ കൊട്ടിയടച്ചതിന്റെ കിടുകിടുപ്പ് ഇപ്പോഴും ലോകമെങ്ങും മുഴങ്ങുന്നു എന്നു പറയുന്നതുപോലെ ‘ഥപട്’ എന്ന ബോളിവുഡ് ഹിറ്റിലെ നായികയും അങ്ങനെ ഒന്നു ഭാവനയിൽ പൊട്ടിച്ചതിന്റെ കിടുകിടുപ്പ് ഇപ്പോഴും ഇതെഴുതുന്ന ആളിന്റെ കവിളത്തുണ്ട്. ഥപട് വരുന്നതിനും മുൻപുതന്നെ അഖിൽ പി.ധർമജന്റെ നോവൽ എഴുതിക്കഴിഞ്ഞിരുന്നു എന്നോർക്കണം. (അർഹിക്കുന്ന ജനശ്രദ്ധ കിട്ടാതിരുന്ന മറ്റൊരു ഗംഭീര മലയാള സിനിമയിലുമുണ്ട് ഇതുപോലൊരു ഥപട്. ജി.ആർ.ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസിന്റെ സിനിമാരൂപമായി 2022ൽ പുറത്തുവന്ന ഒരു തെക്കൻ തല്ലുകേസിൽ. അതൊരെണ്ണം കിട്ടണമെങ്കിൽ നെറ്റ്ഫ്ലിക്സിൽ ചെന്നാൽ മതി. കഥയിൽ ഇല്ലാതിരുന്ന ആ പൊട്ടീര് സിനിമയിൽ ചേർത്തത് അവലംബിത തിരക്കഥയ്ക്ക് തല്ലുകേസിന് അക്കൊല്ലത്തെ സംസ്ഥാന അവാർഡ് നേടിയ രാജേഷ് പിന്നാടൻ).

ADVERTISEMENT

അവ നേടിയ ആഗോള പ്രാധാന്യത്താലും അവയുടെ ചരിത്ര, രാഷ്ട്രീയ പ്രാധാന്യത്താലും മേൽപറഞ്ഞവയുടെയെല്ലാം മുകളിൽ പ്രതിഷ്ഠിക്കേണ്ട രണ്ടു സിനിമകൾ കൂടിയുണ്ട്. നമ്മുടെ സ്വന്തം നയൻതാരയെപ്പറ്റിയുള്ള ഡോക്യുമെന്ററി ബിയോണ്ട് ദ് ഫെയറിടെയ്ൽ (യക്ഷിക്കഥയ്ക്കപ്പുറം), കാനിൽ അംഗീകാരം നേടി ഈയിടെ കേരളത്തിലും റിലീസ് ചെയ്യപ്പെട്ട പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് (പ്രഭയായ് നിനച്ചതെല്ലാം). ടൈം മാഗസിൻ ഭാവിയിൽ ലോകത്തെ സ്വാധീനിക്കാൻ പോകുന്ന 100 ചെറുപ്പക്കാരുടെ ഈ വർഷത്തെ ലിസ്റ്റ് (ടൈം 100 നെക്സ്റ്റ് 2024) പ്രസിദ്ധീകരിച്ചപ്പോൾ അതിലൊരാളായിരുന്നു ഇന്ത്യക്കാരിയായ പായൽ കപാഡിയ. കനി കുസൃതിയും ദിവ്യപ്രഭയും മലയാളി നഴ്‌സുമാരുടെ വേഷങ്ങളിലാണ് ഈ സിനിമയിലെത്തുന്നതെന്ന പ്രാദേശിക പ്രാധാന്യവും ഓൾ വി ഇമാജിനുണ്ട്. (ഹലോ, ചിയേഴ്‌സ്, സിംഗിൾ പേരന്റ്, നഴ്‌സ് എന്നിവയ്ക്കു മാത്രമല്ല സ്‌പോയ്‌ലർ അലർട്ടിനും ഒരു മലയാളം വാക്ക് അത്യാവശ്യമായിരിക്കുന്നു എന്നതിനാൽ കൂടുതൽ പറയുന്നില്ല. രസച്ചരട് മുറിക്കാൻ പാടില്ലല്ലോ).

കാൻ ചലചിത്ര മേളയിൽ കനി കുസൃതി, ദിവ്യപ്രഭ എന്നിവർക്കൊപ്പം പായൽ കപാഡിയ. (Photo by LOIC VENANCE / AFP)

മാറ്റങ്ങൾ, മാറ്റങ്ങളുടെ കാലം, ആർക്കും അത്ര എളുപ്പമല്ല. എവിടെയോ നിൽക്കുന്ന ഒരു മുക്കൂറ്റിച്ചെടിപോലും അതിന്റെ ചൂടും ചൂരും അനുഭവിക്കും. അപ്പോൾപ്പിന്നെ ആണുങ്ങളുടെ കാര്യം പറയാനില്ല. ആദ്യം പറഞ്ഞ പട്ടികയിലെ ഒരു സിനിമയെപ്പറ്റിയുള്ള ഒരു ഓൺലൈൻ ചാനലിന്റെ തലക്കെട്ടുതന്നെ ‘മരുമകളുടെ അവിഹിതം അമ്മായിയമ്മ അറിഞ്ഞാലോ’ എന്ന ചോദ്യമാകുന്നത് അങ്ങനെയാണ്. മുറിവേൽപിച്ചവർക്കല്ല ചിലപ്പോൾ മുറിവേൽക്കുക എന്നൊരു കുഴപ്പമുണ്ട് വലിയ മാറ്റങ്ങളുടെ കാലത്തിന്. ഒന്നും പഴ്സനലായി എടുക്കരുത്, ചരിത്രം എല്ലാം പൊളിച്ചടുക്കി വീണ്ടും ഒരു വരവുവരികയാണ് എന്നു മാത്രം ഓർത്താൽ മതി. അല്ലെങ്കിലും, ഈ ആൺമേധാവിത്തമൊക്കെ എന്നു വന്നതാണ്? അടുത്തകാലം വരെ അടിമക്കച്ചവടത്തിൽ ലോകമെങ്ങും കൈമാറ്റം ചെയ്യപ്പെട്ടിരുന്നവരിൽ ഭൂരിപക്ഷവും ആണുങ്ങളായിരുന്നില്ലേ? ഇന്ത്യയിലെ ഒരു നാട്ടുരാജാവ് കോണകം മാത്രമുടുത്ത് ആനപ്പുറത്തിരിക്കുന്ന പ്രസിദ്ധമായ ആ ഡച്ച് പെയ്ന്റിങ്ങും ഓർമയില്ലേ?

ആദ്യലിസ്റ്റിലെ സാദാ കമേഴ്‌സ്യൽ സിനിമകൾപോലും വൻവിജയം നേടുന്നതു കാണുമ്പോൾ തോന്നുന്നത് ഇതാണ്: 2028ൽ അല്ല 2032ൽ അല്ല 2036ൽപോലും യുഎസിൽ ഒരു വനിതാ പ്രസിഡന്റ് ഉണ്ടാവില്ലായിരിക്കാം എന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും? 2036ൽപോലും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഒരു പെണ്ണ് കയറി ഇരിക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും? 

ADVERTISEMENT

സത്യാനന്തരകാലം (പോസ്റ്റ് ട്രൂത്ത്) എന്നാണ് ഇക്കാലത്തെ ബുദ്ധിജീവികൾ വിളിക്കുന്നത്. സാധാരണക്കാർക്കു മനസ്സിലാകുന്ന, സിനിമയുടെ ഭാഷയിൽപറഞ്ഞാൽ ‘സത്യനാനന്തരകാലം’ നസീറും മധുവും കൂടി പങ്കിട്ടെടുത്തു എന്നും പറയാം. അതിനുശേഷം സോമൻ, സുകുമാരൻ, ജയൻ. പിന്നെ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ്. അതിനുശേഷമോ, ഒരു സൂപ്പർതാരത്തെ ചൂണ്ടിക്കാണിക്കാൻ കഴിയാത്തവിധം ഇക്കാലം പലമകളുടേതായി (മകളല്ല, പലമ). അതാണ് സത്യാനന്തരകാലത്തിന്റെ പ്രത്യേകത. ഇക്കാലത്ത് ഒരു സൂപ്പർതാരം ഇല്ല, ഇനി ഉണ്ടാവുകയുമില്ല. അഥവാ ആൺതാരങ്ങൾ മാത്രമായി, ആൺകഥകൾ മാത്രമായി വിശേഷിച്ചും.

ഈ സിനിമക്കഥകൾക്കൊപ്പം നീതിന്യായവ്യവസ്ഥയെ സിനിമ കൈനീട്ടിത്തൊട്ട ഹേമ കമ്മിറ്റി റിപ്പോർട്ടുകൂടി ഓർക്കുക. കമല ഹാരിസിനെയും ഓർക്കുക. ആദ്യലിസ്റ്റിലെ സാദാ കമേഴ്‌സ്യൽ സിനിമകൾപോലും വൻവിജയം നേടുന്നതു കാണുമ്പോൾ തോന്നുന്നത് ഇതാണ്: 2028ൽ അല്ല 2032ൽ അല്ല 2036ൽപോലും യുഎസിൽ ഒരു വനിതാ പ്രസിഡന്റ് ഉണ്ടാവില്ലായിരിക്കാം എന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും? 2036ൽപോലും കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ ഒരു പെണ്ണ് കയറി ഇരിക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും? ഏറെക്കാലത്തിനുശേഷം മോഹൻലാലും ശോഭനയും ഒരുമിക്കുന്ന സിനിമ (തുടരും) വരാൻ പോകുന്നു. എന്നാൽ, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേതുപോലെ പരാജയപ്പെടുന്ന വില്ലനായി മോഹൻലാൽ വീണ്ടും എന്നു വരും എന്നാണ് ഇതെഴുതുന്ന ആൾ ഉറ്റുനോക്കുന്നത്. ഇംഗ്ലിഷിലേക്കെല്ലാം പരിഭാഷപ്പെടുത്തപ്പെട്ട ഗംഭീര നോവലാണ് ജോണി മിറാൻഡയുടെ ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയുള്ള ഒപ്പീസ് (ഒപ്പീസ് എന്നാൽ മരിച്ചവർക്കു വേണ്ടിയുള്ള പ്രാർഥന). വർഷങ്ങളായി നമ്മൾ കണ്ടുപരിചയിച്ച, നമ്മുടെ സ്വഭാവ(വൈകല്യ)ങ്ങളെ അപ്പടി രൂപീകരിച്ച ഒരുപാട് കഥാപാത്രങ്ങൾ ഇപ്പോഴും നമുക്കിടയിൽ ജീവിച്ചിരിക്കുന്നല്ലോ. ഈ പുതിയ സിനിമകൾ, ഈ കാലം, അവർക്ക് ഒപ്പീസ് ചൊല്ലുന്നു.

ലാസ്റ്റ് seen : നമ്മൾ നാട്ടുകാരുടെ കാര്യം നോക്കിയാൽ അതു സാമൂഹികപ്രവർത്തനം; അവരു നോക്കിയാൽ അതു മറ്റുള്ളവരുടെ കാര്യത്തിൽ തലയിടൽ. നമ്മൾ നാട്ടുകാരെപ്പറ്റി പറഞ്ഞാൽ അതു രാഷ്ട്രീയ വിശകലനം, അവർ പറഞ്ഞാൽ പരദൂഷണം. കഴുകാതെ കഴുകാതെ പിന്നെയും ഇടുന്ന ഒരു ബർമുഡ ട്രൗസർ മണക്കുന്നുണ്ടോ?

English Summary:

Malayalam Cinema Witnessing a Change in Female-Centric Films Garnering Critical and Commercial Success.