ഒരു മത്തി ഇടും ലക്ഷം മുട്ട! എവിടെ വലയിട്ടാലും കിട്ടും, കരയിൽ കയറിയും ‘ആത്മഹത്യ’; എവിടെ മറ്റു മീനുകൾ; കടലിൽ വരുന്നത് വലിയ അപകടം?
‘‘എങ്കൈ പാർത്താലും നീ...?’’ ഹിറ്റ് സിനിമയിലെ നായകനോടുള്ള ഈ ചോദ്യം ഇപ്പോള്‍ കടലിലാണ്. എവിടെ പോയി വലയിട്ടാലും കിട്ടുന്നത് മത്തി. പോരാത്തതിന് വലയിൽ കയറാൻ മടിയുള്ളവർ കൂട്ടത്തോടെ കരയിലും കയറി 'ആത്മഹത്യ' ചെയ്യുന്നു. മുൻപൊക്കെ കേരളത്തിലെ ഒന്നോ രണ്ടോ തീരങ്ങളിൽ മാത്രം കണ്ടിരുന്ന ഈ പ്രതിഭാസം ഇപ്പോൾ എല്ലായിടത്തുമുണ്ട്. ബീച്ചിൽ കാഴ്ച കാണാനെത്തിയാൽ കിലോക്കണക്കിന് മത്തിയും പെറുക്കി വീട്ടിലെത്താം! കടൽ നിറയെ മത്തിയാണെന്ന് മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. 2–3 മാസങ്ങൾക്ക് മുൻപ് പക്ഷേ ഇതായിരുന്നില്ല അവസ്ഥ. കിലോയ്ക്ക് 400 രൂപവരെ ഉയർന്ന മത്തിയുടെ വിലവര്‍ധനവിനെ തോൽപിക്കാൻ സ്വർണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിമാറി ചന്തകളിൽ മത്തി സുലഭമാണ്. മറ്റു മത്സ്യങ്ങൾ വാങ്ങുമ്പോൾ ഫ്രീയായി കൊടുത്തുവരെ ചില കച്ചവടക്കാർ മത്തിയെ ‘നിർത്തിയങ്ങ് അപമാനിക്കുവാണെന്നേ’ ഇപ്പോൾ. എന്തുകൊണ്ടാണ് മത്തി ഇത്ര പെട്ടെന്ന് കേരളത്തിൽ സുലഭമായത്? മത്തിയുടെ അളവ് കൂടുമ്പോള്‍ 'തിന്നുന്നവര്‍ക്ക്' സന്തോഷമാണെങ്കിലും മത്സ്യബന്ധനം നടത്തുന്നവർക്ക് ആശങ്കകൾ പലതാണ്. അതിലൊന്ന് മത്തിയുടെ വിലയിടിവാണ്. വള്ളം നിറയെ മത്തിയുമായി എത്തുമ്പോൾ തുച്ഛമായ തുകയാണ് ലഭിക്കുന്നത്. എന്നാൽ ഇതിലും വലുതാണ് കടലിൽ സംഭവിക്കുന്ന മാറ്റങ്ങൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശങ്ക പ്രധാനമായും ഇക്കാര്യങ്ങളിലാണ്. സുലഭമായി ലഭിക്കുമ്പോഴും

‘‘എങ്കൈ പാർത്താലും നീ...?’’
ഹിറ്റ് സിനിമയിലെ നായകനോടുള്ള ഈ ചോദ്യം ഇപ്പോള്‍ കടലിലാണ്. എവിടെ പോയി വലയിട്ടാലും കിട്ടുന്നത് മത്തി. പോരാത്തതിന് വലയിൽ കയറാൻ മടിയുള്ളവർ കൂട്ടത്തോടെ കരയിലും കയറി 'ആത്മഹത്യ' ചെയ്യുന്നു. മുൻപൊക്കെ കേരളത്തിലെ ഒന്നോ രണ്ടോ തീരങ്ങളിൽ മാത്രം കണ്ടിരുന്ന ഈ പ്രതിഭാസം ഇപ്പോൾ എല്ലായിടത്തുമുണ്ട്. ബീച്ചിൽ കാഴ്ച കാണാനെത്തിയാൽ കിലോക്കണക്കിന് മത്തിയും പെറുക്കി വീട്ടിലെത്താം! കടൽ നിറയെ മത്തിയാണെന്ന് മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. 2–3 മാസങ്ങൾക്ക് മുൻപ് പക്ഷേ ഇതായിരുന്നില്ല അവസ്ഥ. കിലോയ്ക്ക് 400 രൂപവരെ ഉയർന്ന മത്തിയുടെ വിലവര്‍ധനവിനെ തോൽപിക്കാൻ സ്വർണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിമാറി ചന്തകളിൽ മത്തി സുലഭമാണ്. മറ്റു മത്സ്യങ്ങൾ വാങ്ങുമ്പോൾ ഫ്രീയായി കൊടുത്തുവരെ ചില കച്ചവടക്കാർ മത്തിയെ ‘നിർത്തിയങ്ങ് അപമാനിക്കുവാണെന്നേ’ ഇപ്പോൾ.
എന്തുകൊണ്ടാണ് മത്തി ഇത്ര പെട്ടെന്ന് കേരളത്തിൽ സുലഭമായത്? മത്തിയുടെ അളവ് കൂടുമ്പോള്‍ 'തിന്നുന്നവര്‍ക്ക്' സന്തോഷമാണെങ്കിലും മത്സ്യബന്ധനം നടത്തുന്നവർക്ക് ആശങ്കകൾ പലതാണ്. അതിലൊന്ന് മത്തിയുടെ വിലയിടിവാണ്. വള്ളം നിറയെ മത്തിയുമായി എത്തുമ്പോൾ തുച്ഛമായ തുകയാണ് ലഭിക്കുന്നത്. എന്നാൽ ഇതിലും വലുതാണ് കടലിൽ സംഭവിക്കുന്ന മാറ്റങ്ങൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശങ്ക പ്രധാനമായും ഇക്കാര്യങ്ങളിലാണ്. സുലഭമായി ലഭിക്കുമ്പോഴും മത്തിയുടെ വലുപ്പക്കുറവ് പഠനവിഷയമാക്കണമെന്നതാണ് ഇതില്‍ പ്രധാനം. ഈ ആവശ്യം ആദ്യമായി ഉന്നയിച്ച സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ആന്റണി കുരുശിങ്കൽ മനോരമ ഓൺലൈൻ പ്രീമിയത്തിലെ ഇഷ്യു ഒപിനിയനിൽ സംസാരിക്കുന്നു.
∙ മത്തി കൂടിയതല്ല ഇപ്പോഴത്തെ പ്രശ്നം
കടലിൽ എവിടെ വലയിട്ടാലും മത്തി കിട്ടുമെന്ന് മറ്റുള്ളവർ പറയുമ്പോൾ മത്സ്യത്തൊഴിലാളി പറയുന്നത് മറ്റൊന്നാണ്. അവര്‍ ചോദിക്കുന്നത് എവിടെ കടലിലെ മറ്റു മത്സ്യങ്ങൾ എന്നാണ്? സാധാരണ ഈ മാസങ്ങളിൽ മത്തി മാത്രമല്ല മറ്റ് ഇനങ്ങളിലുള്ള മത്സ്യങ്ങളും ധാരാളം കിട്ടേണ്ടതാണ്. അയലയുടെ അളവ് ഇക്കുറി വലിയ അളവിൽ കുറഞ്ഞു. നത്തോലി കുറച്ചേ കിട്ടിയുള്ളൂ. വേളൂരി, മണങ്ങ്, തോടി, ആവോലി, കട്‍ല, പിരിയൻ, വട്ടമത്തി, പൂവാലൻ ചെമ്മീൻ ഇവയെല്ലാം ഒന്നു കാണാൻ പാകത്തില്‍ കുറച്ചേ കിട്ടിയുള്ളൂ. മത്തി മാത്രമാണ് വലയിൽ നിറയുന്നത്. ഈ വർഷം മത്തിയുടെ അളവ് കൂടിയെന്നത് ശരിയാണ്. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളിലും മത്തി ഇതുപോലെ ലഭിച്ചിരുന്നതാണ്. അപ്പോൾ മറ്റുമത്സ്യങ്ങൾ എവിടെപ്പോയി എന്നതാണ് ഈ വർഷത്തെ വള്ളപ്പണിക്കാരുടെ ആശങ്ക. ഇതിനെ കുറിച്ച് അടിയന്തരമായി പഠനം നടത്തണം.
അമിതമായ മത്സ്യബന്ധനം നടക്കുന്നതാണ് മത്സ്യസമ്പത്ത് നശിക്കാനുള്ള പ്രധാന കാരണം. ഇതിൽ പെയർ ട്രോളിങ്ങാണ് വില്ലൻ. യന്ത്രവൽകരണ ബോട്ടുകൾ ഒരേസമയം സമാന്തരമായി രണ്ടെണ്ണം ഓടിച്ച് ഇവയ്ക്കിടയിൽ വല വിരിച്ച് മത്സ്യം കോരിയെടുക്കുന്ന രീതിയാണിത്. അടിത്തട്ടും ഇടത്തട്ടും മുകൾപ്പരപ്പും ഒരുപോലെ അരിച്ചെടുത്താണ് മീൻ പിടിക്കുന്നത്. ഇത്തരം മത്സ്യബന്ധനം സർക്കാർ നിരോധിച്ചതാണ്. ചെറുമത്സ്യങ്ങളെ ഉൾപ്പെടെ കൊന്നൊടുക്കുന്ന അശാസ്ത്രീയ മത്സ്യബന്ധനമാണിത്. ഇതരസംസ്ഥാന ബോട്ടുകളും ഇത്തരത്തിൽ മത്സ്യബന്ധനത്തിന് എത്തുന്നത് കാണാറുണ്ട്. സർക്കാർ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
∙ മത്തി കൂടാൻ കാരണമുണ്ട്
2014–16 കാലങ്ങളിൽ കേരളത്തിൽ മത്തി വളരെ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ 2–3 വർഷമായി മത്തി ധാരാളം ലഭിക്കുന്നു. മത്തിയിനത്തിൽപ്പെട്ട ഒരു മത്സ്യം 40,000 മുതൽ 1 ലക്ഷം വരെ മുട്ടയിടാറുണ്ട്. ഒരു മത്തിയുടെ ആയുസ്സ് രണ്ടര വയസ്സുവരെയാണ്. പക്ഷേ ഒറ്റ പ്രാവശ്യം മാത്രമാണ് ഈ മീൻ മുട്ടയിടുന്നത്. ഈ വർഷം സാധാരണയുള്ളതിലും കൂടുതൽ മത്തി കൂടാൻ കാരണം കാലാവസ്ഥയിലെ വ്യതിയാനമാണെന്നാണ് ഗവേഷകർ പറയുന്നത്. സാധാരണ മത്തിയിടുന്ന മുട്ടകളിൽ പകുതിയും ചൂടു കാലാവസ്ഥയിൽ നശിച്ചുപോകാറാണ് പതിവ്. എൽ നിനോ പ്രതിഭാസം മത്തിയുടെ എണ്ണക്കുറവിന് കാരണമാകുന്നു എന്നാണ് അന്ന് ഗവേഷകർ പറഞ്ഞിരുന്നത്. എന്നാൽ ഇത്തവണ മഴയുടെ അളവ് കൂടിയത് കടൽ ചൂടാകാതെ കാത്തു. സാധാരണ ചൂട് കൂടുമ്പോൾ മത്തി കേരള തീരം വിട്ട് സഞ്ചാരം തുടങ്ങും. ഇക്കുറി അതുണ്ടാവാത്തതാണ് എണ്ണം ഗണ്യമായി വർധിക്കുവാൻ കാരണം. ഇതാണ് മത്തിയുടെ പെരുക്കത്തെ കുറിച്ച് ശാസ്ത്രലോകം പറയുന്നത്. ഇപ്പോഴത്തെ അളവിൽ ഡിസംബർ അവസാനം മുതൽ ജനുവരി പകുതിവരെ മത്തി ലഭിക്കാന്‍ സാധ്യതയുണ്ട്.
∙ വലുതാവുന്നില്ല കുഞ്ഞൻ മത്തി
മത്തിയുടെ അളവ് കൂടിയതല്ല മത്സ്യത്തൊഴിലാളികളുടെ ഇപ്പോഴത്തെ പ്രശ്നം മത്തിയുടെ വലുപ്പക്കുറവും ലഭിക്കുന്ന കുറഞ്ഞ വിലയുമാണ്. ഒപ്പം മറ്റു മത്സ്യങ്ങൾ ലഭിക്കാത്തതും. മത്തിക്ക് വിലയുണ്ടെങ്കിൽ മത്സ്യത്തൊഴിലാളിക്ക് ഗുണകരമാണ്. കുറച്ച് അളവിൽ പിടിച്ചാൽ മതി ചെലവിന് തക്ക വില ലഭിക്കും. എന്നാൽ ഇപ്പോൾ വിലയിടിഞ്ഞതോടെ വള്ളം നിറയെ കൊണ്ടുവരുന്ന മത്തി കൊടുത്താൽ കടലിൽ പോകുന്നതിനുള്ള ചെലവ് കാശിനുപോലും കിട്ടില്ല. 2023ൽ ഈ സമയം മത്തി കിലോയ്ക്ക് 40–50 വരെ ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് 15–20 രൂപയാണ് കിട്ടുന്നത്. അതും വലുപ്പം കുറഞ്ഞ മത്തി വാങ്ങാൻ ആളുകള്‍ താൽപര്യം കാട്ടുന്നുമില്ല. കോഴി, ചെമ്മീൻ തീറ്റയുണ്ടാക്കുന്ന ഫാക്ടറികൾ, വളം നിർമാണ ഫാക്ടറികളിലേക്കുമാണ് ഇപ്പോള്‍ കുഞ്ഞൻ മത്തി പോകുന്നത്. തുച്ഛമായ വിലയാണ് ഇതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്.
20 സെന്റീമീറ്റർ വരെ വലുപ്പമുള്ള മത്തി മുൻപ് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോളത് 13 സെന്റീമീറ്റർ വരെ മാത്രമാണുള്ളത്. മത്തിയുടെ വലുപ്പക്കുറവിനുള്ള കാരണമായി മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നത് കടലിൽ തീറ്റയിലുണ്ടായ കുറവാണ്. മത്തിയുടെ ആഹാരം പ്രധാനമായും പ്ലവകങ്ങളാണ്. ജീർണിച്ച ജൈവ അവശിഷ്ടങ്ങൾ, പായലുകൾ എന്നിവയാണ് മത്തി അധികമായും കഴിക്കുന്നത്. നദികളിൽ നിന്നും വെള്ളം കടലിൽ ചേരുമ്പോൾ കൂടെ ഒഴുകിവരുന്ന ജൈവാവശിഷ്ടങ്ങൾ മത്സ്യങ്ങൾ ആഹാരമാക്കാറുണ്ട്. ഈ സമയത്താണ് മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യം ലഭിക്കുന്നത്. എന്നാൽ കടലിൽ മത്തിക്കൂട്ടം പെരുകിയത് അവയുടെ തീറ്റയുടെ ലഭ്യതയിലും കുറവ് വരുത്തിയിരിക്കാം. ഒപ്പം നദികളുടെ ആഴം കുറഞ്ഞതും കടലിലേക്കുള്ള ഒഴുക്കിന്റെ വേഗം കുറച്ചു. അതും മത്തിയുടെ വലുപ്പം കുറയാൻ കാരണമായിട്ടുണ്ടാകണം.
മറ്റു മത്സ്യങ്ങൾ കുറയുന്നതിനും മത്സ്യത്തൊഴിലാളികൾ ഒട്ടേറെ കാരണങ്ങളാണ് സംശയിക്കുന്നത്. തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥയിലെ മാറ്റങ്ങൾ, മത്സ്യങ്ങൾ മറ്റിടങ്ങളിലേക്ക് പാലായനം ചെയ്യുന്നത്. എന്നാൽ ഇതെല്ലാം നിഗമനങ്ങളാണ് ആധികാരികമല്ല. അതുണ്ടാവണമെങ്കിൽ പഠനം നടക്കണം. ഇവരുടെ ആവശ്യവും അതാണ്. കഴിഞ്ഞ 2–3 വർഷമായി ഈ സമയത്ത് മറ്റു മത്സ്യങ്ങൾ ലഭിക്കുന്നതിൽ വലിയ കുറവാണ് സംഭവിക്കുന്നത്.
∙ ചാകര കുറഞ്ഞു
വലിയ അളവിൽ പൂവാലൻ ചെമ്മീൻ അടക്കമുള്ള മത്സ്യങ്ങൾ കൂട്ടമായി ലഭിക്കുമ്പോഴാണ് സാധാരണ ആളുകൾ ചാകര എന്ന് വിളിക്കുന്നത്. എന്നാൽ മത്സ്യതൊഴിലാളികളുടെ ചാകര ഇതല്ല. പ്രക്ഷുബ്ദമായ കടൽ ശാന്തമാകുമ്പോൾ നടത്തുന്ന മത്സ്യബന്ധനമാണ് ഇവരുടെ ചാകര. ഈ സമയത്ത് കൂട്ടത്തോടെ മത്സ്യം എത്തുന്നു. ചെളിനിറഞ്ഞ സ്ഥലത്ത് ആഹാരം തേടിയാണ് അവ വരുന്നത്. മഴയത്ത് നദികളിലൂടെയും മറ്റും അടിഞ്ഞുകൂടുന്ന എക്കലും ചെളിയുംനിറയുമ്പോഴാണ് ഇതു സംഭവിക്കുക. അപ്പോൾ കടലിൽ ചില സ്ഥലങ്ങൾ തിരയൊഴിഞ്ഞ് ശാന്തമായി കിടക്കുന്ന അവസ്ഥയുണ്ടാവും. ഇവിടെ മത്സ്യത്തിനുള്ള ആഹാരവും കഴിക്കാനെത്തുന്ന വ്യത്യസ്ത ഇനങ്ങളിലെ മത്സ്യങ്ങളും ധാരാളമായി ഉണ്ടാവും.
ട്രോളറുകൾ അനിയന്ത്രിതമായ പാരലൽ ട്രോളിങ് ആരംഭിച്ചതോടെ കുഞ്ഞു മീനുകളും വലയിലായി. ഞങ്ങൾ വളരെ അധികം പ്രതിഷേധിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി കർശനമാക്കിയത്. നിരോധിത വലകൾ ഉപയോഗിച്ച് വള്ളങ്ങളിലും മത്സ്യബന്ധനം നടത്തുന്നതിനെ ഞങ്ങൾ എതിർക്കാറുണ്ട്. വിലക്കിയിട്ടും ഈ പ്രവൃത്തി തുടരുന്ന പരമ്പരാഗത തൊഴിലാളികൾക്കെതിരെയും നടപടി എടുക്കാൻ ആവശ്യപ്പെടുന്നു. ട്രോളറുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് വലിയ ബിസിനസുകാരാണ്. എന്നാൽ വള്ളങ്ങളിൽ പോയി മീൻപിടിക്കുന്നവർ ഉപജീവനം ലക്ഷ്യമാക്കി കടലിൽ ഇറങ്ങുന്നവരാണ്.
∙ തീരത്തടിയുന്ന മത്തി
ഉപരിതല മത്സ്യബന്ധനത്തിന് പുറപ്പെടുന്ന ബോട്ടുകൾക്കാണ് മത്തി ധാരാളമായി ലഭിക്കുന്നത്. തീരത്തിൽ നിന്നും അകലെയല്ലാതെ കടലിൽ ധാരാളമായി ലഭിക്കുന്ന മത്സ്യമാണ് മത്തി. ഇപ്പോള്‍ പലപ്പോഴും മത്തി കരക്കടിയുന്നത് വാർത്തകളിൽ നിറയാറുണ്ടല്ലോ? പെരുകുമ്പോൾ കൂട്ടത്തോടെ സഞ്ചരിക്കുന്ന മത്തിക്കൂട്ടം ഓക്സിജൻ ലഭിക്കാത്ത അവസ്ഥയിലാണ് തീരത്തേക്ക് തള്ളിക്കയറുന്നതെന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്. എന്നാൽ ഇതിനെ 'പാറിക്കയറുക' എന്നാണ് മത്സ്യത്തൊഴിലാളികൾ വിളിക്കുക. മുൻപൊക്കെ കേരളത്തിലെ തീരങ്ങളിൽ അപൂർവമായി കണ്ടുവന്നിരുന്ന കാഴ്ച ഈ വര്‍ഷം കേരളത്തിൽ ഒട്ടേറെ തീരങ്ങളിൽ ഒന്നിലേറെ തവണയുണ്ടായി.
∙ പണം ഇടനിലക്കാർക്ക്, ഇടപെടണം സർക്കാർ
കേരളത്തിലെ ഹാർബറുകളിൽ വിവിധ രീതിയിലാണ് മത്സ്യം വിൽപനയ്ക്ക് പോകുന്നത്. മുനമ്പം, കൊച്ചി, ചേറ്റുവ എന്നിവിടങ്ങളില്‍ വള്ളത്തിലെ മത്സ്യത്തിന് മൊത്തമായി വിലയിട്ട് എടുക്കുകയാണ് ചെയ്യുന്നത്. അതേസമയം ചെല്ലാനം, ചെത്തി, അർത്തുങ്കൽ, തോട്ടപ്പള്ളി. കായംകുളം എന്നിവിടങ്ങളിൽ തൂക്കിയാണ് വിലയിടുന്നത്. കാസർകോട് കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ പെട്ടിക്കണക്കിനാണ് മത്തിയുൾപ്പെടെയുള്ള മീനുകൾക്ക് വില കണക്കാക്കുന്നത്. ഇപ്പോൾ വില എല്ലായിടത്തും കുറവാണ്. അതേസമയം ജനങ്ങൾക്ക് ലഭിക്കുന്നത് വലിയ വിലയിലും. എന്നിട്ടും മത്സ്യതൊഴിലാളികൾക്ക് മാന്യമായ തുക ലഭിക്കുന്നില്ല.
കേരളത്തിലെ ഓരോ ഹാർബറും നിയന്ത്രിക്കുന്നത് വലിയ ലോബിയാണ്. അവർ തമ്മിൽ ബന്ധമുണ്ടാവും. പുറത്തുനിന്നുള്ളവരെ കച്ചവടത്തിനെത്താൻ ഇക്കൂട്ടർ അനുവദിക്കാറില്ല. ഇവിടെയൊന്നും സർക്കാർ ഇടപെടുന്നില്ല. ഇപ്പോഴും കിലോയ്ക്ക് 15നും 30നും ഞങ്ങളിൽ നിന്നും വാങ്ങുന്ന മത്തി നൂറിനും മുകളിൽ വിലയിട്ടാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. ഇവിടെയാണ് സർക്കാർ ഇടപെടൽ വേണ്ടത്. കോൾഡ് സ്റ്റോറേജ് അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഇടപെട്ട് നമ്മുടെ നാട്ടിലുണ്ടാക്കണം. അധികം ലഭിക്കുന്ന മത്സ്യം ഇതരസംസ്ഥാനക്കാർ കുറഞ്ഞ വിലയ്ക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കാനാവും.
∙ മാറുന്ന കാലാവസ്ഥയും കടലും
കഴിഞ്ഞ കുറച്ചുനാളായി കടൽ ശാന്തമായിരുന്നു. കൂടുതൽ വള്ളങ്ങൾ പണിക്കിറങ്ങിയതിനാൽ കൂടുതൽ മത്തി കരയ്ക്കെത്തി. എന്നാൽ ഇപ്പോൾ 2–3 ദിവസമായി കടൽ പ്രക്ഷുബ്ധമാണ്. മഴ കനക്കുന്നത് ശരിക്കും മത്സ്യതൊഴിലാളികൾക്ക് അനുകൂലമാണ്. കരയിൽ നിന്നും കൂടുതൽ ജലം കടലിൽ വന്നുചേരും. ഇത് കടൽ തണുക്കുന്നതിനും, ഒപ്പം മത്സ്യങ്ങൾക്കുള്ള തീറ്റ ലഭ്യത. വർധിപ്പിക്കാനും സഹായിക്കും. പ്രക്ഷുബ്ധമായ കടൽ ശാന്തമാകുന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യങ്ങൾ ലഭിക്കാനും വഴിയൊരുക്കും.
2018ലെ പ്രളയത്തിന് ശേഷമാണ് പെട്ടെന്ന് കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടായത്. ഓഖിക്ക് ശേഷവും മാറ്റങ്ങൾ ഉണ്ടായി. കടല്‍ത്തട്ടിൽ ചെളി പല അളവിൽ ഉയർന്ന് അടിഞ്ഞുകൂടിയത് മത്സ്യതൊഴിലാളികൾക്ക് വല ഉള്‍പ്പെടെ നഷ്ടമാകാൻ കാരണമാകുന്നു. എന്നാൽ ഇതുസംബന്ധിച്ച് പഠനങ്ങൾ നടത്തി ഫലങ്ങൾ പുറത്ത് വിടുകയോ ചർച്ചയാക്കുകയോ ചെയ്യുന്നില്ല. എന്തിന് 2004ൽ സുനാമി കേരളത്തിൽ ആഞ്ഞടിച്ചതിന്റെ ആഘാതത്തെ കുറിച്ച് പഠനം നടത്തിയപ്പോഴും കരയിലെ നഷ്ടങ്ങളെ കുറിച്ച് പഠിക്കാനാണ് ശ്രദ്ധ നൽകിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം ഇത്തരത്തിൽ കണ്ടെത്തി. അതേസമയം കടൽത്തട്ടിൽ സുനാമി വരുത്തിയ മാറ്റങ്ങളെ കുറിച്ചോ മത്സ്യസമ്പത്തിന് എന്തു സംഭവിച്ചു എന്നോ പഠനങ്ങൾ ഉണ്ടായില്ല.
കാലാവസ്ഥ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മത്സ്യത്തൊഴിലാളികളെയും അവന്റെ തൊഴിലിടത്തെയുമാണ്. എന്നാൽ ഇതിനെ കുറിച്ച് പഠിക്കുവാൻ ഇവിടെയുള്ള സർക്കാർ താൽപര്യമെടുക്കുന്നില്ല. മത്തിയുടെ വലുപ്പം വലിയ അളവിൽ കുറയുന്നതിലും പഠനം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടാനുള്ള പ്രധാന കാരണം ഇതാണ്.