‘വിഗ്രഹാരാധ’നയിൽ അഭിരമിച്ച് അണികൾ; സമരങ്ങൾ പോലും തെരുവുനാടകങ്ങൾ; വിധേയരുടെ ജനക്കൂട്ടമായി മലയാളികൾ! - വായിക്കാം ‘പെൻഡ്രൈവ്’
കേരളത്തിലെ രണ്ടു രാഷ്ട്രീയപ്പാർട്ടികൾ (സിപിഎമ്മും കോൺഗ്രസും) ഇന്ന് അകത്തും പുറത്തും നേരിടുന്ന തകർച്ച കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്നതാണ്. തിരഞ്ഞെടുപ്പു ജയങ്ങൾ തകർച്ച മറച്ചുവയ്ക്കാൻ ഉപകരിക്കുന്നില്ല. ഒരുവശത്ത്, ഇരുപാർട്ടികൾക്കും സംഭവിച്ചത് ഒരിക്കൽ അവയെ അവയാക്കിത്തീർത്ത മൂല്യവ്യവസ്ഥയുടെ ജീർണിക്കലാണ്. ആ ആദർശങ്ങൾ നൽകിയ ലക്ഷ്യബോധം അസ്തമിച്ചു. മറുവശത്ത്, ആ ശൂന്യതയിലേക്ക് അന്തഃഛിദ്രം കടന്നുവന്നു. വെറും രണ്ടു രാഷ്ട്രീയപ്പാർട്ടികൾക്കു സംഭവിക്കുന്നവയെപ്പറ്റി മലയാളികൾ എന്തിന് ആശങ്കപ്പെടണം എന്ന ചോദ്യം ഉയർന്നേക്കാം. മലയാളികളുടെ സംസ്കാരത്തെയും കേരളത്തിന്റെ നിലനിൽപിനെത്തന്നെയും അട്ടിമറിക്കാനാഗ്രഹിക്കുന്ന പ്രസ്ഥാനങ്ങൾ ഈ പാർട്ടികളുടെ സ്ഥാനം കവർന്നേക്കാം എന്ന സാധാരണ പ്രസ്താവന അതിന്റെ ഉത്തരമല്ല. പലവിധത്തിലും കേരള സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നിട്ടുള്ള ഈ പാർട്ടികളുടെ തകർച്ച എങ്ങനെ മലയാളികളുടെ ഭാഗധേയങ്ങളെ ബാധിക്കും എന്ന് അന്വേഷിക്കാൻ ചില ചരിത്രധാരണകൾ ആവശ്യമാണ്. രാജഭരണത്തിനും കോളനിവാഴ്ചയ്ക്കും ശേഷം ഏതാണ്ട് ഏഴു ദശകമായി കേരളത്തിലെ ഭരണവർഗം ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടികളാണ്. അവരിലെ നേതൃസ്ഥാനം സിപിഎമ്മിനും കോൺഗ്രസിനുമാണ്.

കേരളത്തിലെ രണ്ടു രാഷ്ട്രീയപ്പാർട്ടികൾ (സിപിഎമ്മും കോൺഗ്രസും) ഇന്ന് അകത്തും പുറത്തും നേരിടുന്ന തകർച്ച കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്നതാണ്. തിരഞ്ഞെടുപ്പു ജയങ്ങൾ തകർച്ച മറച്ചുവയ്ക്കാൻ ഉപകരിക്കുന്നില്ല. ഒരുവശത്ത്, ഇരുപാർട്ടികൾക്കും സംഭവിച്ചത് ഒരിക്കൽ അവയെ അവയാക്കിത്തീർത്ത മൂല്യവ്യവസ്ഥയുടെ ജീർണിക്കലാണ്. ആ ആദർശങ്ങൾ നൽകിയ ലക്ഷ്യബോധം അസ്തമിച്ചു. മറുവശത്ത്, ആ ശൂന്യതയിലേക്ക് അന്തഃഛിദ്രം കടന്നുവന്നു.
വെറും രണ്ടു രാഷ്ട്രീയപ്പാർട്ടികൾക്കു സംഭവിക്കുന്നവയെപ്പറ്റി മലയാളികൾ എന്തിന് ആശങ്കപ്പെടണം എന്ന ചോദ്യം ഉയർന്നേക്കാം. മലയാളികളുടെ സംസ്കാരത്തെയും കേരളത്തിന്റെ നിലനിൽപിനെത്തന്നെയും അട്ടിമറിക്കാനാഗ്രഹിക്കുന്ന പ്രസ്ഥാനങ്ങൾ ഈ പാർട്ടികളുടെ സ്ഥാനം കവർന്നേക്കാം എന്ന സാധാരണ പ്രസ്താവന അതിന്റെ ഉത്തരമല്ല. പലവിധത്തിലും കേരള സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നിട്ടുള്ള ഈ പാർട്ടികളുടെ തകർച്ച എങ്ങനെ മലയാളികളുടെ ഭാഗധേയങ്ങളെ ബാധിക്കും എന്ന് അന്വേഷിക്കാൻ ചില ചരിത്രധാരണകൾ ആവശ്യമാണ്.
രാജഭരണത്തിനും കോളനിവാഴ്ചയ്ക്കും ശേഷം ഏതാണ്ട് ഏഴു ദശകമായി കേരളത്തിലെ ഭരണവർഗം ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടികളാണ്. അവരിലെ നേതൃസ്ഥാനം സിപിഎമ്മിനും കോൺഗ്രസിനുമാണ്. രാഷ്ട്രീയപ്പാർട്ടികളെ ഭരണവർഗമായി മലയാളികൾ കണക്കാക്കാത്തതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്, മനുഷ്യപ്പറ്റുള്ളതും സൗഹൃദാത്മകവുമായ ഒരു പാരസ്പര്യത്തിൽനിന്നാണ് ഒരിക്കൽ ആ ബന്ധം തുടങ്ങിയത്. ആ വികാരം പൗരരിൽ ബാക്കിനിൽപുണ്ട്. രണ്ടാമത്, പാർട്ടികൾക്കു മലയാളികളുടെമേൽ അധികാരം ലഭിച്ചതോടെ അവർ നിരന്തരവും സമർഥവുമായ മസ്തിഷ്കപ്രക്ഷാളനങ്ങളിലൂടെ (മാധ്യമങ്ങളുടെ ശക്തമായ സഹകരണത്തോടെയും) അവരുടെ അധികാരരാഷ്ട്രീയത്തിന്റെ കൂസലില്ലാത്ത ശൈലികളെ മലയാളികളുടെ ആസക്തിയും അഭിനിവേശവുമാക്കി മാറ്റി. അവരുടെ വിലപേശലുകളെയും കൂറുമാറലുകളെയും ആർത്തികളെയും (അഴിമതികളെപ്പോലും) മറ്റൊരു സാധാരണ ജീവിതയാഥാർഥ്യമെന്നപോലെ ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ അവർ വിജയിച്ചു.
യുഡിഎഫിനും എൽഡിഎഫിനും പകരംവയ്ക്കാൻ മറ്റൊന്നില്ലാത്തതുകൊണ്ടു മാത്രമല്ല ജനങ്ങൾ അവർക്കു വോട്ട് ചെയ്തത്. ധാരാളം ആളുകൾ നിർഭാഗ്യവശാൽ രാഷ്ട്രീയപ്പാർട്ടികളുടെ അധികാരതന്ത്രങ്ങളോടും കൗശലങ്ങളോടും കാപട്യങ്ങളോടും താദാത്മ്യപ്പെട്ടു എന്നതാണ് വാസ്തവം. രാഷ്ട്രീയം മാധ്യമങ്ങളുടെ കേന്ദ്ര വിഷയമായിത്തീരുകയും അവർ രാഷ്ട്രീയത്തെ മോടിപിടിപ്പിക്കുകയും ചെയ്തതോടെ, മറ്റനവധിപ്പേർക്കു രാഷ്ട്രീയം വെടിപറയാനും കക്ഷിചേർന്നു തർക്കിക്കാനുമുള്ള ഉപാധിയായി മാറി. ടെലിവിഷനിലെ ചർച്ചകൾ അവർക്ക് ഉല്ലാസവേളകളായി. രാഷ്ട്രീയമായ വിഗ്രഹാരാധനയും വിഗ്രഹധ്വംസനവും ഒരുപോലെ അവർക്ക് അനുഭൂതികൾ പകർന്നുകൊടുത്തു. ജനാധിപത്യം സശ്രദ്ധം നടപ്പാക്കാനും സമൂഹത്തിന്റെ ആകമാന പുരോഗതി ഉറപ്പാക്കാനും ഭരണഘടന സൃഷ്ടിച്ച ഉപാധികൾ മാത്രമാണ് രാഷ്ട്രീയപ്പാർട്ടികളെന്നു മലയാളികൾ മറന്നു.
പാർട്ടികളെ തങ്ങളാണ് ഉപയോഗിക്കേണ്ടത്, പാർട്ടികൾ തങ്ങളെയല്ല എന്ന് അവർ മറന്നു. അവരുടെയും അവരുടെ മക്കളുടെയും വർത്തമാനത്തെയും ഭാവിയെയും കണിശമായ രീതിയിൽ നിയന്ത്രിക്കാനുള്ള ഗുരുതരസ്വഭാവമുള്ള അധികാരം രാഷ്ട്രീയപ്പാർട്ടികളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് അവർ മറന്നു. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ രാഷ്ട്രീയപ്പാർട്ടികൾ പരാജയപ്പെടുന്നതിന് എത്രയോതവണ തങ്ങൾ സാക്ഷികളായിത്തീർന്നിട്ടുണ്ടെന്നതും അവർ മറന്നു. മാത്രമല്ല, അതിശക്തമായ ഒരു അഭിവാഞ്ഛയായി മലയാളികളിൽ ഇനിയും അവശേഷിക്കുന്ന ഫ്യൂഡൽ മനോഭാവം ലജ്ജാവഹമായ രീതിയിൽ രാഷ്ട്രീയപ്പാർട്ടികളെയും അവരുടെ നേതാക്കളെയും (ഒരുപക്ഷേ, അവർ പോലും പ്രതീക്ഷിക്കാത്തവിധം) മേലാളരായി നോക്കിക്കണ്ട് താണുവണങ്ങാൻ അവരെ പ്രേരിപ്പിക്കുന്നു.
ശ്രദ്ധേയമായ മറ്റൊരു പ്രതിഭാസംകൂടി കേരളത്തിൽ ആവിർഭവിച്ചു. മലയാളികളുടെ ജീവിതത്തിന്റെ സർവമേഖലകളെയും രാഷ്ട്രീയം കയ്യടക്കിയതോടെ, സാമീപ്യംകൊണ്ടും സമ്പർക്കംകൊണ്ടും കൊടുക്കൽവാങ്ങലുകൾകൊണ്ടും ബുദ്ധിജീവികൾ, മതങ്ങൾ, ജാതികൾ, വ്യാപാരി–വ്യവസായികൾ, തൊഴിൽ സംഘടനകൾ തുടങ്ങിയവരടങ്ങുന്ന കേരള മുഖ്യധാര, രാഷ്ട്രീയ ഭരണവർഗങ്ങളുടെ വിവിധരീതികളിലുള്ള സഹയാത്രികരായി മാറി. അവരും ഭരണവർഗങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോയി. ഒരു വമ്പിച്ച ഇരട്ടത്താപ്പ് കേരളത്തിൽ സ്ഥാപിതമായി.
ഭൂരിപക്ഷം മലയാളികൾക്കും രാഷ്ട്രീയത്തെയും രാഷ്ട്രീയപ്പാർട്ടികളെയും തങ്ങളിൽനിന്ന് അകലത്തിൽനിർത്തി നോക്കിക്കാണാനും ചോദ്യം ചെയ്യാനുമുള്ള ശേഷി നഷ്ടപ്പെട്ടു. ഒരു ജനാധിപത്യത്തിലെ പൗരർക്കുണ്ടായിരിക്കേണ്ട ആത്മാഭിമാനവും തലയെടുപ്പും അവർക്കു പൊയ്പോയി. കേരളം വിധേയരുടെ ജനക്കൂട്ടമായി മാറി. ഭരണകൂടത്തിനും വ്യവസ്ഥിതിക്കും എതിരെയെന്ന് അവകാശപ്പെടുന്ന ‘സമര’ങ്ങൾ ഭരണവർഗങ്ങൾ തന്നെ ചരടുവലിക്കുന്നവയാകയാൽ അവ അടിമകളുടെ തെരുവുനാടകങ്ങൾ മാത്രമായി. പൗരജീവിതവും കക്ഷിരാഷ്ട്രീയവും തമ്മിൽ വേർപെടുത്താനാവാത്ത ആപത്കരമായ അവസ്ഥ കേരളത്തിൽ ഇന്നു നിലനിൽക്കുന്നു. സാമൂഹിക ജീവിതത്തിലും രാഷ്ട്രീയത്തിലും ഉന്നതനിലവാരം പുലർത്തുന്ന ലോകസംസ്കാരങ്ങളിൽ രാഷ്ട്രീയത്തിന്റെ ജനജീവിതത്തിലുള്ള കടന്നുകയറ്റം കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കേരളത്തിൽ രാഷ്ട്രീയത്തിന്റെ അധിനിവേശം അനിയന്ത്രിതവും സമ്പൂർണവുമാണ്.
അതിനാൽത്തന്നെയാണ് ആ അധിനിവേശത്തിന്റെ നേതൃസ്ഥാനത്തുള്ള രണ്ടു രാഷ്ട്രീയപ്പാർട്ടികളുടെ ജീർണിക്കൽ മലയാളികളുടെ ശ്രദ്ധയാകർഷിക്കേണ്ടത്. മലയാളികളുടെ ജീവിതങ്ങളെ നിസ്സംശയം അവരാണ് നിയന്ത്രിക്കുന്നതെന്നതിനാൽ (ഇക്കാര്യത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും ഒരുപോലെയാണ്) അവർക്കുണ്ടാകുന്ന എല്ലാ അവസ്ഥാന്തരങ്ങളും ജനങ്ങളെയും ബാധിക്കുന്നു. അവരുടെ തകർച്ച കേരള സമൂഹത്തിന്റെ തകർച്ചയായി മാറിക്കഴിഞ്ഞിട്ട് ഏറെക്കാലമായി. ഇപ്പോഴതിനു വേഗം വർധിച്ചിരിക്കുകയാണ്. പക്ഷേ, മലയാളികൾ ഇപ്പോഴും അതിനെ മാധ്യമരംഗവേദിയിൽ നടക്കുന്ന ഹരം പിടിപ്പിക്കുന്ന ഒരു നാടകം മാത്രമായി കാണുന്നു. ആത്മഹത്യാപരമായ കാഴ്ചപ്പാടാണത്.
സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും തകർച്ച രണ്ടു വിധത്തിലാണ് മലയാളികളെ ബാധിക്കുക. 1. രോഗബാധിതവും ദുർബലവുമായ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഭരണത്തിലേക്ക് അതിന്റെ ആന്തരികവും ബാഹ്യവുമായ തകർച്ചകൾ വന്നുചേരുക അനിവാര്യമാണ്; ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ. 2. ഒഴുക്കിൽപ്പെട്ടവന്റെ ജീവന്മരണ പ്രശ്നം മറ്റുള്ളവരെ രക്ഷിക്കുകയല്ല, തന്നെത്തന്നെ രക്ഷിക്കുകയാണ് എന്നതുപോലെ രാഷ്ട്രീയപ്പാർട്ടികൾ ആദ്യം സംരക്ഷിക്കുക അവയെത്തന്നെയാണ്. 3.3 കോടി മലയാളികളുടെ താൽപര്യങ്ങൾ അതിനവർ ബലികഴിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല.