തലച്ചോർ കോശങ്ങൾ കാർന്നുതിന്നുന്ന നെഗ്ലേരിയ ഫൗളേരി എന്ന അമീബയുണ്ടാക്കിയ രോഗത്തിൽനിന്നു രക്ഷപ്പെട്ട മലയാളി യുവാവിനെപ്പറ്റി ഈയിടെ വാർത്ത വന്നിരുന്നു. ഈ അമീബയുണ്ടാക്കുന്ന ‘പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്’ രോഗത്തിന്റെ മരണനിരക്ക് 97% ആണ്. മലിനജലത്തിൽനിന്നാണു യുവാവിന്റെ ശരീരത്തിൽ അമീബ പ്രവേശിച്ചത്. നെഗ്ലേരിയ ഫൗളേരി അമീബകളെ പ്രത്യേക വൈറസ് ഉപയോഗിച്ചു ഫലപ്രദമായി നിയന്ത്രിക്കാമെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു നെഗ്ലേരിയ ഫൗളേരികളെ തിന്നൊടുക്കുന്ന വൈറസുകളെ കണ്ടെത്തിയത്. നെഗ്ലേരിയ വൈറസ് എന്നു പേരിട്ടിരിക്കുന്നതും താരതമ്യേന വലുപ്പമേറിയതുമായ ഇവയെ കണ്ടെത്തിയ വാർത്ത നേച്ചർ കമ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചു. ബാക്ടീരിയോഫേജുകൾ എന്നറിയപ്പെടുന്ന വൈറസുകൾ ബാക്ടീരിയ അല്ലെങ്കിൽ അമീബ കോശങ്ങളിൽ കടന്നു രോഗബാധയുണ്ടാക്കുകയും അവയെ കൊല്ലുകയും ചെയ്യും. ബാക്ടീരിയ, അമീബ എന്നീ രോഗകാരികളെ വൈറസ് ഉപയോഗിച്ചു ചെറുക്കുന്നതിനു ഫേജ് തെറപ്പിയെന്നു പറയും. അടുത്തകാലത്തായി വളരെ പ്രചാരം ലഭിച്ച ഗവേഷണ മേഖലയാണിത്. ആന്റിബയോട്ടിക്ക് മരുന്നുകൾ ഫലപ്രദമല്ലാത്ത മാരകമായ മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയകളോടു പോരാടുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലച്ചോർ കോശങ്ങൾ കാർന്നുതിന്നുന്ന നെഗ്ലേരിയ ഫൗളേരി എന്ന അമീബയുണ്ടാക്കിയ രോഗത്തിൽനിന്നു രക്ഷപ്പെട്ട മലയാളി യുവാവിനെപ്പറ്റി ഈയിടെ വാർത്ത വന്നിരുന്നു. ഈ അമീബയുണ്ടാക്കുന്ന ‘പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്’ രോഗത്തിന്റെ മരണനിരക്ക് 97% ആണ്. മലിനജലത്തിൽനിന്നാണു യുവാവിന്റെ ശരീരത്തിൽ അമീബ പ്രവേശിച്ചത്. നെഗ്ലേരിയ ഫൗളേരി അമീബകളെ പ്രത്യേക വൈറസ് ഉപയോഗിച്ചു ഫലപ്രദമായി നിയന്ത്രിക്കാമെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു നെഗ്ലേരിയ ഫൗളേരികളെ തിന്നൊടുക്കുന്ന വൈറസുകളെ കണ്ടെത്തിയത്. നെഗ്ലേരിയ വൈറസ് എന്നു പേരിട്ടിരിക്കുന്നതും താരതമ്യേന വലുപ്പമേറിയതുമായ ഇവയെ കണ്ടെത്തിയ വാർത്ത നേച്ചർ കമ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചു.

ബാക്ടീരിയോഫേജുകൾ എന്നറിയപ്പെടുന്ന വൈറസുകൾ ബാക്ടീരിയ അല്ലെങ്കിൽ അമീബ കോശങ്ങളിൽ കടന്നു രോഗബാധയുണ്ടാക്കുകയും അവയെ കൊല്ലുകയും ചെയ്യും. ബാക്ടീരിയ, അമീബ എന്നീ രോഗകാരികളെ വൈറസ് ഉപയോഗിച്ചു ചെറുക്കുന്നതിനു ഫേജ് തെറപ്പിയെന്നു പറയും. അടുത്തകാലത്തായി വളരെ പ്രചാരം ലഭിച്ച ഗവേഷണ മേഖലയാണിത്. ആന്റിബയോട്ടിക്ക് മരുന്നുകൾ ഫലപ്രദമല്ലാത്ത മാരകമായ മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയകളോടു പോരാടുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതിൽ ഫേജ് തെറപ്പി പ്രയോജനകരമാണ്. പുതുതായി വിയന്ന സർവകലാശാലയിൽ തിരിച്ചറിഞ്ഞ നെഗ്ലേരിയ വൈറസുകളെ, നീന്തൽകുളങ്ങൾപോലെ അമീബ കലരാൻ സാധ്യതയുള്ള ജലാശയങ്ങളുടെ സംരക്ഷണത്തിനു ഭാവിയിൽ ഉപയോഗിക്കാം. എന്നാൽ, ഇതിനു കൂടുതൽ ഗവേഷണം ആവശ്യമാണ്.

Representative Image. Photo Credit: Kateryna Kon/ Shutterstock.com
ADVERTISEMENT

∙ അമീബയുടെ ‌ഇരപിടിക്കൽ

പത്താം ക്ലാസിലെ ബയോളജി പരീക്ഷയിൽ അമീബ ഇരപിടിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിനു പണ്ടൊരിക്കൽ ഒരു വിരുതൻ ഉത്തരം നൽകിയത് ഇങ്ങനെ: സമയം പാതിരാത്രി പന്ത്രണ്ടു മണി, കുറ്റാക്കൂരിരുട്ട്, കൂട്ടിൽ അമീബക്കുഞ്ഞുങ്ങളുടെ വിശന്നുപൊരിഞ്ഞുള്ള കരച്ചിൽകേട്ട് സഹിക്കവയ്യാതെ തള്ള അമീബ പുറത്തിറങ്ങി, കായൽത്തീരത്തുകൂടി മെല്ലെ മെല്ലെ നടന്നു, അപ്പോഴതാ മുൻപിൽക്കൂടി ഒരു ഇര വരുന്നു, തള്ള അമീബ ഇരയെ കുടഞ്ഞുപിടിച്ചു വിശന്നു കരയുന്ന കുട്ടികൾക്കു കൊടുത്തു. പരീക്ഷയിലെ രസകരമായ തെറ്റുത്തരങ്ങൾ മനോരമ പത്രത്തിന്റെ വാരാന്ത്യ സപ്ലിമെന്റിൽ വർഷങ്ങൾക്കു മുൻപ് വായിച്ചു ചിരിച്ച ഓർമയാണിത്. ഈ ഉത്തരമെഴുതിയ വിരുതൻ ഇപ്പോൾ റിട്ടയർ ചെയ്യാറായി കാണുമെങ്കിലും തമാശയ്ക്ക് ഇന്നും യുവത്വമുണ്ട്.

ADVERTISEMENT

അമീബ എന്താണെന്നും അമീബ എങ്ങനെയാണു ശരിക്കും ഇര പിടിക്കുന്നതെന്നും പറയാം. അമീബകൾ ഏകകോശ ജീവികളാണ്. അമീബകളും ബാക്ടീരിയകളും തമ്മിൽ ഘടനയിൽ കാര്യമായ വ്യത്യാസമുണ്ട്. അമീബ കോശങ്ങൾ സ്തരത്താൽ ആവരണം ചെയ്യപ്പെട്ടതും വ്യക്തമായ കോശമർമം (ന്യൂക്ലിയസ്) ഉള്ളവയുമാണ്. ഇവയെ യൂക്കാരിയോട്ടിക് (eukaryotic) എന്നു പറയും. എന്നാൽ, ബാക്ടീരിയകൾ പ്രോക്കാരിയോട്ടിക് (prokaryotic) ആണ്. ഇവയ്ക്കു കോശമർമം ഇല്ല. അമീബകൾ കൃത്യമായ ആകൃതിയില്ലാത്തവയാണ്. ബാക്ടീരിയകൾ അമീബകളെക്കാൾ വളരെ ചെറുതാണെങ്കിലും ഇവയ്ക്കു സ്ഥിരമായ ആകൃതിയുണ്ട്. അമീബകൾ അമീബിക് ഡിസൻറി പോലുള്ള രോഗങ്ങൾ പരത്തുന്നു. അതേസമയം, ക്ഷയവും കോളറയും ഉൾപ്പെടെയുള്ള വിവിധ മഹാമാരികൾക്കു ‌ബാക്ടീരിയ കാരണമാണ്. 

(Representative image by Mohammed Haneefa Nizamudeen / istock)

ശരിക്കും അമീബ ഇര പിടിക്കുന്നത് ‘ഫാഗോസൈറ്റോസിസ്’ (phagocytosis) പ്രക്രിയയിലൂടെയാണ്. ബാക്ടീരിയ, ആൽഗകൾ, മറ്റു സൂക്ഷ്മാണുക്കൾ, ജീവകോശങ്ങൾ എന്നിവയാണ് അമീബയുടെ ഭക്ഷണം. അമീബ അതിന്റെ ചുറ്റുപാടിൽ ഒരു ഭക്ഷണ കണിക കണ്ടെത്തുമ്പോൾ ഈ പ്രക്രിയ തുടങ്ങും. രാസസിഗ്നലുകളാണ് അമീബയെ ഇരയിലേക്കു നയിക്കുന്നത്. അമീബയുടെ സ്യൂഡോപോഡിയ എന്നു വിളിക്കപ്പെടുന്ന കൈവിരലുകൾ പോലെയുള്ള ശരീരഭാഗം ഇരയുടെ നേർക്കു നീങ്ങി വലയം ചെയ്യും. വലയം ചെയ്ത ഭക്ഷണത്തെ ഒരു അറയ്ക്കുള്ളിൽ (ഫുഡ് വാക്യൂൾ) ആക്കും. ഈ വാക്യൂളുകൾ താൽക്കാലികമായി ആമാശയംപോലെ പ്രവർത്തിക്കും.

ADVERTISEMENT

ദഹനത്തിനു സഹായിക്കുന്ന എൻസൈമുകൾ അമീബയുടെ കോശഘടനയായ ലൈസോസോമുകളിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ദഹിച്ച ഭക്ഷണത്തിലെ പോഷകങ്ങൾ ഊർജ ഉൽപാദനത്തിനും വളർച്ചയ്ക്കും മറ്റു കോശപ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. ‌പോഷകം വലിച്ചെടുത്തശേഷം ഫുഡ് വാക്യൂളുകളിൽ ദഹിക്കാതെ കിടക്കുന്ന ഭക്ഷണഭാഗങ്ങൾ കോശത്തിൽനിന്നു പുറന്തള്ളപ്പെടും. ഭക്ഷണം നേടുന്നതിനുള്ള ഈ കാര്യക്ഷമമായ രീതി, ഏതു തരത്തിലുള്ള പ്രതികൂല അവസ്ഥയോടും പൊരുത്തപ്പെടാൻ അമീബയെ പ്രാപ്തമാക്കുന്നു.

English Summary:

Brain-Eating Amoeba: New Virus Offers Hope in the Fight Against Naegleria Fowleri