ശക്‌തി ചോർത്തിയതു ശക്‌തികാന്ത ദാസ്. ഓഹരി വിപണിയിൽ അഞ്ചു വ്യാപാരദിനങ്ങളിലായി തുടർന്നുവന്ന അതിശയകരമായ മുന്നേറ്റത്തെ ആറാം ദിനം ദുർബലമാക്കിയതു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ നയ പ്രഖ്യാപനത്തിന്റെ ഭാഗമായി ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പ്രസ്താവനയാണ്. സാമ്പത്തിക വളർച്ച ഈ വർഷത്തെ പ്രതീക്ഷിത നിലവാരമായ 7.2 ശതമാനത്തിനു പകരം 6.6 ശതമാനത്തിലൊതുങ്ങുമെന്നും പണപ്പെരുപ്പ നിരക്കു 4.5% എന്ന അനുമാനം ലംഘിച്ചു 4.8% വരെ ഉയരാമെന്നുമുള്ള അറിയിപ്പ് ഓഹരി വിപണിയെ അസ്വസ്‌ഥമാക്കുന്നതായി. നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കേണ്ട തുകയുടെ നിരക്ക് (സിആർആർ) ഇളവു ചെയ്‌തതു സ്വാഗതാർഹമായിരുന്നെങ്കിലും സാമ്പത്തിക വളർച്ചയിലെ ഇടിവിന്റെ പശ്‌ചാത്തലത്തിൽ വായ്‌പ നിരക്കുകൾ കുറയ്‌ക്കാതിരുന്നതിൽ വിപണി പരിഭവപ്പെട്ടു. അസംതൃപ്‌തിയുടെയും പരിഭവത്തിന്റെയും ഫലമായി വിപണിയിലെ മുന്നേറ്റം തടസ്സപ്പെട്ടെങ്കിലും അതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശക്‌തി ചോർത്തിയതു ശക്‌തികാന്ത ദാസ്; ഓഹരി വിപണിയിൽ അഞ്ചു വ്യാപാരദിനങ്ങളിലായി തുടർന്നുവന്ന അതിശയകരമായ മുന്നേറ്റത്തെ ആറാം ദിനം ദുർബലമാക്കിയതു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നയ പ്രഖ്യാപനത്തിന്റെ ഭാഗമായി ഗവർണർ ശക്തികാന്ത ദാസ് നടത്തിയ പ്രസ്താവനയാണ്. സാമ്പത്തിക വളർച്ച ഈ വർഷത്തെ പ്രതീക്ഷിത നിലവാരമായ 7.2 ശതമാനത്തിനു പകരം 6.6 ശതമാനത്തിലൊതുങ്ങുമെന്നും പണപ്പെരുപ്പ നിരക്ക് 4.5% എന്ന അനുമാനം ലംഘിച്ചു 4.8% വരെ ഉയരാമെന്നുമുള്ള അറിയിപ്പ് ഓഹരി വിപണിയെ അസ്വസ്‌ഥമാക്കുന്നതായി. നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കേണ്ട തുകയുടെ നിരക്ക് (സിആർആർ) ഇളവു ചെയ്‌തതു സ്വാഗതാർഹമായിരുന്നെങ്കിലും സാമ്പത്തിക വളർച്ചയിലെ ഇടിവിന്റെ പശ്‌ചാത്തലത്തിൽ വായ്‌പ നിരക്കുകൾ കുറയ്‌ക്കാതിരുന്നതിൽ വിപണി പരിഭവപ്പെട്ടു.

∙ അത് അർധവിരാമം, ഇനി മുന്നേറ്റം

ADVERTISEMENT

അസംതൃപ്‌തിയുടെയും പരിഭവത്തിന്റെയും ഫലമായി വിപണിയിലെ മുന്നേറ്റം തടസ്സപ്പെട്ടെങ്കിലും അതിനെ താൽക്കാലിക നിരാശയുടെ ഫലമായ അർധവിരാമമായി മാത്രമേ കാണേണ്ടതുള്ളൂ. വീണ്ടും കുതിക്കാൻ വിപണിക്കു ശേഷിയുണ്ട്; വിപണിയിൽ വിശ്വാസമർപ്പിക്കുന്നവർക്കു പ്രതീക്ഷ ബാക്കിയുണ്ട്. രണ്ടു മാസത്തോളമായി വിൽപനക്കാരായിരുന്ന വിദേശ ധനസ്‌ഥാപനങ്ങൾക്ക് ഇന്ത്യൻ വിപണി വീണ്ടും ആകർഷകമായിരിക്കുന്നതും പ്രതീക്ഷ നൽകുന്നതാണല്ലോ. അവ ഈ മാസം 24,454 കോടിയിലേറെ രൂപയ്‌ക്ക് ഓഹരികൾ വാങ്ങിക്കൂട്ടിക്കഴിഞ്ഞു. ‘ഡിസംബർ ഇഫക്‌ട്’ എന്ന നിലയിൽ തുടക്കമിട്ട ‘സാന്റ ക്ലോസ് മുന്നേറ്റം’ തുടരുമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. 

ശക്തികാന്ത ദാസ്. (Image credit : Reuters)

∙ ഫെഡ് റിസർവിൽ പ്രതീക്ഷ

ADVERTISEMENT

ഡിസംബർ 17,18 തീയതികളിലായി ചേരുന്ന യുഎസ് ഫെഡറൽ റിസർവിന്റെ യോഗം പലിശ നിരക്കിൽ 0.25% കൂടി കുറവു വരുത്തുമെന്നാണു പ്രതീക്ഷ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ നാസ്‌ഡക്, എസ് & പി സൂചികകൾ റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്‌തത് ഈ പ്രതീക്ഷ ശക്‌തമായതിനെ തുടർന്നാണെന്നു കരുതുന്നു. സെപ്‌റ്റംബറിൽ ആരംഭിച്ച പലിശ കുറയ്‌ക്കൽ നയത്തിന്റെ ഭാഗമായി 0.75% ഇളവു പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. യുഎസിലെ പലിശ നിരക്കിലുണ്ടാകുന്ന കുറവ് ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര വിപണികളിലേക്കു കൂടുതൽ നിക്ഷേപമെത്തിക്കാൻ സഹായകമാകും. അതാകട്ടെ വിപണിയുടെ മുന്നേറ്റത്തിനു കൂടുതൽ കരുത്തേകും.

∙ ചൈനയോടു വിട, ഇന്ത്യയാണു നന്ന്

ഇന്ത്യയിലെ നിക്ഷേപം പിൻവലിച്ചു ചൈനയിലേക്കു ചേക്കേറിയ വിദേശ നിക്ഷേപകർ ആ രാജ്യത്തെ അസ്‌ഥിരനയങ്ങൾ മൂലം തിരിച്ചെത്താനുള്ള സാധ്യത വർധിക്കുകയാണെന്നു റിപ്പോർട്ടുണ്ട്. ചൈനയെ കടത്തിവെട്ടാൻ ശേഷിയുള്ളത് ഇന്ത്യൻ വിപണിക്കാണെന്നും വലിയ തോതിലുള്ള നേട്ടമാണ് ഇവിടെ നിക്ഷേപകർക്കുണ്ടാകുകയെന്നുമുള്ള മോബിയസ് എമർജിങ് ഓപ്പർച്യുണിറ്റീസ് ഫണ്ട് ചെയർമാൻ മാർക് മോബിയസിന്റെ വാക്കുകളും പ്രതീക്ഷ പകരുന്നതാണ്.

∙ നിഫ്‌റ്റിക്കു കനത്ത ഉയർച്ചാ സാധ്യത

ADVERTISEMENT

കഴിഞ്ഞ ആഴ്‌ച വ്യാപാരം അവസാനിക്കുമ്പോൾ നിഫ്‌റ്റി 24,677.80 പോയിന്റിലായിരുന്നു. 24,500 പോയിന്റിലെ കനത്ത കടമ്പ പിന്നിടാൻ കഴിഞ്ഞതോടെ നിഫ്‌റ്റിക്കു കൂടുതൽ ഉയർച്ച സാധ്യത കൈവന്നിരിക്കുകയാണെന്ന് അനുമാനിക്കാം. 24,850 – 24,880 നിലവാരത്തിലാകും ഇനി വലിയ പ്രതിബന്ധമുയരുക. അതു പിന്നിടാനായാൽ 25,100 പോയിന്റിലേക്കു കുതിക്കാൻ നിഫ്‌റ്റിക്കു സാധ്യമാകും.

Representative Image (Photo Arramged)

‘ബൈ ഓൺ ഡിപ്’ തന്ത്രത്തിനു ലഭിച്ചുവരുന്ന വർധിച്ച സ്വീകാര്യത നിഫ്‌റ്റിയെ ഈ മാസംതന്നെ 25,500 പോയിന്റിലേക്ക് ഉയർത്തിയേക്കാം. അതിനപ്പുറത്തേക്കുള്ള കുതിപ്പിനു പോലും സാധ്യതയുണ്ടെന്നു കരുതുന്ന നിരീക്ഷകരുണ്ട്. അതേസമയം, നിഫ്‌റ്റിക്കുള്ള പിന്തുണയുടെ നിലവാരം 24,500 പോയിന്റിലേക്ക് ഉയർന്നിട്ടുണ്ടെന്നാണു ചാർട്ടുകളിൽനിന്നുള്ള സൂചന. ആ നിലവാരത്തിൽ പിടിച്ചുനിൽക്കാനാകുന്നില്ലെങ്കിൽ സൂചിക 24,300 വരെ താഴ്‌ന്നേക്കാം.

∙ ഐപിഒ വിപണിയും ഉഷാർ

ഈ വർഷം മുന്നൂറിലേറെ കമ്പനികൾ 1.4 ലക്ഷം കോടി രൂപ സമാഹരിച്ചിട്ടും ഐപിഒ വിപണിയിൽ പ്രസരിപ്പിനു വിരാമമാകുന്നില്ല. ഈ ആഴ്‌ച 9 കമ്പനികളാണ് ഐപിഒ വിപണിയിലെത്തുന്നത്. മൂന്നു കമ്പനികളുടെ ഓഹരികൾ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്യുന്നുമുണ്ട്. വിശാൽ മെഗാ മാർട്ട്, സായ് ലൈഫ് സയൻസസ്, മൊബിക്വിക്ക്, ഇൻവെഞ്ചറസ് നോളജ് സൊല്യൂഷൻസ് എന്നിവയാണു മെയിൻ ബോർഡ് ഐപിഒകൾ. മറ്റുള്ളവ എസ്‌എംഇ ഐപിഒകളാണ്.

English Summary:

RBI Governor's Announcement Casts Shadow on Indian Stock Market. Will the Indian Stock Market Rebound Despite Economic Concerns?

Show comments