‘സംഭാവന തന്നാൽ സ്വര്‍ഗത്തിൽ കയറ്റി വിടാം’; തട്ടിപ്പുകൂട്ടിന് രാഷ്ട്രീയക്കാരും; ബോംബിട്ട യുഎസ് ഭയന്നു, ജപ്പാനും കമ്യൂണിസ്റ്റാവുമോ!
ജപ്പാൻ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തകര്‍ന്നു തരിപ്പണമായ രാജ്യം. ലോകം കണ്ടതില്‍ വച്ച് ഏറ്റവും മാരക ശക്തിയുള്ള അണു ബോംബുകള്‍ പട്ടണങ്ങളെ തകർക്കുകയും ജനത്തെ കൊന്നൊടുക്കുകയും ചെയ്തതിനു പുറമേ ഈ യുദ്ധം ജപ്പാന്റെ സമ്പദ്‌ഘടനയെ പൂര്‍ണമായി നശിപ്പിച്ചു. ജപ്പാൻ കൈവശം വച്ചിരുന്ന കൊറിയ, തയ്‌വാൻ തുടങ്ങിയ ധാരാളം പ്രദേശങ്ങള്‍ നഷ്ടപ്പെട്ടു. 1945ന് ശേഷം നീണ്ട ഏഴു വര്‍ഷം ഇവിടെ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സേനയുടെ അധീനതയിലായിരുന്നു ഈ രാജ്യം. ദൈവതുല്യനായി ആ രാജ്യത്തിലെ ജനങ്ങള്‍ കണ്ടിരുന്ന ഒരു ചക്രവര്‍ത്തിയെ മുന്‍പില്‍ നിര്‍ത്തി പട്ടാള നേതാക്കള്‍ നടത്തിയ ഭരണമായിരുന്നു ഈ യുദ്ധത്തിലേക്കും വന്‍ നാശത്തിലേക്കും ജപ്പാനെ നയിച്ചത്. ഈ തകര്‍ച്ചയില്‍ നിന്നുള്ള രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങുന്നത് 1947ല്‍ ഒരു പുതിയ ഭരണഘടന പ്രാബല്യത്തില്‍ വന്നതു മുതലാണ്. പട്ടാളത്തിന്റെ കയ്യില്‍നിന്ന് ഭരണത്തിന്റെ താക്കോല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ആവശ്യമായ ഒരു ജനാധിപത്യ ഭരണസംഹിത ഈ ഭരണഘടന വഴിയാണ് ജപ്പാനില്‍ എത്തിയത്. ചക്രവര്‍ത്തിയെ ഒരു അലങ്കാരമായി നിലനിര്‍ത്തി. എന്നിട്ട് രാഷ്ട്ര ഭരണം ഡയറ്റ് എന്നറിയപ്പെടുന്ന ജനപ്രതിനിധിസഭയില്‍, ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കു കൈമാറി. ഈ ഭരണഘടനയിലെ ഒൻപതാം അനുച്ഛേദ പ്രകാരം ജപ്പാന്‍ സര്‍ക്കാര്‍ പട്ടാളത്തെ നിലനിര്‍ത്തില്ലെന്നും യുദ്ധം ചെയ്യില്ലെന്നും നിഷ്കര്‍ഷിക്കുന്നു. അങ്ങനെ ജനം തിരഞ്ഞെടുത്ത

ജപ്പാൻ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തകര്‍ന്നു തരിപ്പണമായ രാജ്യം. ലോകം കണ്ടതില്‍ വച്ച് ഏറ്റവും മാരക ശക്തിയുള്ള അണു ബോംബുകള്‍ പട്ടണങ്ങളെ തകർക്കുകയും ജനത്തെ കൊന്നൊടുക്കുകയും ചെയ്തതിനു പുറമേ ഈ യുദ്ധം ജപ്പാന്റെ സമ്പദ്‌ഘടനയെ പൂര്‍ണമായി നശിപ്പിച്ചു. ജപ്പാൻ കൈവശം വച്ചിരുന്ന കൊറിയ, തയ്‌വാൻ തുടങ്ങിയ ധാരാളം പ്രദേശങ്ങള്‍ നഷ്ടപ്പെട്ടു. 1945ന് ശേഷം നീണ്ട ഏഴു വര്‍ഷം ഇവിടെ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സേനയുടെ അധീനതയിലായിരുന്നു ഈ രാജ്യം. ദൈവതുല്യനായി ആ രാജ്യത്തിലെ ജനങ്ങള്‍ കണ്ടിരുന്ന ഒരു ചക്രവര്‍ത്തിയെ മുന്‍പില്‍ നിര്‍ത്തി പട്ടാള നേതാക്കള്‍ നടത്തിയ ഭരണമായിരുന്നു ഈ യുദ്ധത്തിലേക്കും വന്‍ നാശത്തിലേക്കും ജപ്പാനെ നയിച്ചത്.
ഈ തകര്‍ച്ചയില്‍ നിന്നുള്ള രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങുന്നത് 1947ല്‍ ഒരു പുതിയ ഭരണഘടന പ്രാബല്യത്തില്‍ വന്നതു മുതലാണ്. പട്ടാളത്തിന്റെ കയ്യില്‍നിന്ന് ഭരണത്തിന്റെ താക്കോല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ആവശ്യമായ ഒരു ജനാധിപത്യ ഭരണസംഹിത ഈ ഭരണഘടന വഴിയാണ് ജപ്പാനില്‍ എത്തിയത്. ചക്രവര്‍ത്തിയെ ഒരു അലങ്കാരമായി നിലനിര്‍ത്തി. എന്നിട്ട് രാഷ്ട്ര ഭരണം ഡയറ്റ് എന്നറിയപ്പെടുന്ന ജനപ്രതിനിധിസഭയില്‍, ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കു കൈമാറി. ഈ ഭരണഘടനയിലെ ഒൻപതാം അനുച്ഛേദ പ്രകാരം ജപ്പാന്‍ സര്‍ക്കാര്‍ പട്ടാളത്തെ നിലനിര്‍ത്തില്ലെന്നും യുദ്ധം ചെയ്യില്ലെന്നും നിഷ്കര്‍ഷിക്കുന്നു. അങ്ങനെ ജനം തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ ഈ ഭരണഘടന നിലവില്‍ വന്നതിനു ശേഷം ജപ്പാനില്‍ ഭരണം കയ്യാളുവാന്‍ തുടങ്ങി.
1950കള്‍ മുതല്‍ ജപ്പാന്‍ വളര്‍ച്ചയുടെ പാതയില്‍ മടങ്ങിയെത്തുക മാത്രമല്ല വളരെ വേഗം ഒരു സമ്പദ്‌ശക്തിയായി ഉയര്‍ന്നു വന്നു. ഈ അദ്ഭുതപൂർവമായ മാറ്റത്തിന് പ്രധാനമായി മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യത്തേത് ഇവിടെയുള്ള ജനങ്ങളുടെ കര്‍മോത്സുക നിലപാട്. രണ്ടാമത്തേത് സര്‍ക്കാരിന്റെ അകമഴിഞ്ഞ സംഭാവനകള്‍. മൂന്നാമത്തേത് അമേരിക്കയുടെ പിന്തുണയും സഹായങ്ങളും. ജപ്പാന്‍കാര്‍ കഠിനാധ്വാനികളാണെന്ന് മാത്രമല്ല രാഷ്ട്രപുരോഗതിക്ക് വേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള മനഃസ്ഥിതി ധാരാളമുള്ള ഒരു ജനതയുമാണ്. വ്യവസായികളും വ്യാപാരികളും തൊഴിലാളികളും ഉദ്യോഗസ്ഥരും ബാങ്കര്‍മാരും എല്ലാവരും ഒത്തൊരുമിച്ചു നിശ്ചയദാർഢ്യത്തോടെയുള്ള പ്രവര്‍ത്തനം കാഴ്ച വച്ചതുകൊണ്ടാണ് ഈ അദ്ഭുതം സാധ്യമായത്. ആയുഷ്കാലം മുഴുവന്‍ തൊഴിലാളികള്‍ക്ക് കമ്പനിയില്‍ ജോലി ചെയ്യുവാനുള്ള അവസരം നല്‍കുന്ന ഒരു പതിവു കൂടിയുണ്ടായിരുന്നു ജപ്പാനില്‍; ഒരുപക്ഷേ ലോകത്തില്‍ വേറെ എവിടെയും കാണാത്ത ഒരു പ്രത്യേക സമ്പദ്രായം!
∙ പ്രതിസന്ധിയിലും വീഴാത്ത സമ്പദ്ഘടന
1955 മുതല്‍ രണ്ടു ചെറിയ ഇടവേളകള്‍ ഒഴിച്ചാല്‍ ജപ്പാന്‍ ഭരിക്കുന്നത് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് (എൽഡിപി). എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളെയും വ്യത്യസ്ത താൽപര്യങ്ങളെയും കോര്‍ത്തിണക്കി കൊണ്ടു പോകുവാനുള്ള കഴിവാണ് ഈ പാര്‍ട്ടിയുടെ മേല്‍ക്കോയ്മക്കുള്ള മുഖ്യ കാരണം. ഇത് ശക്തമായ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ചു. ഇതോടൊപ്പം തന്നെ അടിസ്ഥാനസൗകര്യ വികസനത്തിലും സര്‍ക്കാര്‍ കാര്യമായ ശ്രദ്ധ പതിപ്പിച്ചത് വേഗം ഫലംകണ്ടു തുടങ്ങി. ലോകം മുഴുവന്‍ ഇന്ന് മാതൃകയാക്കാന്‍ ശ്രമിക്കുന്ന ബുള്ളറ്റ് ട്രെയിനുകള്‍ പോലുള്ള നൂതന സംരംഭങ്ങള്‍ ജപ്പാനില്‍ നിന്നാണ് പിറവിയെടുത്തത്. എന്നാല്‍ സര്‍ക്കാരും സ്വകാര്യ മേഖലയുമായുള്ള അടുപ്പം വ്യവസായ–വാണിജ്യ രംഗത്തെ ഭീമന്മാരും രാഷ്ട്രീയ- ഉദ്യോഗസ്ഥ പ്രമുഖരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കുള്ള വേദിയൊരുക്കി. ഇത് മൂലം തുടരെത്തുടരെയുണ്ടായ അഴിമതി ആരോപണങ്ങള്‍ എൽഡിപിക്ക് സാരമായ ക്ഷീണമുണ്ടാക്കി എന്നതും ഒരു വസ്തുതയാണ്.
ജപ്പാന് ജനത ദാരിദ്ര്യത്തിലേക്ക് നീങ്ങിയാല്‍ അത് കമ്യൂണിസത്തിനു വളക്കൂറുള്ള മണ്ണൊരുക്കും എന്ന ഭീതി അമേരിക്കയ്ക്കുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ അമേരിക്കയുടെ മുഖ്യ പ്രതിയോഗിയായ സോവിയറ്റ് യൂണിയന്‍ ജപ്പാനില്‍ നിന്നും വിദൂരത്തല്ല സ്ഥിതി ചെയ്യുന്നതെന്നതും അമേരിക്കയുടെ ആകാംക്ഷകള്‍ വര്‍ധിപ്പിക്കുവാന്‍ കാരണമായി. അതുകൊണ്ട് അവര്‍ ജപ്പാന് വേണ്ടത്ര സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതു കൂടാതെ അവിടെയുള്ള കമ്പനികളെ സഹായിക്കുവാന്‍ വേണ്ടി അവര്‍ക്കാവശ്യമുള്ള സാങ്കേതിക വിദ്യകള്‍ കൈമാറുകയും ജപ്പാനില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജപ്പാന് ആവശ്യമായ സുരക്ഷാ കവചവും അമേരിക്കതന്നെ തീര്‍ത്തതിനാല്‍ ദേശസുരക്ഷയ്ക്ക് ചെലവൊന്നും വേണ്ടി വന്നില്ല. ഇങ്ങനെ അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ജപ്പാൻ സാമ്പത്തിക മുന്നേറ്റം നടത്തി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌ഘടനയായി വളര്‍ച്ച പ്രാപിച്ചത്.
ഇടക്കാലത്തു ചില്ലറ ബുദ്ധിമുട്ടുകള്‍ നേരിട്ടതല്ലാതെ കഴിഞ്ഞ ഏഴര ദശാബ്ദക്കാലം ജപ്പാന്റെ സമ്പദ്ഘടന എല്ലാ വെല്ലുവിളികളെയും തരണം ചെയ്യുന്നതില്‍ വിജയിച്ചു. എൽഡിപി നേരിട്ട അഴിമതി ആരോപണങ്ങളോ ലോകത്തെ പിടിച്ചുലച്ച മഹാമാരിയോ യുദ്ധങ്ങളോ ജപ്പാനെ സാരമായി ബാധിച്ചില്ല. ഇന്നും താരതമ്യേന ചെറിയ രാജ്യമായ ജപ്പാന്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയുടെ ഉടമയാണ്. ഇതിനു പ്രധാന കാരണം ജപ്പാന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച മേൽപ്പറഞ്ഞ മൂന്ന് കാരണങ്ങളും ശക്തമായി നിലനിന്നതാണ്. എന്നാല്‍ 2024ല്‍ നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലെ ഫലം ഈ സ്ഥിതി മാറ്റിമറിച്ചിരിക്കുകയാണ്.
ഇതില്‍ ആദ്യത്തേത് ജപ്പാനില്‍ നടന്ന പൊതു തിരഞ്ഞെടുപ്പായിരുന്നു. ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എൽഡിപിക്ക് ഭൂരിപക്ഷം നഷ്ടമായി. 465 സീറ്റുള്ള പ്രതിനിധി സഭയില്‍ എൽഡിപിക്ക് 191 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു- അതായത് കേവല ഭൂരിപക്ഷത്തില്‍നിന്ന് 42 സീറ്റുകള്‍ കുറവ്. പിരിച്ചുവിട്ട സഭയില്‍ എൽഡിപിക്ക് 259 സീറ്റുകള്‍ ഉണ്ടായിരുന്നു എന്നതില്‍നിന്ന് ഈ പാര്‍ട്ടിക്ക് ജനപിന്തുണയില്‍ ഉണ്ടായ ക്ഷതം മനസ്സിലാക്കാവുന്നതാണ്. എന്നാലും ജപ്പാനില്‍ നിലവിലുള്ള സമ്പദ്രായ പ്രകാരം പ്രതിനിധിസഭയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ഷിഗേറു ഇഷിബ പ്രധാനമന്ത്രിയായി തുടരും. പക്ഷേ ജനപ്രീതി വളരെ കുറവായ ഇദ്ദേഹത്തിന് ഒരു ഭരണകര്‍ത്താവായി എത്രത്തോളം ശോഭിക്കുവാന്‍ സാധിക്കും എന്നത് ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു.
∙ വിവാദങ്ങളിൽ ജനപ്രീതി നഷ്ടപ്പെട്ട് എൽഡിപി
എൽഡിപിയുടെ ജനപ്രീതിക്ക് സംഭവിച്ച ഇടിവിനുള്ള മുഖ്യ കാരണങ്ങള്‍ രണ്ടാണ്. ഒന്ന്; ഈ പാര്‍ട്ടിയിലെ ചില നേതാക്കളും യൂണിഫിക്കേഷന്‍ ചര്‍ച്ച് (യുസി) എന്ന സംഘടനയുമായുള്ള ബന്ധം. രണ്ട്; പാര്‍ട്ടിയുടെ നേതൃത്വത്തെ പിടിച്ചു കുലുക്കിയ ‘കളങ്കിത പണ വിവാദം’. യൂണിഫിക്കേഷൻ ചർച്ചുമായി നേതാക്കള്‍ക്കുള്ള ബന്ധം ചര്‍ച്ചാവിഷയമായത് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ 2022 ജൂലൈയില്‍ കൊല്ലപ്പെട്ടപ്പോഴാണ്. അദ്ദേഹത്തിന്റെ കൊലയാളി കൃത്യം നടത്തുവാന്‍ പറഞ്ഞ കാരണം അബെയും യൂണിഫിക്കേഷന്‍ ചര്‍ച്ചും തമ്മിലുള്ള അടുത്ത ബന്ധമാണ്. കൊലയാളിയുടെ അമ്മ യൂണിഫിക്കേഷന്‍ ചര്‍ച്ചിന് സംഭാവന നല്‍കി പണമെല്ലാം നഷ്ടപ്പെടുത്തിയതില്‍ അദ്ദേഹത്തിനുണ്ടായ രോഷമാണ് അബെയുടെ കൊലപാതകത്തില്‍ കലാശിച്ചത്.
ഇതിനെ തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ എൽഡിപി ഈ സംഘടനയെ സഹായിച്ചതായുള്ള വിവരങ്ങള്‍ പുറത്തു വന്നു. അത് മാത്രമല്ല പല കാരണങ്ങള്‍ പറഞ്ഞ് ആളുകളെ പറ്റിച്ചു പണം പിടുങ്ങുന്ന സംഘടനയായിരുന്നു യുസി എന്നും ജനങ്ങള്‍ക്ക് മനസ്സിലായി. ഇതിന്റെ ഒരു ഉദാഹരണം ഇപ്രകാരമാണ്; ആരെങ്കിലും മരിച്ചാല്‍ യുസിയുടെ പ്രതിനിധി പരേതന്റെ അടുത്ത കുടുംബത്തിലുള്ളവരെ ബന്ധപ്പെടും. എന്നിട്ട് പറയും; ‘‘മരിച്ചയാളുടെ ആത്മാവ് സ്വര്‍ഗവാതുക്കല്‍ എത്തിയിട്ടുണ്ട്. സ്വര്‍ഗത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ യുസിക്ക് സംഭാവന നല്‍കണം’’ എന്ന്. ഇതു കേട്ട് വിശ്വസിച്ച പല ജപ്പാന്‍കാരും പണം നല്‍കി എന്നതാണ് രസകരമായ വസ്തുത! പക്ഷേ ഈ രീതിയില്‍ തട്ടിപ്പ് നടത്തുന്ന സംഘടനയുമായി ഭരണകക്ഷി നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്ത ജപ്പാനെ ഒന്നടങ്കം ഞെട്ടിച്ചു. ഇത് പല മന്ത്രിമാരുടെയും കസേര തെറിക്കുവാനും കാരണമായി.
ഇതിന്റെ ക്ഷീണത്തില്‍നിന്ന് കരകയറുവാന്‍ വേണ്ടി അന്നത്തെ പ്രധാനമന്ത്രി ഫുമിയോ കിഷിദ മന്ത്രിസഭ പല പ്രാവശ്യം പുനഃസംഘടിപ്പിച്ചു. പക്ഷേ 2023ല്‍ പുറത്തു വന്ന ‘കളങ്കിത പണ വിവാദം’ കൂനിന്മേല്‍ കുരു പോലെയായി. മന്ത്രിമാരടക്കം എൽഡിപിയിലെ പല നേതാക്കളും തിരഞ്ഞെടുപ്പു പ്രചാരണത്തിന് ശേഖരിച്ച ചണം സ്വകാര്യ ഉപയോഗത്തിനുള്ള അക്കൗണ്ടിലേക്ക് മാറ്റിയതായി വിവരം പുറത്തു വന്നു. ഇത് ജപ്പാനിലെ നിയമപ്രകാരം കുറ്റകരമാണ്. ഇതില്‍പ്പെട്ട ഭൂരിഭാഗം പേരും കിഷിദ നയിക്കുന്ന പക്ഷത്തു നിന്നുള്ളവരായത് സ്ഥിതി ഗുരുതരമാക്കി. അങ്ങനെ ഗത്യന്തരമില്ലാതെ കിഷിദ രാജിവച്ചു. അതിനു ശേഷം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ വ്യക്തിയാണ് നിലവിലെ പ്രധാനമന്ത്രി ഷിഗേറു ഇഷിബ.
രണ്ടാമത്തെ തിരഞ്ഞെടുപ്പ് അമേരിക്കയില്‍ നടന്നതായിരുന്നു. കഴിഞ്ഞ 75 വര്‍ഷമായി അമേരിക്ക ജപ്പാന് നല്‍കിക്കൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണ ഡോണൾഡ് ട്രംപ് തുടരുമോയെന്ന് ഇപ്പോള്‍ പ്രവചിക്കുവാന്‍ സാധിക്കില്ല. ട്രംപ് കഴിഞ്ഞ തവണ പ്രസിഡന്റ് ആയിരുന്നപ്പോള്‍ അബെ ആയിരുന്നു ജാപ്പനീസ് പ്രധാനമന്ത്രി. ഇരുവരും തമ്മില്‍ നല്ല ബന്ധം ഉണ്ടായിരുന്നതിനാല്‍ ആ നാല് വര്‍ഷക്കാലം ജപ്പാനു നേരെ അമേരിക്ക നടപടികള്‍ എടുക്കുകയോ ഭീഷണികള്‍ മുഴക്കുകയോ ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. ട്രംപ് കൂടുതല്‍ ശക്തനാണ്; ജപ്പാനിലാണെങ്കില്‍ അബെക്ക് പകരം വയ്ക്കുവാന്‍ പറ്റുന്ന ഒരു നേതാവുമില്ല. ജപ്പാനിലെ ഉരുക്ക് കമ്പനിയായ നിപ്പോണ്‍ സ്റ്റീല്‍ അമേരിക്കയിലെ യുഎസ് സ്റ്റീല്‍ ഏറ്റെടുക്കുന്നത് തടയുമെന്ന് ഇതിനോടകം ട്രംപ് പറഞ്ഞു കഴിഞ്ഞു. പഴയകാല ചരിത്രമോ ബന്ധങ്ങളോ എന്തിനേറെപ്പറയണം, ഉടമ്പടികൾ പോലും തനിക്ക് ബാധകമല്ലെന്ന് ട്രംപ് പലകുറി വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇതെല്ലാം കൊണ്ട് ബന്ധത്തിലെ ഊഷ്മളത നിലനിര്‍ത്താൻ ജപ്പാന്റെ ഭാഗത്തുനിന്ന് ചില വിട്ടുവീഴ്ചകള്‍ വേണ്ടിവന്നേക്കും.
∙ ആരെയും പിണക്കാനാവാതെ ജപ്പാൻ
ഒരു വന്‍ ശക്തിയായുള്ള ചൈനയുടെ വളര്‍ച്ചയും ജപ്പാനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ കാര്യമാണ്. പസിഫിക് സമുദ്രത്തില്‍ ചൈന തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക ജപ്പാനെയാണ്. ഇതുവരെ ജപ്പാനും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകാതിരിക്കുവാന്‍ രണ്ടു രാജ്യങ്ങളും ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് സുഹൃത്തുക്കള്‍ ആകുവാന്‍ സാധിക്കില്ലെന്ന് ഇരുകൂട്ടര്‍ക്കും അറിയാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ജപ്പാന്‍ പട്ടാളം ചൈനയില്‍ നടത്തിയ നരഹത്യയുടെ കറുത്ത നിഴല്‍ ഉഭയകക്ഷി ബന്ധത്തിനു മുകളില്‍നിന്ന് അടുത്തൊന്നും മാറുന്ന ലക്ഷണവുമില്ല.
ചൈനയെ പോലെത്തന്നെ ജപ്പാന്റെ അടുത്തു സ്ഥിതി ചെയ്യുന്ന രാജ്യങ്ങളാണ് റഷ്യയും ഉത്തര കൊറിയയും. ഇങ്ങനെ ഒരു അയല്‍പക്കത്തില്‍ സമാധാനത്തോടെ ജീവിച്ചു സാമ്പത്തിക വളര്‍ച്ച നേടണമെങ്കില്‍ അമേരിക്കയുടെ പിന്തുണ കൂടിയേ തീരൂ. ട്രംപിന്റെ ഭരണത്തില്‍ അമേരിക്ക തെക്കു കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളുമായി അകലം പാലിക്കുകയാണെങ്കില്‍ ‘ആസിയാൻ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ രാഷ്ട്രങ്ങള്‍ ചൈനയുടെ പ്രഭാവലയത്തില്‍ പെട്ടേക്കാമെന്ന ഭയവും ജപ്പാനുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് ജപ്പാന്റെ സുരക്ഷയ്ക്ക് മാത്രമല്ല വ്യവസായ- വാണിജ്യ താൽപര്യങ്ങൾക്ക് കൂടി തിരിച്ചടി ആയി ഭവിച്ചേക്കാം.
ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായാല്‍ അതും ജപ്പാന്റെ മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കും. തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയുടെ കൂടെ നിൽക്കണോ അതോ അയല്‍രാജ്യത്തിനെ പിണക്കാതെ നിര്‍ത്തണോ എന്ന ചോദ്യം ജപ്പാനെ ധര്‍മസങ്കടത്തില്‍ ആക്കും. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമിടയില്‍ ഇരുവര്‍ക്കും വിദ്വേഷം തോന്നാതെ നിലയുറപ്പിക്കുക എന്നത് ഞാണിന്മേല്‍ കളിക്ക് സമാനമാകും. ഈ സാഹചര്യത്തില്‍ ജപ്പാൻ നയിക്കുവാന്‍ ശക്തനും വിവേകശാലിയും ദിര്‍ഘദൃഷ്ടിയുള്ളവനും നയചാതുര്യമുള്ളവനുമായ ഒരു നേതാവിനെ ആവശ്യമാണ്.
∙ അബെയ്ക്കു പകരമാവുകോ ഇഷിബ
രണ്ടു കാലയളവിലായി നീണ്ട 9 വര്‍ഷം ജപ്പാന്റെ പ്രധാനമന്ത്രി ആയിരുന്ന ഷിന്‍സോ അബെ മേൽപ്പറഞ്ഞ ഗണത്തില്‍പ്പെട്ട ഒരു നേതാവായിരുന്നു. ചൈനയുടെ വളര്‍ച്ച മൂലമുണ്ടാകുന്ന ഭീഷണിയെ നേരിടുവാനായി അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവരടങ്ങിയ ‘എച്ച്ഐ’ എന്ന അനൗപചാരിക കൂട്ടായ്മ ഉണ്ടാക്കാമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് അബെ ആണെന്നതും ഇവിടെ പ്രസക്തമാണ്. ഈ കഴിവുകളും വിപുലമായ ജനസമ്മതിയുമാണ് രാജ്യാന്തര തലത്തില്‍ അബെയ്ക്ക് ഉണ്ടായ സ്വീകാര്യതയ്ക്കും അദ്ദേഹത്തോട് മറ്റു രാഷ്ട്രത്തലവന്മാര്‍ കാണിച്ചിരുന്ന ബഹുമാനത്തിനും കാരണം. ഈ നേതൃപാടവം അബെയെ പുറത്താക്കി അധികാരത്തിലെത്തിയ കിഷിദയോ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഇഷിബയോ ഇതു വരെ കാണിച്ചിട്ടില്ല. ഇഷിബ മുന്‍പോട്ട് വച്ച ‘ഏഷ്യന്‍ നാറ്റോ’ എന്ന ആശയത്തിന് പിന്തുണ ലഭിക്കാതിരുന്നത് അതിന്റെ ഘടനയെയും ലക്ഷ്യങ്ങളെയും കുറിച്ചുള്ള അവ്യക്തത മൂലം മാത്രമല്ല മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുമാണ്.
ഈ രീതിയില്‍ രാജ്യത്തിനകത്തും പുറത്തും വിവിധങ്ങളായ വെല്ലുവിളികളാണ് ഇഷിബ നേരിടുന്നത്. ജപ്പാനുള്ളിലെ തന്റെ ജനപ്രീതി വര്‍ധിപ്പിക്കേണ്ടത് ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ഇഷിബയ്ക്ക് ആവശ്യമാണ്. തന്റെ കഴിവുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും നിലപാടുകളില്‍ പിന്തുണയുണ്ടെന്നുമുള്ള ഉത്തമബോധ്യമില്ലാതെ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു ഭരണാധികാരിക്കും മുന്‍പോട്ട് പോകുവാനാവില്ല. അതുകൊണ്ട് ഇത് നേടിയെടുക്കുകയാകും ഇഷിബയുടെ പ്രഥമ ദൗത്യം.
രണ്ടു യുദ്ധങ്ങളും നിരവധി സംഘര്‍ഷങ്ങളും മൂലം രാജ്യാന്തര രംഗം ആകെ കലുഷിതമായ ഇന്നത്തെ സാഹചര്യത്തില്‍ ഒരു രാഷ്ട്രത്തെ നയിക്കുക എന്നത് വളരെയധികം ആയാസകരമായ ജോലിയാണ്. അമേരിക്കയോടുള്ള നല്ല ബന്ധം നിലനിര്‍ത്തി, റഷ്യയേയും ചൈനയേയും വെറുപ്പിക്കാതെ, രണ്ടു കൊറിയകളുടെയും ഇടയിലുള്ള തര്‍ക്കത്തില്‍ പെടാതെ ഇന്ത്യ, ഓസ്‌ട്രേലിയ, ആസിയാൻ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക എന്നീ പ്രദേശങ്ങളുമായി കൂടുതല്‍ അടുപ്പം സ്ഥാപിച്ചും കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ എത്തിപ്പിടിച്ചും മുന്‍പോട്ട് പോകുവാനാകും ജപ്പാന്റെ ഉദ്യമം. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇഷിബ കാണിക്കുന്ന ശുഷ്കാന്തിയും ചാതുര്യവും അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും. ഇതില്‍ അദ്ദേഹം വിജയിക്കുമോയെന്ന് വരും ദിനങ്ങള്‍ തെളിയിക്കും.