ദൂരദേശങ്ങളിലെ സംഘർഷങ്ങൾ പതിറ്റാണ്ടുകളോളം റിപ്പോർട്ട് ചെയ്ത ഒരാളെന്ന നിലയിൽ, കലാപം സ്വന്തം നാട്ടിലേക്കെത്തുന്നു എന്ന തിരിച്ചറിവ് അസ്വസ്ഥജനകം തന്നെ. ഐഎസുമായും അൽ ഖായിദയുമായും ബന്ധമുള്ള അബു മുഹമ്മദ് അൽ ജുലാനിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷശക്തികൾ ഡമാസ്കസിലെത്തിയതോടെ, സിറിയയിൽ ഏറെക്കാലമായി തുടരുന്ന അനിശ്ചിതത്വം ദുരന്തപൂർണമായ പുതിയൊരധ്യായത്തിലേക്കു കടക്കുകയാണ്. ‌ഐഎസിന്റെയും അൽ ഖായിദയുടെയും വിശ്വസ്ത അനുയായിയെന്ന നിലയിൽനിന്ന് ഹയാത്ത് തഹ്‌രീർ അൽ ശാമിന്റെ (എച്ച്ടിഎസ്) നേതൃനിരയിലേക്കുള്ള അൽ ജുലാനിയുടെ വളർച്ച, പ്രാദേശികമായ സംഘർഷങ്ങൾ എങ്ങനെ അധികാരത്തിലേക്കുള്ള വഴിയൊരുക്കുന്നുവെന്നതിനു തെളിവാണ്. ‘മിതവാദികളായ പ്രതിപക്ഷം’ എന്ന് അനുഭാവികളിൽ ചിലർ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, യുഎസിനും മറ്റു രാജ്യങ്ങൾ‌ക്കും എച്ച്ടിഎസ് പ്രഖ്യാപിത ഭീകരപ്രസ്ഥാനം തന്നെയാണ്. ഒരു പതിറ്റാണ്ടായി അമേരിക്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൂരദേശങ്ങളിലെ സംഘർഷങ്ങൾ പതിറ്റാണ്ടുകളോളം റിപ്പോർട്ട് ചെയ്ത ഒരാളെന്ന നിലയിൽ, കലാപം സ്വന്തം നാട്ടിലേക്കെത്തുന്നു എന്ന തിരിച്ചറിവ് അസ്വസ്ഥജനകം തന്നെ. ഐഎസുമായും അൽ ഖായിദയുമായും ബന്ധമുള്ള അബു മുഹമ്മദ് അൽ ജുലാനിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷശക്തികൾ ഡമാസ്കസിലെത്തിയതോടെ, സിറിയയിൽ ഏറെക്കാലമായി തുടരുന്ന അനിശ്ചിതത്വം ദുരന്തപൂർണമായ പുതിയൊരധ്യായത്തിലേക്കു കടക്കുകയാണ്. ‌ഐഎസിന്റെയും അൽ ഖായിദയുടെയും വിശ്വസ്ത അനുയായിയെന്ന നിലയിൽനിന്ന് ഹയാത്ത് തഹ്‌രീർ അൽ ശാമിന്റെ (എച്ച്ടിഎസ്) നേതൃനിരയിലേക്കുള്ള അൽ ജുലാനിയുടെ വളർച്ച, പ്രാദേശികമായ സംഘർഷങ്ങൾ എങ്ങനെ അധികാരത്തിലേക്കുള്ള വഴിയൊരുക്കുന്നുവെന്നതിനു തെളിവാണ്. ‘മിതവാദികളായ പ്രതിപക്ഷം’ എന്ന് അനുഭാവികളിൽ ചിലർ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, യുഎസിനും മറ്റു രാജ്യങ്ങൾ‌ക്കും എച്ച്ടിഎസ് പ്രഖ്യാപിത ഭീകരപ്രസ്ഥാനം തന്നെയാണ്.

ഡോ. വാഇൽ അവ്വാദ്

ഒരു പതിറ്റാണ്ടായി അമേരിക്ക ഏകപക്ഷീയമായി നടപ്പാക്കിവരുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ, ഒട്ടും അപ്രതീക്ഷിതമല്ല സിറിയയുടെ ഇപ്പോഴത്തെ അവസ്ഥ. സിറിയയിലെ സംഭവവികാസങ്ങൾക്ക് ഇറാഖുമായുള്ള സാമ്യം അമ്പരപ്പിക്കുന്നതാണ്. ഭരണകൂടത്തെ ദുർബലപ്പെടുത്താനെന്ന പേരിലാണ് രണ്ടു രാജ്യങ്ങൾക്കെതിരെയും ഉപരോധം പ്രഖ്യാപിച്ചതെങ്കിലും സാധാരണക്കാരായ ജനങ്ങളാണു ദുരിതം അനുഭവിച്ചത്. നാണ്യപ്പെരുപ്പവും ദാരിദ്ര്യവും അവശ്യസാധന ക്ഷാമവും രൂക്ഷമായി. അടിസ്ഥാന ആവശ്യങ്ങൾക്കുപോലും കൂലി തികയാതെ സാധാരണക്കാർ കഷ്ടപ്പെടുകയാണ്. വ്യാപാര–വ്യവസായ മേഖലകൾ തകർന്നു. സമൃദ്ധിയിലേക്കു കുതിക്കുകയായിരുന്ന മധ്യവർഗം ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തി. മുൻവർഷങ്ങളിലെ കലാപങ്ങളിൽ തകർക്കപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാനുള്ള ശ്രമങ്ങൾക്കും ഉപരോധം തടസ്സമായി. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളും മറ്റു പൊതുസേവന മേഖലകളുമെല്ലാം ദുർബലമായി.

ADVERTISEMENT

∙ ദാരിദ്ര്യത്തിനു പിന്നാലെ അഴിമതിയും

ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി ദുരിതങ്ങൾ ഇരട്ടിയാക്കി. ജനങ്ങൾക്കു ഭരണത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. സമൂഹം ഛിന്നഭിന്നമായി. ദശലക്ഷക്കണക്കിനാളുകൾ അഭയാർഥികളോ വീട് നഷ്ടപ്പെട്ടവരോ ആയി. ആധിപത്യത്തിനുവേണ്ടി ശ്രമിക്കുന്ന വിവിധ വിമതവിഭാഗങ്ങൾ ഒരുവശത്ത്, സ്വന്തം അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികൾ വേറൊരു വശത്ത്. ഇതിനിടയിൽ രാജ്യത്തു സുസ്ഥിരത പുനഃസ്ഥാപിക്കുന്നതും ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതും സിറിയൻ സർ‌ക്കാരിനെ സംബന്ധിച്ചു കടുത്ത വെല്ലുവിളിയാണ്. ജനങ്ങളിലെ അസംതൃപ്തിയും വിദേശ ഇടപെടലുകളും പ്രാദേശിക കുടിപ്പകകളും ചേർന്നു രൂപപ്പെടുത്തിയതാണ് സിറിയയുടെ ഇന്നത്തെ ചിത്രം.

ചിത്രീകരണം ∙ മനോരമ
ADVERTISEMENT

ബഷാർ അൽ അസദ് വിരുദ്ധർ പൊടുന്നനെ ഒന്നിക്കുകയും വിവിധപ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തതിനു പിന്നിൽ പ്രാദേശിക, രാജ്യാന്തര ശക്തികളുടെ ഇടപെടലുകൾ വ്യക്തമാണ്. ‌അസദ് വിരുദ്ധ ശക്തികളുടെ ദ്രുതഗതിയിലുള്ള ശക്തിപ്രകടനം അവരുടെ സാമ്പത്തിക ഉറവിടത്തെക്കുറിച്ചും ആയുധശേഷിയെക്കുറിച്ചും മറ്റും ചില ചോദ്യങ്ങൾ ഉയർത്തുന്നു. എച്ച്ടിഎസ് പോലുള്ള സംഘടനകൾക്ക് ആസൂത്രിതമായ സായുധനീക്കം നടത്താനും തന്ത്രപ്രധാന നഗരങ്ങൾ കീഴടക്കാനും കഴിഞ്ഞതിനു പിന്നിൽ പല ഘടകങ്ങളുണ്ട്.

വിമതർ പിടികൂടിയ സിറിയൻ സർക്കാര്‍ ഉദ്യോഗസ്ഥരെ ഹുംസ് നഗരത്തിലൂടെ പരേഡ് ചെയ്യിപ്പിക്കുന്നു. (Photo by Aaref WATAD / AFP)

∙ പിന്തുണയ്ക്കുന്നവർക്ക് ലക്ഷ്യം പലത്

ADVERTISEMENT

അസദിനെതിരെ പോരാടുന്ന പല ഗ്രൂപ്പുകൾക്കും ആയുധങ്ങളുൾപ്പെടെയുള്ള സഹായങ്ങൾ നേരിട്ടും അല്ലാതെയും തുർക്കി നൽകിവരുന്നുണ്ട്. വടക്കൻ സിറിയയിൽ, തുർക്കിക്കു സ്വാധീനമുള്ള ഇദ്‌ലിബ് പോലുള്ള മേഖലകളിൽ വിമതർക്കു തുർക്കിയുടെ പിന്തുണ ശക്തമായിരുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നു വിമതർക്കു സാറ്റലൈറ്റ് ഇന്റലിജൻ‌സും വാർത്താവിനിമയ സൗകര്യങ്ങളും ലഭിക്കുന്നതായി പറയപ്പെടുന്നുണ്ട്. മധ്യ ഏഷ്യയിൽനിന്നും മറ്റു രാജ്യങ്ങളിൽ നിന്നും എച്ച്ടിഎസിലേക്ക് അനുഭാവികളുടെ കൂട്ടത്തോടെയുള്ള വരവ് അസദ് വിരുദ്ധ നീക്കങ്ങൾക്കു കരുത്തു പകരുകയും ചെയ്തു. ദുരിതബാധിത പ്രദേശങ്ങളിലെ അസംതൃപ്തരായ ജനങ്ങളെ വിമതഗ്രൂപ്പുകൾക്ക് എളുപ്പം സ്വാധീനിക്കാൻ കഴിയുന്നു.

അസദ് വിരുദ്ധ നീക്കങ്ങളെ സഹായിക്കുന്ന പ്രാദേശിക–വിദേശ ശക്തികൾക്കെല്ലാം വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. കുർദുകളെ ചെറുക്കാൻ വടക്കൻ സിറിയയിലെ സ്വാധീനം വർധിപ്പിക്കുകയാണു തുർക്കിയുടെ ലക്ഷ്യം. അലപ്പോ നഗരത്തിലും അവർക്കു കണ്ണുണ്ട്. ഇറാനു സിറിയയിലുള്ള സ്വാധീനം ഇല്ലാതാക്കുകയും റഷ്യയ്ക്കുള്ള മുൻതൂക്കം അവസാനിപ്പിച്ച് മേഖലയിൽ മുൻകൈ നേടുകയും ചെയ്യുകയാണ് യുഎസിന്റെ ലക്ഷ്യം. ഇറാന്റെയും ഹിസ്ബുല്ലയുടെയും ശക്തരായ സഖ്യകക്ഷിയായി സിറിയ ഉയർന്നുവരുന്നതു തടയുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിനു പിന്നിലെ യഥാർഥ കാരണം പക്ഷേ, ഗോലാൻ കുന്നുകളിലെ എണ്ണനിക്ഷേപമാണ്. സിറിയയിൽനിന്ന് ഇസ്രയേൽ പിടിച്ചെടുത്ത ഗോലാനിൽ വൻ എണ്ണനിക്ഷേപമുള്ളതായി 2015ൽ‌ ഒരു അമേരിക്കൻ കമ്പനി കണ്ടെത്തിയിരുന്നു. ഇസ്രയേലിനു പതിറ്റാണ്ടുകളോളം എണ്ണ സ്വയംപര്യാപ്തത ഉറപ്പാക്കാൻ അതു മതിയാകുമെന്നാണു കണക്ക്.

∙ അയൽരാജ്യങ്ങളും അപായനിഴലിൽ

അടുത്ത ഏതാനും മാസങ്ങളിൽ വിദേശശക്തികളുടെ ഇടപെടൽ‌ കൂടിയാൽ സിറിയയുടെ സ്ഥിതി ആപത്കരമാകും. ഛിന്നഭിന്നമായ ഭരണസംവിധാനവും നിയമവാഴ്ചയുടെ അഭാവവും ഛിദ്രശക്തികൾക്കു വളക്കൂറുള്ള മണ്ണൊരുക്കും. ഭീകരവാദത്തെ നേരിടാനെന്ന പേരിൽ സ്വന്തം അജൻഡ നടപ്പാക്കാൻ യുഎസും തുർക്കിയും ഇസ്രയേലും മറ്റു രാജ്യങ്ങളും ശ്രമിക്കും. പരമാധികാര രാജ്യമായി നിലനിൽക്കാനുള്ള ശേഷി സിറിയയ്ക്കു നഷ്ടപ്പെടും. അസ്ഥിരത അയൽരാജ്യങ്ങളിലേക്കും പടരാം. മധ്യപൂർവ മേഖലയിലെ അസ്ഥിരത രൂക്ഷമാകാൻ അതു കാരണമായേക്കാം. സിറിയയുടെ സമ്പന്നമായ സാംസ്കാരിക–ചരിത്ര പൈതൃകം അതോടെ പഴങ്കഥയാകും. ഇത്തരം ദുരന്തങ്ങളെ ചെറുക്കാൻ, രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയോടെ സിറിയയ്ക്കുവേണ്ടി സിറിയയ്ക്കകത്തുനിന്ന്, സിറിയയുടെ മുൻകയ്യിൽ‌ത്തന്നെ പരിഹാരമുണ്ടാകേണ്ടത് അത്യാവശ്യമാണ്. സാധാരണക്കാരായ ജനങ്ങളെ വലയ്ക്കുന്ന ഉപരോധങ്ങളുടെ ഫലപ്രാപ്തിയും അതിലെ ധാർമികതയും രാജ്യാന്തര സമൂഹം വിലയിരുത്തിയേ തീരൂ. അതേസമയം, ‘പുതിയ സിറിയ’യെ നയിക്കാനെത്തുന്നവർ ആഭ്യന്തര അഴിമതി തടയാനും ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്താനും കർശന നടപടിയെടുക്കേണ്ടതുണ്ട്.

English Summary:

Unraveling the Syrian Crisis: Foreign Intervention, Sanctions, and the Struggle for Power