മോദി ഭയന്ന ‘വിസ്ഫോടനമോ' അതോ ഭാഗവത് പറഞ്ഞ മൂന്നു മക്കളോ! ആരെ വിശ്വസിക്കും?
അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന പ്രയോഗം മലയാളത്തിൽ ഉണ്ടാകുന്നതിനൊക്കെ മുൻപ്, 1921 മേയിൽ ദ് മാഞ്ചസ്റ്റർ ഗാർഡിയനിൽ പത്രാധിപർ സി.പി.സ്കോട്ട് എഴുതി: “Comment is free, but facts are sacred.” ‘പ്രചാരവേല നിന്ദ്യമാണ്’ എന്നുകൂടി തൊട്ടടുത്ത വാചകമായി സ്കോട്ട് പറഞ്ഞു. സത്യാനന്തരം അഥവാ ‘post-truth’ എന്നു സൈദ്ധാന്തികർ പറയുന്ന ഇക്കാലത്തിനു യോജിച്ചതാണ് രണ്ടു വാചകങ്ങളും. രാഷ്ട്രീയ, പൊതു ചർച്ചകളിൽ വസ്തുതകൾ അപ്രസക്തമാകുന്നതാണ് സത്യാനന്തരകാലം. രാഷ്ട്രീയക്കാരൻകൂടിയായിരുന്ന സ്കോട്ടിന്റെ വാക്കുകളെ ഇക്കാലത്തിന്റെ സ്വഭാവവുമായി ചേർത്തുവായിക്കാൻ പ്രേരിപ്പിക്കുന്നത് രാജ്യത്തെ രണ്ടു പ്രമുഖരാണ്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാജ്യത്തെ ജനസംഖ്യയെക്കുറിച്ച് ഇരുവർക്കുമുള്ള ആശങ്കയാണ് കാരണം. രണ്ടു പ്രചാരകർ രണ്ടുതരത്തിൽ പറയുമ്പോൾ, ആരെ വിശ്വസിക്കണമെന്നു സംഘകുടുംബത്തിനുള്ളിൽപോലും സംശയമുണ്ടാവാം. ജനസംഖ്യ കുറയുന്നതു തടയണമെങ്കിൽ ഓരോ കുടുംബത്തിലും മൂന്നു കുഞ്ഞുങ്ങളെങ്കിലും വേണമെന്നാണ് കഴിഞ്ഞദിവസം ഭാഗവത് പറഞ്ഞത്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ജനസംഖ്യാവളർച്ച 2.1ൽ കുറവാണെങ്കിൽ ആ സമൂഹം മറ്റു പ്രതിസന്ധികളൊന്നുമില്ലാതെതന്നെ സ്വയം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുകയുണ്ടായി. ഭാഗവത് പറഞ്ഞതു മൊത്തം പ്രത്യുൽപാദന നിരക്കിന്റെ (ടിഎഫ്ആർ) പ്രശ്നമാണ്. ഒരു സ്ത്രീ പ്രത്യുൽപാദന പ്രായത്തിൽ

അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന പ്രയോഗം മലയാളത്തിൽ ഉണ്ടാകുന്നതിനൊക്കെ മുൻപ്, 1921 മേയിൽ ദ് മാഞ്ചസ്റ്റർ ഗാർഡിയനിൽ പത്രാധിപർ സി.പി.സ്കോട്ട് എഴുതി: “Comment is free, but facts are sacred.” ‘പ്രചാരവേല നിന്ദ്യമാണ്’ എന്നുകൂടി തൊട്ടടുത്ത വാചകമായി സ്കോട്ട് പറഞ്ഞു. സത്യാനന്തരം അഥവാ ‘post-truth’ എന്നു സൈദ്ധാന്തികർ പറയുന്ന ഇക്കാലത്തിനു യോജിച്ചതാണ് രണ്ടു വാചകങ്ങളും. രാഷ്ട്രീയ, പൊതു ചർച്ചകളിൽ വസ്തുതകൾ അപ്രസക്തമാകുന്നതാണ് സത്യാനന്തരകാലം.
രാഷ്ട്രീയക്കാരൻകൂടിയായിരുന്ന സ്കോട്ടിന്റെ വാക്കുകളെ ഇക്കാലത്തിന്റെ സ്വഭാവവുമായി ചേർത്തുവായിക്കാൻ പ്രേരിപ്പിക്കുന്നത് രാജ്യത്തെ രണ്ടു പ്രമുഖരാണ്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാജ്യത്തെ ജനസംഖ്യയെക്കുറിച്ച് ഇരുവർക്കുമുള്ള ആശങ്കയാണ് കാരണം. രണ്ടു പ്രചാരകർ രണ്ടുതരത്തിൽ പറയുമ്പോൾ, ആരെ വിശ്വസിക്കണമെന്നു സംഘകുടുംബത്തിനുള്ളിൽപോലും സംശയമുണ്ടാവാം.
ജനസംഖ്യ കുറയുന്നതു തടയണമെങ്കിൽ ഓരോ കുടുംബത്തിലും മൂന്നു കുഞ്ഞുങ്ങളെങ്കിലും വേണമെന്നാണ് കഴിഞ്ഞദിവസം ഭാഗവത് പറഞ്ഞത്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ജനസംഖ്യാവളർച്ച 2.1ൽ കുറവാണെങ്കിൽ ആ സമൂഹം മറ്റു പ്രതിസന്ധികളൊന്നുമില്ലാതെതന്നെ സ്വയം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുകയുണ്ടായി. ഭാഗവത് പറഞ്ഞതു മൊത്തം പ്രത്യുൽപാദന നിരക്കിന്റെ (ടിഎഫ്ആർ) പ്രശ്നമാണ്. ഒരു സ്ത്രീ പ്രത്യുൽപാദന പ്രായത്തിൽ (15–49) ജന്മം നൽകുന്ന കുഞ്ഞുങ്ങൾ എത്രയെന്നാണ് അതിലൂടെ കണക്കാക്കുന്നത്.
ശാസ്ത്രീയ വിശകലനമനുസരിച്ച്, 1992–93 മുതൽ 2019–21 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ടിഎഫ്ആർ 3.4ൽനിന്ന് 2 ആയി. ജനന – മരണ സന്തുലനം അഥവാ ഒരു തലമുറ കടന്നുപോകുമ്പോൾ തുല്യ എണ്ണം പകരംവരുന്നതു ജനസംഖ്യാ ഭദ്രതയായി കണക്കാക്കുന്നു. കുഞ്ഞുങ്ങളുടെ മരണസാധ്യതകൂടി കണക്കിലെടുത്താണ് ആവശ്യമുള്ള തോതായി 2.1 പരിഗണിക്കുന്നത്. ടിഎഫ്ആർ ദീർഘകാലം 2.1നു താഴേക്കു പോയാൽ പ്രശ്നമാണെന്നു പറയുന്നതിനു പണ്ഡിതർക്കു പല കാരണങ്ങളുണ്ട്.
ടിഎഫ്ആറിലെ കുറവ് സ്ഥിരസ്വഭാവമുള്ളതാവുമ്പോൾ തൊഴിൽശേഷിയുള്ളവരുടെ എണ്ണം കുറയും, മുതിർന്ന പൗരരായിരിക്കും ജനസംഖ്യയിലെ നല്ലൊരു ശതമാനവും. യുഎൻ ജനസംഖ്യാനിധിയുടെ ‘ഇന്ത്യ ഏജിങ് റിപ്പോർട്ട്’ (2023) പറയുന്നത്: ‘2022ൽ രാജ്യത്ത് 14.9 കോടി പേർ 60 വയസ്സിൽ കൂടുതലുള്ളവരാണ്, ജനസംഖ്യയുടെ 10.5%. 2050 ആകുമ്പോൾ ഈ എണ്ണം 34.7 കോടിയാവും, മൊത്തത്തിന്റെ 20.8%. 2046 ആകുമ്പോൾ രാജ്യത്ത് 15 വയസ്സിൽ താഴെയുള്ളവരെക്കാൾ കൂടുതലായിരിക്കും വയോജനങ്ങൾ. രാജ്യം സമ്പത്ത് ഉൽപാദിപ്പിക്കാനുള്ള ശേഷിയിൽ കുറവു നേരിടും, ആരോഗ്യമേഖലയ്ക്കു ഭാരമേറും.’ ഇത്തരമൊരു പ്രതിസന്ധി കണ്ടാണ് ജനനനിരക്കു വർധനയ്ക്കും വയോജനങ്ങൾക്കു തൊഴിലെടുക്കാവുന്ന മേഖലകൾ ഒരുക്കാനും ചൈന ശ്രമിക്കുന്നത്. ഇന്ത്യയിൽ, ജനസംഖ്യാ നിയന്ത്രണത്തിനു മുൻകയ്യെടുത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് മുതിർന്ന പൗര വർധനയെ അഭിമുഖീകരിക്കാൻ ആദ്യം തയാറെടുക്കേണ്ടത്. 2011 സെൻസസ് പ്രകാരം കേരളത്തിൽ 13% ആയിരുന്നു 60 വയസ്സിൽ കൂടുതലുള്ളവർ. 2036ൽ അത് 23% ആവും; ഏകദേശം നാലിലൊരാൾ.
പൊതുചർച്ചയിലെ വാദവൈരുധ്യങ്ങളിലേക്കു മടങ്ങിവരാം. 2022ലെ വിജയദശമിദിന സന്ദേശത്തിൽ ഭാഗവത് ഉദ്ബോധിപ്പിച്ചതു ജനസംഖ്യാ നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ചാണ്. അന്നദ്ദേഹം പറഞ്ഞത്, 2000ൽ വാജ്പേയി സർക്കാരിന്റെ കാലത്തുണ്ടാക്കിയ നയത്തിൽ ടിഎഫ്ആർ 2.1 ആക്കി കുറയ്ക്കുന്നതു മുഖ്യലക്ഷ്യമായി നിർദേശിച്ചെന്നും സാമൂഹികാവബോധം, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സഹകരിച്ചുള്ള പ്രവർത്തനം എന്നിവയാൽ അത് 2 വരെ എത്തിയെന്നുമാണ്. ജനസംഖ്യാ നിയന്ത്രണവും മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ സന്തുലനവും ഇനി അവഗണിക്കാനേ പാടില്ലാത്ത പ്രധാന വിഷയമാണെന്നുംകൂടി അദ്ദേഹം പറഞ്ഞിരുന്നു.
മതപരിവർത്തനം, അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തുടങ്ങിയവ കാരണം, ക്രൈസ്തവ, മുസ്‌ലിം വിഭാഗങ്ങളുടെ എണ്ണം വർധിക്കുന്നുവെന്ന് ആർഎസ്എസ് പണ്ടേ പറയുന്നതാണ്. ന്യൂനപക്ഷം എണ്ണത്തിൽ പെരുകി ഭൂരിപക്ഷത്തെ മറികടക്കുമെന്ന വിചാരമാണ് അതിന് ആരോപിക്കുന്ന കാരണം. ആർഎസ് എസിന്റെ പ്രമേയങ്ങൾ ഇക്കാര്യത്തിൽ തെളിവായി പൊതുസമക്ഷമുണ്ട്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ നിയന്ത്രണമെന്ന ആവശ്യത്തിൽനിന്ന്, ഓരോ കുടുംബത്തിലും മൂന്നു മക്കളെങ്കിലും വേണമെന്ന ഭാഗവതിന്റെ പുതിയനിലപാട് ശ്രദ്ധേയമായ മാറ്റമാണ്.
അതിലെ മതനിരപേക്ഷതതന്നെ കാരണം. എന്നാൽ, പ്രധാനമന്ത്രി 2019ലെ സ്വാതന്ത്ര്യദിനത്തിൽ പറഞ്ഞത് രാജ്യത്തെ ‘ജനസംഖ്യാ വിസ്ഫോടനം’ പുതിയപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ്. ഈ വെല്ലുവിളിയെക്കുറിച്ചു ബോധ്യമുള്ളവരും സമൂഹത്തിലുണ്ടെന്നും എല്ലാ വിഭാഗങ്ങളെയും ചേർത്ത് പ്രശ്നത്തെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ആ വാക്കുകളിൽ ആർഎസ്എസിന്റെ പഴയ ആശങ്കയുടെ ധ്വനിയാണുണ്ടായിരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ, ജനസംഖ്യയുടെ വേഗത്തിലുള്ള വളർച്ച കാരണമുള്ള വെല്ലുവിളികളെക്കുറിച്ചു വിശദമായി പഠിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നു പ്രസ്താവിച്ചു. വെല്ലുവിളികളെ വികസിത ഭാരത ലക്ഷ്യവുമായി ചേർത്തുവച്ച് എങ്ങനെ നേരിടുമെന്നു ശുപാർശ ചെയ്യാൻ ബാധ്യസ്ഥമായ ഈ സമിതി, ആളെണ്ണം തികയാത്തതിനാലാവാം, ഇനിയും രൂപീകരിച്ചിട്ടില്ല. അപ്പോഴാണ് രാജ്യത്തെ തലയെണ്ണം കൂടുന്നതല്ല, കുറയുന്നതാണ് വെല്ലുവിളിയെന്ന് പരിവാർ മേധാവി പറയുന്നത്. സർക്കാരിന്റെ തന്നെ കണക്കുകളെയാണ് ഭാഗവത് ആശ്രയിച്ചത്; അതു കൈവശമുള്ളപ്പോഴാണ് ജനസംഖ്യാ വളർച്ചയെന്ന വെല്ലുവിളിയെക്കുറിച്ചു ധനമന്ത്രി പറഞ്ഞത്.
ആരു പറയുന്നതു വിശ്വസിച്ചു മുന്നോട്ടുപോയാലാണ് രാജ്യത്തെ ദമ്പതിമാർക്കു വികസിതഭാരത സൃഷ്ടിയിൽ പങ്കാളികളാകാൻ സാധിക്കുകയെന്നത് ഒരു ചോദ്യം തന്നെയാണ്. അതേപ്രശ്നം യുപി, അസം സർക്കാരുകൾക്കുമുണ്ട്. കാരണം, രണ്ടു മക്കളിൽ കൂടുതലുള്ളവരെ സർക്കാർ ജോലികൾക്കും സ്ഥാനക്കയറ്റത്തിനും ക്ഷേമപദ്ധതികളുൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കും അയോഗ്യരാക്കാൻ ഈ സർക്കാരുകൾ ഉത്സാഹിക്കുകയുണ്ടായി. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാവട്ടെ, രണ്ടു മക്കളിൽ കൂടുതലുള്ളവർക്കു തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്കുണ്ട്.
ജനസംഖ്യ നിയന്ത്രിക്കാൻ നടപടികൾ നിർദേശിച്ചുള്ള സ്വകാര്യബില്ലുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ രാജ്യസഭയിലും ലോക്സഭയിലും അവതരിപ്പിക്കപ്പെട്ടു. മക്കൾ രണ്ടിൽ കൂടരുത് എന്നതായിരുന്നു അവയിലെ അടിസ്ഥാനതത്വം. അതു പറഞ്ഞവരും മക്കളുടെ എണ്ണം പറഞ്ഞ് പരിഹാസപരാമർശങ്ങൾ നടത്തിയ നേതാക്കളും ജനസംഖ്യാപരമായ വസ്തുതകളെക്കുറിച്ച് അജ്ഞരായിരുന്നുവെന്നു സംശയത്തിന്റെ ആനുകൂല്യം നൽകി അനുമാനിക്കാം. മുനകളുള്ളതും അല്ലാത്തതുമായ വാദങ്ങൾ അവസാനിക്കാനും കൃത്യമായ നയരൂപീകരണത്തിനും സഹായിക്കുക സെൻസസ് എന്ന വസ്തുതാപരമായ തലയെണ്ണലാണ്. നാലു വർഷം വൈകിക്കഴിഞ്ഞ സെൻസസ്, എപ്പോൾ തുടങ്ങുമെന്ന് സർക്കാർ ഇപ്പോഴും പറയുന്നില്ല.