1956 ഫെബ്രുവരി 18ന് ഇന്ത്യൻ പാർലമെന്റ് സാക്ഷ്യം വഹിച്ചത് അതീവഹൃദ്യവും സൗമ്യവും വികാരഭരിതവുമായ ഒരു പ്രസംഗത്തിനാണ്. അതു മുൻകൂട്ടി എഴുതി തയാറാക്കിയതായിരുന്നില്ല. എന്നിട്ടും വാക്കുകൾ അനർഗളം പ്രവഹിച്ചുകൊണ്ടേയിരുന്നു. അന്നത്തെ ഇന്ത്യൻ ആരോഗ്യസംവിധാനത്തിന്റെ പരിമിതികളും പൊതുജനാരോഗ്യമേഖലയിൽ ഏറ്റവും മികച്ച സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിച്ച ആ പ്രസംഗത്തിന്റെ അവസാനമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബിൽ അവതരിപ്പിക്കപ്പെട്ടതും ‘എയിംസ് ഡൽഹി’ സ്വയംഭരണ സ്ഥാപനമായി പിറവിയെടുത്തതും. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ സുപ്രധാനരേഖകളിലൊന്നായ ആ പ്രഭാഷണത്തിന്റെ അന്തഃസത്തയോടു പൂർണമായും നീതി പുലർത്തുന്ന വിധത്തിൽ, അധികം വൈകാതെ ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ആരോഗ്യഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായിത്തീർന്നു എയിംസ് ഡൽഹി. അന്നു പാർലമെന്റിൽ പ്രസംഗിച്ചതും ബില്ലവതരിപ്പിച്ചതും എയിംസിനെ പൊതുമേഖലയിലെ ‘മഹാക്ഷേത്ര’ങ്ങളിൽ ഒന്നാക്കി മാറ്റിയതും ഇന്ത്യയുടെ ആദ്യ ആരോഗ്യമന്ത്രി രാജ്കുമാരി അമൃത്കൗറായിരുന്നു. സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി കൂടിയായിരുന്നു അവർ. സ്വാതന്ത്ര്യസമരസേനാനി, ദീർഘകാലം മഹാത്മാഗാന്ധിയുടെ സെക്രട്ടറി, ഭരണഘടനാ നിർമാണസഭയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1956 ഫെബ്രുവരി 18ന് ഇന്ത്യൻ പാർലമെന്റ് സാക്ഷ്യം വഹിച്ചത് അതീവഹൃദ്യവും സൗമ്യവും വികാരഭരിതവുമായ ഒരു പ്രസംഗത്തിനാണ്. അതു മുൻകൂട്ടി എഴുതി തയാറാക്കിയതായിരുന്നില്ല. എന്നിട്ടും വാക്കുകൾ അനർഗളം പ്രവഹിച്ചുകൊണ്ടേയിരുന്നു. അന്നത്തെ ഇന്ത്യൻ ആരോഗ്യസംവിധാനത്തിന്റെ പരിമിതികളും പൊതുജനാരോഗ്യമേഖലയിൽ ഏറ്റവും മികച്ച സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിച്ച ആ പ്രസംഗത്തിന്റെ അവസാനമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബിൽ അവതരിപ്പിക്കപ്പെട്ടതും ‘എയിംസ് ഡൽഹി’ സ്വയംഭരണ സ്ഥാപനമായി പിറവിയെടുത്തതും. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ സുപ്രധാനരേഖകളിലൊന്നായ ആ പ്രഭാഷണത്തിന്റെ അന്തഃസത്തയോടു പൂർണമായും നീതി പുലർത്തുന്ന വിധത്തിൽ, അധികം വൈകാതെ ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ആരോഗ്യഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായിത്തീർന്നു എയിംസ് ഡൽഹി.

അന്നു പാർലമെന്റിൽ പ്രസംഗിച്ചതും ബില്ലവതരിപ്പിച്ചതും എയിംസിനെ പൊതുമേഖലയിലെ ‘മഹാക്ഷേത്ര’ങ്ങളിൽ ഒന്നാക്കി മാറ്റിയതും ഇന്ത്യയുടെ ആദ്യ ആരോഗ്യമന്ത്രി രാജ്കുമാരി അമൃത്കൗറായിരുന്നു. സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രി കൂടിയായിരുന്നു അവർ. സ്വാതന്ത്ര്യസമരസേനാനി, ദീർഘകാലം മഹാത്മാഗാന്ധിയുടെ സെക്രട്ടറി, ഭരണഘടനാ നിർമാണസഭയിലെ സജീവ അംഗം, ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്ന ലോകാരോഗ്യ അസംബ്ലിയുടെ ഇന്ത്യക്കാരിയായ ആദ്യ അധ്യക്ഷ തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ച അമൃത്കൗർ, ആധുനിക ഇന്ത്യയുടെ രാഷ്ട്രനിർമാണപ്രക്രിയയിൽ നിർണായക പങ്കുവഹിച്ച അതുല്യ വ്യക്തിയാണ്. ബഹുമുഖപ്രതിഭ, വിശ്വപൗര തുടങ്ങിയ വിശേഷണങ്ങൾ അത്രമേൽ സ്വാഭാവികമായി ചേർന്നു നിൽക്കുന്ന അപൂർവം പേരുകളിൽ ഒന്നാണ് അമൃത്കൗറിന്റേത്. അവരുടെ ഇച്ഛാശക്തിയും ആത്മസമർപ്പണവും പരിമിതികൾക്കുള്ളിലും സാമ്പത്തികസ്രോതസ്സ് കണ്ടെത്താനുള്ള അനിതരസാധാരണമായ കഴിവുമാണ് ‘എയിംസ്’ യാഥാർഥ്യമാക്കിയത്.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്). ചിത്രം: മനോരമ
ADVERTISEMENT

1943ൽ കൊളോണിയൽ സർക്കാർ, ഇന്ത്യയിലെ ആരോഗ്യമേഖലയെക്കുറിച്ചു പഠനം നടത്താൻ നിയമിച്ച വില്യം ബോർ കമ്മിറ്റിയുടെ പ്രധാന ശുപാർശകളിൽ ഒന്നായിരുന്നു ഡൽഹിയിലെ എയിംസ്. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയിട്ടും, സാമ്പത്തികഞെരുക്കം കാരണം ‘എയിംസ്’ സ്ഥാപിക്കുന്നത് അനന്തമായി നീണ്ടപ്പോൾ ആരോഗ്യമന്ത്രി അമൃത്കൗർ സ്വപ്നസാക്ഷാത്കാരത്തിനായി മുന്നിട്ടിറങ്ങി. ലോകാരോഗ്യ അസംബ്ലിയുടെ അധ്യക്ഷയെന്ന നിലയിലുണ്ടാക്കിയ വിപുലമായ രാജ്യാന്തരബന്ധങ്ങൾ അവർ എയിംസിന്റെ ധനസമാഹരണത്തിന് പ്രയോജനപ്പെടുത്തി. കൗറിന്റെ ഇടപെടൽ മൂലം ന്യൂസീലൻഡ് സർക്കാർ 12.5 ലക്ഷം ഡോളർ ഇന്ത്യയ്ക്കു സഹായധനമായി നൽകി. അങ്ങനെയാണ് 1952ൽ എയിംസിനു തറക്കല്ലിട്ടത്.

ഹൃദയംകൊണ്ടായിരുന്നു രാജ്‌കുമാരി അമൃത്‌കൗർ ആരോഗ്യവകുപ്പ് ഭരിച്ചിരുന്നത്. തന്റെ വിജയങ്ങളെല്ലാം ‘ബാപ്പുവിന്റെ’ അന്ത്യോദയ’ സങ്കൽപത്തിനും നെഹ്റുവിന്റെ ‘ക്ഷേമരാഷ്ട്രസ്വപ്നത്തിനുമുള്ള എളിയ പിന്തുണയായി സ്വയം അടയാളപ്പെടുത്തി.

അതിനുശേഷം അമൃത്കൗർ, ജവാഹർലാൽ നെഹ്‌റു, എയിംസിന്റെ ആദ്യ ഡയറക്ടർ ബി.ബി.ദീക്ഷിത് എന്നീ ‘ത്രിമൂർത്തികൾ’ ആ സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ അതിതീവ്രമായി ശ്രമിച്ചു. കൗറിന്റെ അപേക്ഷ മാനിച്ച് ഓസ്ട്രേലിയൻ സർക്കാർ 80,000 പൗണ്ടിന്റെ ഉപകരണങ്ങളും എയിംസ് ടീമിനു സാങ്കേതിക പരിശീലനവും നൽകി. അമേരിക്ക, സ്വീഡൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയ്ക്കകത്തുനിന്നും ഒട്ടേറെപ്പേർ കൗറിനു സാമ്പത്തിക സഹായം നൽകി. അമേരിക്കയിൽ കുടിയേറാൻ കാത്തിരുന്ന പല സമർഥരായ മെഡിക്കൽ പ്രഫഷനലുകളും കൗറിന്റെ അഭ്യർഥനപ്രകാരം മഹത്തായ ഇന്ത്യൻ സ്വപ്നത്തിന്റെ ഭാഗമായി.

അമൃത് കൗർ ആരോഗ്യമന്ത്രിയായിരുന്ന, സ്വതന്ത്ര ഇന്ത്യയുടെ ആദ്യദശകമാണ് രാജ്യത്തെ ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനു ശക്തമായ അടിത്തറയിട്ടത്. മൃദുഭാഷിയും സൗമ്യയും ആയിരുന്നെങ്കിലും ഭരണനിർവഹണത്തെ ചലിപ്പിക്കുന്നതിൽ അപൂർവമായ കഴിവ് അവർക്കുണ്ടായിരുന്നു. വ്യക്തിജീവിതത്തിലുടനീളം അവർ ഗാന്ധിയൻ ധാർമികബോധവും ജനായത്തവിശ്വാസവും ഉയർത്തിപ്പിടിച്ചു.

ADVERTISEMENT

നഴ്സുമാരെക്കുറിച്ചും ആ തൊഴിലിന്റെ അന്തസ്സ് നിലനിർത്തുന്നതിനെക്കുറിച്ചും ഏറെ ആകുലപ്പെട്ടിരുന്ന കൗർ, 1954ൽതന്നെ ഇന്ത്യയിലെ നഴ്സിങ് വിദ്യാഭ്യാസത്തിന്റെ പരിമിതികളെക്കുറിച്ചു പഠിക്കാൻ കമ്മിറ്റി രൂപീകരിക്കുകയും തുടർന്ന് 1957ൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ ഭേദഗതി ബിൽ അവതരിപ്പിക്കുകയും ചെയ്തു. എയിംസിലെ നഴ്സുമാരുടെ ഒഴിവുകാല വസതിയാക്കാൻ അവർ ഷിംലയിലെ ചരിത്രപ്രാധാന്യമുള്ള തന്റെ അതിമനോഹര കൊട്ടാരം സൗജന്യമായി നൽകി. ഇപ്പോഴും ആ കൊട്ടാരം എയിംസ് ഗെസ്റ്റ് ഹൗസായി ഉപയോഗിക്കുന്നു.

രാജ്‌കുമാരി അമൃത്കൗർ. (Photo: Wikimedia Commons)

ഇന്ത്യൻ ക്ഷയരോഗ അസോസിയേഷൻ, ലെപ്രസി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ കൗൺസിൽ ഓഫ് ചൈൽഡ് വെൽഫെയർ‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ പടുത്തുയർത്തിയത് അമൃത്കൗറിന്റെ നിരന്തര ഇടപെടലുകളിലൂടെയാണ്. അക്കാലത്ത് ഒട്ടേറെപ്പേരുടെ ജീവനെടുത്ത മലമ്പനിക്കെതിരെ കൃത്യമായ പ്രതിരോധപരിപാടികൾ നടപ്പാക്കാനും അതുവഴി മരണസംഖ്യ ഏറെ കുറയ്ക്കാനും അവർക്കു സാധിച്ചു. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമും കേന്ദ്രസർക്കാരിന്റെ ആരോഗ്യപദ്ധതിയും നടപ്പാക്കിയതും അവരുടെ കാലത്തായിരുന്നു.

ADVERTISEMENT

കപൂർത്തലയിലെ രാജകുമാരിയായി 1889 ഫെബ്രുവരി രണ്ടിനു ജനിച്ച അമൃത്കൗർ ഇംഗ്ലണ്ടിലെ പ്രശസ്തമായ ഷെർബോൺ സ്കൂളിലും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിൽ സജീവമായത്. ഗോപാലകൃഷ്ണ ഗോഖലെയോടും ഗാന്ധിജിയോടുമുള്ള ആരാധന അവരെ സാമൂഹിക-രാഷ്ട്രീയ സമരങ്ങളുടെയും ജയിൽശിക്ഷകളുടെയും ലോകത്തെത്തിച്ചു.

ഗാന്ധിജിയ്ക്കൊപ്പം രാജ്കുമാരി അമൃത്കൗർ. (Photo: Wikimedia Commons)

1919 മുതൽ ഗാന്ധിജിക്ക് തുടർച്ചയായി കത്തെഴുതുമായിരുന്നു കൗർ. ‘ലക്ഷ്യം പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധരായ സ്ത്രീകളെ ഞാൻ തേടിക്കൊണ്ടിരിക്കുകയാണ്‌. അതിൽ ഒരാളാവാൻ താൽപര്യമുണ്ടോ’ എന്നു ഗാന്ധിജി അവർക്കെഴുതിയത് 1936ൽ ആണ്. ആ എഴുത്തിനുള്ള ഉത്തരമായി അമൃത്കൗർ വാർധ ആശ്രമത്തിൽ എത്തി. തുടർന്ന്, മന്ത്രിയാകുന്നതുവരെ അവർ ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഒപ്പം, ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ്, വൈഡബ്ല്യുസിഎ, റെഡ്ക്രോസ് സൊസൈറ്റി, നാഷനൽ സ്പോർട്സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതൃത്വമേറ്റെടുത്ത് അവയെ സജീവമാക്കി. രാജകീയമായ സകല ആഡംബരങ്ങളെയും തിരസ്കരിച്ച അമൃത്കൗർ, സാമൂഹികപ്രവർത്തനങ്ങളും നൂൽനൂൽപും ടെന്നിസും ഹോക്കിയും നിത്യജീവിതത്തിന്റെ ഭാഗമാക്കി. രാജ്യാന്തരബന്ധങ്ങളെ അവർ അതിസമർഥമായി ഇന്ത്യയുടെ അതിജീവനയാത്രയുടെ ഭാഗമാക്കി. ഹൃദയംകൊണ്ടായിരുന്നു അവർ ആരോഗ്യവകുപ്പ് ഭരിച്ചിരുന്നത്. തന്റെ വിജയങ്ങളെല്ലാം ‘ബാപ്പുവിന്റെ’ അന്ത്യോദയ’ സങ്കൽപത്തിനും നെഹ്റുവിന്റെ ‘ക്ഷേമരാഷ്ട്രസ്വപ്നത്തിനുമുള്ള എളിയ പിന്തുണയായി സ്വയം അടയാളപ്പെടുത്തി.

1964 ഫെബ്രുവരി ആറിന് അവർ അന്തരിച്ചു. ഒരു മാസത്തിനുശേഷം എയിംസിലെ ബിരുദദാനച്ചടങ്ങിന് ക്ഷീണിതനും ഏകാകിയുമായ നെഹ്‌റു എത്തി. രാഷ്ട്രശിൽപികൾ ഓരോരുത്തരായി വിടപറഞ്ഞുകൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. അമൃത്കൗറിന്റെ സാന്നിധ്യമില്ലാത്ത എയിംസിനെ സങ്കൽപിക്കാൻപോലും കഴിയാത്ത വിധത്തിൽ അവരുടെ ഓർമകൾ ആ സ്ഥാപനത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നെന്നു വൈകാരികമായി പ്രസംഗിച്ചശേഷം വേദനയോടെ പ്രിയസുഹൃത്ത് ജവാഹർ മടങ്ങി. എങ്കിലും, സ്വന്തം ഹൃദയത്തോടു ചേർത്തുവച്ച് അമൃത്കൗറും സഹപ്രവർത്തകരും നട്ടുനനച്ചുവളർത്തിയ ഇളംവിത്തുകൾ കതിരുകളായി ക്യാംപസിൽ വിളഞ്ഞുനിൽക്കുന്ന ചേതോഹരകാഴ്ച രാഷ്ട്രീയജീവിതത്തിന്റെ ആ ‘ഇല പൊഴിയും ശിശിരത്തിലും’ നെഹ്റുവിൽ അപാരമായ ആനന്ദം നിറച്ചു. വൈകാതെ, ഒട്ടേറെ മഹാക്ഷേത്രങ്ങളെ ബാക്കിവച്ചുകൊണ്ട്, മേയ്‌ 27നു നെഹ്റുവും വിടവാങ്ങി.

English Summary:

Rajkumari Amrit Kaur: Pioneering India's Healthcare Revolution and the Legacy of AIIMS Delhi