ദുർബല സാമ്പത്തിക സ്ഥിതിയിലേക്ക് ചൈന; ഇന്ത്യയിലെ വ്യാവസായിക ഉൽപാദനത്തിൽ പ്രതീക്ഷ; ഓഹരികളിലും മുന്നേറ്റം
25,000. ഒരിക്കൽ നിഫ്റ്റിക്കു നഷ്ടമായ നിലവാരം. പല തവണ പരിശ്രമിച്ചെങ്കിലും ആ നിലവാരത്തിലെ കനത്ത കടമ്പ കടക്കാനാകാതെ പിന്തിരിയേണ്ടിവന്ന വിപണി ഈ ആഴ്ച വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യാപാരദിനത്തിന്റെ രണ്ടാം പകുതി വരെയും പടിയിറക്കത്തിലായിരുന്ന വിലസൂചികയ്ക്ക് അവശേഷിച്ച വ്യാപാരവേളയിൽ കൈവരിക്കാൻ കഴിഞ്ഞ അസാധാരണ മുന്നേറ്റമാണു പ്രതീക്ഷയ്ക്ക് അടിസ്ഥാനം. പണപ്പെരുപ്പവും വ്യവസായോൽപാദനവും സംബന്ധിച്ചു വിപണിക്കുണ്ടായിരുന്ന ആശങ്ക അവയുടെ ഏറ്റവും ഒടുവിലെ കണക്കുകൾ പുറത്തുവന്നതോടെ ഇല്ലാതായിരിക്കുകയാണ്. ഒക്ടോബറിൽ 6.2 ശതമാനത്തിലേക്ക് ഉയർന്ന പണപ്പെരുപ്പ നിരക്ക് നവംബറിൽ 5.48 ശതമാനമായി കുറഞ്ഞിരിക്കുന്നു. സെപ്റ്റംബറിൽ 3% മാത്രമായിരുന്ന വ്യവസായോൽപാദന വളർച്ച ഒക്ടോബറിലെ കണക്കനുസരിച്ചു 3.5 ശതമാനമായിട്ടുണ്ട്. കോർപറേറ്റ് മേഖലയിൽനിന്നുള്ള ഒക്ടോബർ – ഡിസംബർ കാലയളവിലെ പ്രവർത്തന ഫലങ്ങൾ മെച്ചപ്പെട്ടതായിരിക്കുമെന്ന

25,000. ഒരിക്കൽ നിഫ്റ്റിക്കു നഷ്ടമായ നിലവാരം. പല തവണ പരിശ്രമിച്ചെങ്കിലും ആ നിലവാരത്തിലെ കനത്ത കടമ്പ കടക്കാനാകാതെ പിന്തിരിയേണ്ടിവന്ന വിപണി ഈ ആഴ്ച വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യാപാരദിനത്തിന്റെ രണ്ടാം പകുതി വരെയും പടിയിറക്കത്തിലായിരുന്ന വിലസൂചികയ്ക്ക് അവശേഷിച്ച വ്യാപാരവേളയിൽ കൈവരിക്കാൻ കഴിഞ്ഞ അസാധാരണ മുന്നേറ്റമാണു പ്രതീക്ഷയ്ക്ക് അടിസ്ഥാനം. പണപ്പെരുപ്പവും വ്യവസായോൽപാദനവും സംബന്ധിച്ചു വിപണിക്കുണ്ടായിരുന്ന ആശങ്ക അവയുടെ ഏറ്റവും ഒടുവിലെ കണക്കുകൾ പുറത്തുവന്നതോടെ ഇല്ലാതായിരിക്കുകയാണ്. ഒക്ടോബറിൽ 6.2 ശതമാനത്തിലേക്ക് ഉയർന്ന പണപ്പെരുപ്പ നിരക്ക് നവംബറിൽ 5.48 ശതമാനമായി കുറഞ്ഞിരിക്കുന്നു. സെപ്റ്റംബറിൽ 3% മാത്രമായിരുന്ന വ്യവസായോൽപാദന വളർച്ച ഒക്ടോബറിലെ കണക്കനുസരിച്ചു 3.5 ശതമാനമായിട്ടുണ്ട്. കോർപറേറ്റ് മേഖലയിൽനിന്നുള്ള ഒക്ടോബർ – ഡിസംബർ കാലയളവിലെ പ്രവർത്തന ഫലങ്ങൾ മെച്ചപ്പെട്ടതായിരിക്കുമെന്ന അനുമാനവും വിപണിക്ക് ആശ്വാസകരമാണ്.
∙ ആരംഭം ആകമാന മുന്നേറ്റത്തിന്
വിപണി മൂല്യത്തിൽ മുൻനിരയിലുള്ള ഏതാനും ഓഹരികളിൽ മാത്രമായിരുന്ന മുന്നേറ്റം ചെറുകിട, ഇടത്തരം ഓഹരികളിലും പ്രകടമാകാൻ തുടങ്ങിയിരിക്കുന്നു എന്നതാണു ശ്രദ്ധേയമായ മറ്റൊരു കാര്യം. ഡിസംബറിലെ ആദ്യ 11 ദിവസങ്ങളിലായി നിഫ്റ്റിക്കു മുന്നേറാനായത് 2.1% മാത്രമാണെങ്കിൽ ഇടത്തരം ഓഹരികളിൽ 5.1%, ചെറുകിട ഓഹരികളിൽ 5.4% എന്നിങ്ങനെയാണു നേട്ടമുണ്ടായിരിക്കുന്നത്. വിപണിയുടെ ആകമാന മുന്നേറ്റത്തിന്റെ ആരംഭമായി ഇതിനെ കണക്കാക്കണം. വിദേശത്തുനിന്നുള്ള നിക്ഷേപ സംരംഭങ്ങൾ (എഫ്പിഐ) ആരംഭിച്ചിട്ടുള്ള ‘ഡിസംബർ ഷോപ്പിങ്’ സംബന്ധിച്ച കണക്കും വിപണിക്കു പ്രതീക്ഷ നൽകുന്നുണ്ട്. എഫ്പിഐകൾ ഈ മാസം ഇന്ത്യൻ വിപണിയിൽനിന്നു വാങ്ങിയ ഓഹരികളുടെ മൂല്യം 22,766 കോടി രൂപയാണ്. ജനുവരിയോടെ എഫ്പിഐകളിൽനിന്നു കൂടിയ തോതിൽ പണപ്രവാഹമുണ്ടാകുമെന്നാണു കരുതുന്നത്.
∙ ചൈനയിൽനിന്നുള്ള മോശം കണക്കുകൾ
എഫ്പിഐകൾ ഇന്ത്യൻ വിപണിയിൽ മുൻപത്തെപ്പോലെ സജീവമാകുമെന്നു പ്രതീക്ഷിക്കാൻ കാരണം ചൈനയിലെ സാമ്പത്തിക സ്ഥിതി ദുർബലമാകുകയാണെന്ന റിപ്പോർട്ടുകളാണ്. കയറ്റുമതിരംഗത്ത് ഒക്ടോബറിൽ 12.7% വളർച്ചയുണ്ടായിരുന്നെങ്കിൽ നവംബറിൽ അത് 6.7 ശതമാനത്തിലേക്കു താഴ്ന്നിരിക്കുന്നു. സാമ്പത്തിക ഉത്തേജനത്തിനു വൻതോതിലുള്ള നടപടികളാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അതൊന്നുമുണ്ടായില്ല. സ്വീകരിച്ച നടപടികളാകട്ടെ വേണ്ടത്ര ഫലപ്രദമായില്ലതാനും. ഉപഭോഗ നിലവാരം അഭിലഷണീയമായ അളവിലും വളരെ താഴെയായാണു തുടരുന്നത്.
∙ ഫെഡ് റിസർവ്, ക്രൂഡ്, ഡോളർ
ഇന്ത്യൻ വിപണിക്കു പ്രതീക്ഷിക്കാൻ ഇങ്ങനെ കാരണങ്ങൾ ഏറെയാണ്. എന്നാൽ യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കു നിർണയ സമിതി യോഗം ഈ ആഴ്ച പലിശ നിരക്കിൽ 0.25% ഇളവു പ്രഖ്യാപിച്ചാൽ അതിന്റെ പ്രത്യാഘാതം വിപണിയിലുണ്ടാകാം. അസംസ്കൃത എണ്ണയുടെ വില ക്രമേണ ഉയരുന്നതും വിപണിക്ക് അവഗണിക്കാനാകുന്നതല്ല. ഡോളർ മൂല്യത്തിലെ ഉയർച്ചയും വിപണിക്കു വെല്ലുവിളിയാണ്.
∙ 25,000 പിന്നിട്ടാൽ ലക്ഷ്യം 25,100 – 25,200
കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിച്ചതു നിഫ്റ്റി 24768.30 പോയിന്റിലേക്ക് ഉയരുന്നതു കണ്ടുകൊണ്ടായിരുന്നു. 24,700 പോയിന്റിനു മുകളിൽ നിലയുറപ്പിക്കാനായി എന്നതു നേട്ടമാണ്. ആ നിലവാരത്തിൽനിന്നു മുകളിലേക്കു നീങ്ങാനുള്ള ഉത്സാഹവും ശേഷിയും വിപണിക്കുള്ളതിനാൽ ഈ ആഴ്ച 25,000 പോയിന്റിലെത്താനാകും. 25,000 പോയിന്റിൽ പക്ഷേ, കനത്ത കടമ്പയായിരിക്കും നേരിടേണ്ടിവരിക. അതു കടക്കാനായാൽ 25,100 – 25,200 നിലവാരമാകും അടുത്ത ലക്ഷ്യം. എന്തെങ്കിലും കാരണത്താൽ ദൗർബല്യമാണു സംഭവിക്കുന്നതെങ്കിൽ 24,400 – 24,300 നിലവാരത്തിലേക്കു വരെ നിഫ്റ്റി താഴ്ന്നെന്നും വരാം.
∙ ഐപിഒകളും ലിസ്റ്റിങ്ങും
ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യുമായി അഞ്ചു കമ്പനികൾ ഈ ആഴ്ച വിപണിയിലെത്തുന്നുണ്ട്. ട്രാൻസ്റെയിൽ ലൈറ്റിങ്, മമത മെഷീനറി എന്നിവയുടെ മെയിൻ ബോർഡ് ഐപിഒകൾ 19ന് ആരംഭിക്കുന്നു. മറ്റുള്ളവ എസ്‌എംഇ ഐപിഒകളാണ്. ഈ ആഴ്ച സ്റ്റോക് എക്സ്ചേഞ്ച് ലിസ്റ്റിങ് നടത്തുന്നതു 12 കമ്പനികളാണ്. വിശാൽ മെഗാ മാർട്ട്, സായ് ലൈഫ് സയൻസസ്, മോബി ക്വിക്ക് എന്നിവയുടെ ലിസ്റ്റിങ് 18ന്. ഇൻവെഞ്ചറസ് നോളജ് സൊല്യൂഷൻസ് 19നും ഇന്റർനാഷനൽ ജെമ്മൊലോജിക്കൽ ഇൻസ്റ്റിറ്യൂട്ട് 20നും ലിസ്റ്റ് ചെയ്യും. എസ്എംഇ വിഭാഗത്തിൽപ്പെട്ട ഏഴു കമ്പനികളുടെ ഓഹരികളാണ് ഈ ആഴ്ച ലിസ്റ്റ് ചെയ്യുന്ന ബാക്കിയുള്ളവ.