‘അധികാരം കിട്ടിയപ്പോൾ പറഞ്ഞത് മറന്നു’: ലങ്കൻ ജനതയെ ഐഎംഎഫ് കുരുക്കിലാക്കി പ്രസിഡന്റ്; ദിസനായകെയ്ക്ക് ദിശ തെറ്റുമ്പോൾ
ഏതാണ്ട് മൂന്നു വർഷം മുൻപ്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ രാജപക്‌സെ കുടുംബവാഴ്ചയ്‌ക്കെതിരെ ‘ജനത അരഗാലയ’ എന്ന ജനകീയ പ്രതിഷേധ മുന്നേറ്റം ശ്രീലങ്കയെ ഇളക്കിമറിച്ചുകൊണ്ടിരുന്ന കാലം. വെറും രണ്ടു കൊല്ലത്തിനിപ്പുറം രാജ്യത്തു പുതിയൊരു മാറ്റത്തിനു തുടക്കമാകുമെന്ന് അന്നാരെങ്കിലും പ്രവചിച്ചിരുന്നെങ്കിൽ അതൊരു കടന്നകയ്യായേനെ. ജനങ്ങളുടെ പ്രതിഷേധമാണ് 2022ൽ ഈ ദ്വീപുരാജ്യത്തെ കുഴപ്പത്തിലേക്കു തള്ളിവിട്ടതെങ്കിൽ, അതേ ജനങ്ങൾക്കു ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ശ്രീലങ്കയ്ക്ക് ഇപ്പോൾ സ്ഥിരതാബോധം നൽകുന്നതും. ആ വിശ്വാസംകൊണ്ടാണ് അവർ അനുര കുമാര ദിസനായകെയെ പ്രസിഡന്റായി തിരഞ്ഞെടുത്തതും 21 പാർട്ടികളടങ്ങിയ ജാതിക ജന ബലവെഗായ അഥവാ നാഷനൽ പീപ്പിൾസ് പവർ (എൻപിപി) മുന്നണിയെ ജയിപ്പിച്ചതും. നിലവിൽ, ജാഫ്‌നയിലെ തമിഴ് വംശജർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും ദിസനായകെയുടെ രാഷ്ട്രീയ കർമപരിപാടികളെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ, രാജ്യത്തിന്റെ സാമ്പത്തിക

ഏതാണ്ട് മൂന്നു വർഷം മുൻപ്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ രാജപക്‌സെ കുടുംബവാഴ്ചയ്‌ക്കെതിരെ ‘ജനത അരഗാലയ’ എന്ന ജനകീയ പ്രതിഷേധ മുന്നേറ്റം ശ്രീലങ്കയെ ഇളക്കിമറിച്ചുകൊണ്ടിരുന്ന കാലം. വെറും രണ്ടു കൊല്ലത്തിനിപ്പുറം രാജ്യത്തു പുതിയൊരു മാറ്റത്തിനു തുടക്കമാകുമെന്ന് അന്നാരെങ്കിലും പ്രവചിച്ചിരുന്നെങ്കിൽ അതൊരു കടന്നകയ്യായേനെ. ജനങ്ങളുടെ പ്രതിഷേധമാണ് 2022ൽ ഈ ദ്വീപുരാജ്യത്തെ കുഴപ്പത്തിലേക്കു തള്ളിവിട്ടതെങ്കിൽ, അതേ ജനങ്ങൾക്കു ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ശ്രീലങ്കയ്ക്ക് ഇപ്പോൾ സ്ഥിരതാബോധം നൽകുന്നതും. ആ വിശ്വാസംകൊണ്ടാണ് അവർ അനുര കുമാര ദിസനായകെയെ പ്രസിഡന്റായി തിരഞ്ഞെടുത്തതും 21 പാർട്ടികളടങ്ങിയ ജാതിക ജന ബലവെഗായ അഥവാ നാഷനൽ പീപ്പിൾസ് പവർ (എൻപിപി) മുന്നണിയെ ജയിപ്പിച്ചതും.
നിലവിൽ, ജാഫ്‌നയിലെ തമിഴ് വംശജർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും ദിസനായകെയുടെ രാഷ്ട്രീയ കർമപരിപാടികളെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ, രാജ്യത്തിന്റെ സാമ്പത്തിക നിർവഹണത്തിൽ സ്വന്തം മുദ്ര പതിക്കുകയെന്നതാണ് എൻപിപി സർക്കാരിനു മുൻപിലുള്ള വെല്ലുവിളി. വിദേശ കടങ്ങൾ തിരിച്ചടയ്ക്കുന്നതിൽ 2022 ഏപ്രിലിൽ വീഴ്ച വരുത്തിയതു മുതൽ ശ്രീലങ്കയുടെ സാമ്പത്തികനയങ്ങൾ തീരുമാനിക്കുന്നതു രാജ്യാന്തര നാണ്യ നിധിയാണ് (ഐഎംഎഫ്). സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രീലങ്കയ്ക്കു നാലു വർഷത്തേക്കു 300 കോടി ഡോളറിന്റെ സഹായപദ്ധതി ഐഎംഎഫ് പ്രഖ്യാപിക്കുകയും ചെയ്തു.
നാണ്യപ്പെരുപ്പം 50 ശതമാനത്തിലധികം കുതിച്ചുയർന്നതിനെത്തുടർന്ന് 8 ശതമാനം ഇടിവു സംഭവിച്ച സമ്പദ്ഘടനയെ ബാഹ്യസമ്മർദങ്ങൾക്കിരയാകാതെ സുരക്ഷിതമായി പിടിച്ചുനിർത്താനായിരുന്നു 2022ൽ ഐഎംഎഫിന്റെ ഇടപെടൽ. സാമ്പത്തിക പ്രതിസന്ധികൾ മൂലം രാജ്യത്തു ഭക്ഷ്യവസ്തുക്കളും ഇന്ധനവുമുൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കു ക്ഷാമം നേരിട്ടിരുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം 2021ൽ അഞ്ചു ലക്ഷത്തോളം വർധിച്ചതാണ് അതിലും പ്രധാനം. രാജ്യത്തെ 60 ശതമാനത്തോളം കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നായിരുന്നു 2022ലെ ഹൗസ്‌ഹോൾഡ് ഇൻകം ആൻഡ് എക്‌സ്‌പെൻഡിച്ചർ സർവേ പ്രകാരം സെൻസസ്- സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്ക്.
കടുത്ത നിബന്ധനകൾ അംഗീകരിച്ചുകൊണ്ടാണ് വിക്രമസിംഗെ സർക്കാർ 2022 സെപ്റ്റംബറിൽ ഐഎംഎഫുമായി കരാറിൽ ഒപ്പുവച്ചത്. 2025നകം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 2.3% മിച്ചം ഉറപ്പാക്കുന്ന തരത്തിൽ നികുതിഘടന പരിഷ്‌കരിക്കുക, വിലസ്ഥിരത തിരിച്ചുകൊണ്ടുവരാനുതകുന്ന സാമ്പത്തിക നയപരിപാടികൾ നടപ്പാക്കുക, നാണ്യപ്പെരുപ്പത്തിനുമേൽ ഭരണനിയന്ത്രണം ഉറപ്പുവരുത്തുക, വിപണിസൗഹൃദ കറൻസി വിനിമയ നിരക്കിലൂടെ വിദേശനാണ്യ കരുതൽശേഖരം പുനഃസ്ഥാപിക്കുക, പാവപ്പെട്ടവർക്കു രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ദുരിതങ്ങൾ ലഘൂകരിക്കാൻ സാമൂഹിക സേവന മേഖലകളിൽ സർക്കാർ കൂടുതൽ പണം ചെലവഴിക്കുക തുടങ്ങിയവ ആ നിബന്ധനകളിൽ ഉൾപ്പെടുന്നു. വായ്പ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ഐഎംഎഫ് ഇത്തരം നിബന്ധനകൾ ചുമത്തുക പതിവാണ്.
∙ ഐഎംഎഫ് പറഞ്ഞിട്ടും പാവങ്ങളെ മറന്നു
ഐഎംഎഫിന്റെ നിബന്ധനകൾ നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. ധനക്കമ്മി 2022ൽ 10.2 ശതമാനമായിരുന്നത് 2023ലെ ബജറ്റിൽ 8.5 ശതമാനമായി. ചെലവുകൾ കർശനമായി വെട്ടിച്ചുരുക്കിയും നികുതി വരുമാനം കുത്തനെ കൂട്ടിയുമാണ് ഇതു സാധ്യമാക്കിയത്. പലിശ കഴിച്ചുള്ള മൊത്തം ചെലവിൽ 9 ശതമാനം കുറവുണ്ടായി. നികുതി-ജിഡിപി അനുപാതം മെച്ചപ്പെടുത്താൻ നികുതി വരുമാനം 43 ശതമാനത്തിലധികം വർധിപ്പിക്കുകയും ചെയ്തു. പക്ഷേ, നികുതികൾ കുതിച്ചുയർന്നതും ജനക്ഷേമ പരിപാടികൾക്കുൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വെട്ടിച്ചുരുക്കിയതും താഴ്ന്ന വരുമാനക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കി. പാവങ്ങളെ സഹായിക്കാനായി സർക്കാർ ജനക്ഷേമ-സേവന മേഖലകളിൽ കൂടുതൽ പണം ചെലവഴിക്കണമെന്ന് ഐഎംഎഫിന്റെ നിബന്ധനകളിലുണ്ടെങ്കിലും, ബജറ്റിൽ പൊതുവേയുണ്ടായ ചെലവുചുരുക്കൽ മൂലം അതു നടപ്പായില്ല. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (അതായത് ആകെ കുടുംബങ്ങളുടെ 60 ശതമാനം വരുന്ന) ആളുകളുടെ താൽപര്യങ്ങൾ പൂർണമായും അവഗണിക്കപ്പെട്ടു.
ഐഎംഎഫിന്റെ നിബന്ധനകളെ അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള എൻപിപി മുന്നണി ശക്തിയായി എതിർത്തിരുന്നു. ദിസനായകെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ അക്കാര്യം അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തു. ഐഎംഎഫിന്റെ നിബന്ധനകൾ നടപ്പാക്കുമ്പോൾ സാധാരണക്കാർക്കുണ്ടാകുന്ന പ്രയാസങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം വാദിച്ചത്. ചെലവു ചുരുക്കലും നികുതിവർധനയും പുനഃപരിശോധിക്കാൻ ഐഎംഎഫുമായി ചർച്ചകൾ പുനരാരംഭിക്കുമെന്നു തിരഞ്ഞെടുപ്പു വിജയത്തിനു തൊട്ടുപിന്നാലെ ദിസനായകെ പ്രഖ്യാപിച്ചതുമാണ്.
ഐഎംഎഫുമായുണ്ടാക്കിയ കരാറിനെ എൻപിപി മുന്നണിയിലെ മറ്റു ചില പാർട്ടികളും എതിർത്തിരുന്നു. ‘ജനങ്ങൾക്കു സ്വീകാര്യമാവുന്ന തരത്തിൽ സാമ്പത്തിക പരിഷ്‌കരണങ്ങൾ പുനഃസംഘടിപ്പിക്കാനും പാവപ്പെട്ടവരെ ദുരിതജീവിതത്തിൽനിന്നു കരകയറ്റാൻ കഴിയുന്ന തരത്തിൽ അവ നടപ്പാക്കാനുമുള്ള വഴികളെക്കുറിച്ച്’ ഐഎംഎഫുമായി ചർച്ച നടത്തുമെന്ന് എൻപിപിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലുണ്ടായിരുന്നു. നികുതിപിരിവും സർക്കാരിന്റെ ഫണ്ട് വിനിയോഗവും സംബന്ധിച്ച് ഐഎംഎഫ് നിർദേശിച്ച കർമപരിപാടികൾക്കു പകരം കൂടുതൽ ഫലപ്രദമായ പദ്ധതികൾ തയാറാക്കുമെന്നും എൻപിപിയുടെ പ്രകടനപത്രിക പ്രഖ്യാപിച്ചിരുന്നതുമാണ്.
∙ നിരാശയിലേക്ക് വീണ്ടും
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി പ്രസിഡന്റ് പദവി ഏറ്റെടുത്ത് ദിവസങ്ങൾക്കകം ദിസനായകെയ്ക്ക് ഐഎംഎഫ് നിബന്ധനകളോടുള്ള നിലപാട് പൂർണമായും മാറി. ‘ഇപ്പോഴത്തെ സാഹചര്യത്തിൽ, ഐഎംഎഫ് നിർദേശിച്ച സാമ്പത്തിക പരിഷ്‌കരണങ്ങൾ നല്ലതാണോ ചീത്തയാണോ, ഗുണകരമാണോ ദോഷകരമാണോ എന്നു ചർച്ച ചെയ്യുന്നതിൽ ഒരു കാര്യവുമില്ല’ എന്ന പ്രസ്താവനയിൽനിന്നുതന്നെ അദ്ദേഹത്തിന്റെ കരണംമറിച്ചിൽ വ്യക്തമാണ്. പാർലമെന്റിന്റെ പുതിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലും ദിസനായകെ പുതിയ നിലപാട് ആവർത്തിച്ചിട്ടുണ്ട്. ഐഎംഎഫിന്റെ സഹായപദ്ധതിയെ പൂർണമായി പിന്തുണയ്ക്കുകയും അതു നടപ്പാക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിക്കുകയുമാണ് പാർലമെന്റിൽ അദ്ദേഹം ചെയ്തത്.
രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങൾമൂലം തങ്ങൾക്കുണ്ടായ ദുരിതങ്ങൾ കുറയ്ക്കാൻ പുതിയ ഭരണകൂടം ഐഎംഎഫുമായി ചർച്ച നടത്തുമെന്നും പരിഹാരം കണ്ടെത്തുമെന്നും പ്രതീക്ഷിച്ച് എൻപിപി മുന്നണിയെ അധികാരത്തിലെത്തിച്ച ജനങ്ങളെ സംബന്ധിച്ച്, തിരഞ്ഞെടുപ്പു ജയത്തിനു ശേഷം ദിസനായകെയുടെ നിലപാടിലുണ്ടായ മാറ്റം തീർത്തും നിരാശാജനകം തന്നെ.
(ഡൽഹി ജവാഹർ ലാൽ നെഹ്റു സർവകലാശാല സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് റിട്ട. പ്രഫസറും കൗൺസിൽ ഫോർ സോഷ്യൽ ഡവലപ്മെന്റ് ആക്ടിങ് പ്രസിഡന്റുമാണു ലേഖകൻ).