സിറിയയിലെ ‘അൽ–ഖായിദ കമ്പനി’യുടെ ജയം കശ്മീരിൽ തിരിച്ചടിക്കുമോ? രാസായുധശാലകളിൽ ബോംബിടാൻ കാരണമുണ്ട്; ഇനി ഇറാനും ‘ഒതുങ്ങും’
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടു യുദ്ധങ്ങളിലും തിരഞ്ഞെടുപ്പ് ജയത്തിന് ശേഷമുള്ള ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളിലും കേന്ദ്രീകരിച്ച ഈ സമയത്ത് തികച്ചും അപ്രതീക്ഷിതമായി എല്ലാ നിരീക്ഷകരെയും ഞെട്ടിച്ചുകൊണ്ട് പതിമൂന്നു വര്‍ഷം നീണ്ടു നിന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് പരിസമാപ്തിയായി. തന്നെ എതിര്‍ക്കുന്ന കക്ഷികളുടെ പെട്ടെന്നുള്ള നീക്കത്തില്‍ പരിപൂര്‍ണമായി സ്തബ്ദരായിപ്പോയ ബഷാര്‍ അല്‍ അസദിന്റെ ഭരണകൂടം ഞൊടിയിടക്കുള്ളില്‍ നിലം പതിച്ചു. രാജ്യത്തിലെ പ്രധാന പട്ടണങ്ങളായ ഡമാസ്‌കസും ആലപ്പോയും കീഴടക്കിയ വിമത സേനയ്ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബഷാര്‍ അല്‍ അസദ് തന്റെ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പലായനം ചെയ്യുകയായിരുന്നു. സുഗമമായ ഭരണമാറ്റം ഉറപ്പാക്കുമെന്നും പുതിയ ഭരണകൂടത്തിന് ആവശ്യമായ സഹകരണം നല്‍കുമെന്നും അസദ് ഭരണത്തിലെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് അല്‍ ജലാലി പ്രഖ്യാപിച്ചതിനു പിന്നാലെത്തന്നെ, മുഹമ്മദ് അല്‍ ബഷീര്‍ താല്‍ക്കാലിക പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നു വിജയശ്രീലാളിതരായ വിമത സേന അറിയിച്ചു. അങ്ങനെ അന്‍പതിലേറെ വര്‍ഷങ്ങള്‍ സിറിയയെ അടക്കിവാണ അസദ് കുടുംബത്തിന്റെ ഭരണവും നിലംപൊത്തുന്ന കാഴ്ച 2024 അവസാനിക്കുന്നതിനു മുന്‍പ് ലോകത്തിനു കാണേണ്ടി വന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാചീനമായ സംസ്‌കാരങ്ങളിലൊന്നിന്റെ ഭാഗമാണെന്ന പാരമ്പര്യവും പെരുമയും പേറുന്ന രാജ്യമാണ് സിറിയ. ക്രിസ്തു ജനിക്കുന്നതിനു 3500 വര്‍ഷങ്ങള്‍ മുന്‍പ് ഇവിടെ

ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടു യുദ്ധങ്ങളിലും തിരഞ്ഞെടുപ്പ് ജയത്തിന് ശേഷമുള്ള ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളിലും കേന്ദ്രീകരിച്ച ഈ സമയത്ത് തികച്ചും അപ്രതീക്ഷിതമായി എല്ലാ നിരീക്ഷകരെയും ഞെട്ടിച്ചുകൊണ്ട് പതിമൂന്നു വര്‍ഷം നീണ്ടു നിന്ന സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് പരിസമാപ്തിയായി. തന്നെ എതിര്‍ക്കുന്ന കക്ഷികളുടെ പെട്ടെന്നുള്ള നീക്കത്തില്‍ പരിപൂര്‍ണമായി സ്തബ്ദരായിപ്പോയ ബഷാര്‍ അല്‍ അസദിന്റെ ഭരണകൂടം ഞൊടിയിടക്കുള്ളില്‍ നിലം പതിച്ചു. രാജ്യത്തിലെ പ്രധാന പട്ടണങ്ങളായ ഡമാസ്‌കസും ആലപ്പോയും കീഴടക്കിയ വിമത സേനയ്ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബഷാര്‍ അല്‍ അസദ് തന്റെ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പലായനം ചെയ്യുകയായിരുന്നു.
സുഗമമായ ഭരണമാറ്റം ഉറപ്പാക്കുമെന്നും പുതിയ ഭരണകൂടത്തിന് ആവശ്യമായ സഹകരണം നല്‍കുമെന്നും അസദ് ഭരണത്തിലെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് അല്‍ ജലാലി പ്രഖ്യാപിച്ചതിനു പിന്നാലെത്തന്നെ, മുഹമ്മദ് അല്‍ ബഷീര്‍ താല്‍ക്കാലിക പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നു വിജയശ്രീലാളിതരായ വിമത സേന അറിയിച്ചു. അങ്ങനെ അന്‍പതിലേറെ വര്‍ഷങ്ങള്‍ സിറിയയെ അടക്കിവാണ അസദ് കുടുംബത്തിന്റെ ഭരണവും നിലംപൊത്തുന്ന കാഴ്ച 2024 അവസാനിക്കുന്നതിനു മുന്‍പ് ലോകത്തിനു കാണേണ്ടി വന്നു.
∙ സംസ്‌കാരങ്ങൾ പിറന്ന നാട്
ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാചീനമായ സംസ്‌കാരങ്ങളിലൊന്നിന്റെ ഭാഗമാണെന്ന പാരമ്പര്യവും പെരുമയും പേറുന്ന രാജ്യമാണ് സിറിയ. ക്രിസ്തു ജനിക്കുന്നതിനു 3500 വര്‍ഷങ്ങള്‍ മുന്‍പ് ഇവിടെ മനുഷ്യ വാസമുണ്ടായിരുന്നതിന്റെ തെളിവുകള്‍ ലഭ്യമാണ്. ഡമാസ്‌കസും ആലപ്പോയും ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളാണ്. നാലായിരം വര്‍ഷങ്ങളോളം ഇവിടെ തുടര്‍ച്ചയായി മനുഷ്യവാസം ഉണ്ടായിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അസീറിയന്‍, റോമന്‍, സേവറാന്‍ തുടങ്ങി പല പ്രമുഖ സാമ്രാജ്യങ്ങളുടെയും ഭാഗമായിരുന്ന സിറിയ പതിനാറാം നൂറ്റാണ്ട് മുതല്‍ ഒന്നാം ലോകമഹായുദ്ധം കഴിയുന്നതു വരെ തുര്‍ക്കി ആസ്ഥാനമായുള്ള ഒട്ടോമൻ ഭരണത്തിന് കീഴിലായിരുന്നു.
രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കിടയിലുള്ള വര്‍ഷങ്ങളില്‍ ഫ്രാന്‍സിന്റെ ആധിപത്യത്തിലായിരുന്ന ഈ പ്രദേശത്തിനു പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചത് 1946ലാണ്. ഇതിനു പത്തു വര്‍ഷങ്ങള്‍ മുന്‍പ് ഫ്രാന്‍സ്- സിറിയ ഉടമ്പടി വഴി സ്വാതന്ത്ര്യം നല്‍കുവാന്‍ തീരുമാനിച്ചെങ്കിലും ഈ ഉടമ്പടി പാരിസിലെ നിയമനിര്‍മാണസഭ അംഗീകരിക്കാതിരുന്നതിനാല്‍ നടപ്പില്‍ വന്നില്ല.
∙ വേരുറയ്ക്കാത്ത ജനാധിപത്യം
സ്വാതന്ത്ര്യം നേടിയെങ്കിലും സിറിയയിൽ ജനാധിപത്യം വേരുറപ്പിക്കുവാന്‍ ഇവിടെയുള്ള പട്ടാളവും ഭരണകൂടങ്ങളും അനുമതി നല്‍കിയില്ല. 1948ല്‍ ഇസ്രയേലിനെതിരായ യുദ്ധത്തില്‍ അറബ് രാജ്യങ്ങള്‍ക്കൊപ്പം സിറിയയും ചേര്‍ന്നിരുന്നു. യുദ്ധത്തിലെ പരാജയത്തിന് ശേഷം കുറച്ചു നാള്‍ പട്ടാളം ഭരണയന്ത്രം കൈയിലെടുത്തു. അതിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ വീണ്ടും ഭരണത്തിലെത്തിയെങ്കിലും അവയെല്ലാം അല്‍പായുസ്സുകളായി. 1958ല്‍ സിറിയയും ഈജിപ്തും ലയിച്ചു യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് (United Arab Republic അഥവാ UAR) എന്ന പേരില്‍ രാജ്യം നിലവില്‍ വന്നെങ്കിലും മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ സിറിയ ഇതില്‍ നിന്ന് പുറത്തു വന്നു. ഇങ്ങനെ എല്ലാ മേഖലകളിലും അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും നടമാടിയിരുന്ന സാഹചര്യത്തിലാണ് 1963ല്‍ ബാത്തിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചെടുത്തത്. ഇവര്‍ സിറിയയെ കമ്യൂണിസ്റ്റ് മാതൃകയില്‍ ഒരു രാഷ്ട്രീയ കക്ഷി മാത്രമുള്ള രാജ്യമായി (one party state) മാറ്റി.
ബാത്തിസ്റ്റ് പാര്‍ട്ടിയിലെ കൊട്ടാര വിപ്ലവം വഴിയാണ് 1970ല്‍ ഹഫീസ് അല്‍ അസദ് ഭരണം പിടിച്ചെടുത്തത്. 2000 ജൂണ്‍ മാസത്തില്‍ ഹഫീസ് അല്‍ അസദിന്റെ മരണശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പുത്രന്‍ ബഷാര്‍ അല്‍ അസദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
പശ്ചിമേഷ്യയിലെ ചില അറബ് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കെതിരെ 2010ല്‍ ഉയര്‍ന്ന പ്രതിഷേധ പരമ്പരയുടെ അലയൊലികള്‍ സിറിയയിലും പ്രതിധ്വനിച്ചു. ഇവയെ ശക്തമായി അമര്‍ച്ച ചെയ്യുവാനുള്ള അസദിന്റെ തീരുമാനം തിരിച്ചടിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കുകയും ആയിരങ്ങളെ തുറുങ്കിലടയ്ക്കുകയും ചെയ്യുക വഴി അസദ് തന്റെ രാജ്യത്തിനുള്ളില്‍തന്നെ ഏറെ വെറുക്കപ്പെട്ടവനായി. ഈ പ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ചു ബഷാര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെയുള്ള ആഭ്യന്തര കലാപമായി രൂപാന്തരപ്പെട്ടു.
∙ ഐഎസ് എന്ന പൊതുശത്രു
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഉയര്‍ന്നു വന്ന വിമത സേനകള്‍ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് സഹായം ലഭിച്ചു. തുര്‍ക്കി, അറബ് ദേശങ്ങള്‍, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ വിമത സേനകളെ പിന്തുണച്ചപ്പോള്‍ റഷ്യയും ഇറാനും അസദിന് പിറകില്‍ അണിനിരന്നു. ഇറാന്റെ സൃഷ്ടിയായ ഹിസ്ബുല്ലയും അസദിന് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തു. പക്ഷേ 2014ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അഥവാ ഐഎസ് എന്ന ഭീകര സംഘടന ഇറാഖിന്റെയും സിറിയയുടെയും ധാരാളം പ്രദേശങ്ങള്‍ കൈക്കലാക്കി ഇവിടങ്ങളില്‍ ഇസ്‌ലാമിക നിയമത്തിന്റെ ഏറ്റവും തീവ്രമായ വ്യാഖ്യാനം അനുസരിച്ചുള്ള ഭരണം നടപ്പില്‍ വരുത്തിയപ്പോള്‍ ഈ വിപത്തിനെതിരെ ഒരുമിക്കുന്നതിലായി എല്ലാ സൈന്യങ്ങളുടെയും ശ്രദ്ധ. ഐഎസിനെ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും പുറത്താക്കുവാന്‍ ഈ സേനകളുടെ സംയുക്ത ശ്രമങ്ങളുടെ ഫലമായി സാധിച്ചു. പക്ഷേ അപ്പോഴേക്കും ആഭ്യന്തര യുദ്ധത്തിന്റെ ശക്തി നഷ്ടപ്പെട്ടിരുന്നു. വിമത സേനകള്‍ തങ്ങളുടെ കേന്ദ്രങ്ങളില്‍ ഭരണം നടത്തുവാന്‍ തുടങ്ങി; ബാക്കി പ്രദേശങ്ങള്‍ ബഷാര്‍ അല്‍ അസദിന്റെ നിയന്ത്രണത്തില്‍ തുടര്‍ന്നു.
∙ മാറിയോ എച്ച്ടിഎസ്?
നാല് പ്രധാന വിമത സേനകളാണ് അസദ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടം നയിച്ചത്. ഇവരില്‍ ഏറ്റവും ശക്തർ എച്ച്ടിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന ഹയാത്ത് തഹ്‌രീർ അൽ ശാം എന്ന സംഘടനയാണ്. സിറിയയിലെ ഇദ്‌ലിബ് മേഖലയില്‍ വേരുറപ്പിച്ച ഈ സേന അല്‍– ഖായിദയുടെ പോഷക സംഘടനയായ അല്‍ നുസ്ര ഫ്രണ്ടില്‍ നിന്നാണ് ജന്മമെടുത്തത്. പക്ഷേ 2017നു ശേഷം ഇവര്‍ തീവ്രവാദത്തിന്റെ പാതയില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു. സിറിയയുടെ വടക്കന്‍ പ്രദേശങ്ങളില്‍ തുര്‍ക്കിയുടെ സഹായത്തോടെ ഉയര്‍ന്നു വന്ന് ആ മേഖലയില്‍ ഭരണം നടത്തുന്ന സിറിയന്‍ നാഷനല്‍ ആര്‍മി (എസ്എൻഎ) ആണ് മറ്റൊരു പ്രമുഖ വിമത സേന. യുഎസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കുര്‍ദുകളുടെ സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോര്‍സെസ് (Syrian Democratic Forces അഥവാ SDF) സിറിയയിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ഒരു നിര്‍ണായക സാന്നിധ്യമാണ്. ഇതു പോലെ ഈ രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ജോര്‍ദാന്റെ പിന്തുണയുള്ള വിമത സേനയുമുണ്ട്.
നവംബര്‍ അവസാന വാരത്തോടെ എച്ച്ടിഎസ് ഇദ്ലിബില്‍ നിന്നും നടത്തിയ മുന്നേറ്റത്തിലൂടെ ആദ്യം ആലപ്പോയും പിന്നീട് ഹമ എന്ന പട്ടണവും അനായാസം പിടിച്ചെടുത്തതോടെയാണ് അസദ് ഭരണത്തിന്റെ അന്ത്യം അടുത്തിരിക്കുന്നു എന്ന വസ്തുത പുറംലോകത്തിന് വ്യക്തമായത്. യുക്രെയ്നുമായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയും ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ നട്ടംതിരിയുന്ന ഹിസ്ബുല്ലയും യുദ്ധ ഭീഷണി നേരിടുന്ന ഇറാനും കൂടുതല്‍ സൈനികരെയോ പടക്കോപ്പുകളോ നല്‍കി അസദിനെ സഹായിക്കുവാനുള്ള സ്ഥിതിയിലല്ലെന്ന തിരിച്ചറിവാണ് എച്ച്ടിഎസിന് ഈ ഉദ്യമത്തിനുള്ള ആത്മവിശ്വാസം നല്‍കിയത്. സഹായാഭ്യര്‍ത്ഥനയുമായി അസദ് മോസ്‌കോയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ഉഴലുന്ന അസദ് ഭരണകൂടത്തിന് വേണ്ടി പൊരുതുവാന്‍, ആവശ്യത്തിന് ശമ്പളവും ഭക്ഷണവും യുദ്ധസാമഗ്രികളും പോലും ലഭിക്കാത്ത സിറിയന്‍ സേനയിലെ സൈനികര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇങ്ങനെ നില്‍ക്കക്കള്ളി ഇല്ലാതെ വന്നപ്പോഴാണ് ബഷാര്‍ അല്‍ അസദ് അധികാരം വിട്ടൊഴിഞ്ഞു സിറിയയില്‍ നിന്ന് രക്ഷപ്പെട്ടത്.
∙ ഇനി പുലരുമോ ശാന്തി
ബാത്തിസ്റ്റ് പാര്‍ട്ടിയുടെയും ബഷാര്‍ അല്‍ അസദിന്റെയും ഭരണം അവസാനിച്ചതു കൊണ്ട് മാത്രം സിറിയയില്‍ ശാന്തിയും സമാധാനവും സ്ഥിരതയും ഉണ്ടാകണമെന്നില്ല. അസദിനെതിരെ പടപൊരുതിയ വിമത സേനകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അസദിന്റെ പലായനത്തിന് കാരണമായ മുന്നേറ്റം നടത്തിയത് വഴി ഇപ്പോള്‍ എച്ച്ടിഎസിന് കൂടുതല്‍ പ്രാധാന്യമുണ്ടെങ്കിലും ഇത് മറ്റു സേനകള്‍ എല്ലാക്കാലത്തും വകവച്ചു കൊടുക്കണമെന്നില്ല. തുര്‍ക്കിയുടെ പിന്തുണയുള്ള എസ്എൻഎയും കുര്‍ദുകളുടെ സേനയായ എസ്ഡിഎഫും തമ്മിലുള്ള ശത്രുത രഹസ്യമല്ല. എച്ച്ടിഎസിന് മുന്‍പ് അല്‍–ഖായിദയുമായി ഉണ്ടായിരുന്ന അടുപ്പവും ഈ വിഭാഗത്തിലെ പല നേതാക്കള്‍ക്കുമുള്ള തീവ്ര നിലപാടുകളും ഈ സേനയെ ഇപ്പോഴും പാശ്ചാത്യ ശക്തികളുടെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
യുഎസും തുര്‍ക്കിയും ഇസ്രയേലും സിറിയയിലെ യുദ്ധോപകരണങ്ങള്‍ സൂക്ഷിക്കുന്ന സംഭരണശാലകൾ ബോംബിട്ട് നശിപ്പിക്കുന്നതിന് പിന്നിൽ ഇതാവും കാരണം. രാസവസ്തുക്കള്‍ അടങ്ങിയ ആയുധങ്ങളുടെ വലിയൊരു ശേഖരം സിറിയയുടെ പക്കലുണ്ടെന്ന് പാശ്ചാത്യ ലോകം കരുതുന്നു. തീവ്രവാദ ബന്ധമുള്ള വിഭാഗങ്ങള്‍ക്ക് ഈ ആയുധങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പു വരുത്തുവാനാണ് നശിപ്പിക്കുന്നതെന്നാണ് ഈ രാജ്യങ്ങള്‍ അവകാശപ്പെടുന്നത്. ഇതില്‍നിന്നു തന്നെ എച്ച്ടിഎസിലും മറ്റു സേനകളിലും മറ്റുരാജ്യങ്ങൾക്ക് എത്രത്തോളം വിശ്വാസമുണ്ടെന്ന് വ്യക്തമാണല്ലോ.
∙ വലിയ ക്ഷീണം പുട്ടിനും റഷ്യയ്ക്കും
ഭരണമാറ്റം സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമോ എന്ന് ഇപ്പോള്‍ പ്രവചിക്കുവാന്‍ സാധിക്കില്ലെങ്കിലും ബഷാര്‍ അല്‍ അസദിന്റെ പതനം പശ്ചിമേഷ്യയില്‍ മാത്രമല്ല ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇതില്‍ ഏറ്റവും ക്ഷീണം സംഭവിച്ചിരിക്കുന്നത് റഷ്യയ്ക്കും പുട്ടിനുമാണ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ നാളുകളില്‍ സിറിയ സോവിയറ്റ് യൂണിയനുമായി തുടങ്ങിയ സൗഹൃദം റഷ്യയുമായി തുടര്‍ന്നു വരികയായിരുന്നു. 2011നു ശേഷം അസദ് ഭരണകൂടം നിലംപതിക്കുമെന്നു തോന്നിയ പല ഘട്ടങ്ങളിലും റഷ്യയാണ് ബഷാര്‍ അല്‍ അസദിന്റെ സഹായത്തിനെത്തിയത്. സിറിയയുടെ പട്ടാളത്തെ നവീകരിക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കിവന്നത് റഷ്യയാണ്. അറബ് രാജ്യങ്ങള്‍ക്കിടയില്‍ റഷ്യയ്ക്കുള്ള സ്വാധീനശക്തിയുടെ ചിഹ്നമായിരുന്നു സിറിയ. അസദിന്റെ തിരോധാനത്തോടെ ഈ മേഖലയിലുള്ള റഷ്യയുടെ സ്വാധീനം ക്ഷയിക്കുമെന്നു മാത്രമല്ല ഇത് പുട്ടിന്റെ ഒരു പരാജയമായി കൂടി പാശ്ചാത്യലോകം കണക്കാക്കും.
1979ല്‍ ഇറാനില്‍ ഇസ്‌ലാമിക് റിപ്പബ്ലിക്ക് നിലവില്‍ വന്നതു മുതല്‍ ഈ രാജ്യവും സിറിയയും തമ്മിലുള്ള അടുപ്പം തുടങ്ങി. ഇസ്രയേലിനെതിരെ ഇറാന്‍ ലബനനില്‍ സ്ഥാപിച്ച ഹിസ്ബുല്ല എന്ന സംഘടനയ്ക്ക് കര വഴി ബന്ധപ്പെടുവാനുള്ള മാര്‍ഗങ്ങള്‍ തുറന്നു കൊടുത്തത് സിറിയയാണ്. ആവശ്യമുള്ള ഘട്ടങ്ങളില്‍ സിറിയയിലെ വിമതര്‍ക്കെതിരെ പോരാടുവാന്‍ ഹിസ്ബുല്ലയുടെ പോരാളികള്‍ തയാറായിരുന്നു. ഇതിനു പുറമേ അസദ് ഭരണകൂടത്തിനെ നിലനിര്‍ത്തുവാന്‍ ധാരാളം സാമ്പത്തിക സഹായവും ഇറാന്‍ നല്‍കി. അസദിന്റെ പതനത്തോടെ ലബനനില്‍ ഹിസ്ബുല്ലയെ നിലനിര്‍ത്തുക ഇറാനെ സംബന്ധിച്ചിടത്തോളം ദുഷ്കരമാകും. 2023ൽ തുടങ്ങിയ യുദ്ധത്തില്‍ ഹമാസിന് ശേഷം ഏറ്റവും അധികം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളത് ഹിസ്ബുല്ലയ്ക്കാണ്. ഈ സാഹചര്യത്തില്‍ ഇനിയും കുടുതല്‍ നഷ്ടങ്ങള്‍ വരുത്താതെ തങ്ങളിലേക്ക് ഒതുങ്ങുന്ന ഒരു നയം താല്‍ക്കാലികമായെങ്കിലും ഇറാന്‍ സ്വീകരിച്ചെന്നും വരാം.
സിറിയയിലെ ഈ സംഭവവികാസങ്ങളില്‍ ഏറ്റവും ചാരിതാര്‍ഥ്യം തുര്‍ക്കിക്കായിരിക്കും. അവര്‍ കൂടി പിന്തുണച്ച ഒരു സേനയും ഇവിടെ അസദിന്റെ പട്ടാളത്തിനെതിരെ പൊരുതിയിരുന്നു. എന്നാലും വരും നാളുകളില്‍ ആരാണ് ഭരണം കയ്യാളുക എന്നതിനെ സംബന്ധിച്ച് ഇവര്‍ക്കുമുണ്ട് ആകാംക്ഷ. അസദ് ഭരണകൂടം തകര്‍ന്നത് ഇസ്രയേലിനെ സന്തോഷിപ്പിച്ചേക്കാമെങ്കിലും എച്ച്ടിഎസിന്റെ നേതൃത്വത്തില്‍ ഒരു പുതിയ ഭരണത്തെ അവര്‍ സംശയത്തോടെ മാത്രമേ കാണുകയുള്ളു. പലസ്തീന്‍ പ്രശ്നത്തില്‍ ഇവരുടെ നിലപാട് തങ്ങള്‍ക്കെതിരാകുവാനാണ് എല്ലാ സാധ്യതയുമെന്ന് ഇസ്രയേല്‍ മനസ്സിലാക്കുന്നു. ബഷാര്‍ അല്‍ അസദ് അധികാരമൊഴിയണമെന്ന യുഎസ് നിലപാടിന്റെ വിജയം കൂടിയാണ് ഈ മാറ്റം. എന്നാലും പുതിയതായി അധികാരമേല്‍ക്കുന്ന സംഘടനയെ കുറിച്ചോ അവരുടെ നിലപാടുകളെ സംബന്ധിച്ചോ നേതൃത്വത്തെ പറ്റിയോ യുഎസിന് പൂര്‍ണ വിശ്വാസമോ ഉറപ്പോ ഇല്ല. അതുകൊണ്ടാണ് ഈ മൂന്ന് രാജ്യങ്ങളും പുതിയ സംവിധാനം സിറിയയിൽ അധികാരം ഏറ്റെടുക്കുന്നതിന് മുന്‍പ് പട്ടാളത്തിന്റെ വെടിക്കോപ്പ് സംഭരണശാലകളിൽ ബോംബിട്ടത്.
∙ ശ്രദ്ധയോടെ ചൈനയും ഇന്ത്യയും
ചൈന അസദ് ഭരണകൂടവുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നെങ്കിലും ആഭ്യന്തര യുദ്ധത്തില്‍ ഇടപെടാതെ മാറിനിന്നു. സിറിയയില്‍ ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ച് വളരെ ശ്രദ്ധയോടെയാണ് ബെയ്ജിങ് പ്രതികരിച്ചത്. സിറിയയുടെ ഭാവി തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്നും അവിടെയുള്ള കക്ഷികള്‍ സ്ഥായിയായ പ്രശ്നപരിഹാരത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും മാത്രമാണ് ചൈനയുടെ വക്താവ് പറഞ്ഞത്. അതായത് അവര്‍ സ്ഥിതിഗതികള്‍ വളരെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയാണെന്ന് വൃക്തം. തങ്ങളുടെ സുഹൃത്തുക്കളായ റഷ്യയ്ക്കും ഇറാനും ഉണ്ടായ പോലുള്ള തിരിച്ചടി തങ്ങള്‍ക്ക് ഉണ്ടാകാതിരിക്കുവാന്‍ ചൈന ജാഗ്രത പുലര്‍ത്തുമെന്ന് ഉറപ്പാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബഷാര്‍ അല്‍ അസദിന്റെ പതനം ഒരു തിരിച്ചടിയാണ്. എല്ലാ കാലത്തും ഇന്ത്യയെ പിന്തുണച്ച ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. ഇന്ദിര ഗാന്ധിയോട് ഹഫീസ് അല്‍ അസദിനുണ്ടായിരുന്ന ബഹുമാനം ക്രമേണ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദമായി വളരുകയായിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അവിടെയുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്നും ഉറച്ച നിലപാടെടുത്ത മുസ്‌ലിം ഭരണാധികാരി അസദ് ആയിരുന്നു. ഈ വിഷയത്തില്‍ രാജ്യാന്തര വേദികളില്‍ ബഷാര്‍ അല്‍ അസദ് നല്‍കി വന്ന പിന്തുണ ഇന്ത്യയ്ക്ക് സഹായകരമായിരുന്നുവെന്ന വസ്തുത ഒരിക്കലും മറക്കുവാന്‍ കഴിയില്ല. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇന്ത്യ പൂര്‍ണ നിഷ്പക്ഷത പാലിച്ചിരുന്നു. പക്ഷേ എച്ച്ടിഎസിന്റെ വിജയം തങ്ങളുടേതാണെന്ന് വ്യാഖ്യാനിച്ചു തീവ്രവാദ സംഘടനകള്‍ കശ്മീരില്‍ കലാപങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുമോ എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.
ഇനി ഡമാസ്‌കസില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരില്‍ തുര്‍ക്കിക്ക് ഉണ്ടാകാവുന്ന സ്വാധീനം അവരുടെ സൗഹൃദ രാജ്യമായ പാക്കിസ്ഥാന് മുതല്‍ക്കൂട്ടായേക്കാമെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ കരുതുന്നു. സിറിയയില്‍ എണ്ണ ഖനന മേഖലയില്‍ ഇന്ത്യയ്ക്ക് ധാരാളം നിക്ഷേപങ്ങളുണ്ട്; ഇതിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനോടൊപ്പം ആ രാജ്യത്ത് ജീവിക്കുന്ന നൂറോളം ഇന്ത്യക്കാരുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തവും ഡല്‍ഹിക്കുണ്ട്.
ലോകം കണ്ടതില്‍ ഏറ്റവും ക്രൂരവും നീചവുമായ ഭരണസംവിധാനത്തിന്റെ തലവനായിരുന്നു ബഷാര്‍ അല്‍ അസദ്. ലക്ഷക്കണക്കിന് ജനങ്ങളെ കൂട്ടക്കുരുതി ചെയ്ത ഇദ്ദേഹത്തിന് ചരിത്രം ഒരുകാലത്തും മാപ്പ് നല്‍കില്ല. പുതിയ ഭരണകൂടത്തില്‍ നിന്നും സിറിയയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വത്തിനും ജീവനുമുള്ള സുരക്ഷയും തങ്ങളുടെ വിശ്വാസങ്ങളും താല്‍പര്യങ്ങളും പിന്തുടരുവാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ്. ഇത്രയും ദുരിതങ്ങള്‍ സഹിച്ചതിനു ശേഷം സിറിയന്‍ ജനത ഇത് അര്‍ഹിക്കുന്നു; പുതിയ ഭരണകൂടത്തിന് ഇവിടത്തെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ഉയരുവാന്‍ കഴിയട്ടെ എന്ന് പ്രത്യാശിക്കാം.