വൻകിട സ്ഥാപനങ്ങളിൽ റിക്രൂട്മെന്റ് പ്രതിസന്ധിയിൽ; പ്ലേസ്മെന്റ് കിട്ടിയിട്ടും ജോലിയില്ല; വിദ്യാർഥികൾ സമ്മർദത്തിൽ
‘‘കഴിഞ്ഞവർഷം പ്ലേസ്മെന്റ് നൽകിയവരിൽ 80% പേരും ബെഞ്ചിലാണ്! പലരെയും വീണ്ടും പരിശീലനത്തിന് അയയ്ക്കേണ്ടി വരുന്നു. എന്നിട്ടും, പ്രോജക്ടിൽ നിയോഗിക്കാൻ കഴിയുന്നില്ല. സ്വാഭാവികമായും റിക്രൂട്മെന്റ് തൽക്കാലത്തേക്കു നിർത്തി. ഓഫർ ലെറ്റർ കൊടുത്തിട്ടും ആരെയും ജോലിക്കു വിളിക്കുന്നില്ല’’ – കേരളത്തിലെ ഒരു ഐടി കമ്പനി മേധാവിയുടേതാണ് ഈ വാക്കുകൾ. പ്ലേസ്മെന്റ് കിട്ടിയിട്ടും ജോലിയില്ലെന്നോ? റിക്രൂട്മെന്റിനെക്കുറിച്ചു ചോദിച്ചാൽ പല കമ്പനികളും പങ്കുവയ്ക്കുന്നതു ഭാവിയെക്കുറിച്ചു പൂർണ വ്യക്തതയില്ലാത്ത സാഹചര്യമാണ്. ഏതാനും വർഷത്തേക്കു വരാവുന്ന പ്രോജക്ടുകൾ എന്തായിരിക്കുമെന്ന പൊതുധാരണ (പൈപ്‌ലൈൻ വിസിബിലിറ്റി) മുൻപു കമ്പനികൾക്കുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആ സാഹചര്യമില്ല. ക്യാംപസ് റിക്രൂട്മെന്റ് വഴി നിയമിച്ചവർക്കു രണ്ടു വർഷം കഴിഞ്ഞിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്നതിന്റെ പേരിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം കർണാടകയോടു റിപ്പോർട്ട് ആവശ്യപ്പെട്ടത് ഈയിടെ. രണ്ടായിരത്തിലധികം പേരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയത്. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾക്കുമേൽ നിഴൽ വീഴ്ത്തുന്നതാണ് ഈ മാന്ദ്യം. രണ്ടു വർഷമായി രാജ്യത്തെ ക്യാംപസ് പ്ലേസ്മെന്റ് രംഗം മെല്ലെപ്പോക്കിലാണ്.

‘‘കഴിഞ്ഞവർഷം പ്ലേസ്മെന്റ് നൽകിയവരിൽ 80% പേരും ബെഞ്ചിലാണ്! പലരെയും വീണ്ടും പരിശീലനത്തിന് അയയ്ക്കേണ്ടി വരുന്നു. എന്നിട്ടും, പ്രോജക്ടിൽ നിയോഗിക്കാൻ കഴിയുന്നില്ല. സ്വാഭാവികമായും റിക്രൂട്മെന്റ് തൽക്കാലത്തേക്കു നിർത്തി. ഓഫർ ലെറ്റർ കൊടുത്തിട്ടും ആരെയും ജോലിക്കു വിളിക്കുന്നില്ല’’ – കേരളത്തിലെ ഒരു ഐടി കമ്പനി മേധാവിയുടേതാണ് ഈ വാക്കുകൾ. പ്ലേസ്മെന്റ് കിട്ടിയിട്ടും ജോലിയില്ലെന്നോ? റിക്രൂട്മെന്റിനെക്കുറിച്ചു ചോദിച്ചാൽ പല കമ്പനികളും പങ്കുവയ്ക്കുന്നതു ഭാവിയെക്കുറിച്ചു പൂർണ വ്യക്തതയില്ലാത്ത സാഹചര്യമാണ്. ഏതാനും വർഷത്തേക്കു വരാവുന്ന പ്രോജക്ടുകൾ എന്തായിരിക്കുമെന്ന പൊതുധാരണ (പൈപ്‌ലൈൻ വിസിബിലിറ്റി) മുൻപു കമ്പനികൾക്കുണ്ടായിരുന്നു.
പക്ഷേ, ഇപ്പോൾ ആ സാഹചര്യമില്ല. ക്യാംപസ് റിക്രൂട്മെന്റ് വഴി നിയമിച്ചവർക്കു രണ്ടു വർഷം കഴിഞ്ഞിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്നതിന്റെ പേരിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം കർണാടകയോടു റിപ്പോർട്ട് ആവശ്യപ്പെട്ടത് ഈയിടെ. രണ്ടായിരത്തിലധികം പേരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയത്. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾക്കുമേൽ നിഴൽ വീഴ്ത്തുന്നതാണ് ഈ മാന്ദ്യം. രണ്ടു വർഷമായി രാജ്യത്തെ ക്യാംപസ് പ്ലേസ്മെന്റ് രംഗം മെല്ലെപ്പോക്കിലാണ്. ഇക്കുറി ഐഐടികളിൽ ആദ്യഘട്ട പ്ലേസ്മെന്റ് സീസൺ തുടങ്ങിക്കഴിഞ്ഞു. ആദ്യദിവസങ്ങളിൽ മികച്ച ജോലി വാഗ്ദാനങ്ങൾ ലഭിച്ചെന്നാണു വിവരം. കഴിഞ്ഞവർഷം താൽപര്യം കാട്ടാതിരുന്ന കമ്പനികൾവരെ ഇക്കുറി എത്തിയെന്നു സ്ഥാപനങ്ങൾ പറയുന്നു. പ്ലേസ്മെന്റിന്റെ അടിസ്ഥാനത്തിൽമാത്രം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നത് അപക്വമാണ്. എങ്കിലും പ്ലേസ്മെന്റിലെ ഇടിവ്, മാറുന്ന ട്രെൻഡ് എന്നിവ മനസ്സിലാക്കുന്നത് വിദ്യാർഥികൾക്കു തയാറെടുപ്പിനു സഹായിക്കും.
∙ മെല്ലെപ്പോക്ക് ദേശീയതലത്തിൽ
ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ബോംബെയിലെ കഴിഞ്ഞ അധ്യയനവർഷത്തിലെ പ്ലേസ്മെന്റ് റിപ്പോർട്ട് വ്യക്തമായ ചില സൂചനകൾ തരുന്നു. റജിസ്റ്റർ ചെയ്ത 2414 പേരിൽ പ്ലേസ്മെന്റിൽ പങ്കെടുത്തത് 1979 പേർ. പ്ലേസ്മെന്റ് നേടിയത് 1475 പേർ; 74.53%. കഴിഞ്ഞ 6 വർഷത്തിനിടെ കൂടുതൽ കമ്പനികളെത്തിയ (364) വർഷമായിട്ടും പ്ലേസ്മെന്റ് കുറഞ്ഞു. ഐഐടികളിലെയും രാജ്യത്തെ ചില മുൻനിര സ്വകാര്യ സർവകലാശാലകളിലെയും സമീപകാല പ്ലേസ്മെന്റ് വിശദാംശങ്ങൾ ചുവടെ:
23 ഐഐടികളിലായി 2023–24ൽ പ്ലേസ്മെന്റിനു റജിസ്റ്റർ ചെയ്തവരിൽ 38% പേർക്കു ജോലി ലഭിച്ചില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2022–23ൽ ഇത് 21 ശതമാനമായിരുന്നു. വാർഷിക ശമ്പള ഓഫറുകളിലും കുറവു പ്രകടം. മുൻനിര സ്ഥാപനങ്ങളിൽ പഠിച്ചവർക്കുപോലും മികച്ച ശമ്പളം സ്വപ്നമാകുന്ന സാഹചര്യമുണ്ട്. ഐഐടി ബോംബെയിലെ കാര്യമെടുക്കാം. ആദ്യ റാങ്കുകാരുടെ പതിവു ചോയ്സായ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽനിന്ന് 2023–24ൽ റിക്രൂട്മെന്റിൽ പങ്കെടുത്തത് 254 പേർ. ഇതിൽ 230 പേർക്കു ജോലി കിട്ടി. അതിൽ 78 പേർക്കു ലഭിച്ച പ്രതിവർഷ ശമ്പള ഓഫർ 8 ലക്ഷത്തിൽ താഴെ.
∙ ശമ്പളത്തിലും കുറവ്
കോവിഡ് പ്രതിസന്ധി രൂപപ്പെട്ട 2020 മുതൽ കഴിഞ്ഞവർഷം വരെ കോഴിക്കോട് എൻഐടിയിലും (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കോഴിക്കോട് ഐഐഎമ്മിലും (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) ജോലി ലഭിക്കുന്നവരുടെ എണ്ണത്തിലും പ്രതിവർഷ ശരാശരി ശമ്പളത്തിലും ക്രമാനുഗത വളർച്ചയുള്ളതായി കാണാം. 2023–24ൽ നേരിയ കുറവുണ്ടായി. കുസാറ്റിലും മറ്റു സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലും കഴിഞ്ഞവർഷം മുതൽ റിക്രൂട്മെന്റും ശമ്പളവും കുറയുന്ന പ്രവണത കണ്ടുതുടങ്ങി. എന്തുകൊണ്ട്?
റിക്രൂട്മെന്റ് മന്ദഗതിയിലാകാൻ രണ്ടു കാരണങ്ങളാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
1. പൊതുവായ സാമ്പത്തികമാന്ദ്യവും കരുതലോടെയുള്ള ചെലവഴിക്കലും: കോവിഡ് സൃഷ്ടിച്ച ആഘാതത്തിനു പുറമേ ഗാസ, യുക്രെയ്ൻ യുദ്ധങ്ങളും കമ്പനികൾക്കു വെല്ലുവിളിയായി. ഐടി സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും ആവശ്യം കുറഞ്ഞു.
2. സാങ്കേതികവിദ്യകളിലെ അതിവേഗ മാറ്റം: ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും സേവനങ്ങളിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കമ്പനികൾ കൂടുതലായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാധ്യതകൾ ഉപയോഗിക്കുന്നു. ആവർത്തനസ്വഭാവമുള്ള ജോലികളെല്ലാം എഐ ഉപയോഗിച്ചു ചെയ്തുതുടങ്ങി. ഐടി, ഐടിഇഎസ് (ഐടി അധിഷ്ഠിത സേവനങ്ങൾ) മേഖലകളിലെ ചില വിഭാഗങ്ങളിൽ കൂടുതൽ തൊഴിൽനഷ്ടം സംഭവിക്കും.
∙ സമ്മർദം ബാക്കി
ഐഐടികളിൽ ഡിസംബറിലാണ് ആദ്യഘട്ട പ്ലേസ്മെന്റ് നടക്കുക; ജനുവരി മുതൽ ജൂൺ വരെ രണ്ടാംഘട്ടവും. അക്കാദമിക വർഷം അവസാനിക്കുന്നതുവരെ നടപടികൾ തുടരുമെങ്കിലും ആദ്യഘട്ടങ്ങളിൽതന്നെ ജോലി നേടാൻ സാധിക്കുന്നില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകും. പിന്നീടു ചെറിയ ശമ്പളത്തിൽ ജോലിക്കു കയറേണ്ടി വന്നേക്കാം. ഐഐടി പ്ലേസ്മെന്റിൽ ലഭിക്കുന്ന ഉയർന്ന ശമ്പള പാക്കേജിന്റെ വിശദാംശങ്ങൾ പുറത്തുവിടേണ്ടതില്ലെന്നു കഴിഞ്ഞ വർഷം ഓൾ ഐഐടീസ് പ്ലേസ്മെന്റ് കമ്മിറ്റി (എഐപിസി) തീരുമാനിച്ചിരുന്നു. വിദ്യാർഥികളുടെ മേലുള്ള സമ്മർദം കുറയ്ക്കലാണു ലക്ഷ്യം. റിക്രൂട്മെന്റ് നടപടികളും പരീക്ഷകളുമായി യുജി, പിജി വിദ്യാർഥികൾ കടുത്ത സമ്മർദം നേരിടുന്നതായി ഐഐടി ബോംബെയുടെ റിവ്യൂ റിപ്പോർട്ട് പറയുന്നു.
∙ കേരളത്തിൽ സ്ഥിതി ഇങ്ങനെ:
∙ പ്ലേസ്മെന്റിന് റജിസ്റ്റർ ചെയ്യാത്തവരും
മുൻനിര കോളജുകളിലെ 5–25% വിദ്യാർഥികളും പ്ലേസ്മെന്റിനു റജിസ്റ്റർ ചെയ്യാറില്ല. ഉപരിപഠനത്തിനു പോകുകയാണെന്ന് ഉറപ്പിച്ചവരാണ് ഇവരിൽ കൂടുതലും. സിവിൽ സർവീസ് പോലുള്ള മത്സരപരീക്ഷകൾക്കും മറ്റും തയാറെടുക്കുന്നവരും സംരംഭകത്വ, സ്റ്റാർട്ടപ് മേഖലയിലേക്കു തിരിയുന്നവരും പ്ലേസ്മെന്റ് ഡ്രൈവുകളിൽ പങ്കെടുക്കാറില്ല. ഐഐടി ഡൽഹിയിൽ 2656 വിദ്യാർഥികളാണ് ഓഗസ്റ്റ് 10നു കോൺവൊക്കേഷനിൽ ബിരുദം സ്വീകരിച്ചത്. ഇതിൽ 1411 (53.1%) വിദ്യാർഥികൾക്കാണു ജോലി വാഗ്ദാനം ലഭിച്ചതെന്ന് ഐഐടി ഡൽഹിയുടെ എക്സിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 224 (8.4%) പേർ സ്വയംതൊഴിൽ ചെയ്യുന്നു. 45 (1.7%) പേർ സ്റ്റാർട്ടപ്പുകളുടെ ഭാഗമായപ്പോൾ 66 വിദ്യാർഥികൾ (2.5%) മറ്റു സംരംഭക പ്രോജക്ടുകളിലും ഏർപ്പെട്ടു. ഉപരിപഠനം തിരഞ്ഞെടുത്തതു 359 (13.5%) പേർ. 321 (12.1%) പേർ മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്നു.
അൻപതും നൂറും പേരെ ജോലിക്കെടുക്കുന്ന ബൾക്ക് റിക്രൂട്മെന്റ് രീതി കോവിഡിനുശേഷം കുറഞ്ഞു. അതേസമയം, ഇടത്തരം കമ്പനികൾ എട്ടോ പത്തോ പേരെ വീതം എടുക്കുന്നതു വ്യാപകമായി. കോട്ടയം ആർഐടിയിലെ പ്ലേസ്മെന്റെ് ഓഫിസർ ഡോ. എബിൻ എം. മാനുവൽ പ്രതികരിക്കുന്നു.
സാമ്പത്തികമാന്ദ്യമുള്ളതിനാൽ പല കമ്പനികളും പ്രോജക്ടുകൾ മരവിപ്പിച്ചു. അതേസമയം, വിദേശത്തു ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള െചലവിന്റെ പകുതിയേ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽനിന്ന് ഔട്സോഴ്സ് ചെയ്യുമ്പോൾ വരികയുള്ളൂ. ഇത് ഇന്ത്യൻ കമ്പനികൾക്കു ഗുണം ചെയ്തേക്കാം. കേരളത്തിൽ ഇൻഫോപാർക്കിലും ടെക്നോപാർക്കിലുമെല്ലാം പുതിയ പുതിയ കമ്പനികൾ വരുന്നു. അതു പോസിറ്റീവായ കാര്യമാണ് എന്ന് പ്രോഗ്രസീവ് ടെക്കീസിന്റെ സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി അഭിപ്രായപ്പെടുന്നു.
ജോബ് മാർക്കറ്റിലെ മാറ്റങ്ങൾ പ്രവചനാതീതമാണ്. അതിനനുസരിച്ച് റിക്രൂട്മെന്റ് രീതികളും മാറുന്നു. വായിക്കാം ‘പ്ലേസ്മെന്റ് പ്ലീസ്’ അന്വേഷണ പരമ്പര രണ്ടാം ഭാഗം.