വരുമാനം 17,000 കോടി, 5500 ജീവനക്കാർ, വമ്പൻ ഏറ്റെടുക്കലുകൾ...; മെലനിയെ കണ്ടുപഠിക്കണോ മലയാളി വനിതകൾ!
മിക്കവാറും മറ്റെല്ലാ മേഖലകളിലും സ്ത്രീകൾ വൻകുതിപ്പു നടത്തുന്ന കാലമാണെങ്കിലും, ബിസിനസ് രംഗത്ത് അവർ ഇനിയും വേണ്ടപോലെ കടന്നു വന്നിട്ടില്ല. ഒരു സ്വകാര്യ ആശുപത്രിയോ സ്‌കൂളോ തുണിക്കടയോ എടുക്കുക. ജീവനക്കാർ ഏറെയും സ്ത്രീകളായിരിക്കും. എന്നുവച്ചാൽ ആ ബിസിനസ് നടത്തിക്കൊണ്ടു കൊണ്ടുപോകുന്നവർ. പക്ഷേ ഉടമകളോ? വിരലിൽ എണ്ണാവുന്നവർ മാത്രം. പക്ഷേ, ഇങ്ങനെ ആയാൽപ്പോരാ, പൊതുവിൽ മുന്നേറി ഈ അപവാദം (ദുഷ്പേര്) മാറ്റിയെടുക്കണം. അന്യായമായ രീതിയിൽ ആൺമക്കൾക്ക് അമിതപ്രാധാന്യം നൽകുന്ന സ്വത്തുപിന്തുടർച്ചാവകാശ ആചാരങ്ങൾ കടലാസിൽ മാറിയിട്ടുണ്ടെങ്കിലും പ്രവൃത്തിയിൽ മാറാത്തതാണ് സ്ത്രീകളെ ബിസിനസ് തുടങ്ങുന്നതിൽനിന്നു പിന്തിരിപ്പിക്കുന്ന ഒരു സംഗതി. നമ്മുടെ കുടുംബഘടനയിലും വധൂസങ്കൽപങ്ങളിലും കാലാനുസൃത മാറ്റങ്ങൾ വരുത്തി ഇതു പരിഹരിക്കണം. അതിന് ഇപ്പോഴത്തെ പെൺമക്കളുടെ മാതാപിതാക്കൾക്ക് ഒരു മടിയും കാണില്ല. കാരണം അവർ മാറിക്കഴിഞ്ഞു. കെട്ടിയവന്റെ വീട്ടിൽ എല്ലാം സഹിച്ച് അഡ്ജസ്റ്റ് ചെയ്തു നിന്നോണം എന്നായിരുന്നു പണ്ടെല്ലാം ഇക്കൂട്ടർ പെൺമക്കൾക്കു നൽകിയിരുന്ന ഉപദേശം. ഇന്നാണെങ്കിൽ ഫോണിൽ മോൾടെ ഒച്ചയെങ്ങാനും മാറിയാലുടൻ ‘നീ ഇങ്ങു പോന്നേര് മോളേ’ എന്നു വിളിച്ചുപറഞ്ഞ് കാർ ഇറക്കുന്നതാണ് അവരുടെ വാത്സല്യം (കാറില്ലാത്തവർ ടാക്‌സിയെങ്കിലും വിളിക്കും). രണ്ടിന്റെയും ഇടയിലൂടെയുള്ള മധ്യമാർഗത്തിലൂടെ പോകാൻ തുനിഞ്ഞാൽ ചിലപ്പോൾ

മിക്കവാറും മറ്റെല്ലാ മേഖലകളിലും സ്ത്രീകൾ വൻകുതിപ്പു നടത്തുന്ന കാലമാണെങ്കിലും, ബിസിനസ് രംഗത്ത് അവർ ഇനിയും വേണ്ടപോലെ കടന്നു വന്നിട്ടില്ല. ഒരു സ്വകാര്യ ആശുപത്രിയോ സ്‌കൂളോ തുണിക്കടയോ എടുക്കുക. ജീവനക്കാർ ഏറെയും സ്ത്രീകളായിരിക്കും. എന്നുവച്ചാൽ ആ ബിസിനസ് നടത്തിക്കൊണ്ടു കൊണ്ടുപോകുന്നവർ. പക്ഷേ ഉടമകളോ? വിരലിൽ എണ്ണാവുന്നവർ മാത്രം. പക്ഷേ, ഇങ്ങനെ ആയാൽപ്പോരാ, പൊതുവിൽ മുന്നേറി ഈ അപവാദം (ദുഷ്പേര്) മാറ്റിയെടുക്കണം. അന്യായമായ രീതിയിൽ ആൺമക്കൾക്ക് അമിതപ്രാധാന്യം നൽകുന്ന സ്വത്തുപിന്തുടർച്ചാവകാശ ആചാരങ്ങൾ കടലാസിൽ മാറിയിട്ടുണ്ടെങ്കിലും പ്രവൃത്തിയിൽ മാറാത്തതാണ് സ്ത്രീകളെ ബിസിനസ് തുടങ്ങുന്നതിൽനിന്നു പിന്തിരിപ്പിക്കുന്ന ഒരു സംഗതി.
നമ്മുടെ കുടുംബഘടനയിലും വധൂസങ്കൽപങ്ങളിലും കാലാനുസൃത മാറ്റങ്ങൾ വരുത്തി ഇതു പരിഹരിക്കണം. അതിന് ഇപ്പോഴത്തെ പെൺമക്കളുടെ മാതാപിതാക്കൾക്ക് ഒരു മടിയും കാണില്ല. കാരണം അവർ മാറിക്കഴിഞ്ഞു. കെട്ടിയവന്റെ വീട്ടിൽ എല്ലാം സഹിച്ച് അഡ്ജസ്റ്റ് ചെയ്തു നിന്നോണം എന്നായിരുന്നു പണ്ടെല്ലാം ഇക്കൂട്ടർ പെൺമക്കൾക്കു നൽകിയിരുന്ന ഉപദേശം. ഇന്നാണെങ്കിൽ ഫോണിൽ മോൾടെ ഒച്ചയെങ്ങാനും മാറിയാലുടൻ ‘നീ ഇങ്ങു പോന്നേര് മോളേ’ എന്നു വിളിച്ചുപറഞ്ഞ് കാർ ഇറക്കുന്നതാണ് അവരുടെ വാത്സല്യം (കാറില്ലാത്തവർ ടാക്‌സിയെങ്കിലും വിളിക്കും).
രണ്ടിന്റെയും ഇടയിലൂടെയുള്ള മധ്യമാർഗത്തിലൂടെ പോകാൻ തുനിഞ്ഞാൽ ചിലപ്പോൾ മികച്ച ബിസിനസുകാരികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായി വരും. സ്വന്തം കാലിൽ നിൽക്കുന്ന പെണ്ണുങ്ങൾക്ക് അമിതവാത്സല്യത്തിന്റെ ആവശ്യമില്ല. ഒരു അമ്മായിയമ്മയും അവരെ പേടിപ്പിക്കുകയുമില്ല. തോട്ടക്കൃഷി, ടൂറിസം, ബാങ്കിങ് ആൻഡ് ഗോൾഡ് ലോൺ, ലോട്ടറി, ഐടി, മദ്യം... ഇങ്ങനെ വിരലിലെണ്ണാവുന്നവയാണല്ലോ കേരളത്തിനു വരുമാനം തരുന്ന പ്രധാനവഴികൾ. ഇതിൽ ഐടി എടുക്കുക. ആരും മരിച്ചിട്ടില്ലാത്ത വീട്ടിൽനിന്ന് കുറച്ചു കടുകു വാങ്ങിക്കൊണ്ടു വരാമോ എന്ന ശ്രീബുദ്ധന്റെ കഥ മാറ്റിപ്പറഞ്ഞാൽ, ആ വീട്ടിലല്ലെങ്കിൽ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പെൺമക്കൾ ഐടിയിൽ ജോലി ചെയ്യാത്ത ഏതെങ്കിലും വീട്ടിൽനിന്ന് ഇച്ചിരെ കടുകുകൊണ്ടുവരാൻ പറഞ്ഞാൽ ഇക്കാലത്ത് ആരും കുഴങ്ങിപ്പോകും.
(അല്ലെങ്കിലും കുഴങ്ങിപ്പോകും. കമ്യൂണിറ്റി കിച്ചണിൽ നിന്നാണ് ഇനിയുള്ള കാലത്ത് പാഴ്‌സൽ വരാൻ പോകുന്നത്. കടുകു മേടിച്ചു സൂക്ഷിക്കാൻ വേറെ ആളെ നോക്കിയേര് എന്നാകും കുട്ടികൾ പറയുക. വീട്ടിലെ ജോലിയും തീർത്ത് നനഞ്ഞമുടിയും അഴിച്ചിട്ട് സ്‌കൂളിലേക്ക് ഓടിയിരുന്ന ടീച്ചറമ്മമാരൊക്കെ മെല്ലെ വംശനാശം നേരിടുകയാണ്. ബോയ്കട്ട് ചെയ്ത മുടിയുമായി ടൂവീലറിലാണ് അവരുടെ പോക്ക്).
രാജ്യത്തെ ജനസംഖ്യയുടെ 2.8 ശതമാനവും വിസ്തീർണത്തിന്റെ 1.2 ശതമാനവും മാത്രമുള്ള കേരളം ജിഡിപിയുടെ 4 ശതമാനത്തിനടുത്ത് സംഭാവന ചെയ്യുമ്പോൾ ഐടിയിൽ നമ്മുടെ സംഭാവന 10 ശതമാനത്തിനടുത്തു വരും. അതുപോരാതെ ബെംഗളൂരുവിലും ഹൈദരാബാദിലുമുള്ള ഐടി ജീവനക്കാരിൽ വലിയൊരുപങ്കും നമ്മുടെ കുട്ടികളാണ്. എന്നാൽ, രാജ്യത്തെ ഐടി സംരംഭകരിൽ കേരളീയ സ്ത്രീകളുടെ പങ്കാളിത്തം മറ്റു മേഖലകളിൽ എന്നപോലെതന്നെ നന്നേ കുറവാണ്.
ഇവിടെയാണ് ആഗോള ഐടി രംഗത്തെ ജയന്റ്‌സിൽ (മലയാളത്തിൽ ഭീമൻ എന്ന പൗരാണിക പുല്ലിംഗപദം മാത്രമേയുള്ളൂ, അതാണ് പൊളിച്ചെഴുതേണ്ടത്. ദ്രൗപദിമാരിൽ ഒരാളായ എന്നായാലോ?) ഒരാളായ മെലനി പെർക്കിൻസ് നമ്മുടെ പെൺകുട്ടികൾക്കു പ്രചോദനമാകേണ്ടത്. ആഗോള വ്യവസായ പ്രമുഖർ ഏറെയില്ലാത്ത ഓസ്‌ട്രേലിയയിൽനിന്നാണ് മെലനിയുടെ വരവ്. നമ്മുടെ ന്യൂജനങ്ങളുടെ ഫോണുകളിലെല്ലാമുള്ള കാൻവാ (കാൻവാസിന്റെ ചുരുക്കപ്പേരുതന്നെ കാൻവാ) എന്ന ആപ്പുണ്ടാക്കിയ കമ്പനിയുടെ സ്ഥാപകയും സിഇഒയുമാണ് മെലനി. ഗ്രാഫിക് ഡിസൈനിങ്ങിനും വിഡിയോ–ഫോട്ടോ എഡിറ്റിങ്ങിനുമാണ് ഈ സൗജന്യ ആപ് ഉപയോഗിക്കുന്നത്. ഇതുവരെയുള്ള ഡൗൺലോഡ്‌സിന്റെ എണ്ണം 10 കോടിയിലേറെ!
2013ൽ ആണ് ഈ ആപ്പ് വരുന്നത്. 2024ലെ ജോലിക്കാരുടെ എണ്ണം 5500ൽ ഏറെ. 2023ലെ വരുമാനം 200 കോടി യുഎസ് ഡോളറും (ഏകദേശം 17,014 കോടി രൂപ). ഇക്കാലത്തിനിടെ ഓസ്‌ട്രേലിയ, ജർമനി, യുകെ, സ്പെയിൻ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലായി 10 വലിയ ഐടി കമ്പനികളെയാണ് കാൻവാ ഏറ്റെടുത്തത്. ആഗോള ബിസിനസ് ചരിത്രത്തിൽ അധികം സമാനതകളില്ലാത്ത ഒരു വനിതാ സംരംഭകയുടെ തേരോട്ടം. ടെക്‌സ്റ്റിനെ വിഡിയോ ആക്കുന്ന എഐ ടൂളായ Heygen ആണ് ഇക്കൂട്ടത്തിലെ ഒടുവിലത്തേത്. കാൻവായുടെ 10 കോടി ഡൗൺലോഡ്‌സ്, പത്തു കമ്പനികളെ ഏറ്റെടുത്തത്... പത്തല്ല, ഇരുപതു പാഠങ്ങൾ.
തയ്യൽക്കട, പലഹാര നിർമാണ യൂണിറ്റ്, അക്ഷയ സെന്റർ, ചുരിദാർ കുർത്ത, കുക്കറി, ട്രാവൽ വ്ലോഗിങ്... ഇതൊക്കെയാണ് നമ്മുടെ പെൺകുട്ടികളും സ്ത്രീകളും മികവു തെളിയിക്കുന്ന പ്രധാന മേഖലകൾ. ഒന്നും മോശമല്ല. എന്നല്ല, ഇവയെല്ലാം എന്നും നല്ല ഡിമാൻഡുള്ള മേഖലകളുമാകും. എന്നാൽ, അത്തരം സ്റ്റിരിയോടൈപ്പുകളിൽ മാത്രം തളച്ചിടപ്പെടേണ്ടവരല്ല നമ്മുടെ മിടുമിടുക്കികൾ. ഐടി രംഗത്തുള്ള നമ്മുടെ പെൺകുട്ടികൾ (ആൺകുട്ടികളും) ചെയ്യുന്ന ജോലികളേറെയും പാശ്ചാത്യ രാജ്യങ്ങളിലെ ക്ലയന്റ്‌സിനു വേണ്ടിയുള്ള പ്രോഗ്രാമിങ്ങും ബാക്ക്-ഓഫിസ് ജോലികളും മറ്റുമാണ്. എന്നാൽ, അവിടന്നുള്ള അടുത്ത ചുവടുവയ്പുകൾക്കു സമയമായി. ഐടി കയറ്റുമതിക്കു റോഡും കണ്ടെയ്‌നറും കപ്പലും തുറമുഖവും വേണ്ട. നല്ല ഇന്റർനെറ്റ് കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളുമുണ്ടെങ്കിൽ വാടക കുറഞ്ഞ നാട്ടിൻപുറങ്ങളിലും ഐടി സ്റ്റാർട്ടപ്പുകൾക്കു തുടക്കമിടാം. (നമ്മുടെ സർക്കാർ വക പല ഐടി പാർക്കുകളും ഇത്തരം ബി, സി ക്ലാസ് ടൗണുകളിലെത്തിക്കഴിഞ്ഞു).
പരമ്പരാഗത കുടുംബ ബിസിനസുകളും സ്ഥാനമാനങ്ങളും മറ്റും ആൺമക്കൾക്കു മാത്രം കൈമാറുന്ന കാലവും മാറാൻ പോവുകയാണ്. പൊതുവിലും സൂക്ഷ്മതലങ്ങളിലുമുള്ള വിവിധങ്ങളായ മാനേജ്‌മെന്റ് പ്രാവീണ്യം, ജീവനക്കാരോടുള്ള ഇടപെടൽ, സിസ്റ്റമാറ്റിക് പ്രവർത്തനം, അച്ചടക്കം, പ്രതിസന്ധികളിലെ പോരാട്ടമികവ്, വൃത്തിയും വെടിപ്പും, റിസ്‌ക്കെടുക്കാനുള്ള ധൈര്യം ഇവയുടെയെല്ലാം കാര്യത്തിലും ചേച്ചിമാരും അനിയത്തിമാരും തങ്ങളെക്കാൾ മുന്നിലല്ലെങ്കിൽ ഒരു തരിപോലും പിന്നിലല്ല എന്ന് അനിയന്മാരും ചേട്ടന്മാരും വരെ ഇന്നു സമ്മതിക്കുന്നു. അങ്ങനെ നമ്മുടെ കുടുംബഘടനവരെ മാറാൻ തുടങ്ങുന്നു.
ലാസ്റ്റ് സീൻ: നമുക്ക് ഇൻസ്റ്റാഗ്രാമങ്ങളിൽച്ചെന്ന് രാപാർക്കാം. അതികാലത്തെഴുന്നേറ്റ് യുഎസിലുള്ള ക്ലയന്റ്‌സുമായി സൂം മീറ്റിങ് നടത്തുകയും ടീം മെംബേഴ്‌സിനുള്ള ബ്രീഫ് റെഡിയാക്കുകയും ചെയ്യാം. അവിടെവച്ച് ഞാൻ നിനക്ക് എന്റെ ബാങ്ക് അക്കൗണ്ട് നമ്പർ തരും.