വ്യക്തിബന്ധങ്ങൾ - ‘ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു
അടുത്ത കാലത്തു വായിച്ച സംഭവകഥയുടെ ചുരുക്കം കേൾക്കുക. ബാബുവിന് തൽക്കാൽ പാസ്പോർട്ട് വേണം. സുഹൃത്ത് മോഹനെക്കൂട്ടി പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തി. നീണ്ട ക്യൂവിന്റെ വാലറ്റത്തു സ്ഥാനം പിടിച്ചു. ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷാഫീസ് സ്വീകരിക്കും. നമ്മുടെ സുഹൃത്തുക്കൾ പണമടയ്ക്കാനുള്ള ജനലിലെത്തിയപ്പോൾ മണി കൃത്യം ഒന്ന്. സമയം കഴിഞ്ഞു, നാളെ വരിക എന്നുപറഞ്ഞ് പണം സ്വീകരിക്കേണ്ട രവി ജനൽ വലിച്ചടച്ചു. ഞങ്ങൾ മാത്രമല്ലേ ഇനിയുള്ളൂ, ഈ പണംകൂടി എടുക്കുകില്ലേ എന്ന് ചോദിച്ചപ്പോൾ, കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക എന്നായി രവി. മനസ്താപപ്പെട്ട് ‘ശരി, എന്നാൽ പോകാം’ എന്നു ബാബു. ‘വരട്ടെ, ഞാനൊന്നു നോക്കട്ടെ’ എന്നു മോഹൻ. ബാഗുമെടുത്ത് കന്റീനിലേക്കു പോയ രവിയെ മോഹൻ പിൻതുടർന്നു. ഒരു മൂലയ്ക്കു ചെന്ന് ബാഗ് തുറന്ന് ഒറ്റയ്ക്കിരുന്ന് രവി ഭക്ഷണം കഴിച്ചുതുടങ്ങി. തൊട്ടുമുൻപിൽ മോഹൻ ചെന്നിരുന്നു, ചെറുപുഞ്ചിരിയോടെ. ‘അങ്ങു വളരെ തിരക്കുള്ളയാളാണ്, അല്ലേ? എത്രയോ പുതിയയാളുകളെയാണു നിത്യവും കാണേണ്ടത്? ‘അതെ എത്രയോ വലിയവർ എന്നും എന്റെ മുന്നിൽ വന്നു കാത്തുനിൽക്കുന്നു!’ ആരാധനാഭാവത്തോടെ രവിയെ നോക്കിയിട്ട് ‘ഞാൻ അങ്ങയുടെ

അടുത്ത കാലത്തു വായിച്ച സംഭവകഥയുടെ ചുരുക്കം കേൾക്കുക. ബാബുവിന് തൽക്കാൽ പാസ്പോർട്ട് വേണം. സുഹൃത്ത് മോഹനെക്കൂട്ടി പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തി. നീണ്ട ക്യൂവിന്റെ വാലറ്റത്തു സ്ഥാനം പിടിച്ചു. ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷാഫീസ് സ്വീകരിക്കും. നമ്മുടെ സുഹൃത്തുക്കൾ പണമടയ്ക്കാനുള്ള ജനലിലെത്തിയപ്പോൾ മണി കൃത്യം ഒന്ന്. സമയം കഴിഞ്ഞു, നാളെ വരിക എന്നുപറഞ്ഞ് പണം സ്വീകരിക്കേണ്ട രവി ജനൽ വലിച്ചടച്ചു. ഞങ്ങൾ മാത്രമല്ലേ ഇനിയുള്ളൂ, ഈ പണംകൂടി എടുക്കുകില്ലേ എന്ന് ചോദിച്ചപ്പോൾ, കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക എന്നായി രവി.
മനസ്താപപ്പെട്ട് ‘ശരി, എന്നാൽ പോകാം’ എന്നു ബാബു. ‘വരട്ടെ, ഞാനൊന്നു നോക്കട്ടെ’ എന്നു മോഹൻ. ബാഗുമെടുത്ത് കന്റീനിലേക്കു പോയ രവിയെ മോഹൻ പിൻതുടർന്നു. ഒരു മൂലയ്ക്കു ചെന്ന് ബാഗ് തുറന്ന് ഒറ്റയ്ക്കിരുന്ന് രവി ഭക്ഷണം കഴിച്ചുതുടങ്ങി. തൊട്ടുമുൻപിൽ മോഹൻ ചെന്നിരുന്നു, ചെറുപുഞ്ചിരിയോടെ. ‘അങ്ങു വളരെ തിരക്കുള്ളയാളാണ്, അല്ലേ? എത്രയോ പുതിയയാളുകളെയാണു നിത്യവും കാണേണ്ടത്? ‘അതെ എത്രയോ വലിയവർ എന്നും എന്റെ മുന്നിൽ വന്നു കാത്തുനിൽക്കുന്നു!’
ആരാധനാഭാവത്തോടെ രവിയെ നോക്കിയിട്ട് ‘ഞാൻ അങ്ങയുടെ പ്ലേറ്റിൽനിന്ന് ഒരു കഷണം ചപ്പാത്തിയെടുത്തോട്ടേ?’എന്നു ചോദിച്ചു. ‘എടുത്തോളൂ’ എന്ന് രവി. ‘നല്ല രുചി. അങ്ങയുടെ ഭാര്യ നല്ല പാചകക്കാരിയും ആയിരിക്കും. അങ്ങ് എത്രയോ വലിയ കസേരയിലാണ് ഇരിക്കുന്നത്. എത്ര ആദരവാണ് അങ്ങയ്ക്കു കിട്ടുന്നത്. എത്ര വലിയ ഉത്തരവാദിത്തമാണ് അങ്ങു നിറവേറ്റുന്നത്. അങ്ങ് ഭാഗ്യശാലി തന്നെ’. രവി തെല്ലു ഞെളിഞ്ഞു. ‘പക്ഷേ അങ്ങ് സ്വന്തം കസേരയെ വേണ്ട വിധം മാനിക്കുന്നുണ്ടോ എന്ന് എനിക്കു ചെറിയ സംശയം.’ ‘കാരണം?’ ‘എങ്കിൽ അങ്ങ് എന്റെ സുഹൃത്തിനോട് ഇത്ര പരുക്കനായി പെരുമാറുമായിരുന്നോ? അൽപം ക്ഷമയോടെ നോക്കൂ. അങ്ങ് ഒറ്റയ്ക്ക് കൂട്ടുകാരാരും ഇല്ലാതെ ഓഫിസ് കന്റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നു.
ദൂരെ ദിക്കുകളിൽ നിന്നു വന്നു കാത്തുനിന്നവരോട് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സർക്കാരിനോട് അപേക്ഷിക്കാൻ നിർദേശിക്കുന്നു. അല്ല, കൂടുതൽ പേർ അങ്ങയുടെ സ്ഥാനത്തു വന്നാൽ, അങ്ങയുടെ പ്രാധാന്യം കുറയില്ലേ? പലരോടും സ്നേഹബന്ധം സ്ഥാപിക്കാനുള്ള അവസരം അങ്ങ് പാഴാക്കുകയല്ലേ? ഞങ്ങൾ നാളെ വീണ്ടും വരും. പക്ഷേ രണ്ടു പേരുടെ ആദരവു കിട്ടാനുള്ള അവസരം അങ്ങു നഷ്ടപ്പെടുത്തിയില്ലേ? നിശ്ചയമായും അങ്ങേയ്ക്ക് ഉയർന്ന ശമ്പളമുണ്ട്. ആരുമായും അടുപ്പമില്ലെങ്കിൽ, പണംകൊണ്ടു മാത്രം സന്തോഷമുണ്ടാകുമോ?’ രവി കാതോർത്തു. ‘നല്ല പെരുമാറ്റമില്ലെങ്കിൽ, വീട്ടുകാരും ബന്ധുക്കളും പോലും അകലില്ലേ?’ ‘അല്ലെങ്കിലും എനിക്കിപ്പോൾ കൂട്ടുകാരാരുമില്ല’.
മോഹന്റെ വാക്കുകൾ രവിയെ അസ്വസ്ഥനാക്കി. തനിക്കെന്തോ തകരാറില്ലേയെന്ന സംശയം. ‘നിങ്ങൾ പറയുന്നതിൽ വാസ്തവമുണ്ട്. ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്. ഭാര്യ പിണങ്ങി അവരുടെ വീട്ടിൽപ്പോയി. കുട്ടികൾ കൂടെയുണ്ടെങ്കിലും അവർക്കും എന്നോടു വലിയ താൽപര്യമില്ല. അമ്മ കൂടെയുണ്ട്. അധികം സംസാരിക്കാറില്ല. രാവിലെ ചപ്പാത്തിയുണ്ടാക്കിത്തരും. തനിയേയിരുന്നു ഞാൻ തിന്നും. രാത്രിയായാലും വീട്ടിലേക്കു പോകണമെന്ന് വലിയ തോന്നലൊന്നുമില്ല’.
‘വ്യക്തിബന്ധങ്ങളെപ്പറ്റി അങ്ങ് ചെറുതായി ചിന്തിക്കുന്നെന്നു തോന്നുന്നല്ലോ. എന്റെ സുഹൃത്തിന്റെ പണം കൂടി ഇന്നു സ്വീകരിക്കുമോ?’ എന്നു മോഹൻ. സ്വീകരിച്ചു. മോഹന്റെ ഫോൺ നമ്പറും വാങ്ങി. അവർ യാത്ര പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞു. ഒരു ദീപാവലിദിനം. മോഹന് ഒരു ഫോൺകോൾ. ‘ഇതു രവീന്ദ്രകുമാറാണു സർ. പണ്ടൊരിക്കൽ താങ്കൾ കൂട്ടുകാരനോടൊപ്പം പാസ്പോർട്ടിനു വന്നില്ലേ? എന്റെ പ്ലേറ്റിലെ ചപ്പാത്തിയെടുത്തു തിന്നില്ലേ? അന്നത്തെ നിങ്ങളുടെ സംഭാഷണം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. വളരെ നന്ദി. ഹാപ്പി ദിവാലി! പിന്നെയൊരു കാര്യംകൂടി. അടുത്ത മാസം എന്റെ മകളുടെ വിവാഹമാണ്. താങ്കൾ തീർച്ചയായും വരണം. ഞാൻ ക്ഷണക്കത്തയയ്ക്കാം.’
ചെറിയ സംഭാഷണംകൊണ്ടു മാത്രമായിരിക്കില്ല രവിയിലെ മാറ്റം. അദ്ദേഹം ഏറെ ചിന്തിച്ച് തന്റെ പോരായ്ക തിരിച്ചറിഞ്ഞു കാണും. പക്ഷേ എത്രയോ പേർ താനാണ് ഏറ്റവും പ്രധാനി, തന്റെ ജോലിയാണ് ഏറ്റവും പ്രധാനം, എനിക്കു സ്നേഹിതരൊന്നും വേണമെന്നില്ല എന്ന മട്ടിലെല്ലാം ചിന്തിക്കുകയും, പരുക്കനായി മിക്കവരോടും പെരുമാരുകയും ചെയ്യാറുണ്ടല്ലോ. അന്യരോടുള്ള സമീപനവും പെരുമാറ്റവും തെല്ലു മയപ്പെടുത്തിയാൽ ജീവിതത്തിൽ സന്തോഷമേറും. ഉത്സാഹം വർധിക്കും. അന്യരുടെ സുഖദുഃഖങ്ങളിൽ താൽപര്യമുണ്ടാകും. അവർക്കും പ്രാധാന്യമുണ്ടെന്ന ബോധമുദിക്കും. സ്വന്തം പ്രവർത്തനങ്ങൾ കാര്യക്ഷമമാകും. അന്യർക്കു തന്നോടു താൽപര്യവു സ്നേഹവും ഉണ്ടാകും. ചുരുക്കത്തിൽ ജീവിതം അർഥപൂർണമാകും. ബന്ധങ്ങൾ വളർത്തി നിലനിർത്തി പരസ്പരം ആദരിച്ചും സ്നേഹിച്ചും കഴിയുന്നതിനു പകരം വയ്ക്കാൻ മറ്റൊന്നില്ല.
‘ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ’ എന്ന് എഴുത്തച്ഛൻ (ഹരിനാമകീർത്തനം – 3). ആഴത്തിലുള്ള ഇതിന്റെ അർഥത്തിലേക്കു പോയില്ലെങ്കിലും ഇതിലെ സൂചന ശ്രദ്ധേയമാണ്. അന്യരുടെ പെരുമാറ്റം നിയന്ത്രിക്കാൻ നമുക്കു കഴിവില്ലെങ്കിലും അന്യരോടുള്ള പ്രതികരണം നമുക്കു നിയന്ത്രിക്കാനാവും. പെരുമാറ്റമെന്നതു നാം ചെയ്യുന്ന രീതി മാത്രമാണ്. നാം ചിന്തിക്കുന്നതും വിശ്വസിക്കുന്നതും മറ്റു പലതുമാകാം. സ്വഭാവം മാറ്റുക എളുപ്പമല്ല. അത് ഉള്ളിൽ തറഞ്ഞു നിൽക്കും. അതെങ്ങനെയായാലും പെരുമാറ്റം മാറ്റാൻ കഴിയും. അന്യരുടെ പരിഗണനയും സ്നേഹവും കിട്ടണമെങ്കിൽ നല്ല പെരുമാറ്റം കൂടിയേ തീരൂ. നാം നമ്മുടെ പ്രതിച്ഛായ കാട്ടുന്ന കണ്ണാടിയാണ് പെരുമാറ്റം. മറ്റു പല ദൗർബല്യങ്ങളും നല്ല പെരുമാറ്റംകൊണ്ട് മറയ്ക്കാൻ കഴിയും. ഇത് തന്ത്രമായി പ്രയോഗിക്കുന്നവരുമുണ്ട്.
നമുക്ക് യാതൊരു സഹായവും ചെയ്യാൻ കഴിവില്ലാത്തവരോടുള്ള പെരുമാറ്റരീതികൾ നമ്മുടെ സ്വഭാവം വെളിവാക്കും. യവനദാർശനികൻ പ്ലേറ്റോ സൂചിപ്പിച്ചു, ‘ആഗ്രഹം, വികാരം, വിജ്ഞാനം എന്നീ സ്രോതസ്സുകളിൽ നിന്നാണ് പെരുമാറ്റം ഒഴുകിയെത്തുന്നത്’. നമ്മുടെ വാക്കുകൾ പലരും ശ്രദ്ധിക്കുന്നുണ്ടാവാം, പക്ഷേ നാം അവരിൽ ഉളവാക്കുന്ന വികാരം പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും എന്നതും ഓർക്കാം. പെരുമാറ്റത്തിലെ ചെറിയ രീതികൾ പലപ്പോഴും വലിയ ഫലങ്ങൾ ഉളവാക്കും. ഒരു നോട്ടം, ഒരു ഭാവം, ഒരു വാക്ക് ഇവയെല്ലാം ബന്ധങ്ങൾ ബലപ്പെടുത്തുകയോ തകർക്കുകയോ ചെയ്തേക്കാം. കരുതലില്ലാതെ വാക്കുകൾ പ്രയോഗിച്ച് ബന്ധങ്ങൾ മോശമാക്കാതെ നോക്കുന്നതിൽ ശ്രദ്ധ വേണം.
നാം അതു ചെയ്യണം, ഇതു ചെയ്യണം എന്നെല്ലാമുള്ള ഉപദേശങ്ങൾ കേൾക്കും, പക്ഷേ ഏതെല്ലാം ചെയ്യരുതെന്നതും മനസ്സിൽവച്ചു പെരുമാറേണ്ടതുണ്ട്. ആരും കാണില്ലെന്ന് ഉറപ്പുള്ളപ്പോഴും തെറ്റു ചെയ്യാതിരിക്കുന്നതാണ് സത്യസന്ധത. കളവു കാട്ടുന്നവർക്ക് അന്യരോടു പരിഗണനയില്ല; കൃത്രിമമായ നല്ല പെരുമാറ്റത്തിലൂടെ ആ ചിന്ത മറയ്ക്കാൻ അവർ ശ്രമിച്ചേക്കാം. അതെന്തായാലും, അന്യരുടെ വികാരംകൂടി പരിഗണിച്ച് പെരുമാറുന്നതിൽ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ‘Words without thoughts never to heaven go’ എന്നു ഷേക്സ്പിയർ (ഹാംലെറ്റ് : 3.3).