കേരളത്തിലെ ആശുപത്രികളുടെ ഉയർന്നുകൊണ്ടേയിരിക്കുന്ന സംഖ്യ നമ്മെ സന്തോഷിപ്പിക്കണമോ ദുഃഖിപ്പിക്കണമോ? രാജ്യത്ത് മെഡിക്കൽ ഷോപ്പുകളുടെ ഏറ്റവും ഉയർന്ന ആളോഹരി സംഖ്യ ഒരുപക്ഷേ കേരളത്തിലാണെന്നതു നമ്മെ ആനന്ദിപ്പിക്കണമോ ആശങ്കപ്പെടുത്തണമോ? ഈവിധ ചോദ്യങ്ങൾ‍ക്ക് ഉത്തരമന്വേഷിക്കുമ്പോൾ ചില വസ്തുതകൾ പ്രത്യക്ഷപ്പെടുന്നു. കേരളത്തിലെ പൗരാരോഗ്യ സംവിധാനം, 1960കളിൽ ‘കേരള മോഡൽ’ എന്ന പ്രശസ്തി നേടുമ്പോൾ മുതൽ ഇന്ത്യയിലെ ഏറ്റവും മികച്ചതായി നിലനിന്നുപോരുന്നുണ്ട്. മെഡിക്കൽ‍ കോളജാശുപത്രികളടക്കമുള്ള സർക്കാരാശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ശക്തമായ ശൃംഖലയാണ് അതിന്റെ അടിത്തറ. അവയിൽ പ്രവർത്തിക്കുന്നവരുടെ സേവന പ്രതിബദ്ധത ആ അടിത്തറയുടെ പ്രധാന ഭാഗമാണ്. ജീവിതദൈർഘ്യം, മരണനിരക്ക്, മാതൃ ആരോഗ്യം, പകർച്ചവ്യാധികളുടെ ശീഘ്രനിയന്ത്രണം എന്നിവയിലെല്ലാം കേരളം മുന്നിലാണ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഡോക്ടർ – രോഗി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ആശുപത്രികളുടെ ഉയർന്നുകൊണ്ടേയിരിക്കുന്ന സംഖ്യ നമ്മെ സന്തോഷിപ്പിക്കണമോ ദുഃഖിപ്പിക്കണമോ? രാജ്യത്ത് മെഡിക്കൽ ഷോപ്പുകളുടെ ഏറ്റവും ഉയർന്ന ആളോഹരി സംഖ്യ ഒരുപക്ഷേ കേരളത്തിലാണെന്നതു നമ്മെ ആനന്ദിപ്പിക്കണമോ ആശങ്കപ്പെടുത്തണമോ? ഈവിധ ചോദ്യങ്ങൾ‍ക്ക് ഉത്തരമന്വേഷിക്കുമ്പോൾ ചില വസ്തുതകൾ പ്രത്യക്ഷപ്പെടുന്നു.

കേരളത്തിലെ പൗരാരോഗ്യ സംവിധാനം, 1960കളിൽ ‘കേരള മോഡൽ’ എന്ന പ്രശസ്തി നേടുമ്പോൾ മുതൽ ഇന്ത്യയിലെ ഏറ്റവും മികച്ചതായി നിലനിന്നുപോരുന്നുണ്ട്. മെഡിക്കൽ‍ കോളജാശുപത്രികളടക്കമുള്ള സർക്കാരാശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ശക്തമായ ശൃംഖലയാണ് അതിന്റെ അടിത്തറ. അവയിൽ പ്രവർത്തിക്കുന്നവരുടെ സേവന പ്രതിബദ്ധത ആ അടിത്തറയുടെ പ്രധാന ഭാഗമാണ്. ജീവിതദൈർഘ്യം, മരണനിരക്ക്, മാതൃ ആരോഗ്യം, പകർച്ചവ്യാധികളുടെ ശീഘ്രനിയന്ത്രണം എന്നിവയിലെല്ലാം കേരളം മുന്നിലാണ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഡോക്ടർ – രോഗി അനുപാതം കേരളത്തിലാണെന്നു കണക്കുകൾ പറയുന്നു.

മ‍‍ഞ്ചേരി മെഡിക്കൽ കോളജ്. (ചിത്രം: റോയിട്ടേഴ്സ്)
ADVERTISEMENT

പൗരാരോഗ്യത്തിനുവേണ്ടിയുള്ള കേരളത്തിന്റെ ബജറ്റ് വിഹിതം 5.3%, ശരാശരി ദേശീയ വിഹിതമായ 2.1 ശതമാനത്തിന്റെ ഇരട്ടിയിലേറെയാണ്. കേരളത്തിലെ തൊഴിൽ സംസ്കാരത്തിന്റെ തകർച്ചയെയും അവസാനമില്ലാത്ത ഭരണകൂട വീഴ്ചകളെയും അതിജീവിച്ചാണ് ഈ നേട്ടങ്ങൾ‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഔട്ട് പേഷ്യന്റ്സും കിടപ്പുരോഗികളുമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളമുണ്ട്.

ഇതോടു ചേർത്തുവച്ചു വായിക്കേണ്ട വസ്തുതയാണ്, ലഭ്യമായ കണക്കുകളനുസരിച്ച്, മൂവായിരത്തിലേറെ സ്വകാര്യാശുപത്രികളുടെ ശക്തമായ സാന്നിധ്യം. അത്യാധുനിക സജ്ജീകരണങ്ങളുള്ളവയാണ് അവയിലേറെയും. സ്വകാര്യാശുപത്രികളാണ് കേരളത്തിലെ രോഗചികിത്സയുടെ 60 ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ആദ്യം സൂചിപ്പിച്ച മരുന്നുകടകളുടെ ഇന്ത്യയിലേറ്റവും ഉയർന്ന ആളോഹരി അനുപാതവും കൂടി ഇതോടു ചേർക്കുമ്പോൾ ചിത്രം പൂർത്തിയാകുന്നു.

ഇത്രയധികം പുതിയതും അപരിചിതങ്ങളുമായ രോഗങ്ങളുടെ ആക്രമണം കേരളത്തിൽ മുൻ‍പൊരിക്കലും ഉണ്ടായിട്ടില്ല. അത്യാപത്കരമായ ഈ അവസ്ഥാവിശേഷം ജീവിതശൈലീ രോഗങ്ങൾ എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. 

ADVERTISEMENT

മറ്റു വാക്കുകളിൽ പറഞ്ഞാൽ, സർക്കാരാശുപത്രികളും സ്വകാര്യാശുപത്രികളും ചേർ‍ന്നു നിർമിച്ച പൗരാരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. ഇവ രണ്ടിനും അവയുടേതായ മേന്മകളും കുറവുകളുമുണ്ട്. ഒരു കാര്യത്തിൽ സംശയമില്ല: എല്ലാ കുറ്റങ്ങളോടും കുറവുകളോടും കൂടി അവ 3.3 കോടി മലയാളികളുടെ അത്യന്താപേക്ഷിത ജീവിതസഹായികളും സഹചാരികളുമാണ്. സ്ഥിതിവിവരക്കണക്കുകളനുസരിച്ച് കേരളത്തിലെ ആരോഗ്യസംവിധാനം വൻവിജയമാണ് എന്നതാണ് സുപരിചിതമായ വ്യാഖ്യാനം. കാരണം, എണ്ണങ്ങളിലധിഷ്ഠിതമായ മാനദണ്ഡങ്ങളാണ് വിലയിരുത്തലിന് ഉപയോഗിക്കുന്നത്. ഗുണമേന്മാ നിലവാരംപോലും അതിൽ ചർച്ച ചെയ്യപ്പെടുന്നില്ല. 

എന്നാൽ, മേൽപറഞ്ഞ കണക്കുകൾ വിരൽചൂണ്ടുന്നതു മറിച്ചൊരു അവസ്ഥാവിശേഷത്തിലേക്കാണെങ്കിലോ? ആശുപത്രികളുടെയും മെഡിക്കൽ ഷോപ്പുകളുടെയും ഉയർന്ന, ഉയർന്നുകൊണ്ടേയിരിക്കുന്ന, സംഖ്യ സൂചിപ്പിക്കുന്നതു രോഗികളുടെ എണ്ണം വർധിക്കുന്നു എന്നല്ലെങ്കിൽ മറ്റെന്താണ്? സാമാന്യബുദ്ധി അശാസ്ത്രീയമാണ്. പക്ഷേ, അതു ചോദിക്കുന്നു: രോഗികൾ വർധിക്കാതെ ആശുപത്രികളും മരുന്നുകടകളും വർധിക്കുമോ? ജനസംഖ്യ വർധിക്കുന്ന തോതിൽ രോഗികൾ വർധിച്ചിരിക്കും എന്ന് എങ്ങനെ വാദിക്കാൻ കഴിയും? അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ ആ സമൂഹത്തിന്റെ ആരോഗ്യസ്ഥിതിയുടെ കാതൽതന്നെ രോഗബാധിതമാണ് എന്നല്ലേ അർഥം?

ഇക്കാലത്ത് ആശുപത്രികൾ ഭീമമായ മുതൽമുടക്ക് വേണ്ടവയാണ്. അവയുടെ സംഖ്യ ഉയരുന്നതും നിലവിലുള്ളവയുടെ വികസനവും രോഗികളുടെയും രോഗങ്ങളുടെയും വളരുന്ന വിപണിയെ ലക്ഷ്യമാക്കിയാണ് എന്നതു മറച്ചുവയ്ക്കേണ്ട കാര്യമില്ല; അതിൽ ഒരു തെറ്റുമില്ലതാനും. രോഗികളായ മലയാളികളുടെയും അവരെ ബാധിക്കുന്ന രോഗങ്ങളുടെയും എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം സ‍ൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച വിപണിയോടുള്ള നിക്ഷേപക പ്രതികരണമാണ് ആശുപത്രികളുടെയും മെഡിക്കൽ ഷോപ്പുകളുടെയും വർധന. മലയാളികളുടെ ജീവിതരംഗത്തെ ഒരു വലിയ പ്രതിസന്ധിയെയാണ് അത് അഭിസംബോധന ചെയ്യുന്നത്. ലാഭനഷ്ടങ്ങൾക്കപ്പുറമുള്ള ഒരു സേവനമാണ് തങ്ങൾ നിർവഹിക്കുന്നതെന്നു സംരംഭകർപോലും ചിന്തിച്ചിട്ടുണ്ടാവില്ല.

എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള കാഴ്ച. (ചിത്രം: മനോരമ)
ADVERTISEMENT

യഥാർഥത്തിൽ, കേരളത്തിന്റെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള കണക്കുകളുടെ തിളക്കത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത് കുട്ടികളും യുവതീയുവാക്കളും മധ്യവയസ്കരും മുതിർന്ന പൗരരുമടങ്ങിയ ലക്ഷക്കണക്കിനു രോഗികളുടെ ‘ന്യൂ ജെൻ’ അഥവാ പുതുതലമുറയാണ്. ഒരുപക്ഷേ, ഇത്രയധികം പുതിയതും അപരിചിതങ്ങളുമായ രോഗങ്ങളുടെ ആക്രമണം കേരളത്തിൽ മുൻ‍പൊരിക്കലും ഉണ്ടായിട്ടില്ല. അത്യാപത്കരമായ ഈ അവസ്ഥാവിശേഷം ജീവിതശൈലീ രോഗങ്ങൾ എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ, അതിന്റെ ഉള്ളുകള്ളികളിലേക്കു കടന്നാൽ‍ ജീവിതശൈലി പ്രശ്നങ്ങളോടൊപ്പംതന്നെ മലയാളികൾ ഭക്ഷിക്കാൻ നിർബന്ധിതരാകുന്ന പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം മുതൽ രോഗീശുശ്രൂഷാരംഗത്തെ അതിരുകടന്ന ലാഭേച്ഛയുടെ രഹസ്യങ്ങളും മരുന്നുകളുടെ അമിതോപയോഗവും വരെയുള്ള അപ്രീതികരമായ വിശദാംശങ്ങളിലേക്കു കടന്നുപോകേണ്ടിവരും.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള കാഴ്ച. (ചിത്രം: മനോരമ)

പെരുകുന്ന രോഗികളുടെ ഈ പേടിപ്പെടുത്തുന്ന പ്രപഞ്ചത്തിന്റെ ഒരു ചെറുസൂചന മാത്രമാണ് ഈയിടെ നിയമസഭയിൽ ആരോഗ്യമന്ത്രി കേരളത്തിൽ ഡയാലിസിസിനു വിധേയരാകുന്നവരെപ്പറ്റി നൽകിയ കണക്ക്. കേരളത്തിൽ ഡയാലിസിസിനു വിധേയരാവുന്ന വൃക്കരോഗികളുടെ എണ്ണം 2020– 2023ൽ 341% വർധിച്ചെന്നാണ് മന്ത്രി പ്രസ്താവിച്ചത്. പേരുകേട്ട പൗരാരോഗ്യസംവിധാനമുള്ള സമൂഹം നടുങ്ങേണ്ട ഒരു വസ്തുതയാണ് 2020ലെ 43,740 എന്ന എണ്ണത്തിൽനിന്ന് 2023ലെ 1,93,281 എന്ന എണ്ണത്തിലേക്കുള്ള വർധന. ഈ കണക്ക് ആകെ വൃക്കരോഗികളുടേതല്ല, ഡയാലിസിസ് ആവശ്യമുള്ളവരുടേതുമല്ല, ഡയാലിസിസിനു വിധേയാവുന്നവരുടേതു മാത്രമാണ് എന്നോർക്കുക. അതുതന്നെ രണ്ടു ലക്ഷത്തോളമാണെങ്കിൽ ആകെ വൃക്കരോഗികൾ‍ എത്രയുണ്ടാവും എന്ന് ആലോചിക്കാവുന്നതേയുള്ളൂ. വൃക്ക മാറ്റിവയ്ക്കലിനു റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർ മാത്രം 2400 പേരാണ് എന്നു മറ്റു കണക്കുകൾ പറയുന്നു.

എടുത്തുപറയപ്പെടുന്ന കണക്കുകൾക്കപ്പുറത്ത്, കേരള സമൂഹത്തിന്റെ ആരോഗ്യം വൻപ്രതിസന്ധിയിലാണെന്ന വസ്തുത അംഗീകരിക്കാൻ പലർക്കും മടിയുണ്ട്. ആശുപത്രികളുടെയും ഏറ്റവും പുതിയ മരുന്നുകളുടെയും അത്യന്താധുനിക ഉപകരണങ്ങളുടെയും മെഡിക്കൽ ഷോപ്പുകളുടെയുമെല്ലാം വളർച്ച ആ പ്രതിസന്ധിയുടെ അടയാളങ്ങളാണെന്നു തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടാവും. ചികിത്സതന്നെ ജീവിതശൈലിയായിത്തീർന്ന ഒരു സമൂഹമായി നാം മാറി എന്ന വാസ്തവം ആര് അംഗീകരിക്കും?

English Summary:

Kerala's Healthcare Paradox: A Booming Industry Masking a Deepening Health Crisis