തിരുനെൽവേലിയിലെ സുത്തമല്ലിക്കു സമീപത്ത് കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾക്കിടയിൽ പേരെടുത്തു പറയാവുന്ന ആശുപത്രികൾ ഒന്നുമില്ല. എങ്കിലും ഇവിടെ എത്തുമ്പോൾ മണ്ണിനും കാറ്റിനും ആശുപത്രിയുടെ പരിസരത്തുള്ള മണം അനുഭവപ്പെടുന്നു. സുത്തമല്ലി എന്ന അതിർത്തി ഗ്രാമം ഇന്ന് കേരളത്തിനും തമിഴ്നാടിനും ഇടയിലെ തർക്ക വിഷയമാണ്. കൃഷിയിടങ്ങളിൽ ആശുപത്രി മാലിന്യം അടക്കം തള്ളിയതിന്റെ പേരിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടതോടെയാണ് സുത്തമല്ലി തർക്ക ഭൂമിയായി മാറിയത്. തമിഴ്നാട്ടിൽ മാലിന്യം തള്ളുന്നതിന്റെ ഉത്തരവാദിത്തം കേരളത്തിനാണെന്നു ട്രൈബ്യൂണൽ പറഞ്ഞു. മാലിന്യം നീക്കാനുള്ള ചെലവ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കണമെന്നും തിരുവനന്തപുരത്തെ ആശുപത്രിക്കും കോവളത്തെ ഹോട്ടലിന് എതിരെയും നടപടി എടുക്കണമെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണയും സത്യഗോപാൽ കോർലാപതിയും ഉത്തരവിട്ടിട്ടുണ്ട്. മുൻപു സമാനരീതിയിൽ തള്ളിയ മാലിന്യം നീക്കം ചെയ്യാനായി തമിഴ്‌നാടിനു ചെലവായ 70,000 രൂപ കേരളം ഇനിയും നൽകിയിട്ടില്ലെന്നും ബെഞ്ച് കുറ്റപ്പെടുത്തി. മാലിന്യം തള്ളിയ സംഭവത്തിൽ ആർസിസിയിലും ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലും കേരള മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും തിരുനെൽവേലി പൊലീസ് സംഘവും പരിശോധന നടത്തിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുനെൽവേലിയിലെ സുത്തമല്ലിക്കു സമീപത്ത് കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന കൃഷിയിടങ്ങൾക്കിടയിൽ പേരെടുത്തു പറയാവുന്ന ആശുപത്രികൾ ഒന്നുമില്ല. എങ്കിലും ഇവിടെ എത്തുമ്പോൾ മണ്ണിനും കാറ്റിനും ആശുപത്രിയുടെ പരിസരത്തുള്ള മണം അനുഭവപ്പെടുന്നു. സുത്തമല്ലി എന്ന അതിർത്തി ഗ്രാമം ഇന്ന് കേരളത്തിനും തമിഴ്നാടിനും ഇടയിലെ തർക്ക വിഷയമാണ്. കൃഷിയിടങ്ങളിൽ ആശുപത്രി മാലിന്യം അടക്കം തള്ളിയതിന്റെ പേരിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടതോടെയാണ് സുത്തമല്ലി തർക്ക ഭൂമിയായി മാറിയത്.

തമിഴ്നാട്ടിൽ മാലിന്യം തള്ളുന്നതിന്റെ ഉത്തരവാദിത്തം കേരളത്തിനാണെന്നു ട്രൈബ്യൂണൽ പറഞ്ഞു. മാലിന്യം നീക്കാനുള്ള ചെലവ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കണമെന്നും തിരുവനന്തപുരത്തെ ആശുപത്രിക്കും കോവളത്തെ ഹോട്ടലിന് എതിരെയും നടപടി എടുക്കണമെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണയും സത്യഗോപാൽ കോർലാപതിയും ഉത്തരവിട്ടിട്ടുണ്ട്. മുൻപു സമാനരീതിയിൽ തള്ളിയ മാലിന്യം നീക്കം ചെയ്യാനായി തമിഴ്‌നാടിനു ചെലവായ 70,000 രൂപ കേരളം ഇനിയും നൽകിയിട്ടില്ലെന്നും ബെഞ്ച് കുറ്റപ്പെടുത്തി.

തിരുനെല്‍വേലിയിലെ സുത്തമല്ലി ഗ്രാമത്തിൽ തള്ളിയിരിക്കുന്ന മാലിന്യ ചാക്കുകൾ. (Photo: Manorama Online)

മലയാളത്തുകാരെ മാത്രം പറഞ്ഞിട്ടു കാര്യമില്ല. കാശ് വാങ്ങി ഇതൊക്കെ ഇവിടെ കൊണ്ടുവന്ന് ഇടാൻ ഇവിടെയുള്ളവരും കൂട്ടുനിന്നിട്ടുണ്ട്

മുരുകേശൻ, പ്രദേശവാസി

ADVERTISEMENT

മാലിന്യം തള്ളിയ സംഭവത്തിൽ ആർസിസിയിലും ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലും കേരള മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും തിരുനെൽവേലി പൊലീസ് സംഘവും പരിശോധന നടത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടതോടെ കേരളത്തിൽനിന്നു മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചിരുന്നു.സർക്കാർ അധികാരികളുമായി പിസിബി ചർച്ച നടത്തിയ ശേഷം മാലിന്യനീക്കത്തിൽ നടപടിയെടുക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്.ശ്രീകല പറഞ്ഞു. ഇതെത്തുടർന്നാണ് മനോരമ ഓൺലൈൻ പ്രതിനിധി സുത്തമല്ലിയിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചത്.

എവിടെയാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നതെന്ന് പറഞ്ഞുതരാൻ ചില നാട്ടുകാർ ആദ്യം തയാറായില്ല. ഒരുതരത്തിൽ സ്ഥലം കണ്ടെത്തിയപ്പോൾ ആദ്യം വഴി ചോദിച്ചയാൾ ബൈക്കിൽ അടുത്തെത്തി. 'നിങ്ങൾ കേരളാവിൽനിന്നുള്ള പത്രക്കാർ ആണെന്നു പറഞ്ഞതു കൊണ്ടാണ് സ്ഥലം പറയാതിരുന്നത്. ഇവിടെയുള്ള ചിലയാളുകളുടെ അറിവോടെയാണ് മാലിന്യം തള്ളുന്നത്. അവർ അറിഞ്ഞാൽ പ്രശ്‌നമാകും. ഒന്നും തോന്നരുത്' നിസാഹയനായി അതുപറഞ്ഞ് അയാൾ പോയി.

∙ കീറിപ്പറിഞ്ഞ കിടക്കകൾ, ചുവന്ന പഞ്ഞിക്കെട്ടുകൾ

സുത്തമല്ലിയുടെ പരിസരമാകെ തള്ളിയിരിക്കുന്ന ആശുപത്രി മാലിന്യങ്ങൾ അഴുകിത്തുടങ്ങിയിരിക്കുന്നു. രക്തം പുരണ്ട പഞ്ഞിക്കെട്ടുകളും കീറിപ്പറിഞ്ഞ കിടക്കകളും ഉപയോഗിച്ച സിറിഞ്ചുകളും ഗ്ലൗസും മാസ്‌ക്കുകളും മരുന്നുകുറിപ്പടികളും കാണാം. ബില്ലുകളും കാലാവധികഴിഞ്ഞ മരുന്നു കൂടുകളുമാണ് പലയിടങ്ങളിലും ചിതറിക്കിടക്കുന്നത്. കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് കൂടുകൾക്കുള്ളിൽ ശരീരഭാഗങ്ങൾ വരെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പല തവണയായി ഇവ കൂട്ടിയിട്ടു കത്തിച്ചതിന്റെ അവശിഷ്ടങ്ങളും കാണാം. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കൊപ്പം ബ്ലഡ് സാംപിളുകളും യൂറിൻ ബാഗുകളുമെല്ലാം ഉണ്ട്. മാലിന്യം തള്ളിയിരിക്കുന്നത് പ്രധാനമായും ജലാശയങ്ങൾക്കു സമീപമായതിനാൽ വെള്ളത്തിൽ കലരാനും സാധ്യതയേറെയാണ്. മാലിന്യങ്ങൾ കൂടിക്കലർന്നാണ് കിടക്കുന്നത്.

തിരുനെല്‍വേലിയിലെ സുത്തമല്ലി തള്ളിയിരിക്കുന്ന ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ളവ. (Photo: Manorama Online)

ഇതിൽ ആശുപത്രി മാലിന്യങ്ങളുടെ അളവ് തീരെക്കുറവല്ല.  നടുകല്ലൂർ, സീതപരപ്പനല്ലൂർ, കൊണ്ടാനഗരം, കൊടക്കനല്ലൂർ, വെള്ളംകുളം, പഴവൂർ തുടങ്ങിയ ഇടങ്ങളിൽ സമൃദ്ധമായ ജലാശയങ്ങൾക്കു സമീപത്തുള്ള ഒറ്റപ്പെട്ടയിടങ്ങളിലാണ് തിരുവനന്തപുരം ജില്ലയിൽനിന്നുള്ള ആശുപത്രികളിൽനിന്നു മെഡിക്കൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. മനോരമ ഓൺലൈൻ സംഘം സ്ഥലത്തെത്തുമ്പോൾ അവശിഷ്ടങ്ങൾക്കു ചുറ്റും നായ്ക്കളുടെ കൂട്ടം തമ്പടിച്ചിരുന്നു. നീല പ്ലാസ്റ്റിക് കൂടുകൾക്കിടയിൽനിന്ന് നായ്ക്കൾ എന്തൊക്കെയോ കടിച്ചുവലിച്ചു എല്ലുകൾ കടിച്ചുപൊട്ടിച്ചു തിന്നുന്നുണ്ട്. ആശുപത്രി മാലിന്യങ്ങളിൽ ശരീര ഭാഗങ്ങൾ ഉൾപ്പെടെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ADVERTISEMENT

കേരളത്തിലേക്കു പാറ കൊണ്ടുപോകുന്ന ടിപ്പർ ലോറികൾ തിരികെ പോകുമ്പോഴാണ് മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ചെക്ക്‌പോസ്റ്റുകളിൽ കൃത്യമായ പരിശോധന ഇല്ലാത്തതാണ് മാലിന്യവണ്ടികൾ തടസമില്ലാതെ ഇവിടേക്കു വരാൻ കാരണമെന്നും ഇവർ കുറ്റപ്പെടുത്തി. കന്യാകുമാരിയിലും തെങ്കാശിയിലും ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളിയിരുന്നു. ഇവിടങ്ങളിൽ പ്രതിഷേധം ശക്തമായതോടെ ലോറികൾ തിരുനെൽവേലിയിലേക്കു തിരിയുകയായിരുന്നു.

തിരുനെൽവേലിയിലെ സുത്തമല്ലി ഗ്രാമത്തിൽ തള്ളിയിരിക്കുന്ന മാലിന്യ ചാക്കുകൾക്ക് സമീപത്തുകൂടി നടന്നുപോകുന്നയാൾ. (Photo: Manorama Online)

∙ ‘ വൃക്ക വരെ ഇതിലുണ്ട്, മലയാളത്തുകാരെ പറഞ്ഞിട്ടു കാര്യമില്ല’

'സർ, വൃക്ക ഉൾപ്പെടെ ശരീരഭാഗങ്ങൾ അവിടെ ഉണ്ടായിരുന്നു. അതൊക്കെയാവും നായ്ക്കൾ അവിടെനിന്ന് മാറാതെ നിൽക്കുന്നത്. ആരാണ് ഇത്രയും ക്രൂരത ഞങ്ങളോടു കാട്ടിയത്. കൃഷിയും ആട്, മാട് വളർത്തലുമായി സമാധാനമായി കഴിയുന്നവരാണ് ഞങ്ങൾ. പിന്നെ മലയാളത്തുകാരെ മാത്രം പറഞ്ഞിട്ടു കാര്യമില്ല. കാശ് വാങ്ങി ഇതൊക്കെ ഇവിടെ കൊണ്ടുവന്ന് ഇടാൻ ഇവിടെയുള്ളവരും കൂട്ടുനിന്നിട്ടുണ്ട്. അല്ലാതെ ഇത്രയും സാധനങ്ങൾ ആരുമറിയാതെ ഇവിടെ തള്ളില്ല.' - പ്രദേശത്ത് പശുക്കളെയും ആടുകളെയും മേയ്ച്ചിരുന്ന മുരുകേശൻ പറഞ്ഞു. കേരളത്തിൽനിന്നു മാധ്യമപ്രവർത്തകർ ആണെന്നറിയുമ്പോൾ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും നാട്ടുകാർ വളരെ ദയനീയ ഭാവത്തോടെയാണ് പ്രതികരിച്ചത്.

'നിങ്ങൾ എഴുതണം, മുൻപും പലവട്ടം ഇതിനടുത്തുള്ള സ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളിയിട്ടുണ്ട്. ഇനി മാലിന്യങ്ങളുമായി ആരും ഇങ്ങോട്ടു വരാൻ ഇടവരരുത്' ഏതാണ്ട് 80 വയസ്സിനേട് അടുത്ത് പ്രായമുള്ള വള്ളിയമ്മ എന്ന സ്ത്രീ പറഞ്ഞു. ഒരു മാസമായി ഇവിടെ മാലിന്യം എത്തിച്ചു കത്തിക്കുന്നതായി വേലാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് മഹാരാജൻ പറഞ്ഞു. ഹരിത ട്രൈബ്യൂണൽ ഇടപെട്ടിരിക്കുന്നതിനാൽ തൽക്കാലം മാലിന്യം നീക്കെണ്ടന്നാണു തങ്ങൾക്കു ലഭിച്ച നിർദേശമെന്നു മഹാരാജൻ പറഞ്ഞു.

മാലിന്യം ഉപേക്ഷിച്ചിരിക്കുന്ന മറ്റൊരു സ്ഥലത്ത് മതിൽക്കെട്ടുണ്ടെങ്കിലും സ്ഥലം ഉടമ വർഷങ്ങളായി ചെന്നൈയിൽ താമസമാക്കിയതിനാൽ അവർ അറിയാതെ മാലിന്യം വലിച്ചെറിഞ്ഞതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മൂന്നു ദിവസത്തിനുള്ളിൽ മാലിന്യം പൂർണമായി നീക്കാൻ വ്യാഴാഴ്ച ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ അതുവരെ കാത്തിരിക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം.

ADVERTISEMENT

∙ ഹാനികരമായ മാലിന്യമില്ലെന്നു മലിനീകരണ നിയന്ത്രണ ബോർഡ്

സുത്തമല്ലിയിൽ എന്താണ് സംഭവിക്കുന്നത്. തർക്കത്തിനൊപ്പം സംശയങ്ങളും ഉയരുന്നു. ദേശീയ ഹരിത ട്രൈബ്യൂണൽ ഇടപെട്ടതോടെ തിരുവനന്തപുരത്തു നിന്നുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും കോർപറേഷൻ ഹെൽത്ത് ഓഫിസറും ഉൾപ്പെട്ട സംഘം വെള്ളിയാഴ്ച മാലിന്യം തള്ളിയിരിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. അതിനു ശേഷം തിരുനെൽവേലി കലക്ടറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. പ്രദേശത്തു തള്ളിയിരിക്കുന്നതിൽ ഹാനികരമായ ബയോ മെഡിക്കൽ മാലിന്യമൊന്നുമില്ലെന്നാണ് കേരളത്തിൽനിന്നെത്തിയ സംഘം വിശദീകരിച്ചത്.

എന്നാൽ ഹാനികരമല്ലാത്ത മാലിന്യമാണെങ്കിൽ ഇത്രയും സാഹസപ്പെട്ട്  പണം മുടക്കി ഇത് എന്തിനാണ് അതിർത്തി കടത്തി കൊണ്ടു വരുന്നതെന്നാണ് തിരുനെൽവേലി കലക്ടർ ഡോ. കെ.പി.കാർത്തികേയൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരോട് ചോദിച്ചത്. ആശുപത്രികൾ മാലിന്യം നീക്കാൻ കരാർ നൽകുമ്പോൾ അങ്ങനെ ഒരു കമ്പനിയുണ്ടോ കമ്പനിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചിട്ടാണോ കരാറുകൾ നൽകുന്നതെന്നും കലക്ടർ ആരാഞ്ഞു.

തിരുനെല്‍വേലിയിലെ സുത്തമല്ലിയിൽ തള്ളിയിരിക്കുന്ന മാലിന്യം ചെടികളിൽ തങ്ങിനിൽക്കുന്നു. (Photo: Manorama Online)

മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസുള്ള ഏജൻസികൾക്കാണ് മാലിന്യസംസ്‌കരണത്തിനു കരാർ നൽകിയിട്ടുള്ളതെന്നാണ് ആശുപത്രി അധികൃതർ വിശദീകരിച്ചിരുന്നു. ആശുപത്രികളിൽനിന്നു പുനരുപയോഗത്തിനായി വാങ്ങുന്ന മാലിന്യം വലിച്ചെറിയുന്നതു തമിഴ്‌നാട്ടിലെ കമ്പനികളാണെന്നു സംശയിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തിരുനെൽവേലി സുത്തമല്ലി പൊലീസ് 2 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായ മനോഹർ, മായാണ്ടി എന്നിവരെ മുൻനിർത്തി  തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് ഇടനിലക്കാരാണു തിരുനെൽവേലി ജില്ലയിൽ വ്യാപകമായി മാലിന്യം എത്തിക്കുന്നതെന്നാണ് സൂചന. അതേസമയം ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കാൻ സംവിധാനമില്ലാത്ത സ്ഥാപനത്തിന് ആശുപത്രി മാലിന്യശേഖരണത്തിനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്.

English Summary:

Body Parts and Blood-Soaked Cotton: The Shocking Truth About Illegal Medical Waste Dumping in Suthamalli