ജനിതക വ്യവസ്ഥയുടെ ‘ഇരട്ടപ്പിരിയൻ കോണി’ ഘടനയുടെ ഉപജ്ഞാതാക്കളിൽ ഒരാളും നൊബേൽ സമ്മാന ജേതാവുമായ പ്രഫ. ജയിംസ് വാട്‌സനെ അയർലൻഡിലെ ട്രിനിറ്റി കോളജിലെ പബ്ലിക് തിയറ്ററിൽവച്ചു ഞാൻ നേരിട്ടു കാണുന്നത് 2003 ഏപ്രിലിലാണ്. അന്നു ഞാനവിടെ ഗവേഷണ ഫെലോയാണ്. വാട്‌സൻ ജനിതകഘടനയെക്കുറിച്ചു ക്ലാസെടുക്കാൻ വന്നതായിരുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തം കഴിഞ്ഞാൽ ബയോളജിയിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നായാണു ജനിതകഘടനയുടെ (ഡിഎൻഎ) കണ്ടെത്തൽ കണക്കാക്കപ്പെടുന്നത്. ഇരട്ടപ്പിരിയൻ കോണി അഥവാ ‘ഡബിൾ ഹീലിക്‌സ്’ ഘടന സർപ്പിളാകൃതിയിൽ പരസ്പരം ചുറ്റപ്പെട്ട രണ്ട് ഇഴകൾ അടങ്ങിയതാണ്. ഷുഗർ-ഫോസ്‌ഫേറ്റ് തന്മാത്രകൾ കൊണ്ടുണ്ടാക്കിയ ഈ ഇഴകൾക്കുള്ളിലേക്കു പ്രൊജക്ട് ചെയ്യുന്ന നൈട്രജൻ ബേസുകളെ (അഡിനിൻ, തൈമിൻ, സൈറ്റോസിൻ, ഗ്വാനിൻ) ഹൈഡ്രജൻ ബോണ്ടുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. മെഡിക്കൽ സയൻസ്, മൈക്രോ ബയോളജി, ജനറ്റിക്സ് തുടങ്ങി പല ശാസ്ത്രശാഖകളിലും വൻവിപ്ലവങ്ങൾ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനിതക വ്യവസ്ഥയുടെ ‘ഇരട്ടപ്പിരിയൻ കോണി’ ഘടനയുടെ ഉപജ്ഞാതാക്കളിൽ ഒരാളും നൊബേൽ സമ്മാന ജേതാവുമായ പ്രഫ. ജയിംസ് വാട്‌സനെ അയർലൻഡിലെ ട്രിനിറ്റി കോളജിലെ പബ്ലിക് തിയറ്ററിൽവച്ചു ഞാൻ നേരിട്ടു കാണുന്നത് 2003 ഏപ്രിലിലാണ്. അന്നു ഞാനവിടെ ഗവേഷണ ഫെലോയാണ്. വാട്‌സൻ ജനിതകഘടനയെക്കുറിച്ചു ക്ലാസെടുക്കാൻ വന്നതായിരുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തം കഴിഞ്ഞാൽ ബയോളജിയിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നായാണു ജനിതകഘടനയുടെ (ഡിഎൻഎ) കണ്ടെത്തൽ കണക്കാക്കപ്പെടുന്നത്.

ഇരട്ടപ്പിരിയൻ കോണി അഥവാ ‘ഡബിൾ ഹീലിക്‌സ്’ ഘടന സർപ്പിളാകൃതിയിൽ പരസ്പരം ചുറ്റപ്പെട്ട രണ്ട് ഇഴകൾ അടങ്ങിയതാണ്. ഷുഗർ-ഫോസ്‌ഫേറ്റ് തന്മാത്രകൾ കൊണ്ടുണ്ടാക്കിയ ഈ ഇഴകൾക്കുള്ളിലേക്കു പ്രൊജക്ട് ചെയ്യുന്ന നൈട്രജൻ ബേസുകളെ (അഡിനിൻ, തൈമിൻ, സൈറ്റോസിൻ, ഗ്വാനിൻ) ഹൈഡ്രജൻ ബോണ്ടുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. മെഡിക്കൽ സയൻസ്, മൈക്രോ ബയോളജി, ജനറ്റിക്സ് തുടങ്ങി പല ശാസ്ത്രശാഖകളിലും വൻവിപ്ലവങ്ങൾ ഈ കണ്ടുപിടിത്തം കൊണ്ടുണ്ടായി.

∙ ഇടംപിരി ബാക്ടീരിയകൾ

പ്രകൃതിക്കു ചില നിയമങ്ങളുണ്ട്. അതിലൊന്നാണു പ്രകൃതിയിലുള്ള എല്ലാ ജീവതന്മാത്രകളിലെയും ഭൂരിപക്ഷം ഡിഎൻഎകളും വലംപിരിയാണ് എന്നുള്ളത്. വലംപിരി ശംഖുകളിലെ വരകൾ പോലെയെന്നു ലളിതമായി പറയാം. ഇവയെ ബി-ഡിഎൻഎ എന്നാണു പറയുക. ഘടികാരദിശയിൽ വളഞ്ഞ ഒരു കോണിപ്പടിയോട് ഇതിനെ ഉപമിക്കാം. എന്നാൽ പ്രോട്ടീനുകളുടെ ഘടന പൊതുവേ ഇടംപിരിയാണ്. ഇത് എന്തുകൊണ്ടാണെന്നതിന്റെ കൃത്യമായ ഉത്തരം ഇപ്പോഴുമില്ല.

ADVERTISEMENT

∙ ഇടംപിരിയന്മാരുടെ അപകടങ്ങൾ

ഇടംപിരി ജനിതകവ്യവസ്ഥ ഉൾപ്പെട്ട ബാക്ടീരിയകളെ ഉണ്ടാക്കാൻ ഗവേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇവയെ ‘മിറർ ലൈഫ്’ സൂക്ഷ്മാണുക്കൾ എന്നും പറയും. കാരണം വലംപിരിഘടനയുടെ പ്രതിഛായയാണല്ലോ ഇടംപിരി. മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും ഇപ്പോഴുള്ള പല രോഗപ്രതിരോധ സംവിധാനങ്ങളെയും ഇടംപിരി ബാക്ടീരിയകൾ തകരാറിലാക്കും. വലംപിരി ബി-ഡിഎൻഎ ഉള്ള സൂക്ഷ്മാണുക്കളെ തിരിച്ചറിയാനും പ്രതികരിക്കാനും മനുഷ്യപ്രതിരോധ സംവിധാനങ്ങൾ പൊരുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ രോഗപ്രതിരോധത്തിൽനിന്നു രക്ഷപ്പെടാൻ ഇടംപിരി ബാക്ടീരിയകളെ ശരീരം സ്വാഭാവികമായി അനുവദിക്കും. ഇതു മാരകമായ അണുബാധയിലേക്കു നയിക്കുന്നു. 

Representative image by Shutter2U / istock
ADVERTISEMENT

സാധാരണ കാണപ്പെടുന്ന വലംപിരി ബി-ഡിഎൻഎ ഉൾപ്പെടുന്ന ബാക്ടീരിയകൾക്ക് എതിരായിട്ടാണ് ഇപ്പോഴുള്ള പല ആന്റിബയോട്ടിക്കുകളും പ്രവർത്തിക്കുന്നത്. ഇവയിൽ പലതും ലക്ഷ്യം വയ്ക്കുന്നതു ബാക്ടീരിയയിലെ ഡിഎൻഎ റെപ്ലിക്കേഷൻ, ട്രാൻസ്‌ക്രിപ്ഷൻ അല്ലെങ്കിൽ റിപ്പയർ പോലുള്ള സംവിധാനങ്ങളെയാണ്. ഇടംപിരി ഡിഎൻഎ ഉള്ള ബാക്ടീരിയ ഉടലെടുത്താൽ ഈ മരുന്നുകളുടെ ഫലപ്രാപ്തി പൂർണമായും നഷ്ടപ്പെട്ടേക്കാം. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകളുടെ വ്യാപനം ഇതുകൊണ്ടു സാധ്യമാകും; ലോകം വിപത്തിലേക്കും നീങ്ങും. ഈ കാരണങ്ങൾ കൊണ്ടുതന്നെ ഇവയെ ജൈവായുധങ്ങളായി ഉപയോഗിക്കാം. ഗുരുതരമായ ജൈവ ഭീകരവാദ ഭീഷണികളും ഇവമൂലം ഉണ്ടാകാം.

Representative image by Plyushkin / istock

‘മിറർ ലൈഫ്’ സൂക്ഷ്മാണുക്കൾ കൊണ്ടുള്ള ഭവിഷ്യത്തുകളെപ്പറ്റി ആശങ്ക പങ്കിട്ടു നൊബേൽ ജേതാക്കളും മറ്റു വിദഗ്ധരും ഉൾപ്പെടെ 38 പേരടങ്ങുന്ന രാജ്യാന്തരസംഘം 299 പേജുള്ള ഒരു റിപ്പോർട്ട് കഴി‍ഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചു. സയൻസ് ജേണലിലെ കുറിപ്പ് സഹിതമുള്ള ഈ റിപ്പോർട്ടിൽ, മിറർ ബാക്ടീരിയകൾ പരിസ്ഥിതിയിൽ വ്യാപിക്കുകയും പ്രകൃതിദത്ത ജീവികളുടെ പ്രതിരോധശേഷിയെ മറികടന്നു ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് ഇവർ അഭിപ്രായപ്പെട്ടു. ഒരു ഇടംപിരി സൂക്ഷ്മാണുവിനെ നിർമിക്കാൻ കുറഞ്ഞത് 10 വർഷമെടുക്കും. എന്നിരുന്നാലും, അപകടസാധ്യത കണക്കിലെടുത്ത് ഈ രംഗത്തുള്ള ഗവേഷണം ഉടനടി നിർത്താൻ ശാസ്ത്രജ്ഞരുടെ സംഘം അഭ്യർഥിക്കുകയുണ്ടായി.

English Summary:

Mirror Life Bacteria: Breakthrough or Risk for Antibiotic Resistance and Bioterrorism?