അമേരിക്കയിൽ മഴ പെയ്‌താൽ ഇവിടെ കുട പിടിക്കേണ്ടതുണ്ടോ? യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നയം ഇന്ത്യയിലെ ഓഹരി വിപണിയിൽ കനത്ത നഷ്‌ടത്തിനാണല്ലോ ഇടയാക്കിയത്. യുക്‌തിസഹമല്ലാത്ത പ്രതികരണം നിക്ഷേപകരുടെ ആസ്‌തിമൂല്യത്തിൽനിന്നു കഴിഞ്ഞ ആഴ്‌ച ചോർത്തിക്കളഞ്ഞത് 23.15 ലക്ഷം കോടി രൂപയാണ്. 4.77 ശതമാനമാണു നിഫ്‌റ്റിക്കു നേരിട്ട നഷ്‌ടം. ഫെഡ് റിസർവിന്റെ പലിശ നിർണയ സമിതി യോഗം പ്രമാണിച്ച് ആഴ്‌ചയുടെ തുടക്കംതൊട്ടുതന്നെ ഇടിവിനും തുടക്കമിട്ടിരുന്നു. സമിതിയുടെ തീരുമാനം വന്നപ്പോൾ വീണ്ടും ഇടിവോടിടിവ്. പലിശ 0.25% കുറച്ചെങ്കിലും ഇനിയുള്ള ഇളവുകൾ വൈകുമെന്ന ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്‌താവനയെ വിദേശ ധനസ്‌ഥാപനങ്ങൾ (എഫ്‌പിഐ) ഇന്ത്യൻ വിപണിയിൽ സജീവമാകാൻ വൈകുമെന്നു വ്യാഖ്യാനിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിൽ മഴ പെയ്‌താൽ ഇവിടെ കുട പിടിക്കേണ്ടതുണ്ടോ? യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നയം ഇന്ത്യയിലെ ഓഹരി വിപണിയിൽ കനത്ത നഷ്‌ടത്തിനാണല്ലോ ഇടയാക്കിയത്. യുക്‌തിസഹമല്ലാത്ത പ്രതികരണം നിക്ഷേപകരുടെ ആസ്‌തിമൂല്യത്തിൽനിന്നു കഴിഞ്ഞ ആഴ്‌ച ചോർത്തിക്കളഞ്ഞത് 23.15 ലക്ഷം കോടി രൂപയാണ്. 4.77 ശതമാനമാണു നിഫ്‌റ്റിക്കു നേരിട്ട നഷ്‌ടം. ഫെഡ് റിസർവിന്റെ പലിശ നിർണയ സമിതി യോഗം പ്രമാണിച്ച് ആഴ്‌ചയുടെ തുടക്കംതൊട്ടുതന്നെ ഇടിവിനും തുടക്കമിട്ടിരുന്നു. സമിതിയുടെ തീരുമാനം വന്നപ്പോൾ വീണ്ടും ഇടിവോടിടിവ്. പലിശ 0.25% കുറച്ചെങ്കിലും ഇനിയുള്ള ഇളവുകൾ വൈകുമെന്ന ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്‌താവനയെ വിദേശ ധനസ്‌ഥാപനങ്ങൾ (എഫ്‌പിഐ) ഇന്ത്യൻ വിപണിയിൽ സജീവമാകാൻ വൈകുമെന്നു വ്യാഖ്യാനിച്ചു സ്വയം സൃഷ്ടിച്ച പരിഭ്രാന്തിയെന്നല്ലാതെ ഇടിവിനു മറ്റൊരു കാരണവും കണ്ടെത്താനാകുന്നില്ല.

∙ എഫ്‌പിഐകൾ വീണ്ടും സജീവമാകും

ADVERTISEMENT

ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്‌ഥ ഇന്ത്യയിലേതാണെന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നിക്ഷേപാവസരങ്ങൾ നിഷേധിക്കാൻ കഴിയുന്നവയല്ലെന്ന അഭിപ്രായമാണു മോർഗൻ സ്‌റ്റാൻലിയെപ്പോലെ ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖരായ രാജ്യാന്തര സ്‌ഥാപനങ്ങൾക്കുള്ളത്. വിദേശ ധനസ്‌ഥാപനങ്ങൾക്ക് ഇന്ത്യൻ വിപണിയിലെ നിക്ഷേപത്തിൽനിന്ന് ഏറെ നാളത്തേക്ക് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് ഇതിൽനിന്നൊക്കെ ഊഹിക്കാവുന്നതേയുള്ളൂ.

Representative Image (Photo by JEAN-FRANCOIS MONIER / AFP)

ആ സ്‌ഥിതിക്ക് ഫെഡ് റിസർവിന്റെ പലിശ നയത്തോടു കഴിഞ്ഞ ആഴ്‌ചയിലെപ്പോലെ പ്രതികരിക്കേണ്ടിയിരുന്നില്ല. തന്നെയുമല്ല, വിദേശ ധനസ്‌ഥാപനങ്ങളുടെ പിന്തുണയില്ലാതെതന്നെ ഇന്ത്യൻ വിപണിക്കു മുന്നേറാനാകുമെന്നതു തെളിയിക്കപ്പെട്ട കാര്യവുമാണ്. വിപണിക്കു കുറേ നാളുകളായി കനത്ത പിന്തുണ നൽകുന്നത് ആഭ്യന്തര ധനസ്‌ഥാപനങ്ങളും വൻതോതിൽ രംഗപ്രവേശം ചെയ്‌ത ചില്ലറ നിക്ഷേപകരുമാണെന്ന യാഥാർഥ്യം വിസ്‌മരിക്കാനാവില്ല. ഓഹരി നിക്ഷേപത്തിനായി മ്യൂച്വൽ ഫണ്ടുകളുടെ പക്കൽ 1.75 ലക്ഷം കോടി രൂപയുണ്ട്.

∙ ‘സാന്താക്ലോസ് മുന്നേറ്റ’ സാധ്യത നഷ്‌ടമായി

‘സാന്താക്ലോസ് മുന്നേറ്റ’ത്തിനു വിപണി സജ്‌ജമായിരുന്നപ്പോഴാണു കനത്ത ഇടിവുണ്ടായത്. ഇടിവിന്റെ ഫലമായി നിക്ഷേപകർക്കുണ്ടായതു കോടികളുടെ നഷ്‌ടം മാത്രമല്ല മുന്നേറ്റത്തിനുള്ള അവസരം കൂടിയാണ്. നിലവിൽ വിപണിയിലെ അന്തരീക്ഷം കടുത്ത നിരാശയുടേതായിരിക്കുന്നു. അതിനാൽ ഇടിവു തുടരുമോ എന്ന ആശങ്ക മൂലം ഈ ആഴ്‌ച അനേകം നിക്ഷേപകർ വിപണിയിൽനിന്ന് അകലം പാലിച്ചേക്കാം. വർഷാന്ത്യമായതിനാൽ പല നിക്ഷേപകരും അവധിക്കാല യാത്രകളിലും മറ്റുമായിരിക്കുകയും ചെയ്യും. ക്രിസ്‌മസ് ആഘോഷത്തിന്റെ തിരക്കും നിക്ഷേപകരെ വിപണിയിൽനിന്ന് അകറ്റിയേക്കും.ഈ സാഹചര്യം മൂലം അനിശ്‌ചിതത്വത്തിന്റേതായിരിക്കും ഇനിയുള്ള ഏതാനും വ്യാപാരദിനങ്ങൾ എന്നു കരുതാം.

ഈ ആഴ്‌ച വ്യാപാരം നാലു ദിവസം മാത്രമായിരിക്കും. ക്രിസ്‌മസ് പ്രമാണിച്ച് 25ന് എക്‌സ്‌ചേഞ്ചുകൾക്ക് അവധിയാണ്.

ADVERTISEMENT

കടന്നുപോയ ആഴ്‌ചയിലെ വ്യാപാരം അവസാനിക്കുമ്പോൾ നിഫ്‌റ്റിയിൽ രേപ്പെടുത്തിയത് 23,587.50 പോയിന്റാണ്. 24,000 പോയിന്റിൽ പോലും പിടിച്ചുനിൽക്കാൻ കഴിയാത്തത്ര ആഴത്തിലേക്കാണു വിപണി താഴ്‌ന്നത്. വിലയിടിവിന്റെ ഇടവേളകളിൽ മാത്രം വല വീശാൻ വിപണിയിലെത്തുന്നവരെപ്പോലും പിന്തിരിപ്പിച്ച താഴ്‌ച. ആ നിലവാരത്തിൽനിന്നു മുന്നോട്ടോ അതോ വീണ്ടും പിന്നോട്ടോ വിപണി നീങ്ങുക എന്നു നിശ്‌ചയമില്ല. 23,400 പോയിന്റിൽ നിഫ്‌റ്റിക്കു പിന്തുണയുണ്ട്. അതു നഷ്‌ടമായാൽ 23,200 പോയിന്റിലാണു പിന്തുണ ലഭിക്കാൻ സാധ്യത. 23,000 പോയിന്റാണ് നിഫ്‌റ്റിയുടെ ഏറെക്കുറെ ഉറപ്പിക്കാവുന്ന പരമാവധി താഴ്‌ന്ന പരിധി. മുന്നേറ്റമാണുണ്ടാകുന്നതെങ്കിൽ നിഫ്‌റ്റിക്കു തൽക്കാലം എത്തിപ്പിടിക്കാൻ കഴിയുന്ന നിലവാരം 23,900 – 24,100 പോയിന്റിലൊതുങ്ങും.

അടുത്ത ദിവസങ്ങളിൽ വിപണിയെ സ്വാധീനിക്കുക പ്രധാനമായും ഡോളർ – രൂപ വിനിമയ നിരക്കും ക്രൂഡ് ഓയിൽ വിലയുമായിരിക്കും. രൂപയുടെ വിനിമയ വില ഏഴ് ആഴ്‌ചയായി ഇടിവിലാണ്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലൊന്നിന് 72.55 ഡോളറിലേക്കു താഴ്‌ന്നിരിക്കുന്നു.

∙ ക്രിസ്മസിന് അവധി

ഈ ആഴ്‌ച വ്യാപാരം നാലു ദിവസം മാത്രമായിരിക്കും. ക്രിസ്‌മസ് പ്രമാണിച്ചു ഡിസംബർ 25ന് എക്‌സ്‌ചേഞ്ചുകൾക്ക് അവധിയാണ്.

Representative Image. (Photo by Indranil MUKHERJEE / AFP)

∙ വേദാന്തയിൽനിന്നു വീണ്ടും ഇടക്കാല ലാഭവീതം

ADVERTISEMENT

വേദാന്ത 8.5% ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ഇതു നാലാം തവണയാണ് ഇടക്കാല ലാഭവീതം അനുവദിക്കുന്നത്. വേദാന്തയുടെ ഓഹരികൾ ഡിസംബർ 24ന് എക്‌സ് ഡേറ്റ് വിഭാഗത്തിലേക്കു മാറും.

∙ മാസഗൺ ഡോക്: എക്‌സ് ഡേറ്റ് 27

10 രൂപ മുവിലയുള്ള ഓഹരികൾ രണ്ടായി വിഭജിക്കുന്ന മാസഗൺ ഡോക് ഷിപ്‌ബിൽഡേഴ്‌സ് 27 എക്‌സ് ഡേറ്റായി പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary:

Indian Stock Market: Analysing the Impact of US Fed Reserve Decision