ഭാര്യ ‘തെറ്റ്’ ചെയ്താലും കേസെടുക്കേണ്ട; ജനം ചെയ്യണം 69 മണിക്കൂർ ജോലി; പട്ടാളത്തെ ഇറക്കി പണിവാങ്ങിയ പ്രസിഡന്റ്!
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ധനിക രാഷ്ട്രങ്ങളിൽ ഒന്നാണ് ദക്ഷിണ കൊറിയ എന്ന പേരിൽ അറിയപ്പെടുന്ന കൊറിയൻ റിപ്പബ്ലിക് (Republic of Korea അഥവാ ROK). കിഴക്കൻ ഏഷ്യയിൽ കൊറിയൻ അർധ ദ്വീപിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന് വികസിത രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് ഇന്ന് സ്ഥാനം. കമ്യൂണിസ്റ്റ് സർക്കാരുള്ള ഉത്തര കൊറിയയുമായി ഉണ്ടാകുന്ന നിരന്തരമായ സംഘർഷങ്ങളുടെ ഇടയിലും അസൂയാവഹമായ സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിഞ്ഞെന്നത് ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. ഇന്ന് വിവിധ മേഖലകളിൽ ഈ രാജ്യത്തുനിന്നുള്ള ഉൽപന്നങ്ങൾ ലോക വിപണി കീഴടക്കിയതിനു പുറമേ സൗന്ദര്യ വർധക വസ്തുക്കളുടെയും ഇതുമായി ബന്ധപ്പെട്ട ചികിത്സയുടെയും കാര്യത്തിൽ അവസാനവാക്കാണ് ദക്ഷിണ കൊറിയ. ഇതിനെല്ലാം ഉപരിയായി ഇവിടെ നിർമിക്കുന്ന സീരീസുകള്‍ (K Drama) ഇന്ന് ലോകം മുഴുവൻ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഏതെല്ലാം കോണിൽ കൂടി നോക്കിയാലും ബാക്കി രാഷ്ട്രങ്ങളെയും ജനതകളെയും അമ്പരിപ്പിക്കുന്ന ഒരു പ്രതിഭാസമായി ദക്ഷിണ കൊറിയ വളർന്നിരിക്കുന്നു. എന്നാൽ ഏത് ‘ഡ്രാമ’യേയും വെല്ലുന്ന ‘നാടകമാണ്’ കഴിഞ്ഞ രണ്ടാഴ്ചകളിലായി കൊറിയൻ രാഷ്ട്രീയത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ രാജ്യത്തിൽ തികച്ചും അപ്രതീക്ഷിതമായി ഡിസംബർ മൂന്നാം തീയതി പ്രസിഡന്റ് യൂൻ സുക് യോൽ പട്ടാള നിയമം നടപ്പിലാക്കുന്നു എന്ന് പ്രഖ്യാപിച്ചതോടെയാണ് ഈ നാടകത്തിനു തിരശ്ശീല ഉയർന്നത്. തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ അധികാരത്തിലേറ്റിയ ഒരു ഭരണാധികാരി ആ രാജ്യത്തിൽ പട്ടാള ഭരണം കൊണ്ടുവരികയെന്നത് സാധാരണഗതിയിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ ഈ സംഭവം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി. പക്ഷേ പ്രധാനപ്പെട്ട

ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ധനിക രാഷ്ട്രങ്ങളിൽ ഒന്നാണ് ദക്ഷിണ കൊറിയ എന്ന പേരിൽ അറിയപ്പെടുന്ന കൊറിയൻ റിപ്പബ്ലിക് (Republic of Korea അഥവാ ROK). കിഴക്കൻ ഏഷ്യയിൽ കൊറിയൻ അർധ ദ്വീപിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന് വികസിത രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് ഇന്ന് സ്ഥാനം. കമ്യൂണിസ്റ്റ് സർക്കാരുള്ള ഉത്തര കൊറിയയുമായി ഉണ്ടാകുന്ന നിരന്തരമായ സംഘർഷങ്ങളുടെ ഇടയിലും അസൂയാവഹമായ സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിഞ്ഞെന്നത് ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. ഇന്ന് വിവിധ മേഖലകളിൽ ഈ രാജ്യത്തുനിന്നുള്ള ഉൽപന്നങ്ങൾ ലോക വിപണി കീഴടക്കിയതിനു പുറമേ സൗന്ദര്യ വർധക വസ്തുക്കളുടെയും ഇതുമായി ബന്ധപ്പെട്ട ചികിത്സയുടെയും കാര്യത്തിൽ അവസാനവാക്കാണ് ദക്ഷിണ കൊറിയ.
ഇതിനെല്ലാം ഉപരിയായി ഇവിടെ നിർമിക്കുന്ന സീരീസുകള്‍ (K Drama) ഇന്ന് ലോകം മുഴുവൻ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഏതെല്ലാം കോണിൽ കൂടി നോക്കിയാലും ബാക്കി രാഷ്ട്രങ്ങളെയും ജനതകളെയും അമ്പരിപ്പിക്കുന്ന ഒരു പ്രതിഭാസമായി ദക്ഷിണ കൊറിയ വളർന്നിരിക്കുന്നു. എന്നാൽ ഏത് ‘ഡ്രാമ’യേയും വെല്ലുന്ന ‘നാടകമാണ്’ കഴിഞ്ഞ രണ്ടാഴ്ചകളിലായി കൊറിയൻ രാഷ്ട്രീയത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ രാജ്യത്തിൽ തികച്ചും അപ്രതീക്ഷിതമായി ഡിസംബർ മൂന്നാം തീയതി പ്രസിഡന്റ് യൂൻ സുക് യോൽ പട്ടാള നിയമം നടപ്പിലാക്കുന്നു എന്ന് പ്രഖ്യാപിച്ചതോടെയാണ് ഈ നാടകത്തിനു തിരശ്ശീല ഉയർന്നത്.
തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ അധികാരത്തിലേറ്റിയ ഒരു ഭരണാധികാരി ആ രാജ്യത്തിൽ പട്ടാള ഭരണം കൊണ്ടുവരികയെന്നത് സാധാരണഗതിയിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ ഈ സംഭവം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി. പക്ഷേ പ്രധാനപ്പെട്ട കെട്ടിടങ്ങളും ഓഫിസുകളും തങ്ങളുടെ നിയന്ത്രണത്തിൽ വരുത്താൻ പട്ടാളത്തിന് സാധിക്കുന്നതിനു മുൻപ് വളരെ വേഗം ഈ രാജ്യത്തിന്റെ നിയമനിർമാണ സഭയായ നാഷനൽ അസംബ്ലി യോഗം ചേരുകയും പ്രസിഡന്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേത്തുടർന്ന് പട്ടാള നിയമം നടപ്പായില്ല.
ഇതിനു ശേഷം പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് വഴി പുറത്താക്കാനായി പ്രതിപക്ഷം തുടങ്ങിയ നടപടികൾ ആദ്യം ജയം കണ്ടില്ലെങ്കിലും രണ്ടാം വട്ടം വിജയിച്ചു. അങ്ങനെ ഡിസംബർ 14ന് പ്രസിഡന്റ് യൂൻ സുക് യോലിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങി!
1910 മുതൽ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നത് വരെ കൊറിയ ജപ്പാന്റെ അധീനതയിലായിരുന്നു. അത് കഴിഞ്ഞ് ഈ അർധ ദ്വീപിനെ രണ്ടായി വിഭജിച്ചു കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ഉത്തര കൊറിയയും യുഎസിനോട് കൂറുള്ള ദക്ഷിണ കൊറിയയും നിലവിൽ വന്നു. 1950 മുതൽ 3 വർഷം നീണ്ടു നിന്ന ‘കൊറിയൻ’ യുദ്ധത്തിൽ ഉത്തര കൊറിയയ്ക്ക് വേണ്ടി ചൈനീസ് പട്ടാളം പൊരുതാൻ ഇറങ്ങിയപ്പോൾ അമേരിക്കൻ സേന ദക്ഷിണ കൊറിയയ്ക്ക് വേണ്ടി നിലയുറപ്പിച്ചു. 1953ൽ യുഎൻ മുൻകയ്യെടുത്ത് നടപ്പാക്കിയ വെടിനിർത്തലിന്റെ ഭാഗമായി രണ്ടു രാഷ്ട്രങ്ങളെയും വിഭജിക്കുന്ന അതിർത്തിയായ 38 ഡിഗ്രി ലാറ്റിട്യൂഡിന്റെ ഇരു വശത്തും സൈന്യത്തിന്റെ സാന്നിധ്യമില്ലാത്ത ഒരു മേഖല നിലവിൽ വന്നു.
യുഎസിനോട് കൂറുള്ള രാജ്യമാണെങ്കിലും ഈ യുദ്ധത്തിന് ശേഷമുള്ള ആദ്യത്തെ മൂന്നര ദശകങ്ങളിൽ ദക്ഷിണ കൊറിയയിൽ ഭരണം കയ്യാളിയത് പട്ടാളമായിരുന്നു. പക്ഷേ, സാധാരണ കാണുന്നതിൽ നിന്ന് വിഭിന്നമായി പട്ടാള ഭരണകാലത്ത് ഈ രാജ്യം വലിയ സാമ്പത്തിക പുരോഗതി കൈവരിച്ചു. 1961 മുതൽ നീണ്ട 17 വർഷം അധികാരക്കസേരയിൽ ഇരുന്ന ജനറൽ പാർക് ഹോങ് ചീയും 1980 മുതൽ ഏഴു വർഷത്തോളം ഈ രാജ്യത്തെ നയിച്ച ജനറൽ ചുൻ ദു-ഹ്വനും സമ്പദ്‌ഘടനയുടെ വളർച്ചയ്ക്ക് ആവശ്യമായ നടപടികൾ കൈക്കൊണ്ടു. 1980കളുടെ തുടക്കത്തിൽ ജനാധിപത്യ ഭരണരീതി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ആരംഭിച്ചെങ്കിലും 1987ൽ ഒരു വിദ്യാർഥിയുടെ മരണത്തിൽ കലാശിച്ച സംഭവത്തോടെയാണ് ഇത് ശക്തി പ്രാപിച്ചത്.
സ്ഥിതിഗതികൾ കൈവിട്ടു പോകുമെന്നായപ്പോൾ ആ വർഷം ജൂൺ 29ന് ജനറൽ ചുൻ ഇനി മുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച റോ തായ് വൂ 1988ൽ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് ആയി സ്ഥാനമേറ്റു. ദക്ഷിണ കൊറിയയിലെ ഭരണ സംവിധാനത്തിൽ രാജ്യത്തിന്റെയും സർക്കാരിന്റെയും തലവൻ പ്രസിഡന്റ് ആണ്. അദ്ദേഹം തന്നെയാണ് പട്ടാളത്തിന്റെയും സർവ സൈന്യാധിപൻ. ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ടാൽ അഞ്ചു വർഷത്തേക്കാണ് പ്രസിഡന്റിന്റെ കാലാവധി.
300 അംഗങ്ങളുള്ള നാഷനൽ അസംബ്ലി ആണ് നിയമനിർമാണ സഭ. നിയമ നിർമാണത്തിനൊപ്പംതന്നെ സർക്കാർ അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കുക എന്നതും ഈ സഭയുടെ ജോലിയാണ്. സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതും ഇവരുടെ ഉത്തരവാദിത്തമാണ്. ഭരണകാര്യങ്ങളിൽ തന്നെ സഹായിക്കാൻ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരം പ്രസിഡന്റിനുണ്ട്. പ്രധാനമന്ത്രിയോ മന്ത്രിമാരോ നാഷനൽ അസംബ്ലിയിൽ അംഗങ്ങളാകണമെന്ന് നിബന്ധനയില്ല. ഈ രാഷ്ട്രത്തിൽ രണ്ടു തരം കോടതികളുണ്ട് ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം നോക്കുന്ന ഭരണഘടന കോടതിയും ബാക്കി വ്യവഹാരങ്ങൾക്കുള്ള നീതിന്യായ കോടതികളും.
പ്രസിഡന്റിനെ ഇംപീച്ച്‌മെന്റ് വഴി സ്ഥാനഭ്രഷ്ടനാക്കാനുള്ള അധികാരം നാഷനൽ അസംബ്ലിക്കുണ്ട് മൂന്നിൽ രണ്ടു ഭൂരിപക്ഷം അംഗങ്ങൾ ഇതിനെ പിന്തുണയ്ക്കണമെന്നു മാത്രം. അതായത് 300 അംഗങ്ങളുള്ള ഈ സഭയിൽ 200 പേരെങ്കിലും ഇംപീച്ച്‌മെന്റിനുള്ള പ്രമേയത്തെ പിന്തുണച്ചു വോട്ട് ചെയ്താൽ മാത്രമേ പ്രസിഡന്റിനെ മാറ്റാനാകൂ. ഇത് മാത്രം പോരാ, ഈ പ്രമേയം പാസായി 180 ദിവസങ്ങൾക്കകം ഭരണഘടന കോടതി കേസ് പരിശോധിച്ച് ഇതിന്റെ മേൽ വിധി പറയണം. അതുവരെ വരെ പ്രസിഡന്റ് ‘സസ്‌പെൻഷനിൽ’ ആയിരിക്കും; അതായത് സ്ഥാനത്ത് നിന്ന് പൂർണമായി നീക്കില്ല. പക്ഷേ അധികാരങ്ങൾ ഉപയോഗിക്കുവാൻ സാധിക്കുകയുമില്ല. ഇംപീച്ച്‌മെന്റ് പ്രമേയം കോടതി റദ്ദാക്കിയാൽ പ്രസിഡന്റിന് സ്ഥാനത്ത് തുടരാം; അല്ലെങ്കിൽ സ്ഥാനം ഒഴിയുക മാത്രമേ വഴിയുള്ളൂ.
നേരിട്ടു തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ പ്രസിഡന്റായി ഭരണം നിർവഹിക്കാൻ തുടങ്ങിയതിനു ശേഷമുള്ള 36 വർഷങ്ങളിൽ ഇതുവരെ നാഷനൽ അസംബ്ലി 3 പ്രാവശ്യം ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയിട്ടുണ്ട്. 2004ൽ റോഹ് മൂ-ഹ്യുൻ, 2016ൽ പാർക്ക് ഗ്യുൻ-ഹൈ, 2024ൽ യൂൻ സുക് യോൽ എന്നിവർക്കെതിരെയാണ് നാഷനൽ അസംബ്ലി ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയത്.
ഇതിൽ റോഹ് മു-ഹ്യുനിന് എതിരെയുള്ള പ്രമേയം ഭരണഘടന കോടതി റദ്ദാക്കി. എന്നാൽ പാർക് ഗ്യുൻ-ഹൈയെ മാറ്റാനുള്ള പ്രമേയം ഈ കോടതി അംഗീകരിക്കുകയും ചെയ്തു. തന്റെ ഭരണ കാലത്തു നടന്ന നാഷനൽ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടപെട്ടു എന്നതായിരുന്നു റോഹ് മൂ-ഹ്യുനിന് എതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള കാരണം. പാർക് ഗ്യുൻ-ഹൈയെ ഇംപീച്ച് ചെയ്തത് അവരുടെ അടുത്ത സുഹൃത്ത് ഭരണത്തിൽ ഇടപെട്ടതും അവർ നടത്തിയ അഴിമതിയും കാരണമായിരുന്നു. ‘ചെയ്ബോൾ’ (Cheabol) എന്നറിയപ്പെടുന്ന ദക്ഷിണ കൊറിയയിലെ സാംസങ്, ഹ്യുണ്ടായ് തുടങ്ങി കുടുംബവാഴ്ചയിൽ അടിയുറച്ച വ്യവസായ ഭീമൻമാരുടെ പക്കൽ നിന്ന് കോടിക്കണക്കിനു ഡോളർ പാർക്കിന്റെ സുഹൃത്തും സ്റ്റാഫ് അംഗങ്ങളും വാങ്ങിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ഇവർക്കെതിരെയുള്ള ഇംപീച്ച്‌മെന്റിനുള്ള നടപടികൾ ആരംഭിച്ചത്.
1960ൽ ജനിച്ച യൂൻ സുക് യോൽ നിയമ ബിരുദം നേടിയതിനു ശേഷം സ്വകാര്യ പ്രാക്ടീസിലേക്ക് പോകാതെ പ്രോസിക്യൂട്ടറിന്റെ ഓഫിസിൽ ചേർന്നു. ഈ ജോലിയിൽ പടിപടിയായി ഉയർന്ന യൂൻ കൂടുതൽ പ്രമാദമായ കേസുകൾ കൈകാര്യം ചെയ്യാൻ തുടങ്ങി. അഴിമതിയുമായി ബന്ധപ്പെട്ട കേസുകൾ നടത്തുന്നതിൽ പ്രത്യേക പ്രാവിണ്യം നേടിയ യൂൻ, പ്രസിഡന്റ് റോഹ് മൂ-ഹ്യുനിന്റെ അനുയായി ആൻ ഹീ- ജങ്, ഹ്യുണ്ടായ് കമ്പനിയുടെ ചെയർമാൻ ചുങ് മോങ്-കൂ എന്നിവർക്കെതിരെയുള്ള കേസുകൾ നടത്തി പ്രസിദ്ധിയാർജിച്ചു. 2016ൽ പ്രസിഡന്റ് പാർക് ഗ്യുൻ-ഹൈയുടെ ഇംപീച്ച്മെന്റിലേക്ക് നയിച്ച അവരുടെ അനുയായിക്കെതിരായ അന്വേഷണം നയിച്ചതും യൂൻ ആണ്. ഇതിനു ശേഷം മുൻ പ്രസിഡന്റുമാരായ ലീ മ്യുങ്-ബാക്, പാർക് ഗ്യുൻ-ഹൈ ഒരു മുൻ ചീഫ് ജസ്റ്റിസ്, ഒട്ടേറെ ഉദ്യോഗസ്ഥർ, സാംസങ് കമ്പനി എന്നിവർക്കെതിരെയുള്ള നിയമ യുദ്ധങ്ങളും നടത്തിയത് യൂൻ ആയിരുന്നു. സർക്കാരിന്റെ പ്രോസിക്യൂട്ടർ ജനറൽ ആയി 2019ൽ നിയമിതനായ യൂൻ അന്നത്തെ നിയമ മന്ത്രിക്കെതിരെ അന്വേഷണം ആരംഭിക്കുക വഴി ചരിത്രം കുറിച്ചു. ഇതിനെ തുടർന്ന് സർക്കാരുമായി ഇടഞ്ഞ യൂൻ സസ്പെൻഷൻ നേരിട്ടു.
പക്ഷേ, ഇതിനകം അഴിമതിക്കെതിരെയുള്ള നടപടികൾ യൂനിന്റെ ജനപ്രീതി വളർത്തിയിരുന്നു. ഇത് മനസ്സിലാക്കിയ യൂൻ അന്നത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ പീപ്പിൾസ് പവർ പാർട്ടിയിൽ ചേരുകയും പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിന് വേണ്ടി ആ കക്ഷിയിൽ നടന്ന വോട്ടെടുപ്പിൽ മത്സരിച്ചു വിജയിക്കുകയും ചെയ്തു. 2022ൽ നടന്ന തിരഞ്ഞെടുപ്പിൽ നേരിയ ശതമാനം വോട്ടുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹം പ്രധാന എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ ലീ ജേ- മ്യുങ്ങിനെ പരാജയപ്പെടുത്തിയത്. പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷമുള്ള യൂനിന്റെ പല നടപടികളും വിമർശനം നേരിട്ടിരുന്നു. തൊഴിലാളികളുടെയും ജീവനക്കാരുടെ ഒരാഴ്ചയിലെ ജോലി സമയം 22 മണിക്കൂറിൽ നിന്ന് 69 ആയി കൂട്ടാനുള്ള നീക്കം കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കേണ്ടി വന്നു. മെഡിക്കൽ കോളജിലെ സീറ്റുകൾ വർധിപ്പിക്കാനുള്ള തീരുമാനം ഡോക്ടർമാരുടെയും ആരോഗ്യ രംഗത്തെ പ്രവർത്തകരുടെയും എതിർപ്പ് വരുത്തിവച്ചു.
പക്ഷേ ഇതിനേക്കാൾ യൂനിന്റെ ജനപ്രീതി കുറച്ചത് അദ്ദേഹത്തിന്റെ ഏകാധിപത്യ പ്രവണതകൾ ആയിരുന്നു. രാഷ്ട്രീയ എതിരാളികൾക്കും മാധ്യമങ്ങൾക്കുമെതിരെ കേസെടുക്കുക, തന്റെ ഭാര്യ കിം കിയോൻ–ഹീക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം മുടക്കുക, നിർണായക സ്ഥാനങ്ങളിൽ തനിക്കിഷ്ടപെട്ട വലതുപക്ഷ ചിന്തകരെ നിയമിക്കുക തുടങ്ങിയ നടപടികൾ മൂലം ജനവികാരം യൂനിന് എതിരായി. ഇതിനെല്ലാം പുറമേ തീരെ പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരു ഭരണാധികാരിയായിരുന്നു യൂന്‍. പ്രതിപക്ഷ കക്ഷികളുമായി സ്ഥിരമായി ശണ്ഠ കൂടിയിരുന്ന യൂനിനോട് അവരും മമത കാണിച്ചില്ല. ഇതുമൂലം സർക്കാരിന്റെ ബജറ്റ് നാഷനൽ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടു, 2024ൽ ഈ സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കിയത് യൂനിന് വലിയ തിരിച്ചടിയായി.
ഈ സാഹചര്യത്തിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് യൂൻ പട്ടാള നിയമം ഏർപ്പെടുത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ കക്ഷികൾ കമ്യൂണിസ്റ്റുകൾ ആണെന്നും അവർ ഉത്തര കൊറിയയുടെ അനുവർത്തികൾ ആണെന്നുമായിരുന്നു യൂനിന്റെ ആരോപണം. പക്ഷേ ഇതിനെതിരെ ജനം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. എല്ലാ സാമാജികരും നാഷനൽ അസംബ്ലിയിൽ എത്തണമെന്ന ലി ജേ- മ്യുങ്ങിന്റെ ആഹ്വാനം കേട്ട് 190 അംഗങ്ങൾ ഈ സഭയിലെത്തി പട്ടാള ഭരണം അസാധുവാക്കാനുള്ള പ്രമേയം പാസാക്കി. വമ്പിച്ച ജനക്കൂട്ടം റോഡുകളിൽ നിലയുറപ്പിച്ചതുകൊണ്ട് പട്ടാളത്തിനു നിരത്തിലിറങ്ങാൻ പോലും സാധിച്ചില്ല. ഇതെല്ലാം കണ്ട് യൂന്‍ തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് സമ്മതിക്കുകയും പട്ടാള ഭരണം പിൻവലിക്കുകയും ചെയ്തു. പക്ഷേ ഇതിനകം യൂനിനെ പുറത്താക്കാനുള്ള അവസരം മണത്ത പ്രതിപക്ഷം അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചു.
യൂനിന്റെ പാർട്ടിയിലെ സാമാജികർ ബഹിഷ്കരിച്ചതുകൊണ്ട് ആദ്യത്തെ ഇംപീച്ച്‌മെന്റ് പ്രമേയം പാസായില്ല. എന്നാൽ അത് കഴിഞ്ഞയുടനെ യൂൻ പട്ടാള ഭരണം കൊണ്ടുവരാനുള്ള തീരുമാനത്തെ ന്യായീകരിച്ചത് ജനരോഷം വീണ്ടും ആളിക്കത്തിക്കാൻ ഇടയാക്കി. ഇതു മുതലെടുത്തുകൊണ്ട് പ്രതിപക്ഷം വീണ്ടും അവതരിപ്പിച്ച ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ യൂനിന്റെ കക്ഷിയിലെ 12 അംഗങ്ങൾ കൂടി പിന്തുണച്ചു വോട്ട് ചെയ്തതോടെയാണ് പാസായത്. ഭരണഘടന കോടതി യൂനിന്റെ ഇംപീച്ച്മെന്റിനു മേൽ എന്ത് തീരുമാനമെടുത്താലും ദക്ഷിണ കൊറിയയിലെ ഈ സംഭവവികസനങ്ങൾ രണ്ടു വിലപ്പെട്ട പാഠങ്ങൾ നൽകുന്നു. 36 വർഷങ്ങൾ മാത്രമേ പ്രായമുള്ളൂവെങ്കിലും ദക്ഷിണ കൊറിയയിൽ ഇതിനകം ജനാധിപത്യ വ്യവസ്ഥ വളരെ ആഴത്തിലുള്ള വേരുകൾ ഉറപ്പിച്ചിട്ടുണ്ട്. ഇതിനോടുള്ള അതിയായ കൂറും അഭിവാജ്ഞയും കൊണ്ടാണ് പട്ടാളത്തെ നേരിടുവാൻ ഒരു സന്ദേഹവും കൂടാതെ ലക്ഷകണക്കിന് ജനങ്ങൾ നിരത്തിലേക്കിറങ്ങിയത്.
ഇത് ഭാവിയിൽ ഈ രാജ്യത്തിൽ അധികാരത്തിലെത്തുന്ന ഭരണാധികാരികൾ സമാനമായ ഒരു നടപടിയിലേക്ക് നീങ്ങാതിരിക്കാനുള്ള ശക്തമായ സന്ദേശം കൂടിയാണ്. ജനാധിപത്യത്തിൽ ഭരണാധികാരികൾക്ക് ആവശ്യമായ ഒരു സ്വഭാവഗുണമാണ് പ്രതിപക്ഷ ബഹുമാനം. പ്രത്യക്ഷത്തിൽ എതിർക്കുമ്പോഴും രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും നന്മയെ കരുതി പല മേഖലകളിലും ഇവർ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥ– പട്ടാള- ജുഡീഷ്യൽ തലങ്ങളിൽനിന്ന് ഭരണത്തിലെത്തുന്ന വ്യക്തികൾക്ക് ഇതിന്റെ പൊരുൾ പലപ്പോഴും ഉൾക്കൊള്ളുവാൻ സാധിക്കുന്നില്ല എന്നാണ് യൂനിന്റെ നടപടികളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും രാഷ്ട്രീയേതര മേഖലകളിൽ നിന്ന് ഭരണത്തിലെത്താനും അധികാരം കയ്യാളാനും ശ്രമിക്കുന്ന വ്യക്തികൾക്കുള്ള പാഠം കൂടിയായി കാണേണ്ടതുണ്ട്.