മാറ്റം വേണമെന്ന കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളിൽ പക്ഷമില്ലെന്നു തെളിയുന്ന സംവാദം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സഞ്ചാരവഴി പുതിയൊരു ദിശയിലാണെന്ന ബോധ്യത്തിൽനിന്നുള്ള അഭിപ്രായങ്ങൾ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഐ) ശതാബ്ദി വേളയിൽ 4 യുവ നേതാക്കൾ വെല്ലുവിളികളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു... ?ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു നൂറ്റാണ്ട് പിന്നിടുന്നത് അദ്ഭുതമാണോ? പി.സന്തോഷ് കുമാർ: ആശയപരമായും സംഘടനാപരമായും എതിർക്കുന്നവർ പാർട്ടിയെ തകർക്കാൻ ശ്രമങ്ങൾ നടത്തി. ഇതൊക്കെയാണെങ്കിലും അഭിമാനകരമായ സംഭാവനകളാണ് ഇന്ത്യൻ രാഷ്ട്രീയത്തിനു പാർട്ടി നൽകിയത്. പല കാര്യങ്ങളിലും യോജിക്കാനാകാത്ത കോൺഗ്രസ് പോലുള്ളവരുമായി കൈകോർക്കാൻ സാധിക്കുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ ശക്തി. കോൺഗ്രസിൽനിന്നുണ്ടായ ദുരനുഭവങ്ങൾ മനസ്സിലുണ്ടെങ്കിലും വർഗീയതയ്ക്കെതിരെ അവർക്കൊപ്പം നിൽക്കും. ?ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 5 ശതമാനത്തിൽ താഴെ മാത്രമാണല്ലോ വോട്ട്? സന്തോഷ്: ആത്മാർഥതയുള്ള പ്രവർത്തകരും സംഘടനാ സംവിധാനവും പാർട്ടിക്കുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ഫലമുണ്ടാകുന്നില്ല. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചു ചില കാര്യങ്ങൾ ചെയ്യാൻ പറ്റാത്തതിന്റെ പ്രശ്നമുണ്ട്.

മാറ്റം വേണമെന്ന കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളിൽ പക്ഷമില്ലെന്നു തെളിയുന്ന സംവാദം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സഞ്ചാരവഴി പുതിയൊരു ദിശയിലാണെന്ന ബോധ്യത്തിൽനിന്നുള്ള അഭിപ്രായങ്ങൾ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഐ) ശതാബ്ദി വേളയിൽ 4 യുവ നേതാക്കൾ വെല്ലുവിളികളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു... ?ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു നൂറ്റാണ്ട് പിന്നിടുന്നത് അദ്ഭുതമാണോ? പി.സന്തോഷ് കുമാർ: ആശയപരമായും സംഘടനാപരമായും എതിർക്കുന്നവർ പാർട്ടിയെ തകർക്കാൻ ശ്രമങ്ങൾ നടത്തി. ഇതൊക്കെയാണെങ്കിലും അഭിമാനകരമായ സംഭാവനകളാണ് ഇന്ത്യൻ രാഷ്ട്രീയത്തിനു പാർട്ടി നൽകിയത്. പല കാര്യങ്ങളിലും യോജിക്കാനാകാത്ത കോൺഗ്രസ് പോലുള്ളവരുമായി കൈകോർക്കാൻ സാധിക്കുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ ശക്തി. കോൺഗ്രസിൽനിന്നുണ്ടായ ദുരനുഭവങ്ങൾ മനസ്സിലുണ്ടെങ്കിലും വർഗീയതയ്ക്കെതിരെ അവർക്കൊപ്പം നിൽക്കും. ?ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 5 ശതമാനത്തിൽ താഴെ മാത്രമാണല്ലോ വോട്ട്? സന്തോഷ്: ആത്മാർഥതയുള്ള പ്രവർത്തകരും സംഘടനാ സംവിധാനവും പാർട്ടിക്കുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ഫലമുണ്ടാകുന്നില്ല. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചു ചില കാര്യങ്ങൾ ചെയ്യാൻ പറ്റാത്തതിന്റെ പ്രശ്നമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറ്റം വേണമെന്ന കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളിൽ പക്ഷമില്ലെന്നു തെളിയുന്ന സംവാദം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സഞ്ചാരവഴി പുതിയൊരു ദിശയിലാണെന്ന ബോധ്യത്തിൽനിന്നുള്ള അഭിപ്രായങ്ങൾ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഐ) ശതാബ്ദി വേളയിൽ 4 യുവ നേതാക്കൾ വെല്ലുവിളികളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു... ?ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു നൂറ്റാണ്ട് പിന്നിടുന്നത് അദ്ഭുതമാണോ? പി.സന്തോഷ് കുമാർ: ആശയപരമായും സംഘടനാപരമായും എതിർക്കുന്നവർ പാർട്ടിയെ തകർക്കാൻ ശ്രമങ്ങൾ നടത്തി. ഇതൊക്കെയാണെങ്കിലും അഭിമാനകരമായ സംഭാവനകളാണ് ഇന്ത്യൻ രാഷ്ട്രീയത്തിനു പാർട്ടി നൽകിയത്. പല കാര്യങ്ങളിലും യോജിക്കാനാകാത്ത കോൺഗ്രസ് പോലുള്ളവരുമായി കൈകോർക്കാൻ സാധിക്കുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ ശക്തി. കോൺഗ്രസിൽനിന്നുണ്ടായ ദുരനുഭവങ്ങൾ മനസ്സിലുണ്ടെങ്കിലും വർഗീയതയ്ക്കെതിരെ അവർക്കൊപ്പം നിൽക്കും. ?ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 5 ശതമാനത്തിൽ താഴെ മാത്രമാണല്ലോ വോട്ട്? സന്തോഷ്: ആത്മാർഥതയുള്ള പ്രവർത്തകരും സംഘടനാ സംവിധാനവും പാർട്ടിക്കുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ഫലമുണ്ടാകുന്നില്ല. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചു ചില കാര്യങ്ങൾ ചെയ്യാൻ പറ്റാത്തതിന്റെ പ്രശ്നമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറ്റം വേണമെന്ന കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളിൽ പക്ഷമില്ലെന്നു തെളിയുന്ന സംവാദം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സഞ്ചാരവഴി പുതിയൊരു ദിശയിലാണെന്ന ബോധ്യത്തിൽനിന്നുള്ള അഭിപ്രായങ്ങൾ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഐ) ശതാബ്ദി വേളയിൽ 4 യുവ നേതാക്കൾ വെല്ലുവിളികളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു...

?ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു നൂറ്റാണ്ട് പിന്നിടുന്നത് അദ്ഭുതമാണോ

ADVERTISEMENT

പി.സന്തോഷ് കുമാർ: ആശയപരമായും സംഘടനാപരമായും എതിർക്കുന്നവർ പാർട്ടിയെ തകർക്കാൻ ശ്രമങ്ങൾ നടത്തി. ഇതൊക്കെയാണെങ്കിലും അഭിമാനകരമായ സംഭാവനകളാണ് ഇന്ത്യൻ രാഷ്ട്രീയത്തിനു പാർട്ടി നൽകിയത്. പല കാര്യങ്ങളിലും യോജിക്കാനാകാത്ത കോൺഗ്രസ് പോലുള്ളവരുമായി കൈകോർക്കാൻ സാധിക്കുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ ശക്തി. കോൺഗ്രസിൽനിന്നുണ്ടായ ദുരനുഭവങ്ങൾ മനസ്സിലുണ്ടെങ്കിലും വർഗീയതയ്ക്കെതിരെ അവർക്കൊപ്പം നിൽക്കും.

ആർഎസ്എസിനെതിരെ

? ആർഎസ്എസിനും ഇതു നൂറാം വർഷമാണ്. മതാധിഷ്ഠിത രാഷ്ട്രവാദം താൽപര്യപ്പെടുന്ന അവരുടെ രാഷ്ട്രീയശാഖ ഭരണത്തിലാണ്. ഈ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലനിൽപിന് എന്തെല്ലാം മാറ്റം വരണം

ശുഭേഷ്: സംഘപരിവാറിന്റെ അപകടം ശരിയായ നിലയിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് ഇടതുപക്ഷ സംഘടനങ്ങൾക്കാണ്. പുതുതലമുറയെ ആകർഷിക്കാൻ കഴിയുന്ന വിഷയങ്ങൾ അവതരിപ്പിച്ചു മുന്നോട്ടുപോകണം.

വിജിൻ: വർഗീയതയെ തോൽപിക്കാനും ഭരണഘടന ഉയർത്തിപ്പിടിക്കാനും സാധിക്കുന്ന സമരങ്ങൾക്കു നേതൃത്വം കൊടുക്കണം. കലാലയങ്ങളുടെ രാഷ്ട്രീയബോധം ശക്തിപ്പെടുത്താനുള്ള ബാധ്യതയുണ്ട്.

സനോജ്: സമൂഹമാധ്യമങ്ങളിൽ കുറച്ചുകൂടി സംഘടിതമായും കരുതലോടെയും രാഷ്ട്രീയ ഉള്ളടക്കത്തോടെയും ഇടപെടണം. ജനങ്ങൾക്കിടയിൽ ശാസ്ത്രബോധം ഉണ്ടാക്കാനുള്ള പ്രചാരണം വേണം. സംഘപരിവാറിന്റെ സാംസ്കാരിക ഇടപെടലുകളെ ചെറുക്കാനുള്ള ആസൂത്രണം വേണം.

സന്തോഷ്: എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്തുന്നതും സാമൂഹിക യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നതുമായ പരിഷ്കാരം പാർട്ടികൾക്കുള്ളിൽ വേണം. കോടിക്കണക്കിന് ആളുകൾക്ക് ഇപ്പോഴും ഈ 2 പാർട്ടികളെക്കുറിച്ച് അറിയില്ല. ദുഃഖകരമായ ആ അവസ്ഥ മറികടക്കാൻ പാർട്ടി പ്രഫഷനൽ സഹായം തേടണം.

?ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 5 ശതമാനത്തിൽ താഴെ മാത്രമാണല്ലോ വോട്ട്

സന്തോഷ്: ആത്മാർഥതയുള്ള പ്രവർത്തകരും സംഘടനാ സംവിധാനവും പാർട്ടിക്കുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ഫലമുണ്ടാകുന്നില്ല. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചു ചില കാര്യങ്ങൾ ചെയ്യാൻ പറ്റാത്തതിന്റെ പ്രശ്നമുണ്ട്.

എം.വിജിൻ: 1920 ഒക്ടോബറിൽ താഷ്കന്റിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ട ചരിത്രത്തെ ചേർത്തുപിടിച്ചാണു സിപിഎം മുന്നോട്ടുപോകുന്നത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർ‌ട്ടിയുടെ ശതാബ്ദി മുഹൂർത്തത്തെ കുറച്ചു കാണുന്നില്ല. പ്രസ്ഥാനം ഒരു നൂറ്റാണ്ട് പിന്നിടുന്നത് അദ്ഭുതമല്ല; മറിച്ച് അഭിമാനമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടുശതമാനം കൊണ്ടുമാത്രം ഇടതുപക്ഷത്തെ അളക്കാനാകില്ല.

ADVERTISEMENT

ശുഭേഷ് സുധാകരൻ: കമ്യൂണിസ്റ്റ് പാർട്ടിയുടെ 100 വർഷം അദ്ഭുതമാണെന്നു പറയുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ സമീപനമാണ്. രാജ്യത്തു കുറച്ചുകൂടി കരുത്തോടെ ഇടതുപക്ഷം വളരണം.

എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം.വിജിൻ എംഎൽഎ (ചിത്രം: മനോരമ)

?തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വോട്ടുകളും അധികാരവും പ്രധാനമല്ലേ

ശുഭേഷ്: തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തിരിച്ചടികളെ ന്യായീകരിക്കില്ല. ബിജെപിയുടെ ആശയം വർഗീയവും ഫാഷിസവുമാണ്. ഭരണമുണ്ടെന്നു കരുതി അവരാണോ മികച്ചവർ?

വി.കെ.സനോജ്: എല്ലാ വിഭാഗം ജനങ്ങളും അസ്വസ്ഥരാണ്. അവർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമാകുന്ന മുദ്രാവാക്യങ്ങളാണ് പ്രസ്ഥാനം ഉയർത്തുന്നത്. 

ADVERTISEMENT

? ഏതെങ്കിലുമൊരു വിശ്വാസസംഹിത പല തലമുറകൾ നിലനിൽക്കണമെങ്കിൽ അതു മതമായി മാറണമെന്നു നിരീക്ഷിക്കുന്നവരുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മതത്തിന്റെ സ്വഭാവം കൈവന്നിട്ടുണ്ടോ

സന്തോഷ്: ഇല്ല. സിപിഐയുടെ ഭരണഘടനയെക്കാൾ ഭാരതീയമായ ഭരണഘടന മറ്റൊരു പാർട്ടിക്കുമുണ്ടാകില്ല.

വിജിൻ:  ജാതിമതഭേദമില്ലാതെ വർഗപരമായ യോജിപ്പാണു വർഗീയ വിഭജനത്തിനുള്ള മറുമരുന്ന്. അതിൽ ഊന്നിയാണു  പ്രവർത്തനം.

കമ്യൂണിസ്റ്റ് ‘ഭാഷ’ മനസ്സിലാകുന്നുണ്ടോ?

 ‘മൂർത്തമായ സാഹചര്യത്തിന്റെ മൂർത്തമായ വിശകലനം’ എന്ന രീതിയിൽ നേതാക്കൾ വിശദീകരിക്കുന്നതു ജനങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? 

വിജിൻ:  പൊതുവേദിയിൽ ലളിതമായ ഭാഷ തന്നെയാണു നേതാക്കളെല്ലാം ഉപയോഗിക്കുന്നത്. ‘മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ’ എന്നു പറയുന്നുവെന്നു കരുതുക. അതിൽ എന്താണു മനസ്സിലാകാത്തത്. കടുകട്ടിയെന്ന കാഴ്ചപ്പാടിലൂടെ വീക്ഷിക്കുമ്പോഴാണ് അതു കടുകട്ടിയാകുന്നത്.

സന്തോഷ്: സാഹചര്യങ്ങൾക്കനുസരിച്ചു ചില കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന വികാരം പൊതുവേ സമൂഹത്തിലുണ്ട്. ഭാഷയെക്കുറിച്ചല്ല. ശൈലിയുടെ കാര്യം ഒന്നുകൂടി ആഴത്തിൽ പരിശോധിക്കുന്നതു നല്ലതാണ്.

ശുഭേഷ്: മനസ്സിലാകാത്ത രീതിയിലാണു കമ്യൂണിസ്റ്റുകാർ സംസാരിക്കുന്നുവെന്ന പറച്ചിൽ കമ്യൂണിസ്റ്റ് വിരുദ്ധതയാണ്.

?വോട്ടർമാർക്കു പണമായും കിറ്റായും സൗജന്യങ്ങൾ എത്തുന്ന രീതി കൂടിവരുന്നു. പ്രത്യയശാസ്ത്രംവിട്ടു സൗജന്യങ്ങളെ ചേർത്തുപിടിക്കുകയാണോ

സന്തോഷ്: സ്വന്തം പ്രത്യയശാസ്ത്രത്തിലൂന്നി കരുത്തോടെ മുന്നോട്ടുപോകാൻ സാധിച്ചില്ലെന്നതു യാഥാർഥ്യമാണ്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പ്രായോഗിക സമീപനം സ്വീകരിക്കേണ്ടി വരും. അതു സൗജന്യങ്ങൾ നൽകിക്കൊണ്ടു മാത്രമാകണമെന്നില്ല.

ശുഭേഷ്: സാഹചര്യങ്ങളെ ഇടതുപ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സംരക്ഷിച്ചു നിർത്താൻ സാധിച്ചതു കൊണ്ടാണു പാർട്ടി ജീവിച്ചിരിക്കുന്നത്.

വിജിൻ: ഇടതു പ്രത്യയശാസ്ത്രത്തിന്റെ കൂടി പിൻബലത്തിലാണ് ഇടതുസർക്കാർ  ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നത്.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ശുഭേഷ് സുധാകരൻ (ചിത്രം: മനോരമ)

?കമ്യൂണിസ്റ്റുകാരുടെ ജീവിതം ഒരുകാലത്തു വളരെ ദുഷ്കരമായിരുന്നു. ഇന്നോ

സന്തോഷ്: മിടുക്കരായ ഒട്ടേറെ ചെറുപ്പക്കാർ പ്രത്യയശാസ്ത്ര അടുപ്പത്തിന്റെ പേരിൽ പാർട്ടിയിൽ നിൽക്കുന്നുണ്ട്. അവരിൽ ഒന്നുമാകാൻ കഴിയാതെ പോകുന്നവർ അനുഭവിക്കുന്ന പ്രശ്നം വലുതാണ്. പലരും വിട്ടുപോകുന്നതും അതുകൊണ്ടാണ്. കനയ്യകുമാറിനെ നോക്കൂ. വിദ്യാഭ്യാസം ഉൾപ്പെടെ പാർട്ടി സഹായിച്ചിരുന്നു.

വിജിൻ: കമ്യൂണിസ്റ്റായി ജീവിക്കുന്നത് അന്നും ഇന്നും എളുപ്പമല്ല. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തു കോൺഗ്രസായി ജീവിക്കുന്നതും ബുദ്ധിമുട്ടായിരുന്നു.

യോജിപ്പ് പ്രധാനം

കമ്യൂണിസ്റ്റുകളുടെ ഒന്നിപ്പ് എത്രത്തോളമാകാം? 

സനോജ്: യോജിക്കാൻ കഴിയുന്ന വേദികളിൽ എല്ലാം യോജിക്കണം.പക്ഷേ, ഏകീകരണം എളുപ്പമല്ല. ഇന്ത്യൻ ഭരണകൂടത്തെ നിർവചിക്കുന്നതിൽ സിപിഎമ്മിനും സിപിഐക്കും സിപിഐ (എംഎൽ)നും വ്യത്യസ്ത വീക്ഷണമുണ്ട്.

സന്തോഷ്: സിപിഐ അതിനു വേണ്ടിയാണു നിലകൊള്ളുന്നത്. കോൺഗ്രസിനൊപ്പം ചേർന്നു സിപിഐ (എംഎൽ) ജയിക്കുമെന്നു സ്വപ്നം കാണാനാകുമായിരുന്നോ? സിപിഐയെക്കാൾ കോൺഗ്രസ് സഹായത്തോടെ കൂടുതൽ എംഎൽഎമാരുള്ളത് സിപിഎമ്മിനാണ്. ഈ യാഥാർഥ്യങ്ങൾ മനസ്സിൽവച്ചു യോജിച്ചാൽ വലിയ മാറ്റമുണ്ടാകും.

?എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും വലിയ അംഗസംഖ്യ ഉണ്ടാകുന്നു. ഇവരെപ്രസ്ഥാനത്തിലേക്ക് എത്തിക്കാനാകുന്നുവോ

വിജിൻ: യുവജന സംഘടനകളിലെ അംഗത്വവിതരണ രീതിയല്ല പാർട്ടിയുടേത്. പാർട്ടിയിലെ അംഗത്വം അരിച്ചെടുക്കലാണ്. ബഹുഭൂരിപക്ഷവും പാർട്ടിയെ മനസ്സിലാക്കി ആ ആശയാടിത്തറയിൽ നിലകൊള്ളുന്നുണ്ട്.

സന്തോഷ്: ഇതു സ്വാതന്ത്ര്യകാലം മുതൽ ഉള്ളതാണ്. കലാലയങ്ങളിൽ എത്തിപ്പെടാത്ത ലക്ഷക്കണക്കിനാളുകൾ ബാക്കിയുണ്ട്. അവരിലേക്ക് എത്തിപ്പെടാനാണു ശ്രദ്ധിക്കേണ്ടത്.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് (ചിത്രം: മനോരമ)

? ഇന്ത്യ ഭരിക്കാനുള്ള അവസരം ഒരിക്കൽ കിട്ടിയെങ്കിലും അതു വേണ്ടെന്നു വച്ചു. ചരിത്രപരമായ മണ്ടത്തരമെന്ന് ഇതു വിശേഷിപ്പിക്കപ്പെട്ടു. ജ്യോതി ബസുവിന്റെ ആ നഷ്ടത്തെ എങ്ങനെ കാണുന്നു

സന്തോഷ്: അതു സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് അഭിപ്രായം. സ്വീകരിച്ചിരുന്നെങ്കിൽ ഇടതുപക്ഷത്തിനു കൂടുതൽ സ്വീകാര്യത കിട്ടുമായിരുന്നു. സാന്നിധ്യമറിയിക്കുകയും ജനമറിയുകയും ചെയ്യുക എന്നതു പ്രധാനമാണ്.

കോൺഗ്രസ് വലിയ ശക്തി

?  ഒരുകാലത്തെ കോൺഗ്രസ് വിരുദ്ധതയിൽനിന്നു മാറി അവർക്കു പിന്നിൽ അണിനിരക്കേണ്ടി വരുന്നില്ലേ?

സന്തോഷ്: കോൺഗ്രസിന്റെ പിന്നിൽ എന്ന പ്രയോഗത്തോടു യോജിക്കുന്നില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാകണമെന്ന് ആഗ്രഹിക്കുന്നവരും മറിച്ചുള്ളവരും എന്നാണു ദേശീയ രാഷ്ട്രീയചിത്രം. ഏറ്റവും വലിയ മതനിരപേക്ഷ ശക്തി കോൺഗ്രസാണ്. കേരളത്തിലെ എൽഡിഎഫ് പോലെയല്ല ഇന്ത്യാസഖ്യം. കാലഘട്ടം ആവശ്യപ്പെടുന്ന നീക്കുപോക്കാണത്.

വിജിൻ: അന്നത്തെ പാർട്ടി തീരുമാനത്തോട് ഇപ്പോഴും യോജിക്കുന്നു.

?ദലിത് വിഭാഗങ്ങളെ ഒരുമിച്ചു നിർത്താൻ വേണ്ടത്ര ശ്രമം ഉണ്ടാകുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിലും ആശയക്കുഴപ്പമില്ലേ

വിജിൻ: എല്ലാവരെയും ചേർത്തുപിടിക്കുന്ന സമീപനമാണു കമ്യൂണിസ്റ്റ് സർക്കാരിന്റേത്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന നില വന്നാൽ പാർട്ടി അതിനെ പ്രതിരോധിക്കും. പ്രീണനമെന്നും മറ്റുമുള്ള വ്യാഖ്യാനങ്ങളെ തള്ളിക്കളയും.

ശുഭേഷ്: കമ്യൂണിസ്റ്റ് പാർട്ടി എല്ലാ വിഭാഗങ്ങളുടെയും പാർട്ടിയാണെന്നും അതുകൊണ്ട് ഏതെങ്കിലും വിഭാഗത്തെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ടോ എന്നതു പോലുള്ള ചോദ്യങ്ങൾ ഉയർന്നുവരാം. ഇക്കാര്യങ്ങളിൽ ഒരു ആലോചന ആവശ്യമാണ്.

സന്തോഷ്: സ്വത്വരാഷ്ട്രീയത്തെ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല എന്നതാണു കമ്യൂണിസ്റ്റ് പാർട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നം. ഓരോ വിഭാഗവും ഓരോ വോട്ടുബാങ്കാണ്. ദലിതരുടെയും മതന്യൂനപക്ഷങ്ങളുടെയും വിശ്വാസം വേണ്ടത്ര ആർജിക്കാൻ കഴിഞ്ഞിട്ടില്ല.

സിപിഐ ദേശീയ നിർവാഹകസമിതിയംഗം പി.സന്തോഷ്കുമാർ എംപി (ചിത്രം: മനോരമ)

?സിപിഎമ്മിലും സിപിഐയിലും 75 വയസ്സ് പ്രായപരിധി വച്ചതു  പ്രായോഗികമാണോ

സന്തോഷ്: പുതിയ തലമുറ വളർന്നു വരണമെങ്കിൽ ബോധപൂർവമായ ശ്രമങ്ങൾ വേണം. പദവികളിൽ ഇരിക്കുന്ന ചിലർക്കു മാറാൻ മടിയുണ്ടെന്നതു യാഥാർഥ്യമാണ്. 

1925 ഡിസംബർ 26 കാൻപുരിൽ ഇന്ത്യയിലെ ആദ്യ അഖിലേന്ത്യ  കമ്യൂണിസ്റ്റ് സമ്മേളനം. എം.ശിങ്കാരുവേലു 

ചെട്ടിയാർ പ്രസിഡന്റ്. എസ്.വി.ഘാട്ടെ , ജാനകിപ്രസാദ് ബർഗട്ടെ എന്നിവർ സെക്രട്ടറിമാർ.

 

1927 എസ്.വി.ഘാട്ടെ ജനറൽ സെക്രട്ടറി

 

1933 കൊൽക്കത്ത ദേശീയ സമ്മേളനം. 

 

1934 ജൂലൈ 23:പാർട്ടിയെ  ഇന്ത്യൻ സർക്കാർ  നിരോധിച്ചു.

 

1936 അഖിലേന്ത്യാ കിസാൻ സഭ, പ്രോഗ്രസിവ് റൈറ്റേഴ്സ് അസോസിയേഷൻ, ഒാൾഇന്ത്യാ സ്റ്റുഡന്റസ് ഫെഡറേഷൻ എന്നിവ രൂപീകരിച്ചു. വിദ്യാർഥിസംഘടന ഉദ്ഘാടനം ചെയ്തത് ജവാഹർലാൽ നെഹ്റു. 

1937 ജൂലൈ:കേരളത്തിൽ പാർട്ടി കോഴിക്കോട്ടു രൂപീകരിച്ചു. പി.കൃഷ്ണപിള്ള,  ഇഎംഎസ്, എകെജി, എൻ.സി.ശേഖർ തുടങ്ങിയവർ സ്ഥാപക നേതാക്കൾ.

1939 ഒക്ടോബർ 2: രണ്ടാം ലോകയുദ്ധത്തിന് എതിരെ മുംബൈയിൽ തൊഴിലാളിപണിമുടക്കിൽ ഒരു ലക്ഷം പേർ പങ്കെടുത്തു.

1939 ഡിസംബർ 31: പിണറായി പാറപ്രത്ത്  പാർട്ടിയുടെ പ്രഖ്യാപന സമ്മേളനം.

1941 ജൂൺ 22:  സോവിയറ്റ്  യൂണിയനെതിരെ ജർമനി യുദ്ധം പ്രഖ്യാപിച്ചതോടെ ലോകയുദ്ധത്തിൽപാർട്ടി  നിലപാടിൽ മാറ്റം; ബ്രിട്ടനെ പിന്താങ്ങി.

1942 ജൂലൈ 22: പാർട്ടിയുടെ നിരോധനം നീക്കി. ക്വിറ്റ് ഇന്ത്യ സമരത്തെ പാർട്ടി പിന്തുണച്ചില്ല

1943 മാർച്ച് 29: കണ്ണൂരിലെ കയ്യൂരിൽ കർഷക സംഘം രൂപീകരിച്ചു പോരാടിയ അപ്പു, അബൂബക്കർ, കുഞ്ഞമ്പു നായർ, ചിരുകണ്ടൻ എന്നീ ചെറുപ്പക്കാരെ ബ്രിട്ടിഷ് അധികൃതർ തൂക്കിലേറ്റി.

1943 മേയ് 23 –ജൂൺ 1: ഒന്നാം പാർട്ടി കോൺഗ്രസ്, മുംബൈ

1946 ഒക്ടോബർ 24–27: പുന്നപ്ര– വയലാർ സമരം. ജന്മിത്തംകൊണ്ടു സഹികെട്ട തൊഴിലാളികൾ തിരുവിതാംകൂർ പട്ടാളത്തിന്  എതിരെ നടത്തിയ  പോരാട്ടത്തിൽ ഒട്ടേറെ ജീവൻ പൊലിഞ്ഞു.

1948 ഫെബ്രുവരി 28 – മാർച്ച് 6: കൊൽക്കത്ത പാർട്ടി കോൺഗ്രസ്. ബി.ടി.രണദിവെ ജനറൽ സെക്രട്ടറി. വേണ്ടിവന്നാൽ വിമോചനത്തിന് സായുധ പോരാട്ടത്തിന്റെ മാർഗവും സ്വീകരിക്കാമെന്ന നയം അവതിരിപ്പിച്ചത് ഈ സമ്മേളനത്തിൽ. രണദിവെ അവതരിപ്പിച്ച  പ്രമേയം കൽക്കത്ത തീസിസ്  എന്നറിയപ്പെടുന്നു. 

1948 ഹൈദരാബാദ് നൈസാമിന്റെ ഭരണകൂടaഭീകരതയ്ക്കെതിരെ സിപിഐ നേതൃത്വത്തിൽ നടന്ന കാർഷിക സായുധ കലാപം. 

1948 മാർച്ച് 26: പാർട്ടിക്കു ബംഗാളിൽ നിരോധനം. തുടർന്നു മറ്റിടങ്ങളിലും നിരോധിച്ചു.

1950 ഫെബ്രുവരി 28:  എറണാകുളം ഇടപ്പള്ളിയിൽ പൊലീസ് സ്റ്റേഷനു നേരേ പാർട്ടി പ്രവർത്തകരുടെ ആക്രമണം.  റെയിൽവേ പണിമുടക്കിനോട് അനുബന്ധിച്ചുള്ള യോഗത്തിൽ പങ്കെടുത്ത് അറസ്റ്റിലായ പ്രവർത്തകരെ  മോചിപ്പിക്കാൻ വേണ്ടിയായിരുന്നു ആക്രമണം. 2 പൊലീസുകാർ കൊല്ലപ്പെട്ടു. 

1950 മേയ്: കൽക്കത്ത തീസിസ് പാർട്ടി തള്ളി. രണദിവെ പുറത്ത്. 

1951 ഒക്ടോബർ 9–15: കൊൽക്കത്തയിൽ വിശേഷാൽ സമ്മേളനം. പുതിയ നയപരിപാടി പ്രഖ്യാപിച്ചു.

1952 മാർച്ച് 24: തിരുവിതാംകൂറിൽ പാർട്ടിയുടെ നിരോധനം നീക്കി. അതിനുമുൻപേ മറ്റിടങ്ങളിൽ നീക്കി.

1952 ഏപ്രിൽ 17: ആദ്യ ലോക്സഭയിൽ സിപിഐ  വലിയ പ്രതിപക്ഷ കക്ഷി.  എ.കെ.ഗോപാലൻ  അനൗദ്യോഗിക പ്രതിപക്ഷനേതാവ്.

1956 ഏപ്രിൽ 19–29: നാലാം  പാർട്ടി കോൺഗ്രസ്, പാലക്കാട്.

1957 ഏപ്രിൽ 5: കേരളത്തിൽ ഇ.എം.എസ്.നമ്പൂതിരിപ്പാട് സർക്കാർ അധികാരത്തിൽ.ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഇഎംഎസ്.

1964 ഏപ്രിൽ 11: രാജ്യാന്തര തലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളിലുണ്ടായ ചൈന, സോവിയറ്റ് യൂണിയൻ ചേരിതിരിവിനെച്ചൊല്ലി സിപിഐയിൽ ഭിന്നത. കൊൽക്കത്ത ദേശീയ കൗൺസിലിൽനിന്ന് 32 അംഗങ്ങൾ ഇറങ്ങിപ്പോയി. പാർട്ടിയിൽപിളർപ്പ്.  വോക്കൗട്ട് നടത്തിയവർ സിപിഐ(എം) രൂപീകരിച്ചു.

1964 ഡിസംബർ 13–23:  പിളർപ്പിനുശേഷമുള്ള ആദ്യ  സമ്മേളനം  മുംബൈയിൽ.

1967 മാർച്ച് 6: കേരളത്തിൽ സിപിഐ, സിപിഎമ്മിനൊപ്പം സപ്തകക്ഷി മുന്നണിയിൽ മത്സരിച്ചു. 19 സീറ്റ് ലഭിച്ചു. ഇഎംഎസ് മന്ത്രിസഭയിൽ എം.എൻ.ഗോവിന്ദൻ നായരും ടി.വി.തോമസും മന്ത്രിമാർ.

1969 നവംബർ 1: സി.അച്യുതമേനോൻ കേരള മുഖ്യമന്ത്രി. പിളർപ്പിനു ശേഷം സിപിഐക്ക് ലഭിക്കുന്ന ആദ്യ മുഖ്യമന്ത്രി പദവി.

1970 ഒക്ടോബർ 4: അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രി.

1978 ഒക്ടോബർ 29 : പി.കെ.വാസുദേവൻ നായർ കേരള മുഖ്യമന്ത്രി.

1978 മാർച്ച് 31 – ഏപ്രിൽ 7: ഭട്ടിൻഡയിൽ 11–ാം പാർട്ടി കോൺഗ്രസ്. കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാൻ തീരുമാനം.

1979 വിശാല ഇടതുപക്ഷ ഐക്യത്തിന് കമ്യൂണിസ്റ്റ് പാർട്ടികൾ വീണ്ടും യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 7ന് പികെവി രാജിവച്ചു.

1980 ജനുവരി 25: സിപിഐ–സിപിഎം സഖ്യം വീണ്ടും. കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ സിപിഐക്ക് 17 സീറ്റ്.

1996 ജൂൺ 29: ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രി, ചതുരാനൻ മിശ്ര കൃഷിമന്ത്രി (ദേവഗൗഡ, ഗുജ്റാൾ മന്ത്രിസഭകളിൽ). ഇതിനു മുൻപോ ശേഷമോ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രമന്ത്രിസഭയുടെ ഭാഗമായിട്ടില്ല. 

2023 സിപിഐക്കു ദേശീയ പാർട്ടിപദവി നഷ്ടം

English Summary:

CPI at 100: A Century of Struggle in Indian Politics, Challenges and Hopes for a Changing India