ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്നു നോക്കണം രണ്ടു നാലു ചിരട്ട കുടിച്ചീടിൽ അച്ഛനാരെടാ - ഞാനെടാ - മോനെടാ! എന്ന് സഞ്ജയന്റെ ഹാസ്യവരികൾ. ‘അങ്ങോ‌ട്ടു തലയിൽ മുണ്ടിട്ടുപോകുന്നവൻ മ‌ടങ്ങിവരുമ്പോൾ മുണ്ടഴിച്ചു തലയിൽക്കെട്ടും’ എന്ന പഴയ നർമമൊഴിയുണ്ട്. ‘ഇന്ത്യൻ നിർമിത വിദേശമദ്യം’ എന്ന ദ്രാവകം ഇന്നത്തെപ്പോലെ സുലഭമല്ലാതിരുന്ന കാലത്ത് പല മാന്യന്മാരും രഹസ്യമായി കുടിക്കാൻ നാടൻ കള്ളുഷാപ്പുകളിൽ പോകുമായിരുന്നു. കള്ളുകുടിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അതിലേർപ്പെടുന്നത് തന്റെ മാന്യതയ്ക്ക് ഇടിവു വരുത്തുമോയെന്ന ശങ്കമൂലം തല മുണ്ട‌ിട്ടു മറയ്ക്കും. പക്ഷേ മദ്യം തലയ്ക്കു പിടിച്ചുകഴിയുമ്പോൾ യുക്തിപൂർവം ചിന്തിക്കാനുള്ള ശേഷി കുറയും, മാന്യതയെക്കുറിച്ചുള്ള ചിന്ത പമ്പ കടക്കും. കള്ള് കുടിക്കുന്നത് അധാർമികമാണോയെന്ന് പലർക്കും സംശയമുണ്ട്. അത്തരക്കാരുടെ മുന്നിലും എന്റെ ജീവിതം തീർത്തും ധാർമികമാണെന്ന് ബോധ്യപ്പെടുത്താനാണ് ഈ തലമറയ്ക്കൽ. (മദ്യപാനം അധാർമികമാണെന്നു സൂചിപ്പിക്കുകയല്ല. പക്ഷേ കള്ളുകുടിയൻ എന്ന ലേബൽ പൊതുവേ ആരും ഇഷ്ടപ്പെടാറില്ലല്ലോ.) അതായത്, അധാർമികമായി ജീവിക്കുന്നയാളും താൻ ധാർമികമായി ജീവിക്കുന്നുവെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നു രണ്ടു ചിരട്ട കുടിപ്പോളം
അച്ഛനുണ്ടോ വരുന്നെന്നു നോക്കണം
രണ്ടു നാലു ചിരട്ട കുടിച്ചീടിൽ
അച്ഛനാരെടാ - ഞാനെടാ - മോനെടാ!
എന്ന് സഞ്ജയന്റെ ഹാസ്യവരികൾ.

‘അങ്ങോ‌ട്ടു തലയിൽ മുണ്ടിട്ടുപോകുന്നവൻ മ‌ടങ്ങിവരുമ്പോൾ മുണ്ടഴിച്ചു തലയിൽക്കെട്ടും’ എന്ന പഴയ നർമമൊഴിയുണ്ട്. ‘ഇന്ത്യൻ നിർമിത വിദേശമദ്യം’ എന്ന ദ്രാവകം ഇന്നത്തെപ്പോലെ സുലഭമല്ലാതിരുന്ന കാലത്ത് പല മാന്യന്മാരും രഹസ്യമായി കുടിക്കാൻ നാടൻ കള്ളുഷാപ്പുകളിൽ പോകുമായിരുന്നു. കള്ളുകുടിക്കാൻ ആഗ്രഹമുണ്ടെങ്കിലും, അതിലേർപ്പെടുന്നത് തന്റെ മാന്യതയ്ക്ക് ഇടിവു വരുത്തുമോയെന്ന ശങ്കമൂലം തല മുണ്ട‌ിട്ടു മറയ്ക്കും. പക്ഷേ മദ്യം തലയ്ക്കു പിടിച്ചുകഴിയുമ്പോൾ യുക്തിപൂർവം ചിന്തിക്കാനുള്ള ശേഷി കുറയും, മാന്യതയെക്കുറിച്ചുള്ള ചിന്ത പമ്പ കടക്കും.

AI Generated image
ADVERTISEMENT

കള്ള് കുടിക്കുന്നത് അധാർമികമാണോയെന്ന് പലർക്കും സംശയമുണ്ട്. അത്തരക്കാരുടെ മുന്നിലും എന്റെ ജീവിതം തീർത്തും ധാർമികമാണെന്ന് ബോധ്യപ്പെടുത്താനാണ് ഈ തലമറയ്ക്കൽ. (മദ്യപാനം അധാർമികമാണെന്നു സൂചിപ്പിക്കുകയല്ല. പക്ഷേ കള്ളുകുടിയൻ എന്ന ലേബൽ പൊതുവേ ആരും ഇഷ്ടപ്പെടാറില്ലല്ലോ.) അതായത്, അധാർമികമായി ജീവിക്കുന്നയാളും താൻ ധാർമികമായി ജീവിക്കുന്നുവെന്ന് ഏവരും ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്തെല്ലാമാണ് ധാർമിക ജീവിതത്തിന്റെ സവിശേഷതകൾ? ഇതിന് സർവസമ്മതമായ ഒറ്റയുത്തരമില്ല. എങ്കിലും നമ്മുടെ പ്രാചീന സങ്കൽപങ്ങളിൽ ധാർമിക ജീവിതത്തിന് ചില ലക്ഷണങ്ങളുണ്ട്. ഇവയെ മൂല്യങ്ങളുമായി ബന്ധിപ്പിക്കാനും കഴിയും.

ധൃതി : ഇതിൽ ധൈര്യം, സംതൃപ്തി, ബഹുമാനിക്കുന്ന ശീലം മുതലായവയടങ്ങും. (തിടുക്കമല്ല ഉദ്ദേശിക്കുന്നത്)

ക്ഷമ : നാം മനസ്സിലാക്കുന്ന ക്ഷമയ്ക്കു പുറമേ കാരുണ്യം, മാപ്പുകൊടുക്കൽ എന്നിവയും ഉൾപ്പെടുന്നു.

ദമം : ആത്മനിയന്ത്രണം, ശാന്തത

അസ്തേയം : മോഷ്ടിക്കാതിരിക്കൽ, അന്യന്റെ മുതൽ ആഗ്രഹിക്കാതിരിക്കൽ

ശൗചം : ശുചിത്വം, വൃത്തി, ചിന്തയിലും പ്രവൃത്തിയിലും ശുദ്ധി

ഇന്ദ്രിയനിഗ്രഹം : ആഗ്രഹങ്ങളെ നിയന്ത്രിക്കൽ, അച്ചടക്കം

ധീ : ബുദ്ധിശക്തി, ഏകാഗ്രതയ്ക്കുള്ള കഴിവ്

വിദ്യ : പഠിച്ചുണ്ടാകുന്ന അറിവ്, നല്ലതു തിരഞ്ഞെടുക്കാനുള്ള ശേഷി

സത്യം : ഇതിൽ നന്മയും അടങ്ങും

അക്രോധം : കോപമില്ലാത്ത രീതി, സഹിഷ്ണുത

ഈ 10 വാക്കുകളുടെ നിർവചനമോ അർഥമോ ഓർത്ത് മനസ്സ് പുണ്ണാക്കേണ്ട. പക്ഷേ ഇവയുടെ വിപരീതരീതികൾ സ്വീകരിക്കുന്നയാളെപ്പറ്റി ഓർത്തുനോക്കൂ. അയാൾ സമൂഹവിരുദ്ധനാണെന്നു നാം പറയും. അന്യരോടും അവരുടെ വികാരങ്ങളോടും ഒരു പരിഗണനയും കാട്ടാത്തയാൾ. ആ ലേബൽ തന്റെ മേൽ വരണമെന്ന് ആരും ആഗ്രഹിക്കില്ല. ക്രൈസ്തവരും യഹൂദരും വിശ്വസിക്കുന്ന 10 കൽപനകൾ ധാർമികജീവിതം നയിക്കാനുള്ള ഉത്തരവുകളാണ്. ഇവയെപ്പറ്റി ഒരു വികടൻ പറഞ്ഞു : ‘ഇവ പത്തും ഞങ്ങളുടെ പരീക്ഷയിലെ ചോദ്യങ്ങൾ പോലെയാണല്ലോ. പത്തെണ്ണത്തിൽ അറ്റെംപ്റ്റ് ചെയ്യാൻപോലും കഴിയുന്നത് ഏഴു മാത്രം’.

ADVERTISEMENT

ഈ നർമത്തിൽ നേരിന്റെ മിന്നലാട്ടമുണ്ട്. ധൃതി, ക്ഷമ തുടങ്ങിയ 10 കാര്യങ്ങളും എള്ളിട തെറ്റാതെ പാലിക്കാൻ ആർക്കും കഴിയില്ല. പക്ഷേ ഇവ ആദർശങ്ങളായി മനസ്സിൽ വച്ചാൽ നേർവഴി നടക്കാൻ എളുപ്പമാകും. അങ്ങനെ നേർവഴി നടക്കുന്നതെന്തിന് എന്ന ചോദ്യമുണ്ട്. ഓരോരുത്തരും കഴിയുന്നത്ര നേർവഴി നടന്നെങ്കിലേ സമാധാനത്തോടെയുള്ള സമൂഹജീവിതം സാധ്യമാകൂ. അന്യരുടെ സ്വകാര്യതയിലും സ്വാതന്ത്ര്യത്തിലും കടന്നുകയറുന്നവർ കൂടിയാൽ ജനജീവിതം ദുസ്സഹമാകും.

Representative image by: istock/ kanyakits

പഠനം പൂർത്തിയാക്കി, ശിഷ്യരെ യാത്ര ആക്കുമ്പോൾ ഗുരു നൽകുന്ന ധന്യമായ ഉപദേശം തൈത്തരീയോപനിഷത്തിന്റെ 11–ാം ഭാഗത്തിലുണ്ട്: ‘സത്യം വദ, ധർമം ചര’. സത്യം പറയുക, ധർമം ആചരിക്കുക. ഇവരണ്ടും പോലും പൂർണമായും പാലിക്കുക പ്രയാസമാണ്. (കൂട്ടത്തിൽ ഒന്നുകൂടി ഗുരു പറയുന്നുണ്ട് – സ്വയം പഠനത്തിൽ ഉപേക്ഷ വരുത്തരുത്. ഇന്നും എത്രയോ പ്രസക്തമായ സന്ദേശം! ബിരുദവും ആദ്യജോലിയും നേടിക്കഴിയുമ്പോൾ എനിക്ക് എല്ലാം തികഞ്ഞു എന്ന കരുതുന്ന യുവജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം.)

ADVERTISEMENT

സമൂഹത്തിൽ മാന്യത ലഭിക്കണമെങ്കിൽ അധാർമികത ഒഴിവാക്കണം. പക്ഷേ പ്രലോഭനങ്ങൾ കാരണം തരംകിട്ടിയാൽ രഹസ്യമായി അധാർമികമായി പ്രവർത്തിക്കുന്നവരുണ്ടല്ലോ. സ്വഭാവം നിർണയിക്കേണ്ടത് ഇരുട്ടിൽ ആരും കാണാത്തപ്പോഴുള്ള പെരുമാറ്റമാണെന്നു പറയാറുണ്ട്. മാന്യതയുടെ മുഖംമൂടി അണിഞ്ഞയാൾ എന്നർഥമുള്ള ‘പകൽമാന്യൻ’ എന്ന നമ്മുടെ പ്രയോഗവും ഓർക്കാം. ധാർമികജീവിതം, നല്ല പെരുമാറ്റരീതി എന്നെല്ലാം പറയുന്നതിന്റെ അടിസ്ഥാനം ഒറ്റക്കാര്യത്തിലൊതുക്കാം. അന്യരോടുള്ള പരിഗണന. ഇക്കാര്യം മനസ്സിൽ നിറഞ്ഞാൽ യുദ്ധം പാതി ജയിച്ചു.

തിന്മവഴി ആരെങ്കിലുമൊക്കെ ആകുന്നതിനേക്കാൾ നിസ്സാരനായി കഴിയാനാണ് ഞാനിഷ്ടപ്പെടുന്നത് .

ഏബ്രഹാം ലിങ്കൺ

ധർമനീതിയുടെ താങ്ങുകളില്ലെങ്കിൽ സമൂഹത്തിന്റെ അടിത്തറതന്നെ കുലുങ്ങും. ചെയ്തുകഴിയുമ്പോഴും സന്തോഷമുളവാക്കുന്നത് ധാർമികവും, വിഷമം തോന്നിക്കുന്നത് അധാർമികവും എന്ന് ഏണസ്റ്റ് ഹെമിങ്‌വേയുടെ ഫോർമുല. ‘മാന്യൻ എങ്ങനെയെല്ലാമായിരിക്കണമെന്നു വാദിച്ചു നേരം കളയാതെ മാന്യനായി ജീവിക്കുക’ എന്ന് ദാർശനികനും റോമൻ ചക്രവർത്തിയുമായിരുന്ന മാർക്കസ് ഔറീലിയസും (0121 – 0180) പറഞ്ഞിട്ടുണ്ട്.

തൽക്കാല ലാഭം കിട്ടുന്ന വഴിയേ പോകുകയെന്നതല്ലാതെ, രാഷ്ട്രതന്ത്രത്തിൽ ധർമനീതിയില്ല

ലെനിൻ

കവിയും വിമർശകനുമായിരുന്ന മാത്യു ആർനോൾഡ് ഈ വിഷയത്തിൽ ആഴത്തിൽ ചിന്തിച്ചിരുന്നു. രാജ്യം സുസ്ഥിരമായി നിൽക്കണമെങ്കിൽ അതിന്റെ അടിത്തറ അധികാര വടംവലിയോ രാഷ്ട്രീയ കുതന്ത്രങ്ങളോ അല്ല, മറിച്ച് സത്യം, നീതി, വിശുദ്ധി, നന്മ മുതലായവയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതു വ്യക്തി ജീവിതത്തിനും യോജിക്കുമല്ലോ. പൂർണമായും പാലിക്കാൻ കഴിയില്ലെങ്കിലും മഹത്തായ ചില ആദർശങ്ങൾ വഴികാട്ടിയായി നിർത്തി ജീവിക്കുന്നത് അഭികാമ്യമാണ്. നേർരേഖയിൽനിന്ന് എത്രത്തോളം അകന്നു പോകുന്നെന്ന് സ്വയം വിലയിരുത്തിയാൽ, ശരിയായ പാതയിലേക്കു മടങ്ങുക എളുപ്പമാകും.

English Summary:

Is Immorality Ever Justified? Exploring Ethics with B.S. Warrier's Ulkazhcha Column