ജനത്തിനു കുടിവെള്ളമായ ‘പാർട്ടി കിണർ’; കോൺഗ്രസ് മറക്കരുത് ബെളഗാവി സമ്മേളനം; തിരിച്ചറിയുമോ ‘വിളക്കിച്ചേർക്കലിന്റെ’ പാഠം!
1894ൽ ദക്ഷിണാഫ്രിക്കയിലെ നേറ്റാലിൽ വംശീയവിവേചനം അനുഭവിക്കുന്ന ഇന്ത്യക്കാരെ ഒരൊറ്റ കുടക്കീഴിൽ ഒരുമിച്ച് നിർത്തിയ ‘നേറ്റാൽ ഇന്ത്യൻ കോൺഗ്രസ്’ എന്ന ആദ്യസംഘടന രൂപീകരിച്ചത് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ചെറുപ്പക്കാരനായ ബാരിസ്റ്ററായിരുന്നു. കൃത്യം 30 വർഷങ്ങൾക്ക് ശേഷം, ആ മനുഷ്യൻ ‘ ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ എന്ന ലോകത്തെ ഏറ്റവും ബൃഹത്തായ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ അധ്യക്ഷനായി - 1924ൽ ബെളഗാവിയിൽ നടന്ന സമ്മേളനത്തിൽ. അപ്പോഴേക്കും, ഏത് സ്വേച്ഛാധിപത്യത്തിന്റെ മുന്നിലും ഒറ്റയ്ക്ക് നിൽക്കാൻ കഴിയുന്ന ആത്മബലത്തിന്റെ മറ്റൊരു പേരായി - മഹാത്മാഗാന്ധിയായി - കാലം ആ യുവ ബാരിസ്റ്ററെ പരിവർത്തനം ചെയ്തു കഴിഞ്ഞിരുന്നു. 39–ാം സമ്മേളനത്തിനായി ബെളഗാവി തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം, കോൺഗ്രസിന്റെ ആരംഭകാലം മുതൽ ബെളഗാവിയിലെ പ്രവർത്തകർ കാണിച്ച താൽപര്യമായിരുന്നു. കോൺഗ്രസ് സ്ഥാപകനായിരുന്ന എ.ഒ.ഹ്യൂം 1893ൽ തന്നെ ബെളഗാവി സന്ദർശിച്ചിരുന്നു. എങ്കിലും, തീരുമാനം ബെളഗാവിക്ക് അനുകൂലമാക്കിയത് മുംബൈ പ്രവിശ്യയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ഗംഗാധർറാവു ദേശ്പാണ്ഡെയുടെ പ്രയത്നം കാരണമായിരുന്നു. 1887 മുതൽ കോൺഗ്രസ് സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന ദേശ്പാണ്ഡെ, ഗാന്ധിജിയുടെയും, തിലകന്റെയും അടുത്ത സുഹൃത്തായിരുന്നു. 1916ൽ ഗാന്ധിജി ബെളഗാവി സന്ദർശിച്ചതിന്റെ

1894ൽ ദക്ഷിണാഫ്രിക്കയിലെ നേറ്റാലിൽ വംശീയവിവേചനം അനുഭവിക്കുന്ന ഇന്ത്യക്കാരെ ഒരൊറ്റ കുടക്കീഴിൽ ഒരുമിച്ച് നിർത്തിയ ‘നേറ്റാൽ ഇന്ത്യൻ കോൺഗ്രസ്’ എന്ന ആദ്യസംഘടന രൂപീകരിച്ചത് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ചെറുപ്പക്കാരനായ ബാരിസ്റ്ററായിരുന്നു. കൃത്യം 30 വർഷങ്ങൾക്ക് ശേഷം, ആ മനുഷ്യൻ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ എന്ന ലോകത്തെ ഏറ്റവും ബൃഹത്തായ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ അധ്യക്ഷനായി - 1924ൽ ബെളഗാവിയിൽ നടന്ന സമ്മേളനത്തിൽ. അപ്പോഴേക്കും, ഏത് സ്വേച്ഛാധിപത്യത്തിന്റെ മുന്നിലും ഒറ്റയ്ക്ക് നിൽക്കാൻ കഴിയുന്ന ആത്മബലത്തിന്റെ മറ്റൊരു പേരായി - മഹാത്മാഗാന്ധിയായി - കാലം ആ യുവ ബാരിസ്റ്ററെ പരിവർത്തനം ചെയ്തു കഴിഞ്ഞിരുന്നു.
39–ാം സമ്മേളനത്തിനായി ബെളഗാവി തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം, കോൺഗ്രസിന്റെ ആരംഭകാലം മുതൽ ബെളഗാവിയിലെ പ്രവർത്തകർ കാണിച്ച താൽപര്യമായിരുന്നു. കോൺഗ്രസ് സ്ഥാപകനായിരുന്ന എ.ഒ.ഹ്യൂം 1893ൽ തന്നെ ബെളഗാവി സന്ദർശിച്ചിരുന്നു. എങ്കിലും, തീരുമാനം ബെളഗാവിക്ക് അനുകൂലമാക്കിയത് മുംബൈ പ്രവിശ്യയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ഗംഗാധർറാവു ദേശ്പാണ്ഡെയുടെ പ്രയത്നം കാരണമായിരുന്നു. 1887 മുതൽ കോൺഗ്രസ് സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന ദേശ്പാണ്ഡെ, ഗാന്ധിജിയുടെയും, തിലകന്റെയും അടുത്ത സുഹൃത്തായിരുന്നു. 1916ൽ ഗാന്ധിജി ബെളഗാവി സന്ദർശിച്ചതിന്റെ ഓർമയ്ക്കായി സ്വന്തം ഗ്രാമമായ ഹുഡാലിയിൽ ദേശ്പാണ്ഡെ ‘ഗാന്ധി ആശ്രമം’ പണിതു. ദേശ്പാണ്ഡെയുടെ നിർബന്ധം കൊണ്ടുകൂടിയാണ് ഗാന്ധിജി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചത്.
ഡിസംബർ 26, 27 തീയതികളിലാണു സമ്മേളനം നടന്നതെങ്കിലും, ഒരുക്കങ്ങൾ വളരെ നേരത്തേ തുടങ്ങിയിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ സ്മരണയിൽ വിജയനഗരം എന്നായിരുന്നു സമ്മേളനനഗരിക്കു പേരിട്ടത്. എഴുപതടി ഉയരത്തിലുള്ള അതിമനോഹരമായ പ്രവേശനകവാടം ഉണ്ടാക്കിയതാവട്ടെ, ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ മാതൃകയിലും. വേദിക്കടുത്തായി താൽക്കാലിക റെയിൽവേസ്റ്റേഷനും വളരെ പെട്ടെന്ന് പണിതുയർത്തി, ദേശ്പാണ്ഡെയുടെ അതുല്യമായ സംഘാടനം. 12,000 പേർക്ക് ഇരിക്കാവുന്ന വലിയ ‘സമ്മേളനപ്പന്തൽ’ കൊൽക്കത്തയിൽ നിന്നു വിദഗ്ധർ എത്തിയാണു സ്ഥാപിച്ചത്. ദേശ്പാണ്ഡെയുടെ അഭ്യർഥന പ്രകാരം ചെലവു വഹിച്ചത് മുതിർന്ന നേതാവായ സി.ആർ. ദാസ് ആയിരുന്നു. ഗാന്ധിജിക്കു വേണ്ടി ഖദറും മുളയും ഉപയോഗിച്ച് ഉണ്ടാക്കിയ മനോഹരമായ കുടിലിന് ‘വിദ്യാരണ്യാശ്രമം’ എന്ന് പേരിട്ടു.
ആ കുടിലിന്റെ വലുപ്പവും, സൗകര്യങ്ങളും കണ്ട് ഗാന്ധിജി ‘ഖദർ കൊട്ടാരം’ എന്നു പരിഹസിച്ചിരുന്നു. പക്ഷേ, ബെളഗാവിയിൽ സുലഭമായി ലഭിച്ചിരുന്ന മുളയും ഖദർ തുണിയും ഉപയോഗിച്ച് ഉണ്ടാക്കിയ ആ കുടിൽ കെട്ടാനുള്ള ചെലവ് വെറും 350 രൂപയായിരുന്നു. സമ്മേളനം കഴിഞ്ഞ് ലേലം ചെയ്തപ്പോൾ 250 രൂപ ലഭിക്കുകയും ചെയ്തു. സ്വദേശി പ്രദർശനവും, 150 ചർക്കകൾ ഉള്ള ഹാളും, ‘പമ്പാസരോവരം’ എന്നു പേരിട്ട വലിയ കിണറും സമ്മേളനത്തിന്റെ കൗതുകക്കാഴ്ചകളായിരുന്നു. ബെളഗാവി നിവാസികൾക്കു കുടിവെള്ളം നൽകുന്ന ‘കോൺഗ്രസ് കിണറാ’യി പിന്നീട് ആ ജലസംഭരണി മാറി. സമ്മേളനത്തോടനുബന്ധിച്ച്, ദേശാഭിമാനികളായ കിട്ടൂർ ചെന്നമ്മ, സങ്കോലി രായണ്ണ എന്നിവരെക്കുറിച്ചും, ‘പവിത്രഖാദി’യെക്കുറിച്ചും നാടകങ്ങളും, ഗാനങ്ങളും അവതരിപ്പിക്കപ്പെട്ടു.
ഹിന്ദുസ്ഥാൻ സേവാദളിന്റെ ചെയർമാൻ ആയിരുന്ന എൻ.എസ്. ഹാദിക്കറും സേവാദൾ വൊളന്റിയർമാരും സജീവമായി രംഗത്തിറങ്ങിയ ആദ്യ സമ്മേളനം കൂടിയായിരുന്നു ബെളഗാവിയിലേത്. അടുക്കളപ്പണി മുതൽ കിണർ പണിയിൽ വരെ അവർ പങ്കാളികൾ ആയി. 200 സ്ത്രീകൾ പണിയെടുത്ത അടുക്കളയിൽനിന്ന് ബെൽഗാം വെണ്ണയിലും നെയ്യിലും, സാംഗ്ലിയിൽ നിന്നുള്ള തൈരിലും ഉണ്ടാക്കിയ സ്വാദേറിയ സസ്യഭക്ഷണം വിളമ്പി. ഗണേശ് വാടിയിൽ നിന്നും സാംഗ്ലിയിൽനിന്നും വിളമ്പുകാരും, ബെളഗാവിയിലെ വലിയ കച്ചവടക്കാരിൽനിന്നു പാത്രങ്ങളും, ബോംബെയിൽനിന്നു റാന്തലുകളും പെട്രോമാക്സുകളും എത്തി. ടോയ്‌ലറ്റുകൾ മുതൽ ദൂരെയുള്ള നിരത്തുകൾ വരെ ഏറ്റവും വൃത്തിയായി സൂക്ഷിക്കപ്പെട്ടു. എൺപത് ഏക്കറുള്ള സമ്മേളന നഗരിയിലെ ഒരുക്കം വിലയിരുത്താൻ ദേശ്പാണ്ഡെ ദിവസവും സഞ്ചരിച്ചത് വാടകയ്ക്കെടുത്ത ഒരു കുതിരയുടെ പുറത്തായിരുന്നു.
ഡിസംബർ 26ന്, ഒറ്റമുണ്ടുടുത്ത ഗാന്ധിജി മറ്റു നേതാക്കൾക്കൊപ്പം സമ്മേളന പന്തലിലെത്തിയപ്പോൾ, നിലയ്ക്കാത്ത കരഘോഷത്തോടെയാണു പ്രതിനിധികൾ സ്വീകരിച്ചത്. അന്ന് 11 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയായിരുന്ന പിൽക്കാലത്തെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗംഗുബായ് ഹംഗൽ കന്നഡദേശീയഗാനം ആദ്യമായി പാടി. മഹാത്മാഗാന്ധിയുടെ അധ്യക്ഷപ്രസംഗം കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ പ്രസംഗമായിരുന്നു. ഹിന്ദു-മുസ്‌ലി സാഹോദര്യം, ഖാദി പ്രചാരണം, അയിത്തോച്ചാടനം എന്നിവയാണ് യഥാർഥ സ്വരാജിലേക്കുള്ള വഴികൾ എന്നായിരുന്നു പ്രസംഗത്തിന്റെ കാതൽ. ‘ചർക്ക പോലെ ഹിന്ദു-മുസ്‌ലിം സാഹോദര്യവും എനിക്ക് ലഹരിയാണെന്ന്’ അദ്ദേഹം ആവർത്തിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.
സ്വരാജ് പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ഐക്യം, ഗുൽബർഗ കലാപം, ദേശീയ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു. മോത്തിലാൽ നെഹ്റുവിന്റെ വികാരഭരിതമായ നന്ദി പ്രസംഗത്തോടെ ഡിസംബർ 27നാണ് സമ്മേളനം അവസാനിച്ചത്. ബെളഗാവി സമ്മേളനം കോൺഗ്രസ് ചരിത്രത്തിലെ തിളങ്ങുന്ന ഒരേടായിരുന്നു. സമ്മേളനം കഴിഞ്ഞ ശേഷം ‘യങ് ഇന്ത്യ’യിൽ ഗാന്ധിജി എഴുതിയത് ‘ദേശ്പാണ്ഡെയുടെ വിജയനഗരം സംഘടനാപരമായി വൻവിജയമായിരുന്നു’ എന്നായിരുന്നു. ഗാന്ധിയൻ സ്പർശം നിറഞ്ഞു നിന്ന അനുപമമായ ആ കോൺഗ്രസ് സമ്മേളനത്തിലൂടെ ബെളഗാവിയുടെ ചരിത്രവും മാറ്റിയെഴുതപ്പെട്ടു. കദംബവംശം മുതൽ വിജയനഗരം വരെയും, മുഗളന്മാർ മുതൽ ഹൈദരാലി വരെയും, പേഷ്വ മാധവറാവു മുതൽ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വരെയുമുള്ള രാജകീയചരിത്രത്തെ അപ്രസക്തമാക്കിക്കൊണ്ട് ‘കോൺഗ്രസ് സമ്മേളനത്തിന് മുൻപും- ശേഷവും’ എന്ന് ബെളഗാവി അടയാളപ്പെടുത്തപ്പെട്ടു.
മാത്രമല്ല, 1924ന് ശേഷം ബെളഗാവി സാക്ഷ്യം വഹിച്ചതു കർഷകരും തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും അടങ്ങുന്ന വലിയ വിഭാഗം ജനങ്ങൾ നൂൽനൂൽപിന്റെയും ഗാന്ധിയൻ സമരങ്ങളുടെയും ലോകത്തേക്ക് ആവേശപൂർവം നടന്നുനീങ്ങുന്ന മനോഹരമായ കാഴ്ചയ്ക്കുകൂടിയായിരുന്നു. ഇന്നത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ബെളഗാവി സമ്മേളനത്തിൽനിന്ന് ഒരുപാടു പഠിക്കാനുണ്ട്. പഴയതുപോലെ പല ദേശങ്ങളിലായി വിപുലവും ജനകീയവുമായ കോൺഗ്രസ് സമ്മേളനങ്ങൾ നടത്താൻ പാർട്ടി തയാറാകണം. എന്നോ നഷ്ടപ്പെട്ടുപോയ സാധാരണ ജനതയുമായുള്ള ജൈവികബന്ധം തിരികെപ്പിടിക്കാൻ ആ ഗാന്ധിയൻവഴിയാണ് ഏറ്റവും അഭികാമ്യം. കോൺഗ്രസ് പാർട്ടിയും നേതാക്കളും ആ ‘വിളക്കിച്ചേർക്കലിന്റെ’ അനിവാര്യത ഇനിയെങ്കിലും മനസ്സിലാക്കുമെന്ന് പ്രത്യാശിക്കാം.