‘അ... അൽഫാം, ആ.. ആമസോൺ’; കുട്ടികൾ നാടുവിടുന്നതിന് കാരണം മോറൽ പൊലീസിങ്; ‘തന്തവൈബ്’ ആകാതെ ശ്രദ്ധിക്കണ്ടേ അമ്പാനേ!
കാൽനൂറ്റാണ്ടിനിടെ മാറിയ മലയാളിയെക്കുറിച്ച്, മലയാളിയുടെ മനോയാത്രകളെക്കുറിച്ച് എഴുത്തുകാരനായ എൻ.എസ്.മാധവനും സാമൂഹിക നിരീക്ഷകനായ രാംമോഹൻ പാലിയത്തും സംസാരിച്ചുതുടങ്ങുമ്പോൾ ക്രോസ് വേഡ് പുരസ്കാര വാർത്ത മുന്നിൽ. ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന രചനയിലൂടെ മലപ്പുറം അരീക്കോട്ടുകാരൻ സഹറു നുസൈബ കണ്ണനാരി അംഗീകാരം നേടിയ വാർത്തയിൽ ആ യുവാവിന്റെ ജെഎൻയു പഠനകാലത്തെക്കുറിച്ചും അതുവഴി വന്ന ഇംഗ്ലിഷ് വഴക്കത്തെക്കുറിച്ചുമുണ്ട്. എൻ.എസ്.മാധവൻ അന്നേരം ഓർത്തത് മലയാളകഥയുടെ ഡൽഹിക്കാലമാണ്. ‘സഹറു എന്തുകൊണ്ട് എഴുത്തിന് ഇംഗ്ലിഷ് തിരഞ്ഞെടുത്തുവെന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. നമ്മുടെ സാഹിത്യപരമ്പരയിൽനിന്ന് ഒരു എഴുത്തുകാരൻ മറ്റൊരു ഭാഷ സ്വീകരിച്ചുവെന്നതാണു കൗതുകകരമായ കാര്യം. മലയാള ചെറുകഥയുടെ സുവർണകാലം അതിന്റെ ഡൽഹിക്കാലമായിരുന്നു. ഒ.വി.വിജയനൊക്കെ ഇംഗ്ലിഷിൽ തുടർച്ചയായി കോളം എഴുതിയിരുന്നു. പല മലയാളി എഴുത്തുകാർക്കും ഈ അവസരമുണ്ടായിരുന്നു. വിജയന് ഇംഗ്ലിഷിൽ ഫിക്‌ഷൻ എഴുതാമായിരുന്നു. എന്നാൽ, പാലക്കാടൻ ഭാഷയുടെ അതിസൂക്ഷ്മവശങ്ങളിലേക്കു കടക്കാനായത് മലയാളത്തിൽ എഴുതിയതുകൊണ്ടാണ്. വിജയൻ അതിൽ മുറുകെപ്പിടിച്ചു.’
കാൽനൂറ്റാണ്ടിനിടെ മാറിയ മലയാളിയെക്കുറിച്ച്, മലയാളിയുടെ മനോയാത്രകളെക്കുറിച്ച് എഴുത്തുകാരനായ എൻ.എസ്.മാധവനും സാമൂഹിക നിരീക്ഷകനായ രാംമോഹൻ പാലിയത്തും സംസാരിച്ചുതുടങ്ങുമ്പോൾ ക്രോസ് വേഡ് പുരസ്കാര വാർത്ത മുന്നിൽ. ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന രചനയിലൂടെ മലപ്പുറം അരീക്കോട്ടുകാരൻ സഹറു നുസൈബ കണ്ണനാരി അംഗീകാരം നേടിയ വാർത്തയിൽ ആ യുവാവിന്റെ ജെഎൻയു പഠനകാലത്തെക്കുറിച്ചും അതുവഴി വന്ന ഇംഗ്ലിഷ് വഴക്കത്തെക്കുറിച്ചുമുണ്ട്. എൻ.എസ്.മാധവൻ അന്നേരം ഓർത്തത് മലയാളകഥയുടെ ഡൽഹിക്കാലമാണ്. ‘സഹറു എന്തുകൊണ്ട് എഴുത്തിന് ഇംഗ്ലിഷ് തിരഞ്ഞെടുത്തുവെന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. നമ്മുടെ സാഹിത്യപരമ്പരയിൽനിന്ന് ഒരു എഴുത്തുകാരൻ മറ്റൊരു ഭാഷ സ്വീകരിച്ചുവെന്നതാണു കൗതുകകരമായ കാര്യം. മലയാള ചെറുകഥയുടെ സുവർണകാലം അതിന്റെ ഡൽഹിക്കാലമായിരുന്നു. ഒ.വി.വിജയനൊക്കെ ഇംഗ്ലിഷിൽ തുടർച്ചയായി കോളം എഴുതിയിരുന്നു. പല മലയാളി എഴുത്തുകാർക്കും ഈ അവസരമുണ്ടായിരുന്നു. വിജയന് ഇംഗ്ലിഷിൽ ഫിക്‌ഷൻ എഴുതാമായിരുന്നു. എന്നാൽ, പാലക്കാടൻ ഭാഷയുടെ അതിസൂക്ഷ്മവശങ്ങളിലേക്കു കടക്കാനായത് മലയാളത്തിൽ എഴുതിയതുകൊണ്ടാണ്. വിജയൻ അതിൽ മുറുകെപ്പിടിച്ചു.’
കാൽനൂറ്റാണ്ടിനിടെ മാറിയ മലയാളിയെക്കുറിച്ച്, മലയാളിയുടെ മനോയാത്രകളെക്കുറിച്ച് എഴുത്തുകാരനായ എൻ.എസ്.മാധവനും സാമൂഹിക നിരീക്ഷകനായ രാംമോഹൻ പാലിയത്തും സംസാരിച്ചുതുടങ്ങുമ്പോൾ ക്രോസ് വേഡ് പുരസ്കാര വാർത്ത മുന്നിൽ. ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന രചനയിലൂടെ മലപ്പുറം അരീക്കോട്ടുകാരൻ സഹറു നുസൈബ കണ്ണനാരി അംഗീകാരം നേടിയ വാർത്തയിൽ ആ യുവാവിന്റെ ജെഎൻയു പഠനകാലത്തെക്കുറിച്ചും അതുവഴി വന്ന ഇംഗ്ലിഷ് വഴക്കത്തെക്കുറിച്ചുമുണ്ട്. എൻ.എസ്.മാധവൻ അന്നേരം ഓർത്തത് മലയാളകഥയുടെ ഡൽഹിക്കാലമാണ്. ‘സഹറു എന്തുകൊണ്ട് എഴുത്തിന് ഇംഗ്ലിഷ് തിരഞ്ഞെടുത്തുവെന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. നമ്മുടെ സാഹിത്യപരമ്പരയിൽനിന്ന് ഒരു എഴുത്തുകാരൻ മറ്റൊരു ഭാഷ സ്വീകരിച്ചുവെന്നതാണു കൗതുകകരമായ കാര്യം. മലയാള ചെറുകഥയുടെ സുവർണകാലം അതിന്റെ ഡൽഹിക്കാലമായിരുന്നു. ഒ.വി.വിജയനൊക്കെ ഇംഗ്ലിഷിൽ തുടർച്ചയായി കോളം എഴുതിയിരുന്നു. പല മലയാളി എഴുത്തുകാർക്കും ഈ അവസരമുണ്ടായിരുന്നു. വിജയന് ഇംഗ്ലിഷിൽ ഫിക്‌ഷൻ എഴുതാമായിരുന്നു. എന്നാൽ, പാലക്കാടൻ ഭാഷയുടെ അതിസൂക്ഷ്മവശങ്ങളിലേക്കു കടക്കാനായത് മലയാളത്തിൽ എഴുതിയതുകൊണ്ടാണ്. വിജയൻ അതിൽ മുറുകെപ്പിടിച്ചു.’
കാൽനൂറ്റാണ്ടിനിടെ മാറിയ മലയാളിയെക്കുറിച്ച്, മലയാളിയുടെ മനോയാത്രകളെക്കുറിച്ച് എഴുത്തുകാരനായ എൻ.എസ്.മാധവനും സാമൂഹിക നിരീക്ഷകനായ രാംമോഹൻ പാലിയത്തും സംസാരിച്ചുതുടങ്ങുമ്പോൾ ക്രോസ് വേഡ് പുരസ്കാര വാർത്ത മുന്നിൽ. ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന രചനയിലൂടെ മലപ്പുറം അരീക്കോട്ടുകാരൻ സഹറു നുസൈബ കണ്ണനാരി അംഗീകാരം നേടിയ വാർത്തയിൽ ആ യുവാവിന്റെ ജെഎൻയു പഠനകാലത്തെക്കുറിച്ചും അതുവഴി വന്ന ഇംഗ്ലിഷ് വഴക്കത്തെക്കുറിച്ചുമുണ്ട്.
എൻ.എസ്.മാധവൻ അന്നേരം ഓർത്തത് മലയാളകഥയുടെ ഡൽഹിക്കാലമാണ്. ‘സഹറു എന്തുകൊണ്ട് എഴുത്തിന് ഇംഗ്ലിഷ് തിരഞ്ഞെടുത്തുവെന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. നമ്മുടെ സാഹിത്യപരമ്പരയിൽനിന്ന് ഒരു എഴുത്തുകാരൻ മറ്റൊരു ഭാഷ സ്വീകരിച്ചുവെന്നതാണു കൗതുകകരമായ കാര്യം. മലയാള ചെറുകഥയുടെ സുവർണകാലം അതിന്റെ ഡൽഹിക്കാലമായിരുന്നു. ഒ.വി.വിജയനൊക്കെ ഇംഗ്ലിഷിൽ തുടർച്ചയായി കോളം എഴുതിയിരുന്നു. പല മലയാളി എഴുത്തുകാർക്കും ഈ അവസരമുണ്ടായിരുന്നു. വിജയന് ഇംഗ്ലിഷിൽ ഫിക്‌ഷൻ എഴുതാമായിരുന്നു. എന്നാൽ, പാലക്കാടൻ ഭാഷയുടെ അതിസൂക്ഷ്മവശങ്ങളിലേക്കു കടക്കാനായത് മലയാളത്തിൽ എഴുതിയതുകൊണ്ടാണ്. വിജയൻ അതിൽ മുറുകെപ്പിടിച്ചു.’
മലയാളി കൊണ്ടാടുന്ന നെരൂദയും മാർക്കേസും കൊളോണിയൽ യജമാനൻമാരുടെ ഭാഷയിൽ എഴുതിയ കാര്യം രാംമോഹൻ ഓർമിപ്പിച്ചു. ‘അവരുടെയൊക്കെ സ്വന്തം ഭാഷ ഇല്ലാതെയായിപ്പോയി. അതുപോലെ നമ്മുടെ കുട്ടികൾ മലയാളം വിടുകയാണ്.’ എൻ.എസ്.മാധവന്റെ മറുപടി ഇങ്ങനെ– ‘സത്യത്തിൽ ഉപേക്ഷിക്കുന്നത് മലയാളത്തെയല്ല. ദേശഭാഷയെയാണ്, ദേശത്തെയാണ്.’
∙ ഇന്റർ‘നെറ്റ് ’വിരിച്ച നാട്, നഗരം
ഉദ്യോഗത്തിനായി നാടുവിട്ടവരാണ് എൻ.എസ്.മാധവനും രാംമോഹനും. മാധവൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായി ബിഹാറിലേക്കും രാംമോഹൻ ഗൾഫിലേക്കും. ഉദ്യോഗനാളുകൾക്കിടയിൽ മിക്കപ്പോഴും എൻ.എസ്.മാധവൻ കൊച്ചിയിലെത്തി. ‘എന്റെ ആദ്യഓർമയിൽ എറണാകുളം ഉറങ്ങുന്ന പട്ടണമായിരുന്നു. ഉദാരവൽക്കരണത്തിന്റെ വരവോടെ 90കളിൽ എംജി റോഡിലൊക്കെ തിരക്കു കാണാനായി. ഇന്റർനെറ്റ് ഏറ്റവും പ്രാപ്യമായ സ്ഥലം കേരളമായിരുന്നു. 2004ലാണ് ഫെയ്സ്ബുക് വരുന്നത്. 2008 ആയപ്പോഴേക്കും കേരളം അതു സ്വീകരിച്ചു. സോഷ്യൽ നെറ്റ്‌വർക് സൃഷ്ടിക്കാനാണ് സക്കർബർഗ് ശ്രമിച്ചത്. കേരളത്തിൽ രാഷ്ട്രീയക്കാർ മുതൽ സർവരും അതിനെ വേറൊരു തലത്തിലേക്കു കൊണ്ടുപോയി. 2006ൽ ട്വിറ്റർ വന്നെങ്കിലും മലയാളി കാര്യമായി സ്വീകരിച്ചില്ല.’– പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തെ എൻ.എസ്.മാധവൻ ഇങ്ങനെ ഓർത്തെടുത്തു.
2010ൽ വാട്സാപ് വന്നതോടെ മാറിയ ‘ഗ്രൂപ്പ്ജീവിത’ത്തെക്കുറിച്ച് പറയാൻ രാംമോഹന് ഒരു അനുഭവകഥയുണ്ട്. ‘എന്റെയൊരു സ്നേഹിത അമ്മായിയമ്മയെ കുറ്റം പറയാൻ ഒരു വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇടുക്കിയിലും പാലായിലും അയർലൻഡിലുമാണ് മരുമക്കൾ. അമ്മായിയമ്മയുടെ ചിത്രമാണ് ആ ഗ്രൂപ്പിന്റെ പ്രൊഫൈൽ ചിത്രം. തൊടുപുഴയിലാണ് അമ്മായിയമ്മയുള്ളത്. അവരുടെ അധികാരപ്രയോഗത്തെ ലോകത്തിന്റെ പല കോണിലിരുന്ന് മറികടക്കാനുള്ള മറ്റൊരു ആപ്പ്.’
∙ ബ്രോഡ്ബാൻഡ്മേളം
ഇന്ത്യൻ സാങ്കേതികവിദ്യയുടെ വളർച്ചയുടെ ആദ്യപരീക്ഷാ വിജയമായി എൻ.എസ്.മാധവൻ കാണുന്നത് രണ്ടായിരാമാണ്ടിലെ വൈ ടുകെ പ്രശ്നത്തെയാണ്. ‘അതു ലോകവ്യാപകമായി പരത്തിയ നുണയായിരുന്നുവോ ആവോ. ഏതായാലും ലോകത്തിനൊപ്പം ഇന്ത്യയ്ക്കും അതിവേഗം അതിനെ മറികടക്കാനായി. കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ ആദ്യത്തെ ഇന്റർനെറ്റ് കണക്‌ഷൻ കിട്ടിയ ആളുകളിൽ ഒരാളാണ് ഞാൻ, 1998ൽ’. ബ്രോഡ്ബാൻഡ് വന്നതോടെ സൈബർ കഫേ വിപ്ലവമുണ്ടായി.’
തോമസ് എൽ. ഫ്രീഡ്മാന്റെ ‘ദ് വേൾഡ് ഈസ് ഫ്ലാറ്റ്’ എന്ന പുസ്തകത്തെക്കുറിച്ച് ഓർത്തു രാംമോഹൻ. ‘ഇടപ്പള്ളിയിലെ നമിത എന്ന കുട്ടിയെക്കുറിച്ച് അതിലുണ്ട്. എല്ലാവരും ഉറങ്ങുമ്പോൾ എറണാകുളത്ത് ഇരുന്ന് യുഎസിലെ കുട്ടികൾക്കു മാത്സിനു ട്യൂഷനെടുക്കുന്ന നമിത.’
∙ ആളൊഴിഞ്ഞ കൂടുകൾ
ഉദ്യോഗകാലത്തിനു ശേഷം 2013ലാണ് എൻ.എസ്.മാധവൻ കേരളത്തിൽ താമസമുറപ്പിച്ചത്. ‘കൂട്ടുകുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്; അമ്മാവൻമാരും അമ്മായിമാരും അവരുടെ മക്കളുമൊക്കെയായി. പൊതുവേ മക്കളോട് അച്ഛന് ഉത്തരവാദിത്തമില്ലായ്മയുണ്ടായിരുന്ന കാലം. സംബന്ധമാണ് കാരണം. അൻപതുകളിലാണിത്. അതിന്റെ ഭാഗംമാറ്റലുകളുമായാണ് 60–70കൾ കടന്നുപോയത്. ഇന്നു ഭാഗാധാരം എഴുതാനറിയാവുന്ന ആധാരമെഴുത്തുകാരുണ്ടോയെന്ന് സംശയമാണ്. കുടുംബങ്ങൾ ന്യൂക്ലിയറായി. ലോകത്താകെ ഈ മാറ്റമുണ്ട്. ഏകാന്തരായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ക്ലിനിക്കുകളുണ്ട്. അവസാനകാലം സംവിധായകൻ കെ.ജി.ജോർജിനെ ഷെൽറ്റർ ഹോമിൽ താമസിപ്പിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ മക്കൾക്ക് എതിരെ പലരും എന്തൊക്കെ എഴുതി. ആളൊഴിഞ്ഞ കൂടുകളായി വീടുകൾ മാറി. ഇതിനെ ചൈനക്കാർ പറയുന്നത് എംപ്റ്റി നെസ്റ്റ് എന്നാണ്.’
വാർധക്യപരിപാലനത്തിലെ ശ്രദ്ധയില്ലായ്മയെക്കുറിച്ച് രാംമോഹനും പറയാനുണ്ട്. ‘പല വൃദ്ധർക്കും സമയത്ത് ആശുപത്രികളിൽ എത്താനാവുന്നില്ല. അതൊക്കെ ചെയ്യാൻ ശമ്പളത്തിന് ആളെവച്ചാലും കരുതലുണ്ടാകുമെന്ന് ഉറപ്പില്ല. സമൂഹം ഇതൊരു പ്രശ്നമായി കാണുന്നില്ല. പതിവായി മക്കൾ വിഡിയോ കോൾ ഒക്കെ വിളിക്കുന്നുണ്ടെങ്കിലും അവരും ആധിയിലാണ്. സർക്കാർ ഇതിൽ കാര്യമായി ഇടപെടണം.’
∙ മേലനങ്ങാപ്പണികൾ
ഡ്രൈവിങ്, സെക്യൂരിറ്റി, ലോട്ടറിവിൽപന എന്നിവയൊഴികെ മേലനങ്ങുന്ന പണികളൊന്നും ചെയ്യാത്തവരായി മലയാളി മാറിയോ; ഗോഡ്സ് ഓൺ കൺട്രി എന്നതു പോയി ‘പുരോഹിതൻസ് ഓൺ കൺട്രി’യായെന്നു രാംമോഹൻ പറയുന്നു. ‘കെട്ടിടനിർമാണ സ്ഥലത്തൊക്കെ 10ൽ 8 പേരും മറുനാടൻ തൊഴിലാളികളാണ്. ഇങ്ങനെ മേലനങ്ങാതെ ഇരുന്ന് ആരോഗ്യത്തകർച്ചയിലേക്ക് നാം വീണില്ലേ. നന്നായി ജോലി ചെയ്തിരുന്നവരാണ് നാം. ചിക്കൻ മാത്രം കഴിച്ച് കഴിച്ച് ഇപ്പോൾ ‘ഏകപക്ഷീ’യരായി. അ... അൽഫാം, ആ... ആമസോൺ എന്നു കുട്ടികളെ പഠിപ്പിക്കേണ്ട സ്ഥിതി.
ഗൾഫ് വാസകാലത്താണ് ലീലാ ഗുലാത്തിയുടെ പുസ്തകം ‘ഇൻ ദി ആബ്സൻസ് ഓഫ് ദെയർ മെൻ: ദി ഇംപാക്ട് ഓഫ് മെയ്ൽ മൈഗ്രേഷൻ ഓൺ വിമൻ’ വായിച്ചത്. ലേബർ ക്യാംപുകളിലേക്കു പോയ മലയാളികളുടെ ഭാര്യമാരെക്കുറിച്ച്, ശരിക്കും ‘ഗൾഫ് വിഡോസി’നെക്കുറിച്ചുള്ള പഠനം. തൊഴിലാളികളെ ലോറിയിൽ കൊണ്ടുവരുന്നതു കണ്ട് ഞാനൊക്കെ അന്ന് ഗൾഫിലിരുന്ന് ധാർമികരോഷം കൊണ്ടിട്ടുണ്ട്. ഇന്നിപ്പോൾ കേരളത്തിലോ?’ ബിഹാറിലും ബംഗാളിലും ‘കേരള വിഡോസി’ന്റെ എണ്ണവും ഏറുകയാണല്ലോയെന്ന് എൻ.എസ്.മാധവൻ.
‘അസം പണിക്കാരെക്കുറിച്ച് വൈലോപ്പിള്ളി കവിതയെഴുതി. ഇപ്പോൾ ഇങ്ങോട്ടേക്ക് അസംപണിക്കാരുടെ ഒഴുക്കായി. ഹോട്ടൽ തൊഴിലാളികളിലേറെയും അവരായി. നമ്മുടെ രുചികൾ മാറി, ഭക്ഷണത്തിനുള്ള വകയിൽ ഏറിയപങ്കും പുറത്തുനിന്നു വരണം’ –മാറിയ രുചിഭേദങ്ങളെ രാംമോഹൻ ഓർത്തു. ‘ക്ഷാമകാലത്താണ് തിരുവിതാംകൂർ രാജാക്കൻമാർ മരച്ചീനി കൊണ്ടുവന്നത്. 56 മുതൽ 60 വരെ ക്ഷാമമായിരുന്നു. റേഷൻ കേരളത്തിൽ 6 ഔൺസായി കുറച്ചു. അതിനു പരിഹാരമായിട്ടാണ് ഇഎംഎസ് മക്രോണി കൊണ്ടുവന്നത്. അതു സത്യത്തിൽ തിരിച്ചടിയായി. ‘ഭഗവാൻ മക്രോണി’ എന്ന കഥാപ്രസംഗവുമുണ്ടായി. വിമോചനസമരത്തിലേക്കു നയിച്ചതിൽ അതിനും പങ്കുണ്ട്.’ എൻ.എസ്.മാധവൻ ചരിത്രം ഓർത്തുപറഞ്ഞു. വേറൊരു തരത്തിൽ ന്യൂജനങ്ങൾക്കിടയിൽ ‘പാസ്ത’ പ്രിയവിഭവമായത് ചരിത്രത്തിന്റെ കളിയെന്ന് രാംമോഹൻ.
∙ പുറപ്പെട്ടുപോകുന്ന കുട്ടികൾ
പഠനത്തിനായി വീടും നാടും വിട്ട് പറക്കുന്ന കുട്ടികളെക്കുറിച്ച് പറഞ്ഞപ്പോൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ തകർച്ചയെക്കുറിച്ചാണ് എൻ.എസ്.മാധവൻ ഓർത്തത്. ‘ഡൽഹി സെക്രട്ടേറിയറ്റിൽ ഒരു കാലത്ത് 40 ശതമാനത്തോളം മലയാളികളുണ്ടായിരുന്നു. മിക്കവരും സാധാരണ സ്കൂളുകളിൽ പഠിച്ചവർ. തെക്കു–വടക്കു വിവേചനം അന്ന് അത്രയുണ്ടായിരുന്നില്ല. കാരണം സ്കിൽഡ് ലേബേഴ്സ് അന്നു നോർത്തിൽ കുറവായിരുന്നു. 50കളിൽ റോഡ് പണിക്ക് എൻജിനീയറെ കേരളത്തിൽനിന്ന് കൊണ്ടുപോയിട്ടുണ്ട്.’ സ്വാതന്ത്ര്യത്തിന്റെ ലോകം കൂടി തിരഞ്ഞാണ് കുട്ടികൾ പുറത്തേക്കു പോകുന്നതെന്നും നാട്ടിലെ മോറൽ പൊലീസിങ്ങും എല്ലാറ്റിലും ഇടപെടുന്ന സമൂഹമനസ്സും ഇതിനു കാരണമെന്നും രാംമോഹൻ.
∙ ശ്രദ്ധിക്കേണ്ടേ അമ്പാനേ
മലയാളിയുടെ സാംസ്കാരികജീവിതത്തെ തിരശീലയ്ക്കൊപ്പം മാറ്റിക്കെട്ടിയ വർഷങ്ങളാണ് പിന്നിട്ടത്. അതേക്കുറിച്ച് എൻ.എസ്.മാധവൻ പറയുന്നു– ‘ സിനിമയിൽ വലിയ മാറ്റമുണ്ടായി. മലയാളിയുടെ കലാമനസ്സിനെ സ്വാധീനിച്ചിരുന്നത് സാഹിത്യമായിരുന്നു. അതുപോയി. പണ്ടൊരു സംഭവത്തെ ഒരു കവിതാശകലം കൊണ്ടാണ് ചേർത്തുപറയുക. ഇന്നത് സിനിമാ ഡയലോഗായി, ശ്രദ്ധിക്കേണ്ടേ അമ്പാനേ...എന്നൊക്കെ. സിനിമ കേരളീയപാരമ്പര്യംവിട്ട് ലോകപാരമ്പര്യം സ്വീകരിച്ചു. ഇതു വ്യവസായരംഗത്തും വരണം. എന്നാൽ ക്രൈമും വയലൻസും സിനിമയിൽ കൂടി. ഹോളിവുഡിലും അതുണ്ട്. അതിനെ അപ്പടി അനുകരിക്കുകയാണ്.’
കോവിഡ് കാലത്തിനു ശേഷം മലയാള സിനിമയിൽ വന്ന മാറ്റത്തെ രാംമോഹൻ ഓർമിപ്പിച്ചു. ‘ശരിയാണത്. സ്ത്രീമുന്നേറ്റം സിനിമകളിൽ പ്രകടമായി. കോവിഡനന്തരം നമ്മുടെ സാമൂഹിക ജീവിതവും മാറി. ആഘോഷങ്ങളെ ആവേശത്തോടെ സ്വീകരിച്ചുതുടങ്ങി. കോഴിക്കോട് ബീച്ചിലൊക്കെ പാതിരാ കഴിഞ്ഞുമുള്ള ആഘോഷങ്ങൾ കാണുന്നില്ലേ. നമ്മുടെ സാഹിത്യോത്സവങ്ങളും ഒത്തുചേരലുകളും കൂടുതൽ ആഹ്ലാദഭരിതമായി’– എൻ.എസ്.മാധവൻ പറഞ്ഞു.
∙ തന്തവൈബ്
ഏതു സന്ദേഹത്തിനും ഉത്തരം തരാൻ ഗൂഗിൾ ഉള്ളപ്പോൾ അച്ഛനമ്മാവൻമാരുടെ കാലം കഴിഞ്ഞുവോ?; ‘അവരെ ഫോളോ ചെയ്യാൻ മക്കൾ സമ്മതിക്കുക പോലുമില്ല. കുട്ടികൾ വാതിലടച്ചിരുന്ന് അവരുടെ മുറികളിൽ കാനഡയും യുകെയും സൃഷ്ടിക്കുന്നുണ്ട്. അവർ പകൽ ഉറങ്ങുന്നു, രാത്രി മുഴുവൻ ഉണർന്നിരിക്കുന്നു. രാജ്യാന്തര സൗഹൃദങ്ങളുണ്ട്, കുട്ടികൾ നമ്മളെ പുറത്തിട്ട് അടയ്ക്കുകയാണ്.’– രാംമോഹൻ പറഞ്ഞു. കൂടുതൽ സത്യസന്ധരായ തലമുറയെയാണ് എൻ.എസ്.മാധവൻ കാണുന്നത്. ‘ഒരു സാഹിത്യ സമ്മേളനത്തിൽ സ്ത്രീകളുടെ അസാന്നിധ്യത്തെക്കുറിച്ച് ഒരു കവിസുഹൃത്ത് പരാതിപ്പെട്ടപ്പോൾ, എന്തുകൊണ്ട് ട്രാൻസ് വിഭാഗത്തെക്കുറിച്ചുകൂടി പറയുന്നില്ലെന്ന് കുട്ടികൾ ചോദിച്ചു. ഇതാണ് പുതിയ കുട്ടികൾ’ – മാധവൻ പറഞ്ഞു.
∙ നേതാക്കൾ എവിടെ?
തലപ്പൊക്കമുള്ള നേതാക്കൻമാരില്ലാതാവുന്ന തെക്കൻകേരളത്തെക്കുറിച്ച് എഴുതിയ കാര്യം രാംമോഹൻ പറഞ്ഞതും സംഭാഷണം രാഷ്ട്രീയവഴിയിലേക്കു തിരിഞ്ഞു. ‘ബിഹാറിലൊന്നും ഇങ്ങനെയൊരു രാഷ്ട്രീയപ്രവർത്തനമേയില്ല. എല്ലാ മതിലിലും രാഷ്ട്രീയമുള്ള സ്ഥലമാണ് കേരളം. അതിപ്പോൾ ഫെയ്സ്ബുക് മതിലുകളിലായി. പുതിയ നേതൃനിരയില്ലാതായി. ജനങ്ങളെ ആകർഷിക്കാനാകുന്നവരുടെ എണ്ണം കുറഞ്ഞു’– എൻ.എസ്.മാധവൻ പറഞ്ഞു.
കേന്ദ്രത്തിലും കേരളത്തിലും 10 കൊല്ലത്തിലേറെ അധികാരത്തിൽനിന്നു വിട്ടുനിന്ന ശേഷം ഒഴിഞ്ഞ പോക്കറ്റുമായി കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണെന്ന് രാംമോഹൻ ഓർമിപ്പിച്ചപ്പോൾ സമരങ്ങളില്ലാതാവുന്ന കാലത്തെക്കുറിച്ചായി എൻ.എസ്.മാധവൻ– ‘മൂലമ്പള്ളി, കീഴാറ്റൂർ ഒക്കെ കഴിഞ്ഞതോടെ ജനകീയ സമരങ്ങളില്ലാതായി. രണ്ടു മുന്നണികൾക്കും മുഖ്യശത്രു ബിജെപിയല്ല. കേരളത്തിൽ യുഡിഎഫ് വന്നേക്കാം.പക്ഷേ രാജ്യത്ത് തിരിച്ചുവരവ് അത്ര എളുപ്പമല്ല. കേരളത്തിൽ ബിജെപിക്കു തടസ്സം മലയാളിയുടെ സെക്കുലർ മനസ്സു തന്നെ. ബിജെപിയിലെ സംഘടനാപ്രശ്നങ്ങൾ അമിത് ഷാ നാളെ പരിഹരിച്ചേക്കാം. പക്ഷേ, സെക്കുലർ മലയാളിയുടെ വോട്ടു കിട്ടുക പ്രയാസം’
∙ ഇതായിരുന്നു y2k
2000നു മുൻപ് തീയതി കണക്കാക്കുന്നതിൽ കംപ്യൂട്ടറുകൾ നേരിട്ട തകരാറിനെയാണ് (ബഗ്) ‘വൈ2കെ (y2k) എന്നു വിളിക്കുന്നത്. വർഷം കണക്കാക്കാൻ അതുവരെ രണ്ടക്ക സംഖ്യ മാത്രമാണ് കംപ്യൂട്ടറുകൾ ഉപയോഗിച്ചിരുന്നത് (ഉദാ: 10–10–91, 20–03–82). 2000 എന്ന വർഷത്തെ ഇതേ രീതിയിൽ കണക്കാക്കുമ്പോൾ ‘00’ മാത്രമാകും വരിക. ഇതിനെ 1900 എന്ന വർഷവുമായി കംപ്യൂട്ടർ തെറ്റിദ്ധരിക്കുമോയെന്നായിരുന്നു ലോകമാകെയുള്ള ആശങ്ക. കൃത്യമായ ഇടപെടലുകളിലൂടെയും സോഫ്റ്റ്‍വെയറുകളിലെ മാറ്റങ്ങളിലൂടെയും ഇതിനെ മറികടന്നു.
∙ കേട്ടറിയുന്ന മലയാളം
വായിച്ചുനടന്നേറിയ മലയാളി ഇപ്പോൾ എവിടെ, ഏതു തുരുത്തിലാണെന്നതു കാൽനൂറ്റാണ്ടിലെ മലയാളിജീവിതത്തിൽ പ്രധാനചോദ്യം. ‘മലയാളം അറിയുന്ന, വായിക്കാനറിയാത്ത ഒരു വലിയ വിഭാഗമുണ്ട്. അവർ ഓഡിയോ ബുക്കുകൾ കൊതിയോടെ കേൾക്കുന്നു. നാടകീയത കൂട്ടിച്ചേർത്തില്ലെങ്കിൽ വേറൊരു അനുഭവമാണ് അത്. തകഴിയുടെ കയർ ഒക്കെ ഉദാഹരണം. ഫിനാൻഷ്യൽ പോഡ്‌കാസ്റ്റുകൾക്കും കേൾവിക്കാരേറെ. വാർത്തകൾ വായിക്കുന്നത് മത്സരപ്പരീക്ഷകൾക്കായി മാറിയിട്ടുണ്ട്. എങ്ങോട്ടാണു പുതിയ തലമുറ പോകുന്നതെന്ന് മലയാളപത്രങ്ങളും ചാനലുകളും പഠിക്കേണ്ടതുണ്ട്.’ – എഴുത്തുകാരൻ എൻ.എസ്.മാധവൻ പറഞ്ഞു.
ചാത്തൻസാധനം, അട്ടപ്പാടി എന്നൊക്കെയുള്ള വാക്കുകൾ പരപുച്ഛസൂചനയോടെ ഇന്നു പറയാനോ എഴുതാനോ ആവില്ല. പരനാറിയെന്ന വാക്കിൽപോലും തൊഴിലാളിവർഗവിരുദ്ധ മണമുണ്ട്. അപരന്റെ വിയർപ്പുനാറ്റത്തെ പരിഹസിക്കുന്നത്. എന്നാൽ, പകരം വെറുപ്പിന്റെ പുതിയ വാക്കുകൾ വരുന്നു, കൊങ്ങി, അന്തംകമ്മി, സാച്ചരഖേരളം എന്നൊക്കെ. – രാംമോഹൻ പാലിയത്തിന്റെ നിരീക്ഷണത്തോടു മാധവൻ ഇങ്ങനെ ചേർത്തുപറഞ്ഞു. ‘ഇത്തരം വാക്കുകൾ കണ്ടമാനം ഉപയോഗിച്ചുതുടങ്ങി. വളരെ അന്തർമുഖരായ മനുഷ്യർ സമൂഹമാധ്യമത്തിൽ വേറൊരുതരം മനുഷ്യരായി മാറി.’
ഭാഷയുടെ അതിരുകളെ മറികടന്ന് മലയാളി വിദ്യാർഥികൾ നടത്തുന്ന സഞ്ചാരത്തെക്കുറിച്ച് രാംമോഹനു പറയാനുണ്ട്– ‘ജർമൻ പഠിക്കുന്നവരുടെ എണ്ണമേറി. ജർമനിയിലെ പഠനത്തിനും ജോലിക്കുമുള്ള പ്രായോഗികവഴിയാണ് കുട്ടികൾ തിരയുന്നത്. വിനോദത്തിലും ഭക്ഷണത്തിലും കൊറിയൻ രുചികൾ വന്നുതുടങ്ങി. ഒരു വൃത്തം പൂർത്തിയായ പോലെ. ഗുണ്ടർട്ടിന് കടംവീട്ടുകയാണ് മലയാളം’.
∙ ദലിത് ജീവിതം
കേരളത്തിൽ രാഷ്ട്രീയശക്തിയാകാൻ ദലിതർക്കു കഴിയാത്തത് എന്തുകൊണ്ടെന്ന ചോദ്യവും വന്നു, ഈ സംഭാഷണത്തിൽ. ‘ആളെണ്ണം പ്രധാനമാണ്.വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്കു വളരാൻ അതു വേണം’– രാംമോഹൻ പറഞ്ഞു. കൊച്ചിയിലെ ദലിത് വിഭാഗങ്ങളുടെ മതപരിവർത്തനത്തിന്റെ ചരിത്രം എൻ.എസ്.മാധവൻ വിവരിച്ചു.
‘രക്തരഹിത വിപ്ലവമായിരുന്നു അത്. ഭൂപരിഷ്കരണമായിരുന്നു മറ്റൊരു നേട്ടം. വടക്കേയിന്ത്യയിൽ ഇതല്ല സ്ഥിതി. ദലിത് രാഷ്ട്രീയം ശക്തിപ്പെടും മുൻപു തന്നെ കേരളത്തിൽ അവരുടെ പ്രശ്നങ്ങൾ കുറച്ചെല്ലാം പരിഹരിച്ചിരുന്നു. കൊച്ചിയിലെ കായൽസമ്മേളനം മറക്കാനാവുമോ. പണ്ഡിറ്റ് കെ.പി.കറുപ്പനും ടി.കെ.കൃഷ്ണമേനോനും ചേർന്നാണ് അതു നടത്തിയത്, കരയിൽ ഇടം കിട്ടാത്തതിനാൽ കായലിൽ വഞ്ചിയിലാണ് ആ സമ്മേളനം നടത്തിയത്. കെ.പി.വള്ളോനാണ് ഈ ആശയം പറഞ്ഞത്.’
∙ നല്ല വിൽപനയുള്ള സാഹിത്യം
പുതിയ എഴുത്തുകാരുടെ സോഷ്യൽമീഡിയ മാർക്കറ്റിങ്ങിനെക്കുറിച്ച് ആകുലപ്പെടുന്ന മുതിർന്ന എഴുത്തുകാരെക്കുറിച്ചും ഓർത്തു. ‘ഇത് എല്ലാക്കാലത്തുമുണ്ടായിരുന്നു. തകഴിയും പൊറ്റെക്കാട്ടും ഉള്ളപ്പോൾതന്നെ കാനം ഇജെയും മുട്ടത്തു വർക്കിയുമൊക്കെ ഉണ്ടായിരുന്നു. ചങ്ങമ്പുഴയെ മുണ്ടശേരി മാഷ് വിളിച്ചത് വേലക്കാരികളുടെ സാഹിത്യകാരനെന്നാണ്. പോപ്പുലാരിറ്റി വല്ലാത്ത അസഹിഷ്ണുതയുണ്ടാകും. അഖിൽ പി.ധർമജനൊക്കെ ചെയ്യേണ്ടത്, തുടർച്ചയായി എഴുതുകയെന്നതാണ്. ലിറ്റററി ഒൻട്രപ്രനർ എന്ന വാക്കുണ്ട്. ചേതൻ ഭഗത്താണ് അതു കൊണ്ടുവന്നത്.’– എൻ.എസ്.മാധവൻ പറഞ്ഞു. ബിനാലെ കൊണ്ടുവന്ന കലാഭിമുഖ്യത്തെക്കുറിച്ച് രാംമോഹൻ ഓർമിപ്പിച്ചു. ‘ആ വാക്കുതന്നെ മലയാളിയെ മാറ്റി. ബിനാലെ സൃഷ്ടിച്ച ചലനം ചെറുതല്ല.’– എൻ.എസ്.മാധവൻ അതിനു സമ്മതം പറഞ്ഞു.
∙ ഭാവി
‘വരുന്ന 25 വർഷത്തെക്കുറിച്ചല്ല, 5 വർഷത്തെക്കുറിച്ച് ആലോചിച്ചാൽ മതി. അത്ര കാര്യമായ മാറ്റം ഈ വർഷങ്ങൾ കൊണ്ടുവന്നേക്കാം. പുതിയ തലമുറയിൽ അതിന്റെ തീയുണ്ട്. നിഹാൽ സരിൻ എന്ന ചെസ് കളിക്കാരൻ കേരളത്തിൽ വളർന്നുവരുന്നുണ്ട്. ലോക സാഹിത്യത്തിൽ ലാറ്റിനമേരിക്കൻ സാഹിത്യത്തിനു ശേഷം വന്ന തരംഗം ഇന്ത്യൻ ഇംഗ്ലിഷാണ്. നമ്മുടെ ഗ്രാഫിക് നോവലുകൾ ലോകശ്രദ്ധയിലെത്താം.’ എൻ.എസ്.മാധവൻ തെളിഞ്ഞ പ്രതീക്ഷ പങ്കിട്ടു. ബെൺഹാഡ് ഷ്ലിങ്കിന്റെ ‘ദ് റീഡർ’ പോലെ ഒരു നോവൽ ഇന്ത്യയിൽനിന്ന് എഴുതപ്പെടുമെന്ന് ഞാൻ വിചാരിക്കുന്നുണ്ട്. അധികാരകേന്ദ്രത്തിന് നേരെ കലഹം പറയുന്ന ഒന്ന്. 1913ലാണ് അവസാനത്തെ നൊബേൽ സമ്മാനം ഇന്ത്യയിലേക്കു വന്നത്. അതു പുതിയതലമുറ വീണ്ടും കൊണ്ടുവരട്ടെ.’– രാംമോഹന്റെ പ്രത്യാശയ്ക്കും നല്ല പുതുക്കം.