ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ അതിലുണ്ടായ പ്രധാന സംഭവങ്ങളിലേക്കും അവയുടെ അനന്തരഫലങ്ങളിലേക്കും ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്‌; ഭാവിയില്‍ ചരിത്രം ഇവയെ എങ്ങനെ വിലയിരുത്തും എന്നതും ചര്‍ച്ചാവിഷയമാകാറുണ്ട്‌. രണ്ടു യുദ്ധങ്ങള്‍ അവസാനമില്ലാതെ തുടരുകയും ഒട്ടേറെ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും നിര്‍ണായകമായ ധാരാളം തിരഞ്ഞെടുപ്പുകള്‍ നടക്കുകയും ചെയ്ത വര്‍ഷമായി ഭാവിയില്‍ ചരിത്രം 2024നെ രേഖപ്പെടുത്തിയേക്കാം. സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ യുദ്ധത്തിലേക്ക്‌ നയിച്ചില്ലെങ്കിലും സായുധ പോരാട്ടത്തിന്റെ സംഭാവ്യത സംഘര്‍ഷഭൂമികളില്‍ നിന്നും വിട്ടുമാറിയിട്ടില്ല. തിരഞ്ഞെടുപ്പുകള്‍ വഴി ഭരണമാറ്റം ചല രാജ്യങ്ങളിലും നടന്നു; തുടര്‍ഭരണത്തിനുള്ള അവസരം ലഭിച്ച ഭരണാധികാരികൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്‍കുവാനും വോട്ടര്‍മാര്‍ മടിച്ചില്ല. എന്നാല്‍ ജനഹിതം മാനിക്കാതെ ഭരണം നടത്തിയ ചില സ്വേച്ഛാധിപതികളെ പുറത്താക്കുവാനും ജനങ്ങള്‍ക്ക്‌ സാധിക്കും എന്ന്‌ കൂടി തെളിയിച്ച വര്‍ഷമായിരുന്നു 2024. ഈ കൊല്ലം തുടങ്ങുമ്പോള്‍ നടന്നു കൊണ്ടിരുന്ന രണ്ടു യുദ്ധങ്ങളും വര്‍ഷാവസാനത്തിലും അന്ത്യം കാണാതെ തുടരുകയാണ്‌. ഇവയില്‍ രണ്ടിലും ആരും ഇതു വരെ വിജയക്കൊടി പാറിച്ചിട്ടില്ലെങ്കിലും ഇവ മൂലമുള്ള നഷ്ടങ്ങള്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കെങ്കിലും ഇതിനകം സംഭവിച്ചു കഴിഞ്ഞു. 2022 ഫെബ്രുവരി മാസത്തില്‍ യുക്രെയ്നെ ആക്രമിച്ച റഷ്യയ്ക്ക്‌ ആ ചെറിയ രാജ്യത്തിനെ കീഴ്പ്പെടുത്തുവാന്‍ സാധിക്കാത്തത്‌ തന്നെ ഒരു പരാജയമാണ്‌. പക്ഷേ, ഈ വര്‍ഷം യുക്രെയ്ൻ റഷ്യയുടെ കുര്‍സ്ക്‌ മേഖലയില്‍ കടന്നാക്രമണം നടത്തുകയും നാറ്റോ രാഷ്ട്രങ്ങള്‍ നല്‍കിയ മിസൈലുകള്‍ ഉപയോഗിച്ച്‌ റഷ്യക്കുള്ളില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. ലക്ഷ്യം കാണാതെ നീളുന്ന ഈ യുദ്ധം റഷ്യയുടെ സമ്പദ്‌ഘടനയ്ക്കും സൈന്യത്തിനും വരുത്തിവച്ചിട്ടുള്ള ആഘാതങ്ങളുടെ വ്യാപ്തി മറ്റു രാഷ്ട്രങ്ങള്‍ മനസ്സിലാക്കിയത്‌ സിറിയയിലെ അസദ്‌ ഭരണകൂടം ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോഴാണ്‌. പശ്ചിമേഷ്യയിലെ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭരണം തകര്‍ന്നപ്പോള്‍ ഒരു ചെറുവിരല്‍ അനക്കുവാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു റഷ്യന്‍ പട്ടാളം. അങ്ങനെ ഈ വര്‍ഷം അവസാനിക്കുമ്പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ അതിലുണ്ടായ പ്രധാന സംഭവങ്ങളിലേക്കും അവയുടെ അനന്തരഫലങ്ങളിലേക്കും ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്‌; ഭാവിയില്‍ ചരിത്രം ഇവയെ എങ്ങനെ വിലയിരുത്തും എന്നതും ചര്‍ച്ചാവിഷയമാകാറുണ്ട്‌. രണ്ടു യുദ്ധങ്ങള്‍ അവസാനമില്ലാതെ തുടരുകയും ഒട്ടേറെ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും നിര്‍ണായകമായ ധാരാളം തിരഞ്ഞെടുപ്പുകള്‍ നടക്കുകയും ചെയ്ത വര്‍ഷമായി ഭാവിയില്‍ ചരിത്രം 2024നെ രേഖപ്പെടുത്തിയേക്കാം. സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ യുദ്ധത്തിലേക്ക്‌ നയിച്ചില്ലെങ്കിലും സായുധ പോരാട്ടത്തിന്റെ സംഭാവ്യത സംഘര്‍ഷഭൂമികളില്‍ നിന്നും വിട്ടുമാറിയിട്ടില്ല. തിരഞ്ഞെടുപ്പുകള്‍ വഴി ഭരണമാറ്റം ചല രാജ്യങ്ങളിലും നടന്നു; തുടര്‍ഭരണത്തിനുള്ള അവസരം ലഭിച്ച ഭരണാധികാരികൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്‍കുവാനും വോട്ടര്‍മാര്‍ മടിച്ചില്ല. എന്നാല്‍ ജനഹിതം മാനിക്കാതെ ഭരണം നടത്തിയ ചില സ്വേച്ഛാധിപതികളെ പുറത്താക്കുവാനും ജനങ്ങള്‍ക്ക്‌ സാധിക്കും എന്ന്‌ കൂടി തെളിയിച്ച വര്‍ഷമായിരുന്നു 2024.

∙  കിതച്ച റഷ്യയും  തളർന്ന  ഇറാനും  

ADVERTISEMENT

ഈ കൊല്ലം തുടങ്ങുമ്പോള്‍ നടന്നു കൊണ്ടിരുന്ന രണ്ടു യുദ്ധങ്ങളും വര്‍ഷാവസാനത്തിലും അന്ത്യം കാണാതെ തുടരുകയാണ്‌. ഇവയില്‍ രണ്ടിലും ആരും ഇതു വരെ വിജയക്കൊടി പാറിച്ചിട്ടില്ലെങ്കിലും ഇവ മൂലമുള്ള നഷ്ടങ്ങള്‍ രണ്ടു രാഷ്ട്രങ്ങള്‍ക്കെങ്കിലും ഇതിനകം സംഭവിച്ചു കഴിഞ്ഞു. 2022 ഫെബ്രുവരി മാസത്തില്‍ യുക്രെയ്നെ ആക്രമിച്ച റഷ്യയ്ക്ക്‌ ആ ചെറിയ രാജ്യത്തിനെ കീഴ്പ്പെടുത്തുവാന്‍ സാധിക്കാത്തത്‌ തന്നെ ഒരു പരാജയമാണ്‌. പക്ഷേ, ഈ വര്‍ഷം യുക്രെയ്ൻ റഷ്യയുടെ കുര്‍സ്ക്‌ മേഖലയില്‍ കടന്നാക്രമണം നടത്തുകയും നാറ്റോ രാഷ്ട്രങ്ങള്‍ നല്‍കിയ മിസൈലുകള്‍ ഉപയോഗിച്ച്‌ റഷ്യക്കുള്ളില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.

യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ തകർന്ന ബഹുനിലക്കെട്ടിടം ( File Photo by Ihor TKACHOV / AFP)

ലക്ഷ്യം കാണാതെ നീളുന്ന ഈ യുദ്ധം റഷ്യയുടെ സമ്പദ്‌ഘടനയ്ക്കും സൈന്യത്തിനും വരുത്തിവച്ചിട്ടുള്ള ആഘാതങ്ങളുടെ വ്യാപ്തി മറ്റു രാഷ്ട്രങ്ങള്‍ മനസ്സിലാക്കിയത്‌ സിറിയയിലെ അസദ്‌ ഭരണകൂടം ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോഴാണ്‌. പശ്ചിമേഷ്യയിലെ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭരണം തകര്‍ന്നപ്പോള്‍ ഒരു ചെറുവിരല്‍ അനക്കുവാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു റഷ്യന്‍ പട്ടാളം. അങ്ങനെ ഈ വര്‍ഷം അവസാനിക്കുമ്പോള്‍ നഷ്ടം സംഭവിച്ച രാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ റഷ്യ നില്‍ക്കുന്നു.

ഇസ്രയേല്‍ ഹമാസും ഹിസ്ബുല്ലയുമായി നടത്തുന്ന യുദ്ധത്തില്‍ ഇറാന്‍ നേരിട്ടുള്ള പങ്കാളിയല്ലെങ്കിലും ഇതിന്റെ അനന്തരഫലങ്ങള്‍ ഏറ്റവുമധികം ബാധിച്ചത്‌ അവരെയാണ്‌. അവര്‍ പിന്തുണച്ച സായുധ സേനകളായ ഹമാസിനും ഹിസ്ബുല്ലയ്ക്കും നേരിട്ട തിരിച്ചടികള്‍ ഇറാനുള്ള ശക്തമായ പ്രഹരങ്ങളായി ഭവിച്ചു. ഇറാന്‍ ഇസ്രയേലിലേക്ക്‌ അയച്ച മിസൈലുകള്‍ കാര്യമായ നാശങ്ങള്‍ വിതച്ചില്ല എന്നതും അവര്‍ക്ക്‌ ക്ഷീണമായി. ഇതിനു പുറമെയാണ്‌ തങ്ങള്‍ കോടിക്കണക്കിനു ഡോളര്‍ ചിലവഴിച്ചു കൊണ്ട്‌ താങ്ങി നിർത്തിയിരുന്ന അസദ്‌ ഭരണകൂടത്തിന്റെ പതനം കൂടി അവര്‍ക്ക്‌ കാണേണ്ടി വന്നത്‌. ഇതെല്ലാം കൊണ്ട്‌ പശ്ചിമേഷ്യയില്‍ ഇറാന്റെ സ്വാധീനം ഗണ്യമായി കുറഞ്ഞു തങ്ങളിലേക്ക്‌ മാത്രമായി ഒതുങ്ങേണ്ട സ്ഥിതിയിലായി. അങ്ങനെ 2024ല്‍ ശക്തിക്ഷയം സംഭവിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനും മുഖ്യ സ്ഥാനത്തുണ്ട്‌.

ഗാസയില്‍ തകർന്ന കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ സൂര്യാസ്തമയ കാഴ്ച (File Photo by Amir Cohen/ REUTERS)

∙ വിജയം കൊയ്ത് ട്രംപ്, തിരിച്ചടി ഭയന്ന് ചൈന

ADVERTISEMENT

ഈ വര്‍ഷം ഏറ്റവും വലിയ വിജയം കൊയ്ത വ്യക്തി ഡോണൾഡ് ട്രംപ്‌ ആണെന്ന കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാകുവാന്‍ വഴിയില്ല. പ്രവചനാതീതമെന്നു വിദഗ്ധര്‍ വിലയിരുത്തിയ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളി കമല ഹാരിസിനെ അനായാസമായി പരാജയപ്പെടുത്തിയാണ്‌ ട്രംപ്‌ തന്റെ രണ്ടാം വരവിനുള്ള പാത ഒരുക്കിയത്‌. 2020ലെ തോല്‍വിയും അതിനു ശേഷം യുഎസ് നിയമനിര്‍മാണ സഭയില്‍ നടന്ന ആക്രമണവും തുടര്‍ന്നുള്ള ഇംപീച്ച്മെന്റ്‌ നടപടികളും കഴിഞ്ഞപ്പോള്‍ എല്ലാവരും ട്രംപിനെ എഴുതിത്തള്ളിയിരുന്നു. 

സമൂഹത്തില്‍ അന്തര്‍ലീനമായ ഭിന്നതകളും വിപ്രതിപത്തികളും ഫലപ്രദമായി മുതലെടുക്കുവാന്‍ കഴിഞ്ഞതിനു പുറമേ ശക്തമായ ഭരണം കാഴ്ച വയ്ക്കുവാനും മറ്റു രാഷ്ട്രങ്ങള്‍ അമേരിക്കയെ ചൂഷണം ചെയ്യുന്നത്‌ തടയുവാനും ചൈനയെ വിട്ടുവീഴ്ചകള്‍ നടത്താതെ നേരിടുവാനും തനിക്ക്‌ മാത്രമേ കഴിയൂ എന്നും യുഎസ് വോട്ടര്‍മാരെ വിശ്വസിപ്പിക്കുവാന്‍ ട്രംപിന്‌ സാധിച്ചതാണ്‌ ഈ വിജയത്തിന്റെ ആണിക്കല്ല്‌.

ട്രംപിന്റെ രണ്ടാം വരവിനെ എങ്ങനെ നേരിടും എന്ന ചിന്തയുമായാണ്‌ എല്ലാ ലോക രാഷ്ട്രങ്ങളും പുതു വര്‍ഷത്തെ എതിരേല്‍ക്കുക. യുഎസ് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ മേല്‍ പത്തു ശതമാനം ചുങ്കം ചുമത്തുമെന്ന്‌ ട്രംപ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിനു പുറമേ യുഎസുമായുള്ള വാണിജ്യ ബന്ധം മുതലെടുക്കുന്നുവെന്ന്‌ ട്രംപ്‌ സംശയിക്കുന്ന ചൈന, മെക്‌സിക്കോ, കാനഡ മുതലായ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഇരുപത്തിയഞ്ച്‌ ശതമാനം അധിക ചുങ്കവും കൂടി നല്‍കേണ്ടി വരുമെന്നും ട്രംപ്‌ ഭീഷണി മുഴക്കിയിട്ടുണ്ട്‌.

നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ (File Alex Brandon/AP)

യുഎസ് താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളുടെ മേലും അധിക ചുങ്കം ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്‌. ഇങ്ങനെ ചുമത്തുന്ന ചുങ്കത്തിന്റെ ഭാരം ആത്യന്തികമായി യുഎസ് ജനതതന്നെ വഹിക്കേണ്ടത്‌ കൊണ്ട്‌ ഈ ഭീഷണികള്‍ എത്രമാത്രം നടപ്പാക്കുമെന്ന്‌ ഇപ്പോള്‍ പ്രവചിക്കുവാന്‍ കഴിയില്ല. പക്ഷേ, ഒരു കാര്യം വ്യക്തമാണ്‌- എല്ലാ രാഷ്ട്രങ്ങളും ട്രംപിന്റെ പ്രവചനാതീതമായ നടപടികളെ ഭയക്കുന്നു. ഇസ്രയേല്‍ ലെബനനില്‍ വെടിനിര്‍ത്തലിന്‌ തയാറാകുന്നതും റഷ്യ നാറ്റോ രാഷ്ട്രങ്ങള്‍ക്കെതിരെ ആക്രമണം നടത്താത്തതും ഈ ഭീതി കൊണ്ട്‌ മാത്രമാണ്‌.

യുഎസിനും പാശ്ചാത്യ ലോകത്തിനുമെതിരെ റഷ്യയും ഇറാനുമായി ചേര്‍ന്ന്‌ ഒരു ‘കുറു മുന്നണി’ ഉണ്ടാക്കിയ ചൈനയ്ക്ക്‌ ഈ രണ്ടു രാജ്യങ്ങള്‍ക്കുണ്ടായ തിരിച്ചടികള്‍ ചെറുതല്ലാത്ത ക്ഷീണം നല്‍കി. റഷ്യയുമായുള്ള ചങ്ങാത്തം മൂലം യുഎസും യൂറോപ്പിലെ രാജ്യങ്ങളും ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകള്‍ അവരുടെ സാമ്പത്തിക മേഖലയ്ക്ക്‌ സാരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. സമ്പദ്‌ഘടനയെ താങ്ങി നിര്‍ത്തുവാന്‍ വേണ്ടി പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചും കൂടുതല്‍ പണം വിപണിയിലേക്കൊഴുക്കിയും ബെയ്ജിങ് നടത്തിയ ശ്രമങ്ങള്‍ പൂര്‍ണമായും വിജയിച്ചതുമില്ല.

വ്ലാഡിമിർ പുട്ടിൻ (Photo by Gavriil Grigorov / POOL / AFP)
ADVERTISEMENT

തയ്‌വാനില്‍ ചൈന വിരുദ്ധ കക്ഷി വീണ്ടും അധികാരത്തില്‍ വന്നതും ബെയ്ജിങിന് തലവേദനയായി. ഇതിനു മറുപടിയായി തയ്‌വാൻ കടലിടുക്കില്‍ സൈനികാഭ്യാസങ്ങള്‍ വഴി സംഘര്‍ഷം നിലനിര്‍ത്തുക എന്ന തന്ത്രമാണ്‌ അവര്‍ കൈക്കൊണ്ടത്. തെക്കന്‍ ചൈന സമുദ്രത്തിലും അവര്‍ നിരന്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഇതിനൊക്കെയിടയില്‍ ബെയ്ജിങിലെ ഭരണാധികാരികള്‍ക്ക്‌ ലഭിച്ച ഏക ആശ്വാസം ഇന്തൊനീഷ്യയിൽ അധികാരത്തില്‍ പുതിയ പ്രസിഡന്റ് തന്റെ ആദ്യ സന്ദര്‍ശനത്തില്‍ കാണിച്ച വിനീതവിധേയത്വം മാത്രമാണ്‌.

ബ്രിട്ടനിൽ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോൾ കിയേർ സ്റ്റാമെറിനെ ചുംബിക്കുന്ന ഭാര്യ വിക്ടോറിയ (Photo by JUSTIN TALLIS / AFP)

∙ മെച്ചപ്പെടാതെ യൂറോപ്പ്

അടുത്ത കാലത്തായി സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ഉഴലുന്ന യൂറോപ്പിന്റെ സ്ഥിതി 2024ല്‍ കാര്യമായി മെച്ചപ്പെട്ടില്ല. റഷ്യയില്‍ നിന്നും പ്രകൃതി വാതകമടക്കമുള്ള വസ്തുക്കളുടെ ഇറക്കുമതിയില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ഈ രാജ്യങ്ങളുടെ സമ്പദ്‌ഘടനയെ അവതാളത്തിലാക്കി. ഈ ബുദ്ധിമുട്ടുകളോടുള്ള ജനങ്ങളുടെ പ്രതികരണം ഇംഗ്ലണ്ടിലെയും ഫ്രാൻസിലെയും തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചു. ഇത്‌ മുതലെടുത്തു കൊണ്ട്‌ ഇംഗ്ലണ്ടില്‍ കിയേർ സ്റ്റാമെറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയെങ്കില്‍ ഫ്രാന്‍സില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തത്‌ കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചു. 2024ൽ മാത്രം ഫ്രാന്‍സില്‍ നാലു പ്രധാനമന്ത്രിമാര്‍ സ്ഥാനം വഹിച്ചുവെന്നതില്‍ നിന്ന്‌ ഈ രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കുവാന്‍ കഴിയും.

ഭരണസ്ഥിരത മുഖമുദ്രയാക്കിയ ജര്‍മനിയിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലയൊലികള്‍ സൃഷ്ടിച്ചു. ഭരണം നടത്തിയിരുന്ന സഖ്യത്തിലെ ഘടക കക്ഷികള്‍ തമ്മില്‍ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുവാന്‍ കഴിയാതെ പ്രധാനമന്ത്രി ഒലാഫ്‌ ഷോൾസ് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 2025ൽ വീണ്ടും പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജർമനി. ഈ വര്‍ഷത്തെ യൂറോപ്പിലെ വിസ്മയം സാമ്പത്തിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്പെയിന്‍ ആണ്‌. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ്‌ വരെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന ഗ്രീസും ഐസ്‌ലന്‍ഡും തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തിയതും ശ്രദ്ധേയമായി.

സിറിയയിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഭരണാധികാരി ബഷാര്‍ അല്‍ അസദ് (File Photo by SANA/Handout via REUTERS)

∙ ഏകാധിപതികൾക്ക് താക്കീതായ വർഷം

ഏകാധിപത്യ സ്വഭാവം പ്രകടിപ്പിച്ച ഭരണാധികാരികളില്‍ ചിലര്‍ക്ക്‌ 2024 ഒരു മോശം വര്‍ഷമായിരുന്നു. അതിക്രൂരന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്ന ബഷാര്‍ അല്‍ അസദിന്റെ ഭരണം അവസാനിച്ചത്‌ സിറിയയിലെ ജനങ്ങള്‍ക്ക്‌ താൽക്കാലിക ആശ്വാസം നല്‍കി. തിരഞ്ഞെടുപ്പ്‌ വഴി അധികാരത്തില്‍ വന്നതാണെങ്കിലും ഒരു സ്വേച്ഛാധിചതിയെ പോലെ പെരുമാറിയ ഷെയ്ഖ്‌ ഹസീനയെ ബംഗ്ലദേശിലെ ജനങ്ങള്‍ പുറത്താക്കിയതും ഈ വര്‍ഷം തന്നെയാണ്‌.

ക്വാഡ് എന്ന അനൗപചാരിക കൂട്ടായ്മയില്‍ ഇന്ത്യ യുഎസുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തില്‍ ഈ വര്‍ഷം ചെറിയ വിള്ളലുകള്‍ വീഴുകയുണ്ടായി. ഇതിനു പ്രധാന കാരണം ഇന്ത്യ റഷ്യയോട്‌ കാണിക്കുന്ന അടുപ്പമാണ്‌.

ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പട്ടാള നിയമം നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന അപൂര്‍വ കാഴ്ചയും ഈ വര്‍ഷമുണ്ടായി. ഈ നടപടിയുടെ തിക്ത ഫലം അനുഭവിക്കുവാനുള്ള യോഗവും ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് യൂൺ സോക് യൂളിനുണ്ടായി. തനിക്കെതിരെയുള്ള ഇംപീച്ച്മെന്റ്‌ പ്രമേയം പാസായതിനെ തുടര്‍ന്ന്‌ ഇപ്പോള്‍ പ്രസിഡന്റ് പദവിയില്‍ നിന്നും സസ്‌പെന്‍ഷനില്‍ ആണ്‌ യൂണ്‍. എന്നാല്‍, വ്യാപകമായ അട്ടിമറി സംഭവിച്ചുവെന്ന്‌ കരുതുന്ന ഒരു തിരഞ്ഞെടുപ്പില്‍ സ്വയം വിജയിയായി പ്രഖ്യാപിച്ച നിക്കോളാസ്‌ മഡുറോ വെനസ്വേലയില്‍ അധികാരത്തില്‍ തുടരുന്നു. ഈ തിരഞ്ഞെടുപ്പിലെ വിജയിയായി അമേരിക്ക പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ എതിരാളി എഡ്മുണ്ടോ ഗോണ്‍സാലസ്‌ ആത്മരക്ഷാര്‍ത്ഥം സ്പെയിനില്‍ അഭയം തേടുകയും ചെയ്തു!

സുഡാനിലെ അഭയാർഥി ക്യാംപുകളൊന്നിൽ ഭക്ഷണം പങ്കുവച്ച് കഴിക്കുന്ന കുട്ടികൾ. (Photo by AFP)

∙ ദുരന്തമായി സുഡാൻ

ഈ വര്‍ഷത്തിലെ ഏറ്റവും വലിയ ദുരന്തം നേരിടുന്ന സുഡാന്‍ വാര്‍ത്തകളില്‍ നിന്നും താരതമ്യേന അകന്നു കഴിയുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം ഇതിനകം രണ്ടു ലക്ഷത്തോളം പേര്‍ ഈ രാജ്യത്തു മരിക്കുകയും ശതലക്ഷങ്ങള്‍ വീടുകള്‍ വിട്ടു പലായനം ചെയ്യുകയും രണ്ടര കോടിയിലേറെ ജനങ്ങള്‍ പട്ടിണി മരണത്തെ നേരിടുകയും ചെയ്യുന്നു. ഇത്രയും രൂക്ഷമായ ഒരു സ്ഥിതിവിശേഷം അവിടെ ഉണ്ടായിട്ടും മറ്റു രാജ്യങ്ങളും രാജ്യാന്തര സംഘടനകളും ഈ കാര്യത്തില്‍ തികഞ്ഞ നിസ്സംഗത പാലിക്കുന്നുവെന്നത്‌ കുറ്റകരമായ അനാസ്ഥയാണ്‌. സുഡാനില്‍ പ്രവര്‍ത്തിക്കുന്ന പട്ടാള ഗ്രൂപ്പുകളിൽ സ്വാധീനമുള്ള രാഷ്ട്രങ്ങളെങ്കിലും മുന്‍കൈയെടുത്ത് ഈ മഹാ ദുരന്തം ഒഴിവാക്കുവാന്‍ പ്രവർത്തിച്ചില്ലെങ്കില്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒരു മഹാ ദുരന്തം ഇവിടെ വരും വര്‍ഷങ്ങളില്‍ അരങ്ങേറുമെന്ന കാര്യത്തില്‍ സംശയമില്ല.

കഴിഞ്ഞ കുറച്ചു ദശകങ്ങളായി രാജ്യാന്തര സംഘടനകള്‍ അനുഭവിക്കുന്ന അപചയം ഈ വര്‍ഷവും മാറ്റമില്ലാതെ തുടര്‍ന്നു. ഇന്ന്‌ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥ വ്യതിയാനം നേരിടുവാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുവാനുള്ള യോഗം ഒരു സമ്പൂര്‍ണ പരാജയമാകാതെ സമാപിച്ചത്‌ ആശ്വാസത്തേക്കാള്‍ കൂടുതല്‍ ആശങ്കകള്‍ക്കാണ്‌ വഴിവച്ചത്‌. രാഷ്ട്രങ്ങളും നേതാക്കളും അവരുടെ ഇടുങ്ങിയ സ്വാർഥ ചിന്തകളില്‍ നിന്നും വ്യതിചലിക്കുവാൻ കൂട്ടാക്കാത്തതാണ്‌ ഈ സ്ഥിതിവിശേഷത്തിനിടയാക്കിയത്‌ എന്ന വസ്തുത അവശേഷിക്കുന്നു.

ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ്‌ ഹസീനയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം: മനോരമ)

∙ ഇന്ത്യ നേരിട്ട വെല്ലുവിളികൾ

2024ല്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും നയതന്ത്രജ്ഞ സമൂഹവും നിരവധി വെല്ലുവിളികള്‍ നേരിട്ടു. ഇന്ത്യയോട്‌ പ്രതിപത്തി കാണിച്ചിരുന്ന ഷെയ്ഖ്‌ ഹസീനയുടെ പതനം ശീഘ്രവും അതിലേറെ അപ്രതീക്ഷിതവുമായിരുന്നു. ഇതിനു ശേഷം അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും മറ്റു ന്യൂനപക്ഷ മതസ്ഥര്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ തടയാത്തതും ഇന്ത്യയിലുള്ള ഷെയ്ഖ്‌ ഹസീനയെ തിരിച്ചയയ്ക്കണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നതും ഡല്‍ഹിയും ധാക്കയും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കുകയും ഉഭയകക്ഷി ബന്ധത്തിന്‌ മേല്‍ കരിനിഴല്‍ വീഴ്ത്തുകയും ചെയ്തു. ശ്രീലങ്കയില്‍ അധികാരത്തില്‍ വന്ന അനുര കുമാര ദിസനായകെ നയിക്കുന്ന ജനത വിമുക്തി പെരുമന എന്ന കക്ഷിയുടെ ഇടതുപക്ഷ ചായ്‍വ് ആ രാജ്യത്തെ ചൈനയോട്‌ അടുപ്പിക്കുമോ എന്ന ഭയം ഇന്ത്യയ്ക്കുണ്ട്‌.

ശ്രീലങ്കയിൽ പുതുതായി അധികാരത്തില്‍ വന്ന പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയപ്പോൾ സ്വീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (File Photo by REUTERS)

അയല്‍രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ആകെയുണ്ടായ പ്രതീക്ഷയുടെ രജതരേഖ അതിര്‍ത്തിയില്‍ സൈന്യത്തിന്റെ വിന്യാസത്തെ സംബന്ധിച്ചു ചൈനയുമായുണ്ടാക്കിയ കരാറും അതിനെ തുടര്‍ന്നുള്ള സേനകളുടെ പിന്മാറ്റവുമായിരുന്നു. ക്വാഡ് എന്ന അനൗപചാരിക കൂട്ടായ്മയില്‍ ഇന്ത്യ യുഎസുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തില്‍ ഈ വര്‍ഷം ചെറിയ വിള്ളലുകള്‍ വീഴുകയുണ്ടായി. ഇതിനു പ്രധാന കാരണം ഇന്ത്യ റഷ്യയോട്‌ കാണിക്കുന്ന അടുപ്പമാണ്‌. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക്‌ അമേരിക്ക കരം ചുമത്തുവാന്‍ തുടങ്ങിയതും ഗൗതം അദാനി നയിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതും ഇതിന്റെ പ്രതിഫലനം ആയി തന്നെ കാണാം.

ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമൊത്ത് (File Photo by AP/PTI)

കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായ ഒരു വര്‍ഷമായിരുന്നു കടന്നു പോയത്‌. ആ രാജ്യം സിഖ്‌ വിഘടനവാദികളോട്‌ മൃദു സമീപനം പ്രകടിപ്പിക്കുന്നുവെന്ന്‌ ഇന്ത്യ ആരോപിക്കുമ്പോള്‍ ഒരു കനേഡിയന്‍  പൗരന്റെ കൊലപാതകത്തിന്‌ പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈകളുണ്ടെന്ന പ്രത്യാരോപണമാണ്‌ ഡല്‍ഹിക്ക്‌ നേരെ ഉയരുന്നത്‌. ധാരാളം ഇന്ത്യക്കാര്‍ പാര്‍ക്കുന്ന കാനഡയുമായി ഒരു നല്ല ബന്ധം നിലനിര്‍ത്തേണ്ടത്‌ ഇന്ത്യയുടെ കൂടി ആവശ്യമാണെന്ന കാര്യം വിസ്മരിക്കുവാനും പറ്റില്ല. ഭരണ മാറ്റങ്ങള്‍- സംഘർഷങ്ങള്‍- പ്രതിസന്ധികള്‍- ദുരന്തങ്ങള്‍ എന്ന സ്ഥിരം ശൈലിയുടെ ഒരു തനിയാവര്‍ത്തനം തന്നെയായിരുന്നു 2024ലും അരങ്ങേറിയത്‌.

ലോകത്തില്‍ ശാന്തി, സമാധാനം, സ്ഥിരത എന്നിവ കൈവരിക്കുവാനും മനുഷ്യനിര്‍മിത അപകടങ്ങളും ദുരന്തങ്ങളും തടയുവാനുമുള്ള നീക്കങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല എന്നത്‌ നിരാശാജനകമാണ്‌. ഈ സ്ഥിതി മറികടക്കണമെങ്കില്‍ തങ്ങളുടെ രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കപ്പുറം ഉയര്‍ന്നു ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിവുള്ള നേതാക്കള്‍ ഉണ്ടായേതീരു. ഇത്‌ സംഭവിക്കുന്നത്‌ വരെ ലോകത്തില്‍ അശാന്തിയും സംഘര്‍ഷങ്ങളും തുടരുക തന്നെ ചെയ്യും. എല്ലാ വായനക്കാര്‍ക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.

English Summary:

Geopolitical Shifts 2024 Round Up- India's Foreign Policy Challenges, Trump's Victory, Weakened Russia and Iran