ബ്രഹ്മപുത്രയിൽ ചൈനയുടെ ‘ജലബോംബ്’; പടുകൂറ്റൻ ഡാം പൊട്ടിയാൽ ഇന്ത്യയിൽ മഹാദുരന്തം; ഭീതിയായി ഭൂകമ്പം, ആയുധമാകാൻ കൃത്രിമപ്രളയം?
ത്രീ ഗോർജിസ് ഡാം– 1994ൽ തുടങ്ങി 12 വർഷമെടുത്തു ചൈനയിലെ യാങ്സി നദിക്ക് കുറുകെയുള്ള ഈ അണക്കെട്ടിന്റെ നിർമാണം പൂർത്തിയാക്കാൻ. പിന്നെയും ആറു വർഷമെടുത്തു ഇവിടെനിന്ന് പൂർണമായ തോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ. പൂർണമായും പ്രവർത്തനക്ഷമമായതോടെ ഒരു റെക്കോർഡും ത്രീ ഗോർജിസ് സ്വന്തമാക്കി. ലോകത്തിൽ ഏറ്റവുമധികം വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്! എന്നാൽ ഈ വമ്പനെയും വെല്ലുന്ന ‘സൂപ്പർ ഡാമി’ന്റെ പണിപ്പുരയിലാണ് ചൈനയിപ്പോൾ. ത്രീ ഗോർജിസിനേക്കാൾ മൂന്നിരട്ടി വൈദ്യുതോൽപാദന ശേഷിയുള്ള ഡാം. ഇതിന് നിർമാണാനുമതി ലഭിച്ചതോടെ പക്ഷേ നെഞ്ചിടിക്കുന്നത് ഇന്ത്യയുടേതാണ്. യാർലുങ് സങ്ബോ നദിക്കു കുറുകെ 13,700 കോടി ഡോളർ മുടക്കിയാണ് (ഏകദേശം 11.7 ലക്ഷം കോടി രൂപ) ചൈന ഈ ജലവൈദ്യുത പദ്ധതിക്ക് രൂപം നൽകുന്നത്. 2020ൽ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി അംഗീകരിച്ച പതിനാലാം പഞ്ചവത്സര പദ്ധതിയിൽ (2021–2025) ഉൾപ്പെടുത്തിയ ഇതിന് ചൈനീസ് സർക്കാർ അംഗീകാരം നൽകിയെന്നാണ് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. അതേസമയം, ഇന്ത്യയോടൊപ്പം ബംഗ്ലദേശിന്റെയും നെഞ്ചിടിക്കും ഈ അണക്കെട്ടിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ. ചൈനയുടെ സ്വപ്ന പദ്ധതി എന്തുകൊണ്ടാണ് ഈ രണ്ട് രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നത്? ഇതിന്റെ ഉത്തരം യാർലുങ് സങ്ബോ എന്ന ടിബറ്റൻ നാമധാരിയായ നദിയുടെ ഇന്ത്യൻ പേരിലുണ്ട്– ബ്രഹ്മപുത്ര. ടിബറ്റിൽ ഇന്ത്യൻ അതിർത്തിക്കു സമീപം ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ചൈന പടുകൂറ്റൻ അണക്കെട്ട് കെട്ടിയുയർത്താൻ ഒരുന്നത്. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ട് എന്ന വിശേഷണവുമായി ചൈന നിർമാണത്തിനൊരുങ്ങുന്ന ഈ ഡാമിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? എന്തെല്ലാം നേട്ടങ്ങളാണ് ഇത് ചൈനയ്ക്കു നൽകുക? എന്തുകൊണ്ടാണ് ഈ ഡാം ഇന്ത്യയ്ക്കും ബംഗ്ലദേശിനും പേടിസ്വപ്നമാകുന്നത്? നിലവിൽ ശാന്തമായ ഇന്ത്യ–ചൈന അതിർത്തി ഒരു ജലയുദ്ധത്തിലൂടെ വീണ്ടും അശാന്തിയുടെ താഴ്‌വരയാകുമോ? എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഒളിപ്പിച്ച് ശാന്തതയോടെ, ചിലപ്പോഴൊക്കെ വല്ലാതെ പേടിപ്പിച്ച് ബ്രഹ്മപുത്രയും ഒഴുകുകയാണ്.

ത്രീ ഗോർജിസ് ഡാം– 1994ൽ തുടങ്ങി 12 വർഷമെടുത്തു ചൈനയിലെ യാങ്സി നദിക്ക് കുറുകെയുള്ള ഈ അണക്കെട്ടിന്റെ നിർമാണം പൂർത്തിയാക്കാൻ. പിന്നെയും ആറു വർഷമെടുത്തു ഇവിടെനിന്ന് പൂർണമായ തോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ. പൂർണമായും പ്രവർത്തനക്ഷമമായതോടെ ഒരു റെക്കോർഡും ത്രീ ഗോർജിസ് സ്വന്തമാക്കി. ലോകത്തിൽ ഏറ്റവുമധികം വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്! എന്നാൽ ഈ വമ്പനെയും വെല്ലുന്ന ‘സൂപ്പർ ഡാമി’ന്റെ പണിപ്പുരയിലാണ് ചൈനയിപ്പോൾ. ത്രീ ഗോർജിസിനേക്കാൾ മൂന്നിരട്ടി വൈദ്യുതോൽപാദന ശേഷിയുള്ള ഡാം. ഇതിന് നിർമാണാനുമതി ലഭിച്ചതോടെ പക്ഷേ നെഞ്ചിടിക്കുന്നത് ഇന്ത്യയുടേതാണ്.
യാർലുങ് സങ്ബോ നദിക്കു കുറുകെ 13,700 കോടി ഡോളർ മുടക്കിയാണ് (ഏകദേശം 11.7 ലക്ഷം കോടി രൂപ) ചൈന ഈ ജലവൈദ്യുത പദ്ധതിക്ക് രൂപം നൽകുന്നത്. 2020ൽ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി അംഗീകരിച്ച പതിനാലാം പഞ്ചവത്സര പദ്ധതിയിൽ (2021–2025) ഉൾപ്പെടുത്തിയ ഇതിന് ചൈനീസ് സർക്കാർ അംഗീകാരം നൽകിയെന്നാണ് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. അതേസമയം, ഇന്ത്യയോടൊപ്പം ബംഗ്ലദേശിന്റെയും നെഞ്ചിടിക്കും ഈ അണക്കെട്ടിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ. ചൈനയുടെ സ്വപ്ന പദ്ധതി എന്തുകൊണ്ടാണ് ഈ രണ്ട് രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നത്?
ഇതിന്റെ ഉത്തരം യാർലുങ് സങ്ബോ എന്ന ടിബറ്റൻ നാമധാരിയായ നദിയുടെ ഇന്ത്യൻ പേരിലുണ്ട്– ബ്രഹ്മപുത്ര. ടിബറ്റിൽ ഇന്ത്യൻ അതിർത്തിക്കു സമീപം ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ചൈന പടുകൂറ്റൻ അണക്കെട്ട് കെട്ടിയുയർത്താൻ ഒരുന്നത്. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ട് എന്ന വിശേഷണവുമായി ചൈന നിർമാണത്തിനൊരുങ്ങുന്ന ഈ ഡാമിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? എന്തെല്ലാം നേട്ടങ്ങളാണ് ഇത് ചൈനയ്ക്കു നൽകുക? എന്തുകൊണ്ടാണ് ഈ ഡാം ഇന്ത്യയ്ക്കും ബംഗ്ലദേശിനും പേടിസ്വപ്നമാകുന്നത്? നിലവിൽ ശാന്തമായ ഇന്ത്യ–ചൈന അതിർത്തി ഒരു ജലയുദ്ധത്തിലൂടെ വീണ്ടും അശാന്തിയുടെ താഴ്‌വരയാകുമോ? എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഒളിപ്പിച്ച് ശാന്തതയോടെ, ചിലപ്പോഴൊക്കെ വല്ലാതെ പേടിപ്പിച്ച് ബ്രഹ്മപുത്രയും ഒഴുകുകയാണ്.
∙ ചൈനയുടെ ‘സൂപ്പർ ഡാം’
2020ലെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്ലീനത്തിലാണ് ഒരു ‘സൂപ്പർ ഡാം’ എന്ന ആശയം വരുന്നത്. 2035 ലക്ഷ്യമാക്കിയുള്ള പതിനാലാം പഞ്ചവത്സര പദ്ധതിയുടെയും ദേശീയ സാമൂഹിക– സാമ്പത്തിക വികസനത്തിന്റെയും ദീർഘകാല പദ്ധതികൾ കൊണ്ടുവരുന്നതിന്റെയും ഭാഗമായിട്ടായിരുന്നു അത്തരമൊരു നീക്കം. പക്ഷേ, ഈ വാർത്ത പുറത്തുവന്നപ്പോൾതന്നെ ആശങ്കയുടെ അലയൊലികൾ ഇന്ത്യയിലും ബംഗ്ലദേശിലും തലപൊക്കിയിരുന്നു. കഴിഞ്ഞ ദിവസം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) ഈ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകിയതോടെ വീണ്ടും അണക്കെട്ട് ചർച്ചകളിൽ നിറഞ്ഞു.
ചൈനയുടെ ഭരണത്തിലുള്ള ടിബറ്റൻ പ്രവിശ്യയിലെ മെഡോങ് കൗണ്ടിയിലാകും അണക്കെട്ട് ഉയരുക. കൃത്യമായി പറഞ്ഞാൽ ഹിമാലയൻ നിരകളിലെ വൻ ഗർത്തങ്ങളിലൊന്നിനോടു ചേർന്ന്, ബ്രഹ്മപുത്ര നദി ദിശമാറി അരുണാചൽ പ്രദേശിലേക്ക് ഒഴുകുന്നയിടത്താണു ചൈനയുടെയും ലോകത്തിന്റെയും ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി വരുന്നത്. അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന ടിബറ്റ് കൗണ്ടിയാണ് മെഡോങ്. പൂർണമായ തോതിൽ പ്രവർത്തനക്ഷമമായാൽ പ്രതിവർഷം 30,000 കോടി കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് നിലയമെന്നാണ് 2023ൽ പുറത്തുവന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് ഏതാണ്ട് 30 കോടിയോളം ജനങ്ങളുടെ വാർഷിക വൈദ്യുതി ഉപഭോഗത്തിന് പര്യാപ്തമാണെന്നും ചൈന കണക്കാക്കുന്നു. 140 കോടിയിലേറെയാണ് ചൈനയിലെ ജനസംഖ്യ.
ടിബറ്റിൽ യാർലുങ് സങ്ബോ നദി സ്ഥിതി ചെയ്യുന്ന പ്രദേശം ലോകത്തിലെ തന്നെ ഏറ്റവും ജലവൈദ്യുത സമ്പന്നമായ പ്രദേശങ്ങളിലൊന്നാണെന്നാണ് 2020ൽ പവർ കൺസ്ട്രക്‌ഷൻ കോർപറേഷൻ ഓഫ് ചൈനയുടെ ചെയർമാൻ യാൻ സിയോങ് മാധ്യമങ്ങളോടു പറഞ്ഞത്. ഇവിടെ ഏകദേശം 50 കിലോമീറ്റർ വരുന്ന പ്രദേശത്തുനിന്ന് 2000 മീറ്റർ കുത്തനെ താഴ്ചയിലേക്ക് വെള്ളം പതിക്കുന്നുണ്ട്. കുത്തനെയാണ് വെള്ളത്തിന്റെ ഒഴുക്കെന്നതിനാൽ അതിന്റെ വേഗവും ശക്തിയും കുടൂതലാണ്. ഇവിടെയായിരിക്കും അണക്കെട്ടിന്റെ നിർമാണം. ശക്തിയോടെ വെള്ളം താഴേക്കു പതിക്കുന്നതോടെ ത്രീ ഗോർജിസ് ഡാമിന്റെ മൂന്നിരട്ടിയോളം വൈദ്യുതി ഉൽപാദിപ്പിക്കാനാകും. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ടാണ് ത്രീ ഗോർജിസ്.
പരിസ്ഥിതി, ദേശീയ സുരക്ഷ, ജീവിത നിലവാരം ഉയർത്തൽ, ഊർജം, രാജ്യാന്തര സഹകരണം എന്നിവയ്ക്കും പദ്ധതി സഹായകമാകുമെന്നാണ് യാനിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. ദക്ഷിണേഷ്യയുമായുള്ള സഹകരണം സുഗമമാക്കാൻ സാധിക്കും. മാത്രമല്ല ടിബറ്റ് സ്വയംഭരണ പ്രദേശത്ത് ഏതാണ്ട് 300 കോടി ഡോളറിന്റെ വരുമാനവും ജലവൈദ്യുത കേന്ദ്രത്തിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. രാജ്യത്ത് ഒരു പുതിയ വികസന മാതൃക സൃഷ്ടിക്കാനും അതുവഴി ഉൽകൃഷ്ട വികസനം സാധ്യമാക്കാനും പുതിയ പദ്ധതി വഴിയൊരുക്കുമെന്നാണ് ചൈനീസ് സർക്കാർ പദ്ധതിക്ക് അനുമതി നൽകി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നത്.
രാജ്യത്തിന്റെ ഊർജ പുനരുപയോഗ മുന്നേറ്റങ്ങൾക്ക് പദ്ധതി മുതൽകൂട്ടാകുമെന്നും 2060ഓടെ കാർബൺ ന്യൂട്രാലിറ്റി എന്ന നേട്ടത്തിലേക്ക് എത്താൻ സാധിക്കുമെന്നും കുറിപ്പിൽ പറയുന്നു. ഹരിത പദ്ധതിയാണെന്നതിനാൽ കാർബണിന്റെ പുറംതള്ളൽ കുറവായിരിക്കും. യാർലുങ് സാങ്ബോ നദിയുടെ സമീപത്തുള്ള മറ്റ് വൈദ്യുത പദ്ധതികൾ (സൗരോർജം, കാറ്റ് എന്നിവയിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുക) കൂടി പ്രയോജനപ്പെടുത്തിയാൽ ഇവ മൂന്നും സമ്മിശ്രമായുള്ള ഊർജവികസന പദ്ധതികൾക്കും ഭാവിയിൽ സാധ്യതകളുണ്ട്. ഊർജ ഉൽപാദനം കൂടുന്നത് രാജ്യത്തിന്റെ നിർമാണ, സംഭരണ, വിതരണ, വാണിജ്യ രംഗത്ത് വൻ വളർച്ചയ്ക്കു വഴിതെളിക്കും. ഇത് ടിബറ്റും മറ്റ് പ്രദേശങ്ങളും തമ്മിലുള്ള സംയുക്ത വികസനത്തെയും ശക്തിപ്പെടുത്തുമെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ ചൈനയുടെ ഈ സ്വപ്ന പദ്ധതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദുഃസ്വപ്നങ്ങൾ സമ്മാനിക്കുന്നതാണ്.
മൂന്നു രാജ്യങ്ങളുടെ ബ്രഹ്മപുത്ര
ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നദികളിൽ ഒന്നാണ് ബ്രഹ്മപുത്ര. യാർലുങ് സങ്ബോ (ടിബറ്റൻ നാമം) എന്നാണ് ചൈനയിൽ ഇത് അറിയപ്പെടുന്നത്. ടിബറ്റിൽ ഹിമാലയൻ മലനിരകളിൽനിന്ന് ഉത്ഭവിച്ച്, അരുണാചൽ പ്രദേശിലൂടെ ഇന്ത്യയിലേക്ക് കടന്ന് അസം, ബംഗ്ലദേശ് എന്നിവിടങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ വന്നുചേരും. തീരത്തു താമസിക്കുന്ന ജനങ്ങളുടെ ജീവനാഡി തന്നെയാണ് ബ്രഹ്മപുത്ര. കൃഷിക്കും മത്സ്യബന്ധനത്തിനും ഗതാഗതത്തിനുമെല്ലാം കോടിക്കണക്കിനു പേരാണ് ബ്രഹ്മപുത്രയെ ആശ്രയിക്കുന്നത്. ഒരേസമയം വരം നൽകുന്നതും നാശം വിതയ്ക്കുന്നതുമായ സ്വഭാവവുമുണ്ട് ബ്രഹ്മപുത്രയ്ക്ക്. ഒരു വശത്ത്, കൃഷിക്ക് അനുയോജ്യമായ ഫലഭൂഷ്ഠമായ എക്കൽ മണ്ണ് നിക്ഷേപിക്കും, മറുവശത്ത് ഇടയ്ക്കിടെ വെള്ളപ്പൊക്കത്തിലൂടെ ഭീതി വിതയ്ക്കും. ബ്രഹ്മപുത്ര നിറഞ്ഞുകവിഞ്ഞുള്ള നാശനഷ്ടങ്ങൾ ഏറ്റവുമധികം ഏറ്റുവാങ്ങുന്നത് അസമും ബംഗ്ലദേശിലെ പ്രദേശങ്ങളുമാണ്.
∙ എന്തുകൊണ്ട് ഇന്ത്യയ്ക്ക് ആശങ്ക?
ബ്രഹ്മപുത്രയിലുണ്ടാകുന്ന വെള്ളപ്പൊക്കമാണ് ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ആശങ്കയുടെ ഒരു പ്രധാന കാരണം. മഴക്കാലത്ത് ബ്രഹ്മപുത്രയിൽ ജലനിരപ്പ് ഉയരുമ്പോൾ അസമിലെയും ബംഗ്ലദേശിലെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നത് നിലവിലെ സാഹചര്യത്തിൽത്തന്നെ പതിവാണ്. മൺസൂൺ കാലത്ത് ചൈനയുടെ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം തുറന്നുവിടേണ്ട അവസ്ഥ വന്നാൽ പ്രളയസമാന സാഹചര്യമാകും നേരിടേണ്ടി വരികയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതായത് കൃത്രിമപ്രളയം സൃഷ്ടിച്ച് ഇന്ത്യയെ ദുരന്തത്തിലാഴ്ത്താൻ ചൈനയ്ക്കു സാധിക്കുമെന്നു ചുരുക്കം.
പർവതനിരകൾക്ക് ഇടയിലാണ് ചൈന അണക്കെട്ട് നിർമിക്കുന്നത്. നദിയൊഴുക്കിന് എതിർ ദിശയിൽ ഇത്തരത്തിൽ അണക്കെട്ട് നിർമിക്കുമ്പോൾ സ്വഭാവികമായും താഴ്ന്ന പ്രദേശത്തു താമസിക്കുന്നവരെ സാരമായി ബാധിക്കും. ജലം സംഭരിക്കാനോ വഴിതിരിച്ചുവിടാനോ അല്ല, മറിച്ച് വൈദ്യുതി ഉൽപാദനത്തിന് മാത്രമാണ് അണക്കെട്ട് നിർമിക്കുന്നതെന്ന് ചൈന ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ജലപ്രവാഹത്തെ അത് ബാധിക്കുമെന്നത് വ്യക്തം. കൃഷിക്കും വ്യാവസായിക ആവശ്യങ്ങള്‍ക്കും മാത്രമല്ല കുടിക്കാനുള്ള വെള്ളം പോലും കിട്ടാത്ത അവസ്ഥ വരുമെന്നും വേനൽക്കാലത്ത് ബ്രഹ്മപുത്രയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങൾ കൊടുംവരൾച്ചയിലേക്ക് കുപ്പുകുത്തുമെന്നും ആശങ്കപ്പെടുന്നവരുണ്ട്.
ഇത്രയും വലിയ അണക്കെട്ടിന് നദിയിലൂടെ ഒഴുകിയെത്തുന്ന വൻതോതിലുള്ള ചെളിയെ തടഞ്ഞുനിർത്താനാകും. മറ്റു മണ്ണിനേക്കാൾ വളക്കൂറുള്ള മണ്ണാണ് ഇത്തരത്തിൽ തടയപ്പെടുന്നത്. ഫലഭൂയിഷ്ഠമായ ഈ മണ്ണാണ് ബ്രഹ്മപുത്രയുടെ തീരമേഖലയെ കൃഷിക്ക് അനുയോജ്യമാക്കുന്നതും. ഇതു തടയപ്പെട്ടാൽ കൃഷിയെ വൻതോതിൽ ബാധിക്കും. മാത്രമല്ല ‘ലോകത്തിന്റെ മേൽക്കൂര’യായ ടിബറ്റൻ പീഠഭൂമി തുടർച്ചയായി ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന പ്രദേശമാണ്. ഇവിടെ ഇത്രയുംവലിയ അണക്കെട്ടു പണിയുന്നത് പാരിസ്ഥിതികാഘാതത്തിനും ഭൂകമ്പത്തിനും ആക്കംകൂട്ടുമെന്നതാണ് മറ്റൊരു ആശങ്ക.
ത്രീ ഗോർജിസ് ഡാമിന്റെ ഉദാഹരണം തന്നെ നമുക്കു മുന്നിലുണ്ട്. 13 ലക്ഷം ആളുകളുടെ കിടപ്പാടമാണ് ചൈനയിൽ ഈ ഡാം വന്നതോടെ നഷ്ടമായത്. വൻതോതിൽ പ്രകൃതിസമ്പത്തും ഇതുവഴി നഷ്ടമായി. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. മാത്രവുമല്ല, ഡാമിരിക്കുന്ന പ്രദേശത്ത് അടിക്കടി ഭൂകമ്പവും ഉരുൾപൊട്ടലുകളുമെല്ലാം സംഭവിക്കാന്‍ തുടങ്ങി. ഇതിനെല്ലാം കാരണം ത്രീ ഗോർജിസ് ഡാമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമാനമായ അവസ്ഥയായിരിക്കും ‘സൂപ്പർ ഡാം’ നിർമിച്ചാലും ഉണ്ടാവുക. എന്നാൽ ഇത്തവണ ചൈനയുടെ അയൽരാജ്യങ്ങൾക്കാകും ദോഷം സംഭവിക്കുകയെന്നു മാത്രം. ഇന്ത്യയും ചൈനയും തമ്മിലുള്ള മറ്റൊരു പോർവിളിക്ക് ഈ അണക്കെട്ടും അതിലെ ജലവും ആയുധമായി മാറുമോ എന്ന ആശങ്കയും ഇതുവഴി ഉയരുന്നുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഒഴുക്കിവിടുന്ന ജലത്തിന്റെ അളവിൽ മാറ്റം വരുത്താൻ പ്രവണതയുണ്ടായേക്കാം. മൺസൂൺ കാലത്തെ (മേയ്– ഒക്ടോബർ) നദിയിലെ ജലവൈദ്യുത വിവരങ്ങൾ കൈമാറണമെന്ന് ഇന്ത്യയും ചൈനയും തമ്മിൽ കരാറുണ്ട്. താഴ്ന്ന പ്രദേശത്തെ നദീതടങ്ങളിൽ താമസിക്കുന്നവർക്ക് പ്രളയമുന്നറിയിപ്പും മറ്റും നൽകാനായി ജലനിരപ്പിന്റെ അളവാണ് വിവരശേഖരത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്. എന്നാൽ 2017ൽ ഇന്ത്യയും ചൈനയും തമ്മിൽ ദോക്‌ലാം അതിർത്തിയിൽ സംഘർഷമുണ്ടായപ്പോൾ അണക്കെട്ടുകളിലെ ജലനിരപ്പിന്റെ അളവ് ഇന്ത്യയ്ക്ക് കൈമാറുന്നത് ചൈന താൽക്കാലിമായി നിർത്തി. 2018ൽ വിവരകൈമാറ്റം വീണ്ടും ആരംഭിച്ചെങ്കിലും ഇത് എപ്പോൾ വേണമെങ്കിലും നിലയ്ക്കാമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. അണക്കെട്ട് വരുന്ന സാഹചര്യത്തില്‍ പലതും ഒളിക്കേണ്ടി വരുമ്പോൾ പ്രത്യേകിച്ച്.
∙ ഇന്ത്യയും ചിന്തിക്കേണ്ട സമയമായോ?
അരുണാചൽ പ്രദേശിലെ സിയാങ് താഴ്‌വരയിൽ ഇന്ത്യയുടെ ഒരു അണക്കെട്ട് പദ്ധതി കുറേക്കാലമായി കടലാസിലുണ്ട്. ചൈനയുടെ ഈ പുതിയ പ്രഖ്യാപനം ഇന്ത്യയ്ക്ക് ഒരു ‘വേക്കപ്പ് കോൾ’ അഥവാ മുന്നറിയിപ്പ് ആയും കണക്കാക്കാം. ഇന്ത്യ നിർമിക്കുന്ന ഏറ്റവും വലിയ അണക്കെട്ടാണ് സിയാങ് വാലിയിൽ വരുന്നതെന്നാണ് അധികൃതർ അറിയിച്ചത്. അടുത്തിടെ കേന്ദ്ര സർക്കാർ ജലവൈദ്യുത പദ്ധതികൾക്കായി പ്രഖ്യാപിച്ച ഫണ്ട് സിയാങ് വാലിയിൽ നിശ്ചയിച്ച പദ്ധതിക്കായുള്ള പ്രാഥമിക തുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
പ്രളയ നിയന്ത്രണം, ജലത്തിന്റെ ഒഴുക്ക് കൃത്യമാക്കുക, വൈദ്യുതി ഉൽപാദിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന അജൻഡയായി കണക്കാക്കുന്നത്. നാഷനൽ ഹൈഡ്രോഇലക്ട്രിക് പവർ കോർപറേഷന്റെ (NHPC) കണക്കു പ്രകാരം 10.12 ഗിഗാവാട്ട് വൈദ്യുതി ഇതിലൂടെ ഉൽപാദിപ്പിക്കാൻ കഴിയും. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ പദ്ധതി തുടങ്ങാൻ വൈകുകയും ചൈന അണക്കെട്ടുമായി മുന്നോട്ട് പോകുകയും ചെയ്താൽ ചിലപ്പോൾ പദ്ധതി കടലാസിൽത്തന്നെ അവസാനിക്കാനും മതി.
∙ ആശങ്ക വേണ്ടെന്ന് ചൈന പക്ഷേ...
ബ്രഹ്മപുത്രയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന അണക്കെട്ടിൽ ആശങ്ക വേണ്ടെന്നാണ് ചൈന പ്രസ്താവിച്ചത്. പതിറ്റാണ്ടുകൾ നീണ്ട സുരക്ഷാപഠനത്തിനുശേഷമാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നു ചൈനയുടെ വിദേശകാര്യവക്താവ് മാവോ നിങ് പറയുന്നു. നദീജലം പങ്കുവയ്ക്കുന്ന രാജ്യങ്ങളുമായി ആശയവിനിമയം തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഇന്ത്യയും ചൈനയും ഒരോ പദ്ധതി വീതം പ്രഖ്യാപിച്ചിരിക്കെ, ഇരു രാജ്യങ്ങളും മത്സരിച്ച് അണക്കെട്ടു നിർമാണവുമായി മുന്നോട്ടു പോയാൽ അത് സൃഷ്ടിക്കുന്ന പാരിസ്ഥിതകാഘാതവും ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. വരുംകാലത്ത് മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും പ്രളയും വരൾച്ചയും തുടർക്കഥയാകാനും അതുമതിയെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.