ഇന്നു മുതൽ ലോകം അവരുടേതും; ജനറേഷൻ ബീറ്റ ചില്ലറക്കാരല്ല; സ്ത്രീകൾ അത് സഹിക്കില്ല, പുരുഷൻമാർ കുറച്ച് ഒതുങ്ങേണ്ടിവരും...
ഇനി വരുന്ന തലമുറയ്ക്കു സാമൂഹിക പ്രതിബദ്ധതയുണ്ടാകുമോ? അവരും സ്മാർട്ട് ഫോൺ അടക്കമുള്ള ഉപകരണങ്ങൾക്ക് അടിമകളായിരിക്കില്ലേ? അവരുടെ പ്രണയം എങ്ങനെയായിരിക്കും, വിവാഹം വേണ്ടെന്നു കരുതുന്ന യുവാക്കൾ ഏറിവരുമ്പോൾ കുടുംബം ഇല്ലാതായിപ്പോകുമോ? ജനാധിപത്യം ഇതേ രീതിയിലായിരിക്കുമോ? പുതുവർഷത്തിൽ ‘മലയാള മനോരമ’യ്ക്കുവേണ്ടി പുതുതലമുറയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുന്നു കവിയും റിട്ട. കോളജ് പ്രിൻസിപ്പലുമായ കെ.ജി.ശങ്കരപ്പിള്ളയും നോവലിസ്റ്റും ഹൈസ്കൂൾ അധ്യാപകനുമായ വിനോയ് തോമസും. ഭാവി പ്രവചിക്കാനില്ല, സങ്കൽപങ്ങൾ പറയാനേ പറ്റൂ എന്ന് അവർ. കെജിഎസ്: ഇപ്പോൾത്തന്നെ കുട്ടികൾക്കു ടെക്നോളജി മാതൃഭാഷയായി മാറിയിട്ടുണ്ട്. സ്പേസ്, കാലം എന്നിവയെപ്പറ്റി നമ്മളൊക്കെ വിചാരിക്കുന്നതിനെക്കാൾ വിപുലമായ അറിവുണ്ടവർക്ക്. ഇനിയുള്ള തലമുറയുടെ ആ ജ്ഞാനത്തോടൊപ്പം ഓടിയെത്താൻ പറ്റില്ല. പ്രകൃതിയോടുള്ള, സഹജീവികളോടുള്ള അവരുടെ ബന്ധം എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച് ഭ്രാന്തമായ സങ്കൽപങ്ങളെ പറ്റൂ. അത് ഇന്നമാതിരിയായിരിക്കും എന്നു പറയാനാകുന്നില്ല. വിനോയ് തോമസ്: ദിവസേന കുട്ടികളുമായി ഇടപെടുന്നയാൾ എന്ന നിലയിൽ അവരുടെയിടയിൽ അതിവേഗത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഞാൻ നേരിൽ അനുഭവിക്കുന്നുണ്ട്. പ്രകൃതിയോടും കിളികളോടും സംസാരിച്ചിരുന്ന കുട്ടിക്കാലം ഇന്നില്ല. ബീറ്റ ജനറേഷൻ കുട്ടികൾ എത്തുമ്പോൾ

ഇനി വരുന്ന തലമുറയ്ക്കു സാമൂഹിക പ്രതിബദ്ധതയുണ്ടാകുമോ? അവരും സ്മാർട്ട് ഫോൺ അടക്കമുള്ള ഉപകരണങ്ങൾക്ക് അടിമകളായിരിക്കില്ലേ? അവരുടെ പ്രണയം എങ്ങനെയായിരിക്കും, വിവാഹം വേണ്ടെന്നു കരുതുന്ന യുവാക്കൾ ഏറിവരുമ്പോൾ കുടുംബം ഇല്ലാതായിപ്പോകുമോ? ജനാധിപത്യം ഇതേ രീതിയിലായിരിക്കുമോ? പുതുവർഷത്തിൽ ‘മലയാള മനോരമ’യ്ക്കുവേണ്ടി പുതുതലമുറയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുന്നു കവിയും റിട്ട. കോളജ് പ്രിൻസിപ്പലുമായ കെ.ജി.ശങ്കരപ്പിള്ളയും നോവലിസ്റ്റും ഹൈസ്കൂൾ അധ്യാപകനുമായ വിനോയ് തോമസും. ഭാവി പ്രവചിക്കാനില്ല, സങ്കൽപങ്ങൾ പറയാനേ പറ്റൂ എന്ന് അവർ.
∙ കുട്ടികളുടെ ഭാഷ
കെജിഎസ്: ഇപ്പോൾത്തന്നെ കുട്ടികൾക്കു ടെക്നോളജി മാതൃഭാഷയായി മാറിയിട്ടുണ്ട്. സ്പേസ്, കാലം എന്നിവയെപ്പറ്റി നമ്മളൊക്കെ വിചാരിക്കുന്നതിനെക്കാൾ വിപുലമായ അറിവുണ്ടവർക്ക്. ഇനിയുള്ള തലമുറയുടെ ആ ജ്ഞാനത്തോടൊപ്പം ഓടിയെത്താൻ പറ്റില്ല. പ്രകൃതിയോടുള്ള, സഹജീവികളോടുള്ള അവരുടെ ബന്ധം എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച് ഭ്രാന്തമായ സങ്കൽപങ്ങളെ പറ്റൂ. അത് ഇന്നമാതിരിയായിരിക്കും എന്നു പറയാനാകുന്നില്ല.
വിനോയ് തോമസ്: ദിവസേന കുട്ടികളുമായി ഇടപെടുന്നയാൾ എന്ന നിലയിൽ അവരുടെയിടയിൽ അതിവേഗത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഞാൻ നേരിൽ അനുഭവിക്കുന്നുണ്ട്. പ്രകൃതിയോടും കിളികളോടും സംസാരിച്ചിരുന്ന കുട്ടിക്കാലം ഇന്നില്ല. ബീറ്റ ജനറേഷൻ കുട്ടികൾ എത്തുമ്പോൾ അവരുടേതു വേറൊരു കുട്ടിക്കാലമാകും. രണ്ടു വയസ്സാകുമ്പോൾതന്നെ കയ്യിൽ മൊബൈൽ എത്തുന്നു. വെർച്വൽ ലോകത്താണ് കുട്ടിക്കാലം. ദേശീയത ഇന്നത്തെപ്പോലെ പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാകില്ല. രാജ്യാതിർത്തികൾ ഭരണപരമായ കാര്യങ്ങൾക്കു മാത്രമായി മാറും. ദുബായിൽ 193 രാജ്യങ്ങളിലെയും സംസ്കാരമുണ്ട്. അതുപോലെ, ആഗോളഗ്രാമമായോ ആഗോളനഗരമായോ എല്ലായിടവും മാറും.
കെജിഎസ്: എന്റെ പേരക്കുട്ടി നിരഞ്ജൻ താമസിക്കുന്ന ബെംഗളൂരുവിലെ അപ്പാർട്മെന്റിൽ എല്ലാ സംസ്ഥാനത്തുനിന്നുള്ളവരുമുണ്ട്. അവിടെ സംസ്കാരങ്ങളുടെ കലർപ്പ് സംഭവിക്കുന്നു. അവരുടെ കളികൾ മാറി; കളിപ്പാട്ടങ്ങളും. ഇലപ്പന്തിന്റെയും ഓലപ്പീപ്പിയുടെയും സ്ഥാനത്തു യന്ത്രങ്ങളാണു കളിപ്പാട്ടങ്ങൾ. ശരിക്കും പറഞ്ഞാൽ ഇനി കളിപ്പാട്ടങ്ങളില്ല, കാര്യപ്പാട്ടങ്ങളെ ഉള്ളൂ. കുഞ്ഞുപ്രായത്തിൽതന്നെ അവർ കാര്യങ്ങളിലേക്കു വരുന്നു. നിരഞ്ജൻ പന്ത്രണ്ടാം വയസ്സിൽ 100 കവിതകൾ എഴുതിക്കഴിഞ്ഞു. കുഞ്ഞുസിനിമകൾ അവൻ ഷൂട്ട് ചെയ്യുന്നു. അതേസമയം, ഈ യന്ത്രങ്ങൾ തന്നെയാണു നമ്മൾ യുദ്ധത്തിനുവേണ്ടിയും ആളുകളെ കൊല്ലാനും ഉപയോഗിക്കുന്നത്. പണ്ട് മനുഷ്യന്റെ എക്സ്റ്റൻഷൻ ആയിരുന്നു യന്ത്രങ്ങൾ. ഇന്നു യന്ത്രങ്ങളുടെ എക്സ്റ്റൻഷനായി മനുഷ്യൻ മാറുന്നു. അതേസമയം, പുതിയ കുട്ടികൾക്കു യുദ്ധത്തോടു വിയോജിപ്പുമാണ്. യന്ത്രങ്ങളെ ആശ്രയിക്കുമ്പോഴും അവർക്കു സ്നേഹത്തിൽ കുറവുവരുന്നില്ല എന്നുതന്നെയാണ് അഭിപ്രായം.
വിനോയ് തോമസ് : അതെ, കൃത്യതയോടെ അവർ കാര്യങ്ങൾ ചെയ്യും. യന്ത്രങ്ങളുടെ കൃത്യത അവരുടെ ജീവിതത്തിലും ഉണ്ട്. വയലൻസുള്ള സിനിമകളും സീരീസുകളും അവർ ഇഷ്ടപ്പെടുന്നു. പക്ഷേ, യഥാർഥ മരണം മുന്നിൽക്കാണാനുള്ള മനക്കട്ടിയൊന്നും അവർക്കില്ല. ബീറ്റ ജനറേഷൻ വരുമ്പോൾ, വെർച്വലി വെടിയുതിർക്കുമ്പോഴത്തെ വേദനപോലും യഥാർഥ വേദനയായി അവർ അനുഭവിക്കും. ഒരു അപ്പാർട്മെന്റിലെ എല്ലാ കുട്ടികളും ഒന്നിച്ചു കളിച്ചു വളരുമ്പോൾ പലപല ഭാഷകൾ തമ്മിൽ കലരും. എന്റെ വിദ്യാർഥികൾക്കു കൊറിയൻ സിനിമകളാണ് ഇഷ്ടം. എല്ലാ ഭാഷകളിലെയും നല്ല പ്രയോഗങ്ങൾ കൂടിച്ചേർന്ന് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ആഗോളഭാഷ രൂപപ്പെടുമെന്നാണ് എനിക്കു തോന്നുന്നത്.
കെജിഎസ്: മാനവിക ഭാഷ രൂപപ്പെടുന്നെങ്കിൽ അതു നല്ലതുതന്നെ. വെർച്വൽ പ്രകൃതിയിൽ ഒരുപാട് യാഥാർഥ്യങ്ങളുടെ നഷ്ടമുണ്ടാകും. 40 വർഷമായി എന്റെ വീട്ടിലുള്ള കൊന്നമരം മൂന്നു വർഷമായി എന്നും പൂത്തുനിൽക്കുകയാണ്. കാലാവസ്ഥയിലെ വ്യത്യാസമാണത്. ആ യാഥാർഥ്യവും കുട്ടികൾക്കു കിട്ടണം. വെർച്വൽ ലോകം യാഥാർഥ്യത്തിൽനിന്നും ചരിത്രത്തിൽനിന്നും ഒരുപാടു ദൂരെയാണ്. ഭാഷയും സംസ്കാരവും അറിയുന്നതിനൊപ്പം, അതിന്റെ ചരിത്രം കൂടി കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കണം. ആപത്കരമായ കാര്യങ്ങളെ മറച്ചുപിടിക്കുന്നതുകൂടിയാണ് ടെക്നോളജി. സമൂഹത്തിലെ അധികാരഘടന കുഞ്ഞുങ്ങൾക്ക് ഉപകരണങ്ങളിൽ കാണാനാവില്ല. അത്, മറ്റുള്ളവരുമായി ഇടപഴകി മാത്രമേ മനസ്സിലാക്കാൻ പറ്റൂ.
വിനോയ് തോമസ്: അറിവു നേടാൻ ഇനിയുള്ള കാലം കുഞ്ഞുങ്ങൾ സ്കൂളിലേക്കു വരണമെന്നില്ല. പക്ഷേ, സഹജീവനം പഠിക്കാൻ അവർ സ്കൂളിൽ വരണം. വെർച്വൽ ആയി ശാസ്ത്രബോധവും ചരിത്രബോധവും നേടുന്നതിനൊപ്പം അത്തരത്തിലുള്ള കാര്യങ്ങൾ നേടിയെടുക്കാൻ പറ്റിയ പാഠ്യപദ്ധതി ഉണ്ടാകണം. അങ്ങനെ നോക്കുമ്പോൾ, ഭരണകൂടവും വിദ്യാഭ്യാസവിദഗ്ധരും ആണ് പുതിയ തലമുറയെ ജാഗ്രതയോടെ നോക്കിക്കാണേണ്ടത്. അതിനായി വിദ്യാഭ്യാസരംഗത്ത് ഇപ്പോഴുള്ള ആസൂത്രണം പോരാ. കൂടുതൽ വേഗത്തിലും സൂക്ഷ്മതയോടെയും പാഠ്യപദ്ധതി പരിഷ്കരണം ഉൾപ്പെടെ നടപ്പാക്കേണ്ടതുണ്ട്.
∙ കുടുംബം
വിനോയ് തോമസ്: ഹോർത്തൂസ് സാംസ്കാരികോത്സവത്തിൽ വിവാഹം കഴിക്കാത്ത വനിതകളുമൊത്തുള്ള ഒരു പരിപാടിയിൽ മോഡറേറ്ററായിരുന്നു. സ്ത്രീകൾ കുടുംബം എന്ന വ്യവസ്ഥയെ നിരാകരിക്കാൻ തയാറായിരിക്കുന്നു. എന്റെ അമ്മയൊക്കെ ഒരുപാട് സഹിച്ചാണ് കുടുംബം നിലനിർത്തിയത്. ഇന്നത്തെ കുട്ടികൾ അങ്ങനെ സഹിക്കാൻ തയാറല്ല. പുരുഷൻ ഒന്ന് ഒതുങ്ങേണ്ടിവരും. ലൈംഗികതയ്ക്കു വേണ്ടിയുള്ള ഒരാൾ മാത്രമാകും പുരുഷൻ. അവന്റെ ബാധ്യതകളൊന്നും ഏറ്റെടുക്കാൻ സ്ത്രീ തയാറാകില്ല.
കെജിഎസ്: നാടുവാഴിത്ത കാലത്തെ പുരുഷാധിപത്യത്തിന്റെ തുടർച്ചയാണ് ഇന്നത്തെ പുരുഷൻ. അയാൾ മാറിയേ പറ്റൂ. കുടുംബം ഹിംസാകേന്ദ്രമാണെന്നു സ്ത്രീകൾ തിരിച്ചറിയുന്നു. പുരുഷൻ സുഖമായി ചാരിയിരിക്കുകയാണ്. അത് വീടുകൾക്കകത്തുണ്ടായിരുന്ന അധികാരഘടനയുടെ പ്രശ്നമാണ്. പെൺമുന്നേറ്റത്തിൽ അതിനോടു സ്വാഭാവികമായി വിയോജിപ്പുകൾ വരികയാണ്. ഇനി, കുടുംബത്തിന്റെ പുതിയ രൂപം വരും. ആൺ–പെൺ സൗഹൃദങ്ങളിൽ മാറ്റം വന്നതുപോലെ കുടുംബം എന്ന വ്യവസ്ഥയിലും ആ രീതിയിൽ മാറ്റം വരും.
∙ മതം
കെജിഎസ്: ടെക്നോളജിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി മതം പുതിയ മുതലാളിത്ത സ്ഥാപനമായി മാറും. ടെക്നോളജി വളരുന്നതുകൊണ്ട് യാഥാസ്ഥിതികത്വം തളരുന്നില്ല. പാഠ്യപദ്ധതിയിൽ പരിഷ്കരണമുണ്ടായാലേ അതു സാധ്യമാകൂ.
വിനോയ് തോമസ്: മതത്തിന് അതിന്റെ യാഥാസ്ഥിതികത്വം കുറെയൊക്കെ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് എനിക്കു തോന്നുന്നത്. എല്ലാ ടെക്നോളജിയും ഉപയോഗിക്കുന്നതിനൊപ്പം തന്നെ, മതം അതിന്റെ കടുംപിടിത്തങ്ങളിൽ വിട്ടുവീഴ്ച ചെയ്യും.
∙ പ്രണയം, ലൈംഗികത
വിനോയ് തോമസ്: നിർമിതബുദ്ധിയുമായി നമുക്കു ചാറ്റ് ചെയ്യാനും പ്രണയിക്കാനും പറ്റും. അപ്പുറത്തുള്ളത് ഒരു മനുഷ്യനാണെന്നു കരുതിക്കൊണ്ടുതന്നെ നിർമിതബുദ്ധിയുമായി സല്ലപിക്കാം. നമ്മൾ ഇന്നു പറയുന്ന പ്രണയം ആവശ്യമില്ലാതായി മാറില്ലേ? ലൈംഗികത വിനോദോപാധി മാത്രമായി മാറുമോ?
കെജിഎസ്: സാമ്പ്രദായിക വ്യവസ്ഥകൾക്കു വിധേയപ്പെട്ടുകൊണ്ടായിരിക്കില്ല ഇനി പ്രണയം. ലൈംഗികതയ്ക്ക് ഇന്നു നിലനിൽക്കുന്ന വിലക്ക് പോയിക്കിട്ടും. കുറച്ചുകൂടി ശാരീരികാവബോധം ഉണ്ടാകും.
വിനോയ് തോമസ്: അപ്പോൾ, മനുഷ്യരാശിയെ നിലനിർത്തിപ്പോരുന്ന ലൈംഗികത നിലനിൽക്കും എന്നു പ്രതീക്ഷിക്കാം
∙ കുടിയേറ്റം
കെജിഎസ്: എന്റെ വീട്ടിലെ ഒരു കുട്ടി ഇറ്റലിയിലാണ് പഠിക്കുന്നത്. ന്യൂറോ സയൻസിന്റെ ചരിത്രവും വളർച്ചയുമാണ് പഠനവിഷയം. ഇത്തരം സംഗതികൾ പഠിക്കാനും അതിന്റെ തുടർപ്രവർത്തനങ്ങൾക്കും ഇവിടെ അവസരമില്ല. അതിനാൽ കുടിയേറ്റം സംഭവിക്കുന്നു. ഇവിടെനിന്നു മാത്രമല്ല, പല സംസ്ഥാനങ്ങളിൽനിന്നും അത്തരത്തിൽ കുടിയേറ്റം സംഭവിക്കുന്നുണ്ട്. അത് ഇന്നത്തെ സാഹചര്യത്തിൽ തടയാൻ പറ്റില്ല.
വിനോയ് തോമസ്: തിരുവിതാംകൂറിൽ പണിയെടുക്കാൻ പറ്റിയ സാഹചര്യമില്ലാത്തതുകൊണ്ട് മലബാറിലേക്കു വന്നവരാണ് ഞങ്ങളുടെ നാട്ടുകാർ. അതിന്റെ വിശാലമായ അർഥത്തിലുള്ള കുടിയേറ്റമാണ് ഇപ്പോൾ സംഭവിക്കുന്നത്. ഭാവിയിൽ ടെക്നോളജിയുടെ വികാസം സംഭവിക്കുമ്പോൾ ഒരു കോഴ്സും പഠിക്കാൻ വിദേശത്തു പോകേണ്ടി വരില്ല. ഇവിടെ ഇരുന്നുകൊണ്ടു പഠിക്കാനും പ്രവർത്തിക്കാനും പറ്റും.